Sunday, December 22, 2024
Novel

നിവേദ്യം : ഭാഗം 25

എഴുത്തുകാരി: ആഷ ബിനിൽ

എല്ലാവരോടും ഒരു വലിയ സോറി ആൻഡ് താങ്ക്സ്. സോറി ഇത്രയും ദിവസം വെയ്റ്റ് ചെയ്യിച്ചതിന്, താങ്ക്സ് എന്റെ കഥയ്ക്ക് വേണ്ടി കാത്തിരുന്നതിന്. വ്യക്തിപരമായ കാരണങ്ങളാൽ ഫേസ്‌ബുക്കിൽ നിന്ന് മാറിനിന്നു എന്നു വേണമെങ്കിൽ പറയാം, പക്ഷെ അതല്ല സത്യം. ഫേസ്ബുക്ക് തുടങ്ങുന്ന സമയത്ത് എനിക്കിതിനെ കുറിച്ചു യാതൊരു ഐഡിയയും ഇല്ലായിരുന്നു. സ്വന്തം പേരിടാൻ ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ട് അജിത എന്ന പേരിലാണ് തുടങ്ങിയത്.

ഹസ്ബൻഡിന്റെ ഫോൺ നമ്പറിൽ ആണ് തുടങ്ങിയത്. അത് ഒൺലി മീ ആക്കി സെറ്റ് ചെയ്യാൻ എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് ചെയ്‌തും ഇല്ല. ആൾക്ക് വാട്സ്ആപ്പിൽ മെസേജുകൾ വരുമ്പോഴാണ് നമ്പർ പലരിലേക്കും എത്തിയ കാര്യം അറിയുന്നത്. അത് ഒൺലി മീ ആക്കി. രണ്ടു മാസം കഴിഞ്ഞിട്ടും അജിത എന്ന പേരിൽ ആ നമ്പർ പലരിലും സ്പ്രെഡ് ആയിരിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെയാണ് മെസേജുകളും വീഡിയോ കോളും. സഹികെട്ട് ഞാൻ ഫേസ്ബുക്ക് കളഞ്ഞു.

ഇപ്പോ ഒരുപാട് പേര് സ്റ്റോറി ചോദിക്കുന്നുണ്ടെന്ന് പ്രതിലിപിയിൽ മെസേജ് വന്നിരുന്നു. അതുകൊണ്ട് തിരികെ വന്നതാണ്. ഈ കഥ കഴിഞ്ഞാൽ പോകും അത്ര മടുത്തിട്ടാണ്. ക്ഷമിക്കുക… “നിങ്ങളെന്താ ഇത്ര വൈകിയത്?” വീട്ടിൽ ചെന്നപാടെ അമ്മ ചോദിച്ചു. അച്ഛനും അമ്മയും പാറുവും എവിടേക്കോ പോകാൻ റെഡിയായി നിൽക്കുകയാണ്. മഴ ചാറിത്തുടങ്ങിയിട്ടുണ്ട്. “ഇരിങ്ങോൾ കാവിലേയ്ക്കാ അമ്മേ പോയത്” “ആഹാ.. ആദ്യത്തെ ക്ഷേത്ര ദർശനം അല്ലേ. നല്ലോണം മനസ്സറിഞ്ഞു പ്രാർത്ഥിച്ചോ രണ്ടാളും?”

“മ്മം… നന്നായി മനസ്സറിഞ്ഞു” പൃഥ്വിയെ നോക്കിയാണ് ഞാനത് പറഞ്ഞത്. ആളുടെ മുഖത്തുമുണ്ട് എനിക്ക് വേണ്ടി മാത്രം വിരിയുന്ന നവ്യമായ ഒരു പുഞ്ചിരി. “നിങ്ങളൊന്നും കഴിച്ചില്ലല്ലോ..? വാ ഇരിക്ക്” അമ്മ പറഞ്ഞു. സത്യത്തിൽ അപ്പോഴാണ് സമയം പത്തര ആയിട്ടും ഞങ്ങളൊന്നും കഴിച്ചില്ലല്ലോ എന്നു ഓർമ വന്നത്. ഈ നേരം വരെ വിശപ്പും ദാഹവും ഒന്നും അറിഞ്ഞിരുന്നില്ല. ഒരുതരം മായാലോകത്തായിരുന്നു. വേഷം മാറാൻ ഒന്നും നിന്നില്ല, ഞാനും പൃഥ്വിയും കഴിക്കാനിരുന്നു.

