Thursday, December 26, 2024
Novel

നിന്നെയും കാത്ത്: ഭാഗം 5

രചന: മിത്ര വിന്ദ

 ഗൗരിയുടെ കൈത്തണ്ടയിൽ അവൻ പിടിച്ചതും അവൾ രണ്ട് ചുവട് പിന്നിലേക്ക് വെച്ചു. അവൻ പക്ഷെ അല്പം കൂടി അവളിലേക്ക് അടുക്കുക ആണ് ചെയ്തത്. “നീ എന്താണ് ഇപ്പൊൾ പറഞ്ഞത്… ഒന്നൂടെ പറഞ്ഞെ.. ഞാൻ ശരിക്കും കേട്ടില്ല ” . മഹി അവളോട് ചോദിച്ചു. ഗൗരി ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുക ആണ്. “ടി… നിന്നോടാ ചോദിച്ചേ… എന്താണ് ഇപ്പൊ പറഞ്ഞത് എന്ന് ” “എന്റെ കൈ വേദനിച്ചാൽ ഈ ശ്രീഗൗരി ആരാണെന്ന് നിങ്ങൾ അറിയും…” .

പെട്ടന്ന് അവള് മഹിയോട് പറഞ്ഞു. “നിന്റ കൈ വേദനിച്ചോ ഇപ്പൊൾ ” “ഇല്ല…. വേദനിച്ചാൽ എന്നാണ് ഞാൻ പറഞ്ഞത് ” “ഹമ്… അതല്ലല്ലോ ഞാൻ ചോദിച്ചതിന്റെ ഉത്തരം.. നീ ഇപ്പൊൾ എന്താണ് എന്നോട് പറഞ്ഞത്….നിന്റ കാലു മുറിയാൻ കാരണം ഞാൻ ആണോ ” “മഹിയേട്ടൻ പേടിപ്പിച്ചത് കൊണ്ട് അല്ലെ ഞാൻ ഇറങ്ങി ഓടിയത്..അതുകൊണ്ട് അല്ലെ എന്റെ കാലിൽ ചില്ലു തുളച്ചു കയറിയത്..”

“നീ വേണ്ടാത്ത വർത്തമാനം പറഞ്ഞാൽ ഉണ്ടല്ലോ ഈ മഹി ആരാണ് എന്ന് അറിയും കേട്ടോ.. സൂക്ഷിച്ചു നടക്കാഞ്ഞിട്ട് പറ്റിയിട്ട്. നാണമില്ലെടി നിനക്ക് മറ്റുള്ളവരെ പഴി ചാരാൻ..” “ആഹ് എനിക്ക് ഇത്തിരി നാണംകുറവാ… അതിനു ഇയാൾക്ക് എന്താ ” .. “ടി….”.. “എന്നെ എടി പോടീ എന്നൊന്നും വിളിക്കണ്ട… എന്റെ പേര് ശ്രീഗൗരി എന്നാണ്…” .. അവൾ അല്പം ദേഷ്യത്തിൽ അവനെ നോക്കി. “ഞാൻ നിന്നേ എടി എന്ന് മാത്രമേ വിളിക്കൂ… നിനക്ക് എന്തെങ്കിലും പറ്റുമോ എന്ന് നോക്കട്ടെ ”

അതും പറഞ്ഞു കൊണ്ട് അവൻ വാഷിംറൂമിലേക്ക് പോയി. ഫ്രഷ് ആയി ഇറങ്ങിവന്നപ്പോളും കണ്ടു ബെഡിൽ ഇരിക്കുന്ന ഗൗരിയെ.. അവളുടെ കൈയിൽ കുളിച്ചു മാറാൻ ഉള്ള ഡ്രസ്സ്‌ ഇരിപ്പുണ്ട്.. മഹി ഇറങ്ങി വന്നപ്പോൾ അവള് ബെഡിൽ നിന്നും എഴുനേറ്റ്.. എന്നിട്ട് കുളിക്കാനായി പോയിരിന്നു. “എന്റമ്മേ…. എന്തൊരു തണുപ്പ് ” . തണുത്ത വെള്ളം ദേഹത്തേക്ക് പതിച്ചപ്പോൾ അവൾ സ്വയം പറഞ്ഞു പോയി.

