Sunday, December 22, 2024
Novel

നിനക്കായെന്നും : ഭാഗം 9

എഴുത്തുകാരി: സ്വപ്ന മാധവ്

വൈകിട്ട് ചേട്ടൻ കൂട്ടാൻ വന്നു… “സഞ്ജുവേട്ടാ… എനിക്ക് സംസാരിക്കാനുണ്ട്… “- അഞ്ജു അത് കേട്ടതും ചേട്ടന്റെ മുഖം 1000 വാട്ട്സ് ബൾബ് പോലെ തിളങ്ങി… “നമുക്ക് ബീച്ചിൽ പോകാം ചേട്ടാ…” “മ്മ്… പോകാം… ” അങ്ങനെ ബീച്ചിൽ എത്തി… യാത്രയിൽ ഉടനീളം ആരും പരസ്പരം മിണ്ടിയില്ല.. “വാ…. ഇറങ്ങു….. “- ചേട്ടൻ “എങ്ങോട്ട്…? ” “നീ വരുന്നില്ലേ…” “ഞാൻ എന്തിനാ വരുന്ന…. നിങ്ങളുടെ സ്വർഗത്തിലെ കട്ടുറുമ്പ് ആകാൻ…

നിങ്ങൾ പോയി സംസാരിക്കു തിരിച്ചു വരുമ്പോൾ എനിക്ക് ഐസ്ക്രീം വാങ്ങികൊണ്ടു തന്നാൽ മതി… ” “മ്മ്മ്… ശരി “എന്നും പറഞ്ഞു അവർ പോയി… ഇവരുടെ കാര്യം ഓക്കേയായി ….. ഞാൻ ഇനിയെന്റെ സാറിനെ എപ്പോ വളയ്ക്കും… …. അയാളെണേൽ അമ്പിനും വില്ലിനും അടുക്കുന്നില്ല…. അങ്ങനെ സാറിനെ പറ്റി ചിന്തിച്ചു അവിടെ ഇരുന്നു കുറേ കഴിഞ്ഞു കൈകോർത്തുപിടിച്ചു ആടി പാടി വന്നു രണ്ടാളും…. രണ്ടാളും നല്ല സന്തോഷത്തിലാണ് … അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എന്റെ മനസ്സും നിറഞ്ഞു…

ചേട്ടൻ ഓക്കേയായി എന്ന് കൈയുയർത്തി കാണിച്ചു…. അവളും എനിക്ക് ഒരു പുഞ്ചിരി നൽകി…. “ആഹ്… അപ്പോൾ നിങ്ങൾ പ്രേമിച്ചോ…. പക്ഷേ, എനിക്ക് ചിലവ് കിട്ടണം… എന്റെ പ്ലാ…… ” “നിന്റെ പ്ലാനിങൊ…? എന്ത്‌ പ്ലാൻ..? ” “അത്… പിന്നെ… നിനക്ക് ചേട്ടനെ ഇഷ്ടാണ് എന്ന് അറിയാം…. അത് നിന്നെ കൊണ്ട് പറയിപ്പിക്കാൻ വേണ്ടിയാ… അവന് വേറെ കല്യാണം നോക്കുന്നുവെന്ന് പറഞ്ഞത്…. കൈവിട്ടു പോകുമെന്ന പേടിയിൽ നീ നിന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞല്ലോ… 😝” “ഡീ… കള്ളി… “എന്ന് പറഞ്ഞു എനിക്ക് ഒരു പിച്ചു തന്നു…

നല്ല വേദനയുണ്ടായിരുന്നു ചേട്ടനെ നോക്കിയപ്പോൾ ഞാനീ നാട്ടുകാരനെ അല്ല എന്ന മട്ടിൽ വണ്ടി ഓടിക്കുവാ…. പ്യാവം ഞാൻ… 😣 അഞ്ജു എന്നെ കെട്ടിപിടിച്ചു ഉമ്മ തന്നിട്ട് നേരത്തെ വേദനിച്ചോ മോളുസേ എന്നു ചോദിച്ചു …. അവളെ നോക്കി പുച്ഛിച്ചിട്ട് തിരിഞ്ഞു ഇരുന്നു… വേദനിക്കാൻ വേണ്ടിയാ പിച്ചിയെ😝… എന്നും പറഞ്ഞു അവളും തിരിഞ്ഞു…. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും പിച്ചായി അടിയായി…. അവസാനം അവളുടെ വീടെത്തി…

