Friday, November 15, 2024
Novel

നിനക്കായെന്നും : ഭാഗം 3

എഴുത്തുകാരി: സ്വപ്ന മാധവ്

I’m bharath menon, guest lecture. മിസ്സ്‌ പഠിപ്പിച്ചത്തിന്റെ ബാക്കി ഞാൻ എടുക്കാം… ഇന്ന് പഠിപ്പിക്കുന്നില്ല… നമുക്ക് പരിചയപ്പെടാം…. നിങ്ങളുടെ പേര് പറയു… എല്ലാവരും പേര് പറഞ്ഞു തുടങ്ങി…. എന്റെ ഊഴമെത്തി… ഞാൻ എഴുന്നേറ്റ സാറിനെ നോക്കി… സാറിന്റെ കണ്ണുകൾക്ക് കാന്തികശക്തി ഉണ്ടോ ആവോ….. ഞാൻ ആ വലിയത്തിനുള്ളിൽ പെട്ടുപോയി…. എന്തൊക്കെയാ എനിക്ക് സംഭവിക്കുന്നേ…… എന്തൊക്കെയോ ആലോചിച്ചു നിന്നപ്പോൾ ആരോയെന്റെ കാലിൽ ചവിട്ടി…. അതിന്റെ എഫക്ട് കാരണം ഞാൻ ബോധമണ്ഡലത്തിൽ എത്തി…..

സാറിനെ നോക്കിയപ്പോൾ ഒരു ഭാവഭേദമില്ലാതെ എന്നെ നോക്കികൊണ്ട്‌ നിൽകുവാ.. Sorry sir, I’m sharika vasudev from aluva.. ഇത്രെയും പറഞ്ഞിട്ട് അവിടെ ഇരുന്നു… അല്ല പിന്നെ…. ആരോ നോക്കുന്നത് പോലെ തോന്നി… തല ചെരിച്ചപ്പോൾ ആ 6 കണ്ണുകൾ എന്നെ നോക്കുവാ… വേറെ ആരുടേയുമല്ല.. ന്റെ ചങ്കത്തീസ്സ്.. നിന്നെ പിന്നെയെടുത്തോളാമെന്ന് പറഞ്ഞു അവർ നേരെ ഇരുന്നു…. ************* എനിക്ക് ബിരിയാണി… എനിക്ക് ഫ്രൈഡ് റൈസ് & ഐസ്ക്രീം…

എനിക്ക് ചിക്കൻ ബിരിയാണി… ബ്രേക്ക്‌ ആയപ്പോൾ ചിലവ് ചെയ്യാൻ ക്യാന്റീനിൽ കൊണ്ടുവന്നതാ നാലിനെയും… ഓരോരുത്തർ ആവശ്യം ഉള്ളത് ഓർഡർ ചെയ്തതാ നിങ്ങൾ കേട്ടേ… അഭി ഒന്നും പറഞ്ഞില്ല… നിനക്ക് ഒന്നും വേണ്ടേ മോനുസേ..? ഞാൻ ചോദിച്ചു എന്താ വേണ്ടതെന്ന് ആലോചിക്കുവാ… don’t disturb എന്ന് പറഞ്ഞു അവൻ ആലോചനയിലാണ്ടു… എനിക്ക് മട്ടൺ ബിരിയാണി മതി… കുറച്ചു കഴിഞ്ഞപ്പോൾ അഭി പറഞ്ഞു… ചേട്ടൻ സാലറിയിൽ നിന്നു കുറച്ച് കാശ് തന്നതുകൊണ്ട് നിങ്ങൾക് ചിലവ് ചെയ്തു…

ഇല്ലേൽ അഞ്ചുരൂപയുടെ സിപ് അപ്പിൽ ചിലവ് തീർത്തെനെ… അത് പറഞ്ഞപ്പോൾ എല്ലാം എന്നെ നോക്കി പുച്ഛിച്ചിട്ട് അവരുടെ പണി തുടർന്നു… എന്ത് പണിയെന്നാണോ.. ഈറ്റിംഗ് അത് തന്നെ… നിനക്ക് ഇന്ന് എന്താ പറ്റിയെ ശാരി കൊച്ചേ – ദിച്ചു എനിക്ക് എന്ത് പറ്റാൻ.. ഒന്നുംപറ്റിയില്ല… എന്തെ..?? ഏഹ്… പതിവില്ലാതെ സ്വപ്നം കാണലും, വായിനോക്കലും… ന്താണ്…?? ആരേലും നിന്റെ ഹൃദയത്തിൽ എൻട്രി ചെയ്‌തോ മോളേ…

