നിന്നെയും കാത്ത്: ഭാഗം 37
രചന: മിത്ര വിന്ദ
ഫ്രീ അവർ കിട്ടിയപ്പോൾ ഗൗരി ഫോൺ എടുത്തു ടീച്ചറമ്മയെ വിളിച്ചു. “ഹെലോ…..അമ്മേ ” “മോളേ… നീ സ്കൂളിൽ ആണോ ” “അതേ അമ്മേ….അമ്മ എന്തെടുക്കുവാ..” “ഞാൻ വെറുതെ ഇരിക്കുവായിരുന്നു… അവിടെ എന്തൊക്കെ ഉണ്ട് മോളേ വിശേഷം…” “പ്രേത്യേകിച്ചു ഒന്നും ഇല്ലാ അമ്മേ…. അമ്മ ഇന്നലെ എന്നോട് എന്തോ ഒരു കാര്യം പറയാം എന്ന് സൂചിപ്പിച്ചല്ലോ… അതുകൊണ്ട് വിളിച്ചതാ…” “മ്മ്…. ശരിയാണ് മോളേ…. മഹി കൂടെ ഉള്ളപ്പോൾ പറഞ്ഞാൽ ശരി ആവില്ല…. അതുകൊണ്ട് ആണ് അമ്മ അങ്ങനെ പറഞ്ഞത് ” “എന്താമ്മേ കാര്യം…” “മോളേ…. നാളെ കഴിഞ്ഞു മഹിടെ പിറന്നാൾ ആണ്…
മോള് അവനെയും കൂട്ടി അമ്പലത്തിൽ ഒന്ന് പോണം ” “അയ്യോ.. അമ്മേ,,, എനിക്ക് പോവാൻ മേലാ… പീരിയഡ്സ് ആണ് ” “അതെയോ….എന്നാൽ വേണ്ട മോളേ…. അത് അമ്മ അറിഞ്ഞിരുന്നില്ല ട്ടോ ” “മ്മ്….. മഹിയേട്ടനോട് പറയാം ഒന്ന് പോയി തൊഴുതു വരാൻ….” “ആഹ്…. അത് മതി ” “അമ്മേ…. മഹിയേട്ടന് പായസം ഇഷ്ടം ആണോ…” “അവനു സദ്യ യും പായസവും, ഒക്കെ ഇഷ്ടം ആണ്…. പക്ഷെ ഒരു പിറന്നാളിന പോലും അവൻ ഇവിടെ കാണില്ല… എവിടേയ്ക്ക് എങ്കിലും പോകും..” “അമ്മേ ഹിമ ചേച്ചിടെ കൈയിൽ ഒന്ന് കൊടുക്കാമോ ” പെട്ടന്ന് അവൾ ചോദിച്ചു.
“ഉവ്വ്…. കൊടുക്കാം മോളേ… ഹിമേ…… ദേ ഗൗരി ആണ് ” അമ്മ ഉറക്കെ വിളിക്കുന്നുണ്ട്. “ഹെലോ ഗൗരി….” “ചേച്ചി…. എങ്ങനെ ഉണ്ട് ഇപ്പൊൾ..” “എനിക്ക് കുറവുണ്ട് ഗൗരി… നിങ്ങടെ വിശേഷം ഒക്കെ പറയു….സുഖം ആണോ ” “സുഖം ചേച്ചി….. പ്രേത്യേ lകിച്ചു വിശേഷം ഒന്നും ഇല്ലാ……” “മ്മ്…… ഗൗരി സ്കൂളിൽ ആണോ ഇപ്പൊ ” “അതേ ചേച്ചി…” “മഹി ടെ കൂടെ പോരും അല്ലേ ” “അതേ… ഏട്ടൻ ഇവിടെ കൊണ്ട് വന്നു വിടും…” “തിരിച്ചോ…”? “ചിലപ്പോൾ ഡ്രൈവറേ അയക്കും.. അല്ലെങ്കിൽ മഹിയേട്ടൻ വരും ” “മ്മ്.. ബ്രേക്ക് ഫാസ്റ്റ് ഒക്കെ എന്തായിരുന്നു…” “അത്… ഇന്ന് ഞങ്ങൾ പുറത്തു നിന്ന് ആണ് കഴിച്ചത്… നെയ് റോസ്റ്റ്….’
