Thursday, May 2, 2024
Novel

നിന്നെയും കാത്ത്: ഭാഗം 48

Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

രാത്രി ഏറെ വൈകിയ ശേഷം ആണ്, ഗൗരി എഴുനേറ്റ് പുറത്തേക്ക് ചെന്നത്. മഹിയെ അവിടെ എങ്ങും കാണാഞ്ഞപ്പോൾ അവൾ ഒന്നു പേടിച്ചു.. സമയം ഒൻപതര ആവുന്നു… അവൾ സ്റ്റെപ്സ് ഇറങ്ങി താഴേക്ക് ചെന്നു. അടുക്കളയിൽ ചെറിയ തട്ടും മുട്ടും കേൾക്കാം. മഹി അവിടെ ഉണ്ടെന്ന് ഗൗരിക്ക് മനസിലായി. ചോറും കറികളും എല്ലാം എടുത്തു ചൂടാക്കി യ ശേഷം അവൻ ഒന്നൊന്നായി എടുത്തു മേശമേൽ കൊണ്ട് വന്നു വെച്ചു “ഗൗരി……” മഹി വിളിച്ചപ്പോൾ അവൾ അവനെ മുഖം ഉയർത്തി നോക്കി. “ഭക്ഷണം കഴിക്കാൻ വാടോ… വിശക്കുന്നില്ലേ ” ..’

“എനിക്ക് ഒന്നും വേണ്ട ” “അതെന്താ ” .’വിശപ്പില്ല… അത്ര തന്നെ ” “ഗൗരി….. എന്നോട് ഉള്ള വാശി നീ എന്തിനാണ് ഭക്ഷണത്തോടും കാണിക്കുന്നേ….” “എനിക്ക് ആരോടും വാശിയില്ല പോരേ ” “പോരാ…. എഴുനേറ്റ് വന്നു ഭക്ഷണം കഴിയ്ക്ക് ” അതിനു മറുപടി ഒന്നും പറയാതെ അവൾ എഴുനേറ്റ് പോകാൻ തുനിഞ്ഞതും മഹി അവളുടെ കൈക്ക് കേറി പിടിച്ചു “ഗൗരി…..നീ കഴിക്കുന്നില്ലെങ്കിൽ എനിക്കും വേണ്ടാ… ഇതെല്ലാം എടുത്തു കൊണ്ടുപോയി ഫ്രിഡ്ജിൽ വെച്ചിട്ടു പോയ്‌ കിടന്നോ ” അവനെ ഒന്നു നോക്കിട്ട് ഗൗരി അതെല്ലാം എടുത്തു ഫ്രിഡ്ജിൽ വെച്ചു.

അതിനു ശേഷം അവൾ കിടക്കാനായി കയറി പോയത്. ഡോർ എല്ലാം ലോക്ക് ചെയ്തിട്ട് മഹിയും അവളുടെ അടുത്തേക്ക് കയറി പോയ്‌. “ശരിയാണ്…. തെറ്റ് തന്നെ ആണ് ഞാൻ ച്യ്തേ….. പക്ഷെ നീ എന്നെ ഒന്നു കേൾക്കാനോ മനസിലാക്കാനോ ഒന്നും ശ്രെമിക്കുന്നില്ല ല്ലോ ” ബെഡിന്റെ ഇരു വശങ്ങളിലും ആയി കിടക്കുക ആണ് രണ്ടാളും. “നിനക്ക് അറിയോ… എത്ര ദിവസം ആയെന്ന് ഞാൻ ഒന്നു ശരിക്കും ഉറങ്ങിയിട്ട്…നേരം വെളുക്കാറാവും ഒന്നു കണ്ണ് അടയ്ക്കുമ്പോൾ… അത് വരെയും നിന്നേ നോക്കി അങ്ങനെ കിടക്കും…..” ഇന്ന് ആണെങ്കിൽ വെറുതെ ഒന്നു കിടന്നതാണ്..

കഷ്ടകാലത്തിനു ഉറങ്ങി പോകുകയും ചെയ്തു.. ഗൗരി ഒന്നും മിണ്ടാതെ കിടക്കുക ആണ് അപ്പോളും “ഗൗരി….. നീ.. നീ എന്തെങ്കിലും ഒന്നു പറയു…. എനിക്ക് ഇതു സഹിക്കാൻ പറ്റുന്നില്ല കേട്ടോ…” . മഹി കുറേ ഏറേ തവണ ഓരോന്ന് പറഞ്ഞു കൊണ്ട് കിടന്നു എങ്കിലും അവൾ അനങ്ങാൻ പോയില്ല.. ചുമരിനോട് കൂടുതൽ ചേർന്നു കൊണ്ട് കിടക്കുക ആണ് പെണ്ണ് അപ്പോളും. മഹി അവളുടെ അടുത്തേക്ക് കുറച്ചു നീങ്ങി വന്നു.. അത് മനസിലാക്കിയ അവൾ ശ്വാസം അടക്കി പിടിച്ചു കിടക്കുക ആണ്. പെട്ടന്ന് അവൻ അവളെ വലിച്ചെടുത്തു തന്റെ നെഞ്ചിലേക്ക് ഇട്ടു.

