Sunday, December 22, 2024
Novel

നിന്നെയും കാത്ത്: ഭാഗം 17

രചന: മിത്ര വിന്ദ

സരസ്വതി അമ്മേടെ സപ്തതി മക്കൾ എല്ലാവരും തകൃതി ആയി തന്നെ കൊണ്ടാടി.. അവർക്ക് വെജിറ്റേറിയൻ വിഭവങ്ങൾ ആയിരുന്നു കൂടുതൽ ഇഷ്ടം. അതുകൊണ്ട് ആ രീതിയിൽ ആയിരുന്നു ഫുഡ്‌ അറേഞ്ച് ചെയ്തത്. 100പേരോളം കുടുംബ അംഗങ്ങൾ ഉണ്ടായിരുന്നു അതിഥികൾ ആയിട്ട്. കേക്ക് കട്ടിങ് ന്റെ സമയത്ത് മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാവരും കൂടി അമ്മയുടെ വട്ടം നിന്നു. സരസ്വതി ടീച്ചർ ആണെങ്കിൽ ഗൗരി യെ അവരുടെ ഒപ്പം തന്നെ നിറുത്തുന്നത് കണ്ടപ്പോൾ ചിലരൊക്കെ കുശുകുശുക്കാൻ തുടങ്ങി. അത് കണ്ടതും ഗൗരി അല്പം അകന്നു മാറി..

മഹി അപ്പോളേക്കും താൻ മേടിച്ച സമ്മാനം എടുത്തു കൊണ്ട് വന്നു അമ്മയ്ക്ക് കൊടുത്തു. എന്നിട്ട് അവരെ കെട്ടിപിടിച്ചു കവിളത്തു ഒഓരോ മുത്തം കൊടുത്തു. “ഒരു അൻപതു പിറന്നാൾ സദ്യ കൂടി കഴിക്കാൻ സരസ്വതി ടീച്ചർ ക്ക് ഈശ്വരൻ ആയുസ്സ് തരട്ടെ….” അവൻ അമ്മയോട് പറഞ്ഞു. “ഒന്ന് പോടാ ചെക്കാ… അവന്റ ഒരു ആശംസ ” എന്ന് പറഞ്ഞു കൊണ്ട് അവർ മകന്റെ തോളിൽ തട്ടി. ഗൗരി യോടു കുറച്ചു സ്ത്രീകൾ ഒക്കെ വിശേഷം ചോദിക്കാനായി അടുത്ത കൂടി. അവളുടെ അച്ഛൻ, അമ്മ, സഹോദരങ്ങൾ… ഇതു ഒക്കെ ആണ് അവർക്ക് അറിയേണ്ടത്…

ശിവയെയും എടുത്തു കൊണ്ട് ഗൗരി വേഗം തന്നെ അവിടെ നിന്നും മാറിയത് മഹി കണ്ടു.. അവൾ എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറുക ആണെന്ന് അവനു തോന്നി. ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയപ്പോൾ ഏകദേശം 11മണി കഴിഞ്ഞിരുന്നു. ഗൗരി അമ്മയുടെ മുറിയിൽ ആണ്.. ഒപ്പം ഹിമയും കീർത്തന യും കിച്ചുവും ഒക്കെ ഉണ്ട്.. ഗിഫ്റ്റ് കൾ എല്ലാം പൊട്ടിച്ചു നോക്കുക ആണ് അവർ എല്ലാവരും കൂടി. അപ്പോളേക്കും മഹി അവിടക്ക് കയറി വന്നു. അവൻ കുടിച്ചിട്ടുണ്ടായിരുന്നു. “അമ്മേ…….” അവന്റ വിളിയോച്ച കേട്ടതും ഗൗരി വേഗം എഴുനേറ്റ്. “എന്താടാ ”

“അമ്മേടെ ഇളയ മരുമകൾ മേടിച്ച സാരീ ഇഷ്ടം ആയോ ” അവൻ അത് പറയുകയും എല്ലാവരും ഗൗരി യെ നോക്കി. “ഏതാണ് ഗൗരി… കാണിച്ചേ ” ഹിമ ഗൗരിയോട് ചോദിച്ചു. “ആഹാ സൂപ്പർ… ഗൗരി ടെ സെലെക്ഷൻ അടിപൊളി ആണല്ലോ.. അടുത്ത മാസം കുഞ്ഞാറ്റ യുടെ കല്യാണത്തിന് നമ്മൾക്ക് ഗൗരി യെ കൊണ്ട് പോകാം സാരീ സെലക്ട്‌ ചെയ്യാൻ അല്ലെ അമ്മേ ” കീർത്തന സാരീ എടുത്തു തിരിച്ചും മറിച്ചും നോക്കി കൊണ്ട് പറഞ്ഞു. എല്ലാവർക്കും ഗൗരി മേടിച്ച സാരീ ഇഷ്ടം ആയി.

