നിനക്കായെന്നും : ഭാഗം 31- അവസാനിച്ചു
എഴുത്തുകാരി: സ്വപ്ന മാധവ്
മുറിയിൽ പോയി ഏട്ടനെ കുളിക്കാൻ പറഞ്ഞു വിട്ടിട്ട് മോളെയും കൊണ്ടു താഴെ വന്നു… പിന്നെ ഭാനുവും മോളും കളിക്കാൻ തുടങ്ങി… അവരെ കളികളും കണ്ടിരുന്നപ്പോൾ ഏട്ടൻ എത്തി ചായ കുടിക്കുന്നതോടൊപ്പം കോളേജിലെ വിശേഷങ്ങളും പറഞ്ഞു “ഏട്ടാ… ഏട്ടത്തി… വേഗം വായോ… ” ഭാനുവിന്റെ വിളി വന്നു ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു.. ലെച്ചു ഭാനുവിന്റെ ദേഹത്തു അടിച്ചും മാന്തിയും, മുടിയും പിടിച്ചു വലിക്കുന്നു…
ഭാനു പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട് പെട്ടെന്ന് പോയി ലെച്ചുനെ എടുത്തു മാറ്റി… ” ഇന്ന് എന്താ പ്രശ്നം? ” ഏട്ടൻ രണ്ടാളോടും ചോദിച്ചു “ചിത്ത മോളെ കളിയാക്കി അച്ഛാ ” നിഷ്കു ഭാവത്തിൽ മോൾ പറഞ്ഞു “ഞാൻ… വെറുതെ ” ഭാനു അവിടെന്ന് പരുങ്ങി “ഇനി എന്തെങ്കിലും ഇത് പോലെ ഉണ്ടായാൽ… നിനക്ക് പഠിക്കാൻ ഒന്നുമില്ലേ..? ” ഏട്ടൻ കലിപ്പ് മൂഡ് ഓണാക്കി “ഇന്ന് ക്ലാസ്സ് തുടങ്ങിയതല്ലേയുള്ളൂ… ” കെറുവിച്ചു കൊണ്ടു ഭാനുവും മറുപടി കൊടുത്തു ഏട്ടന്റെ ഒച്ചയും സംസാരവും കേട്ടപ്പോൾ ഭാനുവിനോട് ദേഷ്യപെടുവാനെന്നു ലെച്ചു മോൾക് മനസിലായി….
എന്റെ കയ്യിൽ നിന്നിറങ്ങി ഭാനുവിന്റെ അടുത്തേക്ക് പോയി “ചിത്തേ…. അച്ഛ ചീയാ… നമച് കളിച്ചാ… ” “ആ മുത്തേ നമുക്ക് എന്റെ റൂമിൽ പോയി കളിക്കാം ” എല്ലാരേയും നോക്കി പുച്ഛിച്ചിട്ട് അടയും ചക്കരയും പോലെ രണ്ടും പോയി “ഇനി അടി വച്ചാൽ…. രണ്ടിനും കിട്ടും എന്റെ കയ്യിന്നു… ” പിന്നാലെ ഏട്ടൻ വിളിച്ചു പറഞ്ഞു തിരിഞ്ഞു നോക്കി കൊഞ്ഞനം കാണിച്ചിട്ട് രണ്ടും പോയി ഏട്ടൻ ടീവിയുടെ മുന്നിൽ പോയി ഇരുന്നു.. ഞാനും അമ്മയും അടുക്കളയിലേക്കും… രാത്രി ഭക്ഷണം കഴിച്ചു നേരത്തെ കിടന്നു എല്ലാരും…