“വിട് മഹിയേട്ടാ…. വിടാൻ അല്ലേ പറഞ്ഞെ ” അവന്റെ നെഞ്ചിലേക്ക് ഇടിച്ചു കൊണ്ട് ഗൗരി അവന്റെ ദേഹത്തു കിടന്നു കുതറി. “ഇല്ല… നീ എന്നോട് ഉള്ള പിണക്കം മാറ്റാതെ കൊണ്ട് ഞാൻ നിന്നേ വിടില്ല….” അവൻ അവളെ തന്നിലേക്ക് കൂടുതൽ അമർത്തിയതും അവൾക്ക് ആകെ വല്ലാഴിക പോലെ തോന്നി. “മഹിയേട്ടാ… വിടുന്നുണ്ടോ .. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ ” അവൾ മഹിയെ നോക്കി കോപത്താൽ പറഞ്ഞു. “ഞാൻ എത്ര വട്ടം സോറി പറഞ്ഞു… നിനക്ക് ഒന്ന് ക്ഷമിച്ചൂടെ” “ഇല്ല…. ക്ഷമിക്കില്ല….” ഗൗരി മുഖം വെട്ടി തിരിച്ചു.. ഗൗരി…. എടാ… ഞാൻ നിന്റെ കാലു പിടിച്ചു മാപ്പ് പറഞ്ഞില്ലേ…. എന്നിട്ടും നീ ഇങ്ങനെ തുടങ്ങല്ലേ… സത്യം ആയിട്ടും എനിക്ക് ഒരുപാട് സങ്കടം ഉണ്ട് കേട്ടോ…..

“അതിനേക്കാൾ ഏറെ സങ്കടം എനിക്ക് ഉണ്ട്…. അത് മനസിലാക്കിയൊ… ഇല്ലാലോ…” അവന്റെ കൈകൾ അയഞ്ഞപ്പോൾ ഗൗരി ബെഡിലേക്ക് ഇറങ്ങി കിടന്നു. “ഞാൻ വിളിച്ചപ്പോൾ എല്ലാം ഒന്ന് ഫോൺ പോലും എടുക്കാതെ കൊണ്ട്….. ഇവിടെ കുടിയും കഴിഞ്ഞു കിടന്ന് ഉറങ്ങി…ഏട്ടനെന്തെങ്കിലും ആപത്തു പറ്റിയോ എന്നോർത്ത് കൊണ്ട് ഞാൻ ഇറങ്ങി ഓടുക ആയിരുന്നു എനിക്ക് എത്രമാത്രം വിഷമം വന്നു…. ആ മഴയത്തു…..നനഞ്ഞു കുളിച്ചു,എന്തൊരു ഇടി ആയിരുന്നു എന്ന് അറിയമൊ…. എന്നെ… എന്നെ ഒന്ന് ഓർത്തിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും കാണിക്കില്ലായിരുന്നു.

എന്നോട് ഒരല്പം പോലും സ്നേഹം ഇല്ലാ തത് കൊണ്ട് അല്ലേ…. അതു പറയുമ്പോൾ അവൾക്ക് സങ്കടം വന്നു… ഗൗരി നീ എന്ത് വേണമെങ്കിലും പറഞ്ഞൊ… പക്ഷെ നിന്നേ സ്നേഹിക്കുന്നില്ല എന്ന് മാത്രം പറയരുത്… പറയും.. അങ്ങനെ തന്നെ പറയും. ഗൗരി….. പറ്റി പോയ്‌… അതിനു എന്ത് പ്രായശ്ചിത്തം വേണേലും ഞാൻ ചെയ്യാം….. പക്ഷെ സ്നേഹിക്കുന്നില്ല എന്നൊക്കെ പറഞ്ഞു ചങ്കിൽ കൊള്ളിക്കല്ലേ…….. പിന്നേ…. സ്നേഹം ഉണ്ടായിരുന്ന ആള്… കല്യാണം കഴിഞ്ഞ ആദ്യ രാത്രിയിൽ എന്റെ താലി വലിച്ചു പൊട്ടിക്കുവാൻ തുടങ്ങിയത് അല്ലേ… എന്നിട്ട് എന്നോട് ഇറങ്ങി പോകാൻ പറഞ്ഞു ബഹളം കൂട്ടി..മീനാക്ഷി യോട് പറഞ്ഞില്ലേ എന്നെ ഡിവോഴ്സ് ചെയ്യും എന്ന്.. ഏട്ടന് യോജിക്കാത്ത പെണ്ണാണ് എന്നും പറഞ്ഞു എന്നെ എത്രമാത്രം പരിഹസിച്ചു…