“ഗൗരി… നീ കിടക്കാൻ വരുന്നില്ലേ.. അതോ ഇവിടെ ഇരുന്ന് നേരം വെളുപ്പിക്കാനാണോ ” പെട്ടന്ന് മഹിയുടെ ശബ്ദം മാറി. “മോളെ… പോയി കിടന്നോ.. നേരം ഒരുപാട് ആയില്ലേ… കാലും വയ്യാണ്ട് എന്റെ കുട്ടി ” ടീച്ചർ പറഞ്ഞപ്പോൾ ഗൗരി മഹിയുടെ പിന്നാലെ റൂമിലേക്ക് പോയി. റൂമിൽ എത്തിയ പാടെ മഹി അടുത്ത ബോട്ടിൽ എടുത്തു മേശമേൽ വെച്ചു. എന്നിട്ട് പൊട്ടിക്കാനായി തുടങ്ങിയതും ഗൗരി അവനെ തടഞ്ഞു. “എന്താടി… ഈ മഹിയുടെ കൈയിൽ കേറി പിടിക്കാറായോ നീയ് ” അവൻ ഗൗരി യെ ദേഷ്യത്തിൽ നോക്കി. “മഹിയേട്ടാ.. ഇതു എത്ര ആയി… ഇന്ന് ഇതു മതി…

ഇപ്പോൾ തന്നെ ഓവർ ആണ് ” തന്നോട് ശാന്തമായി പറയുന്നവളെ മഹി നോക്കി.. ” എന്നോട് ഇതൊക്കെ പറയാൻ നീ എന്റെ ആരാടി പുല്ലേ ” “ഞാൻ ആരുമല്ലന്ന് എനിക്ക് അറിയാം.. എങ്കിലും ഇങ്ങനെ കുടിച്ചു നശിക്കുന്നത് ആർക്ക് വേണ്ടി ആണ് ഏട്ടാ… ആ പാവം ടീച്ചർ നെ ഓർത്തെങ്കിലും ” പെട്ടന്ന് മഹി അവളെ കൈ എടുത്തു തടഞ്ഞു.. “ടി….. നീ പറഞ്ഞു പറഞ്ഞു ഇതു എങ്ങോട്ടാ….. നിന്നോട് ഞാൻ പച്ച മലയാളത്തിൽ പറഞ്ഞിട്ടുണ്ട് എന്നേ ഉപദേശിക്കാൻ വരരുത് എന്ന്… പിന്നെ നേരത്തെ ഒരു കാര്യം കൂടി ഞാൻ പറഞ്ഞായിരുന്നു നിന്നോട്, എന്റെ 25ലക്ഷം രൂപ യുടെ കാര്യം. അതിനും ഞാൻ ഒരു സൊല്യൂഷൻ കണ്ടു പിടിച്ചു…” അവളെ നോക്കി തന്റെ താടി ഒന്ന് ഉഴിഞ്ഞു കൊണ്ട് മഹി പറഞ്ഞു. .

ഗൗരി ക്ക് പക്ഷെ യാതൊരു കുലുക്കവും ഇല്ലായിരുന്നു. അവൻ ബെഡിലേക്ക് കയറി കിടന്നു. “നീ കിടക്കുന്നില്ലേ ” പെട്ടന്ന് അവൻ ചോദിച്ചു “മ്മ് ” “എന്നാൽ കയറി കിടന്നോ ” “മഹിയേട്ടൻ ഇവിടെ ആണോ കിടക്കുന്നത് ” അവൾ അന്താളിച്ചു “അതേ… നീ എന്തായാലും പോകുന്ന ലക്ഷ്ണം ഒന്നും ഇല്ലാലോ.. പിന്നെ എന്തിനാ ഞാൻ വെറുതെ സെറ്റിയിൽ കിടക്കുന്നത്… നിനക്ക് പേടി ആയതു കൊണ്ട് ഇവിടെ വേണേൽ കിടന്നോ.. പിന്നെ ഉറക്കത്തിൽ നിന്നേ എന്തെങ്കിലും ഞാൻ ചെയ്താൽ അതിന്റ ഉത്തരവാദിത്തം മുഴുവൻ നിനക്ക് ഉള്ളത് ആണ്….” മഹി അത് പറഞ്ഞു കൊണ്ട് ഫോൺ എടുത്തു പഴയ ഒരു പാട്ടു പ്ലേ ചെയ്തു. ഗൗരി ക്ക് എന്ത് ചെയ്യേണ്ടത് എന്ന് അറിയാതെ അവൾ നിന്നിടത്തു തന്നെ തറഞ്ഞു നിന്നു. “ടി… നീ കിടക്കുന്നില്ലേ…. ലൈറ്റ് ഓഫ്‌ ചെയ്യൂ…”