ഏട്ടന്റെ നെഞ്ചോട് ചേർന്നു ഹൃദയതാളവും ശ്രേവിച്ചു എപ്പോഴോ ഉറങ്ങി പോയി അടുത്ത ദിവസവും അതുപോലെ കടന്നു പോയി… “നാളെ മോളെ സ്കൂളിൽ ആകണ്ടേ…? നീ ലീവ് എടുത്തോ? ” രാത്രി ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോൾ അമ്മ ഏട്ടനോട് ചോദിച്ചു “ലീവ് എടുത്തു… കുറച്ചു നേരം ഇരുത്തിയിട്ട് വിടുമെന്ന പറഞ്ഞത്… അവിടെ നിന്ന് മോളെയും കൂട്ടി കൊണ്ടു വരാം എന്ന് കരുതുന്നു ” “ശാരി പോന്നുണ്ടല്ലോ…? ” “പോന്നുണ്ട് അമ്മേ ” “നാളെ തൊട്ടു ചിറ്റയുടെ മോൾ സ്കൂളിൽ പോകുമല്ലോ… ”
എല്ലാരേയും മുഖത്തേക്ക് മാറി മാറി നോക്കികൊണ്ടിരുന്ന ലെച്ചുനോട് ഭാനു പറഞ്ഞു “മോൾച്ചു പുതിയ ബാഗും ഉതുപ്പും അച്ഛ ബാങ്ങി തന്നല്ലോ… അതും കൊണ്ടു മോൾ ചൂളിൽ പോകും ” തല രണ്ടുവശത്തേക്കും ആട്ടി ഒരു പ്രേത്യക ഈണത്തിൽ പറഞ്ഞു രാത്രി ഏട്ടന്റെ കരവലയത്തിൽ കിടന്നപ്പോൾ നാളെത്തെ കാര്യം ആയിരുന്നു മനസ്സ് നിറയെ…. എന്റെ മോൾ നാളെ സ്കൂളിൽ പോകുന്ന കാഴ്ചയും സ്വപ്നം കണ്ടു ഉറങ്ങി 💙💙💙💙💙 “ഏട്ടാ…. എണീക്… നേരായി ” “എന്താ ഇന്ന് നേരത്തെ…? ” പാതി കണ്ണുതുറന്നു ചോദിച്ചു “ഇന്ന് മോളെ സ്കൂളിൽ കൊണ്ടു പോകേണ്ടതല്ലേ… എണീക്… മോളെയും ഉണർത്തു… ”
“നീ ഉണർത്തു… ഞാൻ ഒരു പത്തു മിനിറ്റ് കൂടെ ഉറങ്ങട്ടെ… അവൾ എണീറ്റിട്ടു വിളിക്ക് ” തിരിഞ്ഞു കിടന്നോണ്ട് പറഞ്ഞു “മോളെ… എണീറ്റെ… ” ഉറക്കം നഷ്ടപ്പെട്ടതുകൊണ്ട് ഒന്ന് ചിണുങ്ങികൊണ്ടു അച്ഛന്റെ അടുത്തേക്ക് നീങ്ങി കിടന്നു…. മോളെ എടുത്തു തോളിൽ കിടത്തി… “മോളെ…. സ്കൂളിൽ പോകണ്ടേ… എണീറ്റെ ” “ചൂളിൽ പോണ്ട ” ” പോണം…. സുന്ദരികുട്ടിയായിട്ട് ഒരുങ്ങി പോണെങ്കിൽ നേരത്തെ കുളിക്കണം… നമുക്ക് പുതിയ ഉടുപ്പ് ഇടണ്ടേ… ” തോളിൽ നിന്ന് എണീറ്റു എന്നെ നോക്കി… “ബാ കുളിക്കാം ” ബനിയൻ ഊരി മാറ്റാൻ ശ്രമിച്ചുകൊണ്ട് എന്നോട് പറഞ്ഞു
“അമ്മ ഇപ്പൊ കുളിച്ചതാ… അച്ഛ കുളിപ്പിക്കും ” മോളെ കട്ടിലിൽ ഇരുത്തികൊണ്ടു പറഞ്ഞു അച്ഛന്റെ പുറത്ത് കേറിയിരുന്നു എണീപ്പിക്കാൻ നോക്കി…. അച്ഛനും മോളും എണീറ്റു കുളിക്കാൻ പോയി ഞാൻ അടുക്കളയിലേക്ക് പോയി അമ്മയെ സഹായിച്ചു… മോളെ ഒരുക്കാൻ ഉള്ളതുകൊണ്ട് അധികനേരം എന്നെ അവിടെ നിർത്തിയില്ല… തിരിച്ചു മുറിയിൽ വന്നു മോളുടെ തലതോർത്തി കൊടുക്കുവാണ് ഏട്ടൻ… എന്തെക്കെയോ അച്ഛനോട് പറയുന്നുണ്ട് കുറുമ്പി “ഞാൻ തോർത്താം… ഏട്ടൻ പോയി കുളിച്ചോ ”
