Thursday, April 25, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 13

Spread the love

എഴുത്തുകാരി: Anzila Ansi

Thank you for reading this post, don't forget to subscribe!

ശ്രീയേട്ടാ……. അവൾ ഹരിയെ വിളിച്ച് ഓടിവന്ന് അവനെ തള്ളി മാറ്റി പകരം ആ വണ്ടി അഞ്ജുവിനെ ഇടിച്ചു…. ഒരു അപ്പൂപ്പൻ താടി അന്തരീക്ഷത്തിൽ ഉയരുന്നത് പോലെ അഞ്ജു ഉയർന്നു താഴുന്നു റോഡിലേക്ക് വീണു…. നിമിഷനേരം കൊണ്ട് അഞ്ജുവിന്റെ ചുട് രക്തം റോഡിൽ ആകെ പടർന്നു… അഞ്ജു…. ഹരി അലറിവിളിച്ചുകൊണ്ട് അഞ്ജുവിന്റെ അടുത്തേക്ക് ചെന്നു…. അനുസരണയില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകി…..

രക്തം വാർന്നൊഴുകുന്ന അഞ്ജുവിന്റെ തല ഹരി എടുത്ത് അവന്റെ മടിയിൽ വെച്ച അവൻ അവളെ ഭ്രാന്തനെപ്പോലെ അലറി വിളിക്കാൻ തുടങ്ങി… ഹരിയുടെ ഷർട്ട് അഞ്ജുവിനെ ചോരയിൽ കുതിർന്നു… വേഗം അവൻ അവളെ ഇരുകൈകളിലും കോരിയെടുത്തു…. ഉണ്ണി വേഗം വണ്ടി എടുത്തു കൊണ്ട് വന്നു…. ഹരി അഞ്ജുവിനെ വേഗം ഇരുകൈകളിലും കോരിയെടുത്തു വണ്ടിയിലേക്ക് കയറി… കിങ്ങിണി മോള് അമ്മേ എന്ന് വിളിച്ചു കരയാൻ തുടങ്ങി…. അഞ്ജു മോളെ കണ്ണുതുറക്കഡാ….

ദേ നമ്മുടെ മോള് കരയുന്നേ നീ കേട്ടില്ലേ… കണ്ണു തുറക്കെഡാ…. ഹരി ഓരോന്ന് പറഞ്ഞു അഞ്ജുവിന്റെ കവിളിൽ പതിയെ തട്ടി ഉണർത്താൻ ശ്രമിച്ചു….. അഞ്ജു പാതി ബോധത്തിലേക്ക് വന്നു ശ്രീ…യേ….ട്ടാ…. ഏ..ട്ട..ന് ഒ..ന്നും പ..റ്റി..ല്ലാ…ലോ… അഞ്ജു ഹരിയുടെ കവിളിൽ അവളുടെ ശക്തിയില്ലാത്ത കൈ കൊണ്ട് ഒന്ന് തലോടി പെട്ടെന്ന് ആ കൈ നിലത്തേക്കു ഊന്ന് വീണു… അഞ്ജു….. അഞ്ജു….നിനക്ക് ഒന്നും ഇല്ല മോളെ…. നമ്മൾ ഇപ്പൊ ഹോസ്പിറ്റലിൽ എതും… നിന്നെ ഈ ഹരി ഒരു വിധിക്കും വിട്ടുകൊടുക്കില്ല….

എന്റെ ജാനിയമ്മ എനിക്ക് തന്ന നിധിയാണ് നീ…. ഉണ്ണി ഒന്നു വേഗം പോടാ….ഹരി ഉണ്ണിയുടെ നേരെ കയർതു….. അവർ വേഗം ഹോസ്പിറ്റലിൽ എത്തി… മാണിക്യ മംഗലത്തെ ഹോസ്പിറ്റലിൽ തന്നെയായിരുന്നു…. അഞ്ജലിയേ എടുത്തുകൊണ്ട് ഹരി നേരേ ICU ലേക്ക് കയറി…. എല്ലാം തകർന്നവനെ പോലെ ഹരി പുറത്തേക്കിറങ്ങി…. കുറച്ചുകഴിഞ്ഞ് ഒരു നേഴ്സ് പുറത്തേക്കിറങ്ങി വന്നു… അഞ്ജലിയുടെ കൂടെ ആരാ… ഹരി കേട്ടയുടനെ അവരുടെ അടുത്തേക്ക് ചെന്നു…. ഹരി ഡോക്ടർ… അഞ്ജലി….?

