Saturday, April 20, 2024
Novel

മിഴിനിറയാതെ : ഭാഗം 27

Spread the love

എഴുത്തുകാരി: റിൻസി പ്രിൻസ്

Thank you for reading this post, don't forget to subscribe!

അവൾ പതിയെ തുറന്നു, ശ്രീമംഗലം തറവാട്ടിലേക്ക് നോക്കി, ആദി പറഞ്ഞ കഥകളിലൂടെ അവൾക്ക് പരിചിതമായ ശ്രീമംഗലം തറവാട് അവൾ നേരിട്ട് കാണുകയായിരുന്നു, ആഢിത്വത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായി അത് തലയുയർത്തി നിന്നു , അവളുടെ മനസ്സ് തുടികൊട്ടി ആദിയെ കാണാനായി സ്വാതി കാറിൽ നിന്നും ഇറങ്ങി, ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വിജയ് സ്വാതിയുടെ നേർക്ക് വന്നു, ” സ്വാതി കയറുന്നതിനു മുൻപ് ഒരു കാര്യം പറയാനുണ്ട് , വിജയ് പ്രിയയേയും പാർവതി അമ്മയും നോക്കി പറഞ്ഞു,. ” ഇനി സ്വാതി അറിഞ്ഞേ മതിയാകൂ, അവരുടെ മുഖങ്ങളിൽ ഒരു ആശങ്ക നിറയുന്നത് സ്വാതി കണ്ടു,

“ആദിക്ക് ആക്സിഡൻറ് നടന്ന ശേഷം ചില കാര്യങ്ങൾ ഓർമയിൽ നിന്നും നഷ്ടപ്പെട്ടു പോയി,പതിയെ പതിയെ തിരിച്ചു വരും എന്നാണ് ഡോക്ടർമാർ പറയുന്നത് , എന്നുവച്ചാൽ സ്വാതിയെ ഇപ്പോൾ ആദിക്ക് ഓർമ്മയില്ല, അവൻറെ ഓർമ്മയിൽ നിന്നും മൂന്ന് വർഷങ്ങൾ നഷ്ടപ്പെട്ടു പോയിരിക്കുകയാണ് , അതുകൊണ്ട് സ്വാതിയെ കാണുമ്പോൾ എന്ത് പ്രതികരണം ആയിരിക്കും അവന് ഉണ്ടാവുക എന്ന് പറയാൻ പറ്റുകയില്ല, എന്തും നേരിടാൻ സ്വാതി തയ്യാറായിരിക്കണം, വിജയുടെ വാക്കുകൾ ഒരു കാരിരുമ്പ് പോലെ സ്വാതിയുടെ നെഞ്ചിൽ തറച്ചു , “ഞാൻ പറഞ്ഞത് സ്വാതിക്ക് മനസ്സിലായോ…?

അവൾ വെറുതെ തലയാട്ടി പാർവതി അമ്മ അവളുടെ അരികിലേക്ക് വന്നു, ” മോൾ വിഷമിക്കേണ്ട ഓർമ്മകൾ തിരിച്ചു വരും എന്നാണ് ഡോക്ടർ പറഞ്ഞത്,മോളെ അവൻ ഓർത്തെടുക്കുക തന്നെ ചെയ്യും, ഇപ്പോൾ ഉള്ളതൊന്നും മോൾ കണക്കകണ്ട, അവളുടെ മൂർദ്ദാവിൽ തഴുകി കൊണ്ട് അവർ പറഞ്ഞു, “സ്വാതി ടെൻസ്സ് ആകണ്ട കാര്യമൊന്നുമില്ല ഇത് പെട്ടെന്ന് തന്നെ മാറുന്ന ഒരു രോഗമാണ്, ആക്സിഡൻറിന്റെ ഷോക്കിൽ സംഭവിച്ചുപോയതാണ്, പ്രിയ സ്വാതിയെ ആശ്വസിപ്പിച്ചു അപ്പോഴേക്കും അകത്തെ കതകുകൾ തുറന്നിരുന്നു സ്വാതി അവിടേക്ക് നോക്കി കാര്യസ്ഥൻ രാമൻ നായർ ആയിരുന്നു അത് ,

