Wednesday, December 18, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 16

എഴുത്തുകാരി: Anzila Ansi

ദിവസം വീണ്ടും പിന്നിട്ടു അതിനോടൊപ്പം അഞ്ജുവിന്റെ മുറിവുകളും ഉണങ്ങിയിരുന്നു… കയ്യിലെ പ്ലാസ്റ്റർ അഴിച്ചുമാറ്റി…. ഇപ്പോ അഞ്ജു മുഴുവൻ സമയവും കിങ്ങിണി മോളോട് ഒപ്പം കളിയാണ്… കളിപ്പാട്ടങ്ങളോടൊപ്പം കളിക്കേണ്ട പ്രായത്തിൽ അഞ്ജുവിന്റെ കൈയിൽ ചട്ടിയും കലവും ഒക്കെ ആയിരുന്നു… ഈ പ്രായത്തിൽ അവളും കിങ്ങിണി മോളോടോപ്പം ചേർന്ന് അവളുടെ കുട്ടിക്കാലം തിരിച്ചുപിടിക്കുകയായിരുന്നു….. അഞ്ജു കിങ്ങിണി മോൾക്ക് ഒരു അമ്മ മാത്രമല്ലായിരുന്നു ഒരു കളിക്കൂട്ടുകാരിയായി കൂടിയായി മാറുകയായിരുന്നു….

ഇതിനിടയിൽ അഞ്ജുവിന്റെ റിസൾട്ട് വന്നു.. യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നേടിയ അഞ്ജലി ശിവ പ്രസാദിന് അഭിനന്ദനങ്ങൾ… പിറ്റേദിവസത്തെ പത്ര മാധ്യമങ്ങളിൽ അഞ്ജലിയുടെ ഫോട്ടോയ്ക്കൊപ്പം ഈ തലക്കുറിപ്പ് ഉണ്ടായിരുന്നു…. അങ്ങനെ കിങ്ങിണി മോളോടോപ്പം കളിച്ചു ചിരിച്ചു നടന്ന അഞ്ജുവിനെ ഹരിയും ഉണ്ണിയും കൂടി നിർബന്ധിച്ച് അടുത്തുള്ള ഒരു കോളേജിൽ പിജിക്ക് ചേർത്തു…. ക്ലാസ്സ്‌ രണ്ടു മാസം കഴിഞ്ഞേ ഉള്ളൂ… കിങ്ങിണി മോള് വീണ്ടും പ്ലേസ്കൂളിൽ പോകാൻ തുടങ്ങി…

കിങ്ങിണി മോളേകാൾ വിഷമം അഞ്ജുവിനായിരുന്നു അവളെ സ്കൂളിൽ വിടുന്നതിൽ…. മനസ്സില്ലാമനസ്സോടെ അഞ്ജു മോളെ രാവിലെ സ്കൂൾ കൊണ്ടാകും…. പിന്നെ ക്ലോക്കിൽ നോക്കി ഒറ്റിരിപ്പാണ്…. മൂന്ന് മണി ആകുന്നതിനു മുമ്പേ ഓടും മോളെ വിളിക്കാൻ….. മോള് വന്നുകഴിഞ്ഞാൽ രണ്ടുംകൂടി ഒരു അംഗമാണ് വീട്ടിൽ…. ഇന്ന് ശ്രീമംഗലം ഒരു കൊച്ചു സ്വർഗം തന്നെയാണ്… അഞ്ജലി എന്ന മഹാലക്ഷ്മി കേറി വന്ന കൊച്ചു സ്വർഗ്ഗം…. ഹരിയുടെ കുസൃതികൾ ഓരോ ദിവസം കഴിയുംതോറും കൂടിക്കൂടി വന്നു…..