ഹരിയെ കണ്ടതും ആ നേഴ്സ് എന്ത് ചെയ്യണമെന്നറിയാതെ നിന്നു…. She is my wife…ഹരി അവരോട് പറഞ്ഞു… സോറി സാർ… എനിക്കറിയില്ലായിരുന്നു…. സാർ ഈ പേപ്പറിൽ ഒന്ന് സൈൻ ചെയ്യണം… ഹരി പേപ്പറിൽ സൈൻ ചെയ്തു കൊടുത്തു… സാർ…. ഇത് ഒക്കെ മാഡത്തിന്റെ ആണ്.. ഹരിയുടെ കയ്യിൽ ഒരു പൊതി ആ നേഴ്സ് വെച്ചുകൊടുത്തു അവർ ICU വിലേക്ക് തിരികെ കേറി പോയി… ഹരി വിറയ്ക്കുന്ന കൈകൾ കൊണ്ട് പൊതി തുറന്നു…. അഞ്ജുവിന്റെ ആഭരണങ്ങളായിരുന്നു…..

അതിൽ അവളുടെ രക്തത്തിന്റെ നനവ് ഇപ്പോഴും ഉണ്ടായിരുന്നു….. അക്കൂട്ടത്തിൽ നിന്നും ഹരി അവൻ അഞ്ജുവിന് കെട്ടിയ താലി കയ്യിലെടുത്തു… അവന്റെ കണ്ണിൽ നിന്നും ചുടുകണ്ണീർ താലിയിൽ പതിച്ചു…. ഹരി ആ താലിയിൽ ഒന്ന് അമർത്തി ചുംബിച്ചു…ഇല്ല…. നിന്നെ നിന്റെ ശ്രീയേട്ടൻ ആർക്കും വിട്ടുകൊടുക്കില്ല മോളെ….. അവൻ ആ താലി അവന്റെ ഉള്ളം കൈയ്യിൽ മുറുകെ പിടിച്ചു…. വിവരമറിഞ്ഞ് ശ്രീ മംഗലത്ത് നിന്നും മാണിക്യ മംഗലത്ത് നിന്നും അഞ്ജുവിന്റെ വീട്ടിൽ നിന്നും ശിവപ്രസാദും വിമലയും അനുവും വന്നിരുന്നു…

അനുവും വിമലയും എല്ലാവർക്കും മുന്നിൽ സങ്കടം അഭിനയിച്ചെങ്കിലും അവർക്ക് ഉള്ളിനുള്ളിൽ വലിയ സന്തോഷമായിരുന്നു…. ഹരിക്കും അവന്റെ വീട്ടുകാർക്കും അഞ്ജുനോടുള്ള കരുതലും സ്നേഹവും കണ്ടപ്പോൾ അനുവിന് സഹിച്ചില്ല.. അവൾ അന്നാദ്യമായി ആത്മാർത്ഥയോടെ ദൈവത്തിനോട് പ്രാർത്ഥിച്ചു… എത്രയും വേഗം അഞ്ജുവിന്റെ ഉള്ള ജീവൻ കുടി പരലോകത്തേക്ക് പോകാൻ… രണ്ടു മൂന്ന് മണിക്കൂർ കഴിഞ്ഞ് ICU യിൽ നിന്നും ഹരിയുടെ ഏറ്റവും അടുത്ത സുഹൃത്തും ആ ഹോസ്പിറ്റലിലെ ന്യൂറോ സർജനുമായ ഡോക്ടർ ജാസിം ഇറങ്ങിവന്നു….

ഹരി ഓടി ജാസിമിന്റെ അടുത്തേക്ക് ചെന്നു… ഡാ എന്റെ അഞ്ജു…. ഇടറിയ ശബ്ദത്തോടെ ഹരി ജാസ്മിനോട് ചോദിച്ചു…. ജാസിം ഹരിയെ കുറച്ചു മാറ്റി നിർത്തി സംസാരിക്കാൻ തുടങ്ങി… ഡാ നീ എന്തെങ്കിലും ഒന്ന് പറ….അവൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്… ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. ജാസിമിന് ഹരിയുടെ അവസ്ഥകണ്ട് വിഷമം തോന്നി… ഡാ…. തലയിൽ ബ്ലഡ് ക്ലോട്ട് ആവുന്നുണ്ട്….24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല… ഹെഡ് നന്നായി injured ആയിട്ടുണ്ട്…