പാർവതി അമ്മ അവളെ അകത്തേക്കു ക്ഷണിച്ചു. യാന്ത്രികമായി അവൾ അകത്തേക്കു നടന്നു. “ആദി എവിടെ ? പാർവതി അയാളോട് തിരക്കി ” ആദികുഞ്ഞ് നേരത്തെ ഉറങ്ങി, അയാൾ മറുപടി പറഞ്ഞു അത് നന്നായി എന്ന് പാർവതി അമ്മയ്ക്ക് തോന്നി, ഇപ്പോൾ ഒരു കൂടിക്കാഴ്ച ഒഴിവാക്കുന്നതാണ് നല്ലത്, അവർ മനസ്സിൽ ചിന്തിച്ചു, സ്വാതിയും ചിന്തിച്ചത് അതുതന്നെയായിരുന്നു, തന്നെ ഓർമ്മയില്ലാതെ ആദിയേട്ടനെ പെട്ടെന്ന് കണ്ടാൽ താൻ എങ്ങനെ റിയാക്ട് ചെയ്യും എന്ന് പറയാൻ കഴിയില്ല, ഒരു രാത്രിയെങ്കിലും ആ സത്യവുമായി തനിക്ക് പൊരുത്തപ്പെടണം,

അതിനു ശേഷം പിറ്റേന്ന് കാണുന്നതായിരിക്കും നല്ലത്, അറിയാതെ അവൻ കെട്ടിക്കൊടുത്ത മാലയിലേക്ക് അവളുടെ കൈകൾ നീണ്ടു, എത്ര ശ്രമിച്ചിട്ടും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വീഴുന്നുണ്ടായിരുന്നു, “സമയം ഒരുപാടായി,മോൾ ഇന്ന് അമ്മയുടെ മുറിയിൽ കിടന്നോളു നാളെ വേറെ മുറി തരാം, പാർവതി അമ്മ അവളോട് പറഞ്ഞു, അവൾ തലകുലുക്കി സമ്മതം അറിയിച്ചു “രാമൻ നായരെ മോൾക്ക് മുറി കാട്ടിക്കൊടുക്ക്, അത് പറഞ്ഞിട്ട് പാർവതി അമ്മ പ്രിയയുടെ അടുക്കലേക്ക് ചെന്നു, “സമയം ഒരുപാട് ആയില്ലേ മോൾ ഇനി കാലത്തല്ലേ പോകുന്നുള്ളു, ഞാൻ അച്ഛനെം അമ്മയേയും വിളിച്ചു പറയാം,

“അയ്യോ അത് വേണ്ട അമ്മേ, എനിക്ക് പോകണം, എത്ര ലേറ്റ് ആയാലും അവർ രണ്ടുപേരും എന്നെ നോക്കി ഇരിക്കും, ഞാൻ നാളെ വരാം, അവൾ സ്വാതിയുടെ അടുത്തേക്ക് നടന്നു, “ഞാൻ ഇറങ്ങട്ടെ സ്വാതി നാളെ വരാം, അവൾ സ്വാതിയോട് പറഞ്ഞു, ” വരണേ ചേച്ചി സ്വാതി അവളുടെ മുഖത്തേക്ക് നോക്കി പ്രതീക്ഷയോടെ പറഞ്ഞു, ” തീർച്ചയായും വരും അവൾ സ്വാതിയുടെ കയ്യിൽ പിടിച്ച് ഉറപ്പുകൊടുത്തു, സത്യത്തിൽ സ്വാതിയൊടെ തനിക്ക് വിരോധമാണ് തോന്നെണ്ടത് ,പക്ഷേ ഒരു പ്രത്യേക ഇഷ്ടം അവളോട് തോന്നുന്നു, പ്രിയ മനസ്സിൽ ഓർത്തു, ” മോനെ വിജയ് അവളെ കൊണ്ടുപോയി വീട്ടിൽ വിട്,

