Monday, November 18, 2024
Novel

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

***

സുമതി പുച്ഛത്തോടെ അപ്പുവിനെ നോക്കി കൊണ്ട് പറഞ്ഞു…

എല്ലാവരും ഒരു നിമിഷം സ്തബ്ധരായി നിന്ന് പോയി..

അപ്പുവിന്റെ കണ്ണില്‍ നിന്നും കണ്ണ് നീര് താഴേക്ക് പതിച്ചു…

” അവളുടെ യോഗ്യത അളക്കാൻ ആണോ അമ്മായി രാവിലെ തന്നെ ഇങ്ങോട്ട് വന്നത്.. ”

ഉറച്ച സ്വരം അവിടെ ആകെ മുഴങ്ങി…

“ദേവേട്ടൻ… ദേവേട്ടാ….”

പാറു അവന്റെ അടുത്തേക്ക് നടന്നു..

ദേവിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു…

“പറ അമ്മായി.. അപ്പുവിന്റെ യോഗ്യത അളക്കാൻ ആണോ അമ്മായി രാവിലെ തന്നെ ഇങ്ങോട്ട് വന്നത്.. ”

ദേവ് ക്ഷുഭിതനായി..

സുമതി അവന്റെ ഭാവമാറ്റം കണ്ടു പേടിച്ചു നില്‍ക്കുകയാണ്…

” അത്.. അത്.. മോനേ ദേവാ.. ഇവള്.. അത്.. നിങ്ങക്ക് ഒക്കെ ബാധ്യത ആവില്ലേ.. അത.. അതാണ്‌ ഞാന്‍..”

സുമതി വിക്കി വിക്കി പറഞ്ഞു..

” അവള് ഞങ്ങൾക്ക് ബാധ്യത ആണെന്നു അമ്മായിയോട് ആരാ പറഞ്ഞത്.. ഇവിടെ ആരെങ്കിലും അങ്ങനെ പറഞ്ഞതായി എനിക്ക് അറിവില്ല..”

ദേവ് മുന്നോട്ട് വന്നു കൊണ്ട്‌ പറഞ്ഞു..

” ദേവാ.. മോനേ.. വേണ്ട…”

മഹേശ്വരി അവന്റെ അടുത്തേക്ക് വന്നു..

“ദേവേട്ടാ.. ദേഷ്യപ്പെടല്ലേ… ”

പാറു അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു കൊണ്ട് കെഞ്ചി…

” ഇല്ല അമ്മേ.. എനിക്ക് അറിയണം.. ആരുടെ യോഗ്യത അളക്കാൻ ആണ് ഇവര് ഇങ്ങോട്ട് വന്നതെന്ന്..”

“ദേവേട്ടാ.. വേണ്ട.. ”

അപ്പു കണ്ണീരോടെ അവനെ നോക്കി…

“ഏട്ടാ.. വേണ്ട.. എന്തിനാ വെറുതെ.. നമുക്ക് അറിയുന്നത് അല്ലെ എല്ലാം..”

അനിയും അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു..

“എന്തിനാ ഞാൻ മിണ്ടാതെ നില്‍ക്കുന്നത്‌.. ഇവളുടെ ഈയവസ്ഥയില്‍ ഇങ്ങനെ ഒക്കെ പറയാൻ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ അമ്മായി..

ഇവളുടെ അവസ്ഥ നാളെ ആര്‍ക്കും വരാം.. അവളുടെ കുറ്റം അല്ല ഇത്.. പിന്നെ അവള് ഇവിടെ ആര്‍ക്കും ബാധ്യതയും അല്ല…”

ദേവ് ദേഷ്യത്തോടെ പറഞ്ഞു..

“ദേവാ… നാവിന് ബെല്ലും ബ്രേക്കും ഇല്ലെങ്കിലും സുമതി നിനക്ക് അമ്മായി തന്നെയാണ്… അത് മറക്കരുത്.. ”

ബാലൻ അവനെ ശകാരിച്ചു..

“നാവിന് ബെല്ലും ബ്രേക്കും ഇല്ലാത്തത് പുതിയ കാര്യം അല്ലല്ലോ അച്ഛാ.. അന്നും ഇന്നും ഇനിയെന്നും ഇവര് ഇങ്ങനെ തന്നെ ആവില്ലേ.. പിന്നെ അമ്മായി.. ആ സ്ഥാനം ഇവര്‍ക്ക്‌ ഇനി ഞാന്‍ കൊടുക്കില്ല.. ”

ദേവ് ദേഷ്യത്തോടെ പറഞ്ഞു..

അവനെ അടക്കി നിര്‍ത്താന്‍ പാറു പാടു പെട്ടു..

“കേട്ടോ വലിയച്ഛാ… കേട്ടോ ബാലേട്ടാ.. ഇവന്‍ പറഞ്ഞത് കേട്ടില്ലേ എല്ലാരും.. ഞാൻ ഇവന്റെ അമ്മായി അല്ലെന്ന്.. ചന്ദ്രേട്ടാ… കാര്യം ഞാന്‍ നിങ്ങളുടെ നേര്‍ പെങ്ങള്‍ അല്ലെങ്കിലും നിങ്ങളുടെ പെങ്ങള് തന്നെയല്ലേ.. എനിക്ക് ഇങ്ങനെ ഒരു വിധി വന്നല്ലോ ഈശ്വരാ..”