“നിങ്ങളൊക്കെ ഇത് എവിടേക്കാ?” പൃഥ്വി ചോദിച്ചു. “അത് കൊള്ളാം. നീ മറന്നോ? ദേവകി വല്യമ്മയുടെ സപ്തതി ഇന്നല്ലേ..? ആഹ്. ഇനിയിപ്പോ നിങ്ങൾ എപ്പോ വരാനാണ്.. ഞങ്ങൾ അങ്ങു ഇറങ്ങുവാ. വൈകിട്ട് വരാം.” അച്ഛനും അമ്മയും പാറുവും യാത്ര പറഞ്ഞിറങ്ങി. അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. കൈകഴുകി വരുമ്പോൾ പൃഥ്വി ഫോൺ ചെയ്തുകൊണ്ട് നിൽക്കുന്നത് കണ്ടു. ഞാൻ വേഷം മാറാൻ റൂമിലേക്ക് വന്നു. സെറ്റും മുണ്ടും മാറ്റിയിട്ട് നിൽക്കുമ്പോഴാണ് കതക് തുറക്കുന്ന ശബ്ദം കേട്ടത്.

നോക്കുമ്പോൾ വാതിൽക്കൽ പൃഥ്വി അന്തം വിട്ട് നിൽക്കുന്നു. ഞാൻ വേഗം സ്വയം ഒന്ന് നോക്കി.അയ്യേ…! പെട്ടന്ന് തിരിഞ്ഞു നിന്നു. കതക് അടയ്ക്കുന്ന ശബ്ദം കേട്ട് ആൾ പോയെന്നാണ് വിചാരിച്ചത്. അങ്ങനെ അല്ലെന്ന് മനസിലായത് പുറകിലൂടെ വന്ന രണ്ടു കൈകൾ വയറിനെ പൊതിഞ്ഞപ്പോഴാണ്. കഴുത്തിൽ ചൂടുള്ള നിശ്വാസം പതിഞ്ഞു. ശരീരത്തിൽ ആകമാനം ഒരു വിറയൽ കടന്നു പോകുന്നതറിഞ്ഞു. റോമങ്ങളൊക്കെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചു. പൃഥ്വിയെ തള്ളിയിട്ടു ഓടാൻ മനസ് പറയുന്നുണ്ടെങ്കിലും കാലുകൾ അത് അനുസരിക്കുന്നില്ല.

ആ സാമീപ്യം ഞാനും കൊതിക്കുന്നുണ്ടോ? ഉവ്വ്, ഞാനുമൊരു സ്ത്രീയാണ്. ശ്വസിക്കാൻ പോലും മറന്നെന്നവണ്ണം ഞാൻ നിന്നു. പൃഥ്വി എന്നെ തിരിച്ചുനിർത്തി. ആ കണ്ണുകളിലെ പ്രണയം താങ്ങാനാകാതെ ഞാൻ തലകുനിച്ചു. എന്നിലും ലജ്ജപോലുള്ള മൃദുവികാരങ്ങൾ ഉടലെടുക്കും എന്ന് അപ്പോഴാണറിഞ്ഞത്. ആളെന്നെ താടി പിടിച്ചുയർത്തി. നെറ്റിയിൽ ചുംബിച്ചു. ആദ്യത്തെ ചുംബനം..! പിന്നെ കണ്ണിൽ, മൂക്കിൽ, താടിയിൽ, ഒടുവിൽ ചുണ്ടുകളിൽ… “ഐ ലവ് യൂ നിവി” ആർദ്രമായ ശബ്ദം എന്റെ കാതുകളിൽ പെയ്തിറങ്ങി. കഴുത്തിൽ ആ ചുണ്ടുകൾ പതിയുമ്പോഴേക്കും വീണ്ടും കണ്ണുകൾ കൂമ്പിയടഞ്ഞു പോയ്‌ക്കഴിഞ്ഞിരുന്നു.

ഉറക്കം തെളിയുമ്പോൾ ഞാൻ പൃഥ്വിയുടെ കൈകളിൽ ആയിരുന്നു. ഒരു കുഞ്ഞിനെപോലെ എന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. കഴിഞ്ഞുപോയ നിമിഷങ്ങളെക്കുറിച്ചുള്ള ലജ്ജ എന്നെ വന്നു മൂടി. മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ആൾ കണ്ണു തുറക്കാൻ പോകുന്നത് കണ്ടു. വേഗം ബെഡ്ഷീറ്റ് പുതച്ചു വാഷ്റൂമിലേക്ക് ഓടി. ഫ്രഷായി കഴിഞ്ഞാണ് മാറിയുടുക്കാൻ ഡ്രെസ് എടുത്തിട്ടില്ല എന്നു ഓർമവന്നത്. ഞാൻ തല മാത്രം വെളിയിലേക്കിട്ടു. “പ്രിത്വി…” വിളി കേൾക്കാൻ കാത്തു നിന്നതുപോലെ ആൾ ഓടിവന്നു.

