നെഞ്ചോരം നീ മാത്രം : ഭാഗം 30
എഴുത്തുകാരി: Anzila Ansi
ഞാൻ പറയാം അഞ്ജു…. ഹരി പറയാൻ തുടങ്ങിയതും കിങ്ങിണി മോള് അമ്മേ എന്ന് വിളിച്ചു മുകളിൽ നിന്ന് താഴേക്കിറങ്ങി വന്നു…. അഞ്ജുവിന്റെ മടിയിൽ കിടക്കുന്ന ഹരിയെ കണ്ടപ്പോൾ കിങ്ങിണി മോൾ കരയാൻ തുടങ്ങി… അതുകണ്ട ഹരി മോളെ എടുത്ത് നെഞ്ചത്ത് കിടത്തി…. ഹരിയുടെ കണ്ണുകൾ നിറഞ്ഞു…. അഞ്ജു അവനെ നോക്കി കണ്ണുകൊണ്ട് എന്താണെന്ന് ചോദിച്ചു… കുറച്ചുനേരം അവർ മൂന്നുപേരും അങ്ങനെ തന്നെ അവിടെ ഇരുന്നു. അഞ്ജു കിങ്ങിണി മോളെ എടുത്തുകൊണ്ടുപോയി കുളിപ്പിച്ച് ഉടുപ്പ് മാറ്റി താഴേക്ക് കൊണ്ടുവന്നു….
ഹരിയും ബാക്കി കുടുംബാംഗങ്ങളും ആഹാരം കഴിക്കുകയായിരുന്നു…. ഹരി ഒരു ദീർഘനിശ്വാസം എടുത്തു…. എനിക്ക് എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ട്…. എല്ലാവരും എന്താണ് എന്നർത്ഥത്തിൽ ഹരിയുടെ മുഖത്തേക്ക് നോക്കി…. ഹരിയുടെ കണ്ണുകൾ നിറഞ്ഞു…. അവൻ അഞ്ജുവിനെ ഒന്ന് നോക്കി കണ്ണുകൾ ഇറുക്കി അടച്ചു….അവന്റെ കണ്ണിൽ നിന്നും കണ്ണീര് പ്ലേറ്റിലേക്ക് വീണു… എന്താ ഹരികുട്ടാ…. എന്തെങ്കിലും പ്രശ്നമുണ്ടോ നിനക്ക്….. ശാരദാമ്മ അത് ചോദിച്ചതും ഹരി മുഖം ഉയര്ത്തി അവരെ ഒന്ന് നോക്കി… അഞ്ജുന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി…
അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നത് പോലെ അവൾക്ക് തോന്നി അവൾ കിങ്ങിണി മോളെ ഒന്നു കൂടെ മുറുകെ പിടിച്ചു…. അഞ്ജുവിന് ഹരിയുടെ മുഖതേക്ക് നോക്കാൻ കഴിഞ്ഞില്ല…. വൈഷ്ണവി നാട്ടിൽ വന്നിട്ടുണ്ട്….. ഇന്നലെ അവൾ എന്നെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു…. ഹരി ദേഷ്യത്തോടെ പറഞ്ഞു…. ഹരികുട്ടാ…. അവൾക്ക് ഇനി എന്താ വേണ്ടത്…? നിന്റെ ജീവിതം നശിപ്പിച്ചു മറ്റുള്ളവരുടെ മുന്നിൽ നിന്നെ അപമാനപ്പെടുതി അതൊന്നും പോരാഞ്ഞിട്ട് അമ്മേടെ ചൂടും ചൂരും അമ്മീഞ്ഞയുടെ രുചിയും അറിയേണ്ട പ്രായത്തിൽ ഈ പിഞ്ചുകുഞ്ഞിനെ ഇവിടെ ഇട്ടേച്ച് ഏതോ ഒരുത്തന്റെ കൂടെ പോയവൾ അല്ലേ അവൾ…
ഇനി എന്തിനാ ഇങ്ങോട്ട് വരുന്നത്…. ശാരദാമ്മ തന്റെ കോപത്തെ നിയന്ത്രിച്ചു കൊണ്ട് ഹരിയോട് ചോദിച്ചു…. അവൾക്ക് കിങ്ങിണി മോളെ വേണം… കോടതിയിൽ മോൾടെ കസ്റ്റഡിക്ക് വേണ്ടിയുള്ള കേസ് മൂവി ചെയ്യാനാണ് അവളുടെ തീരുമാനം…. ഈ ആഴ്ചതന്നെ നോട്ടീസ് വരും…. അതിൽ മോളെ എന്ന് കോടതിയിൽ പ്രസന്റ്റ് ചെയ്യണം എന്നുള്ള കാര്യങ്ങൾ ഉണ്ടാവും…. ഹരി ആരുടേയും മുഖത്ത് നോക്കാതെ പ്ലേറ്റിലേക്ക് മിഴികൾ നാട്ടു പറഞ്ഞു…. അഞ്ജു ഒരു തേങ്ങലോടെ നിലത്തിരുന്നു… കിങ്ങിണി മോൾ ഇറുകെ പിടിച്ചു കൊണ്ട് അഞ്ജു എന്തൊക്കെയോ പിറുപിറുക്കാൻ തുടങ്ങി…