ഇപ്പോൾ ശ്രീമംഗലത്ത് ആകെയുള്ള ഒരു വിഷമം ഉണ്ണിയുടെ കാര്യത്തിലാണ്…. അവർക്കൊരു കുഞ്ഞ് എന്ന സ്വപ്നം ദൈവം ഇന്നുവരെ പൂർത്തീകരിച്ചു കൊടുത്തിട്ടില്ല…. ദിവസേന അനേകം കുഞ്ഞുങ്ങളെ ഏറ്റുവാങ്ങുന്ന കീർത്തിക്ക് സ്വന്തം കുഞ്ഞിനെ ലാളിക്കാനുള്ള ഭാഗ്യം ദൈവം നൽകിയില്ല…. അവളുടെ യൂട്രസിന് ഒരു കുഞ്ഞിനെ താങ്ങാനുള്ള ശേഷി ഇല്ല…. കരഞ്ഞ് തളർന്ന കീർത്തിക്ക് ഒരു താങ്ങായി അഞ്ജു അവളോടൊപ്പം ഉണ്ടായിരുന്നു…. അന്നാദ്യമായി കീർത്തി അഞ്ജുവിനെ ഏട്ടത്തി എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു….

പിറ്റേദിവസം എല്ലാവരും പ്രാതൽ കഴിക്കാൻ ഇരുന്നു…. ശാരദാമ്മ കീർത്തിയെ കഴിക്കാൻ വിളിച്ചെങ്കിലും അവൾ വരാൻ കൂട്ടാക്കിയില്ല… അഞ്ജു എന്തോ കിങ്ങിണി മോളുടെ ചെവിയിൽ പറഞ്ഞുകൊടുത്തു അവളെ കീർത്തിയുടെ മുറിയിലേക്ക് പറഞ്ഞു വിട്ടുന്നതും ഒക്കെ എല്ലാവരും നോക്കി നിന്നു…. ഹരി എന്താണെന്നുള്ള രീതിയിൽ അഞ്ജുവിനെ നോക്കി… അവൾ കണ്ണുചിമ്മി ഒന്നുമില്ല എന്ന് പറഞ്ഞു… കുറച്ചു കഴിഞ്ഞു എല്ലാവരും കാണുന്നത് കീർത്തിയുടെ കയ്യിൽ പിടിച്ചു വരുന്ന കിങ്ങിണി മോളെ ആയിരുന്നു…

മമ്മി…. പപ്പദേ അതുത് ഇരുന്നോ…. കിങ്ങിണി മോള് പറയുന്നത് കേട്ട് അഞ്ജലി ഒഴിച്ച് ബാക്കി എല്ലാവരും കിളി പോയ പോലെ മോളെ നോക്കി ഇരുന്നു.. ആ നോട്ടം അവസാനം എത്തി നിന്നത് അഞ്ജുവിലുമായിരുന്നു… തലേന്ന് രാത്രി അഞ്ജു കിങ്ങിണി മോളെ കൊണ്ട് കീർത്തിയെയും ഉണ്ണിയെയും പപ്പ… മമ്മി… എന്ന് വിളിക്കാൻ പറഞ്ഞു പഠിപ്പിച്ചിരുന്നു….. കീർത്തി കരഞ്ഞു കൊണ്ട് ഓടി വന്ന് അഞ്ജുവിനെ കെട്ടിപ്പിടിച്ചു…. അഞ്ജു കീർത്തിയുടെ മുഖം പിടിച്ചുയർത്തി അവളുടെ നിറുകയിൽ ഒന്ന് ചുംബിച്ചു…. ഇനിമുതൽ കിങ്ങിണി മോൾക്ക് ഉണ്ണിയേട്ടനും കീർത്തിയും പപ്പയും മമ്മിയുമാണ്…..

