Friday, January 17, 2025
Novel

നിന്നെയും കാത്ത്: ഭാഗം 52

രചന: മിത്ര വിന്ദ

“നാളെ ഉച്ചക്ക് ശേഷം ആണ് ഫ്ലൈറ്റ്… അതിനു മുന്നേ കുറച്ചു ഐറ്റംസ് വാങ്ങിക്കാൻ ഉണ്ട്… അതുകൊണ്ട് കാലത്തെ നമ്മക്ക് ഇവിടെ നിന്നു പുറപ്പെടണം…” “ഫ്ലൈറ്റൊ….. എന്റമ്മേ എനിക്ക് പേടിയാ മഹിയേട്ടാ…ഞാൻ ഇതു വരെ ആയിട്ടും ട്രെയിനിൽ പോലും കേറിയിട്ടില്ല….” “എല്ലാം സെറ്റ് ആക്കാം കുട്ടി.. നീ പോയി എല്ലാം പാക്ക് ചെയ്തു വെയ്ക്കു” മഹി പറഞ്ഞതിൻ പ്രകാരം, ഗൗരി ഡ്രെസ്സുകൾ ഒക്കെ എടുത്തു ബാഗിലേക്ക് വെച്ചു.. പിന്നെ, മൊബൈൽ ചാർജ്‌റും, അത്യാവശ്യം വേണ്ട കുറച്ചു സാധനങ്ങളും ഒക്കെ എടുത്തു… ഗൗരി… എന്താ ഏട്ടാ….. “നിന്റയാ ഗ്രീൻ കളർ ഉള്ള ദാവണി ഇപ്പൊ കൈയിൽ ഉണ്ടോ…. “?

“ഏതാ… ഏട്ടാ ” “അന്ന് അമ്പലത്തിൽ വന്നപ്പോൾ ഉടുത്തത് ഇല്ലേ…” “മ്മ്.. ഉണ്ടല്ലോ…” “ആഹ്… അതും കൂടെ എടുത്തു വെച്ചേക്കു കേട്ടോ ” “അയ്യേ … അത് കൊള്ളില്ലന്ന്….ഒരുപാട് പഴയതാ ” “അതൊന്നും സാരമില്ല… നീ ഇപ്പൊ അത് എടുത്തു വെയ്ക്കാൻ നോക്ക് ” “ശോ… മഹിയേട്ടാ… അത് വേണോ ” അവൻ ഒന്ന് കലിപ്പിച്ചു നോക്കിയപ്പോൾ ഗൗരി പിന്നേ ഒന്നും മിണ്ടാൻ പോയില്ല.. അടുത്ത ദിവസo കാലത്തെ ഗൗരി നേരത്തെ അടുക്കളയിൽ എത്തിയിരുന്നു.. ലീല ചേച്ചി ഉണർന്നു വരുന്നതേയുള്ളൂ.. അമ്മയുടെ മുറിയിൽ നിന്നും നേർത്ത വെട്ടം കാണാം… അവൾ നേരെ അടുക്കളയിലേക്ക് പോയി..

അപ്പവും, വെജിറ്റബിൾ സ്റ്റൂവും ആയിരുന്നു അന്നത്തെ ബ്രേക്ക് ഫാസ്റ്റ്.. ഗൗരി, ക്യാരറ്റും ഉരുളക്കിഴങ്ങും ഫ്രിഡ്ജിൽ നിന്നും എടുത്ത വെള്ളത്തിലേക്ക് ഇട്ടു.. തലേദിവസം ഗ്രീൻപീസ് കുതിർക്കാനായി വച്ചിരുന്നു.. നാളികേരം എടുത്ത് ചിരകിക്കൊണ്ടിരുന്നപ്പോഴാണ് ലീല ചേച്ചി ഉണർന്നുവന്നത്.. “മോളെ ഗൗരി… നീയെന്തേ ഇത്ര നേരത്തെ ഉണർന്നത് കുട്ടി…. അല്പം കൂടി കിടക്കായിരുന്നില്ലേ… ” ഒരു കോട്ടുവായിട്ടു കൊണ്ട് അവർ ഗൗരിയുടെ അരികിലേക്ക് വന്നു.. ” ഞങ്ങൾക്ക് കാലത്തെ തന്നെ ഒരു യാത്ര പോകണം ചേച്ചി… ഇന്നലെ രാത്രിയിലാണ് ഇക്കാര്യം മഹിയേട്ടൻ എന്നോട് പോലും പറയണത് ” ” അതെയോ… എവിടേക്കാ മോളെ….” ” സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല ചേച്ചി ..

