Sunday, December 22, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 14

എഴുത്തുകാരി: Anzila Ansi

സർജറി ചെയ്യാൻ കേറിയ മഹി അഞ്ജുവിന്റെ മുഖം കണ്ടതും ഒന്ന് ഞെട്ടി പുറകോട്ട് മാറി പെട്ടെന്ന് അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരു തളർച്ച അനുഭവപ്പെട്ടു ബോധം മറഞ്ഞു നിലത്തേക്ക് വീണു….. ജാസിം വേഗം മഹിയെ വിളിക്കാൻ ശ്രമിച്ചു… പക്ഷേ അദ്ദേഹത്തിന് ബോധം വീഴുനുണ്ടായിരുന്നില്ല… ജാസിം അടുത്തുനിന്ന് നഴ്സിനോട് ഹരിയെ വിളിക്കാൻ പറഞ്ഞു…. അവർ ഹരിയെ വിളിക്കാൻ പുറത്തെകോടി.. ഹരി ഡോക്ടർ ഒന്ന് അകത്തേക്ക് വരണം… എന്തുപറ്റി…എന്താ.. ഹരി ഉൽക്കണ്ടയോടെ ചോദിച്ചതിനൊപ്പം അകത്തേക്ക് കയറി ചെന്നു….

അകത്ത് ജാസിം മഹി മാമ്മേ താങ്ങി പിടിച്ചിരിക്കുന്നു…ഹരി അങ്ങോട്ടേക്ക് ഓടിച്ചെന്നു… എന്താടാ എന്തുപറ്റി മാമ്മക്ക്.. അറിയില്ലെടാ… പെട്ടെന്ന് തലകറങ്ങി വീണതണ്….ഒരുപക്ഷേ രാവിലെ ബ്ലഡ് കൊടുത്തതിന്റെ ക്ഷീണം ആയിരിക്കും….. ഹരി മഹിയെ പരിശോധിച്ചു…ഡാ ഇത് അതൊന്നുമല്ല…. I think its a minor attack….പെട്ടെന്നു തന്നെ സ്ട്രെച്ചർ കൊണ്ടുവരാൻ ഹരി അവിടെ നിന്ന് അറ്റൻഡർമാരോട് പറഞ്ഞു… മഹിയെ വേഗം ICUലേക്ക് മാറ്റി… ഹരി OT ഇൽ നിന്ന് ഇറങ്ങും മുമ്പ് അഞ്ജലിയെ ഒന്ന് നോക്കി… ഒപ്പം ജാസ്മിന്റെ കൈയിൽ ഹരി ഒന്ന് അമർത്തി പിടിച്ചു…. എന്റെ അഞ്ജുവിനെ ഞാൻ നിന്നെ ഏൽപ്പിക്കുവാണ്….

എനിക്ക് അവളെ തിരികെ തരണം…. നിന്നെ എനിക്ക് വിശ്വാസമാണ്…. U carry on…. ഹരി… ഞാൻ…. ഹരി അവനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു… ഹരി അവിടെനിന്ന് ഇറങ്ങി നേരെ ICUലേക്ക് പോയി…. പെട്ടെന്നുണ്ടായ ഷോക്കിൽ മഹിക്ക് ഒരു മൈനർ അറ്റാക്ക് തന്നെയായിരുന്നു…. ഒരുപക്ഷേ വർഷങ്ങൾക്ക് ശേഷം അഞ്ജുവിനെ ആ അവസ്ഥയിൽ കണ്ടപ്പോൾ ജാനിയമ്മേ ഓർമ്മ വന്നു കാണും….മഹി ഇപ്പോൾ ഒബ്സർവേഷനിലാണ്…. അഞ്ജുവിനെ ഓപ്പറേഷൻ തിയേറ്ററിൽ കേറ്റിയിട്ട് ഇപ്പോൾ മൂന്നു മണിക്കൂർ കഴിഞ്ഞു….ഹരി OT ക്ക് മുന്നിൽ നിലയുറപ്പിച്ചു….

