Friday, January 17, 2025
Novel

നിയോഗം: ഭാഗം 48

രചന: ഉല്ലാസ് ഒ എസ്

പദ്മ ആണെങ്കിൽ കുഞ്ഞിനേയും നെഞ്ചോട് ചേർത്തു കൊണ്ട് മുറിയിൽ ചടഞ്ഞു കൂടി ഇരിക്കുക ആണ്. മാഷിന്റെ അച്ഛനും അമ്മയും വന്നു പോയപ്പോൾ മുതൽ തുടങ്ങിയ ടെൻഷൻ ആയിരുന്നു പദ്മയ്ക്ക്.. കുഞ്ഞിന്റെ കാര്യത്തിൽ അച്ഛൻ ഇനി എന്ത് തീരുമാനം ആണോ ആവോ എടുക്കുന്നത്.. അവർ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചപോലെ ആണ്. അച്ഛൻ ഇന്ന് ഇത്തിരി ദേഷ്യത്തിൽ ആയിരുന്നു താനും. എന്തൊക്കെ ആയാലും എന്റെ കുഞ്ഞിനെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല.. ഉറപ്പാണ് അത്… ഹരിക്കുട്ടനും ഭവ്യ യും സ്കൂൾ വിട്ട് വന്നപ്പോൾ ആണ് അവൾ മുറിയിൽ നിന്നു പുറത്തേക്ക് പോലും ഇറങ്ങിയത്..

വൈകിട്ട് കുളിച്ചു സന്ധ്യ നാമം ചൊല്ലുമ്പോളും അവൾ മൂകമായി പ്രാർത്ഥിച്ചത് തങ്ങളുടെ കുഞ്ഞിനെ കുറിച്ചു മാത്രം ആയിരുന്നു. അത്താഴ കഴിക്കാനായി അമ്മ വന്നു ഒരുപാട് തവണ വിളിച്ചു എങ്കിലും അവൾ വിശപ്പില്ല എന്ന് പറഞ്ഞു കൊണ്ട് ഒഴിഞ്ഞു മാറി. “പാല് കുടിക്കുന്ന കുഞ്ഞാണ്… നിന്റെ വയറ്റിലേക്ക് എന്തേലും പോയാൽ മാത്രെ അതിനു എന്തെങ്കിലും കിട്ടു… വന്നു വല്ലതും കഴിക്ക് പദ്മ ” “വിശപ്പ് തീരെ ഇല്ല.. അതാണ് അമ്മേ….” “നീ ഉച്ചയ്ക്ക് ഒരു പിടി ചോറ് കഴിച്ചത് അല്ലേ ഒള്ളു..വാ മോളെ എഴുനേറ്റ്…”… “വന്നോളാം… അമ്മ ചെല്ല് ” അവൾ അമ്മയോട് പറഞ്ഞു.

“പദ്മേ….. എല്ലാം നിന്റെ വിവരക്കേടിന്റെ പുറത്തു സംഭവിച്ച കാര്യങ്ങൾ ആണ്… ഞങ്ങൾ എല്ലാവരും നിന്നോട് ഒരുപാട് പറഞ്ഞു ഇങ്ങനെ ഒരു ത്യാഗം സഹിക്കണ്ട കാര്യം ഇല്ലെന്ന്.. അപ്പോൾ നിനക്ക് കരുണയും സഹാനുഭൂതിയും കൂടി പോയതാ…. ഇതിന്റ എല്ലാം ബാക്കി ആയിട്ട് ഇനി അനുഭവിക്കാൻ പോകുന്നത് ഈ കുഞ്ഞു ആകരുത്…. അത് മാത്രം ഒള്ളു അമ്മക്ക് നിന്നോട് പറയാൻ ” കുഞ്ഞിനെ എടുത്തു കൊണ്ട് വെളിയിലേക്ക് പോകുമ്പോൾ ഗിരിജ മകളെ ഒന്നൂടെ ഓർമിപ്പിച്ചു. എങ്ങനെ ഒക്കെയോ കുറച്ചു വറ്റ് വാരി കഴിച്ച ശേഷം അവൾ കൈ കഴുകി നിന്നപ്പോൾ ആണ് ഹരിക്കുട്ടൻ പുസ്തകം എടുത്തു കൊണ്ട് വരുന്നത്.