ഇത്രയും കാലത്തെ കുളിക്കുന്ന ശീലം ഒന്നും ഗൗരിക്ക് ഇല്ലായിരുന്നു. വേഗത്തിൽ കുളിച്ചു കഴിഞ്ഞു അവള് ഇറങ്ങി വന്നു. മഹി ഫോണിൽ നോക്കി കട്ടിലിൽ ചാരി ഇരിപ്പുണ്ട്. ഈ തണുപ്പത്തു എന്ത് കൂത്തു നടത്താൻ ആണോ ഇങ്ങേരെന്നോട് കുളിക്കാൻ പറഞ്ഞത്.. തന്നെ താനേ പിറു പിറുത്തു കൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു മുടിയിലെ ടവൽ അഴിച്ചു… എന്നിട്ട് ഒന്നൂടെ വെള്ളം എല്ലാം തോർത്തി.

കുറച്ചു സിന്ദൂരം എടുത്തു നെറുകയിൽ തൊട്ടു. എന്നിട്ട് മഹിയെ ദേഷ്യത്തിൽ ഒന്ന് നോക്കി. അപ്പോളേക്കും വാതിലിൽ ആരോ മുട്ടി. ഇതാരാണ് എന്നോർത്ത് കൊണ്ട് ഗൗരി ചെന്നു വാതിൽ തുറന്നു. ലീലെടത്തി ആയിരുന്നു. അവരുടെ കൈയിൽ രണ്ട് കപ്പ് കാപ്പി ഉണ്ടായിരുന്നു. മഹി എഴുന്നേറ്റു വന്നു.. ഒരു കപ്പ് കാപ്പി എടുത്തു.. തലേ ദിവസം അവൾ കാപ്പി കൊണ്ട് പോയി കൊടുത്തത് അവനു ഇഷ്ടം ആയില്ലാരുന്നു. അത് ലീലേടത്തി യോടെ പറഞ്ഞു. അതുകൊണ്ട് ആണ് അവർ കാലത്തെ മുറിയിലേക്ക് കൊണ്ട് വന്നത്.

“ഇന്നാ.. ഇതു മോൾക്ക് ഉള്ളത് ആണ്.. കുടിച്ചോളൂ ” “അത് ഒന്നും വേണ്ട ലീലേടത്തി… ഇവള് താഴെ വന്നു എടുത്തോളും.. വെറുതെ ആവശ്യം ഇല്ലാത്ത ശീലങ്ങൾ ഒന്നും തുടങ്ങി വെയ്ക്കേണ്ട..” കാപ്പി അല്പം കുടിച്ചിട്ട് അവൻ അത് അവിടെ കിടന്ന മേശയിൽ വെച്ചു കൊണ്ട് അവരോട് പറഞ്ഞു. “കാലു വയ്യാതെ ഇരിക്കുവല്ലേ മഹിക്കുട്ടാ…. പാവം ” അവർ അത് പറഞ്ഞു കൊണ്ട് ഗൗരിയെ നോക്കി. “ഞാൻ താഴേക്ക് വന്നോളാം ഏടത്തി… ഇതു കൊണ്ട് പൊയ്ക്കോ ” .

ശബ്ദം താഴ്ത്തി അവള് പറഞ്ഞു. പിന്നീട് ഒന്നും പറയാതെ അവര് ഇറങ്ങി പോയി.. ഗൗരി ദേഷ്യത്തിൽ അവനെ ഒന്ന് നോക്കി.. എന്നിട്ട് അവൻ അല്പം കുടിച്ചിട്ട് വെച്ച കാപ്പി എടുത്തു മുഴുവനും അങ്ങ് കുടിച്ചു തീർത്തു. “ടി….” മഹി ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു.. മുടന്തി മുടന്തി പുറത്തേക്ക് വേഗത്തിൽ നടന്ന ഗൗരിയെ അവൻ പിന്നിൽ നിന്നും പിടിച്ചു വലിച്ചു.. അവന്റ നെഞ്ചിൽ തട്ടി ഗൗരി നിന്നു പോയി.. “നീ എങ്ങോട്ടാടി പുല്ലേ പോകുന്നത്….”