അവന്റെ മനസ്സിൽ പേരറിയാത്തൊരു ഭയം രൂപപ്പെട്ടു….. അവന്റെ മനസ്സു മുഴുവൻ ചോരയിൽ കുതിർന്ന അഞ്ജുവിന്റെ മുഖമായിരുന്നു…. ഡാ ഹരികുട്ടാ…. ഞാൻ നിനക്ക് എന്റെ മോളെ കൈപിടിച്ച് തന്ന നീ അവളെ പൊന്നുപോലെ നോക്കുവോ….. നോക്കുമല്ലോ…. എന്റെ ഈ രണ്ട് കണ്ണുകൊണ്ടു നന്നായി നോക്കും… അതല്ലടാ പൊട്ടാ ഞാൻ പറഞ്ഞേ….. വലുതാകുമ്പോൾ എന്റെ അഞ്ജുട്ടിയെ നിനക്ക് കല്യാണം കഴിച്ചു തന്നാൽ അവളെ നീ നന്നായി നോക്കണം കേട്ടോ….. അവളെ വേദനിപ്പിക്കുന്ന ഒന്നും നീ ചെയ്യരുത്…..വാക്ക് താ ഹരികുട്ടാ….. അഞ്ജുട്ടിയോ…? അത് ആരാ ജനുമ്മ….? ആ ഒമ്പത് വയസ്സുകാരനിൽ കൗതുകം ഉണർന്നു…

അതൊക്കെ സമയമാകുമ്പോൾ പറഞ്ഞുതരാം ഇപ്പോൾ നീ വാക്ക് താ….. എന്റെ ജാനുമ്മ സത്യം…. അമ്മേടെ അഞ്ജുവിന് പൊന്നുപോലെ ഞാൻ നോക്കിക്കോളാം…. പക്ഷേ എനിക്ക് സിപ്പ് വാങ്ങിത്തരണം…. ഹരി അത് പറഞ്ഞതും ജാനകി പൊട്ടിച്ചിരിക്കാൻ തുടങ്ങി…. ആ ചിരിയിൽ ഹരിയും കൂടി… ഹരിയുടെ ചുണ്ടിൽ ഒരു ചിരി തത്തിക്കളിച്ചു… ഓർമ്മകൾ വീണ്ടും അഞ്ജലിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ എത്തിയപ്പോൾ വീണ്ടും അവന്റെ മുഖം വാടി…. കുറച്ച് സമയത്തിന് ശേഷം ജാസിം പുറത്തേക്കിറങ്ങി വന്നു…. പുറത്ത് വന്ന അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു…

ഹരി ജാസിമിന്റെ അടുത്തേക്കു ചെന്നു… സർജറി വിജയകരമായിരുന്നു പക്ഷേ 24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല.. അതിനുള്ളിൽ അഞ്ജലി കോൺഷ്യസ് ആവുകയും വേണം… നന്നായി പ്രാർത്ഥിക്ക് ഇത്രയൊക്കെ ദൈവം സഹായിച്ച് നല്ല രീതിയിൽ നടന്നില്ലേ ഇനിയും നമുക്ക് നല്ലത് തന്നെ പ്രതീക്ഷിക്കാം….. ജാസിം ഹരിയുടെ പുറത്ത് തട്ടി അവനെ ആശ്വസിപ്പിച്ചു…. ടാ എനിക്ക് അവളെ ഒന്ന് കാണണമായിരുന്നു.. ഇപ്പോൾ വെന്റിലേറ്ററിലാണ്… NSICUലേക്ക് മാറ്റുമ്പോൾ കാണാം…. ഹരി ഒരു ദീർഘനിശ്വാസമേടുത്തു….. താങ്ക്സ് ഡാ…. താങ്ക്സ് എ ലോട്ട്… എന്തിനാടാ നമ്മുക്കിടയിൽ ഇങ്ങനെയുള്ള ഫോർമാലിറ്റീസ്… നിന്റെ ഭാര്യ എന്റെ പെങ്ങൾ അല്ലയോടാ….

