Wednesday, December 18, 2024
Novel

നിന്നെയും കാത്ത്: ഭാഗം 25

രചന: മിത്ര വിന്ദ

ഫോൺ ബെല്ലടിച്ചപ്പോൾ മഹി അതെടുത്തു നോക്കി. അമ്മ ആണ് “ഹെലോ… എന്താ അമ്മേ ” “ഇതു എവിടാ മോനേ നീയ്.. എത്ര നേരം ആയി പോയിട്ട്.. നേരം പത്തു മണി കഴിഞ്ഞു ” “മ്മ് .. അമ്മ കിടന്നോ… ഞാൻ കുറച്ചു വൈകും ” .. “എന്റെ മഹിക്കുട്ടാ…. ഇതു എന്തോന്ന് വർത്തമാനം ആണ് നീയി പറയുന്നത്… ആ കുട്ടിയ്ക്ക് കിടക്കേണ്ടയോ ” “അതിനു അവളോട് കിടക്കേണ്ട എന്നൂ ആരാണ് പറഞ്ഞെ ” നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല്യാ…. വേഗം വന്നേക്കണം.. എനിക്ക് ആണെങ്കിൽ ഈ ഗുളികയും മറ്റും കഴിക്കുന്നത് കൊണ്ട് നേരത്തെ ഉറങ്ങുന്ന ശീലം ആണ് ഉള്ളത് ”

“മ്മ്…. അമ്മ ഉറങ്ങിക്കോ.. ഞാൻ എത്തിക്കോളാം ” അവൻ ഫോൺ കട്ട്‌ ചെയ്തു. വിട്ടിൽ എത്തിയപ്പോൾ 11മണി കഴിഞ്ഞു. ബെല്ല് അടിക്കാനായി വിരൽ അമർത്താൻ തുനിഞ്ഞതും ഗൗരി വാതിൽ തുറന്നതും ഒരുമിച്ചു ആയിരുന്നു. പ്രതീക്ഷ യോടെ തന്നെ കാത്തിരുന്നു എങ്കിലും, കണ്ടപ്പോൾ കലിപ്പിച്ചു നോക്കുന്നവളെ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് ഒരു ചൂയിങ്ങ്ഗം ഒക്കെ ചവച്ചു കൊണ്ട് മഹി വീടിന്റെ ഉള്ളിലേക്ക് കയറി. “അമ്മ ഉറങ്ങിയോ ” “പിന്നെ ഉറങ്ങാതെ ഈ രാത്രിയിൽ എന്തോ ചെയ്യാനാ ” “ഓഹ്.. തമ്പുരാട്ടി ദേഷ്യത്തിൽ ആണല്ലോ….. എന്ത് പറ്റി ഇന്ന് ” “കഴിക്കാൻ എടുക്കണോ ”

“ഹമ്… വേണം…..” അവൻ കൈ കഴുകി വന്നു ഇരുന്നു. ഗൗരി ഒരു പ്ലേറ്റിലേക്ക് ചോറും കറിയും എടുത്തു വെച്ചു. “നി കഴിച്ചോ ” “കഴിച്ചതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുവാ ഇപ്പോൾ ” അവൾ അവന്റ മുഖത്ത് നോക്കാതെ പറഞ്ഞു. “നിന്നോട് ഭക്ഷണം കഴിച്ചോ എന്നാണ് ചോദിച്ചേ “? “ഇതൊന്നും പതിവില്ലാത്തത് ആണല്ലോ ” “ചോദിച്ചതിനു ഉള്ള മറുപടി പറഞ്ഞാൽ മതി…” അവൻ ഗൗരിയെ നോക്കി കടുപ്പിച്ചു പറഞ്ഞു. “പറയാൻ ഇപ്പോൾ മനസില്ല ” അവൾ ചുണ്ട് കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.. മഹി പിന്നീട് ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ട് ഇരുന്നു.. അവൻ കഴിക്കും വരെയും ഗൗരി സെറ്റിയിൽ പോയി ഇരുന്നു.