ഏട്ടന്റെ കയ്യിൽ നിന്ന് തോർത്തു വാങ്ങികൊണ്ടു പറഞ്ഞു തോർത്തും തന്നു ഇടുപ്പിൽ ഒരു പിച്ചും തന്നു ബാത്റൂമിലേക്ക് പോയി…. ഏട്ടനെ നോക്കിയപ്പോൾ സൈറ്റ് അടിച്ചിട്ട് വാതിൽ അടച്ചു മോൾക് പുതിയ ഫ്രോക്ക് ഇടിയിപ്പിച്ചു… വാലിട്ട് കണ്ണെഴുതി പൊട്ടും കുത്തി മുടിയും ചീകി ഹെയർ ബാൻഡ് വച്ചു കൊടുത്തു.. ഒരുക്കിയതിനു ശേഷം കണ്ണാടിക്ക് മുന്നിൽ നിർത്തി മോളുടെ കുഞ്ഞിക്കണ്ണുകൾ സന്തോഷം കൊണ്ടു വിടർന്നു…. എന്നെ കെട്ടിപിടിച്ചു കവിളിൽ മുത്തം നൽകിയിട്ട് താഴേക്ക് ഓടി ‘ചിത്തയെ കാണിച്ചു കൊതുകണം ‘
പോകുന്നതിനിടയ്ക്ക് വിളിച്ചു പറഞ്ഞു മോളുടെ സന്തോഷം കണ്ടതും എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു… ഞാൻ സാരി ശരിയാക്കി കണ്ണെഴുതി പൊട്ടും തൊട്ടു…. മുടിയും കെട്ടി വച്ചു അപ്പോഴാണ് ഏട്ടൻ കുളിച്ചിറങ്ങിയത്…. ഒരു ടവൽ മാത്രം ഉണ്ട്… നെറ്റിയിൽ കിടക്കുന്ന മുടിയിൽ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്… ഒരു നിമിഷം എല്ലാം മറന്ന് ഏട്ടനെ നോക്കി നിന്നു ഏട്ടൻ അടുത്തെത്തി വെള്ളം തെറിപ്പിച്ചപ്പോഴ ഇത്രെയും നേരം ഏട്ടനെ വായിനോക്കി നിൽകുവാണെന്ന ബോധം വന്നതു…. “ഏട്ടൻ ഡ്രസ്സ് മാറിക്കോ… ഞാൻ താഴെ നിൽക്കാം ”
തിരിഞ്ഞു നടക്കുന്നതിനിടയിൽ പറഞ്ഞു പെട്ടെന്ന് എന്റെ കയ്യിൽ ഏട്ടൻ പിടിച്ചു കണ്ണാടിയ്ക്ക് മുന്നിൽ നിർത്തി….. എന്താ കാര്യമെന്ന് മനസിലാവാത്തോണ്ട് സംശയഭാവത്തിൽ ഏട്ടനെ നോക്കി എന്നെ നോക്കി പുഞ്ചിരിച്ചിട്ട് സിന്ദൂരച്ചെപ്പിൽ നിന്ന് സിന്ദൂരം നെറുകയിൽ ചാർത്തി തന്നു… നെറ്റിയിൽ ചുടുചുംബനവും തന്നു… കണ്ണടച്ചു ഞാൻ അത് സ്വീകരിച്ചു “ഇപ്പോഴാ എന്റെ ശാരിയുടെ ഒരുക്കം പൂർണമായത്… ” ചെറുപുഞ്ചിരിയാലെ ഏട്ടൻ പറഞ്ഞു ഇനിയും അവിടെ നിന്നാൽ ശരിയാകില്ല എന്ന് തോന്നിയത് കൊണ്ടു വേഗം താഴേക്ക് ഓടി ലെച്ചു അപ്പോഴും വിശേഷം പറച്ചിൽ ആണ്…