ഇരു കൈകളും പിന്നിലേക്ക് ബന്ധിച്ചു കൊണ്ട് അവൻ അവളോട് ചേർന്നു നിന്നു. ഗൗരിയിൽ ഒരു വിറയൽ പടർന്നു.. “മഹിയേട്ടാ..പ്ലീസ്… ഞാൻ അറിയാതെ ” അവളുടെ വാക്കുകൾ മുറിഞ്ഞു. “നീ ഒരുപാട് ഓവർ സ്മാർട്ട്‌ ആകുന്നുണ്ട്….അമ്മ പറഞ്ഞു തന്ന ഐഡിയ ആണോ നിനക്ക് ഇതു എല്ലാം… എന്റെ മനസ്സിൽ കേറി പറ്റാനായി…… പക്ഷെ നീ ഒന്നോർത്തോ ഗൗരി, ഇതു ഒക്കെ നിന്റെ യും എന്റെ അമ്മയുടെയും വ്യാ മോഹങ്ങൾ ആണ്… ഇപ്പൊ തന്നെ ഈ നിമിഷം തന്നെ ഇവിടെ നിന്നും ഇറങ്ങിയാൽ നിനക്ക് അത്രയും നല്ലത്…അല്ലാ.

. ഇവിടെ കടിച്ചു തൂങ്ങി കിടക്കാൻ ആണ് ഭാവം എങ്കിൽ നിന്റെ ജന്മം മുഴുവനും പാഴായി എന്നോർത്താൽ മതി…. ഒരു വിളച്ചിലും അത് എന്റെ അടുത്ത് വേണ്ട… കേട്ടല്ലോ…. ദേഷ്യം കൊണ്ട് അവനെ വിറച്ചു. “മഹിയേട്ടാ…. ഞാൻ…” “വേണ്ട … നീ എന്നോട് കൂടുതൽ ഒന്നും പറയണ്ട… എനിക്ക് കേൾക്കാൻ താല്പര്യവും ഇല്ല…. പണം ആഗ്രഹിച്ചു ആണ് വന്നതെങ്കിൽ എത്ര വേണം എന്ന് നീ എന്നോട് പറഞ്ഞാൽ മതി…. ഞാൻ തരും… ഒരു കുഞ്ഞ് പോലും അറിയാതെ… നീ ആലോചിച്ചു പറഞ്ഞാൽ മതി….”

മഹി അവളുടെ കൈ വിട്ടിട്ട് മുറിയിൽ നിന്നും ഇറങ്ങി പോയി ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു തൂവി.. തന്നെ അങ്ങനെ ഒക്കെ ആണോ മഹിയേട്ടൻ കണ്ടിരിക്കുന്നത്… അപ്പോൾ….. അപ്പോൾ… താൻ… കാശ് മോഹിച്ചു വന്നവൾ ആണെന്ന് ആണോ ഏട്ടൻ പറഞ്ഞു വന്നത്.. ഞാൻ… ഞാൻ അങ്ങനെ ആണോ എന്റെ ഗുരുവായൂരപ്പാ ഇവിടെ വന്നത്…. അവൾ അലമാരയിൽ വെച്ചു പൂട്ടിയിരിയ്ക്കുന്ന തന്റെ ബാഗ് തുറന്നു. അതിൽ നിന്നും ഒരു പേഴ്സ് എടുത്തു.. നിറം മങ്ങി തുടങ്ങിയ ഒരു ചെറിയ ഫോട്ടോ..

അച്ഛനും അമ്മയും ആണ്… . അവരുട കൈയിൽ രണ്ട് വയസു കാരി ആയ താനും ഉണ്ട്… അവൾ ആ ഫോട്ടോ യിലേക്ക് മുഖം പൂഴ്ത്തി… എന്നിട്ട് ശബ്ദം ഇല്ലാതെ തേങ്ങി.. കുറച്ചു സമയം കഴിഞ്ഞതും അവൾ മുഖം ഒക്കെ കഴുകി യിട്ട് താഴേക്ക് ഇറങ്ങി ചെന്നു. .. മഹി ആണെങ്കിൽ ചേട്ടന്റെ കുട്ടികളെയും കളിപ്പിച്ചു കൊണ്ട് സെറ്റിയിൽ കിടപ്പുണ്ട്. .. ഗൗരിയെ കണ്ടതും കുട്ടികൾ രണ്ടാളും ഒന്ന് ചിരിച്ചു. അവൾ തിരിച്ചും.. “ഗൗരി…” ഹിമ അവൾ ക്കരികിലേക്ക് വന്നു.

