നിന്നെയും കാത്ത്: ഭാഗം 3
രചന: മിത്ര വിന്ദ
“ശീലങ്ങൾ ഒന്നും മാറ്റേണ്ട കാര്യം ഇല്ല…. അത് ആരു വന്നാലും ശരി…. ” മഹി അത് പറയുകയും എല്ലാവരുടെയും മുഖം മങ്ങി. ഗൗരി ആണെങ്കിൽ മുഖം കുനിച്ചു നിന്നതേ ഒള്ളു.. കീർത്തന ബലമായിട്ട് ഒരു കുഞ്ഞിനെ അവന്റെ അടുത്ത് നിന്നും മാറ്റാൻ ശ്രെമിച്ചതും ഗൗരി അവളെ തടഞ്ഞു “ഏടത്തി… കുട്ടി അവിടെ ഇരുന്നോട്ടെ… വെറുതെ കരയിക്കല്ലേ…. ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം ”
അവൾ മുടന്തി മുടന്തി അടുക്കളയിലേക്ക് പോയി.. മഹി ആരെയും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുക ആണ്.. കുട്ടികളോട് രണ്ടാളോടും തമാശ ഒക്കെ ഇടയ്ക്ക് പറയുന്നുണ്ട്.. പ്രണവ് അവനോട് ദേഷ്യത്തിൽ എന്തോ പറയാൻ തുടങ്ങിയതും സരസ്വതി ടീച്ചർ അവനെ തടഞ്ഞു. “ആ കുട്ടി എന്ത് വിചാരിക്കും… നീ അതിനെ ഓർത്തു ഇപ്പൊ ഒന്നും പറയല്ലേ മോനേ…. ” അവർ മകനോട് കേണു ഗൗരി അപ്പോൾ ലീല ചേച്ചി കൊടുത്ത കട്ടൻ കാപ്പി കുടിക്കുക ആണ്..
അവൾക്ക് നല്ല വിശപ്പ് തോന്നിയെങ്കിലും അമ്മയും ഏടത്തിമാരും വന്നിട്ട് കഴിക്കാം എന്ന് കരുതി ഇരുന്നു. ഇന്നലെ വൈകിട്ട് ആണെങ്കിൽ മഹിയെ കാണാഞ്ഞത് കൊണ്ട് ഒന്നും കഴിക്കാൻ പോലും തോന്നിയിരുന്നൂല്ല…. ഓരോന്ന് ആലോചിച്ചു കൊണ്ട് അവൾ ഇരിക്കുക ആണ്. “മോളെ ഗൗരി ” ടീച്ചറമ്മ ആണ്. അവൾ പെട്ടന്ന് എഴുനേറ്റ്. “എന്തോ ” “വരു മോളെ കാപ്പി കുടിക്കാം ” അവർ പറഞ്ഞതും ഗൗരി ഒന്നും പറയാതെ അവരുടെ പിന്നാലെ ചെന്നു.
കീർത്ഥനയും ഹിമയും കിച്ചുവും ഒക്കെ കസേരയിൽ ഇരുന്നു കഴിഞ്ഞു. ഗൗരി യും അവർക്കരികിലായി നില ഉറപ്പിച്ചു. എല്ലാവരും കൂടി ഇരുന്നു നാട്ടു വാർത്തമാനങ്ങൾ ഒക്കെ പറഞ്ഞു ഭക്ഷണം കഴിക്കുക ആണ്. കീർത്തനയുടെ കുട്ടിയേ എടുത്തു കൊണ്ട് മഹി മുറ്റത്തൂടെ നടക്കുന്നത് ഗൗരി ഒരു നോക്ക് കണ്ടു. “ഗൗരി…..”കീർത്തന അവളെ വിളിച്ചു “എന്താ ചേച്ചി…” “ഗൗരി എവിടെ ആയിരുന്നു പഠിച്ചത് ഒക്കെ ” “ഞാൻ വിദ്യാനികേതനിൽ ആയിരുന്നു ഡിഗ്രി യും പി ജി ചെയ്തത്….”