ഭക്ഷണം മേശയിൽ കൊണ്ടുവച്ചിട്ട് മോൾക്ക് വാരി കൊടുത്തു… ഇപ്പോഴേ തുടങ്ങിയാലേ സമയം ആകുമ്പോൾ തീരുകയുള്ളു… മോൾക് വാരി കൊടുത്തോണ്ടിരുന്നപ്പോൾ ഏട്ടൻ വന്നു… ഏട്ടനും ഭക്ഷണം എടുത്തു കൊടുത്തു… കുറച്ചു കഴിഞ്ഞതും ഞങ്ങൾ ഇറങ്ങി… ഭാനുവും ഞങ്ങളുടെ ഒപ്പം വന്നു… ബസ് സ്റ്റോപ്പിൽ ഇറക്കി അവളെ സ്കൂളിൽ രക്ഷിതാക്കളും, കുട്ടികളും എല്ലാരും ഉണ്ടായിരുന്നു… ആദ്യമായിട്ട് പോകുന്നതുകൊണ്ട് മോൾ കരയുമോ എന്നൊരു പേടി മനസ്സിൽ ഉണ്ടായിരുന്നു ക്ലാസ്സിൽ കൊണ്ടാക്കിയതും റ്റാറ്റാ തന്നു വേറെ ഒരു ചെക്കന്റെ ഒപ്പം ലെച്ചു പോയി…
വേറെ കുട്ടികൾ കരയുന്നത് കണ്ടു ഞങ്ങൾ ലെച്ചുവിനെ നോക്കി…. അവിടെ ബാഗും ഉടുപ്പും കാണിച്ചു കൊടുക്കുന്ന തിരക്കിലാണ്… ഒരുമണിക്കൂർ കഴിഞ്ഞു അവരെ വിടാം എന്ന് ടീച്ചർ പറഞ്ഞതുകൊണ്ട് ഞങ്ങൾ കാറിൽ പോയിരുന്നു… ഏട്ടൻ സീറ്റിൽ ഇരുന്നു മയങ്ങി…. ഞാൻ ചുറ്റും കണ്ണോടിച്ചു കാഴ്ചകളൊക്കെ കണ്ടോണ്ടിരുന്നു… തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ ക്ലാസ്സിലെ കുട്ടികളെ പറ്റി വാതോരാതെ ലെച്ചു പറഞ്ഞോണ്ടിരുന്നു… 💙💙💙💙💙 അടുത്തദിവസം ഏട്ടൻ മോളെ സ്കൂളിൽ കൊണ്ടാക്കിയിട്ട് കോളേജിൽ പോകുമെന്ന് പറഞ്ഞു വൈകിട്ട് അവർ എത്തുന്നത് വരെ ആകെ ശോകം ആയിരുന്നു അവസ്ഥ…
ഭാനുവും മോളും ഇല്ലാതെ വീട് ഉറങ്ങിയത് പോലെ ആയിരുന്നു വൈകിട്ട് എത്തിയതും മോൾ അവിടെത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞു… മോൾക് കൂട്ടുകാരെ കിട്ടിയതും… കൂടുതൽ നിറഞ്ഞു നിന്നത് കേശു എന്ന പേരാണ് “ആരാ മോളെ കേശു? ” “അത് എന്റെ ബ്രെണ്ടാ ” “ഉവ്വ… കണ്ടറിയാം ” ഭാനു കളിയാക്കികൊണ്ട് പറഞ്ഞു “എന്താതി ചിത്തേ…? ” ലെച്ചു കലിപ്പിൽ ആയി ഇനിയും രണ്ടും അവിടെ നിന്നാൽ അടി ഉണ്ടാകും എന്നു അറിയാവുന്നതുകൊണ്ട് ഏട്ടൻ മോളെ എടുത്തോണ്ട് പുറത്തേക്ക് ഇറങ്ങി അങ്ങനെ ദിവസങ്ങൾ കടന്നു പോയി…
മോൾ പ്രീ കെജി ആയോണ്ട് അക്ഷരങ്ങളും പാട്ടും പഠിപ്പിച്ചു കൊടുക്കും… അത് വീട്ടിൽ വന്നു മുഴുവനും പാടി നടക്കും… “അമ്മേ…. ” മോളുടെ ചിണുങ്ങികൊണ്ടുള്ള വിളി കേട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി…. ഓടി വന്നു ബാഗ് നിലത്തിട്ട് മുഖം വീർപ്പിച്ചു ഇരുന്നു “എന്താ എന്റെ മോൾക്ക് പറ്റിയെ… ” നെറുകയിൽ തലോടി കൊണ്ടു ചോദിച്ചു “അമ്മേ… കേശുനു കുഞ്ഞുവാവ ഉണ്ട്… മോൾക്കും കുഞ്ഞുവാവ വേണം…. അച്ഛയോട് വരുമ്പോൾ വാങ്ങിയിത്തു വരാൻ പറയെ… ഫോൺ വിളിച്ചു പറ ” മോളുടെ പറച്ചിൽ കേട്ട് എന്റെ കിളികൾ ഒക്കെ ഏങ്ങോ പറന്നു പോയി…