എല്ലാം സർപ്രൈസ് ആണെന്ന് മഹിയേട്ടൻ പറഞ്ഞു…. ” ‘ആഹാ… എങ്കിൽ പോയിട്ട് വാ മക്കളെ….. ” ” എവിടേക്ക് പോകുന്ന കാര്യമാണ് ലീലേ നീ പറയുന്നത്…” സരസ്വതി ടീച്ചർ , വാതിൽ കടന്ന് അകത്തേക്ക് വന്നു.. ” കുട്ടികൾ രണ്ടാളും കൂടി ടൂർ പോവാണ് ടീച്ചറെ….. ആ കാര്യത്തെക്കുറിച്ച് ഞങ്ങൾ പറയുകയായിരുന്നു” ” നേരാണോ ഗൗരി നിങ്ങൾ എവിടേക്കാ ടൂർ പോകുന്നത്… ” ” സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല ടീച്ചറെ…. ഇന്നലെ രാത്രിയിൽ മഹിയേട്ടൻ ആണ് പറഞ്ഞത് ഇന്ന് ഒരു യാത്രയുണ്ട്… സ്ഥലത്തിന്റെ പേര് ചോദിച്ചിട്ട് ഒന്നും എന്നോട് പറഞ്ഞില്ല….. ” ടീച്ചർക്കായി ഒരു കപ്പ് കാപ്പി പകർന്നു എടുത്തു കൊണ്ട് അവൾ അവരുടെ അരികിലേക്ക് വന്നു..

“അത് ശരി….. എന്തായാലും മക്കൾ രണ്ടാളും സന്തോഷമായിട്ട് പോയിട്ട് വരൂ കേട്ടോ” അവർക്ക് ഒരു നൽകിയ കാപ്പി മേടിച്ച് മേശമേൽ വച്ചു ” ടീച്ചറമ്മേ… നാലഞ്ചു ദിവസം എടുക്കും മടങ്ങി വരാൻ, എത്ര ദിവസം മാറി നിന്നാൽ, ടീച്ചർ അമ്മയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ആകുമോ…. ” ” ഇതാപ്പോ നന്നായേ…. എന്റെ യാത്ര കഴിഞ്ഞ് ഞാൻ ഒന്നര മാസം എടുത്തു തിരിച്ചെത്തുവാൻ….. ആ എന്നോട് തന്നെയാണോ ഗൗരി മോളെ നീ ഈ ചോദ്യം ചോദിക്കുന്നത്” “അത് പിന്നെ… ഹിമ ചേച്ചിക്ക് വയ്യാഞ്ഞത് കൊണ്ടല്ലേ ടീച്ചർ അമ്മേ…… ഇതു അങ്ങനെ അല്ലാലോ ”

” നിങ്ങൾ രണ്ടാളും എന്നും സന്തോഷത്തോടെ കൂടി കഴിയണമെന്നാണ് എന്റെ ആഗ്രഹം….. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നമുക്ക് തരുന്നത് നല്ല നല്ല യാത്രകളാണ് കുട്ടി…. അത് നമ്മൾ ഏറ്റവും പ്രിയപ്പെട്ടവരുടെ ഒപ്പം ആകുമ്പോൾ വിലമതിക്കാനാവാത്ത അനുഭൂതിയാവും……ഒരു പുതിയ പുസ്തകം പോലെയാണ്, പുതിയ സ്ഥലം തേടിയുള്ള യാത്ര….ഒരുപക്ഷേ നമ്മൾ കണ്ടിട്ടും, കേട്ടിട്ടും ഇല്ലാത്ത പുതിയ വഴികൾ തേടി, ആ മനോഹരമായ ഭംഗി ആസ്വദിച്ച്, ഏറ്റവും ആനന്ദകരമായ നിമിഷങ്ങളിൽ കൂടി കഴിയണം ” ” അമ്മ കാലത്തെ നല്ല മൂടിലാണല്ലോ…”