നീ വിശ്വസിച്ച് എന്നെ ഏൽപ്പിച്ചത് നിന്റെ പ്രാണനെല്ലേ…. എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്…. ഇനി എല്ലാം പടച്ചോന്റെ കയ്യിലാണ്… ഹരി അവന് ഒരു നിറഞ്ഞ പുഞ്ചിരി നൽകി… അല്ല ഹരി മഹി അങ്കിളിന് ഇപ്പോൾ എങ്ങനെയുണ്ട്…? അറ്റാക്ക് ആയിരുന്നു… ഇപ്പോൾ സ്റ്റബിളാണ്… പക്ഷേ ഇപ്പോ ഒബ്സർവേഷനിലാണ് …. പെട്ടെന്നുണ്ടായ ഷോക്കിൽ വന്നതായിരിക്കും…..ഇനി എന്തെങ്കിലും വേരിയേഷൻ വരുവാണെങ്കിൽ ആൻജിയോഗ്രാം ചെയ്യണം….വേറെ കുഴപ്പമൊന്നും ഇപ്പോൾ കാണുന്നില്ല…. മ്മ്മ്മ്…. നീ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്ക്… ഞാൻ ക്യാബിനിൽ കാണും… മഹിക്ക് ബോധം തെളിഞ്ഞു….

അയാളുടെ മനസ്സിൽ ഇപ്പോഴും ക്ഷീണിച്ച് അവശയായി കിടക്കുന്ന അഞ്ജുവിന്റെ മുഖമായിരുന്നു…. പെട്ടെന്ന് അയാളുടെ ഓർമ്മ തന്റെ ജാനുവിലേക്ക് എത്തിച്ചേർന്ന് നിന്നു…. തന്റെ പ്രണയവും മനസ്സും ശരീരവും ഒരുപോലെ പങ്കുവെച്ച് തന്റെ മാത്രം പെണ്ണ്…. കാവിലേ നാഗത്താൻമാരുടെ മുമ്പിൽവെച്ച് മഞ്ഞ ചരടിലുടെ താൻ സ്വന്തമാക്കിയ നിധി…. തന്റെ വേദകളും ആവശ്യങ്ങളും തന്നെക്കാൾ മുന്നേ തിരിച്ചറിയുന്ന കിച്ചുവേട്ടന്റെ മാത്രം ജാനി…. മനസ്സുകൾക്ക് അപ്പുറം ഇരുമെയും ഒന്നായ ആ രാത്രി കുസൃതിയോടെ താൻ അവളോട് ചോദിച്ചത് മഹിയുടെ മനസ്സിൽ ഓടിയെത്തി….

ജാനു….. മ്മ്മ്മ്… ജാനു… മ്മ്മ്മ്… പറ കിച്ചുവേട്ട…. എനിക്ക് ഒരു മോളെ തരുമോ നീ….? ഇപ്പഴോ….? എന്താ പറ്റില്ലേ…..? എല്ലാരും അറിഞ്ഞ് ഞാൻ കിച്ചുവേട്ടന്റെ പെണ്ണായിട്ട് പോരേ…. നിനക്ക് എന്നെ വിശ്വാസം ഇല്ലേ….ഈ മാറോട് ചേർന്ന് കിടക്കുന്ന മഞ്ഞ ചരടിനു നീ ഒരു വിലയും കൽപ്പിക്കുന്നില്ല ജാനു…. അതോ നിനക്കും പ്രഹസനങ്ങളോടാണോ താൽപര്യം…? എന്റെ പൊന്നു ഡോക്ടറെ ഇതു കൊച്ചു കേരളമാണ് അല്ലാതെ ഡോക്ടറിന്റെ അമേരിക്ക ഒന്നുമല്ല… ആരുമറിയാതെ കെട്ടി ഒരു കൊച്ചുമായി ചെന്ന ആദ്യം എന്നെ ഓടിക്കുന്നത് എന്റെ അമ്മ തന്നെയായിരിക്കും… പിന്നെ നാട്ടുകാര് വേറെ പലതും പറഞ്ഞു ഉണ്ടാകും… നിനക്ക് ചെലവിന് തരാൻ ഞാൻ ഇല്ലേ…

