Wednesday, January 22, 2025
Novel

നീരവം : ഭാഗം 9

എഴുത്തുകാരി: വാസുകി വസു


വീട്ടിൽ തിരിച്ച് എത്തുമ്പോൾ സമയം സന്ധ്യയാകാറായി..മീരജ നിലവിളക്ക് കൊളുത്തി സന്ധ്യാദീപം ഉമ്മറപ്പടിയിൽ കൊണ്ട് ചെന്ന് വെച്ചു.വിളക്കിനു മുമ്പിൽ ചമ്രം പടച്ചിരുന്ന നാമം ചൊല്ലിത്തുടങ്ങി.വീട്ടിലില്ലാത്ത പതിവ് കാഴ്ച..മീനമ്മയും നീരജയും അവളോടൊപ്പം കൂടി..

എല്ലാം കണ്ടും കേട്ടും നീരജ് ബുളളറ്റിൽ ഇരിപ്പുണ്ടായിരുന്നു..സന്ധ്യാവിളക്കിന്റെ പ്രകാശത്തിൽ തിളങ്ങുന്ന മറ്റൊരു ദേവിയിലായിരുന്നു അവന്റെ കണ്ണുകൾ…

“മീരയിൽ…

അപ്പോഴേക്കും മറക്കാൻ ശ്രമിച്ചാലും പിന്നെയും ഓർമ്മയിലെത്തിയ മറ്റൊരു മുഖം നീരജിനെയാകെ അസ്വസ്ഥതനാക്കി..അതോടെ അവൻ മെല്ലെ എഴുന്നേറ്റു തന്റെ മുറിയിലേക്ക് പോയി….

നീരവിന്റെ മുറിയിലേക്ക് രണ്ടു ദിവസം കഴിഞ്ഞാണ് മീര പോയത്.കിട്ടിയ സമയമത്രയും അവൾ വായനക്കായി ചിലവഴിച്ചു. കിച്ചണിൽ മീനമ്മക്ക് സഹായിക്കുകയും ചെയ്തു.

പുലർച്ചെ എഴുന്നേറ്റു കുളിയും കഴിഞ്ഞു കണ്ണന്റെ അമ്പലത്തിലേക്ക് പോയി.രണ്ടു ദിവസം മുമ്പു പോയൊരു ധൈര്യത്തിലാണവൾ പോയത്.നീരജയെ വിളിച്ചുവെങ്കിലും വെളുപ്പിനെ എഴുന്നേൽക്കാനുളള മടിയും കാരണം അവൾ എഴുന്നേറ്റില്ല.

കുളികഴിഞ്ഞ് വന്ന ഈറൻ മുടികളോടെ ഹാഫ് സാരിയും ബ്ലൗസും ധരിച്ചു.ഡപ്പിയിൽ നിന്ന് കണ്മഷി വിരലിനാൽ തോണ്ടി കണ്ണെഴുതി.

പുരികവും എഴുതി കഴിഞ്ഞു കണ്ണാടിയിൽ നോക്കി സംതൃപ്തിപ്പെട്ടു.കുറച്ചു പൗഡറുമെടുത്ത് മുഖത്ത് തേച്ചശേഷം ഗോപിപ്പൊട്ടൊരെണ്ണം തൊട്ടു.മുടിയുടെ തുമ്പ് കൈവിരലാൽ ഒന്നുകൂടി മാടിയൊതുക്കിയ ശേഷം പിൻഭാഗത്ത് കാർകൂന്തൽ തുമ്പുകെട്ടാതെ വിതറിയിട്ടു.

അപ്പോഴും മുടിൽ തുമ്പിൽ നിന്ന് ജലകണങ്ങൾ നിലത്തേക്കിറ്റിറ്റ് വീഴുന്നുണ്ടായിരുന്നു.

മഞ്ഞ് പുതച്ച വഴികളിലൂടെ മീര ക്ഷേത്രത്തിലേക്ക് നടന്നു.മകരമാസമായതിനാൽ ഇലത്തുമ്പിൽ നിന്ന് മഞ്ഞുകണങ്ങൾ നിലത്തേക്ക് ഊർന്നിറങ്ങുന്നുണ്ട്.മരം കോച്ചുന്ന തണുപ്പിനെ അവഗണിച്ച് അവൾ വേഗത്തിൽ നടന്നു.മഞ്ഞിന്റെ കാഠിന്യത്താൽ കൈകൾ ഇടക്കിടെ കൂട്ടിത്തിരുമ്മി.