അഞ്ജുവിന്റെ ആ ഭാവം എല്ലാവരിലും സങ്കടം ഉണർത്തി… കീർത്തി അഞ്ജുവിന്റെ അടുത്തേക്ക് ചെന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു…. രണ്ട് അമ്മമാരും കിങ്ങിണി മോളെ ഒരുമിച്ച് ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു…. രണ്ടുപേരും ഹൃദയത്തിൽ ജന്മം നൽകിയതായിരുന്നു കിങ്ങിണി മോളെ…. നൊന്ത് പെറ്റമ്മ സ്ത്രീ ഒരു ഡോക്ടർ കൂടി ആയിട്ടും സൗന്ദര്യം പോകുന്നു എന്നും പറഞ്ഞ് ആ പിഞ്ചുകുഞ്ഞിന് അമ്മിഞ്ഞപ്പാലിൽ മാധുര്യം നിഷേധിച്ചു….
മൂന്നാം മാസം അമ്മയുടെ ചൂടും ചൂരും അവളിൽ നിന്ന് അകന്നു…. പക്ഷേ ഇന്ന് അവളെ ജീവനുതുല്യം സ്നേഹിക്കാൻ പേറ്റുനോവ് അറിയാത്ത രണ്ട് അമ്മമാരുണ്ട്… അഞ്ജുവും കീർത്തിയും കിങ്ങിണി മോൾടെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി…. കീർത്തിയുടെയും അഞ്ജുവിന്റെയും അവസ്ഥ കണ്ടു നിന്നവരുടെ കണ്ണുകൾ നനയിച്ചു… ഹരി കിങ്ങിണി മോളെ അഞ്ജുവിൽ നിന്നും എടുത്തു… അഞ്ജുവിന്റെയും കീർത്തിയുടെയും മുഖം പിടിച്ചുയർത്തി…. എന്തിനാ നിങ്ങൾ രണ്ടുപേരും ഇങ്ങനെ കരയുന്നെ….
വൈഷ്ണവി പ്രസവിച്ചതു കൊണ്ട് മാത്രം കിങ്ങിണി അവളുടെ മകൾ ആകില്ല… ഇവർക്ക് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് അവൾ കുഞ്ഞിനെ ഇട്ടേച്ച് പോകുന്നത്… അവൾ ആദ്യമായി അമ്മേ എന്ന് വിളിച്ചത് നിന്നെയാണ് അഞ്ജു…. അതുപോലെ ഇപ്പോൾ കീർത്തി നീയും ഇവൾക്ക് അമ്മ തന്നെയാണ്…. നമ്മുടെ മോളെ നമ്മൾ ആർക്കും വിട്ടുകൊടുക്കില്ല… അഞ്ജുവും കീർത്തിയും ഹരിയെ കെട്ടിപ്പിടിച്ചു… ഉള്ളിൽ കിങ്ങിണി മോളെ വിട്ടു കൊടുക്കേണ്ടി വരുമോ എന്ന ഭയം ഹരിയിൽ ഉണ്ടായിരുന്നു പക്ഷേ അവൻ അത് പുറത്തു കാണിച്ചില്ല…
അവന്റെ ഉള്ളു നീറി കൊണ്ട് അവരെ അവൻ സമാധാനിപ്പിച്ചു…. രാവിലെ തൊട്ട് ഈ നേരം വരെ അഞ്ജു കിങ്ങിണി മോളെ നിലത്തു നിർത്തിയിട്ടില്ല… അവളെ ഏണിൽ വെച്ചുകൊണ്ടാണ് ജോലി ഓരോന്ന് ചെയ്തത് പോലും…. എന്തിന് കുളിക്കാൻ കയറിയപ്പോൾ പോലും മോളെയും കൊണ്ടാണ് അവൾ ബാത്‌റൂമിൽ കേറിയത് ….ഹരിക്ക് അഞ്ജുവിന്റെ ആ ഭാവമാറ്റതിൽ വല്ലാത്ത ഭയം തോന്നി… കിങ്ങിണി മോളോടുള്ള ഭ്രാന്തമായ സ്നേഹം ഹരിയിൽ ഉൽക്കണ്ഠ നിറച്ചു….