പിന്നെ നാട്ടുകാരേ നോക്കുന്നത് എന്തിനാ… നമ്മുടെ കുഞ്ഞ് ഈ ഭൂമിയിൽ പിറവി കൊള്ളുമ്പോൾ ആരും എന്നോട് ചോദ്യം ചെയ്യാൻ വരരുത് ഇതാരുടെ കുഞ്ഞാണെന്ന്…. മറിച്ച് മാണിക്യ മംഗലത്തെ മഹീന്ദ്രന്റെ കുഞ്ഞാണെന്ന് ഞാൻ പറയാതെ തന്നെ അറിയണം…. ഒരു പെണ്ണിനെ എപ്പോഴും അഭിമാനം അതാണ് കിച്ചുവേട്ട…. മ്മ്മ്മ്…. നമ്മുടെ മോൾക്ക്‌ അഞ്ജലി എന്ന് പേരിടാം…. അതൊക്കെ കിച്ചു ഏട്ടൻ ഇഷ്ടം… പക്ഷേ മോനാ ജനിക്കുന്നതെങ്കിലോ….. നീ നോക്കിക്കോ നമുക്കൊരു ചുന്ദരി മോള് ആയിരിക്കും…. നിന്നെപ്പോലെ തന്നെ.. ആഹാ….അപ്പൊ കിച്ചുവേട്ടന് മോളെ മാത്രം മതിയോ…. കിച്ചുവേട്ടനെ പോലൊരു മോനെ വേണ്ടേയോ… വേണ്ട…..എനിക്ക് ഒരു മോളെ മാത്രം മതി…

എന്റെ അഞ്ജുട്ടിയെ… അവളെ ഞാൻ എന്റെ ഹരികുട്ടന് കൈ പിടിച്ചു കൊടുക്കും…. ആ ഓർമ്മയിൽ മഹിയുടെ കണ്ണ് നിറഞ്ഞു…. മഹിക്ക് അഞ്ജുവിനെ കാണാൻ തോന്നി….. അവൾ തന്റെ ജാനിയുടെ മകളാണോ…? മഹിയുടെ മനസ്സിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉയർന്നുവന്നു….അയാൾ അവിടെ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു…. തടയാൻ ചെന്ന ഡ്യൂട്ടി ഡോക്ടറിനെയും നഴ്സിനെയും വഴക്കു പറഞ്ഞ് മാറ്റി നിർത്തി….ഹരി വേഗം ICUലേക്ക് കേറി ചെന്നു…. എന്താ മാമ്മേ ഈ കാണിക്കുന്നേ…. ഇപ്പോൾ നല്ല വിശ്രമം ആവശ്യമാണ്…. അടങ്ങി അവിടെ കടക്ക്… ഹരികുട്ടാ എനിക്ക് അഞ്ജുട്ടിയെ കാണണം… അഞ്ജുവിനെ ഇപ്പോൾ കാണാൻ കഴിയില്ല മാമ്മേ….

പേടിക്കാൻ ഒന്നുമില്ല സർജറി വിജയകരമായിരുന്നു….. ഇപ്പോൾ മാമ്മ നന്നായി വിശ്രമിക്കൂ…. ഹരികുട്ടാ… അഞ്ജു മോള്….. എന്റെ ജാനു… അദ്ദേഹത്തിന് വാക്കുകൾ കിട്ടുനുണ്ടായിരുന്നില്ല വല്ലാതെ കിതക്കാൻ തുടങ്ങി…. മാമ്മേ റീലാക്സ് ചെയ്യ്… ഇപ്പോ ഒന്നും ആലോചിക്കേണ്ട നമ്മുക്ക് പിന്നെ സംസാരിക്കാം…. സിസ്റ്റർ ആ Diazepam injection ഇങ്ങ് എടുതെ… ഹരി…കുട്ടാ എനി…ക്ക് എ….ന്റെ… മഹി മരുന്നിന്റെ സെടേഷനിൽ മയക്കത്തിലേക്ക് വീണു പോയി…. ഡോക്ടർ…. അഞ്ജലി മാഡത്തെ NSICUലേക്ക് മാറ്റിയിട്ടുണ്ട്… ഡോക്ടറോട് ജാസിം ഡോക്ടർ പറയാൻ പറഞ്ഞു.. ICUലേക്ക് ഒരു നഴ്സ് വന്നു പറഞ്ഞു…