പിന്നെ ഈ 24 മണിക്കൂറിനുള്ളിൽ ആ കുട്ടി കോൺഷ്യസ് ആയാൽ മാത്രമേ നമ്മുക്ക് അടുത്ത് സർജറി ചെയ്യാൻ കഴിയൂ…അത് മാത്രമല്ല ഇതിനുല്ലിൽ ബോധം തെളിഞ്ഞില്ലെങ്കിൽ കോമ സ്റ്റേജിലോട്ട് പോകാനും ചാൻസുണ്ട്…. So next 24 hours is very crucial for us…. നമ്മളെയൊക്കെകാൾ നല്ലൊരു ഡോക്ടർ മുകലിൽ ഒരാളുണ്ടല്ലോ… നന്നായി പ്രാർത്ഥിക്ക്…..മൂപ്പര് നമ്മളെ കൈവിടില്ലഡാ…. ജാസിം പറഞ്ഞത് കേട്ട് ഹരി നിലത്തേക്ക് ഇരുന്നു പൊട്ടിക്കരയാൻ തുടങ്ങി… ഹരി…. നീ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ…

നീ ഒരു ഡോക്ടറെ അല്ലേ… മറ്റുള്ളവർക്ക് ധൈര്യം പകരാൻ നീ വേണ്ടേ മുന്നിൽ… നിനക്കു മുന്നിൽ ഇതിലും സീരിയസായ കേസുകൾ ദിവസേനെ വരുന്നതല്ലേ….. അപ്പോഴൊക്കെ നീ എല്ലാവർക്കും ആശ്വാസം പകർന്നു കൊടുക്കാൻ മുന്നിൽ ഉണ്ടായിരുന്നല്ലോ…. ഇപ്പോൾ ആ ഹരി എവിടെപ്പോയി…. ജാസി…. എനിക്ക് അവളെ വേണമെടാ… ഒന്ന് സ്നേഹിച്ചു തുടങ്ങിയത് പോലും ഇല്ലെടാ…. ഒരു പാവം പെണ്ണാഡാ… എനിക്ക് അവളെക്കാൾ നല്ലൊരു പാതിയെ ഈ ജന്മം തപസ്സിരുനാൽ കിട്ടില്ല…

എന്റെ മോൾക്ക് അവളേക്കാൾ നല്ലൊരു അമ്മയെയും….. എനിക്കു വേണമാഡാ അവളെ….. ഹരി ഓരോന്നും പറഞ്ഞു കരയാൻ തുടങ്ങി…. ജാസിം ഹരിയെ ആദ്യമായാണ് ഇങ്ങനെ ഒരു അവസ്ഥയിൽ കാണുന്നത്…. ഹരി നീ വാ എഴുന്നേൽക്ക്…നമ്മുക്ക് ആദ്യം ഈ ഡ്രസ്സ് ഒന്നു മാറ്റാം മുഴുവനും ചോരയ… ഇല്ലടാ.. എനിക്കിപ്പം എങ്ങോട്ടും വരാൻ വയ്യ.. നീ എനിക്ക് ഒരു വാക്ക് താഡാ…. എന്റെ അഞ്ജുവിനെ എനിക്ക് തിരികെ തരുമെന്ന്… ജാസിം എന്തോ ഓർത്ത് പോലെ വേഗം ഹരിയെ വിളിച്ചു…. ഹരി….

എന്നെക്കാൾ നന്നായി വേറൊരാൾക്ക് അവളെ നിനക്ക് തിരുകെ തരാൻ കഴിയും…. ജാസിം അത് പറഞ്ഞതും ഹരി പ്രതീക്ഷയോടെ അവനെ നോക്കി….ആരാ ആരാഡാ…ഈ ലോകത് എവിടെയാണെങ്കിലും ഞാൻ അവളെ കൊണ്ടുപോകാഡാ.. എനിക്ക് അവളെ തിരിച്ചു കിട്ടിയാമതി…. നീ അവളെ എവിടെയും കൊണ്ടു പോകണ്ട… പിന്നെ.. ഹരി വീണ്ടും പ്രതീക്ഷയോടെ ജാസമിന്റെ മുഖത്തേക്ക് നോക്കി…. മഹി അങ്കിൾ…. ഇന്ത്യയിലെതന്നെ നമ്പർവൺ ന്യൂറോസർജൻ അല്ലേ…..

മഹി അങ്കിൾ വന്നാൽ അഞ്ജലി രക്ഷപ്പെടും…. എനിക്കുറപ്പുണ്ട്… എന്റെ ഗുരു ആയതുകൊണ്ട് പറയുവല്ല…Once she will be conscious…only he can do this surgery perfectly… ജാസി മഹിമാമ്മ എവിടെയാണന്ന് ആർക്കും അറിയില്ല… കോളേജിൽ നിന്ന് ലീവ് എടുത്ത് ഇടയ്ക്ക് ഇങ്ങനെ എവിടെയൊക്കെയോ ടൂർ പോകുന്നത് പതിവല്ലേ…. ഇപ്രാവശ്യം ഹിമാലയത്തിൽ എവിടെയോ പോയേകുന്നത് എന്നൊക്കെ പറയുന്നത് കേട്ടു… വിളിച്ചാൽ കിട്ടില്ല…ഫോൺ സ്വിച്ച് ഓഫണ്…. പിന്നെ നിനക്കറിയാലോ മാമ്മ ഇപ്പോൾ ഒരു കേസും ഏറ്റെടുക്കാറില്ല….