“ആണോ… അവിടെ ഉള്ള ഒരു പാർവതി നമ്പ്യാർ എന്ന മിസിനെ അറിയുമോ….” . “ഉവ്വ്…. കോമേഴ്‌സ് ഡിപ്പാർട്മെന്റ് ആണ് ” “ഹമ്… അതു തന്നെ… എന്റെ ചിറ്റ ആണ് ” .. “ഉവ്വോ…” അവളുടെ മിഴികൾ വിടർന്നു. അങ്ങനെ കോളേജ് വിശേഷങ്ങൾ ഒക്കെ രണ്ടാളും കൂടി സംസാരിച്ചു. ഇടയ്ക്ക് ഹിമയും, കിച്ചുവും ഒക്കെ എഴുന്നേറ്റു പോയിരുന്നു. പക്ഷെ കീർത്തന അവളോട് ഓരോന്ന് ചോദിച്ചു കൊണ്ട് ഇരുന്നു. കീർത്തന അങ്ങനെ ആണ്.. അവൾക്ക് എപ്പോളും ആരോടേലുമൊക്ക സംസാരിച്ചുകൊണ്ട് ഇരിക്കണം.. ”
ഏടത്തി.. കുറച്ചു സമയം പോയി റസ്റ്റ് എടുക്ക്… ഇല്ലെങ്കിൽ കാലിൽ നീര് വെയ്ക്കും എന്നല്ലേ ഡോക്ടർ പറഞ്ഞത് ” കിച്ചു പറഞ്ഞപ്പോൾ ഗൗരി എഴുന്നേറ്റു കൈ കഴുകി.. പ്ലേറ്റ് എടുത്തു കൊണ്ട് അടുക്കളയിലേക്ക് പോയി. “അത് അവിടെ വെയ്ക്കു മോളെ… ഞാൻ കഴുകാം ” ലീല ചേച്ചി ഒരുപാട് പറഞ്ഞു എങ്കിലും ഗൗരി സമ്മതിച്ചില്ല. അവൾ തന്നെ എല്ലാം കഴുകി.. ടീച്ചറമ്മ വഴക്ക് പറഞ്ഞപ്പോൾ അവൾ മുറിയിലേക്ക് പോയി.
ഭാഗ്യത്തിന് മഹി അവിടെ ഇല്ലായിരുന്നു… കാലിനു ഇടയ്ക്ക് ഒക്കെ വേദന വരുന്നുണ്ട്… എന്തൊരു കഷ്ടം ആണ് ഈശ്വരാ.. ഒരു തരത്തിലും മനസമാദാനം കിട്ടില്ലലോ… തന്റെ മിഴികൾ നിറയുന്നുണ്ടോ എന്ന് അവൾ നോക്കി.. ഇല്ല…… കണ്ണീർ ഒക്കെ എന്നേ വറ്റി പോയിരിക്കുന്നു. എത്രയോ കാലമായി താൻ ഇങ്ങനെ കരഞ്ഞു കൊണ്ട് ജീവിക്കുന്നു. ഒരു നിമിഷം ഗൗരി കണ്ണുകൾ അടച്ചു കൊണ്ട് കട്ടിലിന്റെ ക്രാസയിൽ ചാരി ഇരുന്നു. ചെറിയമ്മയും സീതുവുo ലെച്ചുവുമൊക്ക എന്തെടുക്കവായിരിക്കും…..
ആരും തന്നെ ഒന്നു വിളിച്ചു പോലും ഇല്ലാലോ ഇത്രയും നേരം ആയിട്ടും. ആകെ തന്നോട് കുറച്ചു എങ്കിലും ഇഷ്ടം ഉള്ളത് ലെച്ചു വിനു ആണ്.. പക്ഷെ അവൾ പോലും.. ശരീരം വിങ്ങുന്നതിനെകാൾ കൂടുതൽ തന്റെ മനസാണ് വിങ്ങുന്നത് എന്ന് ഗൗരി ഓർത്തു. മഹി റൂമിലേക്ക് വന്നത് ഒന്നും പാവം ഗൗരി അറിഞ്ഞിരുന്നില്ല.. പല വിധ ഓർമകളിൽ ഉഴറി നടക്കുക ആയിരുന്നു അവൾ അപ്പോളും..
“ടി…..” . മഹിയുടെ അലർച്ച കേട്ടതും ഗൗരി ചാടി പിടഞ്ഞു എഴുനേറ്റ്. “ആഹ്…. അമ്മേ….” പെട്ടന്ന് കാലു കുത്തിയപ്പോൾ അവളുടെ ഉപ്പൂറ്റി വല്ലാതെ നീറി പുകഞ്ഞു.. പെട്ടന്ന് ബാലൻസ് കിട്ടാതെ അവൾ മഹിയുടെ കൈയിൽ പിടിച്ചു.. എന്നിട്ട് ബെഡിലേക്ക് തന്നെ ഇരുന്നു… “ഓഹ് കൊച്ചുതമ്പുരാട്ടി വന്നു കേറിയപ്പോൾ തന്നെ പണി കിട്ടി അല്ലെ…. കഷ്ടം ആയി പോയല്ലോടി. അമ്മ ആണെങ്കിൽ മഹാലക്ഷ്മി വന്നു കയറി എന്ന് പറഞ്ഞു ആയിരുന്നു… സ് ” അവൻ അവളെ കളിയാക്കി ഗൗരിക്ക് ആണെങ്കിൽ വല്ലാത്ത ദേഷ്യം തോന്നി. അവൾ അവനെ തുറിച്ചു നോക്കി.