കുറച്ചു കഴിഞ്ഞതും അവൻ കൈ കഴുകാനായി എഴുന്നേറ്റു. അപ്പോളേക്കും ഗൗരി ചെന്നു പ്ലേറ്റ് കൾ എല്ലാം എടുത്തു കൊണ്ട് പോയി കഴുകി കമഴ്ത്തി വെച്ചു. എന്നിട്ട് അടുക്കള യുടെ വാതിൽ ചാരി ഇട്ടിട്ട് ഹാളിലേക്ക് വന്നു. മഹി ആണെങ്കിൽ ഫോണിൽ ഏതോ ന്യൂസ്‌ കണ്ടു കൊണ്ട് ഇരിപ്പുണ്ട്. അവൾ നേരെ മുകളിലേക്ക് കയറി പോയി. ഉറക്കം വന്നിട്ട് കണ്ണുകൾ അടഞ്ഞു പോകുന്നു. സമയം ആണെങ്കിൽ 12മണി ആവാറായി. ഹോ…. ഇങ്ങേർക്ക് ഇത്തിരി നേരത്തെ വന്നു കൂടായിരുന്നോ.. ബാക്കി ഉള്ളവര് നോക്കി ഇരുന്നു പാട് പെടും. അവൾ പിറു പിറുത്തു കൊണ്ട് ബെഡ് ഷീറ്റ് ഒക്കെ തട്ടി വിരിച്ചു..

ലൈറ്റ് ഓഫു ചെയ്തിട്ട് ബെഡ് ലാമ്പ് ഓൺ ആക്കി.. എന്നിട്ട് ബെഡിലേക്ക് കയറി കിടന്നു. ഗൗരി ആണെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും തിരഞ്ഞും മറിഞ്ഞും കിടക്കുക ആണ്….എന്നും 10.30ഒക്കെ ആകുമ്പോൾ ആണ് താൻ കിടന്നു ശീലിച്ചത്.. ഇതു ഒന്നും അല്ലാത്ത സമയത്തു വന്നു കിടന്നിട്ട് ഉറക്കവും വരുന്നില്ലലോ എന്റെ ഗുരുവായൂരപ്പാ… അവൾ കണ്ണുകൾ ഇറുക്കെ അടച്ചു. മഹി റൂമിലേക്ക് വന്നപ്പോൾ ഒരു വശം ചെരിഞ്ഞു കിടന്നു ഉറങ്ങുന്ന ഗൗരി യെ ആണ് കണ്ടത്. ഹമ്… കാന്താരി ഉറങ്ങിയോ ഇത്ര വേഗന്നു. അവൻ ഡ്രസ്സ്‌ ഒക്കെ മാറിയിട്ട് ഒന്ന് ഫ്രഷ് ആയി വന്നു കിടന്നപ്പോൾ സമയം ഒരു മണി ആയിരുന്നു.

ഗൗരി യുടെ മുഖത്തേക്ക് നോക്കി കിടക്കുക ആണ് മഹി. ഉറങ്ങുമ്പോൾ എന്തൊരു പാവം കുട്ടി ആണ്…വായിൽ നിന്ന് വീഴുന്നത് കേട്ടാലോ… അവൻ ഒരു ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് അല്പം നീങ്ങി കിടന്നു. എന്നിട്ട് ഇടം കൈയാൽ അവളെ പൊതിഞ്ഞു പിടിച്ചു. ഗൗരി ഒന്ന് ചെറുതായി ഞരങ്ങി.. പെട്ടന്ന് അവൻ കൈ വലിച്ചെടുത്തു.. ഗൗരിയെ കണ്ടിട്ടും കണ്ടിട്ടും മതി വരാത്തത് പോലെ മഹി അവളെ നോക്കി കിടക്കുക ആണ്. നിറയെ കുരുനിരകൾ ആണ് പെണ്ണിന്.. ഫാനിന്റെ കാറ്റിൽ അവ ഓളം തള്ളും പോലെ ഇളകി ആടുന്നുണ്ട്.. സീമന്ത രേഖ ചുവപ്പ് മായാതെ തന്നെ ആണ് അപ്പോളും.. നിറയെ കൺപീലികൾ ആണ് അവൾക്ക് ഉള്ളത്..

ഇവളെ ഒന്ന് മൂക്ക് കുത്തിച്ചാലോ… എന്ത് നല്ല ഭംഗി ആണ് ഈ മൂക്ക് കാണാൻ…ഒരു വെണ്ണക്കൽ മൂക്കുത്തി കൂടി ഇട്ടാൽ പെണ്ണിന് മൊഞ്ച് കൂടും.. അവൻ മെല്ലെ അവളുടെ നാസികയുടെ തുമ്പിൽ തന്റെ ചെറു വിരൽ കൊണ്ട് ഒന്ന് തോണ്ടി. ചെറിയ കുട്ടികളുടേത് പോലെ ഇളം പിങ്ക് നിറമാണ് അവളുടെ അധരങ്ങൾക്ക്… ഒന്ന് തൊട്ട് നോക്കാൻ തോന്നി എങ്കിലും മഹി അത് വേണ്ടന്ന് വെച്ചു. ഒരു സ്പർശനം കൊണ്ട് പൂക്കുന്നവൾ ആണ് സ്ത്രീ എന്നൊക്കെ എവിടെയോ വായിച്ചിട്ടുണ്ട്… പക്ഷെ വേണ്ട…. മനസ് കൊണ്ട് ഇപ്പോളും ഗൗരി തന്നെ അംഗീകരിച്ചിട്ടില്ല.. തന്നോട് ഉള്ളിന്റെ ഉള്ളിൽ അവൾക്ക് വെറുപ്പ് ആണ് ഉള്ളത് എന്ന് എപ്പോളൊക്കെയോ തോന്നിയിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ തന്നെ സ്നേഹിക്കാനും അംഗീകരിക്കാനും കഴിഞ്ഞാൽ…. അന്ന് മതി ഈ ഗൗരിക്കുട്ടിയെ..