പിന്നിൽ നിന്നും മഹിയുടെ ശബ്ദം… ” ഞാൻ ഈ കുട്ടിയോട് ഓരോന്ന് പറയുകയായിരുന്നു…. എപ്പോഴാ മോനെ ഇവിടുന്ന് തിരിക്കുന്നത്” ടീച്ചർ അമ്മയുടെ അരികിലായി കിടന്നു കസേരയിൽ വന്നു മാഹിയിൽ ഇരുപ്പുറപ്പിച്ചു.. ” ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് ഇറങ്ങണം എന്നോർത്താണമ്മേ… പിന്നെ എനിക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ട്…. ” “മ്മ്…… എങ്കിൽ സമയം കളയണ്ട നേരത്തെ തന്നെ കുളിച്ച് ഒരുങ്ങിക്കോളൂ കേട്ടോ….. മുഹൂർത്ത സമയത്തിന് ഇറങ്ങാൻ നിൽക്കേണ്ട” ടീച്ചർ മക്കളോട് രണ്ടു പേരോടുമായി പറഞ്ഞു.. ” ഗൗരി നീ എല്ലാം പായ്ക്ക് ചെയ്തു കഴിഞ്ഞല്ലോ അല്ലേ ”

” ഉവ്വ് മഹിയേട്ടാ… ” ” എന്തെങ്കിലും മറന്നോ എന്ന് ഒന്നുകൂടി ചെക്ക് ചെയ്തോണം…. ” “മ്മ്…” അവൾ മൂളി. കാലത്തെ എട്ടു മണിയായപ്പോഴേക്കും മഹിയും ഗൗരിയും കൂടി ടീച്ചർ അമ്മയോടും ലീല ചേച്ചിയോടും യാത്ര പറഞ്ഞ ശേഷം, എയർപോർട്ടിലേക്ക് പുറപ്പെട്ടു… “എവിടേയ്ക്കാ ഏട്ടാ പോകുന്നെ…. ” പോകും വഴിയിൽ ഒന്ന് രണ്ട് തവണ, കൂടി ഗൗരി അവനോട് ചോദിച്ചു,, പക്ഷെ മഹി ഒരു പുഞ്ചിരി യോട് കൂടി ഇരുന്നു. ടൗണിൽ എത്തിയപ്പോൾ അവിടെ ഉള്ള ഒരു മാളിലേക്ക് ഗൗരിയെയും കൂട്ടി കയറി. മേടിച്ചു കൂട്ടിയ ഐറ്റംസ് ഒക്കെ കണ്ടപ്പോൾ, അവൾക്ക് തോന്നി, ഏതോ മഞ്ഞു മലയിലേക്ക് ഉള്ള യാത്ര ആണെന്ന്..

ഉച്ചയ്ക്ക് 3മണിക്ക് എയർ ഇന്ത്യ യുടെ ഫ്ലൈറ്റിൽ അവർ യാത്ര ആരംഭിച്ചു… വിമാനം പറന്നു പൊങ്ങിയപ്പോൾ ഗൗരി, മഹിയുടെ കൈയിൽ അമർത്തി പിടിച്ചു… അല്പം കഴിഞ്ഞതും അവൻ തന്റെ വിരലുകൾ അവളുടെ വിരലിലേക്ക് കോർത്തു കൊണ്ട് അവൾക്ക് ധൈര്യം നൽകി. പിന്നീട് ഗൗരി ഓക്കേ ആയിരുന്നു… മേഘ പാളികൾക്ക് ഇടയിലൂടെ വിമാനം, പറന്നു അകന്നു …… ഒപ്പം അവരുടെ ഒരുപാട് സ്വപ്നങ്ങളും ഉണ്ടായിരുന്നു.. കൊച്ചിയിൽ നിന്നും ഡൽഹി…. അവിടെ എത്തിയപ്പോൾ 6മണി ആയിരുന്ന. പിന്നീട് 7.30ന് അടുത്ത ഫ്ലൈറ്റ്… നേരെ ശ്രീനഗർ.. അവിടെ എത്തിയപ്പോൾ ഏകദേശം രാത്രി യിൽ 10മണി ആയിരുന്നു… മഹിയേട്ടാ…… മ്മ്…..