അകലെ നിന്നേ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന കണ്ണന്റെ ക്ഷേത്രം നേർരേഖാചിത്രം പോലെ കാണാം. അമ്പലത്തിൽ നിന്ന് കണ്ണന്റെ സ്തുതികൾ ഉയർന്നു കേൾക്കാം.

നടവാതിലിൽ തൊട്ട് തൊഴുത്തിട്ട് അവൾ അകത്തേക്ക് പ്രവേശിച്ചു. ദീപപ്രഭയിൽ മുങ്ങി നിൽക്കുന്ന കണ്ണനെ കാണാനിന്നൊരു പ്രത്യേക അഴകായിരുന്നു.ഉണ്ണിക്കണ്ണനു മുമ്പിൽ മനസ്സറിഞ്ഞ് പ്രാർത്ഥിച്ചു.

“ന്റെ കണ്ണാ പരീക്ഷിക്കാനായിട്ട് ഇനിയീ ജന്മം ബാക്കി വെയ്ക്കരുതേ.നേരിടാനുളള കരുത്തില്ല.”

കണ്ണിൽ നിന്ന് രണ്ടു തുള്ളിയടർന്നൊഴുകി.പതിനേഴ് വയസ്സിനുള്ളിൽ ഒരുപാട് അനുഭവവിച്ചു.ഇനി വയ്യാ.

കഴുത്തിൽ അണിഞ്ഞിരുന്ന കരിമണിമാലയും കയ്യിലിട്ടിരുന്ന കരിവളയും കണ്ണനു കാൺകേ നീട്ടിപ്പിടിച്ചു..

“ന്റെ നീരവേട്ടന് ഇതൊക്കെ കാണുമ്പോൾ കുറച്ചു ശാന്തനാകണേ.ഏട്ടന് എത്രയും പെട്ടെന്ന് സുഖമായാൽ മുടങ്ങിപ്പോയ എന്റെ അരങ്ങേറ്റം ഇവിടെ നടത്തിക്കൊളളാം.ഇതല്ലാതെ ഈ ദാസിക്ക് നിനക്ക് മുമ്പിൽ അർപ്പിക്കാൻ മറ്റൊന്നുമില്ല.കണ്ണുനീരാണെങ്കിൽ ഉറവതന്നെ വറ്റിപ്പോയിരിക്കുന്നു”

നീണ്ട നേരത്തെ പ്രാർത്ഥനകൾക്ക് ശേഷം മീര കണ്ണു തുറന്നു.മീഴിനീർ ഇരുകവിളിലൂടെയും ചാലിട്ടൊഴുകിയിരുന്നു.ശ്രീകോവിലിനു മൂന്ന് തവണ വലത്തിട്ട് വന്നു.

“നീരവ്,പൂയം നക്ഷത്രം..”

പൂജാരി വിളിച്ചയുടനെ അദ്ദേഹത്തിനു അരികിലേക്ക് നീങ്ങി.രണ്ടു ദിവസം മുമ്പ് കണ്ടുളള പരിചയത്തിലാകാം അയാളൊന്ന് പുഞ്ചിരിച്ചു.

“എങ്ങനെയുണ്ട് നീരവിന്”

“കുറവുണ്ട് തിരുമേനി”

അയാളുടെ കുശലാൻവേഷണത്തിന് അങ്ങനെ മറുപടി നൽകാനാണു അവൾക്ക് തോന്നിയത്.നീരവേട്ടന് ഭ്രാന്താണെന്ന് പറയാൻ മീര ഇഷ്ടപ്പെട്ടില്ല.

തിരുമേനി നൽകിയ അർച്ചന ഇലച്ചാർത്തോടെ കൈക്കുമ്പിളിൽ വാങ്ങീട്ട് ദക്ഷിണ താലത്തിൽ വെച്ചു കൊടുത്തു.

ശ്രീകോവിലിൽ നിന്ന് വെളിയിൽ ഇറങ്ങിയട്ട് ഒരുപ്രാവശ്യം കൂടി തൊഴുതിട്ട് മീര തിരികെ നടന്നു.അപ്പോഴേക്കും നേരം നന്നെ പുലർന്നിരുന്നു.