ഹരി മഹിയെ ഒന്നു നോക്കി…. ജൂനിയർ ഡോക്ടറിനെ ഏൽപ്പിച്ച്…. അവൻ NSICU ലേക്ക് പോയി….ഹരി ഗൗണും മാസ്കും ഒക്കെ ഇട്ടു അവിടേക്ക് കെയറി അഞ്ജുവിനെ കാണാൻ….അവളുടെ അവസ്ഥ കണ്ട് ഹരിക്ക് താങ്ങാൻ കഴിഞ്ഞില്ല….. ഹരി അഞ്ജുവിന്റെ അടുത്തേക്ക് ഇരുന്നു….cannula ഇട്ടേക്കുന്ന കൈയിൽ അവൻ മൃദുവായി ഒന്ന് തലോടി അവന്റെ ചുണ്ടോടു ചേർത്തു….അവൻ കുറേ സമയം അവളുടെ കൂടെ ഇരുന്നു…. ഡോക്ടർ…. ഡോക്ടറിന്റെ അമ്മ വിളിക്കുന്നുണ്ട്… പുറത്തേക്കൊന്നു ചെല്ലാൻ പറഞ്ഞു… ഹരി അഞ്ജുവിനെ ഒന്നുകൂടി നോക്കി….. ഞാൻ ഇപ്പോൾ തിരികെ വരാം എന്ന് പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി…. എന്താ അമ്മേ എന്താ വിളിച്ചേ….

ഹരി കുട്ടാ കിങ്ങിണി മോള് വീട്ടിൽ കരച്ചിലോട് കരച്ചിലാണ്… കീർത്തി ഇപ്പോൾ വിളിച്ചിരുന്നു…മോൾക്ക് അഞ്ജുവിനെ കാണണം എന്ന് പറഞ്ഞാണ് കരയുന്നത്… ഇടയ്ക്ക് ചൂട് കൂടുന്നുണ്ട്…. ഞാനിപ്പോ എന്താ ചെയ്യേണ്ടേ…. ഇപ്പോൾ തൽക്കാലം അവള്ക്ക് ഞങ്ങളുടെ മുറിയുടെ കബോർഡിൽ ഇരിക്കുന്ന Acetaminophen മരുന്ന് എടുത്തു കൊടുക്കാൻ കീർത്തിയോട് പറ…..ചുട് കുറയും അമ്മേ…..അല്ലങ്കിൽ വേണ്ട ഞാൻ തന്നെ വിളികാം കീർത്തിയേ…. നാളെ മോളെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവരാൻ ഞാൻ ഉണ്ണിയോടും പറഞ്ഞേക്കാം…. ഹരി വീണ്ടും അഞ്ജലിയുടെ അടുത്തേക്ക് പോകാൻ തിരിഞ്ഞതും ശാരദമ്മ അവനെ വീണ്ടും വിളിച്ചു….. ഹരികുട്ടാ…..അവൻ തിരിഞ്ഞുനോക്കി…..

ഇന്നലെ തോട്ട് നീ ഒന്നും കഴിച്ചിട്ടില്ലല്ലോ…. വല്ലോം കഴിക്ക് മോനെ ഇപ്പോൾ അഞ്ജു മോൾക്ക്‌ കുറവില്ലേ…. അല്ലങ്കിൽ അവൾ എഴുനേക്കുമ്പോൾ നീ വീണുപോകും ഹരികുട്ടാ…. ഹരി അമ്മയെ നോക്കി ഒന്ന് ചിരിച്ചിട്ട് വീണ്ടും അകത്തേക്ക് കയറി പോയി…… ഹരി വീണ്ടും അഞ്ജുവിന്റെ കൈകൾ അവളെ ഒട്ടും നോവിക്കാതെ അവൻ കവർന്നു…രാത്രി എപ്പോഴോ അവന്റെ കണ്ണ് ഒന്നു മയങ്ങി…. അവന്റെ കയ്യിൽ സുരക്ഷിതമായി വെച്ചിരുന്ന അഞ്ജുവിന്റെ കൈകൾക്ക് ചെറു അനക്കം വന്നു തുടങ്ങി… ഹരിയുടെ കയ്യിൽ എന്തോ ഇഴയുന്നതുപോലെ തോന്നി അവൻ കണ്ണുകൾ വലിച്ചു തുറന്നു…. അഞ്ജുവിന്റെ കൈകളുടെ ചലനം അവനിൽ ഈ ലോകം കിഴടക്കിയതുപോലെ തോന്നി….