രാത്രി അവൾ ബാൽക്കണിയിൽ ഏതൊക്കെയോ പാട്ടിന്റെ വരികൾ മൂളി കിങ്ങിണി മോളെ തോളത്തു കിടത്തി ഉറക്കുന്നത് കണ്ടാണ് ഹരി മുറിയിലേക്ക് കയറിയത്… ഉറങ്ങിയ കിങ്ങിണി മോളെ ശ്രദ്ധാപൂർവ്വം അവൾ കിടക്കയിൽ കിടത്തി… അവളുടെ അടുത്ത് തന്നെ ഇരുന്ന് അഞ്ജു കുഞ്ഞിന്റെ നെറ്റിയിൽ തലോടി… അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…. ഹരി അഞ്ജുവിനെ തനിക്ക് നേരെ തിരിച്ചെത്തി അവളുടെ മുഖം കൈക്കുമ്പിൾ എടുത്തു…
നിറഞ്ഞ കണ്ണുകളും ചുവന്നു തുടുത്ത മൂക്കും അവളുടെ സങ്കടത്തിന് ആഴം മനസ്സിലാക്കാൻ ഹരിക്ക് കഴിഞ്ഞു…. അവൻ ഒന്നും മിണ്ടാതെ അവളെ തന്റെ നെഞ്ചോട് അണച്ചു….. അവൻ പതിയെ അവളുടെ മുടിയിൽ തലോടി… കുറച്ചു സമയങ്ങൾക്കു ശേഷം അവൾ ഹരിയുടെ നെഞ്ചിൽ ശാന്തമായി ഉറങ്ങുന്നത് ഹരി കണ്ടു…. അവൻ അവളെ കിങ്ങിണി മോൾടെ അടുത്ത് തന്നെ കിടത്തി പുതപ്പിച്ചു കൊടുത്തു…. ഹരി ബാൽക്കണിയിലേക്ക് നടന്നു…. ഹരിയുടെ ഓർമ്മകൾ ഇന്നലെ ഹോസ്പിറ്റലിൽ നടന്ന സംഭവത്തിലേക്ക് പോയി…
വീട്ടിലേക്ക് ഇറങ്ങാൻ നേരം ആണ് ക്യാമ്പിലേക്ക് കേറി വന്ന വൈഷ്ണവിയെ അവൻ കണ്ടത്…. ഒരു നിമിഷം അവൻ പകച്ചു അവളെ ഒന്നു നോക്കി നിന്നു പോയി … പഴയ വൈഷ്ണവിയിൽ നിന്നും അവൾക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു…. മുടി മുറിച്ച് തോളറ്റം വരെ ആക്കിയിട്ടുണ്ട്….അതിൽ നിറവും ചെയ്തിട്ടുണ്ട്… മുഖത്ത് എന്തൊക്കെയോ വാരി തേച്ചിട്ടു ഉണ്ട്… ചുണ്ടിൽ ചുവന്ന ചായം കൊണ്ട് പൂശിയിരിക്കുന്നു…. ഇറുകിയ ബനിയനും ഷോട്ട് സ്കോട്ടും ആയിരുന്നു അവളുടെ വേഷം…
ഹരി ഒരു അവജ്ഞയോടെ അവളെ ഒന്ന് നോക്കി മുഖം വെട്ടിച്ചു…. കൺഗ്രാറ്റ്സ് മിസ്റ്റർ ശ്രീഹരി… വിവാഹം ഒക്കെ കഴിഞ്ഞു എന്ന് ഞാൻ അറിഞ്ഞു…. ഏതോ ഒരു പട്ടിക്കാട് പെണ്ണല്ലേ… നിനക്ക് അങ്ങനെ ഉള്ളവന്മാരെ ചേരൂ…. വൈഷ്ണവി ഒരു പുച്ഛത്തോടെ ഹരിയോട് പറഞ്ഞു…. ഹരി അവളെ നോക്കി പൊട്ടിച്ചിരിച്ചു… നീ പറഞ്ഞത് ശരിയാണ്.. എനിക്ക് ചേർന്നവളെ തന്നെയാണ് ഇപ്പോൾ എനിക്ക് കിട്ടിയത്… അഞ്ജു…. സോറി… അഞ്ജലി ശ്രീഹരി…. എന്റെ മാമന്റെ മകളാണ്… വൈഷ്ണവി അവനെ സംശയത്തോടെ നോക്കി…. അഞ്ജലി മഹീന്ദ്രൻ….