ആകെ തണുക്കുന്നല്ലോ. മഹിയുടെ കൈയും പിടിച്ചു കൊണ്ട് ഇറങ്ങി വരുമ്പോൾ ഗൗരി പതിയെ പറഞ്ഞു. “അത്യാവശ്യം ചൂടിനുള്ള വക ഒക്കെ എന്റെ കൈയിൽ ഉണ്ട്.. റൂമിൽ എത്തട്ടെ…” അവൻ കള്ളച്ചിരിയോടെ ഗൗരിയേ നോക്കി. മറുപടി ആയി, അവന്റെ കൈ തണ്ടയിൽ അവൾ ഒന്ന് പിച്ചി.. “നമ്മൾക്ക് ഇവിടെ നിന്നും ഒരു രണ്ട് മണിക്കൂർ കൂടി യാത്ര ഉണ്ട് മോളെ….” “യ്യോ ..ഇപ്പൊ സമയം 10.30ആയില്ലേ.” “ഹ്മ്മ്… അതുകൊണ്ട് ഇന്ന് ഇവിടെ സ്റ്റേ ചെയ്യാം… ഞാൻ എല്ലാം നേരത്തെ ബുക്ക്‌ ചെയ്തിട്ടുണ്ട്..എന്നിട്ട് ഏർലി മോണിംഗ് നമ്മൾക്ക് നമ്മുടെ ടെസ്റ്റിനേഷൻ പോയിന്റ് ഇലേക്ക് യാത്ര തിരിക്കാo..

മ്മ്…. എവിടെ ആണെന്ന് എന്നോട് പറയില്ല അല്ലേ….? “കുറച്ചു സമയം കൂടി കാത്തിരുന്നാൽ പോരേ പെണ്ണെ….” ദി ലളിട് ഗ്രാൻഡ് പാലസ് എന്നൊരു അതിമനോഹരമായ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ആണ് ഗൗരിയെയും കൂട്ടി കൊണ്ട് മഹി പിന്നീട് പോയത്.. അവിടെ ചെന്നതും ഗൗരി അന്തിച്ചു നിൽക്കുക ആണ്… അസ്സലൊരു കൊട്ടാരം.. കടും മഞ്ഞ നിറം ഉള്ള ബൾ ബുകളാൽ പ്രകാശ പൂരിതം ആയ ഒരു കൊട്ടാരം… ഈശ്വരാ… ഇതു എന്താണ്….. ഗൗരി ചുറ്റിലും മിഴികൾ പായിച്ചു. ഗൗരി…. വരൂ…. മഹി വിളിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി. രാജാകൊട്ടാരത്തിലെ മന്ത്രിമാരെ പോലെ തോന്നുന്ന ജോലിക്കാർ ആണ് അവിടെ നിൽക്കുന്നത്..

രണ്ട് പേര് വന്നു മഹിയെയും ഗൗരിയെയും അവർക്കായി ഉള്ള റൂമിലേക്ക് കൊണ്ട് പോയി…. റൂമിന്റെ ഡോർ തുറന്നതും ഗൗരി ഞെട്ടി പ്പോയി. സിനിമയിൽ ഒക്കെ കാണുന്ന കൊട്ടാരത്തിലെ അന്തപ്പുരം പോലെ തോന്നിച്ചു.. കടും ചുവന്ന നിറം ഉള്ള പരവതാനി വിളിച്ചിരിക്കുന്നു.. തടി കൊണ്ടുള്ള അലങ്കാരപണികൾ ആണ് ആ മുറിയിൽ മുഴുവനായും.. ആദ്യം ഒരു സിറ്റിംഗ് റൂം, രാജസിംഹസനം പോലെ രണ്ട് കസേരകൾ,.. അഷ്ടഗന്ധവും ചന്ദനവും പോലെ എന്തോ ഒന്ന് ചെറുതായി പുകച്ചിട്ടുണ്ട്.. വല്ലാത്തൊരു പരിമളം അവിടെ നിറഞ്ഞു നിൽക്കുന്നു..അത് ആരെയും ആകർഷിക്കും പോലൊരു വശ്യ സുഗന്ധം.