അവൾ ഇറങ്ങിയിട്ട് ബൈ പറഞ്ഞു..ഞാനും റ്റാറ്റാ കൊടുത്ത് ചേട്ടനെ നോക്കിയപ്പോൾ അവർ കണ്ണു കൊണ്ട് യാത്രപറയുവാ…. ” അതേ ചേട്ടാ… ഇപ്പോ തന്നെ പോയി പെണ്ണ് ചോദിക്കണോ…? ” ഒരു വളിഞ്ഞ ചിരി തന്നിട്ട് വണ്ടി എടുത്തു **************** പിറ്റേന്ന് കോളേജിൽ പോയി അവരോടോക്കേ അഞ്ജുന്റെ കാര്യം പറഞ്ഞു…. എല്ലാരും സന്തോഷത്തിൽ ആണ്…. പിന്നീടുള്ള ദിവസങ്ങളിൽ സർ എന്നെ മൈൻഡ് ഇല്ല… ഇടയ്ക്ക് ചോദ്യം ചോദിക്കുമ്പോൾ നോക്കും… അതിനു മാത്രം ഒരു അവഗണനയില്ലാ….. ബ്രേക്കിന് ബുക്കുമായി സ്റ്റാഫ്‌റൂമിൽ പോയി…

ആർക്കും സംശയം തോന്നരുതല്ലോ അതിനാ ബുക്ക്‌ അല്ലാതെ കാര്യമുണ്ടായിട്ടല്ല… “സർ……. ” ഇനി ഇയാൾക്ക് ചെവി കേട്ടൂടെ… (ആത്മ ) “സർ…. ” ഇത്തവണ നല്ല ഒച്ചയിൽ വിളിച്ചു… അല്ലപിന്നെ… എന്നോടാ കളി “എന്താ…? ” നായകൻ മൊഴിഞ്ഞു… “സർ, ഒരു ഡൌട്ട്… ” “മ്മ്മ്… ചോദിക്ക്… എന്താ ഡൌട്ട്..? ” ഗൗരവം വിടാതെ തന്നെ ചോദിച്ചു “അതേ…. സർ പഠിപ്പിക്കുന്ന ക്ലാസ്സിൽ ഞാനെന്ന ഒരു കുട്ടിയുണ്ട്… ഇപ്പോ കുറച്ച് നാളായി സർ അത് മറന്നു എന്ന് തോന്നുന്നു… ” ബുക്കിൽ നോക്കികൊണ്ട് സാറിനോട് ചോദിച്ചു…. ബാക്കിയുള്ളവർക്ക് ഡൌട്ട് തോന്നരുതല്ലോ…….

സാറിനെ നോക്കിയപ്പോൾ എന്നെ കലിപ്പിച്ചു നോക്കുവാ…. ഇടക്ക് ചുറ്റും നോക്കുന്നുണ്ട്… ആരേലും ശ്രദ്ധിക്കുന്നോ എന്ന് നോക്കുന്നതാകും… “എന്നെ നോക്കിയാൽ സാറിന് എന്താ… അതോ….” എന്നും പറഞ്ഞു സാറിനെ നോക്കിയപ്പോൾ ബാക്കി പറയ് എന്ന അർത്ഥത്തിൽ എന്നെ തുറിച്ചു നോക്കുവാ… “സർ എന്നെ നോക്കിയാൽ എന്നെ പ്രേമിച്ചു പോകുമെന്ന പേടിയാണോ… ” സാറിനെ നോക്കിയപ്പോൾ നല്ല കലിപ്പിലാണ് മുഖമൊക്കെ ചുവന്നു…. ആ ചുവന്ന മുഖം കണ്ടപ്പോൾ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നി….

