നിയോഗം: ഭാഗം 34
രചന: ഉല്ലാസ് ഒ എസ്
മാഷേ….. അവൾ വിളിച്ചു എങ്കിലും കാർത്തി അവളെ നോക്കുക കൂടെ ചെയ്തില്ല.. “മാഷേ… ഉറങ്ങിയോ ” പദ്മ അവന്റെ കൈയിൽ തോണ്ടി കൊണ്ട് ചോദിച്ചു.. പക്ഷെ കാർത്തി അതിനും മറുപടി പറഞ്ഞില്ല… “മാഷേ….. എന്നോട് പിണക്കം ആണോ ” ഇത്തവണ പദ്മയുടെ ശബ്ദം ഇടറി… അതു കേട്ടതും കാർത്തിക്കു നെഞ്ചു നീറി.. പദ്മ ക്ക് ആണെങ്കിൽ ശരിക്കും സങ്കടം വന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. ചെരിഞ്ഞു കിടന്നു കൊണ്ട് അവൾ ശബ്ദം ഇല്ലാതെ തേങ്ങി. “ഈ പെണ്ണിന്റ ഒരു കാര്യം… ഇത്രയും ഒള്ളോ എന്റെ പദ്മ….” അവൻ അവളെ തിരിച്ചു കിടത്താൻ നോക്കിയതും അവൾ അവന്റ കൈ തട്ടിമാറ്റി..
“വേണ്ട .. എന്നോട് മിണ്ടണ്ട ” “ങ്ങേ… ഇപ്പൊൾ ഇങ്ങനെ ആയോ… എന്നാൽ ശരി വേണ്ട ” കാർത്തി അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു. പദ്മയും തിരിഞ്ഞു തന്നെ കിടന്നു.. അല്പം കേറുവോടെ… അതിനേക്കാളേറേ കുറുമ്പോടെ… അല്പം കഴിഞ്ഞതും തന്റെ അടിവയറ്റിൽ എന്തോ ഒന്ന് വലയം ചെയ്യും പോലെ അവൾക്ക് തോന്നി.. പിന്തിരിഞ്ഞു നോക്കാനുള്ള അവസരം പോലും അവൾക്ക് ലഭിച്ചില്ല.. അപ്പോളേക്കും കാർത്തിയുടെ താടിയിലെ കുറ്റി രോമങ്ങൾ അവളുടെ പിൻ കഴുത്തിൽ ഇക്കിളി കൂട്ടി.. “മാഷേ…വിടുന്നെ ” പ്രാവ് കുറുകും പോലെ അവൾ കുറുകി. പക്ഷെ അവൻ തന്റെ പിടുത്തം മുറുക്കിയത് അല്ലാതെ അല്പം പോലും അയച്ചില്ല.. “മാഷേ .. ഞാൻ ഒന്ന് ശ്വാസം വിട്ടോട്ടെ…”
“വേണ്ട… നീ ഇപ്പോൾ ശ്വാസം വിടേണ്ട… നിനക്ക് ഉള്ള ശ്വാസം ഞാൻ തരാം “എന്നും പറഞ്ഞു കൊണ്ട് അവൻ അവളെ തനിക്ക് അഭിമുഖം ആയി കിടത്തി… ഒരു വേള ഇരു മിഴികളും കോർത്തു.. പദ്മയുടെ ഇളം പിങ്ക് നിറം ഉള്ള അധരം കാണവേ പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം തന്നിൽ വന്നു പൊതിയുന്നതായി കാർത്തിക്കു തോന്നി.. “പദ്മ…..ഞാൻ നിന്നേ സ്വന്തം ആക്കിക്കോട്ടെ… എന്റെ മാത്രം ആയിട്ട്….എന്റെ പാതി ജീവൻ അല്ലെ നീയ്….എടുത്തോട്ടെ…..” അവൻ അത്രത്തോളം ആർദ്രമായി അവളോട് ചോദിച്ചു.. പദ്മ ഒന്നും മിണ്ടാതെ അവന്റെ ഇരു കവിളിലും പിടിച്ചു വലിച്ചു. “ഹാവൂ…. വിട് പെണ്ണേ…” അവൻ അവളുടെ വലം കൈയിലെ ചൂണ്ടു വിരലിൽ വേദനിപ്പിക്കാതെ ഒരു കടി കൊടുത്തു.