“ആണല്ലേ…. ഓക്കേ ഓക്കേ…” “ചേച്ചി … ബെല്ല് അടിച്ചു… ഞാൻ എന്നാൽ വെച്ചോട്ടെ ” “ഓക്കേ ടാ ബൈ…..” അവൾ കാൾ കട്ട് ചെയ്തു. “സരസ്വതി അമ്മേ . ഇപ്പൊ എങ്ങനെ ഉണ്ട്…. എന്റെ ഐഡിയ ക്ലിക്ക് ആയതു കണ്ടോ…..” ഹിമ ആണെങ്കിൽ അമ്മയെ കെട്ടിപിടിച്ചു.. “എന്താ മോളേ….” അവർക്ക് കാര്യം മനസിലായില്ല. “അമ്മേ.. ഇന്ന് രണ്ടാളും കൂടി പുറത്തു നിന്ന് ആണത്രേ ഫുഡ് കഴിച്ചത്… അതിന്റെ അർഥം എന്താണ്… അമ്മേടെ മകൻ ഗൗരിയെ സ്നേഹിച്ചു തുടങ്ങി എന്നല്ലേ….” അത് കേട്ടതും സരസ്വതി ടീച്ചർ ടെ മുഖം പ്രകാശിച്ചു. ” ഗുരുവായൂരപ്പാ….എന്റെ മക്കൾക്ക് സന്തോഷം വും സമാധാനവും എപ്പോളും കൊടുക്കണേ…… ” അവർ കണ്ണടച്ച് പ്രാർത്ഥിച്ചു.
“എങ്ങനെ ഉണ്ട് അമ്മേ എന്റെ ബുദ്ധി ” ഹിമ തന്റെ ടി ഷർട്ട് ന്റെ വലത് തോൾ ഉയർത്തി.. അതിനു മറുപടി ആയി അവർ ഹിമക്ക് കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തം കൊടുത്തു. *—-*** ഉച്ചയ്ക്ക് ലഞ്ച് കഴിച്ചിട്ട് വെറുതെ ഇരിക്കുക ആയിരുന്നു ഗൗരി… “ഈശ്വരാ… മഹിയേട്ടന്റെ പിറന്നാൾ ആണോ…. ശോ… അമ്മ യെ വിളിച്ചത് നന്നായി…… ചെറുതായ് ഒന്ന് സെലിബ്രേറ്റ് ചെയ്യണം…. പായസം ഉണ്ടാക്കാം… പാലട മതി യാകും… പിന്നെ സദ്യ…… സാധനങ്ങൾ ഒക്കെ സെക്യൂരിറ്റി ചേട്ടനോട് പറഞ്ഞു മേടിപ്പിക്കാം…..അതാകുമ്പോൾ ഏട്ടൻ ഒന്നും അറിയില്ലലോ…മഹിയേട്ടന് ഒരു സർപ്രൈസ് ആവട്ടെ…പിന്നെ ഗിഫ്റ്റ്…..
എന്താണ് കൊടുക്കുക…. ഒരു ഷർട്ട് മേടിച്ചാലോ….. അല്ലെങ്കിൽ ഒരു വാച്ച്….. പിന്നെ വേറെ എന്താണ്… അവൾ കുറെ ആലോചിച്ചു.. ശോ… അതാകെ കൺഫ്യൂഷൻ ആയല്ലോ… ഹ്മ്മ്…. ഇന്ന് ഒരു ദിവസം കൂടി ഉണ്ടല്ലോ… നാളെ എന്തെങ്കിലും മേടിക്കാം….. പക്ഷെ ഏട്ടൻ ഇല്ലതെ പുറത്തു പോവാനും പറ്റില്ല… അതും ഒരു പ്രോബ്ലം ആണല്ലോ.ഏട്ടനോട് എന്ത് പറയും…. അമ്പലത്തിൽ പോകുവാണെന്നു പറഞ്ഞാൽ മതി ആയിരുന്നു.. പക്ഷെ അപ്പോള് അല്ലേ പീരിയഡ് ആയത്….. തല പുകഞ്ഞു ആലോചിച്ചു നോക്കിയിട്ടും ഗൗരിക്ക് ഒരു ഐഡിയ കിട്ടിയില്ല.. അന്ന് വൈകുന്നേരം ഗൗരിയെ കൂട്ടാൻ മഹി ആയിരുന്നു എത്തിയത്. അവനെ കണ്ടതും ഗൗരി ടെ മുഖം വിടർന്നു.