ഇപ്പോൾ ഒന്നുകൂടി വ്യക്തമായി എന്നു തോന്നുന്നു…. എനിക്ക് നിന്റെ ഭാര്യയുടെ ജീവചരിത്രം ഒന്നും കേൾക്കാൻ സമയമില്ല… വൈഷ്ണവി അവജ്ഞയോടെ പറഞ്ഞു…. ഓ ശരി തമ്പുരാട്ടി…. ഇപ്പോൾ എന്താണ് തമ്പുരാട്ടി ഈയുള്ളവനെ കാണാൻ ഇങ്ങോട്ട് പുറപ്പെട്ടത്… വീണ്ടും ഹരി നിറഞ്ഞ പുച്ഛത്തോടെ അവളോട് ചോദിച്ചു…. എനിക്ക് എന്റെ മക്കളെ വേണം…. ആര്യ ഇനിമുതൽ എന്നോടൊപ്പം ഉണ്ടാവണം…. അതുകൊണ്ടുതന്നെ അവളുടെ കസ്റ്റഡി കേസ് ഞാൻ ഫയൽ ചെയ്തിട്ടുണ്ട്…. അവൾ പറഞ്ഞതും ഹരി ഒന്ന് ഞെട്ടി….
നീ എന്താ പറഞ്ഞേ എന്റെ മോളെ നിനക്ക് വേണമെന്നോ… എന്ത് അവകാശത്തിൽ… നിനക്ക് ഒരിക്കലും എന്റെ മകളെ ഞാൻ വിട്ടു തരില്ല…. ഹരി ആവേശത്തോടെ പറഞ്ഞു നിർത്തി…… നീ വിട്ടു തരേണ്ട എനിക്ക് കോടതി തന്നോളും…. പെൺകുട്ടികളെ അമ്മയോടൊപ്പം അയക്കാനെ കോടതി ഉത്തരവിട്ടു… ഒരു വിജയ് ചിരിയോടെ വൈഷ്ണവി പറഞ്ഞു… അമ്മ…. ഹ്മ്മ്… ആര് നീയോ…. മൂന്നാം മാസം പോലും തികയാത്ത കുഞ്ഞിനെ ഉപേക്ഷിച്ചു പോയവളാണോ അമ്മ…? ഈ മൂന്നു കൊല്ലം ഈ അമ്മ എവിടെ ആയിരുന്നു….
അന്നൊന്നും ഇല്ലാത്ത സ്നേഹം എന്താ ഇപ്പോൾ…? എനിക്ക് ഒന്ന് കാണണം എന്റെ മകളെ നിനക്ക് ഏത് കോടതിയാണ് തെരുന്നത് എന്ന്… ഹരി അവളെ പുച്ഛത്തോടെ നോക്കി കൊണ്ട് പറഞ്ഞു… നിനക്കറിയാലോ എന്നെ…. ജയിക്കാൻ ഏതറ്റം വരെയും ഞാൻ പോകും… പിന്നെ എനിക്കിപ്പോൾ മോളെ വേണം… അബദ്ധത്തിൽ ആണ് ആര്യ ഉണ്ടായത് നിന്റെ നിർബന്ധം കൊണ്ട് മാത്രമാണ് ഞാൻ അതിനെ ചുമന്നത്…. ഇനി പ്രസവിക്കാൻ ഒന്നും എന്നെക്കൊണ്ട് പറ്റില്ല…. എന്റെ ഫിഗർ പോകും അതുകൊണ്ട് ആദർശിനും താല്പര്യമില്ല….