സന്തോഷത്താൽ ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. അവൻ അടുത്തുനിന്ന് നേഴ്സിനോട് ജാസ്മിനെ വിളിക്കാൻ പറഞ്ഞയച്ചു… ജാസിം വന്ന് അവളെ പരിശോധിച്ചു….ഇടക്ക് ബോധം തെളിഞ്ഞതുകൊണ്ടു തന്നെ ഇനി പേടിക്കാൻ ഒന്നുമില്ല….ഇനി ഒരു കടമ്പ കൂടി ബാക്കി നിൽക്കുന്നുണ്ട്…. ഹരി എന്താണെന്ന് അർത്ഥത്തിൽ ജാസ്മിനെ നോക്കി…. അഞ്ജലിക്ക് എല്ലാരെയും തിരിച്ചറിയാൻ പറ്റുന്നുണ്ടോ എന്നു കൂടി അറിയണം…. ഇത്തരം കേസുകളിൽ ഓർമ്മയ്ക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്…. നിന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല….. Hope for the best….. നാളെ നമ്മുക്ക് ICUവിലേക്ക് മാറ്റാം….

നീ ഇവിടെ കാണുമല്ലോ എനിക്ക് കുറച്ച് തിരക്കുണ്ട്… മോന് ചെറിയൊരു പനി ഇപ്പോൾ റിയ വിളിച്ചിരുന്നു….. ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ…. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ ഒന്ന് വിളിച്ചാൽ മതി…. ശെരിയഡാ… ഇന്നലെ തൊട്ട് നീ ഇവിടെ തന്നെ അല്ലായിരുന്നോ…. പോയി ഒന്ന് റസ്റ്റ് എടുക്ക് നമ്മുക്ക് നാളെ കാണാം… ഹരി ജസിമിനോടായി പറഞ്ഞു…. പിറ്റേദിവസം അഞ്ജലിയെ ICUവിലേക്ക് മാറ്റി… ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോൾ മുതൽ അഞ്ജു കിങ്ങിണി മോളെ കാണാൻ വാശി പിടിക്കാൻ തുടങ്ങി…. അവളുടെ ഓർമ്മയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നതിൽ എല്ലാവർക്കും സന്തോഷമായി…. ഹരി ICU വിലെക്ക് കേറി ചെന്നപ്പോൾ അഞ്ജു ഉറക്കത്തിലായിരുന്നു…..

അവൻ അവളുടെ അടുത്തിരുന്നു പതിയെ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു….. നനുത്തൊരു സ്പർശനം ഏറ്റ അഞ്ജു ആയാസപ്പെട്ട് മിഴികൾ തുറന്നു…. അടുത് ഹരിയെ കണ്ട് അവളുടെ മുഖത്ത് ഒരു തെളിച്ചം വന്നു…. ശ്രീ….യേട്ടാ.. ഏ…ട്ടന് ഒ..ന്നും പറ്റി..യില്ല..ല്ലോ… അഞ്ജലിയുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു… ഒന്നും ഇല്ലഡാ…. അവൻ ഒരു ചെറു പുഞ്ചിരിയോടെ അവൾക്ക് മറുപടി നൽകി… മോ….ളോ… എനി..ക്ക് കാ..ണ..ണം… ഇപ്പോ പറ്റില്ലല്ലോ….. മുറിയിലോട്ട് മാറ്റുമ്പോൾ മോളെ കാണാം…. അതു കേട്ടതും അഞ്ജുവിന്റെ മുഖം വാടി…..