അവഹേളിച്ചു…… എന്നിട്ടും ഞാനു… എല്ലാം മറന്ന് കൊണ്ട് ഇന്നലെ രാത്രിയിൽ…… അവൾ പറയുന്നത് എല്ലാം കേട്ട് കൊണ്ട് മഹി അനങ്ങാതെ കിടക്കുക ആണ്. സത്യം ആണ് ഗൗരി പറയുന്നത്. താൻ അവളോട് പെരുമാറിയതും പ്രവർത്തിച്ചതും എല്ലാം അവളുടെ മനസിൽ ഇപ്പോളും ഉണ്ട്..ഒരു തീ നാളം പോലെ അണയാതെ.. “മഹിയേട്ടന് അറിയോ,മറ്റാരോടും ഒന്നും പറയാതെ കൊണ്ട് ഈ വിവാഹത്തിന് സമ്മതിച്ചു എന്നറിഞ്ഞപ്പോൾ മുതൽ ചെറിയമ്മ എത്രമാത്രം കുത്തു വാക്കുകൾ എന്നോട് പറഞ്ഞു എന്ന് … എത്രമാത്രം എന്നെ വാക്കുകൾ കൊണ്ടു വേദനിപ്പിച്ചു,,,,

എന്റെ പുറം പൊളിയുന്ന മാതിരി ആയിരുന്നു എനിക്കിട്ട് അടിക്കുന്നത്. എന്നിട്ടും എല്ലാം സഹിച്ചു, കൊണ്ട് ഞാൻ കഴിഞ്ഞു….. ആ നരകത്തിൽ നിന്നു ഒന്നു രക്ഷപെടാൻ… എന്നെ സ്നേഹിക്കുന്ന, എന്നെ ചേർത്തു പിടിക്കുന്ന, ഒരു പുരുഷന്റെ പാതി ആവാൻ… ചിലപ്പോൾ എന്നോട് തന്നെ ഞാൻ ചോദിക്കും,ഒരു നോക്ക് പോലും പരസ്പരം കാണുകയോ,മനസിലാക്കുകയോ,അറിയുകയോ ഒന്നും ചെയ്യാത്ത ഒരാളെ,,,, എന്തിന് കല്യാണം കഴിക്കാ എന്ന് സമ്മതം പറഞ്ഞത് എന്ന്… മഹിയേട്ടൻ എന്നെ വെറുക്കുകയും, തള്ളി പറയുകയും ഒക്കെ ചെയ്ത ഓരോ നിമിഷവും,ഞാൻ എന്റെ സങ്കടം മുഴുവൻ ഉള്ളിൽ ഒതുക്കി കഴിഞ്ഞു.. എന്നെങ്കിലും എന്നെ മനസിലാക്കുo എന്നൊരു പ്രതീക്ഷയിൽ..

എല്ലാം മറന്നു എന്നെ ഈ ഹൃദയത്തിലേക്ക് ചേർക്കും എന്ന് ഞാൻ വെറുതെ മോഹിച്ചു… ആഗ്രഹിച്ചു.. എന്റേതാണ് എന്ന് വെറുതെ ഞാൻ മോഹിച്ചു….. ഒക്കെ എന്റെ പാഴ് കിനാവുകൾ ആയിരുന്നു… അല്ലെങ്കിലും എന്നെ ആർക്കും വേണ്ടല്ലോ…. എനിക്ക് അറിയാം…” തേങ്ങൽ അടക്കി പിടിച്ചു കൊണ്ട് ഗൗരി കിടക്കുക ആണ് മഹി ആണെങ്കിൽ ഒന്നും പറയാതെ കൊണ്ട് അവൾ പറയുന്ന കാര്യങ്ങൾ എല്ലാം കേട്ട് അനങ്ങാതെ കിടക്കുക ആണ്. അവന്റെ മൗനം ശരിക്കു പറഞ്ഞാൽ ഗൗരിയേ തെല്ലൊന്ന് വിഷമിപ്പിച്ചു… അല്പം കഴിഞ്ഞതും അവൾ തിരിഞ്ഞു കൊണ്ട് മഹിയെ ഒന്നു നോക്കി .