പാർവതി അമ്മ വിജയനോട് പറഞ്ഞു പ്രിയ വിജയെ അനുഗമിച്ചു ഡ്രൈവ് ചെയ്യുന്നതിനിടയിൽ എല്ലാം വിജയ് നിശബ്ദനായിരുന്നു , പ്രിയ അത് ശ്രദ്ധിച്ചു ” എന്താ വിജയ് ഒരു ടെൻഷൻ? അവൾ അവനോട് ചോദിച്ചു. “ഒന്നുമില്ല പ്രിയ ഒറ്റവാക്കിൽ അവൻ ഉത്തരം പറഞ്ഞു ഒഴിഞ്ഞു, പക്ഷേ വിജയുടെ മനസ്സിൽ എന്തോ പുകയുന്നുണ്ടായിരുന്നു എന്ന് പ്രിയക്ക് തോന്നി, ***** രാമൻ നായർ പാർവ്വതി അമ്മയുടെ മുറിയിലേക്ക് സ്വാതിയെ കൊണ്ടുപോയി, “ഇതാണ് ഇവിടുത്തെ അമ്മയുടെ മുറി, അവിടെ പാർവ്വതി അമ്മയുടെ പഴയകാല ചിത്രങ്ങളും, അവരുടെ ഭർത്താവും ഒരുമിച്ചുള്ള ചിത്രങ്ങളും,

ആദിയും അവരും ഭർത്താവും ഒരുമിച്ച് നിൽക്കുന്ന കുടുംബചിത്രങ്ങൾ എല്ലാമുണ്ടായിരുന്നു, കുഞ്ഞൻ ആദിയെ കണ്ടപ്പോൾ അവൾക്ക് ആദിയുടെ ചിരി മനസ്സിലേക്ക് ഓടിയെത്തി, പാർവതിയുടെ പഴയ കാല ചിത്രങ്ങളിൽ അവർ സുന്ദരി ആയിരുന്നു എന്ന് സ്വാതി ഓർത്തു , അപ്പോഴേക്കും പാർവതി അമ്മ മുറിയിലേക്ക് കയറിവന്നു, ” അകത്ത് ബാത്റൂം ഉണ്ട്, മാറിയുടുക്കാൻ കുട്ടി ഡ്രസ്സ് എടുത്തിട്ടുണ്ടെങ്കിൽ പോയി ഡ്രസ്സ് മാറി വാ, അവൾ അവർ പറഞ്ഞത് അനുസരിച്ച് ടവ്വലും എടുത്ത് ബാത്ത് റൂമിലേക്ക് കയറി, ഷവറിന് മുൻപിൽ നിൽക്കുമ്പോൾ ഒന്ന് ആർത്തലച്ച് കരയണമെന്ന് അവൾക്ക് തോന്നിയിരുന്നു,

ഒരുപാട് നേരം തണുത്ത വെള്ളത്തിൽ മനസ്സും ശരീരവും കുളിർത്തു, തൻറെ ജീവിതത്തിൽ നിന്നും പ്രയാസങ്ങൾ വിട്ടുമാറിയിട്ടില്ല എന്ന് അവൾക്ക് തോന്നി, അവൾ കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ മുറിയിൽ പാർവതി അമ്മ ഉണ്ടായിരുന്നു, “മോളെ ഈ പാലുകുടിച്ച് കിടക്ക് വേണ്ട അമ്മേ അവൾ പറഞ്ഞു ” അങ്ങനെ പറഞ്ഞാൽ പറ്റില്ല ഈ പാല് കുടിച്ചിട്ട് കിടന്നാൽ മതി, അവർ ഒരു ഗ്ലാസ് പാൽ അവളുടെ കയ്യിൽ വച്ചു, അവൾ അവർക്ക് വേണ്ടി അതു കുടിച്ചു, “അമ്മ പോയി ഒന്ന് മേൽ കഴുകി വരാം, അവളോട് അവർ പറഞ്ഞു, അവൾ തലകുലുക്കി, അവർ മേൽ കഴുകാൻ ബാത്ത്റൂമിലേക്ക് പോയപ്പോൾ അവൾ ജനൽ പാളി തുറന്ന് പുറത്തേക്ക് നോക്കി നിന്നു,