ഇതിനോടകം മഹിയെ മുറിയിലേക്ക് മാറ്റിയിരുന്നു…..അയാളും വല്ലാണ്ട് വാശി പിടിക്കുന്നുണ്ടായിരുന്നു അഞ്ജുവിനെ കാണാൻ….. ദേവരാജനും ശിവപ്രസാദും കൂടി മഹിയെ കാണാൻ മുറിയിലേക്ക് വന്നു…. എങ്ങനെയുണ്ട് മഹി ഇപ്പോൾ… ദേവരാജൻ ചോദിച്ചു…. ഇപ്പോ കുഴപ്പമില്ല അളിയാ…. മഹിയുടെ ശ്രദ്ധ ശിവപ്രസാദിൽ എത്തിയപ്പോൾ ദേവരാജ് തന്നെ അയാളെ മഹിക്ക് പരിചയപ്പെടുത്തി… മഹി ഇതാണ് അഞ്ജു മോളുടെ അച്ഛൻ… ശിവപ്രസാദ്… ശിവപ്രസാദ് മഹിക്ക് ഒരു പുഞ്ചിരി നൽകി… തിളക്കമില്ലാത്ത ഒരു പുഞ്ചിരി മഹിയും ശിവപ്രസാദിന്ന് തിരികെ നൽകി…. അയാൾക്കുള്ളിൽ പല ചോദ്യങ്ങളും ഉടലെടുത്തു…. അപ്പോ അഞ്ചു മോളുടെ അമ്മയോ…? മഹി ഉത്സാഹത്തോടെ ചോദിച്ചു…. ഇല്ല… ജീവിച്ചിരിപ്പില്ല….

അഞ്ജുട്ടിക്ക് രണ്ടു വയസ്സുള്ളപ്പോഴ ജാനകി മരിക്കുന്നേ….ആ അറിവ് മഹിയിൽ ഒരു മരവിപ്പ് സൃഷ്ടിച്ചു…. ജാനകി…. അപ്പോൾ അഞ്ജു മോള്…. ദേവിയെ…..ഇതെന്ത് പരീക്ഷണമാണ്….. അഞ്ചു മോള് ശിവപ്രസാദിന്റെ മകളാണെന്ന് എന്റെ മനസ്സ് വിശ്വസിക്കുന്നില്ലല്ലോ…..ജാനു അവൾ നമ്മുടെ ആണോ….? ഈ ഭൂമിയിൽ അതിനു മറുപടി തരാൻ ഇനി ശിവ പ്രസാദിന് മാത്രമേ കഴിയൂ….. പക്ഷേ എങ്ങനെ ചോദിക്കും…. ഒരു പക്ഷേ അഞ്ജു മോള്… അല്ല അവൾ എന്റെ മോളെ… എന്തോ മനസ്സ് അങ്ങനെ പറയാനാണ് ആഗ്രഹിക്കുന്നത്…. മഹി ആകെ ധർമസങ്കടത്തിലായി….. എങ്ങനെയിരുന്നു അഞ്ജു മോൾടെ അമ്മ…. മഹി പൂർത്തിയാക്കാൻ കഴിയാതെ പാതിയിൽ വച്ച് നിർത്തി….

ക്യാൻസരായിരുന്നു…. ഒരുപാട് വൈകി തിരിച്ചറിഞ്ഞപ്പോൾ….. മഹി തന്റെ സങ്കടം ഉള്ളിൽ ഒതുക്കാൻ നന്നായി കഷ്ടപ്പെട്ടു… ജാനു… മോളെ നിന്നെ ഒന്ന് അവസാനമായി കാണാൻ പോലും കഴിഞ്ഞില്ലല്ലോ എനിക്ക്…. നിനക്ക് വേണ്ടി മാത്രമായിരുന്നല്ലോ മോളെ ഇത്രയും കാലം ഞാൻ അലഞ്ഞു തിരിഞ്ഞു നടന്നത്… കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണുനീർ ആരും കാണാതെ മഹി തുടച്ചു നീക്കി….. എന്തുപറ്റി മഹിയെ എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നു….ഏയ് ഒന്നുമില്ല അളിയാ… ചെറിയൊരു വേദന പോലെ.. ആണോ.. എങ്കിൽ ഹരിയെ വിളിക്കാം…. അതിന്റെ ഒന്നും ആവശ്യമില്ല… ഇതിപ്പോ അങ്ങ് മാറും…. ഞാനൊന്നു കിടക്കട്ടെ….ചങ്ക് പൊട്ടുന്ന വേദനയോടെ മഹി കിടക്കയിലേക്ക് ചാഞ്ഞു…

