❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3
നോവൽ: ❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1 ❤️
എഴുത്തുകാരി: മിനിമോൾ രാജീവൻ എം
***
അപ്പു വെള്ളത്തിലേക്ക് മുങ്ങി മറയുന്നത് കണ്ടു കൊണ്ടാണ് പാറു ഓടി വന്നത്…
തന്റെ ശാരീരിക അസ്വസ്ഥത പോലും മറന്ന് അവള് നിലവിളിച്ചു കൊണ്ട് പൂളിന് അടുത്തേക്ക് ഓടി…
“പാറു…. ഓടരുത്… നിക്ക്…”
അവള്ക്കു പിന്നാലെ വന്ന മേരി അവളെ പിടിച്ചു വച്ച് കൊണ്ട് പറഞ്ഞു…
“വിട് മേരി… എന്റെ അപ്പു….”
പാറു കൈ തട്ടി മാറ്റി കൊണ്ട് ഓടി…
പാറുവിനെ അന്വേഷിച്ചു വന്ന ദേവും ഈ കാഴ്ച കണ്ടു ഞെട്ടി…
അവന് അപ്പുവിനെ രക്ഷിക്കാൻ പാറുവിനെയും കടന്നു മുന്നിലേക്ക് ഓടി..
പക്ഷേ അതിനു മുന്നേ മറ്റൊരാള് കുളത്തിലേക്ക് എടുത്തു ചാടിയിരുന്നു…
ദേവ് ഒരു നിമിഷം സ്തബ്ധനായി…
“കിച്ചുവേട്ടാ…. അപ്പു… അപ്പു…”
പിന്നാലെ വേച്ച് വേച്ച് ഓടി എത്തിയ പാറു അവന്റെ ഷർട്ടിൽ അള്ളി പിടിച്ചു കൊണ്ട് കരഞ്ഞു…
“അഭി…..”
ദേവിന്റെ ചുണ്ടുകള് മന്ത്രിച്ചു…
പാറു കേട്ടതു വിശ്വസിക്കാന് ആവാതെ അവന്റെ മുഖത്തേക്ക് നോക്കി..
തന്നെ ആരോ കൈകളില് കോരി എടുക്കുന്നതായാണ് അപ്പുവിന് തോന്നിയത്…
ഒരു അപ്പൂപ്പന് താടിയെ പോലെ ശരീരത്തിന് ഭാരമില്ലാതെയാവുന്നത് അവള് അറിഞ്ഞു…
താന് സുരക്ഷിതമായ ഏതോ കര വലയത്തിൽ ആണെന്ന് അവള്ക്കു തോന്നി…
പതിയെ പതിയെ ബോധം പൂര്ണമായും മറഞ്ഞു…
തന്റെ കൈകളില് കിടക്കുന്ന പെണ്കുട്ടിയുടെ മുഖത്തേക്കു അഭി ഒന്ന് കൂടെ ഉറ്റു നോക്കി…
കണ്ണ് അടച്ചു കിടക്കുകയാണെങ്കിലും അവളുടെ നീണ്ട കണ്ണുകള്ക്ക് വല്ലാത്തൊരു ഭംഗി ഉണ്ടെന്ന് അവന് തോന്നി….. അവയിലെ കണ്മഷി പടർന്നു കിടക്കുന്നു..
ചുവന്ന് തുടുത്ത കവിളുകളും അധരങ്ങളും..
വാടിയ താമര പോലെ അവള് അവന്റെ മാറോട് ചേര്ന്നു കിടന്നു…
“അപ്പു…. അഭിയേട്ടാ…. അപ്പു…”
പാറു കുളത്തിന് അടുത്തേക്ക് ഓടി വന്നു…
“പാറു.. പതിയെ…”
ദേവ് ശാസനയോടെ അവളെ പിടിച്ചു വച്ചു..
അഭി ഞെട്ടലോടെ തന്റെ കൈയിലുള്ള പെണ്കുട്ടിയെ നോക്കി…
“അപ്പ… അപ്പു…”
അവന് പിറുപിറുത്തു…
“അഭി… അപ്പുവിനെയും കൊണ്ട് ഇങ്ങു കയറു… ”
ദേവ് അക്ഷമയോടെ അവന് നേരെ കൈകാട്ടി…
അഭി പതിയെ അവളെയും കൊണ്ട് കരയിലേക്ക് കയറി..
അവന് അപ്പുവിനെ നിലത്തേക്കു കിടത്തി…
അവന്റെ നോട്ടം പിറകില് ആയി നില്ക്കുന്ന അപ്പുവിനെ ആക്രമിച്ച ചെറുപ്പക്കാരിലേക്ക് നീണ്ടു.