അവന്റെ അമ്മയ്ക്ക് ഒരു കുഞ്ഞിനെ വേണം…. so I need her back…. അല്പം നാണം ഉണ്ടോഡീ നിനക്ക്…. ഇനി പ്രസവിക്കാൻ വയ്യാത്തതുകൊണ്ട് സ്വന്തം ചോരയിൽ ചോദിക്കാൻ വന്നേക്കുന്നു…. അതും നിനക്കു വേണ്ടി അല്ല ഏതോ ഒരുത്തന്റെ അമ്മയ്ക്ക് വേണ്ടി…. കഷ്ടം തന്നെ…. ഹരി അവജ്ഞയോടെ വൈഷ്ണവിയെ നോക്കി പറഞ്ഞു…. ഹരി താൻ ഇനി എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനം ഉറച്ചതാണ്… എനിക്ക് ആര്യ എന്നോടൊപ്പം വേണം…. എന്തായാലും താൻ വീണ്ടും കല്യാണം കഴിച്ചില്ലേ ഇനി ഒരു കുഞ്ഞ് ഒക്കെ തനിക്ക് ഉണ്ടാകും….
ഇനി ഞാൻ പോയതിന്റെ വിഷമത്തിൽ ഭാര്യയോട് അകന്നു കഴിയുകയാണോ താൻ….. വൈഷ്ണവി ഹരിയോട് ചേർന്നു നിന്നുകൊണ്ട് ചോദിച്ചു….. Shut up your bloody mouth…. ഹരി കോപം കൊണ്ട് ജ്വലിച്ചു… Ok.. Okk.. Cool hari…. ഞാൻ തന്റെ സ്വകാര്യതയിൽ ഒന്നും ഇടപെടുന്നില്ല….. ആര്യ എന്റെ മകളാണ്… നാളെ ചിലപ്പോൾ നിങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാകുമ്പോൾ ആര്യ തന്റെ രണ്ടാം ഭാര്യയ്ക്ക് ബുദ്ധിമുട്ടാകും… അതുകൊണ്ട് ലീഗലി തന്നെ മൂവ് ചെയ്യാം…. അപ്പോൾ ശരി കോർട്ടിൽ വച്ചു കാണാം…
വൈഷ്ണവി തന്റെ സൺഗ്ലാസ് എടുത്ത് കണ്ണിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു… വൈഷ്ണവിയുടെ സംസാരം കേട്ട് ഹരി ആകെ തരിച്ചുനിന്നുപോയി… ക്യാബിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ വൈഷ്ണവി ഒന്ന് തിരിഞ്ഞു ഹരി നോക്കി പറഞ്ഞു…. അതെ ഹരി… വൈഷ്ണവി ജയിക്കും എന്ന് ഉറപ്പുള്ള കളിക്കും മാത്രമേ ഇറങ്ങു…. നിന്നെയും ഞാൻ അങ്ങനെയാണ് സ്വന്തമാക്കിയത്…. ഇതും അതുപോലെ തന്നെയാണ്…. എന്നോട് മത്സരിക്കാൻ നിന്നാൽ നീ നാളെ തലകുനിക്കേണ്ടി വരും….
പിന്നെ പറയലും നിന്നെ ഞാൻ വീണ്ടും അപമാനിച്ചു എന്ന്…. വൈഷ്ണവിയുടെ മുഖത്ത് നിഗൂഢമായ ഒരു ചിരി മിന്നിമറഞ്ഞു….. ഹരിക്ക് വൈഷ്ണവിയെ നന്നായി അറിയാം… അവൾ ഒന്നും കാണാതെ ഇതിന് ഇറങ്ങി തിരക്കില്ല….. ഹരിക്ക് എന്തോ വല്ലാത്ത ഭയം തോന്നി…. കിങ്ങിണി മോൾ ഇല്ലാത്ത അഞ്ജുവിന്റെ അവസ്ഥ അവന് ഓർക്കാൻ കൂടി വയ്യ….. (തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️