“ഇതെന്താ… ഗൗരി കരഞ്ഞോ… മുഖം ഒക്കെ വല്ലാതെ ” ഹിമ അവളെ സൂക്ഷിച്ചു നോക്കി “അത് ഏടത്തി… എനിക്ക് തലവേദന ആയിരുന്നു… പിന്നെ ഇപ്പൊ കുളിക്കുകയും കൂടി ചെയ്തപ്പോൾ…..” . “കാലു വയ്യാണ്ടായി ഇരിക്കെ കുളിച്ചോ കുട്ടി നീയ്… നനയ്ക്കരുത് എന്ന് ഡോക്ടർ പറഞ്ഞത് അല്ലെ ” . “ഞാൻ സൂക്ഷിച്ചു ആണ് കുളിച്ചത് ” .. അവൾ അടുക്കളയിലേക്ക് പോയി. ലീലേടത്തി കാപ്പി എടുത്തു അവൾക്ക് കൊടുത്തു.. “മോളെ… എങ്ങനെ ഉണ്ട് കാലിനു ” . “കുഴപ്പമില്ല ടീച്ചറമ്മേ ” അവൾ ചിരിയോടെ അവരെ നോക്കി.

“അമ്പലത്തിൽ പോകാൻ പറ്റുമോ… ഇവിടെ അടുത്ത് ആണ്… ഒരു പത്തു മിനിറ്റ്.. നമ്മുടെ കുടുംബ ക്ഷേത്രം ആണ് കുട്ടി.. അതോണ്ടാ ” “ഞാൻ പോകാം ടീച്ചറമ്മേ ” അവൾ പറഞ്ഞപ്പോൾ അവരുടെ മുഖം സന്തോഷത്തിൽ തെളിഞ്ഞു. “മഹി… രണ്ടാളും കൂടി അമ്പലത്തിൽ ഒന്ന് പോയി തൊഴുതിട്ട് വാ മോനേ…എന്നിട്ട് നീ എവിടേയ്ക്ക് വേണേലും പൊയ്ക്കോളൂ ” അമ്മ പറഞ്ഞപ്പോൾ മഹി അവരോട് മറുപടി ഒന്നും പറഞ്ഞില്ല.. “ഒന്ന് പോയിട്ട് വാ മോനേ…. നീ വേഗം കുളിച്ചു ഫ്രഷ് ആകു കേട്ടോ ” ..

ഡ്രസ്സ്‌ മാറാനായി ഗൗരി മുറിയിലേക്ക് വന്നപ്പോൾ കണ്ടു ഒരു കാവി മുണ്ടും, കരി നീല നിറം ഉള്ള ടി ഷർട്ടും ഇട്ടു കൊണ്ട് നിൽക്കുന്ന മഹിയെ. അവൾ അവനെ നോക്കാതെ പോയി കബോർഡ് തുറന്നു… . ഒരു ചുരിദാർ ആണ് എടുത്തത്. അവൻ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ ഗൗരി വാതിൽ അടച്ചിട്ടു വേഷം മാറ്റി.. എന്നിട്ട് റെഡി ആയി ഇറങ്ങി പോയി. ക്ഷേത്രത്തിൽ വലം വെച്ച് പ്രാർത്ഥിക്കുമ്പോൾ ഒക്കെ ഗൗരിയുടെ മനസിൽ കുറച്ചു മുൻപ് അവൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു..

പണം ആഗ്രഹിച്ചു വന്നവൾ ആണ് താൻ എന്ന്… എത്ര വേണേലും പണം തരാം.. ആരും അറിയില്ല എന്ന്… ഓർക്കും തോറും അവളുടെ നെഞ്ചു നീറി പിടഞ്ഞു. ഈശ്വരാ… എന്തിനാണ് എനിക്ക് ഇങ്ങനെ ഒരു ജന്മം തന്നത്… അത്രയ്ക്ക് എന്ത് പാപം ആണ് ഞാൻ ചെയ്തത്. .. വിഷമം കൊണ്ട് വീർപ്പു മുട്ടി കാലിലെ വേദന പോലും മറന്നു കൊണ്ട് അവൾ ചുറ്റമ്പല ത്തിൽ പ്രദക്ഷിണം വെച്ചു.. തിരികെ ഉള്ള യാത്രയിലും ഇരുവരും മൗനം കൊണ്ട് ഒരു വേലി തീർത്തിരുന്നു.