സുമതി നെഞ്ചത്ത് ഇടിച്ചു കരയാന്‍ തുടങ്ങി..

” ചെ… ”

ദേവ് ദേഷ്യം കൊണ്ട്‌ മുഖം തിരിച്ചു..

” നിനക്ക് എന്താ സുമതി ഭ്രാന്ത് പിടിച്ചോ… മോളേ ഗംഗേ.. നീ അമ്മയെ പിടിച്ചു വെക്ക്.. ”

പിന്നാലെ വന്ന പ്രകാശൻ പറഞ്ഞു..

” ഈശ്വരാ.. ഈ അമ്മ എല്ലാം കുളമാക്കും…എന്നെ നാണം കെടുത്തും…. അമ്മേ.. ”

പ്രകാശന് പിന്നാലെ ഒരു ബാഗും എടുത്തു ഗംഗ ഉമ്മറത്തേക്ക് കയറി വന്നു..

“അമ്മേ… അമ്മയ്ക്ക് എന്താ ഭ്രാന്ത് പിടിച്ചോ.. ”

ഗംഗ ബാഗ് താഴെ ഇട്ട് കൊണ്ട് സുമതിക്ക് അരികിലേക്ക് വന്നു..

“അതേടി.. ഇനി ഇതും കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ… ആണായിട്ടും പെണ്ണ് ആയിട്ടും ഒന്നേ ഉള്ളു.. അവള് പറയുന്നത് കേട്ടില്ലേ.. എനിക്ക് ഭ്രാന്ത് ആണെന്ന്.. ”

സുമതി കരച്ചിലിന് വോള്യം കൂട്ടി..

” ദേ ഭദ്രേട്ടൻ… ഏട്ടന്റെ കാർ വരുന്നുണ്ട്…”

രുദ്ര ഗേറ്റിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..

എല്ലാവരുടെയും മുഖത്ത് ഭീതി പരന്നു..

” ഈശ്വരാ.. ഇതെങ്ങാനും ഭദ്രേട്ടൻ അറിഞ്ഞാല്‍ പിന്നെ അത് മതി.. ആന്റി… ഏട്ടനോട് ഒന്നും പറയല്ലേ…”

അപ്പു പേടിയോടെ ഗൗരിയെ നോക്കി..

ഗൗരി അവളെ ആശ്വസിപ്പിക്കാൻ എന്നോണം അവളുടെ തലയില്‍ തഴുകി.

മുറ്റത്ത്‌ കാർ നിർത്തി ഭദ്രനും അഭിയും കൈലാസും പുറത്ത് ഇറങ്ങി..

ഗംഗയുടെ മുഖം ഒന്ന് തിളങ്ങി..

അവളുടെ മുഖത്തെ തിളക്കം ഇടം കണ്ണ് കൊണ്ട് സുമതി കാണുന്നുണ്ടായിരുന്നു..

“എന്താ എല്ലാവരും കൂടെ ഉമ്മറത്ത്.. എന്ത് പറ്റി..”

അഭി ഉമ്മറത്തേക്ക് കയറി കൊണ്ട് പറഞ്ഞു..

“മോനേ അഭി… ഈ അമ്മായിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നല്ലോ എന്റെ മോനെ…”

സുമതി വലിയ വായിൽ നിലവിളിച്ചു കൊണ്ട് അഭിയുടെ നേര്‍ക്ക് വന്നു..

“എന്ത്.. എന്താ അമ്മായി.. നിങ്ങൾ എപ്പഴാ വന്നത്.. ”

അവരില്‍ നിന്നും ഒഴിഞ്ഞു മാറി കൊണ്ട് അഭി പറഞ്ഞു…

“ആഹ്.. അമ്മാവനും ഉണ്ടോ.. എല്ലാവരും എപ്പഴാ എത്തിയത്.. ”

പിന്നാലെ വന്ന കൈലാസ് പുഞ്ചിരിയോടെ ചോദിച്ചു..

“ഞങ്ങള് വന്നിട്ട് കുറച്ച് നേരം ആയി മോനേ.. അല്ല നിങ്ങൾ എവിടെ പോയതാണ്.. ”

പ്രകാശൻ പുഞ്ചിരിയോടെ ചോദിച്ചു..

“അത് അമ്മാവാ.. എന്റെ ഒരു ഫ്രണ്ട് അപകടം പറ്റി ആശുപത്രിയില്‍ ഉണ്ടായിരുന്നു.. അവന് പെട്ടെന്ന് ബ്ലഡ് വേണ്ടിവന്നു.. രാവിലെ ആണ് വിളി വന്നത്.. ഞാനും ഭദ്രേട്ടനും ആശുപത്രിയില്‍ പോയതാണ്.. കൂട്ടത്തിൽ അഭിയേട്ടനും വന്നു.. ”

കൈലാസ് പറഞ്ഞു..

“അല്ല നിങ്ങള്‍ എല്ലാരും അമ്മായി വന്നത് കൊണ്ട് ഉമ്മറത്ത് കൂടിയത് ആണോ.. ”

ഭദ്രൻ സംശയത്തോടെ ചോദിച്ചു..