അമ്മ എന്നെ നോക്കി ചിരിച്ചിട്ട് അകത്തേക്ക് പോയി “അമ്മ അച്ഛയോട് പറയും… നമുക്ക് ഇപ്പോ കുളിക്കാം ” മോളെയും എടുത്തു ഭാനു മുറിയിലേക്ക് പോയി… പോകുന്നതിനിടക്ക് എന്നെ നോക്കി ആക്കി ചിരിക്കാനും മറന്നില്ല കുട്ടി മോൾ കുറച്ചു കഴിഞ്ഞു മറക്കും എന്ന് ഞാൻ ചായ എടുത്തു വയ്ക്കാൻ അടുക്കളയിലേക്ക് പോയി “മോളെ ലെച്ചുവിനു ഒരു കൂട്ട് വേണം… അവൾ ഇപ്പോ പറയുകയും ചെയ്തു… ഇനി എന്ത് വേണമെന്ന് നിങ്ങൾ രണ്ടാളും ആലോചിക്ക് ” ചായ പാത്രത്തിലേക്ക് ആക്കുന്നതിനിടയ്ക്ക് അമ്മ പറഞ്ഞു അത് കേട്ടിട്ടും മൗനമായി നിൽക്കുന്ന എന്നെ നോക്കിയിട്ട് അമ്മ പോയി…
കേശുവിനു കുഞ്ഞുവാവ ഉണ്ടെന്ന് കേട്ടപ്പോൾ തോന്നിയതാവും… മോൾ മറക്കും എന്നൊക്കെ മനസ്സിനോട് പറഞ്ഞു സമാധാനിച്ചു… മോൾക്ക് ചായ കൊടുതുകൊണ്ട് ഇരുന്നപ്പോൾ ഏട്ടന്റെ കാറിന്റെ ഒച്ചകേട്ട് മുന്നിലേക്ക് ഓടി പോയി ” അച്ഛാ… കുഞ്ഞുവാവ എവിടെ? ” രണ്ടു കൈയും നീട്ടി ചോദിക്കുന്ന ലെച്ചുവിനെ കണ്ടു ഏട്ടൻ എല്ലാരേയും നോക്കി ” കുഞ്ഞുവാവയോ…? ” ഏട്ടനും തിരിച്ചു മോളോടു ചോദിച്ചു അത് കേട്ടതും കരയാൻ തുടങ്ങി… എന്താ കാര്യമെന്ന് അറിയാതെ ഏട്ടൻ വലഞ്ഞു “മോളെ എന്താ കാര്യം മോൾക്ക് കുഞ്ഞുവാവ എന്തിനാ.. ”
ഏട്ടൻ മോളെ മടിയിൽ ഇരുത്തികൊണ്ട് ചോദിച്ചു ” കേശുന് കുഞ്ഞുവാവ ഉണ്ട്… അവൻ കുഞ്ഞുവാവയുടെ കൂടെ കളിക്കും… പാട്ട് പാടി കൊടുക്കും… മോൾക്കും വേണം കുഞ്ഞുവാവേ… ” “കുഞ്ഞുവാവേ പിന്നെ തരാവേ… മോൾ ഇപ്പോ ഇത് കഴിക്ക് ” എന്ന് പറഞ്ഞു കയ്യിലിരുന്ന മിട്ടായി കൊടുത്തു മിട്ടായി കണ്ടതും അതിന്റെ പിന്നാലെ മോൾ… കുഞ്ഞുവാവയുടെ കാര്യം മറന്നു എന്ന് തോന്നുന്നു മോളെ അവിടെ ഇരുത്തിയിട്ട് ഏട്ടൻ കുളിക്കാൻ പോയി… ഭാനുവും മോളും മിട്ടായിയുടെ പിന്നാലെ ആയിരുന്നു ഓരോ ജോലി ചെയ്യുമ്പോഴും മോൾ പറഞ്ഞതായിരുന്നു മനസ്സിൽ…