അയ്യട മോനെ… “എനിക്ക് ഡ്രസ് എടുത്തുകൊണ്ട് തരാമോ?” “അയ്യടി. ഞാൻ നിന്റെ സെർവന്റ് അല്ലെ.. വേണേൽ ഇവിടെ വന്നു ചേഞ്ച്‌ ചെയ്യൂ” മൂപ്പരുടെ മുഖത്തൊരു വഷളൻ ചിരിയാണ്. കണ്ണാ… ഇതിപ്പോ ഞാനാകെ പെട്ടല്ലോ. ഈ സാഹചര്യത്തിൽ ചെയ്യാൻ ആണ്. ആഹ്. കാര്യം കാണാൻ കഴുതക്കാലും പിടിക്കണമല്ലോ. അപ്പോ പിന്നെ കെട്ടിയോന്റെ കാൽ പിടിക്കുന്നതിൽ ഒരു തെറ്റുമില്ല. “എട്ടാ പ്ലീസ്.. ഒന്നെടുത്തു താ” ആഹാ. ഇപ്പോ ആ മുഖത്തൊരു മുട്ട പൊട്ടിച്ചൊഴിച്ചാൽ ഓംലറ്റ് ആക്കിയെടുക്കാം. അത്ര ശോഭയാണ്.

ഒരു ഏട്ടാ വിളിക്കൊക്കെ ഇത്ര റിയാക്ഷനോ? “എഹ്ഹ്..? എന്ത്? എന്താ വിളിച്ചേ?” ശെയ്. ചമ്മൽ ആയല്ലോ. “അത്.. എട്ടാന്ന്…” “ങേ? കേട്ടില്ല. ഒന്നൂടെ വിളിച്ചേ” കേൾക്കാതിരിക്കാൻ ചെവിയിൽ പഞ്ഞിയൊന്നും ഇല്ലല്ലോ. മുതലെടുക്കണേണല്ലേ പൃഥ്വി..? “ഏട്ടാ…” “ഹ്മ്മ.. ഇനി കാര്യം കഴിഞ്ഞാൽ ഈ വിളി മാറ്റുവോ?” “ഇല്ല” ഞാൻ നല്ല അച്ചടക്കത്തോടെ പറഞ്ഞു. ഇപ്പോ എന്നെ കണ്ടാൽ അംഗൻവാടീൽ കൊണ്ടുപോയി ഇരുത്തും. അത്രയും നിഷ്കളങ്കതയാണ്. “ഉറപ്പാണല്ലോ..?” “മ്മം..” “ആഹ്. ഡ്രെസ് എന്തൊക്കെ വേണം? എല്ലാം വേണോ അതോ…?”

വീണ്ടും വഷളൻ നോട്ടം. കണ്ണാ… ഏതു നേരത്താണോ ഡ്രെസ് എടുക്കാതെ ഓടാൻ തോന്നിയത്. “മ്മം..” ഞാൻ മൂളി. ആൾ കുറച്ചുനേരം എന്റെ ലജ്ജ അസ്വദിച്ചങ്ങനെ നിന്നു. പിന്നെ പോയി ഡ്രസ് എടുത്തുകൊണ്ടുവന്നു. തരാൻ വരുന്ന വഴി ദേ ബാത്റൂമിലേക്കു ഇടിച്ചു കയറാൻ ശ്രമിക്കുന്നു. ഞാനാരാ മോള്. സമർഥമായി ആളെ പുറത്താക്കി കതകടച്ചു. ഹിതോക്കെ നമ്മൾ എത്ര നോവലിൽ കണ്ടതാണ്. പ്രിത്വി കൂർപ്പിച്ചു നോക്കി നിൽക്കുന്നത് കണ്ടില്ലെങ്കിലും എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നു. വേഷം മാറിയിട്ടും പുറത്തേക്കിറങ്ങാൻ ചമ്മൽ തോന്നി. അപ്പോഴേക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങിയിരുന്നു.