ബട്ട്‌ സാഹചര്യം ഇതായൊണ്ട് ഞാൻ കണ്ട്രോൾ ചെയ്തു… ഇല്ലേൽ കാലൻ എന്നെ പെട്ടിയിലാക്കും… “ശാരിക…. ഞാൻ ക്ലാസ്സിൽ വന്നിട്ട് പറഞ്ഞു തരാം… താനിപ്പോ ക്ലാസ്സിൽ പൊയ്ക്കോ” എന്നും പറഞ്ഞ് എന്നെ നോക്കിപേടിപ്പിച്ചിട്ട് വീണ്ടും ബുക്കിൽ നോക്കി ഇരുന്നു… ഇടക്ക് ഞാൻ പോയോ എന്ന് തലയുയർത്തി നോക്കുന്നുണ്ട്… ഒന്നൂടെ സാറിനെ നോക്കിയിട്ട് പുറത്ത് ഇറങ്ങി…. എന്നെക്കാത്ത്‌ എല്ലാരും പുറത്ത് നിൽപ്പുണ്ടായിരുന്നു… “ശാരി… എന്തായി. . നീ എന്തൊക്കെയാ പറഞ്ഞേ… സർ കലിപ്പിൽ ആണല്ലോ… “- അഭി ഞാൻ അവിടെ പറഞ്ഞതെല്ലാം ഇവിടെയും പറഞ്ഞു….

എല്ലാം കേട്ടതും എല്ലാരും തലയിൽ കൈ വച്ചു ചോദിച്ചു…. ” എന്നിട്ട്… നിനക്ക് സാറിന്റെന്ന് അടി കിട്ടിയില്ലല്ലോ…. ” “സർ സ്റ്റാഫ്റൂം ആയോണ്ട് വെറുതെ വിട്ടതായിരിക്കും… ഇല്ലേൽ ഇപ്പോ ചുവരിൽ നിന്നു എടുക്കേണ്ടി വന്നെനെ… “- അഭി “അത് എങ്ങനെയോ അപ്പോൾ പറഞ്ഞതാ…. ഇപ്പോ ഓർക്കുമ്പോൾ അറ്റാക്ക് വരുവാ…. ഇനി അയാൾ എന്നെ വറുത്തു കോരുമോ എന്തോ… കാലന്റെ സ്വഭാവമാണ് ചിലപ്പോൾ ” പെട്ടെന്ന് അവരുടെ സംസാരം നിന്നു , നോക്കിയപ്പോൾ എല്ലാമേന്തോ കണ്ട് പേടിച്ചു നിൽകുവാ… എന്താണെന്ന് അറിയാൻ വേണ്ടി ഞാനും തിരിഞ്ഞു നോക്കി…

ആ കാഴ്ച്ച കണ്ടപ്പോൾ നോക്കണ്ടായിരുന്നു എന്ന് തോന്നി പോയി… വേറെ ഒന്നുമല്ല…. എന്റെ ഭരത് സർ ആണ്… ആ കണി…. അങ്ങേര് നല്ല കലിപ്പിൽ ആണ്… ഞാൻ പറഞ്ഞതൊക്കെ കേട്ടുവെന്ന് തോന്നുന്നു… പൂർത്തിയായി… തിരിഞ്ഞു നോക്കിയപ്പോൾ എല്ലാ തെണ്ടികളും ഓടിയിരിക്കുന്നു… ഒറ്റെണ്ണതിനെ കാണാൻ ഇല്ല… ജില്ല വിട്ടോ ആവോ… ഐ ആം ട്രാപ്പ്ഡ്… ഞാനും ഓടാൻ വേണ്ടി റെഡി ആയപ്പോൾ പിന്നിൽ നിന്നു ശാരിക എന്ന് വിളി കേട്ടു…. തിരിഞ്ഞപ്പോൾ സർ അടുത്ത് തൊട്ടടുത്തു നിൽക്കുന്നു… പേടിച്ചു രണ്ടടി പുറകോട്ടു നീങ്ങി…