പണ്ടത്തെ ആ മഹീന്ദ്ര ഒന്നുമല്ല ഇപ്പോൾ… ഒരുപാട് മാറിപ്പോയി…. ആരോടൊക്കെയോ വാശി തീർക്കാൻ വേണ്ടി സ്വന്തം പ്രൊഫഷന് ഒരു മൂല്യവും കൽപ്പിക്കാത്തമനുഷ്യൻ….. Now he very much selfish…..പിന്നെ എങ്ങനെയാഡാ…? ഹരി മഹിയോടുള്ള ദേഷ്യം കടിച്ചമർത്തി പറഞ്ഞു നിർത്തി…. നീ എന്തൊക്കെയാ ഹരി ഈ പറയുന്നേ….മഹി അങ്കിളിന്റെ കാര്യം തന്നെയാണോ നീ ഈ പറയുന്നേ…..അങ്കിൾ ടൂർ പോയേക്കുവാണെന്നോ….? അതും ഹിമാലയത്തിലേക്കോ….?നിനക്ക് തോന്നുന്നുണ്ടോ മഹി അങ്കിൾ ഒരു irresponsible person ആണന്ന്… Moreover he is very much professional…

നിന്റെയും എന്റെയും ഒക്കെ റോൾ മോഡൽ അല്ലേ അദ്ദേഹം…ഡാ അങ്കിൾ ടൂറിനോന്നുമല്ല ഈ പോകുന്നേ…. പിന്നെ…. നീ എന്തൊക്കെയ ജാസി ഈ പറയുന്നേ…? അതേടാ ഞാൻ കഴിഞ്ഞ ആഴ്ച ഫ്രാൻസിനോട് ഒപ്പം വയനാട് ഒന്ന് കറങ്ങാൻ പോയിരുന്നു…. അവിടെ വെച്ച് ഞാൻ മഹി അങ്കിളിനെ കണ്ടത… പക്ഷേ അങ്കിൾ എന്നെ കണ്ടില്ല…. വയനാട്ടിലോ….? നിനക്ക് തോന്നിയതാക്കും.. ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല മഹി അങ്കിളിനെ…. ഞാൻ 100% ഉറപ്പോടെ പറയും അത് മഹി അങ്കിൾ തന്നെയാടാ…..

അവിടെ ആദിവാസി ഊരിൽ ചികിത്സിക്കാൻ പോകുന്നതാണ്… അവിടെ ഞങ്ങൾക്ക് വഴി കാട്ടാൻ വന്ന ആ പയ്യൻ എന്നോട് പറഞ്ഞതാ… അവർക്കൊക്കെ ഡോക്ടർ മഹീന്ദ്രൻ ദൈവമാണ്….. കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ ഹരി പകച്ചു നിന്നു…. നീ എന്തായാലും മഹി അങ്കിളിനെ ഒന്ന് വിളിച്ചു നോക്കൂ…. എന്റെ കല്യാണം പറയാൻ ദിവസങ്ങളോളം അമ്മയും അച്ഛനും ഉണ്ണിയും എല്ലാം മാറിയും തിരിഞ്ഞ് വിളിച്ചതാ… സ്വിച്ച് ഓഫ് എന്ന സ്ഥിരം പല്ലവി….ഫോൺ ഇല്ലാതെ എങ്ങനെയാണഡാ ഇപ്പോൾ മഹിമാമ്മേ കോൺടാക്ട് ചെയ്യുന്നേ…..

ഹരി നിരാശയോടെ അവിടെ ഒരു കസേരയിൽ ഇരുന്നു….. നീ കുറച്ചു നേരം ഇവിടെ ഇരിക്ക് ഞാൻ ഒന്ന് അഞ്ജലിയേ നോക്കിയിട്ട് വരാം… ജാസി അതും പറഞ്ഞ് ICU വിലേക്ക് തിരിച്ചു കയറി.. കുറച്ചുകഴിഞ്ഞ് ആരോ ഹരിയെ തലോടുന്നത് പോലെ തോന്നി അവൻ മുഖമുയർത്തി നോക്കി… അമ്മമ്മേ…. അവൻ ആ വൃദ്ധയേ കെട്ടിപ്പിടിച്ച് കരഞ്ഞു… മഹി വന്ന എന്റെ കുഞ്ഞ് രക്ഷപ്പെടുമോ….. അവളെ നമ്മുക്ക് പഴയതുപോലെ തിരുകെ കിട്ടുമോ ഹരികുട്ടാ…. അവരുടെ ചോദ്യം കേട്ട് ഹരി അവരെ നോക്കി…. അമ്മമ്മേ….. കേട്ടു…