മീര വീട്ടിലെത്തുമ്പോൾ മാധവ് സിറ്റ്വട്ടിൽ പത്ര വായനയിൽ ആയിരുന്നു.മീര അയാളുടെ നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു.

“ക്ഷേത്രത്തിൽ പോയതാ അച്ഛാ”

നാവിൽ വന്നത് അച്ഛാ എന്നുളള വിളി ആയിരുന്നു. വിളിച്ചു കഴിഞ്ഞപ്പോഴാണ് അബദ്ധം പറ്റിയത് പോലെ നാവ് കടിച്ചു.

“അങ്ങനെ വിളിച്ചോളൂ കുട്ടിയേ..അതാ അതിന്റെ ശരി”

മാധവ വർമ്മ വീണ്ടും മിഴികൾ പത്രത്തിലേക്ക് താഴ്ത്തി.മീര കയ്യിലിരുന്ന അർച്ചന ഒഴിഞ്ഞ കോണിലായി മാറ്റിവെച്ചു.എന്നിട്ട് കിച്ചണിലേക്ക് ചെന്നു.അവിടെ മീനമ്മ ചായ ഇടുന്നതിന്റെ തിരക്കിലാണ്.അവളെ കണ്ടു അവരൊന്ന് പുഞ്ചിരിച്ചു.

“വിളിക്കായിരുന്നില്ലേ കുട്ടി എന്നെ.ഒറ്റക്ക് അത്രയിടം വരേ പോകേണ്ടിയിരുന്നില്ല”

സ്നേഹപൂർവ്വം അവർ ശ്വാസിച്ചു.കപ്പിലേക്ക് പകർന്ന ചായ ഒരെണ്ണം എടുത്തു അവൾക്ക് നൽകി.മറ്റൊരു കപ്പും എടുത്തു അവർ മാധവിനു അരികിലേക്ക് പോയി.

ചായ കുടിച്ചിട്ട് മീര മുകളിലെ റൂമിലേക്ക് പോയി.നീരവിനെ കാണമെന്ന് മോഹം ഉദിച്ചതോടെ പാതി ചാരിയ കതക് മെല്ലെ തുറന്നിട്ട് തല പതിയെ അകത്തേക്കിട്ടു.നീരവ് ഉണർന്നു കിടക്കുകയാണെന്ന് അവൾക്ക് മനസ്സിലായി.അവനിൽ നിന്ന് പ്രതികരണം ഇല്ലാതായതോടെ കാൽപ്പാദങ്ങൾ മുമ്പോട്ട് ചലിപ്പിച്ചു.

കരിമണി മാല നീരവ് കാൺകേ മുമ്പിലേക്കാക്കിയിട്ടു.കരിവളകൾ അണിഞ്ഞ കൈ ഉയർത്തി വെച്ച് മീര അവനരിലിലെത്തി.

“ഏട്ടോയി”

മെല്ലെ അവൾ നീട്ടി വിളിച്ചു.. നീരവിനു കേൾക്കാൻ പാകത്തിന് മാത്രമായി. അവന്റെ മിഴികൾ അവളിലായി.ആ കണ്ണുകൾ വിടരുന്നത് അവളറിഞ്ഞു.നീരവിന്റെ നോട്ടം തെന്നിമാറി കിടന്ന സാരിയുടെ വിടവിലേക്കാണെന്ന് മനസ്സിലായതും ലജ്ജയോടെ വയറിന്റെ ഭാഗം മറച്ചു.പെട്ടെന്ന് അവന്റെ ദൃഷ്ടികൾ അവളിൽ നിന്ന് മാറ്റി.

“നീരവേട്ടാ ഇതെന്താണെന്ന് ഓർമ്മയുണ്ടോ?”

കരുമണി മാല ഉയർത്തിക്കാട്ടി മീര അവനരുകിൽ ഇരുന്നു.കരിവളകൾ കിലുക്കി കാട്ടിയെങ്കിലും നീരവ് ശ്രദ്ധിച്ചില്ല.അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു.നീർമണി തുള്ളികൾ ഉരുണ്ട് അവന്റെ മുഖത്തേക്ക് പതിച്ചു.ഞെട്ടലോടെ അവൻ അവളെ തുറിച്ചു നോക്കി.