അവൾക്കും കളിക്കാൻ ഒരു കൂട്ട് വേണം… എന്റെ മനസ്സിലും കുഞ്ഞു എന്നൊരു ആഗ്രഹം മൊട്ടിട്ടു തുടങ്ങി രാത്രി മോളെ ഉറക്കി കട്ടിലിൽ കിടത്തി രണ്ടുവശത്തും തലയണ വച്ചു ഏട്ടന്റെ അടുത്തേക്ക് പോയി…. ബാൽക്കണിയിലെ ചാരുകസേരയിൽ ഇരുന്നു ആകാശത്തേക്ക് നോക്കി എന്തോ ചിന്തയിൽ ആണ് “കണ്ണേട്ടാ… ” എന്റെ വിളി കേട്ടു ഞെട്ടി തിരിഞ്ഞു നോക്കി… പുഞ്ചിരിച്ചിട്ട് വീണ്ടും ആകാശത്തേക്ക് നോക്കി ഇരുന്നു “എന്താണ് ഏട്ടാ… ഒരു ആലോചന? ” “മോൾ പറഞ്ഞത് ഓർക്കുവായിരുന്നു ” വലിച്ചു മടിയിൽ ഇരുത്തികൊണ്ടു പറഞ്ഞു ” നിന്നെ സ്നേഹിച്ചു തുടങ്ങിയതേ ഉള്ളു…
നഷ്ടപ്പെടുത്താൻ വയ്യ…. എനിക്ക് പേടിയാ ” “എന്ത് പേടിയാണെന്ന്? ” “ഇനി ഒരു കുഞ്ഞു വേണ്ട… നമുക്ക് ഇങ്ങനെ പ്രേമിച്ചു ഇരിക്കാം ” മൂക്കിൻ തുമ്പിൽ കടിച്ചോണ്ട് പറഞ്ഞു “അയ്യടാ…. എനിക്ക് കുഞ്ഞു വേണം… മോൾക്കും ഒരു അനിയൻ വേണം ” നെഞ്ചിൽ ചാരികൊണ്ട് പറഞ്ഞു ‘അപ്പോൾ പിന്നെ…. ‘ ഒരു കള്ളചിരിയോടെ മീശയും പിരിച്ചു അടുത്തേക്ക് വന്നു… ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ എന്റെ അധരം കവർന്നു…. എന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു… കൈകൾ ഏട്ടന്റെ മുടിയിൽ കോർത്തു വലിച്ചു പെട്ടെന്ന് പുറത്തു ഇടിവെട്ടി മഴ പെയ്യ്തു… ഇടിയുടെ ശബ്ദം കാരണം പേടിച്ചു ഒന്നൂടെ ഏട്ടന്റെ നെഞ്ചിൽ ചേർന്നു ഇരുന്നു..
മഴയും കണ്ടു കുറച്ചു നേരം അങ്ങനെ ഇരുന്നു… “കിടക്കണ്ടേ… ” ഒരു കുസൃതിചിരിയോടെ ഏട്ടൻ ചോദിച്ചു “മ്മ്മ്… ” ഒന്ന് മൂളിയിട്ട് എണീക്കാൻ പോയ എന്നെ ഏട്ടൻ കൈകളിൽ കോരിയെടുത്തു കട്ടിലിൽ കൊണ്ടു കിടത്തി ഞങ്ങളുടെ സമാഗമനത്തിനു മഴയും സാക്ഷിയായി….. 💜💜💜💜💜💜💜💜 5 വർഷങ്ങൾക്ക് അപ്പുറം…., “അമ്മേ…. സാത്വി ഇതുവരെ എണീറ്റില്ല… ” ലെച്ചു അടുക്കളയിൽ വന്നു പരാതി പറഞ്ഞു “നീ അവനെ വിളിക്കാത്തത് എന്താ അമ്മ ഇവിടെ ജോലിയിൽ ആണ്.. ” “അമ്മ വാ ” എന്നെ വലിച്ചോണ്ട് മുറിയിലേക്ക് പോയി അവിടെ അച്ഛനും മോനും സുഖഉറക്കത്തിൽ ആണ്… “ഏട്ടാ…. എണീറ്റെ…. കല്യാണത്തിന് പോകണ്ടേ… ”