” ആഹ്.. അതേ മോനേ.. ഞങ്ങൾ അകത്തേക്ക് പോകാൻ തുടങ്ങുകയായിരുന്നു… അപ്പോഴാണ് നിങ്ങള് വന്നത്.. ”

ഗൗരി അവന്റെ അടുത്തേക്ക് വന്ന് കൊണ്ട്‌ പറഞ്ഞു..

“അതൊന്നും അല്ല മോനേ.. ഈ അപശകുനം പിടിച്ചവള്‍ക്കു വേണ്ടി എല്ലാരും എന്നെ വഴക്കു പറയുകയായിരുന്നു..”

സുമതി കള്ള കണ്ണീരോടെ പറഞ്ഞു..

” ബല ഭേഷ്… അമ്മായി സ്വന്തം കുഴി തോണ്ടി… ”

അനി തലയ്ക്കു കൈ കൊടുത്തു കൊണ്ട് പറഞ്ഞു..

“എന്ത്.. എന്താ അമ്മായി പറഞ്ഞത്..”

ഭദ്രൻ ദേഷ്യം നിയന്ത്രിച്ചു കൊണ്ട് ചോദിച്ചു..

” ഈ കാല് വയ്യാത്ത പെണ്ണിന് വേണ്ടി എല്ലാരും എന്നോട് തട്ടി കയറുകയായിരുന്നു മോനേ… കാല് വയ്യാത്ത ഇതിനെ ഒക്കെ എന്തിനാ മംഗലത്തേക്ക് കൊണ്ട് വന്നത് എന്ന് ചോദിച്ചതിന് ആണ് എല്ലാരും കൂടെ എന്നെ ഒറ്റപ്പെടുത്തിയത്.. ”

സുമതി പരിഭവത്തോടെ പറഞ്ഞു..

“സബാഷ്.. ഇതിനെയാണ് മക്കളെ വടി കൊടുത്തു അടി വാങ്ങുക എന്ന് പറയുന്നത്.. കാണാത്തവര് കണ്ടോ.. ഇന്നിവിടെ സംഹാര താണ്ഡവം ആയിരിക്കും.. ”

അനി അന്തംവിട്ടു കൊണ്ട് പറഞ്ഞു..

” എന്താ അമ്മേ ഇവിടെ നടന്നതു. ആരെങ്കിലും ഒന്ന് പറയുമോ.. ”

ഭദ്രൻ ക്ഷുഭിതനായി എല്ലാരേയും മാറി മാറി നോക്കി..

” ഞാന്‍ പറയാം ഭദ്രാ… ”

ദേവ് തന്നെ അവിടെ നടന്ന സംഭവങ്ങൾ മുഴുവന്‍ പറഞ്ഞു..

“അവര് ദേഷ്യപ്പെട്ടു സംസാരിക്കുക അല്ലെ ചെയ്തുള്ളു.. ഞാൻ ആണെങ്കിൽ അമ്മായിയുടെ പല്ല് മുഴുവന്‍ താഴെ വീണേനേ…”

ഭദ്രൻ ദേഷ്യത്തോടെ മുരണ്ടു..

” മോന്… മോനേ.. ഭദ്രാ.. ഞാൻ… ”

സുമതി അമ്പരപ്പോടെ അവനെ നോക്കി..

” നിങ്ങള് പറഞ്ഞത് എന്താണെന്ന് എനിക്ക് കൃത്യമായി അറിയില്ല.. പക്ഷേ എന്തായാലും നിങ്ങള്‍ക്ക് കിട്ടേണ്ടത് നല്ല തല്ല് ആണ്.. പ്രായത്തിന് മൂത്തത് ആയതു കൊണ്ട് മാത്രമാണ് ഞാന്‍ നിങ്ങളെ തല്ലാത്തത്…”

ഭദ്രൻ ചുമരില്‍ ആഞ്ഞു ഇടിച്ചു കൊണ്ട് പറഞ്ഞു..

“ഏട്ടാ… ഏട്ടാ.. വേണ്ട…”

ദക്ഷ അവന് അരികിലേക്ക് ഓടി വന്നു.. അവള് കരച്ചിലിന്റെ വാക്കില്‍ ആയിരുന്നു..

അവള് അവന്റെ കൈ പിടിച്ചു നോക്കി.. അവിടെ ആകെ ചുവന്ന് കിടപ്പുണ്ട്.

” വിട് എന്നെ.. എനിക്ക് ഇവരോട് രണ്ട് പറയണം.. നാണമില്ലേ നിങ്ങള്‍ക്ക്.. നിങ്ങളുടെ മകളുടെ പ്രായം അല്ലെ ഇവൾക്കും ഉള്ളു.. നാളെ ഇതേ അവസ്ഥ ഗംഗയ്ക്ക് ആണ് വന്നതെങ്കില്‍ നിങ്ങള് ഇത് പൊലെ പറയുമോ..

പ്രായം ഇത്രയും ആയില്ലേ. അതിന്റെ വിവരവും വിവേകവും എങ്കിലും കാണിച്ച് കൂടെ.. ഛെ.. ”

ഭദ്രൻ ദേഷ്യത്തോടെ പറഞ്ഞു..