നിങ്ങൾ സംസാരിക്കുന്നത് മുഴുവൻ കേട്ടു….. കയ്യിൽ ചുരുട്ടി പിടിച്ച ഒരു ചെറിയ കഷണം കടലാസ് ഹരിക്ക് നേരെ ആ വൃദ്ധ നീട്ടി…. അവൻ ഇതിൽ എന്താണെന്ന് അർത്ഥത്തിൽ അവരെ നോക്കി.. മഹിയുടെ നമ്പറാണ്… ഇതിൽ വിളിച്ചാൽ അവനെ കിട്ടും…. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു എനിക്ക് മാത്രമായി തന്ന നമ്പർ ആണ്…മോൻ ഒന്ന് വിളിച്ചു നോക്ക്… ഹരി അതിയായ സന്തോഷത്തോടെ അമ്മമ്മേ കെട്ടിപ്പിടിച്ചു…. അവൻ ഫോണെടുത്തു ആ നമ്പർ ഡയൽ ചെയ്ത് വിളിച്ചു….

ആദ്യ രണ്ടുവട്ടവും മുഴുവൻ ബെല്ലടിച്ചു പക്ഷേ ഒരു പ്രതികരണവുമില്ല…. ഹരി സങ്കടത്തോടെ ഒന്നുകൂടി വിളിച്ചു…. ഇത്തവണ മറുതലക്കൽ നിന്നും ഫോൺ എടുത്തു…. ഹലോ… മഹിമമ്മേ…. ഹരികുട്ടാ…. എന്താ മോനേ…. എന്തുപറ്റി…എന്താ മോനെ നിന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നെ…അമ്മക്ക് എന്തേലും… പറ ഹരികുട്ടാ…അയാൾ ആതിയുടെ ഹരിയോട് ചോദിച്ചു ഹരി കരച്ചിലിന്റെ വക്കത്ത് നിന്നുകൊണ്ട് മഹിയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.. അയാൾ ഉടനെ അവിടെ എത്താമെന്ന് അവന് ഉറപ്പു നൽകി ഫോൺ വെച്ചു….

രാത്രി ഉണ്ണിയും കീർത്തിയും കൂടി ചേർന്ന് എല്ലാവരെയും നിർബന്ധിച്ച് തിരികെ ശ്രീ മംഗലത്തെക്ക് പറഞ്ഞു വിട്ടു… ജാസിമും ഉണ്ണിയും ഹരിയെ കൊണ്ടുപോയി രക്തം പുരണ്ട വസ്ത്രം മാറി ഇടിപ്പിച്ചു…. അഞ്ജുവിന് വേണ്ടി പ്രാർത്ഥനയോടെ ഹരി ICU നു മുന്നിൽ ഇരുന്നു…. രാത്രി മണി രണ്ടാകാറായി…. ഒരു നേഴ്സ് ഓടി പുറത്തേക്ക് വന്നു…. ജാസ്മിനെ വിളിച്ചുകൊണ്ട് അകത്തേക്ക് കൊണ്ടുപോയി.. പോയ അതേ വേഗത്തിൽ ജാസിം തിരിച്ചു പുറത്തേക്ക് വന്നു.. Hari come inside…. എന്താടാ എന്തുപറ്റി….

ഡാ ECG യിൽ നല്ല വേരിയേഷൻ ഉണ്ട്…. May be cardiogenic stroke ഉണ്ടാകാൻ ചാൻസ് ഉണ്ട്…. നീ ഒന്ന് നോക്ക്…. ഡാ ഞാൻ എങ്ങനെയാ… എന്നെക്കൊണ്ട് പറ്റില്ലഡാ ഇപ്പോൾ തന്നെ കയ്യും കാലും വയ്ക്കുന്നു… അവളെ ഈ അവസ്ഥയിൽ കാണാനുള്ള ശേഷി എനിക്കില്ല…. Hari Don’t behave like a child….. നീയൊരു സർജനാണ് ഇപ്പൊ നിന്റെ മുന്നിൽ കിടക്കുന്നത് ഒരു രോഗിയും… Try to understand the situation make it fast Hari…. ഹരി തന്റെ രണ്ട് കണ്ണുകളും അമർത്തി തുടച്ചു…. എവിടുന്നൊക്കെയോ ധൈര്യം സംഭരിച്ച് പച്ച ഗൗണും മാസ്കും അണിഞ്ഞ് അവൻ ICUലേക്ക് കയറി…