ഇരു വശത്തെയും കർട്ടൻ വകഞ്ഞു മാറ്റി കൊണ്ട് മഹിയുടെ പിന്നാലെ ഗൗരി യും അകത്തേക്ക് കയറി. ചന്ദന നിറം ആയിരുന്നു അവിടെ ചുവരുകൾക്ക്..പഴയ പ്രൌഡീ എടുത്ത് കാണിക്കുന്ന ചുവർ ചിത്രങ്ങളും,അതി സുന്ദരമായ, ഒരു കട്ടിലും ബെഡും.. ബെഡിന്റെ വിരിയും പില്ലോയും ഒക്കെ ചന്ദന നിറം.. ചന്ദന നിറമാർന്ന വിരിയുടെ മുകളിലായി മുഴുവനും പനിനീർ റോസയുടെ ഇതളുകൾ ആണ്.. ബെഡിന്റെ അരികിലായി നീളം കൂടിയ ഒരു മേശ കിടക്കുന്നു .. രണ്ട് അരയന്നങ്ങൾ പരസ്പരം ചുമ്പിക്കുന്ന ഒരു ശില്പം കാണാം അതിന്റെ മുകളിലായ്..

സ്വർണ വർണമാർന്ന പാത്രങ്ങളും,സ്പൂണുകളും ഗ്ലാസുകളും… എല്ലാം ഒരു രാജകീയ തനിമ എടുത്തു കാട്ടി. മഹിയേട്ടാ….. ഗൗരി ഒരു വിറയലോടെ അവന്റെ തോളിൽ കൈ വെച്ചു.. പെട്ടന്ന് അവൻ തിരിഞ്ഞു അവളെ നോക്കി. ആ മിഴികൾ നിറഞ്ഞു തൂവി യിട്ടുണ്ട്.. ഗൗരി…. എന്താടാ….. മഹി അവളുടെ താടിത്തുമ്പ് പിടിച്ചു മേല്പോട്ട് ഉയർത്തി. “ഏട്ടാ….. എനിക്ക്….. ഞാൻ ഇതിനൊക്കെ അർഹത പ്പെട്ടവൾ ആണോ…… ഒന്നും വേണ്ടിയിരുന്നില്ല.” പെട്ടന്ന് അവൻ അവളുടെ ചുണ്ടിലേക്ക് തന്റെ വിരൽ ചേർത്തു. “ഈ മഹിയ്ക്ക്… ഈ ജന്മം ഏറ്റവും അർഹതപ്പെട്ടവളെ ത്തന്നെ ആണ് ജീവിത സഖി ആയി ലഭിച്ചിരിക്കുന്നത്…. എന്റെ പ്രാണന്റെ പാതി യല്ലേ നീയ് …

ജന്മന്തരങ്ങളിലും നീ തന്നെ ആവണം എന്റെ നല്ല പാതി എന്നാണ് എന്റെ പ്രാർത്ഥന യും ജപവും….. സാക്ഷാൽ മഹേശ്വരൻ മുജ്ജന്മത്തിൽ ചേർത്തു വെച്ചത് ആണ് ഗൗരിയേ… അതിനു ഒരിക്കലും ഒരു മാറ്റവും വരില്ല പെണ്ണേ…. എന്റെ ശ്വാസത്തിന്റ ഓരോ തുടിപ്പും, നിന്നിലേക്ക് ചേരാൻ വേണ്ടി ഉള്ളത് അല്ലേ….” അവൻ പറഞ്ഞു കഴിഞ്ഞതും ഗൗരി അവനെ ഇറുക്കെ പുണർന്നു. “ഗൗരി…. നീ കരയല്ലേ… പ്ലീസ്…… എനിക്ക് നിന്റെ കണ്ണീരു മാത്രം കാണാൻ വയ്യാ… അതുകൊണ്ട് ആണേ…..” വിങ്ങി പൊട്ടിക്കൊണ്ട് തന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കിടക്കുന്നവളെ നോക്കി മഹി പതിയെ പറഞ്ഞു.… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…