” മതി.. ഭദ്രാ.. അവള്‍ക്ക് ഒരു അബദ്ധം പറ്റിയത് ആണ്.. വിട്ടു കളയ്… ”

മേനോന്‍ മടുപ്പോടെ പറഞ്ഞു…

” ദേവകി.. നീ അവളെ അകത്തേക്ക് കൊണ്ട് പോകു.. ”

അയാൾ രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു..

ദേവകിയമ്മ വന്നു ബലമായി തന്നെ സുമതിയുടെ കൈ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി..

” എന്നാലും ഈ മൂദേവി നമ്മുടെ മക്കളെ ഒക്കെ പാട്ടില്‍ ആക്കിയല്ലോ വല്യമ്മേ.. എന്നോട് ഇവരൊക്കെ പറഞ്ഞത് കേട്ടില്ലേ… ഞാൻ ഇവരുടെ അമ്മായി അല്ലെന്ന്..”

അകത്തേക്കു നടക്കുന്നതിന് ഇടയില്‍ സുമതി പിറുപിറുത്തു…

“ഇവരെ ഇന്ന്‌ ഞാൻ…”
ഭദ്രൻ ദേഷ്യത്തോടെ അകത്തേക്ക് നോക്കി…

” വേണ്ട ഭദ്രേട്ടാ.. അമ്മയുടെ സ്വഭാവം അറിയാലോ… ചുമ്മാ അതും ഇതും പറഞ്ഞോണ്ട് ഇരിക്കും.. എവിടെ എന്ത് പറയണം എന്ന് ഒരു വകതിരിവും ഇല്ല.. ”

ഗംഗ അവന്റെ കൈയ്യിൽ പിടിച്ചു കൊണ്ട്‌ പറഞ്ഞു..

“അതേ മോനേ.. അവളുടെ സ്വഭാവം അങ്ങനെ ആയി പോയി… അതും ഇതും പറയും എന്നെ ഉള്ളു. ആള് ശുദ്ധ ആണ്..

പിന്നെ ഇത് നന്നാക്കാന്‍ കഴിഞ്ഞ മുപ്പതു കൊല്ലമായി ഞാന്‍ നോക്കുന്നു.. ഇത് വരെ നടന്നിട്ടില്ല… ഇനി അവള് നന്നാകും എന്ന പ്രതീക്ഷയും എനിക്കില്ല..”

പ്രകാശന്‍ വിഷമത്തോടെ പറഞ്ഞു..

” സാരമില്ല പ്രകാശാ… അവള് എല്ലാത്തിലും പിന്നില്‍ ആണ് എന്ന കുശുമ്പ് ഉണ്ട് അവള്‍ക്കു.. ആരും അവളെ പരിഗണിക്കുന്നില്ല എന്ന തോന്നല്‍.. അത്രയെ ഉള്ളു.. ഒരു അമ്മയുടെ വയറ്റിൽ പിറന്നത് അല്ലെങ്കിലും ഞങ്ങളുടെ കൂടെ വളര്‍ന്നത് അല്ലെ അവള്.. ഞങ്ങള്‍ക്ക് അറിയാം.. എന്നാലും അവളെ സ്നേഹിക്കാന്‍ താന്‍ ഉണ്ടല്ലോ.. അത് തന്നെ ആശ്വാസം… ”

ചന്ദ്രശേഖരന്‍ അയാളെ സമാധാനിപ്പിച്ചു..

” അല്ല.. അപ്പു ചേച്ചി ഇങ്ങോട്ട് വന്ന വിവരം ഇത്ര പെട്ടെന്ന് എങ്ങനെയാ അമ്മായി അറിഞ്ഞത്… ഇവിടുന്നു ആരും അങ്ങോട്ട് വിളിച്ചില്ലല്ലോ.. ”

രുദ്ര സംശയത്തോടെ ചോദിച്ചു..

അവളുടെ സിഐഡി കണ്ണുകൾ ഒരാളിലേക്ക് പതിച്ചു…

രണ്ട് കണ്ണുകൾ പറയരുത് എന്ന ഭാവത്തില്‍ അവളോട് കെഞ്ചി…

” അത് ശരിയാണല്ലോ… നിങ്ങൾ എങ്ങനെ അറിഞ്ഞു ഈ കാര്യം.. ”

എല്ലാവരും പരസ്പരം ചോദിച്ചു..

” ദാ.. ഗംഗ.. മോള് ആണ് എന്നോട് രാവിലെ പറഞ്ഞത്… അവള് കുറേ ദിവസം ആയി ഇങ്ങോട്ട് വരാൻ ഇറങ്ങുന്നു…

ഇന്നു രാവിലെ ആ കാര്യം സൂചിപ്പിച്ചപ്പോൾ ആണ് അവള് ഈ കാര്യം എന്നോട് പറഞ്ഞത്…

കേട്ട പാതി കേള്‍ക്കാത്ത പാതി ഇവളുടെ അമ്മ ഇങ്ങോട്ട് ഓടി..”

പ്രകാശൻ താടിക്ക് കൈ കൊടുത്തു കൊണ്ട്‌ പറഞ്ഞു.

” അതെങ്ങനെയാ ഗംഗേ..നീ എങ്ങനെയാ അറിഞ്ഞത്.. ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ഇന്നലെ.. ”

രുദ്ര കള്ളച്ചിരിയോടെ അവളെ നോക്കി..