നീഹാരികയുടെ ഓർമ്മകൾ അവന്റെ അന്തരാത്മിവിലെവിടെയോ ഉണർന്നുവോ..അറിയില്ല.

അവൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു. അതിന് നീരവിനെ അവൾ കൂടി സഹായിച്ചു.അവനിലെ ഓരോ മാറ്റങ്ങളും സാകൂതം വീക്ഷിച്ചു.ഓടിപ്പോകാതെ ധൈര്യസമേതം മീര അവനരുകിൽ നിന്നു.

നീരവ് സാവധാനം എഴുന്നേറ്റു വന്ന് മീരക്ക് അഭിമുഖമായി നിന്നു.പതിവിൽ കവിഞ്ഞ് അവന്റെ ശാന്തതയാർന്ന മുഖം അവളെ അത്ഭുതപ്പെടുത്തി.ചെറിയൊരു ഭയം പോലും മീരക്ക് തോന്നിയില്ല.ജീവിതം തന്നെയൊരു പരീക്ഷണമാണ്.

നീരവ് മെല്ലെ മീരയുടെ തോളിൽ കൈ വെച്ചു.അവളുടെ മിഴികളിലേക്ക് തന്നെ അവൾ ഉറ്റ് നോക്കി കൊണ്ടിരുന്നു.

“നീഹാരികേ”

പ്രണയാർദ്രമായിരുന്നു അവന്റെ സ്വരം.മിഴികളിലും പ്രണയത്തിന്റെ സാഗരം അലയടിക്കുന്നു.അവൻ ഇരുകൈകളുമെടുത്ത് അവളുടെ ചുമലിലേക്ക് വെച്ച് തന്നിലേക്ക് ചേർത്തു പിടിച്ചു. മീര പതിയെ വിറക്കാൻ തുടങ്ങി. ഹൃദയം അതിവേഗമിടിച്ച് തുടങ്ങി. മിഴികളിൽ നീഹാരികയോട് അടങ്ങാത്ത പ്രണയം. അപ്രതീക്ഷിതമായാണ് നീരവിൽ നിന്നത് സംഭവിച്ചത്.

ഭ്രാന്തമായ ആവേശത്തോടെ മീരയെ ഇറുകെ പുണർന്ന് കൊണ്ട് തന്നിലേക്ക് ചേർത്തു അടുപ്പിച്ചു.അവളുടെ അധരങ്ങളിൽ അവന്റെ ചുണ്ടുകൾ ഉമ്മവെച്ചു.പതിയെ അവനിലെ കരുത്ത് ശക്തിയാർജ്ജിച്ചതും ശ്വാസം മുട്ടിയവൾ പിടഞ്ഞു.തള്ളിയകറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

പെട്ടെന്ന് നീരവ് അവളെ ശക്തിയായി തള്ളിയകറ്റി.വേച്ച് വീഴാതിരിക്കാൻ മീര കട്ടിലിന്റെ തലക്കലിൽ പിടിച്ചു.. ഭ്രാന്തമായ അലർച്ചയോടെ തലയിൽ കൈവെച്ച് മുടികൾ സ്വയം പിഴുതെടുക്കാൻ അവൻ ശ്രമിച്ചു..മീരയിൽ നിന്ന് മിഴിനീരുറവുകൾ പുറത്തേക്ക് പ്രവഹിച്ചു തുടങ്ങി. കണ്ണെഴുതിയ കണ്മഷി പടർത്തി നിലക്കാത്ത പ്രവാഹമായതൊഴുകി.

ഇതേ സമയം മാധവവർമ്മയുമായി സിറ്റ്വട്ടിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു മീനമ്മ.

“മാധവേട്ടാ നല്ല ഐശ്വര്യമുളള കുട്ടിയല്ലേ നമ്മുടെ മീരക്കുട്ടി.നീരവിന്റെ അസുഖം ഭേദമായി കഴിഞ്ഞാൽ നീരജിനായിട്ട് അവളെ നമുക്ക് ആലോചിച്ചാലോ.അത്രക്കും നല്ല കുട്ടിയാണ് അവൾ”

ഭർത്താവിന്റെ അഭിപ്രായം അറിയാനായി അവർ അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു. അയാളിലൊരു വീർപ്പുമുട്ടൽ ഉയർന്നു.