സർ എന്റടുത്തെക്ക് വരുവാ അതിനു അനുസരിച്ചു പുറകൊട്ട് ഞാനും പോണു …. ഹൃദയം ആണേൽ ഇപ്പോ പൊട്ടും എന്ന അവസ്ഥയിൽ അമ്മാതിരി ഇടിയാ …. “ശാരിക …. തന്റെ ഡൌട്ട് ക്ലിയർ ചെയ്യണ്ടേ… ” ” വേ…ണ്ട സ..ർ… ഞാൻ….. അ..ത്.. എ..ന്തോ… ” ഇതെന്താ ഇപ്പോ ഇങ്ങനെ ( ആത്മ ) ” എന്താ മോളെ വിക്കുണ്ടോ ” അയാൾ എന്റെ അടുത്ത് വന്നു ചോദിച്ചു ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു… പാവാണെന്ന് തോന്നി വിട്ടാലോ… പെട്ടെന്ന് അയാൾ എന്റെ കൈ പിടിച്ചു തിരിച്ചു പുറകിൽ ആക്കി വച്ചു…. “നിന്നെ നോക്കിയെന്ന് വച്ചു ഞാൻ പ്രണയത്തിൽ ആവില്ല… അങ്ങനെ വീഴുന്നവൻ അല്ല ഭരത്….. .

പിന്നെ സ്റ്റാഫ്‌റൂമിൽ വച്ചു ഇത് പറഞ്ഞാൽ ശരിയാകില്ല അതോണ്ടാ മിണ്ടാതെയിരുന്നേ… അപ്പോൾ നീ വിളച്ചിൽ എടുക്കുന്നോ…. ” അയാൾ പറയുന്നതിനൊപ്പം കൈയിലെ പിടിയും മുറുകി….. വേദനിച്ചിട്ടാണൽ കണ്ണിൽ നിന്നു ധാര ധാരയായി കണ്ണീർ ഒഴുകുന്നു…. എന്നിട്ടും കാലമാടന്ന് പിടി വിട്ടില്ല…. (ഇങ്ങേർക്ക് മനസാക്ഷി ഇല്ലേ… എന്നെ പോലെ സുന്ദരിയായ കൊച്ചിന്റെ കൈ തിരിച്ചു ഓടിക്കുവാണല്ലോ… – ആത്മ ) “ഇനി എന്നോട് പ്രേമമെന്ന് പറഞ്ഞു വരുന്നതിനു മുന്നേ ഇത് ഓർക്കണമെന്ന് പറഞ്ഞു കൈ തട്ടിയെറിഞ്ഞു അയാൾ പോയി…” അല്ല… ഇപ്പോ എന്താ ഇവിടെ നടന്നേ.. നാവാണേൽ കൃത്യസമയത്ത് പണിമുടക്കി…

ഒന്നും പറയാൻ പറ്റിയില്ലല്ലോ… കൈ നോക്കിയപ്പോൾ നല്ല ചുവന്നു കിടപ്പുണ്ട്…. ചുറ്റും നോക്കി ആരും കണ്ടില്ല…. പിന്നെ പതുക്കെ കൈയും തടവി ക്ലാസ്സിൽ പോയി… അവിടെയെത്തിയപ്പോൾ ഫ്രണ്ടിൽ തന്നെ എല്ലാരും നിൽപ്പുണ്ട്…. എല്ലാരേയും പുച്ഛിച്ചിട്ട് സീറ്റിൽ പോയിരുന്നു… “സോറി…. സാറിനെ പെട്ടെന്ന് കണ്ടപ്പോൾ ഓടാനാ തോന്നിയെ… ” “ഒരു സിഗ്നൽ തന്നിരുന്നെങ്കിൽ ഞാനും ഓടിലായിരുന്നോ…? ” ” സോറി… പറ്റിപ്പോയി… നിനക്ക് ഒന്നും സംഭവിച്ചില്ലല്ലോ “എന്നും പറഞ്ഞു ദിച്ചു എന്റെ കൈയിൽ പിടിച്ചു അയാൾ പിടിച്ചു തിരിച്ച കൈയിൽ തന്നെ കൃത്യമായി പിടിച്ചു…