അവനെ പഠിപ്പിച്ചു കൊടുക്കാൻ ആണ്.. അവൾ അവനെയും കൂട്ടി ഉമ്മറത്തെ അരഭിത്തിൽ ചെന്നു ഇരുന്നു. ** ദേവു വിളിച്ച കാര്യം കാർത്തി ആരോടും പറഞ്ഞിരുന്നില്ല. അവൾ വരുമ്പോൾ വരട്ടെ എന്നാണ് അവൻ ചിന്തിച്ചത്… കുഞ്ഞിന്റെ മുഖം എത്ര കണ്ടിട്ടും മതി വരാത്തത് പോലെ.. വീണ്ടും വീണ്ടും ആ ഫോട്ടോ യിലേക്ക് നോക്കി അവൻ കിടക്കുക ആണ്. മിഴി നീർ കണങ്ങൾ അവന്റെ ഇരു ചെന്നിയിലൂടെയും ഒലിച്ചു ഇറങ്ങുക ആണ്.. എന്റെ ഈ കണ്ണീരിന് ഒരിക്കൽ എങ്കിലും നീ കണക്ക് പറയും പദ്മ…. പറയിപ്പിക്കും നിന്നെ ഞാന്… അത്രമേൽ…… അത്രമേൽ നിന്നെ ഞാൻ സ്നേഹ്ച്ചത് അല്ലായിരുന്നോ.. എന്നിട്ട്……

അവസാനം.. എന്നോട് ഒരു വാക്കുപോലും പറയാതെ…. അവന്റ നെഞ്ചകം വിങ്ങി. ഉറക്കം വരാത്ത രാത്രിയിൽ അന്നും അവൻ നിലവിനെയും ചന്ദ്രനെയും ഒക്കെ നോക്കി കൊണ്ട് വെറുതെ ബാൽക്കണി യിൽ ഇരുന്നു… എപ്പോളും അവന്റെ മനസിൽ ഓടി എത്തുന്നത് തന്റെ പദ്മയും ആയുള്ള സുന്ദര നിമിഷങ്ങൾ ആയിരുന്നു ഈ മുറിയിൽ…. ഇപ്പോളും…. അവളുടെ മണം ആണ്.. ഈ നെഞ്ചിൽ മുഖം ചേർത്തു ഉറങ്ങിയ പെണ്ണ് ആണ്.. എല്ലാ ദിവസവും ഉണരുമ്പോൾ ആദ്യം അവൾ തന്റെ നെറ്റി ത്തടത്തിൽ ഒരു മുത്തം തരുമായിരുന്നു.. അപ്പോളേക്കും താൻ അവളെ തന്റെ കരവലയത്തിൽ ഒതുക്കും.. ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ പതുങ്ങി ഇരിക്കും. കുറെ ഏറെ തന്നോട് കെഞ്ചും, ഒന്ന് വിട് മാഷേ..

അമ്മ ഒക്കെ ഉണർന്ന് കാണും… ഞാൻ അങ്ങട് ചെല്ലട്ടെ…..കുറച്ചൂടെ കഴിയട്ടെ എന്നും പറഞ്ഞു താൻ അവളെ ഒന്നൂടെ തന്നിലേക്ക് ചേർക്കും ധനുമാസ കുളിരിൽ, അവളുടെ ചൂടേറ്റ് കിടന്ന ദിവസം.. കരയുക ആണോ എന്ന് ഒരു നിമിഷം താൻ ശംഘിച്ചു…. “പദ്മ……” വിളിച്ചപ്പോൾ കണ്ണുകൾ അടച്ചു കിടക്കുന്നു. പദ്മ…. നീ… നീ കരയുവാ…. അവൻ അവളെ പിടിച്ചു കുലുക്കി. “അല്ല മാഷേ… മാഷിത് എന്താ വല്ല സ്വപ്നവും കണ്ടോ…” . ഒരു പുഞ്ചിരി യോടെ തന്റെ അരികിൽ നിന്നും എഴുനേറ്റ് ഇരുന്നു അവൾ. സമയം 5.30… “എന്തിനാ ഇത്രയും നേരത്തെ എണീറ്റത്… കുറച്ചു കഴിയട്ടെ ടോ.. ഒപ്പം താനും കൂടി എണീറ്റു