വലത് കൈത്തണ്ട കൊണ്ട് നെറ്റിയുo കണ്ണുകളും മറച്ചു കൊണ്ട് കിടക്കുക ആണ് അവൻ.. ങ്ങേ.. ഉറങ്ങി പോയോ… അപ്പൊൾ ഞാൻ ആരോടാണ് ഇത്ര നേരം ഇതെല്ലാം പറഞ്ഞത്.. ഗൗരി ഓർത്തു. ഹ്മും…. തന്നോട് കുറേ സോറി ഒക്കെ പറഞ്ഞു, ചേർത്തു പിടിക്കുമെന്നും,ഒരായിരം ചുംബനങ്ങൾ കൊണ്ട് മൂടുമെന്നും ഒക്കെ കരുതിയ താൻ ഇപ്പൊ ആരായി… അവന്റെ വയറിഞിട്ട് ഒരു കുത്തു കൊടുക്കാനായി അവൾ തന്റെ മുഷ്ടി ചുരിട്ടിയതും, ഗൗരി കണ്ടു മഹിയുടെ ചെന്നിയിൽ കൂടി കണ്ണുനീർ ഒഴുകി വരുന്നത്….. അവൾക്ക് തന്റെ നെഞ്ചു വിങ്ങും പോലെ തോന്നി.. മഹിയേട്ടാ…… അവന്റെ മുഖത്ത് നിന്നും അവൾ കൈ എടുത്തു മാറ്റിയതും കണ്ടു കണ്ണുനീർ അമർത്തി തുടയ്ക്കുന്നവനെ..

അതു കണ്ടതും അവളും കരഞ്ഞു പോയ്‌. മഹിയേട്ട….. ഞാൻ…. എന്റെ വിഷമം കൊണ്ട് പറഞ്ഞതാ…ഏട്ടൻ കരയുവാണോ …… അവൾക്ക് സങ്കടം വന്നു.. പെട്ടന്നവൻ അവളെ തന്നിലേക്ക് അസ്ലെഷിച്ചു….. എന്നിട്ട് അവളുടെ നെറുകയിൽ കുറേ ഏറെ മുത്തം നൽകി… ഗൗരി…. ആം സോറി ടി…. സത്യം ആയിട്ടും ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല.. അവൻ അവളെ ഇറുക്കെ പുണർന്നു.. നീ…… നിന്നേ സ്നേഹിച്ചിട്ടില്ല എന്ന് മാത്രം എന്നോട് പറയരുത്….എന്റെ ഓരോ ശ്വാസവും… അത് നിനക്കായി ഉള്ളത് ആണ്….. നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നേ ഒരു നിമിഷംപോലും ഈ മഹി ഉണ്ടാവില്ല…..ഈ ലോകത്തിൽ ഇന്ന് മറ്റെന്തിനെകാളും സ്നേഹിക്കുന്നത് ഞാൻ നിന്നേ ആണ്…..

നീ… നീ എന്റെ പ്രാണന്റെ പാതി അല്ലേടി…. ഗൗരിയും വിങ്ങി കരയുക ആയിരുന്നു അപ്പോള്. “നിന്നേ ഓരോ നിമിഷവും വേദനിപ്പിച്ചതിനു, എത്ര വട്ടം എന്റെ ഹൃദയം കൊണ്ട് നിന്നോട് ഞാൻ മാപ്പ് പറഞ്ഞെന്നു അറിയൊ… ഇനി ഒരിക്കൽ പോലും നിന്റെ മിഴികൾ നിറയാൻ ഇട വരുത്തരുതേ എന്ന് മാത്രം ആയിരുന്നു നീ എന്നിലേക്ക് ലയിച്ചപ്പോൾ പോലും ഞാൻ ഓർത്തതും, പ്രാർത്ഥിച്ചതും… പക്ഷെ… ഈ നശിച്ച മഴ…. അതു കൊണ്ട് ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്. സാരമില്ല മഹിയേട്ടാ…പോട്ടെ… ഞാൻ എന്റെ വിഷമം കൊണ്ട് എന്തൊക്കെയോ പറഞ്ഞു പോയതാ… ഇരുവരും കുറേ സമയം അങ്ങനെ ആ കിടപ്പ് തുടർന്ന്.. ഇന്നലെ പെയ്ത മഴ,,അവരിൽ പ്രണയവർണ്ണങ്ങൾ ചാലിച്ചു കൊണ്ട് , രതിയുടെ പല ഭാവങ്ങൾ വാരി വിതറിയെങ്കിൽ ഇന്ന് മഴക്ക് സംഹാര രൂപം ആയിരുന്നു…..…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…