വീട്ടിൽ എത്തിയപ്പോളേക്കും അവൾക്ക് ഒരു ചുവട് പോലും നടക്കാൻ മേലാ.. കാലിനു വല്ലാത്ത വേദനയും പുകച്ചിലും. വണ്ടിയിൽ നിന്നും ഇറങ്ങിയതും ഗൗരി കരഞ്ഞു പോയിരിന്നു. പെട്ടന്ന് മഹി അവളെ തിരിഞ്ഞു നോക്കി. കുനിഞ്ഞിരുന്നു കാലിൽ നിന്നും ഒഴുകി വരുന്ന രക്തം തുടച്ചു മാറ്റു ക ആണ് അവള്. കിച്ചു ഓടി വന്നു.. . “ദൈവമേ… ഇതു എന്താണ് ഈ കാണുന്നെ… ഏടത്തി യോടെ ഡോക്ടർ പ്രേത്യേകം പറഞ്ഞത് അല്ലെ.. കുറച്ചു ദിവസത്തേക്ക് സൂക്ഷിച്ചു നടക്കണം…

റസ്റ്റ്‌ എടുക്കണം എന്നൊക്കെ.. ഈ വയ്യാത്ത കാലും വെച്ച് അമ്പലത്തിലേക്ക് പോയില്ലേ…. ശോ ” . കിച്ചു സങ്കടപെട്ടു. “കുഴപ്പമില്ലന്നെ… ഇപ്പൊ മാറിക്കോളും ” അപ്പോളേക്കും എല്ലാവരും അവിടേക്ക് വന്നു.. ലീലടത്തി കുറച്ചു ക്ലോത്തു എടുത്തു കൊണ്ട് വന്നു. എന്നിട്ട് അവളുടെ കാലിന്റെ പാദം ഒന്നൂടെ കെട്ടി വെച്ചു . മഹി… ഹോസ്പിറ്റലിൽ പോയി ഒന്ന് ഡ്രസ്സ്‌ ചെയ്തിട്ട് വാ മോനേ… ഇത്രയും പ്രശ്നം ആകും എന്ന് ഞാൻ കരുതിയില്ല.. മക്കൾ എല്ലാവരും വഴക്ക് പറഞ്ഞപ്പോൾ ടീച്ചറിനും വിഷമം ആയി.

“വേണ്ട ടീച്ചറമ്മേ… കുറച്ചു കഴിയുമ്പോൾ ശരിയാകും ” . ഗൗരി അവരെ ദയനീയമായി നോക്കി. . പക്ഷെ അപ്പോളേക്കും മഹി വണ്ടി സ്റ്റാർട്ട്‌ ചെയ്തിരുന്നു. ഗത്യന്തരം ഇല്ലാതെ അവൾ അവന്റെ ഒപ്പം വണ്ടിയിലും കയറി. ഹോസ്പിറ്റലിൽ ചെന്നു ഇറങ്ങിയപ്പോൾ ഗൗരിക്ക് നെഞ്ചു പട പടാന്നു ഇടിച്ചു. നഴ്സിംഗ് റൂമിലേക്ക് നടക്കുമ്പോൾ അവൾ താൻ പോലും അറിയാതെ മഹിയുടെ കൈയിൽ ബലമായി പിടിച്ചു. ..

ശരിക്കും അവളെ വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ അവനെ പിന്നോട്ട് വലിച്ചു. മഹി നോക്കിയപ്പോൾ ഇപ്പൊ പൊട്ടി കരയും പോലെ നിൽക്കുക ആണ് ഗൗരി . “എന്താടി….” .. അവന്റ നെറ്റി ചുളിഞ്ഞു. “കുത്തി വെയ്ക്കുമോ മഹിയേട്ടാ…” ചുണ്ട് പിളർത്തി ചോദിക്കുന്നവളെ തന്നെ നോക്കി ഒരു നിമിഷം അവൻ നിന്നു പോയി.. “മഹേശ്വർ സാർ…. ” . ആരോ വിളിച്ചപ്പോൾ അവൻ പിന്തിരിഞ്ഞു നോക്കി. അപ്പോളും ഗൗരി അവനെ മുറുക്കെ പിടിച്ചിരിക്കുക ആയിരുന്നു..….. തുടരും…..

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…