ഒരു നക്ഷത്രം മാത്രം ആകാശത്ത് അവശേഷിക്കുന്ന തായി അവൾ കണ്ടു, അതൊരു പക്ഷേ തൻറെ അച്ഛൻറെയോ അമ്മയുടെയോ ആത്മാവ് ആയിരിക്കാം എന്ന് അവള് ഓർത്തു. എങ്കിലും രണ്ടെണ്ണം ഉണ്ടാവണ്ടേ എന്ന് അവൾ ഓർത്തു, എന്നാണെങ്കിലും ആ നക്ഷത്രം അവളെ നോക്കി കണ്ണ് ചിമ്മി, അവൾ സുരക്ഷിതമായ സ്ഥാനത്തെത്തിയതിന്റെ ആശ്വാസം എന്ന പോലെ, അവർ മേൽ കഴുകി വന്നപ്പോഴും അവൾ പുറത്തേക്കു നോക്കി നിൽക്കുകയാണ്, “കിടക്കുന്നില്ലേ മോളെ? അവർ ചോദിച്ചു, ” ഉവ്വ് അമ്മേ … അവൾ മറുപടി പറഞ്ഞു, അവൾ അവരോടൊപ്പം കിടന്നു. പക്ഷെ എന്തുകൊണ്ടോ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.

വരാനിരിക്കുന്ന സംഭവങ്ങൾ എന്തൊക്കെ ആയിരിക്കുമെന്ന് അവൾ മനസ്സിൽ ഓർത്തു. ആദി ഏട്ടന് ഒരിക്കലും തന്നെ ഓർമ്മ വന്നില്ലെങ്കിൽ എന്ത് ചെയ്യും. അവളുടെ മനസ്സിൽ ചിന്തകൾ കുഴഞ്ഞുമറിഞ്ഞു. എന്തുകൊണ്ടോആ രാത്രിക്ക് വല്ലാത്ത നീളം അവള്ക്ക് അനുഭവപെട്ടു, രാവിലെ ആദിയെ കാണുന്ന കാര്യം ഓർത്തപ്പോൾ അവളുടെ ശരീരം വിറച്ചു, തന്നെ പരിചയമില്ലാത്ത ആദിയേട്ടന്റെ മുഖത്തേക്ക് എങ്ങനെ നോക്കൂം, പക്ഷേ തൻറെ മുഖം ആദിയട്ടന്റെ മനസ്സിൽ നിന്നും ഒരു ഓർമ്മകൾക്കും മായ്ക്കാൻ കഴിയില്ല, അവൾ ഉറച്ചു വിശ്വസിച്ചു , പലതും ആലോചിച്ച് അവൾ വെളുപ്പ് ആയപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതി വീണത് ,

ചുറ്റും ആത്മീയത തോന്നിപ്പിക്കുന്ന മഹാദേവ ഭക്തിഗാനങ്ങൾ, അതിനൊപ്പം മഹാദേവ സന്നിധിയിൽ കൈകൂപ്പി നിൽക്കുന്ന രണ്ടുപേർ , ഒരു പുരുഷനും സ്ത്രീയും, അവൻ അവളുടെ കഴുത്തിൽ ഒരു മാല അണിയിച്ചു കൊടുക്കുന്നു, അതിനോടൊപ്പം മഹാദേവ കീർത്തനങ്ങൾ അലയടിക്കുന്നു , ശേഷം കുങ്കുമച്ചെപ്പ് നിന്നും ഒരു നുള്ള് കുങ്കുമം അവനവളുടെ സീമന്തരേഖയിൽ ചാർത്തുന്നു, ഒരു ഞെട്ടലോടെ ആദി ഉണർന്നു എന്തായിരുന്നു താൻ ഇപ്പോൾ കണ്ട സ്വപ്നം, അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു, താലി കെട്ടുന്ന പുരുഷന് താൻ ആയിരുന്നില്ല ? കൂടെ നിൽക്കുന്ന പെൺകുട്ടി അവൾ ആരായിരുന്നു? മുഖം വ്യക്തമല്ല എങ്കിലും തൻറെ മനസ്സിൽ എവിടെയോ ആമുഖം ഉണ്ട്,

അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു, പക്ഷേ തലയ്ക്കു വല്ലാത്ത ഭാരം അനുഭവപ്പെടുന്നു എന്ന് തോന്നി, എങ്കിലും ഏകദേശം അവൻ ആ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു,നിറയെ കരിമഷി പുരട്ടിയ നീളമുള്ള ഭംഗിയായ കണ്ണുകൾ മാത്രം ഓർമ്മയിൽ തെളിഞ്ഞു, പുലരുവോളം ആ സ്വപ്നത്തിലെ പെൺകുട്ടിയെ തേടി ആദി അലഞ്ഞു, പക്ഷേ ആ കണ്ണുകൾ മാത്രമായിരുന്നു ആകെ കിട്ടിയ പ്രതീക്ഷ, അത് ആരായിരിക്കും അവൾക്ക് തന്റെ ജീവിതവുമായി എന്ത് ബന്ധമാണുള്ളത്? ആദി സ്വയം ചിന്തിച്ചു,ആ കരിമഷി കണ്ണുകൾ അവൻറെ ഉറക്കം കെടുത്തിയിരുന്നു, ******

പ്രിയയെ വീട്ടിൽ വിട്ടതിനുശേഷം ആദി കുറേനേരം റോഡിൻറെ ഒരു സൈഡിൽ വണ്ടി നിർത്തിയിട്ട് കുറെ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു, തൻറെ കണക്കുകൂട്ടലുകൾക്ക് വിപരീതമായി ആണ് എല്ലാം സംഭവിക്കുന്നത്, അവൻ കോൾ ലിസ്റ്റിൽ നിന്നും ദത്തൻ്റെ ഫോൺ നമ്പർ എടുത്ത് വിളിച്ചു, ” ഞാൻ അവിടേക്ക് വരികയാണ്, പറഞ്ഞതിനുശേഷം കോൾ കട്ട് ചെയ്തു, കുറെ ഊടുവഴികൾ കയറി വിജയ് ചെന്നത് പഴയ ഒരു പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലേക്ക് ആയിരുന്നു, വിജയി ച്ചെന്ന് ഡോർ കൊട്ടിയതും തുറക്കപ്പെട്ടു, ദത്തൻ ആയിരുന്നു ഡോർ തുറന്നത്, “സാർ എന്താ ഈ അർദ്ധരാത്രിയിൽ? ” എനിക്ക് ഈ സമയത്ത് അല്ലേ വരാൻ പറ്റു, പകൽ വെട്ടത്തിൽ ഇങ്ങോട്ട് വരാൻ പറ്റുമോ? വിജയ് മറുപടി പറഞ്ഞു ”

സാറിൻറെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്? ” ഒന്നുമില്ല, താൻ എന്തിനാ രാവിലെ എന്നെ വിളിച്ചത്? “അത് പിന്നെ ഞാൻ ഇവിടെ വെറുതെ ഇരിക്കുകയല്ലേ സാറേ, ഒരു തുള്ളി കുടിക്കാഞ്ഞിട്ട് ഒരു സമാധാനവും കിട്ടുന്നില്ല, ഇവിടെനിന്നും പുറത്തിറങ്ങല്ലന്നല്ലേ സാറ് പറഞ്ഞത്, മേടിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് കരുതി വിളിച്ചതാ , “തനിക്ക് ശകലം എങ്കിലും ബോധമുണ്ടോ? പോലീസ് അന്വേഷിക്കുന്ന ഒരു പ്രതിയാണ് താൻ ?അങ്ങനെ പുറത്തിറങ്ങി മദ്യം മേടിച്ചു കൊണ്ട് നടന്നാൽ എത്രയും പെട്ടെന്ന് പോലീസ് കസ്റ്റഡിയിൽ ആകും എന്ന് തനിക്ക് അറിയില്ലേ?