വിശന്നാൽ ഞാൻ ഞാനല്ലാതാകും. അതുകൊണ്ട് രണ്ടും കല്പിച്ചിറങ്ങി. പ്രിത്വി ഫോണിൽ എന്തോ നോക്കിക്കൊണ്ട് കമിഴ്ന്നു കിടക്കുന്നുണ്ടായിരുന്നു. ബാത്റൂമിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ആൾ എഴുന്നേറ്റപ്പോഴേക്കും കവിളിൽ ഒരുമ്മ കൊടുത്തു. “കോഴി രാജപ്പാ….” അത്രയും വിളിച്ചിട്ട് ഞാനോടി. ഇനി അവിടെ നിൽക്കുന്നത് ഇഞ്ചൂറിയസ് റ്റു ഹെൽത്ത് ആണെന്നറിയാം. അടുക്കളയിൽ എത്തിയിട്ടാണ് ഓട്ടം നിർത്തിയത്. അമ്മ ഒക്കെ ഉണ്ടാക്കി വച്ചിട്ടാണ് പോയത്. ചോറും അവിയലും സാമ്പാറും മീൻ വറുത്തതും പിന്നെ അച്ചാറും ഉണ്ട്.

ഹൈഈ…. പ്ളേറ്റിലേക്ക് ചോറ് പകർന്നു തിരിയും മുൻപ് വീണ്ടും ആ കൈകൾ പുറകിലൂടെ ചുറ്റിപ്പിടിച്ചു. “എന്താ വിളിച്ചത്?” കണ്ണാ.. പണി ചോറും കറിയിലും കിട്ടിയല്ലോ. “ഹിഹി. അത് പിന്നെ…” “അത് പിന്നെ..?” “അല്ല.. ഞാനൊരു തമാശയ്ക്ക്..” ഞാൻ നിന്നു വിയർക്കാൻ തുടങ്ങി. “തമാശയ്ക്ക്..?” “അല്ല.. ഏട്ടാ.. ചോറ് കഴിക്കണ്ടേ..? വിശക്കുന്നില്ലേ..? ദേ വിട്ടേ ഞാൻ ഒക്കെ എടുത്തു വയ്ക്കട്ടെ” ആൾ വളരെ ഈസിയായി എന്നെയെടുത്തു സ്ലാബിന്റെ മുകളിലേക്ക് വച്ചു. ഞാൻ ഇത്ര ഭാരമേയുള്ളൂ..? മുഖത്തേക്ക് തന്നെയാണ് നോട്ടം.

കണ്ണാ.. ഏത് നേരത്താണോ ഇരട്ടപ്പേര് വിളിക്കാൻ തോന്നിയത്. “നീയെന്തിനാ മച്ചിലേക്കും തറയിലേക്കും നോക്കുന്നത്? ദേ ഇവിടെ. എന്റെ മുഖത്തേക്ക് നോക്ക് നിവി” ആ മുഖത്തേക്ക് നോക്കിയാൽ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടും എന്നീ മറുതയോട് പറയാൻ പറ്റൂലല്ലോ. ഞാനൊന്ന് ഇളിച്ചു കാണിച്ചു. “നിന്റെ ചിരിയൊക്കെ എനിക്കിഷ്ടമാണ്. പക്ഷെ ഇത് പറ. നീയെന്താ എന്നെ വിളിച്ചത്..?” “അത്.. അത്… ” “അത്?” “കോഴി രാജപ്പൻ…” ഒരു കണ്ണു മാത്രം തുറന്നാണ് അത് പറഞ്ഞത്. കണ്ണാ.

കല്യാണ പിറ്റേന്ന് തന്നെ കണവന്റെ അടി വാങ്ങി കൂട്ടുമോ ഞാൻ? പൃഥ്വിയുടെ പൊട്ടിച്ചിരി കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. ആൾ വളരെയുറക്കെ, മനസ്സറിഞ്ഞു ചിരിക്കുകയാണ്. ഞാനത് നോക്കി നിന്നുപോയി. സത്യത്തിൽ ഇപ്പോഴാണ് ഞാനാ മനുഷ്യനെ നന്നായിട്ടൊന്ന് നോക്കുന്നത്. വളരെ നിഷ്കളങ്കമായ മുഖമാണ്. നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകൾ, താടിയിൽ ഒരു ചുഴി, മുല്ലപ്പൂ പോലുള്ള പല്ലുകൾ. ആ ചിരിക്കൊരു വല്ലാത്ത ഭംഗിയാണ്. ചിരി മഹാമഹം കഴിഞ്ഞു നോക്കുമ്പോഴാണ് എന്റെ അന്തംവിട്ട നോട്ടം മൂപ്പര് കാണുന്നത്.