നിമിഷനേരംകൊണ്ട് നിസ്സഹായതയോടെ നിന്നിരുന്ന ഭർത്താവിൽ നിന്നും ഹരി ഒരു ഡോക്ടർ ആയി മാറി…. അഞ്ജുവിനെ കണ്ടതും ഹരിയുടെ ധൈര്യം വീണ്ടും ചോർന്നൊലിക്കാൻ തുടങ്ങി…. അവൻ അഞ്ജലിയുടെ ബാൻഡേജ് ചുറ്റിക്കെട്ടി വെച്ചിരിക്കുന്ന തലയിൽ പതിയെ ഒന്ന് തലോടി… തളർന്നു കിടക്കുന്ന അഞ്ജുവിന്റെ കൈയെടുത്ത് ഹരി തന്റെ ചുണ്ടോടു ചേർത്തു… അവന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി…. പറ്റില്ല…

എന്നെക്കൊണ്ട് പറ്റില്ല… നിന്നെ എനിക്ക് ഇങ്ങനെ കാണാൻ കഴിയുന്നില്ലല്ലോ മോളെ…. ഹരി… ജാസിം ശാസനയുടെ അവനെ വിളിച്ചു… ഹരി തന്നെ മനോബലം കൈവരിച്ചു അഞ്ജുവിനെ പരിശോധിക്കാൻ തുടങ്ങി… അഞ്ജുവിന്റെ ഹാർട്ട് ബീറ്റ് നോർമൽ ആയതിനു ശേഷമാണ് ഹരി പുറത്തേക്കിറങ്ങിയത്… പുലർച്ചെ നാല് മണിയോടടിപ്പിച്ച് തന്നെ മഹി ഹോസ്പിറ്റലിൽ എത്തി…. ഹരി എല്ലാം തകർന്നവനെപ്പോലെ ICU ന്ന് മുന്നിൽ ഇരിക്കുന്നത് കണ്ടപ്പോൾ മഹിയുടെ മനസ്സൊന്നു പിടഞ്ഞു…

വർഷങ്ങളോളം പ്രണയിച്ച് വിവാഹം ചെയ്ത വൈഷ്ണവി അവനെയും കുഞ്ഞു കിങ്ങിണി മോളെയും വിട്ടുപോയപ്പോൾ പോലും അവനെ ഈ അവസ്ഥയിൽ ആരും കണ്ടിട്ടില്ല…. ഒരുമാസം പോലും തികയാത്ത ദാമ്പത്യത്തിന് അവനെ ഈ അവസ്ഥയിൽ എത്തിക്കാൻ കഴിഞ്ഞെങ്കിൽ അകത്തു കിടക്കുന്നത് അവൻ അത്രയും പ്രിയപ്പെട്ടതാണ്…. മഹിക്ക് അഞ്ജുവിനോട് അതിയായ മതിപ്പും വാൽസല്യവും തോന്നി…..

മഹി ഹരിയുടെ അരിക്കിലേക്ക് ചെന്നു…. ഹരിയുടെ തോളിൽ ആരോ സ്പർശിച്ചപ്പോൾ അവൻ മുഖമുയർത്തി നോക്കി… മഹിയെ മുന്നിൽ കണ്ടതും ഹരിയുടെ മുഖം തിളങ്ങി… അവന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ പുതിയ ഒരു തെളിച്ചവും വന്നു നിറഞ്ഞു… മമ്മേ…. എനിക്ക് അവളെ വേണം… പ്ലീസ്…. കൊച്ചു കുട്ടികളെ പോലെ മഹിയെ കെട്ടിപ്പിടിച്ച് അവൻ കരയാൻ തുടങ്ങി…. നീ കരയാതിരിക്ക് നമ്മുക്ക് നോക്കാം… ഒന്നുമില്ലെങ്കിലും നീയൊരു ഡോക്ടർ അല്ലേ ഹരികുട്ടാ…. അല്ല… ഞാൻ ഇപ്പോൾ വെറും ഒരു ഭർത്താവ് മാത്രമാണ്….

മഹിമാമ്മ എനിക്ക് എന്റെ അഞ്ജുവിനെ തിരികെ തരണം… അവൾ ഇല്ലാതെ എനിക്ക് പറ്റില്ല…. എനിക്കുവേണ്ടിയ അവൾ ഇങ്ങനെ കിടക്കുന്നത്…. എന്റെ ജീവൻ രക്ഷിക്കാനാണ് അവൾ സ്വന്തം ജീവൻ കുരുതി കൊടുത്തത്….എനിക്ക് അവളെ ജീവനോടെ എങ്കിലും കിട്ടിയാൽ മതി… എന്റെ മരണം വരെ പൊന്നുപോലെ ഞാൻ നോക്കിക്കോളാം… അവന്റെ ഭാവവും അവൻ പറഞ്ഞ ഓരോ വാക്കുകളും മഹിയിൽ അത്ഭുതം ജനിപ്പിച്ചു… ഒരു മാസം കൊണ്ട് ഒരു പെൺകുട്ടിക്ക് ഇത്ര മാത്രം ഒരു പുരുഷനെ സ്വാധീനിക്കാൻ കഴിയുമോ…?