” അതേ മോളേ.. നീ എങ്ങനെയാ അറിഞ്ഞത്.. അഭി പറഞ്ഞോ നിന്നോട്.. അതോ വേറെ ആരെങ്കിലും പറഞ്ഞോ.. ”

എല്ലാവരും അവളുടെ മുഖത്ത് നോക്കി…

“ആ.. ആഹ്.. അത്‌ പിന്നെ.. ഞാൻ… ”

ഗംഗ വിക്കി വിക്കി കൊണ്ട്‌ ചുറ്റും നോക്കി..

” അത്.. പിന്നെ.. അനിയേട്ടൻ ആണ് പറഞ്ഞത്…”

അവള് ഒറ്റ ശ്വാസത്തിൽ പറഞ്ഞു..

” ഞാ… ഞാനോ… എപ്പൊ… ”

അനി അന്തംവിട്ടു വായ പൊളിച്ചു…

“വായ അടച്ച് വെക്കെടാ… എനിക്ക് നിന്നെ ആദ്യമേ സംശയം ഉണ്ടായിരുന്നു.. വല്ല ആവശ്യവും ഉണ്ടായിരുന്നോ… ഇതിപ്പൊ രാവിലെ തന്നെ എല്ലാവരുടെയും മൂഡ് കളഞ്ഞു.. ”

അഭി ദേഷ്യത്തോടെ അവനെ നോക്കി..


“ഏട്ടാ… ഞാൻ… ഞാൻ ഒന്നും പറ…..”

അനി പറഞ്ഞു മുഴുവന്‍ ആക്കുന്നതിന് മുന്നേ ഗംഗ ഇടയില്‍ കേറി..

” ആഹ്.. ഞാൻ ചോദിച്ചപ്പോൾ അനിയേട്ടൻ. പറഞ്ഞത് ആണ്… ”

അവള് വെപ്രാളത്തോടെ പറഞ്ഞു..

” അതെന്താ ഗംഗേ.. അപ്പു ചേച്ചി ഇന്നലെ വരും എന്ന് നീ ദിവ്യദൃഷ്ടിയില്‍ കണ്ടോ… മുന്‍കൂട്ടി ചോദിക്കാൻ.. ”

രുദ്ര കള്ളച്ചിരിയോടെ അവളെ നോക്കി..

“നിനക്ക് ഞാൻ വച്ചിട്ടുണ്ടെടീ ദുഷ്ടേ… ”

ഗംഗ അവളെ നോക്കി പിറുപിറുത്തു..

” ആഹ് എന്തേലും ആവട്ടെ.. എന്തായാലും നടക്കാൻ ഉള്ളത്‌ നടന്നു.. ഇനിയിപ്പൊ ആരും ആ കാര്യം പറയണ്ട.. അതാവും നല്ലത്.. ”

മേനോന്‍ അവസാന വാക്ക് എന്നോണം പറഞ്ഞു..

“ആഹ് വല്യച്ഛാ… ഞാൻ മറ്റൊരു കാര്യം പറയാന്‍ ആണ് വന്നത്.. ”

പ്രകാശൻ മടിയോടെ പറഞ്ഞു…

“എന്താ പ്രകാശാ..നീ മടിക്കാതെ കാര്യം പറയ്.. ”

മേനോന്‍ അയാളുടെ മുഖത്തേക്ക് നോക്കി..

” അത്.. വേറൊന്നും അല്ല.. ഗംഗയുടെ കാര്യം അറിയാലോ.. അവള്‍ക്ക് ഇപ്പൊ പഠിക്കുന്ന കോളേജ് ഒട്ടും ശരിയാകുന്നില്ല… എപ്പോഴും പ്രശ്നം ആണ് അവിടെ..

വീടിനു അടുത്ത് ആണല്ലോ എന്ന് കരുതിയാണ് അവിടെ ചേര്‍ത്തത്.. ഇതിപ്പൊ പഠിത്തം ഇല്ലാതെ ആവുന്ന അവസ്ഥയാണ്…

അപ്പോഴാണ് ഇവള് മംഗലത്ത് നിന്ന് പഠിച്ചാലോ എന്ന് ചോദിക്കുന്നത്.. ഇവിടെ കോളേജിൽ ചേര്‍ത്താല്‍ നിങ്ങളുടെ എല്ലാവരുടെയും നോട്ടം ഉണ്ടാവുമല്ലോ…ആണായിട്ടും പെണ്ണായിട്ടും ഒന്നേ ഉള്ളു.. എന്നാലും ഒക്കെ ആലോചിക്കുമ്പോ ഒരു വേവലാതി ആണ്.. ”

പ്രകാശൻ നെടുവീര്‍പ്പിട്ടു…

” അതിനെന്താ മോനേ… ഗംഗയും ഇവിടുത്തെ കുട്ടി തന്നെയല്ലേ… ഇവിടുന്നു പഠിക്കാൻ അവള്‍ക്കു താല്‍പര്യം ആണെങ്കില്‍ പിന്നെന്താ പ്രശ്‌നം.. ഞാൻ പണ്ടേ സൂചിപ്പിച്ചത് അല്ലെ ഈ കാര്യം.. ”

മേനോന്‍ ചിരിയോടെ പറഞ്ഞു..