പുരികം ഉയർത്തി എന്താ എന്നു ചോദിച്ചു. ഞാൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചിക്കൊണ്ട് ഇറങ്ങാൻ പോയെങ്കിലും രണ്ടുവശത്തും ഇടുപ്പിൽ കൈചേർത്തുവച്ചു എന്നെ ആളോട് അടുപ്പിച്ചു. പിന്നെ രണ്ടുമിനിറ്റ് കഴിഞ്ഞാണ് ശ്വാസം എടുക്കാൻ അവസരം തന്നത്. “കഴിക്കണ്ടേ..? ഇങ്ങനെ ഇരിക്കാതെ ഫുഡ് എടുത്തു വയ്ക്ക് ഭാര്യേ… എന്താ കുട്ടി ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാതെ പെരുമാറുന്നത്?” കവിളിൽ ഒരു തട്ടും തന്നിട്ട് ആൾ കറികൾ എടുത്തുകൊണ്ട് ഡൈനിങ്ങ് റൂമിലേക്ക് പോയി.

എന്താപ്പോ ഇവിടെ നടന്നത്? ഇവിടെ മര്യാദയ്ക്ക് ചോറും കറിയും വിളമ്പിക്കൊണ്ടിരുന്ന എന്നെ ഓരോ കുൽസിതപ്രവർത്തികളിൽ ഏർപ്പെടുത്തിയിട്ടു ഇപ്പോ വാദി പ്രതിയായോ..? കഴിച്ചു കഴിഞ്ഞ് പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഞങ്ങൾ തൊടിയിലേക്കിറങ്ങി. ഇഷ്ടം പോലെ പറമ്പുണ്ട്. അത്യാവശ്യം പച്ചക്കറികൾ കൃഷി ചെയ്യുന്നു. ബാക്കി പാട്ടത്തിന് (ലീസ്) കൊടുത്തിരിക്കുകയാണ്. മാവിൻ ചുവട്ടിൽ പൃഥ്വിയുടെ കയ്യിൽ പിടിച്ചു ഞാനിരുന്നു. മനസിൽ ഒരു കുളിർമ്മ ആയിരുന്നു. സന്തോഷം, സമാധാനം.

“നിവി…” “മ്മം..” “അതേ.. അത്.. പിന്നെ… ഇത്.. ഇത് നിന്റെ ഫസ്റ്റ് എക്‌സ്പീരിയൻസ് ആയിരുന്നല്ലേ..? ഐ മീൻ നീയും ഹരിയും തമ്മിലൊന്നും…?” ആൾ വളരെ ബുദ്ധിമുട്ടിയാണ് അത് ചോദിച്ചത്. അതെനിക്ക് ആ മുഖത്തു വായിച്ചെടുക്കാൻ കഴിഞ്ഞു. ഞാനും വല്ലാതായിരുന്നു. “അതെന്താ അങ്ങനെ ചോദിച്ചത്..?” “അല്ല.. അത് പിന്നെ… എനിക്ക്..” “ബുദ്ധിമുട്ടേണ്ട. ഫസ്റ്റ് എക്സ്പീരിയൻസ് തന്നെയാണ്.” “അപ്പോ നീയും ഹരിയും തമ്മിൽ?” മൂപ്പര് അന്തംവിട്ട് നോക്കുകയാണ്.

“മുഖത്തുപോലും നോക്കാത്ത ആളുമായി എന്തു നടക്കാൻ ആണ്” അത് കേട്ടപ്പോൾ ഒരു ചിരിയൊക്കെ വന്നു. “ഇതിന് മുഖത്തു നോക്കണം എന്നൊന്നും ഇല്ല ഭാര്യേ..” “അപ്പോ ഇത് മനസിൽ ഉണ്ടായിട്ടും പ്രിത്വിയേട്ടൻ എന്നെ വിവാഹം കഴിച്ചത് എന്തിനാ..?” ഞാൻ ചോദിച്ചു. “അതിന് അതും വിവാഹവും തമ്മിലെന്താ ബന്ധം?” ങേ? സ്വന്തം ഭാര്യയുടെ ഹിസ്റ്ററിയും വിവാഹവും തമ്മിൽ ഒരു ബന്ധവും ഇല്ലേ..?

തുടരും

നിവേദ്യം : ഭാഗം 24