നീ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് നോക്കിയിട്ട് വരട്ടെ… മഹി ഹരിയേ സമാധാനിപ്പിച്ച് അവിടെ ഇരുത്തി…. മഹി ICU വിന് അകത്തേക്ക് കയറി…. കുറേ യന്ത്രങ്ങളുടെ സഹായത്തോടെ ജീവവായു എടുക്കുന്ന അഞ്ജുവിനെ കണ്ടപ്പോൾ അയാൾക്ക് ഉള്ളിലൊരു വിങ്ങൽ അനുഭവപ്പെട്ടു….. മുഖത്തെ ഓക്സിജൻ മാസ്കും മുറിവുകൾ വെച്ച് കെട്ടിയിരിക്കുന്നത് കൊണ്ടും അയാൾക്ക് അവളുടെ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല…. പക്ഷേ ആ കണ്ണുകൾ അയാളെ വീണ്ടും ഓർമകളിലേക്ക് കൊണ്ടുപോയി….

ജാസിം മഹിക്ക് അരികിലേക്ക് വന്നു….മഹി ഒരു ഞെട്ടലോടെ അവനെ നോക്കി OT പ്രീപ്പയർ അല്ലേ….മഹി അവനോടു ചോദിച്ചു… അത് അങ്കിൾ…. ഇതുവരെ കോൺഷ്യസ് ആയിട്ടില്ല…. വെറുതെ റിസ്കെടുക്കണോ….. Do what I said… നാളെ രാവിലെ തന്നെ സർജറി നടക്കണം… ഈ കണ്ടീഷനിൽ ഇങ്ങനെ കിടക്കുന്നതും അപകടമാണ്…. ബ്ലഡ് ഒക്കെ അറേഞ്ച് ചെയ്യണം…. അയാൾ ഒരു കർക്കശക്കാരനായ ഡോക്ടർ ആയി മാറി… അങ്കിൾ… വേറൊരു പ്രോബ്ലം കൂടിയുണ്ട്… മ്മ്മ്…എന്താ…..

ഇവിടെ ബ്ലഡ് ബാങ്കിൽ ഉള്ള ബ്ലഡ് എല്ലാം തീർന്നു…. ഇനി അറേഞ്ച് ചെയ്യണം പക്ഷേ rare ഗ്രൂപ്പാണ്…. മഹി എന്തോ പറയാൻ തുടങ്ങിയതും….. ജാസ്മിനെ ഒരു നേഴ്സ് വന്ന് വിളിച്ചു…. മഹി അഞ്ജലിയേ ഒന്ന് കൂടി നോക്കി… എന്തോ ഒരു വല്ലാത്ത അടുപ്പം അയാൾക്ക് അവളോട് തോന്നി…. ഹരിയും ഉണ്ണിയും ജാസിമും പലരയും വിളിച്ചു നോക്കി…. എവിടെ നിന്നും കിട്ടിയില്ല…. അവസാനം ജാസിമാണ് പറഞ്ഞത് അഞ്ജലിയുടെ ഫാമിലിയിൽ ആർക്കെങ്കിലും അവളുടെ അതേ ബ്ലഡ് ഗ്രൂപ്പ് ആയിരിക്കുമെന്ന്….

ഹരി വീട്ടിൽ വിളിച്ചു… അവിടെ നിന്നും അവർ ഹോസ്പിറ്റലിലേക്ക് ഇറങ്ങി എന്ന് ശാരദാമ്മ പറഞ്ഞു… നേരം പുലർന്നപ്പോൾ തന്നെ ശിവ പ്രസാദും രാജേന്ദ്രനും,ദേവരാജനും ഹോസ്പിറ്റലിൽ എത്തിയിരുന്നു…. ജാസിം പറഞ്ഞതനുസരിച്ച് ഹരി ശിവ പ്രസാദിനെ സമീപിച്ചു…. അച്ഛാ…. അഞ്ജുവിന് ബ്ലഡ്‌ ആവിശ്യമുണ്ട്…. അച്ഛന് വേറെ അസുഖങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട്…. പറഞ്ഞ അവസാനിപ്പിക്കുന്നതിനു മുൻപ് ശിവപ്രസാദ് തുടർന്ന്… മോനെ അഞ്ജുട്ടിക്ക് എന്റെ ഗ്രൂപ്പ്‌ അല്ല…. അതു കേട്ടതും ഹരിയുടെ മുഖം വാടി….