അവളുടെ മുഖത്ത് ഒരു കള്ള നാണം വിരിഞ്ഞു… അതു കണ്ടതും അവൻ തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു.. അവന്റെ ശ്വാസം തട്ടും തോറും അവൾ പരവശ ആയി തുടങ്ങിയിരുന്നു.. അവളുടെ വലം കൈ അവന്റെ പുറത്തു പോറൽ വീഴ്ത്താൻ തുടങ്ങിയപ്പോൾ അവൻ അവളെ തന്നിലേക്ക് ഒന്നൂടെ അടുപ്പിച്ചു. പദ്മ തന്റെ കീഴ്ച്ചുണ്ടു കടിച്ചു പിടിച്ചു.. “മ്മ്… എന്താണ് ” അവൻ ഒരു പിരികം പൊക്കി അവളെ നോക്കി.. ഒന്നുമില്ലെന്നു അവൾ ചുമൽ കൂപ്പി.. കാർത്തി തന്റെ തള്ള വിരലും ചൂണ്ടു വിരലും ഉപയോഗിച്ച് കൊണ്ട് അവളുടെ കീഴ്ച്ചുണ്ടു നേരെ ആക്കി.. “എന്തിനാണ് ഇത്രയും ബഹളം കൂട്ടുന്നത്.. എന്തായാലും എനിക്ക് ഉള്ളത് അല്ലെ….”
കാർത്തി പറഞ്ഞപ്പോൾ പദ്മ ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു. അവൻ ഒട്ടും വേദനിപ്പിക്കാതെ, അത്രമേൽ സ്നേഹത്തോടെ അവളുടെ അധരം മെല്ലെ നുകർന്നു.. ആദ്യനുരാഗം…. പദ്മക്ക് തന്റെ ശരീരത്തിൽ എന്തൊക്കെയോ പ്രകമ്പനം കൊള്ളുന്നതായി അനുഭവപ്പെട്ടു… കാർത്തിയും മറ്റേതോ മായാ ലോകത്തു ആയിരുന്നു…നിമിഷങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടേ ഇരുന്നു.. പദ്മ യുടെ വിറക്കുന്ന ഉടലു കണ്ടപ്പോൾ അവനു ഇത്തിരി സങ്കടം തോന്നി.. അവൻ പതിയെ അവളിൽ നിന്നും അടർന്നു മാറാൻ തുടങ്ങിയതും അവളുടെ പിടുത്തത്തിനു ബലമേറി….
കാർത്തി നോക്കിയപ്പോൾ ഒരു കള്ള ചിരിയോടെ തന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് കിടക്കുന്നവളെ അവൻ കണ്ടു.. മൗനം സമ്മതം എന്ന് പറയും പോലെ.. അകലെ എവിടെയോ പാരിജാതം പൂത്ത സുഗന്ധം.. വെള്ളി മേഘങ്ങൾക്ക് പിന്നിലായി പൊന്നൊളി തൂകി നിൽക്കുന്ന നില…. ഒപ്പം ആയിരം താരകങ്ങളുടെ അകമ്പടി യും… ആ രാത്രി കാർത്തിയ്ക്കും പദ്മയ്ക്കും അത്രമേൽ പ്രിയപ്പെട്ടതായി മാറുക ആയിരുന്നു… അവൻ വിരലുകൾ കൊണ്ട് വീണ മീട്ടിയപ്പോൾ അവളിൽ പല തരo വികാരങ്ങൾ ഉടലെടുത്തു.. നറു നിലാവ് ഉദിച്ച ആ രാത്രിയിൽ പ്രണയത്തിന്റെ പല വർണ്ണങ്ങൾ വാരി വിതറി ഒരു മുല്ല വള്ളിയെ പോലെ അവൻ അവൾ തഴുകി ഉണർത്തി..