“കുഴപ്പമില്ല….മാഷ് കിടന്നോളു… ഞാൻ താഴേക്ക് ചെന്നു ഇത്തിരി ചായ കുടിക്കട്ടെ ” .മുടി മുഴുവനും വാരി ക്കെട്ടി കൊണ്ട് അവൾ ചെന്നു വാതിൽ തുറന്നു. “സൂക്ഷിച്ചു പോണേ….” അവൻ അപ്പോ വിളിച്ചു പറഞ്ഞു.. കോളേജിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ തന്നെ ഇറുക്കെ പുണർന്നു കൊണ്ട് ഓരോ മുത്തം തന്റെ ഇരു കവിളിലും തന്നു… എന്താടോ… എന്തെങ്കിലും വയ്യഴിക്ക ഉണ്ടോ .. ഇല്ല മാഷേ… ഒരു പ്രശ്നവും ഇല്ല.. പിന്നെ തന്റെ മുഖം എന്താ വാടി ഇരിക്കുന്നെ… “ഇല്ലന്നേ… ഒക്കെ മാഷിന്റെ തോന്നൽ ആവും.. ഞാൻ ഓക്കേ ആണ് ” അവളുടെ വയറിന്മേൽ ഉമ്മ കൊടുത്തു….

ശേഷം അവൾക്കും.. അതാണ് പതിവ്.. ചേർത്ത് പിടിച്ചു ഒന്നൂടെ ആശ്ലെഷിച്ചു. അതിനു ശേഷം കോളേജിലേക്കും പോയി. ലഞ്ച് ബ്രേക്ക്‌ ടൈം ആയിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു അവളെ ഒന്ന് വിളിക്കാനായി ഫോൺ എടുത്തു. അപ്പോളാണ് കണ്ടത് 3മിസ്സ്ഡ് കാൾ അമ്മ ആയിരുന്നു… ഈശ്വരാ… ഇതു പതിവ് ഇല്ലാത്തത് ആണല്ലോ.. വേഗം ഫോൺ എടുത്തു വീട്ടിലേക്ക് വിളിച്ചു. മോനേ… കാർത്തി.. അമ്മ പറഞ്ഞ ഓരോ വാക്കുകളും കേട്ട് തറഞ്ഞു നിന്നു പോയി.. കാലു പിടിച്ചു പറഞ്ഞു അവളോട് തിരികെ വരാൻ… കേട്ടില്ല… ഒരു തരo നിസംഗ ഭാവമായിരുന്നു…

പക്ഷെ… പക്ഷെ…. ഒരു കാര്യം തനിക്ക് ഉറപ്പ് ആണ്.. പദ്മ എത്ര ഒക്കെ പറഞ്ഞാലും എങ്ങനെ ഒക്കെ വിചാരിച്ചാലും ശരി താൻ നൂറു ശതമാനം അവളെ മാത്രമേ തങ്ങളുടെ വിവാഹ ശേഷം സ്നേഹിച്ചിട്ടുള്ളു… ഒരു വാക്ക് കൊണ്ട് പോലും നോക്ക് കൊണ്ടുപോലും ദേവൂന്റെ എന്നല്ല ഒരു പെണ്ണിന്റെയും പിറകെ പോയിട്ടില്ല.. എന്നിട്ടും…. തന്നെ മനസിലാക്കാതെ.. അവള്… അവള്.. ഓർമ്മകൾ ഒരു പേമാരി പോൽ പെയ്തിറങ്ങുക ആയിരുന്നു പിന്നീട് ഉള്ള ഓരോ രാവിലും.. ** “കാർത്തിയേട്ടാ…. ഏട്ടാ… വാതിൽ തുറന്നെ….. നേരം എത്ര അയിന്നോ… ഇതു എന്തൊരു കിടപ്പാ ” .