എനിക്കും ശ്രീയേട്ടനും കിങ്ങിണി മോളിൽ ഉള്ള അതേ അവകാശം ഇനിമുതൽ ഉണ്ണിയേട്ടനും കീർത്തിക്കും ഉണ്ടാകും….. ഉണ്ണിയും ഓടിവന്ന് അഞ്ജുവിനെ കെട്ടിപ്പുണർന്നു…. ഹരി ഒരു പുഞ്ചിരിയോടെ തനിക്ക് കിട്ടിയ നിധിയെ നോക്കി നിന്നു…. ആഹാരം കഴിച്ചുകഴിഞ്ഞ് ഹരി മുറിയിലേക്ക് പോയി…. അവന് ഹോസ്പിറ്റലിൽ പോകാൻ സമയമായി…. അഞ്ജു ഓടിപ്പിടിച്ച് മുറിയിലേക്ക് ചെന്നു… അഞ്ജുവിനെ കണ്ടതും ഹരി അവളുടെ അടുത്തേക്ക് ചെന്നു…. ടേബിളിൽ ഇരുന്ന് വെള്ളം അവൾക്ക് നേരെ നീട്ടി….

ഒറ്റവലിക്ക് അവള് ആ വെള്ളം കുടിച്ചു തീർത്തു …. എന്നിട്ട് ഹരിയെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു… ഹരി ഒന്നൂടി അവളുടെ അടുത്തേക്ക് നീങ്ങി നിന്ന്….. അഞ്ജു അവനെ കൂർപ്പിച്ചു നോക്കി… എങ്ങനെ നോക്കി നിൽക്കാതെ എനിക്കുള്ള പതിവ് താ പെണ്ണെ…. അഞ്ജു ഒന്ന് ചിരിച്ച് അവന്റെ നെറുകയിൽ ചുണ്ടുകൾ അമർത്തി… ഇതിൽനിന്ന് പ്രമോഷൻ ഒന്നും ഇല്ലേ…. ഹരി ഒരു കുസൃതിയോടെ ചോദിച്ചു…. ശ്രീയേട്ടാ.. കളിക്കാതെ പോയേ….. വെറുതെ എന്റെ കൈയിൽ നിന്ന് അടി മേടിക്കാതെ… ആഹാ… അത്രയ്ക്കായോ നീ……

അതും പറഞ്ഞ് ഹരി അഞ്ജുവിനെ ചുമരോട് ചേർത്തു… അഞ്ജുവിന്റെ കണ്ണുകൾ പിടക്കാൻ തുടങ്ങി…. വേണ്ടട്ടോ… ഹരി തല ചരിച്ച് അഞ്ജുവിന്റെ കഴുത്തിൽ തിളങ്ങുന്ന വിയർപ്പ് കണങ്ങളെ ഒപ്പിയെടുത്തു….. അഞ്ജു ഹരിയിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു…. ഹരി കൂടുതൽ ശക്തിയോടെ അവളുടെ ഇടുപ്പിൽ കൈകൾ മുറുക്കി…. സാരിക്കിടയിലൂടെ അനാവൃതമായ അവളുടെ അണിവയറിൽ അവന്റെ കൈ പതിഞ്ഞതും…. അഞ്ജു പെരുവിരൽ ഉയർത്തി ഒന്ന് ഉയർന്നുപൊങ്ങി…. അവളുടെ ഹൃദയമിടിപ്പ് വേഗത്തിലായി…. ശ്രീ…യേ….ട്ടാ…. വിറയാർന്ന ശബ്ദത്തോടെ ഹരിയെ വിളിച്ചു….

ഹരി അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല അവന്റെ കണ്ണിൽ അവളോടുള്ള അടങ്ങാത്ത പ്രണയം മാത്രമായിരുന്നു…. ഹരിയുടെ ശ്രദ്ധ മുഴുവൻ അഞ്ജുവിന്റെ മുഖത്തെ കാക്കപുള്ളിയിലായിരുന്നു….. അവൻ അവിടെ അമർത്തി ചുംബിച്ചു…. അഞ്ജു തന്റെ കണ്ണുകൾ ഇറുക്കിയടച്ചു… ഹരി ഒട്ടും വൈകാതെ അഞ്ജുവിന്റെ അധരങ്ങളെ സ്വന്തമാക്കി….. ഹരി ഒരു ആവേശത്തോടെ അഞ്ജുവിൽ കൂടുതൽ അടുത്തു…. അഞ്ജുവിനു ശ്വാസം വിലങ്ങി…. അവൾ ശക്തിയോടെ അവനെ തള്ളി മാറ്റി ആഞ്ഞു ശ്വാസം എടുക്കാൻ തുടങ്ങി…