അവരുടെ നോട്ടം അപ്പുവിന്റെ നനഞ്ഞു ഒട്ടിയ ശരീരത്തിൽ ആണെന്ന് അവന് മനസ്സിലായി….. തീ പാറുന്ന കണ്ണുകളോടെ അവന് അവരെ നോക്കി..
പിന്നെ തന്റെ ജാക്കറ്റ് എടുത്തു അവളെ പുതപ്പിച്ചു..
“അപ്പു… മോളേ.. കണ്ണ് തുറക്കൂ…. അപ്പു…”
പാറു കരഞ്ഞു കൊണ്ട് താഴേക്കു ഇരിക്കാൻ ആഞ്ഞു…
ദേവ് അവളെ തടഞ്ഞു കൊണ്ട് ചേര്ത്തു പിടിച്ചു…
മേരി അപ്പോഴേക്കും എല്ലാവരേയും വിളിച്ചു കൊണ്ട് വന്നിരുന്നു…
എല്ലാവരും അപ്പുവിന്റെ അവസ്ഥ കണ്ട് ഞെട്ടി… ഒപ്പം കരച്ചിലും…
ദേവ് പാറുവിനെ ഗൗരിയുടെ അടുത്ത് നിര്ത്തിയിട്ട് അപ്പുവിന് അരികിലേക്ക് ഇരുന്നു…
” ഏട്ടാ… ഒന്ന് നോക്കു… വെള്ളം ഒരുപാട് കുടിച്ചു എന്ന് തോന്നുന്നത്…”
അഭി മാറി ഇരുന്നു കൊണ്ട് തളര്ച്ചയോടെ പറഞ്ഞു…
ദേവ് അപ്പുവിന്റെ കണ്ണുകൾ വിടര്ത്തി നോക്കി…
ഒപ്പം അവളുടെ പള്സ് നോക്കി… പിന്നെ അവളുടെ വയറ്റിൽ അമര്ത്തി വെള്ളം കളഞ്ഞു…
അല്പ നേരം ഇത് തുടർന്നു…
അപ്പു ആഞ്ഞു ശ്വാസം വലിച്ചു….
” അപ്പു… കണ്ണ് തുറക്കൂ…. അപ്പു… ”
ദേവ് അവളുടെ കവിളിൽ തട്ടി….
ഒന്ന് കൂടി ചുമച്ചു കൊണ്ട് അപ്പു പതിയെ കണ്ണുകൾ തുറന്നു…
എല്ലാവരുടെയും മുഖത്ത് ആശ്വാസം നിറഞ്ഞു…
“അപ്പു… മോളേ…”
ദേവി കരഞ്ഞു കൊണ്ട് അവള്ക്കു അടുത്ത് ഇരുന്നു…
“എനി… എനിക്ക്.. ഒന്ന്.. ഒന്നുമില്ല അമ്മേ…. ”
അപ്പു പുഞ്ചിരിച്ചു കൊണ്ട് പതിയെ പറഞ്ഞു…
പാറു ആശ്വാസത്തോടെ ഗൗരിയെ കെട്ടിപിടിച്ചു..
മാധവനും സാമും കൂടി അവളെ താങ്ങി ഏഴുന്നേൽപ്പിച്ച് അടുത്തുള്ള കസേരയില് ഇരുത്തിച്ചു…
“എന്റെ.. വീൽചെയർ….”
അപ്പു ചുറ്റും പരതി കൊണ്ട് പറഞ്ഞു…
അപ്പോഴാണ് മറ്റുള്ളവരും അതിനെ കുറിച്ച് ഓര്ത്തത്…
അഭിയും അപ്പോഴാണ് കുളത്തിലേക്ക് നോക്കിയത്.. അവളുടെ വീൽചെയർ കുളത്തിലേക്ക് വീണു കിടക്കുന്നത് അവന് കണ്ടു..
അവന് അമ്പരപ്പോടെ അവളെ നോക്കി..
“നീ എങ്ങനെയാ അപ്പു കുളത്തിൽ വീണത്… ”
ദേവ് സംശയത്തോടെ അവളെ നോക്കി…
“അത്… ദേവേട്ടാ… ഞാൻ…”
എന്ത് പറയണം എന്ന് അറിയാതെ അപ്പു പരുങ്ങി.. ഇപ്പൊ സത്യങ്ങൾ ഒക്കെ വിളിച്ചു പറഞ്ഞാൽ അത് റിസപ്ഷൻ മൊത്തം ആയിട്ട് ഇല്ലാതാക്കും എന്ന് അവള്ക്കു തോന്നി…
“എങ്ങനെ.. അത് പറയ്… ”
ദേവിന്റെ സ്വരം പരുഷമായി….