മീനൂട്ടി വിളിച്ചപ്പോഴാണ് കാർത്തി ഉണർന്നത്… സമയം 7.30 കഴിഞ്ഞിരിക്കുന്നു.. പത്മയുടെയും കുഞ്ഞിന്റെയും ഓർമ്മകളിൽ, എപ്പോഴാണ് ഉറങ്ങിയത് എന്ന് പോലും അവന് നിശ്ചയം ഇല്ലായിരുന്നു.. “ഏട്ടാ… ഏട്ടോയി” “ആഹ് വരുന്നു മോളെ ” അവൻ ചെന്ന് വാതിൽ തുറന്നു. “എന്ത് പറ്റി ഏട്ടാ… ഇന്ന് ലേറ്റ് ആയല്ലോ….” . “മ്മ്….. ഉറങ്ങി പ്പോയി… ” “അതേയ്… താഴെ ആരൊക്കെ ആണ് വന്നത് എന്ന് നോക്കിക്കേ ഏട്ടാ….” “ആര്…… ആര് വന്നുന്ന നീ ഈ പറയുന്നത് ” .. ഒരു നിമിഷം അവന്റെ ഉള്ളം തുടി കൊട്ടി..അച്ഛൻ പറഞ്ഞത് പോലെ പദ്മയും കുഞ്ഞും ആണോ…. അവൻ ഓർത്തു പോയിരിന്നു അപ്പോളേക്കും.. “ദേവു ചേച്ചി ഒക്കെ വന്നിട്ടുണ്ട് ഏട്ടാ….

കളരിക്കലെ സുമ ചേച്ചിയോട് സംസാരിച്ചു കൊണ്ട് നിൽക്കുവാ… ഞാൻ മുറ്റം അടിച്ചു വരുമ്പോൾ കണ്ടു വിനീത് ഏട്ടന്റെ വണ്ടി വരുന്നത്….” മീനു പറയുകയും അവന്റ മുഖം വാടി… “ഹമ്…. ഞാൻ ഒന്ന് ഫ്രഷ് ആയി വരാം.. നീ പൊയ്ക്കോളു” അതു പറഞ്ഞു കൊണ്ട് അവൻ തിരികെ റൂമിലേക്ക് പോയി… പല്ലു തേപ്പും കുളിയും വേഗം നടത്തി അവൻ താഴേക്ക് ചെന്നു. അപ്പോളേക്കും കണ്ടു ഉമ്മറത്തേക്ക് കയറി വരുന്ന ദേവു… ആയാസപ്പെട്ടു ആണ് ഇപ്പോളും നടക്കുന്നത്. “എത്ര നാളായി ഈ വഴി ഒക്കെ വന്നിട്ട്… മീനുട്ടിയെ….. സുഖം അല്ലേടി ” ദേവു വന്നു മീനുന്റെ കൈയിൽ പിടിച്ചു.

“ഹ്മ്മ്… സുഖം.. ചേച്ചിക്കൊ…” “ബെറ്റർ ആയി വരുന്നു…… ആഹ് സീതമ്മേ എന്തൊക്കെ ഉണ്ട് വിശേഷം ” ഉമ്മറ കൊലായിൽ തൂണിൽ പിടിച്ചു നിൽക്കുക ആയിരുന്നു സീത… “എന്ത് വിശേഷം… ഇങ്ങനെ ഒക്കെ അങ്ങട് പോകുന്നു ദേവു… നീ ഒന്ന് വിളിച്ചു പറഞ്ഞു പോലും ഇല്ലാലോ….” “എല്ലാവരെയും ഒന്ന് കണ്ടു പോകാ എന്ന് കരുതി….” . “നിന്റെ ക്ഷീണം ഒക്കെ കുറഞ്ഞോ ദേവു….” കാർത്തി ആയിരുന്നു അത്… “കുറവുണ്ട് ഏട്ടാ…. അതിരിക്കട്ടെ, പദ്മയും മോളും എവിടെ….. സത്യം പറഞ്ഞാലുണ്ടല്ലോ കുഞ്ഞിനെ കാണാൻ വേണ്ടി ആണ് ഞാൻ വന്നത് പോലും ” ദേവു അത് പറയുകയും എല്ലാവരുടെയും മുഖം വാടി…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…