“എടോ നമുക്ക് നീരവിനായിട്ട് ആലോചിച്ചാൽ പോരേ.അവനുമായി നല്ല ചേർച്ചയല്ലേ”

“മാധവേട്ടാ നീരവിന് ഇരുപത്തിയഞ്ച് വയസ്സ് ഉണ്ട്. അവൾക്ക് പതിനേഴും.അതൊന്ന് ചിന്തിച്ചു കൂടെ.ആ കുട്ടിയെന്ത് വിചാരിക്കും”

പ്രണയത്തിന് പ്രായമില്ലെന്ന് പറയണമെന്നുണ്ട് മാധവവർമ്മക്ക്.വിവാഹം കഴിഞ്ഞു ഒന്നിച്ചു ജീവിക്കാനും പരസ്പരം മനസ്സിലാക്കാനുളള രണ്ടു പേരുടെയും വിശ്വാസം മാത്രമാണെന്നും. പക്ഷേ അയാൾ അതൊന്നും സംസാരിച്ചില്ല.

“മാധവേട്ടാ…”

മീനമ്മയുടെ വിളിക്ക് മറുപടി പറഞ്ഞില്ല.അതിനു മുമ്പേ മുകളിലെ മുറിയിൽ നിന്ന് നീരവവിന്റെ അലർച്ചയവർ കേട്ടു.

മാധവും മീനമ്മയും അവിടേക്ക് ഓടിച്ചെന്നു.തലമുടിയിൽ പിടിച്ചു വലിക്കുന്ന അവനെയൊന്ന് മയപ്പെടുത്താൻ അയാൾ നന്നേ പ്രയാസപ്പെട്ടു.ഒരുവിധത്തിൽ അവനെ അനുനയിപ്പിച്ച് കിടത്തി.

നീരവിന്റെ അലർച്ച് കേട്ട് നീരജും അവിടെ എത്തിയിരുന്നു. അവന്റെ കഴുകൻ കണ്ണുകൾ മീരയിൽ ആയിരുന്നു. പാവാടയും ബ്ലൗസും ധരിച്ചു നിൽക്കുന്ന മീരയിലേക്ക് അവന്റെ മിഴികൾ ആഴ്ന്നിറങ്ങി.

മീനമ്മ നീരവിന്റെ കയ്യിൽ നിന്ന് അവളുടെ ഹാഫ്സാരി വാങ്ങി അവളെ മൂടിപ്പുതപ്പിച്ചു.മീര അപ്പോഴും സ്തംഭിച്ചു നിൽക്കുകയാണ്.

“എന്ത് പറ്റി മീരക്കുട്ടി”

അവരുടെ സ്നേഹം നിറഞ്ഞ സ്വരം അവൾ കേട്ടിരുന്നില്ല.വിതുമ്പിക്കൊണ്ട് അവരെ ചാരി നടക്കുമ്പോഴും മനസ്സ് അവൾക്ക് നഷ്ടമായി കഴിഞ്ഞു…

അപ്പൂപ്പൻ താടിപോലെ മനസ്സ് കാറ്റിന്റെ നിയന്ത്രണത്തിന് അനുസരണമായി ഒഴുകി നടക്കുകയാണ്…

അതേ ചരട് പൊട്ടിയ പട്ടം പോലെ അന്തരീക്ഷത്തിൽ ഉയർന്നും താണും പാറിപ്പറക്കുക ആയിരുന്നു അവളുടെ മനസ്സ്…

ആദ്യമായാണ് ഒരു പുരുഷന്റെ ചുംബനം ഏറ്റ് വാങ്ങുന്നത്.അതങ്ങനെ സിരകളിലൊഴുകി വീര്യം കൂടിയ വീഞ്ഞായി പതഞ്ഞ് ഉയരുന്നു.മീരക്ക് ബലമെല്ലാം നഷ്ടപ്പെട്ടു അപ്പൂപ്പൻ താടിപോലെ ഭാരമില്ലാതായി തീർന്നു.ആശ്രയത്തിനെന്നവണ്ണം അവൾ മീനമ്മയുടെ തോളിൽ തന്റെ ഭാരം മുഴുവനും അർപ്പിച്ചു…

“മനസ്സ് നിറയെ,,,ശരീരമാകെ,,,നാഡീവ്യൂഹത്തിലൂടെ നീരവിനോടുളള മീരയുടെ പ്രണയമായിരുന്നു…

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8