“ഇച്ചിരി കൂടെ ഉറങ്ങട്ടെ ശാരി ” തിരിഞ്ഞു കിടന്നോണ്ട് പറഞ്ഞു “ഞാനും മോളും പോകുവാ… നിങ്ങൾ ഇവിടെ കിടന്നു ഉറങ്ങിക്കോ ” കലിപ്പിച്ചു പറഞ്ഞിട്ട് ഞാൻ എണീറ്റു ” പിണങ്ങാതെ ഭാര്യ…. ഇന്നലെ ഉറങ്ങാൻ ലേറ്റ് ആയോണ്ടല്ലേ…. ” ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി പറഞ്ഞു ലെച്ചു ഒന്നും മനസിലാവാതെ രണ്ടാളെയും മാറി മാറി നോക്കുന്നു… ഏട്ടന്റെ കയ്യിൽ ഒരു പിച്ചു കൊടുത്തിട്ട് മോനെ എണീപ്പിച്ചു.. രണ്ടാളും എണീറ്റു റെഡി ആകാൻ പോയി ഇന്ന് ചഞ്ചുവിന്റെയും അഭിയുടെയും കല്യാണം ആണ്… അതിനു പോകാനുള്ള തയ്യാറെടുപ്പിൽ ആണ് ഞങ്ങൾ .. സാത്വികിനു നാലു വയസ്സായി…
സാത്വിയും ലെച്ചു കല്യാണത്തിനു പോകുന്നതിന്റെ സന്തോഷത്തിൽ ആണ്.. സഞ്ജുചേട്ടനും അഞ്ജുവിനും ട്വിൻസ് ആണ് അനിഘയും അഹാനും… ദിവ്യയ്ക്കും ദീപക് ഏട്ടനും ഒരു മോൾ ദിയ….. ആഡിറ്റോറിയത്തിന്റെ മുന്നിൽ തന്നെ എന്റെ ചങ്ങായിമാർ എല്ലാരും ഉണ്ടായിരുന്നു… പിള്ളേർ സെറ്റ് എല്ലാം മുന്നേ കളിച്ചോണ്ട് നടന്നു… പെണ്ണുങ്ങൾ ചഞ്ചുവിന്റെ അടുത്തും ആണുങ്ങൾ അഭിയുടെ അടുത്തെക്കും പോയി ഓഫ് വൈറ്റ് കളർ ഷർട്ടും മുണ്ടും ആയിരുന്നു അഭിയുടെ വേഷം…
താലപ്പൊലിയുടെ അകമ്പടിയോടെ ചഞ്ചുവും മണ്ഡപത്തിൽ എത്തി കൊട്ടും കുരവയും വാദ്യഘോഷങ്ങളുമായി അഭി ചഞ്ചുവിന്റെ കഴുത്തിൽ താലി കെട്ടി… ചഞ്ചുവിന്റെ അച്ഛൻ ചഞ്ചുവിന്റെ വലതുകൈ അഭിയുടെ കൈയ്യിൽ ചേർത്തു വച്ചു… മണ്ഡപത്തിനു മൂന്ന് തവണ വലം വച്ചു ചടങ്ങുകൾ പൂർത്തിയായി പിന്നെ ഫോട്ടോ എടുപ്പ് ആയിരുന്നു… ഓരോ ഫാമിലി ആയിട്ട് എല്ലാരും വധുവരന്മാരോടൊപ്പം ഫോട്ടോ എടുത്തു…. അവസാനം ഞങ്ങൾ എല്ലാവരും കൂടെ പിക് എടുത്തു… ഞങ്ങളുടെ ഫ്രണ്ട്ഷിപ് ഫാമിലി ഫോട്ടോ….
💞 അവസാനിച്ചു…… ❤ സുഖമില്ലായിരുന്നു അതാണ് ലേറ്റ് ആയത് സോറിട്ടോ…… ഇത് എന്റെ ആദ്യതുടർകഥ ആണ്…. ആദ്യം പോസ്റ്റ് ചെയ്യ്തപ്പോൾ ഇത്രെയും സപ്പോർട്ട് കിട്ടുമെന്ന് കരുതിയില്ല…. നിങ്ങളുടെ സപ്പോർട്ടിനു ഒരുപാട് ഒരുപാട് സ്നേഹം… ❤ കമന്റ്സ് സ്റ്റിക്കറിൽ ഒതുക്കാതെ എല്ലാരും അഭിപ്രായങ്ങൾ പറയണേ….. എല്ലാരോടും ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹം 🥰😍