നിനക്ക് തീര കപ്പാസിറ്റി ഇല്ലലോ പെണ്ണെ….. മോശം…മോശം…. നാളെ മുതൽ യോഗ ചെയ്യാൻ തുടങ്ങിക്കോ….. പ്രതേകിച്ച് breathing exercise ചെയ്യ്…. ഹരി ഒരു കള്ളചിരിയോടെ അഞ്ജുവിനോട് പറഞ്ഞു…. അഞ്ജുവിന് എന്തോ ഹരിയുടെ മുഖത്ത് നോക്കാൻ നാണം തോന്നി…. അവൾ തലകുമ്പിട്ട് അവന്റെ മുന്നിൽ നിന്നു…. ഹരി കുസൃതി ചിരിയോടെ അവളുടെ മുഖം പിടിച്ചുയർത്തി… ചുവന്നുതുടുത്ത അഞ്ജുവിന്റെ മുഖം കണ്ടതും ഹരിയിൽ പല ചലനങ്ങളും സൃഷ്ടിക്കാൻ തുടങ്ങി…. എന്റെ പൊന്നു മോളെ….

ഇന്നൊരു സർജറി ഉള്ളതാ…. ഇങ്ങനെയൊക്കെ എന്റെ മുന്നിൽ നിന്ന ഞാനിന്ന് ഹോസ്പിറ്റലിൽ പോയില്ലന്ന് വരും…. അഞ്ജു കൂർപ്പിച്ച് അവനെ ഒന്നു നോക്കി….. അത് കണ്ടതും ഹരി പൊട്ടിച്ചിരിച്ചു….. അവളുടെ കീഴ്ചുണ്ടിൽ രക്തം പുരണ്ടിരിക്കുന്നത് ഹരിയുടെ ശ്രദ്ധയിൽപ്പെട്ടു… ഇതെന്താ അഞ്ജുട്ടി സോസ് ആണോ… അഞ്ജുവിന്റെ ചുണ്ടിൽ ഒന്ന് തലോടി ഹരി ചോദിച്ചു… അഞ്ജു അവനുനേരെ കത്തുന്ന ഒരു നോട്ടം എറിഞ്ഞു…. സോസ് അല്ല തക്കാളി ചട്ടിണി… എന്തേ വേണോ…. ഹാ…

ഒന്ന് കിട്ടി ബോധിച്ചു… ഒന്നൂടി കിട്ടിയ കൊള്ളായിരുന്നു… പൊക്കോണം അവിടുന്ന്…. ഓരോ വൃത്തികേട് കാണിച്ചിട്ട് പറയുന്നത് കേട്ടില്ല….സോസ് ആണോന്ന് പോലും… ഹ്മ്മ്…. അഞ്ജു കപട ദേഷ്യത്തോടെ അവനോട് പറഞ്ഞു… അഞ്ജുട്ടി ഇതൊക്കെയാണോ വൃത്തികേട്…. ശിവ ശിവ… ഹരി അവന്റെ രണ്ട് കൈയ്യും കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു… വൃത്തികേട് എന്താണെന്ന് മോൾക്ക് വൈകുന്നേരം ചേട്ടൻ വന്നിട്ട് കാണിച്ചുതരാം…. ഇപ്പോൾ സമയമില്ലാതായി പോയി അല്ലെങ്കിൽ തിയറിയെങ്കിലും പറഞ്ഞു തരാമായിരുന്നു….