– ചഞ്ചു ഇത് എന്താ സംഭവം ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ… – അഭി നമ്മുടെ ശാരി കൊച്ച് ക്ലാസ്സിൽ ഇരുന്നു സ്വപ്നം കാണുന്നു… ചിരിക്കുന്നു… എന്തൊക്കെയോ ആ മനസ്സിൽ നടക്കുന്നുണ്ട്.. മ്മ്.. മ്മ്… – അഞ്ജു ആഹാ… ഞാൻ അറിയാതെ ഇത്രെയും ഉണ്ടായോ… സത്യം പറയ് ശാരി മോളേ… – അഭി നിങ്ങൾ എന്തൊക്കെയാ പറയണേ… ഞാൻ ആ സാറിനെ വെറുതെ വായിനോക്കിയതാ… പക്ഷേ, ആ മുഖം മനസ്സിൽ പതിഞ്ഞതു പോലെ… അയാളുടെ കണ്ണും, മൂക്കും, ആ നുണക്കുഴിയും.. ഉഫ്…. ഒരു രക്ഷയില്ല… 😉

ഇത്രെയും പറഞ്ഞു അവരെ നോക്കിയപ്പോൾ എല്ലാം അന്തംവിട്ട് എന്നെ നോക്കിയിരിക്കുവാ… (പറഞ്ഞത് കുറച്ച് കൂടി പോയോ ദൈവമേ.. എല്ലാം എന്താ ഇങ്ങനെ നോക്കുന്നത് – ആത്മ ) എല്ലാരേയും നോക്കി ഒരു വളിഞ്ഞ ചിരി പാസ്സാക്കിയിട്ട്… ഫുഡിൽ ശ്രദ്ധിച്ചു… നീ അയാളെ ഇത്രേം സൂം ചെയ്ത് നോക്കിയോ.. ഞാൻ കണ്ടില്ലല്ലോ നുണക്കുഴിയൊന്നും… – ദിച്ചു ആഹ് ബെസ്റ്റ് അപ്പോൾ മോളും അയാളെ വാറ്റിയല്ലോ… – അഭി അത് പിന്നെ അയാൾ നല്ല ഭംഗി ഇല്ലേ… നമ്മുടെ ക്ലാസ്സിലെ എല്ലാ പെൺപിള്ളേരും നോക്കി.. പിന്നെ ഞാനായിട്ട് കുറയ്ക്കണ്ട എന്ന് വിചാരിച്ചു… – ദിച്ചു രണ്ടും കൊള്ളാം എന്ന് പറഞ്ഞുകൊണ്ട് അഭി എണീറ്റു… പിന്നാലെ ഞങ്ങളും..

വീട്ടിൽ എത്തിയിട്ടും സാറിന്റെ ഓർമ്മ ആയിരുന്നു… പഠിക്കാനും തോന്നിയില്ല… ശാരി… വേഗം വായോ… എന്ന് അമ്മയുടെ വിളി കേട്ട് താഴെ എത്തി… നോക്കിയപ്പോൾ എല്ലാരും മുൻപിൽ നിൽകുവാ… എന്താ കാര്യം എന്ന് അറിയാൻ വേണ്ടി അങ്ങോട്ടു ചെന്നു …. ഫ്രണ്ടിൽ പുതിയ സ്കൂട്ടി ഇരിക്കുന്നു… അച്ഛനെ നോക്കിയപ്പോൾ, മോൾക് ഞങ്ങളുടെ പിറന്നാൾ സമ്മാനമെന്ന് പറഞ്ഞു കീ കൈയിൽ തന്നു…. സ്കൂട്ടി കിട്ടിയ സന്തോഷത്തിൽ അപ്പോൾ തന്നെ നടയിൽ തന്നെ മൂന്നാല് റൗണ്ട് ഓടിച്ചു….

നാളെ മുതൽ ഇതിൽ പോയാൽ മതിയെന്ന് ചേട്ടൻ പറഞ്ഞപ്പോൾ ഓടി പോയി അവനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു…. നിനക്ക് ഗിഫ്റ്റ് വേണ്ടേ മോളേ… – ചേട്ടൻ സ്കൂട്ടി കിട്ടിയല്ലോ… അത് അച്ഛന്റെയും, അമ്മേടെയും ഗിഫ്റ്റ്… എന്റെ ഗിഫ്റ്റ് വേണ്ടേ… – ചേട്ടൻ ഓഹോ… എന്നാൽ ഗിഫ്റ്റ് തായോയെന്ന് പറഞ്ഞു കൈ നീട്ടി… അപ്പോഴേക്കും എന്റെ കൈയിൽ ഒരു വലിയ ടെഡി ബിയർ വച്ചു തന്നു …. പിന്നെ അതിനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു… പേരിടൽ ചടങ്ങും നടത്തി… തച്ചു… അതാ പേര് പിന്നെ കഴിക്കാൻ ഇരുന്നപ്പോൾ അന്നത്തെ വിശേഷം പറഞ്ഞു… ചിലവ് ചെയ്തതും, സർ വന്നതും പറഞ്ഞു…

