നിയോഗം: ഭാഗം 17
രചന: ഉല്ലാസ് ഒ എസ്
അച്ഛനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ കേട്ട് കൊണ്ട് തരിച്ചു ഇരിക്കുക ആണ് ശ്രീ.. തന്റെ പെങ്ങൾ തനിക്ക് വേണ്ടി ഇങ്ങനെ ഒരു ത്യാഗം ചെയ്യേണ്ട കാര്യം ഇല്ല… അവൻ തീരുമാനിച്ചു. “അച്ഛാ… നമ്മുടെ മേഘ ക്ക് ഈ വിവാഹം വേണ്ട…. അവൾക്ക് വേറെ ഏതെങ്കിലും കുടുംബത്തിൽ നിന്നും നല്ലൊരു പയ്യനെ നോക്കാം…” “മോനേ… പക്ഷെ……അപ്പോൾ നീ ഇഷ്ടപ്പെട്ട ആ കുട്ടിയെ വിവാഹം കഴിക്കാൻ ഒരു പക്ഷേ അവർ സമ്മതിക്കില്ല… അതുകൊണ്ട് ആണ് മേഘ മോൾ ഇതിനു സമ്മതിച്ചേ ” . “ഈ രണ്ട് വിവാഹവും നമ്മൾ വേണ്ടന്ന് വയ്ക്കുന്നു. അപ്പോൾ കാര്യം തീരില്ലേ… ” .
അതും പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു വെളിയില്ക്ക് പോയി. തമ്പി യും ശ്യാമളയും വിഷമത്തോടെ ഇരുന്നു. അല്ലാതെ അവർക്ക് വേറെ നിവർത്തി ഇല്ലായിരുന്നു. *** “നാളെ പെൺകുട്ടിയുടെ വീട്ടിലേക്ക് നീയുംകൂടി പോരേ കേട്ടോ മോനേ… അവിടെ ആരൊക്കെയോ നിന്നെ കാണണം എന്ന് പറയുന്നു ” . അച്ഛനും ഉണ്ടായിരുന്നു അന്ന് കാർത്തിടെ ഒപ്പം ടൗണിലേക്ക്… ആരെയോ കാണാൻ ഉണ്ടായിരുന്നു.. അതുകൊണ്ട് അയാളും കാർത്തിടെ കൂടെ പോന്നതാണ്…മീനുട്ടി അന്ന് അവധി ആയിരുന്നു.. അവൾക്ക് വല്ലാത്ത തലവേദന… പിന്നെ ചെറിയ പനിയും..
അതോണ്ട് അവളോട് പോരേണ്ട എന്ന് കാർത്തി പറഞ്ഞു. “നീ കേൾക്കുന്നില്ലേ കാർത്തി.. നീയും കൂടി പോരേ…” മകനിൽ നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അയാൾ വീണ്ടും ചോദിച്ചു. . “ഞാൻ ഇല്ല…. ” “അവിടെ വരെ ഒന്ന് വന്നാൽ മതി മോനേ…. നമ്മൾ പെട്ടന്ന് തന്നെ തിരിച്ചു പോരുമല്ലോ..” അയാൾ പ്രതീക്ഷയോടെ മകനെ നോക്കി… “അച്ഛ… പ്ലീസ്… ദയവ് ചെയ്തു എനിക്ക് ഇത്തിരി സമാധാനം താ…” അവൻ അയാളോട് യാചിച്ചു. പിന്നീട് അയാൾ ഒന്നും മാമനോട് ചോദിച്ചില്ല.. അല്പം കഴിഞ്ഞതും അച്ഛന്റ്റെ ഫോൺ ശബ്ധിച്ചു. അയാൾ ഫോണെടുത്ത് കാതിലേക്ക് ചേർത്തു. ദേവനായിരുന്നു അത്. “ഹെലോ ദേവ…” .
സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അറിയാതെ തന്നെ അയാളുടെ ഫോൺ സ്പീക്കർ മോഡിലായി.. ദേവൻ പറയുന്ന കാര്യങ്ങൾ എല്ലാം കാർത്തി അപ്പോൾ കേട്ടു… അവൻ വേഗം വണ്ടി ഒതുക്കി. രാമകൃഷ്ണൻമാരാർക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു… ദേവൻ ആണെങ്കിൽ വിനീതിന് വന്ന വിവാഹാലോചനയെക്കുറിച്ച് ദേവൂനെ അവർക്ക് കെട്ടിച്ചു കൊടുക്കുന്ന കാര്യത്തെക്കുറിച്ച് ഒക്കെയായിരുന്നു സംസാരിച്ചത്.. ഒരു കാരണവശാലും കാർത്തി ഇത് അറിയരുതെന്നും, അവൻ അറിഞ്ഞാൽ ഇത് സമ്മതിക്കുകയില്ലെന്നും അയാൾ പറഞ്ഞു.. അതുകൊണ്ട് എത്രയും പെട്ടെന്ന് കാർത്തിയുടെ വിവാഹം നടത്തണമെന്നും,
അതിനുശേഷം വേണം തങ്ങൾക്ക് ദേവുവിന്റെയും, വിനീതിന്റെയും വിവാഹ തീയതി കുറുപ്പിക്കേണ്ടതും അയാൾ പറഞ്ഞു… താനാണ് ഇതിന്റെ പിന്നിലുള്ളതെന്ന് ഒരു കാരണവശാലും രാമകൃഷ്ണൻ മാരാർ അല്ലാതെ വേറൊരുത്തരും അറിയരുതെന്ന് പറഞ്ഞുകൊണ്ട് ദേവൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു.. കേട്ട കാര്യങ്ങൾ വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് കാർത്തി അപ്പോളും…. അയാൾക്കും മകനെ നോക്കുവാനായി ബുദ്ധിമുട്ട് തോന്നി.. “അച്ഛാ ” അല്പം കഴിഞ്ഞതും അവൻ അച്ഛനെ വിളിച്ചു… “മോനേ നീ….” അയാളുടെ വാക്കുകൾ മുറിഞ്ഞു..
“എന്താണ് ഞാൻ ഈ കേട്ടതൊക്കെ…. അച്ഛൻ എന്നിൽ നിന്നും ഒന്നും ഒളിക്കാൻ ശ്രമിക്കേണ്ട… അങ്ങനെയാണെങ്കിൽ ഞാൻ ദേവന്മാമയേ നേരിട്ട് പോയി കണ്ടോളാം ” അതും പറഞ്ഞുകൊണ്ട് അവൻ അച്ഛനെ നോക്കി.. വേറെ നിവർത്തി ഒന്നുമില്ലെന്ന് മാരാർക്കും തോന്നി.. അല്ലെങ്കിലും മറ്റൊരാൾക്ക് വേണ്ടി തന്റെ മകന്റെ മുമ്പിൽ താനാണ് തെറ്റുകാരനായി നിൽക്കുന്നത്… അയാൾ ഒന്ന് ദീർഘ നിശ്വാസപ്പെട്ടു. എന്നിട്ട് അതുവരെ സംഭവിച്ച കാര്യങ്ങൾ ഒന്നൊന്നായി പറഞ്ഞു കാർത്തിയോട് … ഒരു ദിവസം അത്യാവശ്യമായി തന്നെ കാണണം എന്ന് പറഞ്ഞ് ദേവൻ ഫോൺ വിളിച്ചതും,
എന്നിട്ട് ദേവൂട്ടിയുടെയും വിനീതിന്റെയും മാറ്റ കല്യാണത്തെക്കുറിച്ച് ഒക്കെ അയാൾ വാചാലൻ ആയതും, അവൾ ഈ വിവാഹത്തിന് സമ്മതിക്കണം എങ്കിൽ, കാർത്തിയുടെ വിവാഹം എങ്ങനെയെങ്കിലും നടക്കണം എന്നും, അതിനുശേഷം വേണം തന്റെ മക്കളുടെ രണ്ടാളുടെയും കല്യാണം നടത്തുവാൻ എന്നും ഒക്കെ അയാൾ പറഞ്ഞതായി രാമകൃഷ്ണൻ മാരാർ മകനോട് പറഞ്ഞു.. .. വിനീതിന് വരുന്ന ആലോചനകൾ എല്ലാം മുടങ്ങി പോവുകയാണെന്നും, ഈ പറഞ്ഞ പെൺകുട്ടിക്ക് സർക്കാർ ജോലി ആണെന്നും, എങ്ങനെയെങ്കിലും ഈ വിവാഹം നടന്നാൽ അവർ രണ്ടാളും സമാധാനത്തോടെ ജീവിക്കുമെന്നും ഒക്കെ അയാൾ പറഞ്ഞത്…