ഹാ വൈകുന്നേരം ആകട്ടെ… തിയറിയെകാൾ എനിക്കിഷ്ടം പ്രാക്ടിക്കലാണ്….. ഹരി ഒരു കണ്ണ് ഇറുക്കി കാണിച്ചു പുറത്തേക്ക് പോയി… അഞ്ജു വായും പൊളിച്ചു അവിടെ തന്നെ നിന്നു…. അമ്മ…. അമ്മേ… കിങ്ങിണി മോൾടെ വിളിയാണ് അവളെ ബോധമണ്ഡലത്തിലേക്ക് തിരുകെ കൊണ്ടുവന്നത്…. അഞ്ജു കുഞ്ഞിനെ എടുത് എലിയിൽ വെച്ചു… എന്താ അമ്മേടെ വാവക്ക് ഒരു വിഷമം… അമ്മേ… മോള് ഇന്ന് കൂളിൽ പോന്നില്ല… അത് എന്താ വാവാച്ചി ഇന്ന് സ്കൂളിൽ പോകാത്തെ…..? അമ്മേടെ മോക്ക്‌ ഇവിതെ ഉവവ്വാ….. മോള് വയറിൽ കൈവെച്ചു പറഞ്ഞു…. ആണോ…. ശോ….

ഇനി അച്ഛാ കൊണ്ടുവന്ന ഐസ് ക്രീം ആർക്ക് കൊടുക്കും എന്റെ കണ്ണാ… അഞ്ജു ഒളിക്കണ്ണിട്ടു കിങ്ങിണി മോളെ നോക്കി പറഞ്ഞു….. അമ്മേ എനിച്…. എനിച് ബേണം…. എന്റെ മോൾക്ക്‌ ഉവ്വവ്വ് അല്ലേ… പിന്നെ അങ്ങനെയ ഐസ് ക്രീം കഴിക്കുനെ… ഇപ്പ മായി… അമ്മേ ഉവാവ്…. ഹമ്മടി കേമി…. സ്കൂളിൽ പോകാതിരിക്കാൻ ഉള്ള അടവാരുന്നുല്ലേ…. അഞ്ജു കിങ്ങിണി മോളെ ഇക്കിളി ഇട്ടു ചോദിച്ചു… നിന്നെ സ്കൂളിൽ വിട്ടില്ലെങ്കിൽ നിന്റെ അച്ഛൻ വൈകുന്നേരം വന്നു എന്നെ ഇട്ട് കുടയും… കിങ്ങിണി മോള് ചുണ്ട് പിളർതി വിതുമ്പൻ തുടങ്ങി….

മോൾടെ കണ്ണിലെ നിർത്തിളക്കം കണ്ടപ്പോൾ അഞ്ജുവിനു സഹിച്ചില്ല.. ഇന്ന് പോകണ്ട അമ്മേടെ മോള്…. അച്ഛാ വരുമ്പോൾ നമ്മുക്ക് ഈ വയറു വേദന നമ്പർ ഇടാം… അതും പറഞ്ഞു അഞ്ജുവും കിങ്ങിണി മോളും ചിരിക്കാൻ തുടങ്ങി…. ഉച്ചയ്ക്ക് കിങ്ങിണി മോൾക്ക് ആഹാരം കൊടുത്തു അവളെ ഉറക്കി കട്ടിലിൽ കിടത്തി… മുറിയുടെ കോണിൽ ഇരിക്കുന്ന അമ്മയുടെ പെട്ടിയിൽ അവളുടെ ശ്രദ്ധ തിരിഞ്ഞു… അഞ്ജു അതിൽ നിന്നും ഡയറി എടുത്ത് കട്ടിലിൽ കിങ്ങിണി മോൾക്ക് ഒപ്പം കിടന്നു…. വെറുതെ അതിലെ പേജുകൾ ഓരോന്നായി മറിച്ചു കൊണ്ടിരുന്നു…..