മഹി ദേഷ്യപ്പെട്ടപ്പോൾ ഗൗരി ലൈറ്റ് ഓഫ്‌ ചെയ്തു. എന്നിട്ട് ബെഡിന്റെ അങ്ങേ തലയ്ക്കലേക്ക് കയറി കിടന്നു. ഉറക്കം വരുന്നുണ്ട് എങ്കിലും മഹി പറഞ്ഞ വാചകത്തിൽ മനസ് ഉഴറുക ആണ് അവൾക്ക് അപ്പോളും…. ഈശ്വരാ… ഇയാൾ എന്തെങ്കിലും ചെയ്യുമോ… അവൾ ഭിത്തിയിടെ അഭിമുഖമായി കിടക്കുക ആണ്. ആകെ ഇത്തിരി ഇട മതി അവൾക്ക്…. വലുപ്പം ഏറിയ കട്ടിൽ ആണ്.. മഹി പാട്ട് ഓഫ്‌ ചെയ്തതും ഗൗരി യുടെ നെഞ്ചു പട പടാന്നു ഇടിച്ചു. മഹി അവളുടെ അരികിലേക്ക് നീങ്ങി വരുന്നതായി ഗൗരിക്ക് തോന്നി.. അവൾ അല്പം കൂടി ഭിത്തിയിലേക്ക് ചേർന്നു. “നീ ഇനി ഈ ഭിത്തി തുരന്നു അപ്പുറത്തേക്ക് ചാടുമോ….”

അവളുടെ കാതോരം മഹി ചോദിച്ചതും ഗൗരി പിടഞ്ഞെഴുനേൽക്കാൻ തുടങ്ങി. പക്ഷെ അപ്പോളേക്കും അവൻ അവളെ തന്റെ ഇടതു കൈ കൊണ്ട് ബലമായി പുണർന്നു. “നീ എന്താ കരുതിയെ….. എന്റെ പത്തിരുപത്തിഅഞ്ചു ലക്ഷം രൂപ മുടക്കിയിട്ട് ഞാൻ നിന്നേ ഇങ്ങനെ പൂവിട്ടു പൂജിച്ചു കിടത്തും എന്ന് ആണോ…. സോറി മിസ്സിസ് ദേവ് മഹേശ്വർ…. നീ ഇന്ന് മുതൽ ആറു മാസത്തേക്ക് എല്ലാ അർത്ഥത്തിലും എന്റെ ഭാര്യ ആണ്….. ആണ് എന്നല്ല ആയി കഴിയും…. ഈ രാത്രി മുതൽ ” ഗൗരി യുടെ ശരീരം വിറകൊള്ളുക ആണ് അവന്റ ഓരോ വാചകവും കേൾക്കുമ്പോൾ. ഈശ്വരാ…. താൻ നിസഹായ ആകുക ആണല്ലോ.. അവൾ മഹിയെ നോക്കി. അവൻ ഒരു പുരികം ഉയർത്തി എന്താണ് എന്ന് ചോദിച്ചു.. മഹിയേട്ടാ ”

“എന്തോ… എന്താണ് എന്റെ ഗൗരി കുട്ടിക്ക് പറയാൻ ഉള്ളത്… വേഗം ആവട്ടെ.. നമ്മൾക്ക് സമയം കളയാൻ ഇല്ലന്നേ ” … അവൻ ഗൗരിയെ നോക്കി “ഞാൻ ലീലേടത്തി ടെ റൂമിൽ പോയി കിടന്നോളാം….” “അച്ചോടാ… പാവം…. അതെന്താ ഇവിടെ കിടന്നാൽ നിനക്ക് ഉറക്കം വരില്ലേ..” “മഹിയേട്ടൻ വിചാരിക്കുന്ന ത് പോലെ ഉള്ള ഒരു പെണ്ണ് അല്ല ഞാന്…. എനിക്ക് അങ്ങനെ ആവാനും കഴിയില്ല… ഉറപ്പായിട്ടും ഞാൻ നിങ്ങളുടെ പണം എന്റെ ചെറിയമ്മയോട് മേടിച്ചു തരാം… എനിക്ക് ഒരു മാസം സമയം തരണം…. ഞാൻ മഹി ഏട്ടൻറെ കാലു പിടിക്കാം ” അവന്റ കാലിൽ കെട്ടി പിടിച്ചു പറയുന്നവളെ മഹി ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി.