പക്ഷെ പെട്ടന്ന് ആണ് അവള് സാന്ദ്ര യുടെ കാര്യം ഓർത്തത്. ഇത്തിരി വെയിറ്റ് ഒക്കെ ഇട്ടു കൊണ്ട് ഗൗരി കാറിലേക്ക് കയറി. മഹി വീട്ടിലേക്ക് ഉള്ള വഴിയേ തിരിയാതെ വണ്ടി തിരിച്ചു. “ഇതു എവിടേയ്ക്കാ ” അവൾക് അവനെ ചെരിഞ്ഞൊന്നു നോക്കി… “നമ്മൾക്ക് ഒന്ന് കറങ്ങിയിട്ട് വരാം ഭാര്യേ ..” സ്റ്റീറിങ് ഇൽ താളം പിടിച്ചു കൊണ്ട് മഹി മറുപടി പറഞ്ഞു… “എങ്ങോട്ടാ മഹിയേട്ടാ… പറയുന്നുണ്ടോ വേഗം ” “പറഞ്ഞില്ലെങ്കിൽ നീ എന്നെ എന്ത് ചെയ്യും….” “ദേ…. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ ” “വന്നോട്ടെ… അതിനി ഇപ്പൊ എന്താ മോളേ ” “അവൾക്ക് വേണ്ടി പാർട്ടി വെക്കുന്നുണ്ടോ…
ഇനി അവിടേക്ക് എഴുന്നള്ളിച്ചു കൊണ്ട് പോകാനാണോ നിങ്ങളുടെ പ്ലാൻ ” .. പെട്ടന്ന് ആണ് മഹിക്ക് ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞത്.. കാലത്തെ സാന്ദ്ര യോട് താൻ പറഞ്ഞത് ഇവൾ അപ്പോള് കേട്ടു.. അതാണ് ഇത്ര ദേഷ്യം.. “ഹോ…സമ്മതിച്ചു തന്നിരിക്കുന്നു കേട്ടോ….നിന്റെ ബുദ്ധി അപാരം തന്നെ….. എങ്ങനെ മനസിലായി പെണ്ണേ…..” “ദേ… മഹിയേട്ടാ… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, കണ്ടവളുമാരുടെ പാർട്ടി കൂടാൻ ഒന്നും എന്നെ കിട്ടില്ല…മര്യാദക്ക് വണ്ടി തിരിക്ക്… എനിക്ക് വീട്ടിൽപോണം…” .. “ശോ… നീ സാന്ദ്ര യെ കുറിച്ചു ഇങ്ങനെ പറയല്ലേ… അവളൊരു പാവം ആണ് കൊച്ചേ….
ഏത് സമയോം മഹേശ്വർ സാറെ എന്ന് വിളിച്ചു കൊണ്ട് പിന്നാലെ വരും…. ഒരു കഥ ഇല്ലാത്ത പെണ്ണ…..” “അത്രയ്ക്ക് സ്നേഹം ആയിരുന്ന് എങ്കിൽ കഥ ഇല്ലാത്ത പെണ്ണിനെ കെട്ടി കൂടെ പൊറുപ്പിക്കാൻ മേലാരുന്നോ ” “അത് കറക്റ്റ്… പക്ഷെ ജാതക ദോഷം… അതായിരുന്നു വില്ലൻ… ഇല്ലെങ്കിൽ ഉറപ്പായും എന്റെ സാന്ദ്ര കൊച്ചിനെ ഞാൻ കൂടെ പൊറുപ്പിച്ചേനെ….” ഒരു പ്രത്യേക ഈണത്തിൽ പറയുക ആണ് മഹി. ഗൗരി യെ പാളി ഒന്ന് നോക്കി. പെണ്ണിന്റെ മൂക്ക് ഒക്കെ ചുവന്നു വരുന്നുണ്ട് പല വിധ ഭാവങ്ങൾ മിന്നി മായുക ആണ്…. മഹി ആണെങ്കിൽ ചിരി കടിച്ചു പിടിച്ചു ഇരുന്നു.…… തുടരും…..