പെട്ടെന്ന് ഹരിയുടെ ശബ്ദം താഴെ നിന്നും അഞ്ജുവിന്റെ കാതിലെത്തി… പെട്ടെന്ന് ഡയറി എടുത്ത് അലമാരിയിലെ തുണിക്കുള്ളിൽ ആരും ശ്രദ്ധിക്കാത്തടുത്ത് വെച്ച് പുറത്തേക്കോടി…. അഞ്ജു സ്റ്റെപ്പ് ഇറങ്ങി താഴേക്ക് ഇറങ്ങുമ്പോൾ കാണുന്നത്.. ഹരി ശാരദാമ്മയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….. അവർ കണ്ണു തുടരുകയും ചെയ്യുന്നത് കണ്ടു… അഞ്ജു വെപ്രാളത്തോടെ ഹരിയുടെ അടുത്തേക്ക് ചെന്നു….. അവന്റെ മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നുണ്ട്…. ഹരി അഞ്ജുവിനോട് വേഗം റെഡിയായി വരാൻ പറഞ്ഞു വിട്ടു….

അവൾ ഉറങ്ങിക്കിടക്കുന്ന കിങ്ങിണി മോളെയും ഒരുക്കി വേഗം തന്നെ പുറത്തേക്ക് വന്നു… ഹരി ഒപ്പം ആ വീട്ടിലെ എല്ലാരും ഒരുങ്ങി നിൽപുണ്ടായിരുന്നു… എല്ലാവരുടെയും മുഖത്ത് ഒരുതരം വിഷാദ ഭാവം മാത്രം…. അമ്മയുടെ കണ്ണുകൾ ഇടയ്ക്ക് നിറയുന്നുണ്ടായിരുന്നു….. അഞ്ജുവിന് മനസ്സിൽ വല്ലാത്ത ഭയം കേറി കുടി… ശ്രീ മംഗലത്തുകാർ 2 കാറിലായി അവിടെ നിന്നും തിരിച്ചു….ഹരിയും അഞ്ജുവും കിങ്ങിണി മോളും ഒരു കാറിൽ…. ഉണ്ണിയും അച്ഛനും അമ്മയും കിർത്തിയും വേറെ ഒരു കാറിലുമായി യാത്ര തുടങ്ങി….

അഞ്ജു കാറിൽ ഇരുന്നു പലതവണ അവനോട് കാര്യം തിരക്കി…. പക്ഷേ ഹരി മൗനം തുടർന്നു… ഹരി വീടിനു മുമ്പിലെ വഴിയിൽ വണ്ടി നിർത്തി… അഞ്ജു വിറയർന്ന കാലുകളുടെ പുറത്തേക്ക് ഇറങ്ങി…. ഹരി അഞ്ജുവിനെ ചേർത്ത് പിടിച്ചു ഒരുതരം മരവിപ്പോടെ നടന്നു നീങ്ങി….. വീട്ടുമുറ്റത്ത് താര്‍പ്പായി വലിച്ച് കിട്ടിയിട്ടുണ്ട്….. വാടകയ്ക്കെടുത്ത കസേരകൾ നിരത്തിയിട്ടിരിക്കുന്നു…. അങ്ങ് ഇങ്ങുമായി നാട്ടുകാരും കുടുംബക്കാരും കൂടി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു…

ഉമ്മറത്തിണ്ണയിൽ കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിൽ ഒരാൾ ഭഗവതദ്ധ്യായങ്ങൾ ഓരോന്നും വായിക്കുന്നു…. വീശുന്ന കാറ്റിൽ അന്തരീക്ഷത്തിൽ എങ്ങും ചന്ദനത്തിരിയുടെ സുഗന്ധം പരന്നിരുന്നു …. ആരൊക്കെയോ ചേർന്ന് പടിഞ്ഞാറു വശത്ത് നിൽക്കുന്ന തേൻ മാവിൻ കൊമ്പ് മുറിക്കുന്നു… കഴിഞ്ഞ ഓണത്തിനും ആ കൊമ്പിൽ ഊഞ്ഞാൽ കെട്ടിഅടിത്ത് ഓർമ്മവന്നു…. ഉള്ളിൽ നിന്നും ആരുടെയോക്കയോ തേങ്ങലുകൾ കേൾക്കാം… അഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞു കാഴ്ചകളെ അത് അവ്യക്തമായി മറച്ചിരുന്നു…

❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 15