രാത്രി അതിന്റെ അന്തിയാമത്തിലേക്ക് ചേക്കേറി.. പദ്മയും കാർത്തിയും മത്സരിച്ചു സ്നേഹിച്ചു കൊണ്ടേ ഇരുന്നു.. അവൻ നൽകിയ സുഖത്തിലേക്ക് ലയിച്ചപ്പോൾ അവളുടെ വിയർപ്പു തുള്ളികൾ ഒപ്പി കൊണ്ട് നെറ്റിയിലെ സിന്ദൂരം പോലും അലിഞ്ഞു ഇല്ലാതാകുക ആയിരുന്നു.. നോവിക്കാതെ അവളിലേക്ക് ആഴ്ന്നു ഇറങ്ങിയ കാർത്തി വലം കൈയാൽ അവളെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന ആയിരുന്നു ആ രാവ് പോകും വരെയും.. ** കാലത്തെ ആദ്യം ഉണർന്നത് പദ്മ ആയിരുന്നു.. അപ്പോളും അവള് കാർത്തിയുടെ കരവലയത്തിൽ അവന്റെ നെഞ്ചോട് ചേർന്നു ആയിരുന്നു. കാർത്തിയെ നോക്കിയപ്പോൾ അവൻ നല്ല ഉറക്കത്തിൽ ആണ്. സമയം 5മണി ആയിരിക്കുന്നു.
അവൾ എഴുനേൽക്കാൻ തുടങ്ങിയതും അവൻ അവളെ പിടിച്ചു തന്റെ ദേഹത്തേക്ക് ഇട്ടു “യ്യോ… മാഷേ.. വിട്… ഞാൻ ഒന്ന് കുളിക്കട്ടെ….നേരം വെളുത്തു..” കുതറി ക്കൊണ്ട് പറയുന്നവളോട് യാതൊരു മറുപടി യും പറയാതെ അവൻ കണ്ണടച്ച് കിടന്നു. “മാഷേ….. ഞാൻ കുളിച്ചോട്ടെ.. പ്ലീസ്….പെട്ടന്ന് വരാം…” “മ്മ്.” .. അവൻ അവളെ തന്നിൽ നിന്നും മോചിപ്പിച്ചു. പദ്മ എഴുന്നേറ്റു വാഷ് റൂമിലേക്ക് പോയി. വേഗത്തിൽ കുളി കഴിഞ്ഞു അവൾ ഇറങ്ങി വന്നു..അവൻ അപ്പോൾ എഴുന്നേറ്റു ബെഡിൽ ഇരിപ്പുണ്ട് “മാഷേ….” “എന്താടാ….” . “ഇന്ന് അല്ലെ എന്റെ വീട്ടിൽ പോകുന്നത് ” “അതേ….” “എപ്പോളാണ് ഇറങ്ങാ ” “ബ്രേക്ഫാസ്റ് കഴിഞ്ഞു പോയേക്കാം…” “മ്മ്… ശരി മാഷേ ”
വീട്ടിലേക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷവും ഉത്സാഹവും തോന്നി. .. ഹരിക്കുട്ടൻ നോക്കി ഇരിക്കും എന്നാണ് പറഞ്ഞത്.. അവൾ അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ പതിവ് പോലെ തന്നെ ഉണർന്നു കഴിഞ്ഞു. അവർ ഒരു കപ്പ് കാപ്പി എടുത്തു അവളുടെ കൈലേക്ക് കൊടുത്തു. അച്ഛന് കൊണ്ട് പോയി കൊടുക്ക് മോളെ…. “മ്മ്… ശരി അമ്മേ ” അവൾ അതു മേടിച്ചു അച്ഛന് കൊടുത്തു. അയാൾ നിറഞ്ഞ ചിരിയോടെ ആണ് അവളുടെ കൈയിൽ നിന്നും കാപ്പി മേടിച്ചു കുടിച്ചത്.. 8മണി കഴിഞ്ഞപ്പോൾ മീനുട്ടി കോളേജിലേക്ക് പോയി. പദ്മ വീട്ടിൽ പോകുന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ എത്രയും പെട്ടന്ന് പോയിട്ട് വരാൻ ആണ് മീനുട്ടി പറഞ്ഞത്.. അങ്ങനെ കാപ്പി കുടി ഒക്കെ കഴിഞ്ഞു ഏകദേശം 10മണി ആയപ്പോളേക്കും ഇരുവരും കൂടി പദ്മയുടെ വീട്ടിലേക്ക് പുറപ്പെട്ടു.….തുടരും