ആ സമയം മഹി അവിടേക്ക് വന്നു… എന്തായി ഹരിക്കുട്ടാ ബ്ലഡ്‌ അറേഞ്ച് ചെയ്തോ….. ഹരി തലകുനിച്ച് ഇല്ലെന്ന് തലയാട്ടി… അഞ്ജു മോളുടെ ഗ്രൂപ്പ് ഏതാ ഹരികുട്ടാ ബി നെഗറ്റീവ്… ബി നെഗറ്റീവ് ആയിരുന്നോ… അതിനാണോ നീ ഇത്രയും ടെൻഷനടിച്ചത്… വല്യയേട്ടനും എനിക്കും അമ്മക്കും പിന്നെ വിശാഖന്നും ബി നെഗറ്റീവാണ്…. നീ അവരെ ഒന്നു വിളിക്ക്….ഞാൻ പോയി ബ്ലഡ് കൊടുത്തിട്ട് വരാം.. രാജേന്ദ്രൻ ഹോസ്പിറ്റൽ തന്നെ ഉണ്ടായതുകൊണ്ട് അപ്പോൾ തന്നെ ബ്ലഡ് കൊടുക്കാൻ തയ്യാറായി….

ഹരി വിളിച്ചതനുസരിച്ച് വിശാഖം ഹോസ്പിറ്റലിൽ എത്തി ബ്ലഡ് കൊടുത്തു….. സർജറിക്ക് വേണ്ടി അഞ്ജുവിനെ ICUവിൽ നിന്നും OT യിലേക്ക് കൊണ്ടുപോയി… OTയുടെ വാതിൽ അടിയും മുമ്പ് ഹരി അഞ്ജുവിന്റെ നെറുകയിൽ ഒന്നു ചുംബിച്ചു… വേഗം പോയി വാ ഞാനും മോളും നിനക്ക് വേണ്ടി കാത്തിരിക്കും…നിറകണ്ണുകളോടെ പറഞ്ഞു…. ജാസിമും വേറെ രണ്ട് ഡോക്ടർമാർ കൂടിയാണ് മഹിയെ സർജറിക്ക് അസിസ്റ്റ് ചെയ്യാൻ അവിടെ ഉണ്ടായിരുന്നത്…. ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിലെ ചുവന്ന പ്രകാശം തെളിഞ്ഞു….

നിറകണ്ണുകളോടെ ഹരിയും കുടുംബവും അഞ്ജുവിന് വേണ്ടി പ്രാർത്ഥിച്ചു.. സർജറി ചെയ്യാൻ കേറിയ മഹി അഞ്ജുവിന്റെ മുഖം കണ്ടതും ഒന്ന് ഞെട്ടി പുറകോട്ട് മാറി പെട്ടെന്ന് അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരു തളർച്ച അനുഭവപ്പെട്ടു ബോധം മറഞ്ഞു നിലത്തേക്ക് വീണു…..

തുടരും…. (തിരുത്തിയിട്ടില്ല) എന്നെ ആരും തല്ലണ്ട… വെറുതെ ഒന്നു പേടിപ്പിച്ചാൽ മതി ഞാൻ നന്നായിക്കോളും… പിന്നെ കുറച്ചു പേർ പറഞ്ഞു മഹിയെ കൊണ്ടുവരാൻ ആണ് ഞാൻ ഈ ആക്സിഡന്റ് ക്രിയേറ്റ് ചെയ്തത് എന്ന്…. പക്ഷേ എന്റെ ഉദ്ദേശം അതുമാത്രമല്ലയിരുന്നു… ഹരിക്ക് അഞ്ജുവിനോട് ഉള്ള സ്നേഹം അവനുതന്നെ മനസ്സിലാക്കി കൊടുക്കുവാൻ വേണ്ടിയായിരുന്നു….. പിന്നെ മകൾക്ക് അച്ഛനെ തിരികെ കൊടുക്കാനും വേണ്ടിയുള്ള എന്റെ ഒരു ചെറിയ ശ്രമം… എന്റെ ഒരു ഊഹം വെച്ചാണ് ഇതിനകത്ത് ഓരോ മെഡിക്കൽ കണ്ടീഷൻസും ഞാൻ എഴുതിയിരിക്കുന്നത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നെ കൊല്ലരുത്….ഇനി എല്ലാം ദൈവത്തിനറിയാം….🙏എന്തായാലും വേഗം അഭിപ്രായങ്ങൾ പോരട്ടെ….. ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 12