എന്താടി പുല്ലേ നീ നോക്കുന്നത്…” “കണ്ണുണ്ടായിട്ടു…” അവൾ പതിയെ പറഞ്ഞു എങ്കിലും മഹി അത് കേട്ടു. “എന്നോട് തർക്കുത്തരം പറയുന്നോടി എന്ന് പറഞ്ഞു കൊണ്ട് അവൻ അവളുടെ കവിളിൽ കുത്തി പിടിക്കാനായി പാഞ്ഞു വന്നതും അവൾ പെട്ടന്ന് കണ്ണുകൾ രണ്ടും ഇറുക്കി അടച്ചു കൊണ്ട് തന്റെ ഇരു കൈകൾ കൊണ്ടും കവിൾത്തടം പൊതിഞ്ഞു.. അല്പം കഴിഞ്ഞതും അവന്റ അനക്കം ഇല്ലാ എന്ന് കണ്ടതും ഗൗരി കണ്ണ് തുറന്നു. മഹി അപ്പോൾ മുറിയിൽ നിന്നും ഇറങ്ങി പോയിരിന്നു.
ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു കൊണ്ട് അവൾ ബെഡിലേക്ക് തന്നെ വീണ്ടും ഇരുന്നു… ** കല്യാണം കഴിഞ്ഞ പിറകെ ഓഫീസിലേക്ക് വന്ന മഹേശ്വർ സാറിനെ കണ്ടതും സ്റ്റാഫ് എല്ലാവരും ഓടി വന്നു. “സാർ… വൈഫ് എവിടെ..”? ജോഹാൻ ആണ്.. ഓഫീസിലെ അസിസ്റ്റന്റ് മാനേജർ ആണ് അയാള്. “ഹമ് .. മറ്റൊരു ദിവസം കൊണ്ട് വരാം.. എല്ലാവരെയും പരിചയപ്പെടുത്താം… ഓക്കേ ” .. അവൻ എല്ലാവരോടും ആയി പറഞ്ഞു.. ഓഫീസിലെ എല്ലാ കാര്യങ്ങളിലും അവൻ വളരെ സ്ട്രിക്ട് ആണ്..
എന്നാൽ സഹപ്രവർത്തകരോട് എല്ലാവരോടും മാന്യമായ രീതിയിൽ ആണ് ബീഹെവ് ചെയ്യുനതും… അതുകൊണ്ട് എല്ലാവർക്കും അവനെ വലിയ താല്പര്യം ആണ്. അവൻ ഡ്രിങ്ക്സ് കഴിക്കും എങ്കിലും അതൊക്കെ ഓഫീസ് കാര്യങ്ങൾ കഴിഞ്ഞ ശേഷം മാത്രം ആണ് താനും.. ഇവന്റെ ഈ പ്രവർത്തി ഇവിടെ അറിയാവുന്നത് അവന്റ ഡ്രൈവർ ആയ രാമേട്ടന് ആണ്… അയാളോട്ടു ആരോടും പറഞ്ഞിട്ടുമില്ല ഇതേ വരേയ്ക്കും.. വൈകുന്നേരം ആറു മണി കഴിഞ്ഞു മഹി ഫ്രീ ആയപ്പോൾ..
അപ്പോളേക്കും സ്റ്റാഫ് എല്ലാവരും പോയിരിന്നു. അവൻ രാമേട്ടനെ വിളിച്ചു.. “മോനേ.. ഇനി വേണോ ഇതൊക്കെ… ഒരു പാവം കുട്ടി വീട്ടിൽ ഉണ്ടല്ലോ.. അതിനെ ഓർത്തെങ്കിലും ” . “രാമേട്ടന് പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി…. ഞാൻ മറീന ബാറിൽപോയ്കോളാം ” അവൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.. എന്നിട്ട് വായു വേഗത്തിൽ കാറും എടുത്തു കൊണ്ട് പാഞ്ഞു.. യാതൊരു നിർവാഹവും ഇല്ലാതെ അയാൾ ഒരു ഓട്ടോ പിടിച്ചു മഹിയുടെ പിന്നാലെ ബാറിലേക്കും പുറപ്പെട്ടു.
രാത്രി 11മണി ആയിട്ടും മഹി എത്തിയിരുന്നില്ല.. ഗൗരിക്ക് ആണെങ്കിൽ വല്ലാത്ത പേടി തോന്നി.. എല്ലാവരും കല്യാണ തിരക്കുകളു ഒക്കെ ആയിട്ട് നടന്നത് കൊണ്ട് നേരത്തെ ഉറക്കം പിടിച്ചു. ഗൗരി മാത്രം ഉറങ്ങാതെ ഇരിക്കുക ആണ്.. പതിനൊന്നര കഴിഞ്ഞപ്പോൾ ഒരു കാറിന്റെ വെട്ടം കണ്ടു. അവൾ ജനാലയിൽ കൂടി പുറത്തേക്കു നോക്കി.. സെക്യൂരിറ്റി വന്നു വാതിൽ തുറന്നു കൊടുക്കുന്നു. ഇന്നലത്തെ രാത്രിയിലെകാൾ ഭീകരം ആയിരുന്നു ഇന്നത്തെ അവന്റെ അവസ്ഥ. . അവൻ അടുത്ത് വരും തോറും ഗൗരി യേ വിറച്ചു.. അവന്റ ചുവന്നാ കണ്ണുകളിലെ തീഷ്ണത കണ്ടപ്പോൾ അവൾക്ക് നെഞ്ചിടിപ്പ് ഏറി…….. തുടരും…..