തന്റെ കാലു പിടിക്കാം എന്നും എങ്ങനെയെങ്കിലും കാർത്തിയുടെ കല്യാണം പെട്ടെന്ന് നടത്തി, കഴിഞ്ഞാൽ ദേവൂനെ കൊണ്ട് സമ്മതിപ്പി ക്കണം എന്നും ഒക്കെ ആയിരുന്നു അയാളുടെ മനഃസൽ.. കാര്യങ്ങൾ എല്ലാം കേട്ടതും കാർത്തിയിടെ മുഖം വലിഞ്ഞു മുറുകി.. ഇത്രയ്ക്ക് ചെറ്റ ആയിരുന്നോ അയാള്… അവനു കലാശലായ ദേഷ്യം വന്നു.. ഇപ്പോൾ തന്നെ അയാളെ ചെന്നു കാണണം.. എന്നിട്ട് എല്ലാവരുടെയും മുന്നിൽ ഇട്ടു യാളോട് ഇതു ചോദിച്ചു നാണം കെടുത്തണം.. അവൻ ഓർത്തു.. അച്ഛനെ ഇറക്കി വിട്ടിട്ട് അവൻ ഫോൺ എടുത്തു ദേവൂനെ വിളിച്ചു. . കാര്യങ്ങൾ ഒക്കെ അയാളുടെ മുന്നിൽ ചെന്നു വേണം അവളോട് പറയാൻ….കോളേജിലേക്കും ഇന്ന് പോകേണ്ട..
അവൻ തീരുമാനിച്ചു. ഫോൺ എടുത്തപ്പോൾ ആണ് ദേവു പറഞ്ഞെ അച്ഛനും അമ്മയുംകൂടി മണ്ണാർക്കാട് വരെ പോയിന്നും ഒരു കല്യാണം ഉണ്ടെന്നും. ഉച്ച ആകും അവർ വരുമ്പോൾ… അവളോട് കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൻ ഫോൺ കട്ട് ചെയ്തു .. ഉച്ചവരെ കോളേജിൽ പോകാമെന്നും, അതിനുശേഷം ലീവ് എടുത്തിട്ട് , ദേവന്റെ വീട്ടിലേക്ക് പോകാമെന്നും അവൻ ഓർത്തു. അയാളെ അങ്ങനെ വിടാൻ പറ്റില്ല…. തന്റെ മുന്നിൽവച്ച് , എന്തൊക്കെയായിരുന്നു അയാളുടെ അഭിനയം… ഒക്കെ കൂടി ഓർത്തപ്പോൾ അവന് ദേഷ്യം നിയന്ത്രിക്കാനായില്ല.. ഉടനെ തന്നെ അവൻ ഫോൺ എടുത്തു മിത്രനെ വിളിച്ചു… താൻ അച്ഛനിൽ നിന്നും അറിഞ്ഞ കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു… .
എത്രയും പെട്ടെന്ന് ദേവന്റെ വീട്ടിലേക്ക് ചെന്ന്, അയാളോടു ഈ കാര്യങ്ങൾ ഒക്കെ ചോദിക്കാംൻ മിത്രൻ പറഞ്ഞു. അത് തന്നെ ആണ് അതിന്റ ശരി….. കാർത്തി കോളേജിൽ എത്തിയപ്പോൾ ലേശം വൈകി.. സ്റ്റാഫ് റൂമിൽ ശ്രീദേവി ടീച്ചർ ഉണ്ട്.. “ഇന്ന് എന്തേ മാഷ് വൈകിയേ ” “വീട്ടിൽ കുറച്ചു അത്യാവശ്യം ഉണ്ടായിരുന്നു….” അവൻ പറഞ്ഞു. അപ്പോളേക്കും തോമസ് സാറും അവിടേക്ക് കയറി വന്നു. ശ്രീദേവിക്ക് ആണെങ്കിൽ ദേഷ്യം തോന്നി.. വല്ലപ്പോളും ആണ് കാർത്തിയോട് ഒന്ന് സംസാരിക്കാൻ പറ്റുന്നെ… അയാൾക്ക് വരാൻ കണ്ട സമയം.. വലിഞ്ഞു മുറുകിയ മുഖവും ആയി അവൾ ക്ലാസ്സിലേക്ക് പോയി. കുട്ടികളെ പഠിപ്പിക്കുമ്പോൾ ഒക്കെ കാർത്തിടെ മനസ്സിൽ നിറയെ ചതിയനായ ദേവന്റെ മുഖം ആയിരുന്നു…..….തുടരും