“മതി അഭിനയിച്ചത്…. എഴുനേറ്റ് പോടീ എന്റെ കൺ മുന്നിൽ നിന്നും ” അവൻ തന്റെ കാലു കുടഞ്ഞു കൊണ്ട് ഗൗരി യെ ദേഷ്യത്തിൽ നോക്കി. ഗൗരി യുടെ കണ്ണുകൾ നിറഞ്ഞൊഴുകി. “ഞാൻ അഭിനയിക്കുക ഒന്നും അല്ല.. സത്യം ആണ് പറഞ്ഞത്…നിങ്ങളുടെ പണം ഞാൻ തരാം… പക്ഷെ എനിക്ക് കുറച്ചു സമയം വേണംനിങ്ങള് ഉദ്ദേശിക്കുന്ന പോലെ ഒരു പെണ്ണ് അല്ല ഞാന്…… അതിനു മുന്നേ എന്റെ അനുവാദം ഇല്ലാതെ എന്റെ ശരീരത്തിൽ തൊടുകയോ മറ്റൊ ചെയ്താൽ ആ നിമിഷം ഈ ശ്രീഗൗരി ഈ ഭൂമിയിൽ നിന്നും പോകും… ഉറപ്പാണ് ” “നീ ആരാണ് എന്നാടി നിന്റെ വിചാരം…

ഈ ലോകം മുഴുവൻ കറങ്ങിയവൻ ആടി ഈ മഹേശ്വർ… നിന്നേക്കാൾ ഒക്കെ പതിന്മടങ്ങു സൗന്ദര്യം ഉള്ള പെൺകുട്ടികൾ എന്റെ പിന്നാലെ വന്നിട്ടുണ്ട്…. അപ്പോളാ ഒരു തീപ്പെട്ടി കൊള്ളി… നിന്നേ അതിനു എന്തിനു കൊള്ളാം…ഒരു ലോക സുന്ദരി വന്നേക്കുന്നു.. എന്റെ ഭാര്യ ആണെന്ന് പറയാൻ തന്നെ എനിക്ക് നാണക്കേട് ആടി…..” മഹി അവളെ നോക്കി പരിഹസിച്ചു. എന്നിട്ട് കണ്ണുകൾ അടച്ചു ഉറങ്ങുന്നത് പോലെ കിടന്നു. ഗൗരി ഒന്നും മിണ്ടാതെ തന്റെ കാൽ മുട്ടിൽ മുഖം പൂഴ്ത്തി ഇരുന്നു. കരയുക ആണെന്ന് മഹിക്ക് തോന്നി.. “ടി ” അവൻ വിളിച്ചു എങ്കിലും ഗൗരി തല ഉയർത്തി ഇല്ല. “ടി… നിന്നേ വിളിച്ചത് കേട്ടില്ലേ ” അവൻ എഴുന്നേറ്റു ഗൗരി യുടെ തോളിൽ പിടിച്ചു കുലുക്കി.

ഗൗരി അവനെ ദേഷ്യത്തിൽ നോക്കി. “എന്താടി . നോക്കി പേടിപ്പിക്കുവാണോ.. മര്യാദക്ക് കിടന്ന് ഉറങ്ങാൻ നോക്കെടി.. സമയം 1മണി കഴിഞ്ഞു ” അവൻ പറഞ്ഞതും ഗൗരി ക്ലോക്കിലേക്ക് നോക്കി എന്നിട്ട് ഒന്നും മിണ്ടാതെ കിടന്നു. **** രാവിലെ മഹി ഉണർന്നപ്പോൾ ഗൗരി റൂമിൽ ഇല്ലായിരുന്നു. അവൻ നേരെ വാഷ് റൂമിലേക്ക് പോയി. കുളി കഴിഞ്ഞു തണുത്തു വിറച്ചു ഇറങ്ങി വരുന്ന ഗൗരിയെ അപ്പോൾ ആണ് അവൻ കണ്ടത്. “നിനക്ക് ചൂട് വെള്ളത്തിൽ കുളിക്കാൻ മേലെ ”

അവൻ ചോദിച്ചതും ഗൗരി മറുപടി ഒന്നും പറയാതെ തല മുടി തുവർത്തി കൊണ്ട് നീല കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു. “ഇന്ന് എന്റെ ഓഫീസിൽ വരെ പോകണം… അവിടെ എല്ലാവരും നിന്നെ കാണണം എന്ന് പറഞ്ഞു..” “ഞാൻ എങ്ങോട്ടും ഇല്ല ” “അതെന്താ….” “നിങ്ങളുടെ ഭാര്യ ആണെന്ന് പറയാൻ ബുദ്ധിമുട്ട് ഉള്ള സ്ഥിതിക്ക് തത്കാലം ഞാൻ എവിടേക്കും ഇല്ല ” ഗൗരി കടുപ്പിച്ചു പറഞ്ഞു.….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…