” എന്നാലും അത് നിങ്ങള്‍ക്കു ഒക്കെ ബുദ്ധിമുട്ട്‌ ആവുമോ.. ”

പ്രകാശൻ മടിയോടെ പറഞ്ഞു…

” എന്ത് ബുദ്ധിമുട്ട്… ജയന്താ… മോനേ… അഡ്മിഷന് എന്തേലും ബുദ്ധിമുട്ട്‌ ഉണ്ടോ… ”

മേനോന്‍ സംശയത്തോടെ മകനെ നോക്കി..

” ഇല്ല അച്ഛാ… നമുക്ക് ഇങ്ങോട്ട് ഒരു ട്രാൻസ്ഫറിന് നോക്കാം.. ഗംഗ മലയാളം അല്ലെ… പി ജി ക്ക് ഒഴിവ് കാണും.. നമുക്ക് ശരിയാക്കി എടുക്കാം… ”

ജയന്ത് പറഞ്ഞു..

ഗംഗയുടെ കണ്ണുകൾ തിളങ്ങി..

” കോളടിച്ചല്ലോ മോനേ… ”

രുദ്ര അടുത്ത് നിന്ന ആളുടെ ചെവിയില്‍ പതിയെ പറഞ്ഞു..

” ടി.. മതി… ”

അവന്‍ പിറുപിറുത്തു..

” ആഹ്.. അപ്പൊ പറ്റിയാൽ ഇന്ന് തന്നെ നമുക്ക് അഡ്മിഷന്റെ കാര്യങ്ങൾ ശരിയാക്കി കൂടെ ജയന്താ.. ”

ബാലൻ ചോദിച്ചു..

“ആഹ് ഏട്ടാ.. പക്ഷേ ഇന്ന് ബുദ്ധിമുട്ട്‌ ആവും.. നാളെ നമുക്ക് ശരിയാക്കാം..അത് പോരെ.”

ജയന്ത് പറഞ്ഞു..

“അത് മതി ജയന്താ… അത് മതി.. അവിടെ ആകുമ്പോ എനിക്ക് സമാധാനം ആണ്.. ”

പ്രകാശൻ ആശ്വാസത്തോടെ പറഞ്ഞു..

ഗംഗ സന്തോഷത്തോടെ പാറുവിനെ കെട്ടിപിടിച്ചു…

“സന്തോഷായോ നിനക്ക്.. ”

പാറു ചിരിയോടെ ചോദിച്ചു..

” മം.. ഒരുപാട്… ”

പറയുന്നതിനു ഇടയിലും ഗംഗയുടെ കണ്ണുകൾ മറ്റൊരാളിൽ ആയിരുന്നു..

*****

” അല്ല രുദ്രേ… ഈ സുമതി അമ്മായി ശരിക്കും ആരാ..?”

അപ്പുവിന്റെ റൂമിൽ ആയിരുന്നു അവളും പാറുവും രുദ്രയും…

“എന്റെ ചേച്ചി… മുത്തശ്ശിക്ക് ഒരേ ഒരു അനിയത്തി ആണ് ഉണ്ടായിരുന്നത്…

സുമതി അമ്മായി അവരുടെ മകള്‍ ആണ്.. അമ്മായി ചെറുത് ആയപ്പോൾ അച്ഛൻ ഉപേക്ഷിച്ചു പോയി…കടം കേറി നാട് വിട്ടത് ആണെന്ന് ആണ് പറയുന്നത്..

പിന്നെ അമ്മായിയെയും അവരുടെ അമ്മയെയും നോക്കിയത്‌ മുത്തച്ഛനും മുത്തശ്ശിയും ആണ്..അമ്മായി ക്ക് 12 വയസ്സ് ഉള്ളപ്പോൾ അമ്മയും മരിച്ചു.. പിന്നെ അമ്മായി വളര്‍ന്നതും പഠിച്ചതും ഇവിടെ നിന്നാണ്…”

രുദ്ര താടിക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു..

” ആണോ.. ഓഹ്… പാവം അല്ലെ… ”

അപ്പു സങ്കടത്തോടെ പറഞ്ഞു..

” ആര്.. എന്റെ അമ്മയോ… എന്റെ ഈശ്വരാ… ”

അകത്തേക്ക് വന്നു ഗംഗ നെഞ്ചത്ത് കൈ വച്ച് കൊണ്ട് ചിരിയോടെ പറഞ്ഞു..

” നല്ല മോള്.. സ്വന്തം അമ്മയ്ക്ക് ഇട്ടു പാര പണിയുന്നത് കണ്ടോ ചേച്ചി..”

പിന്നാലെ വന്ന ദക്ഷ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു..

“എന്റെ പൊന്നു ഏട്ടത്തീ… ഇവള് പറയുന്നത്‌ ഒന്നും കാര്യമാക്കണ്ട.. ”

ഗംഗ അപ്പുവിനെ നീട്ടി വിളിച്ചു..

“ഏട്ടത്തി… ഞാ.. ഞാൻ..”

അപ്പു വിക്കി വിക്കി പറഞ്ഞു..