അതു വരേയ്ക്കും നീ പോലും അറിയാതെ നിന്നേ ഇങ്ങനെ കണ്ടു കൊണ്ട് ഇരുന്നോളാം.. പല വിധ സ്വപ്നങ്ങൾ കണ്ടു കൊണ്ട് മഹി എപ്പോളോ ഉറക്കത്തിലേക്ക് വഴുതി വീണു. ** 5.30ആയപ്പോൾ ഗൗരി കണ്ണ് തുറന്നു പെട്ടന്ന് മിഴികൾ പോയത് തന്റെ ഇടതു വശത്തേക്ക് ആണ്. തന്നോട് ചേർന്ന് കമഴ്ന്നു കിടന്നു ഉറങ്ങുന്ന മഹിയെ കണ്ടതും അവൾ ഒന്ന് ഞെട്ടി. ഇത്രയും അടുത്തേക്ക്…… ആദ്യം ആയിട്ട് ആണല്ലോ….. അവൾ ഒരു നിമിഷം നോക്കി.. എന്നിട്ട് എഴുന്നേറ്റു വാഷ് റൂമിലേക്ക് പോയി. ഫ്രഷ് ആയി വന്ന ശേഷം അവൾ താഴേക്ക് ഇറങ്ങി പോയി. അമ്മ എഴുന്നേറ്റിട്ടുണ്ട്. ഗൗരി ചെന്നപ്പോൾ അവര് ദോശ ചുടുക ആണ്.

“അയ്യോ അമ്മേ….. ഇതൊക്കെ ഞാൻ ചെയ്തോളാം ” ഓടി ചെന്നു അവരുടെ കൈയിൽ നിന്നും ചട്ടുകം മേടിച്ചു. “അതുങ്ങു താ കുട്ട്യേ…. എന്നിട്ട് ഈ കാപ്പി എടുത്തു കുടിയ്ക്ക് ” അവർ ഒരു കപ്പിലേക്ക് അവൾക്ക് ഉള്ള കാപ്പി എടുത്തു വെച്ചു. “അമ്മേ…. ഞാൻ എടുത്തു കുടിച്ചോളാം… ദയവ് ചെയ്തു അമ്മ അവിടെ പോയി ഇരിക്കൂന്നേ ” അവൾ ദോശ യ്ക്ക് ഉള്ള മാവ് കോരി ഒഴിച്ചിട്ടു കഞ്ഞിക്കുള്ള വെള്ളം എടുത്തു കൊണ്ട് വന്നു വെച്ചു. കുറച്ചു അച്ചിങ്ങ പയറും ഒരു വെള്ളരി യുടെ കാൽ ഭാഗം മുറിച്ചതും കൂടി എടുത്തു വെള്ളത്തിലേക്ക് ഇട്ടു. ദോശ ചുട്ടു തീർന്നിട്ട് വേഗം കുറച്ചു നാളികേരം എടുത്തു അവൾ ചിരകി വെച്ചു. ടീച്ചറമ്മ അപ്പോൾ വിളക്ക് കൊളുത്താനായി മറ്റും പോയിരിന്നു.

മഹിയ്ക്ക് കാപ്പി യും ആയി കുറച്ചു കഴിഞ്ഞതും അവൾ കയറി ചെന്നു. അവൻ എഴുന്നേറ്റില്ല.. വിളിക്കണോ വേണ്ടയോ എന്ന് അല്പം അവൾ ആലോചിച്ചു. ഇനി കോഫി തണുത്തു പോയാൽ വീണ്ടും ചൂടാക്കി കൊണ്ട് വരണം.. അതിൽഭേദം വിളിക്കുന്നത് ആണ് നല്ലത്. രണ്ട് മൂന്ന് തവണ വിളിച്ചു എങ്കിലും അവൻ കേൾക്കാത്ത ഭാവത്തിൽ കിടന്നു.. “മഹിയേട്ടാ…..” അവൾ അവന്റ മുഖത്തിന്റെ അടുത്തേക്ക് അല്പം കുനിഞ്ഞു നിന്ന് കൊണ്ട് വിളിച്ചു…….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…