ഞ്ഞു എന്തോ ഒരു ഉൾപ്രേരണയിൽ ഭരത് എന്ന് ഒരു പേജിൽ വലുതായി എഴുതി…. ഡയറി അടച്ചുവച്ചു… എപ്പോഴോ തച്ചുനെ കെട്ടിപിടിച്ച് നിദ്രയിലാണ്ടു… ************* പിറ്റേന്ന് രാവിലെ സ്കൂട്ടയും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി…. സൂക്ഷിച്ചു പോണമെന്നു അമ്മ പിറകെ വിളിച്ചു പറഞ്ഞു …. ശരി അമ്മക്കുട്ടിയെന്ന് പറഞ്ഞു ഉമ്മ കൊടുത്തു ഇറങ്ങി.. അഞ്ജുനെ കൂട്ടി കോളേജിൽ എത്തി…. സാറിനെ കാണാൻ ഭയങ്കര ആഗ്രഹം തോന്നി… അങ്ങനെ സാറിനെ അനേഷിച്ചു നടന്നപ്പോൾ ആരെയോ തട്ടി ഞാൻ താഴെ പോയി… പേടിച്ച് കണ്ണടക്കുന്നു….

പക്ഷേ, വീഴുന്നതിന് മുന്നേ രണ്ടുകൈകൾ എന്നെ താങ്ങി…. ആരായെന്ന് കണ്ണുതുറന്നു നോക്കിയപ്പോൾ നമ്മുടെ സാർ… നെറ്റിയിൽ കുറച്ചു മുടി വീണു കിടപ്പുണ്ട്.. ഉഫ്….. ഹൃദയമിടിപ്പ് നന്നായി കൂടി …. ഇപ്പോ പൊട്ടി പോകുമെന്ന് തോന്നിപോയി… ആ നിമിഷം അവസാനിക്കരുതെയെന്ന് നന്നായി ആഗ്രഹിച്ചു… ആഗ്രഹം മാത്രം പോരല്ലോ, വിധിയും വേണം… “ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു… സാറിന്റെ ശ്വാസം എന്റെ മുഖത്ത് വീണു… ന്റെ ഉളളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി… 🙈

എന്നെ പതുക്കെ നേരെ നിർത്തി ആർ യു ഓക്കേ..? എന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു… മ്മ് ഓക്കേ ആണ്… ” നീ എന്ത് സ്വപ്നം കണ്ടുനടക്കുവാ… കണ്ണ് ഉണ്ടല്ലോ പിന്നെ നോക്കി നടന്നാൽ എന്താ..? എന്നും പറഞ്ഞു എന്നെ മാറ്റി നിർത്തി കലിപ്പിച്ചു നോക്കിയിട്ട് അയാൾ പോയി… ഇത് എന്താ ഇപ്പോ ഉണ്ടായേ… ഞാൻ അയാളെ നോക്കി നിന്നു… പിന്നെ മനസിലായി അതൊക്കെ എന്റെ സ്വപ്നം ആയിരുന്നു…

അങ്ങനെ ഒന്നും നടന്നില്ല എന്ന് ഒരു വേദനയോടെ ഞാൻ മനസ്സിലാക്കി….. എന്നെ പോലെയൊരു സുന്ദരി കൊച്ചിനെ കണ്ടിട്ടും.. അയാൾ മൈൻഡ് ചെയ്യാതെ പോയി… അൺറോമാൻറ്റിക്ക് മൂരാച്ചി… ” രാവിലെ അയാളുടെ വായിൽ നിന്നു കേട്ടപ്പോൾ സമാധാനം ആയല്ലോ ഇനി വാ ക്ലാസ്സിൽ പോകാം ” എന്ന് പറഞ്ഞു എന്റെ കൈയും പിടിച്ചു അഞ്ജു ക്ലാസ്സിലേക്ക് നടന്നു പക്ഷേ ഞാൻ അപ്പോഴും സർ എന്നെ താങ്ങി പിടിച്ച നിമിഷത്തിൽ ആയിരുന്നു…

തുടരും….

നിനക്കായെന്നും : ഭാഗം 2