ഇതൊക്കെ ഒന്നു തണുത്തതിനു ശേഷം ഞാൻ ഇവിടെ എത്തിക്കാം, വിജയ് താക്കീത് ചെയ്തു . ” ഞാൻ ഇന്നലെ തന്റെ വീട്ടിൽ പോയിരുന്നു, തന്റെ ഭാര്യയും മക്കളും ഒക്കെ തന്നെ ഏകദേശം ഉപേക്ഷിച്ച ലക്ഷണമാ, തന്റെ രണ്ടാം ഭാര്യ വീട്ടിൽ ചെന്നിരുന്നു എന്ന് അറിയാൻ കഴിഞ്ഞത്, “അപ്പോ അവള് എല്ലാം അറിഞ്ഞോ? അയാൾ ചോദിച്ചു, ” എല്ലാം അറിഞ്ഞു എന്നു മാത്രമല്ല, ഇനി തന്നെ അവിടെ കണ്ടാൽ അവർ തന്നെ കുത്തി കൊല്ലുമെന്നാ പറഞ്ഞിരിക്കുന്നേ, പിന്നെ സ്വാതി അവൾ ഇപ്പോൾ ആദിയുടെ വീട്ടിലുണ്ട്, വിജയ് അത് പറഞ്ഞതും അയാൾടേ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറുന്നത് വിജയ് കണ്ടു, ”

അതെന്നാ വർത്തമാനം ആണ് സാറേ പറയുന്നത്, ഞാൻ ഇത്രയൊക്കെ കഷ്ടപ്പെട്ടത് അവളെ അവന്റെ വീട്ടിൽ എത്തിക്കാൻ വേണ്ടി ആയിരുന്നോ സാറെ,സാർ എന്നോട് ഉറപ്പു പറഞ്ഞതല്ലേ അവൾ എനിക്ക് ഉള്ളതാണ് എന്ന്, എന്നിട്ട് ഇതിന് കൂട്ടുനിൽക്കുന്നവാണോ? അതോ കൂട്ടുകാരൻറെ കൂടെ ചേർന്ന് എന്നെ ചതിക്കുകയാണോ? “എടോ ഞാൻ തനിക്ക് വാക്ക് തന്നത് ഞാൻ പാലിക്കും, എനിക്ക് ഒരു വാക്കേയുള്ളൂ , അത് ഞാൻ സാധിക്കും, പിന്നെ സ്വാതി ഇപ്പോൾ ഇവിടെ വന്നത് എനിക്ക് പറ്റിയ ഒരു മിസ്റ്റേക്കിന്റെ പേരിലാണ്, തന്നെക്കാൾ കൂടുതൽ എനിക്ക് സങ്കടം ഉണ്ട് അതിൽ,

പിന്നെ എൻറെ ലക്ഷ്യം സ്വാതി അല്ല അതുകൊണ്ട് തന്നെ സ്വാതിയെ താൻ എടുത്താലും എനിക്ക് വിഷയമല്ല,എന്റെ ലക്ഷ്യം അവനാണ്, ആദി വിജയ് പറഞ്ഞു “പിന്നെ സ്വാതിയെ ഞാൻ തനിക്ക് കൈമാറുമെന്ന് പറഞ്ഞാൽ അത് ഞാൻ ചെയ്തിരിക്കും, അതിന് കുറച്ച് സമയം വേണം, “എത്രവേണമെങ്കിലും സമയം എടുത്തോളൂ സാറേ, പക്ഷേ അവളെ എനിക്ക് വേണം, ആദ്യം അവളുടെ അമ്മയെ ആണ് മോഹിച്ചത് ,അത് നടന്നില്ല, പിന്നീട് അവളെക്കാൾ സുന്ദരിയായ മകളെ മോഹിച്ചു,

അതുകൂടി നടന്നില്ലെങ്കിൽ ഞാൻ ഒരു ആണാകുമോ സാറേ? അവളുടെ കെട്ട്യോനും മരിച്ച് അവൾ ഗർഭിണിയായി വീട്ടിൽ വന്ന് നിന്നപ്പോൾ ഞാൻ ഒരുപാട് ആശിച്ചത് ആണ് അവളെ, അവൾക്ക് ഇനി അവകാശം പറയാൻ ആരും ഇല്ലല്ലോ എന്ന്, സത്യം പറഞ്ഞാൽ അവളെ കണ്ടിട്ടാണ് എന്റെ ഭാര്യയെ കെട്ടാൻ പോലും ഞാൻ തയ്യാറായത്, അതൊക്കെ പോട്ടെ സാറിന് എന്താ ഡോക്ടറോട് ഇത്ര കലിപ്പ്? “അതൊരു പഴയ കഥയാ? കുറച്ച് പഴക്കമുള്ളതാ, ഞാൻ പറയാം ..(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 26