തനിക്ക് അവരോട് പറയാൻ കഴിയില്ലല്ലോ ഹൃദയത്തിനല്ല മനസ്സിനാണ് വേദന എന്ന്…. കിങ്ങിണി മോളുടെ നിർബന്ധം സഹിക്കവയ്യാതെ ഹരി അവളെ അഞ്ജുവിനെ കാണിക്കാൻ ICUവിലെക്ക് കൊണ്ടുപോയി… അഞ്ജു നല്ല മയക്കത്തിലായിരുന്നു…. കിങ്ങിണി മോള് അവളെ കണ്ടതും ഹരിയുടെ കയ്യിലിരുന്നൂ അഞ്ജുവിന്റെ അടുത്തേക്ക് പോകാൻ തിടുക്കം കൂട്ടി…. അമ്മ… അമ്മാ…. കിങ്ങിണി മോളും ഉറക്കെ വിളിക്കാൻ തുടങ്ങി…. അഞ്ജലി മരുന്നിന്റെ സെടേഷനിൽ മയങ്ങുകയായിരുന്നു…. അമ്മ…അമ്മാാാാ…. കിങ്ങിണി മോളുടെ ആ വിളിയിൽ അഞ്ജു അവളുടെ കണ്ണുകൾ വലിച്ചു തുറന്നു…കിങ്ങിണി മോളെ കണ്ട് അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

ഹരി മോളെ അഞ്ജുവിന്റെ അടുത്തേക്ക് കൊണ്ടു ചെന്നു… കീത്തികൊച്ചു പാഞ്ഞല്ലോ അമ്മക്ക് ഉവാവ്വ് പറ്റിന്…. മയിയോ അമ്മടെ ഉവ്വവ്വ്…. മാറിയാ..ലോ അ..മ്മടെ ഉവാ…വു.. അമ്മ..ടെ മോ…ള് പാ…പ്പം കഴി..ച്ചോ… അഞ്ജലി വാക്കുകൾ കൂട്ടിച്ചേർക്കാൻ കഷ്ടപ്പെട്ടു കച്ച് ഉണ്ണിഅച്ഛാ തന്നല്ലോ മോക്ക്‌….. അമ്മ..ക്ക് ഒ..രു ഉ..മ്മ താ… ഹരി മോളെ അഞ്ചുവിന്റെ മുഖത്തോടടുപ്പിച്ചു… അമ്മക്ക് തക്കര ഉമ്മ….. രണ്ടുദിവസം കഴിഞ്ഞപ്പോൾ അഞ്ജുവിനെ മുറിയിലേക്ക് മാറ്റി… തുടരും…. (തിരുത്തിയിട്ടില്ല) ഓരോ ഭഗങ്ങൾ എഴുതൻ തുടങ്ങും മുമ്പ് അന്ന് എഴുതേണ്ടത് മുഴുവൻ മനസിൽ പതിഞ്ഞലേ ഞാൻ എഴുതി തുടങ്ങു….

അഞ്ജുവിന്റെ ആക്സിഡന്റ് മുതൽ എനിക്ക് എങ്ങനെ എഴുതണമേന്ന് വെക്തമായി ധാരണ ഉണ്ടായിരുന്നു…. ഈ കഥ കുറച്ചതിക്കം ഉണ്ട് ഇനിയും എഴുതാൻ… കുറച്ച് പാസ്റ്റും പ്രേസേന്റും ഒക്കെ ബാക്കി നിൽക്കുവാണ്…. എന്നുകരുതി ഒരുപാട് പാർട്ടുകളാക്കി നീട്ടിക്കൊണ്ടു പോകാനും താൽപര്യമില്ല….. ഒരുപക്ഷേ ഇതിലും മോശമായ പല സാഹചര്യങ്ങളും അഞ്ജുവിന്റെ ജീവിതത്തിൽ ഇനിയും ഉണ്ടായേക്കാം…. എന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് ഒരുപാട് സ്നേഹം…. അഭിപ്രായങ്ങൾ പോരട്ടെ….

❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 13