” ഏട്ടത്തി.. നല്ലത് അല്ലെ.. .. അങ്ങനെ വിളിക്കാലോ അല്ലെ… പാറു ഏട്ടത്തിയുടെ പ്രായം തന്നെയല്ലേ..”

ഗംഗ സംശയത്തോടെ അപ്പുവിനെ നോക്കി..

അപ്പു സമ്മത സൂചകമെന്നോണം തലയാട്ടി…

” എന്റെ അമ്മ ആയതു കൊണ്ട് പറയുകയല്ല.. ഭീകരി ആണ്..”

ബെഡ്ഡിലേക്ക് ഇരുന്നു കൊണ്ട് ഗംഗ നെടുവീര്‍പ്പിട്ടു..

” ആഹ്.. ചേച്ചി.. വേറെ ഒരു വിശേഷം കൂടി ഉണ്ട്… നമ്മുടെ പ്രകാശൻ അങ്കിള്‍ ഇല്ലേ… ഇവളുടെ അച്ഛൻ.. കക്ഷി ആരാണെന്ന് അറിയുമോ…”

രുദ്ര കുസൃതി ചിരിയോടെ പറഞ്ഞു..

” ആരാ.. ”

അപ്പു വിടര്‍ന്ന മിഴികളോടെ അവളെ നോക്കി…

“പണ്ട്‌ ഗൗരി അപ്പച്ചിയുടെ കല്യാണം ഉറപ്പിച്ചത് അറിയില്ലേ.. അന്ന് ആ കല്യാണം നടന്നില്ല.. പെണ്ണ് ഒളിച്ചോടി പോയി എന്ന് എല്ലാരും പറഞ്ഞപ്പോൾ കുടുംബത്തിന്റെ മാനം രക്ഷിക്കാൻ വേണ്ടി അന്ന് അപ്പച്ചിക്ക് പകരം കല്യാണ പന്തലിലേക്ക് കയറിയത് സുമതി അമ്മായി ആണ്.

അന്ന് ഗൗരി അപ്പച്ചിക്ക് വേണ്ടി എല്ലാരും കൂടെ കണ്ടു പിടിച്ച ആള് ആയിരുന്നു പ്രകാശൻ അങ്കിള്‍… ”

ദക്ഷ പറഞ്ഞു..

” ആഹ്.. അന്ന് ആ കല്യാണം നടന്നത് കൊണ്ട് ഇന്ന് ഈ കാണുന്ന ഞാന്‍ ഉണ്ടായി.. ഇല്ലെങ്കില്‍ ഞാൻ ജനിക്കാന്‍ തന്നെ വഴിയില്ല.. അല്ലെ.. ”

ഗംഗ താടിക്ക് കൈ കൊടുത്തു കൊണ്ട്‌ പറഞ്ഞു..

ഒരുനിമിഷം എല്ലാരും പൊട്ടിച്ചിരിച്ചു….

” എന്തൊരു ചളി ആണ് മോളേ.. എന്റെ ഏട്ടൻ പഠിപ്പിച്ച് തന്നത് ആണോ… ”

രുദ്ര അവളെ കളിയാക്കി കൊണ്ട് ഉച്ചത്തില്‍ പറഞ്ഞു..

പറഞ്ഞ്‌ കഴിഞ്ഞാണ് അതിലെ അബദ്ധം അവള്‍ക്കു മനസ്സിലായത്…

ഗംഗ അവളെ കലിപ്പിച്ച് ഒന്ന് നോക്കി..

“അതായത്‌ njan പറഞ്ഞത് എന്താന്നു വച്ചാൽ.. ഇവിടെ നിന്ന് ആണോ ഇത്രയും ചളി അവള്‍ക്ക് കിട്ടിയത് എന്നാണ്.. അല്ലാതെ.. അയ്യേ.. നിങ്ങള് കരുതുന്നത് പോലെ ഒന്നുമില്ല…”

അതും പറഞ്ഞു അവള് പുറത്തേക്ക്‌ ഓടി….

“ഇങ്ങനെ ഒരു പെണ്ണ്.. എന്താ പറയേണ്ടത് എന്ന് ഒരു ഐഡിയയും ഇല്ല.. ”

പാറു ചിരിയോടെ പറഞ്ഞു..

” ഏയ്.. അവള് പറഞ്ഞത് അങ്ങനെ വിട്ടു കളയണ്ട… ”

ദക്ഷ സംശയത്തോടെ പറഞ്ഞു..

” ആഹ്.. അത് എന്തേലും ആവട്ടെ… ഞാൻ മുറിയിലേക്ക് ചെല്ലട്ടെ… ദേവേട്ടന് ആശുപത്രിയില്‍ പോകാൻ ആയി കാണും.. ”

അപ്പുവിന്റെ തലയിൽ ഒന്ന് തഴുകി കൊണ്ട്‌ പാറു എണീറ്റു…

“ഞാനും വരുന്നു ഏട്ടത്തീ… ”

ദക്ഷയും അവള്‍ക്ക് പിന്നാലെ നടന്നു..

“ഏട്ടത്തി.. എന്റെ അമ്മ പറഞ്ഞതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു… അതൊന്നും മനസ്സില് വച്ചേക്കല്ലേ… ആള് പാവം ആണ്.. ”

ഗംഗ സങ്കടത്തോടെ പറഞ്ഞു..