ഞാൻ അറിയാതെ തന്നെ എന്നിൽ നിന്നു ഒരു നിലവിളി ഉയർന്നു അപ്പോൾ അവൾ കൈ വിട്ടു… എല്ലാരും കൈയിൽ നോക്കി…. “ഡീ… ഇതെന്താ പറ്റിയെ….” – അഭി “ആ കാലമാടൻ തിരിച്ചതാ… ” “ഓഹ്…. സോ സാഡ് …. ” – ചഞ്ചു അവളെ ഒന്നു ദഹിപ്പിച്ചു നോക്കി… അപ്പോൾ സൈലന്റ് ആയി… പിന്നല്ല…. അവളുടെ ഒരു സാഡ്…. ” സാരമില്ല… ഫുൾ സ്ലീവ് ചുരിദാർ ഇട്ടാൽ മതി…. രണ്ടു ദിവസം കഴിഞ്ഞു മാറും പാട്…. ” “ഓഹ്…. എന്തൊക്കെ സൊല്യൂഷനാണ്… ” എല്ലാരേയും നോക്കി പുച്ഛിച്ചിട്ട് പറഞ്ഞു “പിന്നെ…. നാക്കിനു ലൈസൻസ് ഇല്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞിട്ട്…

ഇത്രെയും കിട്ടിയോള്ളൂ എന്ന് ആശ്വാസിക്ക്… . കൈയിൽ ആയത് ഭാഗ്യം…. മുഖത്ത് ആയിരുന്നേൽ …. നീ എന്ത്‌ കൊണ്ട് മറയ്ചേന്നെ…? “- അഞ്ജു “ആഹ് അതും ശരിയാ…. എന്നാലും നിങ്ങൾ ഒന്ന് ഉറക്കെ കരഞ്ഞെങ്കിൽ ഞാൻ ഓടി രക്ഷപ്പെട്ടേനെ… ” ” പിന്നെ…. അയാൾ പുറകിൽ വന്നപ്പോഴും… അയാളെ പറ്റി നല്ലത് പറയുവായിരുന്നാല്ലോ…. ഇത്രേം കിട്ടിയുള്ളൂ എന്ന് വിചാരിച്ചു സമാധാനിക്ക്… ” – ദിച്ചു ” ഒരു ഫ്ലോയ്ക്ക് അങ്ങനെ പറഞ്ഞതാ… ഇനി ഇല്ല… കിട്ടി ബോധിച്ചു…പാവം എന്റെ കൈ ” അപ്പോഴേക്കും അടുത്ത സർ വന്നു….

പിന്നെ അയാളുടെ ക്ലാസും കേട്ട് അവിടെ ഇരുന്നു…. തന്റെ പിന്നാലെ ഞാൻ ഇനിയും വരും… മൂർഖൻ പാമ്പിനെയാ താൻ വേദനിപ്പിച്ചു വിട്ടേ…. ഇതിനു ഞാൻ പ്രതികാരം ചെയ്‌യും…. ചെയ്യ്തിരിക്കും…. ഇല്ലേൽ എന്റെ പേര് തന്റെ പട്ടിക്ക് ഇട്ടോ.. തന്നെ കൊണ്ട് എന്റെ കഴുത്തിൽ താലി കെട്ടിപ്പിച്ചു…. തന്റെ അഞ്ചാറു പിള്ളേരെ പ്രസവിച്ചു… ഞാൻ പ്രതികാരം ചെയ്‌യും…. തനിക്ക് ഈ ശാരിയെ അറിയില്ല… എന്നൊക്കെ സ്വപ്നം കണ്ടു അവിടെ ഇരുന്നു….. എന്തെങ്കിലും നടക്കുമോ ആവോ…

തുടരും….

നിനക്കായെന്നും : ഭാഗം 8