“ഇല്ല ഗംഗേ.. എനിക്ക് അമ്മായിയോട് ഒരു ദേഷ്യവും ഇല്ല.. പോരേ.. ”

അപ്പു കൈ നീട്ടി അവളുടെ കൈയ്യിൽ തൊട്ടു..

“ശരി ഏട്ടത്തി.. റസ്റ്റ് എടുക്കു.. ഞാൻ താഴെ ഒക്കെ ഒന്ന് പോയിട്ട് വരാം.. ”
. ഗംഗ പുഞ്ചിരിയോടെ പറഞ്ഞിട്ട് പുറത്തേക്ക്‌ നടന്നു…

അപ്പു വീൽചെയർ നീക്കി വാതിലിനു അരികില്‍ എത്തി.. വാതില്‍ ചാരി അവള് തിരിഞ്ഞു…
വീൽചെയർ നീക്കി കണ്ണാടിക്ക് മുന്നില്‍ എത്തി അതിൽ സ്വയം നോക്കി…

അവളുടെ ചുണ്ടില്‍ ഒരു വരണ്ട ചിരി പ്രത്യക്ഷപ്പെട്ടു…

” എനിക്ക് അകത്തേക്ക് വരാമോ…”

വാതില്‍ക്കല്‍ ആരോ മുട്ടുന്നത് കേട്ടാണ് അവള് തിരിഞ്ഞ് നോക്കിയത്‌..

***
“ശെടാ.. ഈ രുദ്ര എവിടെ… വല്യമ്മേ.. രുദ്രയെ കണ്ടോ..”

ഗംഗ അടുക്കളയിലേക്ക് ചെന്ന് സാവിത്രിയോട് ചോദിച്ചു…

“ഇല്ലല്ലോ മോളേ.. ചിലപ്പോള്‍ കുളത്തിലേക്ക് പോയിട്ട് ഉണ്ടാകും… ഇപ്പൊ ഇടയ്ക്കു രാവിലെ കുളത്തിൽ നിന്നാണ് അവളുടെ കുളി.. മോള് ഒന്ന് പോയി നോക്കു.”

അവര് പറഞ്ഞു…

” മം… ഞാൻ ഒന്ന് നോക്കട്ടെ.. ”

ഗംഗ കുളപ്പുരയിലേക്ക് നടന്നു…

“ഇത് അടച്ചിട്ടേക്കുകയാണല്ലോ…. ”

താഴിട്ട് പൂട്ടിയ കുളപ്പുര കണ്ടു ഗംഗ തിരിച്ചു നടന്നു…

പെട്ടെന്ന് ആണ് രണ്ടു കരങ്ങള്‍ അവളെ പൊതിഞ്ഞത്…

എന്തെങ്കിലും ചിന്തിക്കാന്‍ കഴിയുന്നതിനു മുന്നേ ആ കൈകൾ അവളെ കോരി എടുത്തിരുന്നു..

ഗംഗ പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ചു…

തന്നെ താഴെ നിർത്തി എന്ന് തോന്നിയപ്പോൾ അവള് കണ്ണുകൾ തുറന്നു…

കുളത്തിന്റെ മറ പുരയിൽ ആണ് താന്‍ എന്ന് അവള്‍ക്കു മനസ്സിലായി..

തന്റെ മുന്നില്‍ ചിരിയോടെ നില്‍ക്കുന്ന ആ കണ്ണുകളെ അവള് ആവോളം കണ്ടു… ആ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി കണ്ടില്ലെന്ന് നടിച്ച് അവള് മുഖത്ത് പരിഭവം വരുത്തി അവനെ നോക്കി..

(തുടരും)

(എല്ലാവരും ആ ശബ്ദത്തിന്റെ ഉടമ അഭി അല്ലെങ്കിൽ ഭദ്രൻ എന്ന് പറഞ്ഞു.. ഞാൻ പറ്റിച്ചേ…. 😉 😉 ട്വിസ്റ്റ് ഒക്കെ വരുന്നുണ്ട്.. 😌 രണ്ട് പാര്‍ട്ടുകളുടെ ലെങ്ങ്ത്ത് ഒരുമിച്ച് ഇട്ടിട്ടുണ്ട്… ലേറ്റ് ആവുന്നു എന്ന് അറിയാം.. ഒരുപാട് പ്രശ്നങ്ങൾ ആണ്.. പലപ്പോഴും മനസ്സിൽ കഥ വരുന്നില്ല.. ഞാൻ ആദ്യമേ പറഞ്ഞു.. ഇത് രണ്ടു പേരുടെ മാത്രം പ്രണയ കഥ അല്ല.. ഒരുപാട് പേരുടെ കഥ ആണ്.. ഓരോ പാര്‍ട്ടും എഴുതുമ്പോള്‍ എനിക്ക് ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നു… ഇൻബോക്സ് ഇപ്പൊ നോക്കാൻ പറ്റുന്നില്ല.. മുന്നേ പറഞ്ഞത് പോലെ നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്സിൽ പറയാന്‍ മാക്സിമം ശ്രമിക്കുക.. കാത്തിരിക്കും എന്ന വിശ്വാസത്തോടെ…

സ്നേഹപൂര്‍വം ❤️)

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