“അത് ഞാന് പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോള്…ബാലൻസ് തെറ്റി…അതിലൂടെ വീൽചെയർ വഴുക്കി പോയി… അങ്ങനെ വീണതാണ്..”
അപ്പു ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഒപ്പിച്ചു…
“മം…”
ദേവ് ഒന്ന് അമര്ത്തി മൂളി…
കേട്ടതു അപ്പാടെ വിശ്വസിക്കാൻ ദേവിന് പ്രയാസം തോന്നി…
” കാലും കൈയ്യും വയ്യെങ്കിൽ വീട്ടില് ഇരിക്കണം…. അല്ലാതെ ഇങ്ങനെ നാട് നീളെ നടക്കരുത്… ”
അഭി ദേഷ്യത്തോടെ പറഞ്ഞു.. പറഞ്ഞു കഴിഞ്ഞ് ആണ് പറഞ്ഞതിലെ അബദ്ധം അവന് മനസ്സിലായത്…
എല്ലാവരുടെയും നോട്ടം അവനില് ആയിരുന്നു…
“അഭി…”
ദേവ് ഉച്ചത്തില് വിളിച്ച് അവനെ കലിപ്പിച്ച് ഒന്ന് നോക്കി…
അപ്പുവിന്റെ മിഴികള് നിറഞ്ഞു തൂവി….
തെറ്റ് ചെയ്ത കുട്ടിയെ പോലെ അവള് തല താഴ്ത്തി..
“അഭി… മതി… അവള് വരുന്നില്ല എന്ന് പറഞ്ഞത് ആണ്.. ഞാൻ ആണ് നിര്ബന്ധിച്ചു കൊണ്ട് വന്നത്..”
സാം ഇടറിയ സ്വരത്തില് പറഞ്ഞു…
“അതേ അഭിയേട്ടാ… അപ്പു വരുന്നില്ല എന്ന് പറഞ്ഞതാണ്… ഞാൻ ഒറ്റയ്ക്കു ആക്കി പോയതു കൊണ്ട് അല്ലെ അവള് വീണത്…”
പാറു കരഞ്ഞു കൊണ്ട് പറഞ്ഞു..
എല്ലാവരും തിരിഞ്ഞു അപ്പുവിനെ നോക്കി…
അവള് കണ്ണീര് മറച്ചു കൊണ്ട് എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു…
“ഞാ… ഞാൻ.. സോറി… ഞാൻ കാരണം… അച്ഛാ.. എന്നെ ഒന്ന് വീട്ടിലേക്ക് കൊണ്ട് പോകുമോ.. ”
കരച്ചില് അടക്കാന് പാടുപെട്ടു കൊണ്ട് അവള് പറഞ്ഞു…
“നീ എങ്ങോട്ടും പോകുന്നില്ല… കൈയ്യും കാലും ഇല്ലെങ്കിലും എന്റെ പെങ്ങളെ നോക്കാൻ അവളുടെ ആങ്ങള ആയ ഞാൻ ഇവിടെ ഉണ്ട്…”
പിന്നില് ഒരു ശബ്ദം കേട്ടപ്പോൾ ആണ് എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കിയത്…
” ഭദ്രേട്ടൻ….”
പാറു മന്ത്രിച്ചു….
അപ്പു കണ്ണീരോടെ തല താഴ്ത്തി…
” എന്തിനാ നീ തല താഴ്ത്തുന്നത്…. അതിനു നീ എന്ത് കുറ്റമാണ് ചെയ്തത്… എന്റെ മുഖത്തേക്ക് നോക്ക് അപ്പു…”
ഭദ്രൻ അവള്ക്കു മുന്നിലായി മുട്ട് കുത്തി ഇരുന്നു.. അവളുടെ താടിയിൽ പിടിച്ചു മുഖം ഉയര്ത്തി…
അവളുടെ കണ്ണീരു കാണും തോറും അവന്റെ നെഞ്ച് പിടഞ്ഞു…
“പതിനാറു വര്ഷം ഒരു പോറല് പോലും ഏൽക്കാതെ ഞാൻ കൊണ്ട് നടന്നത് ആണ് ഇവളെ… അന്നത്തെ അപകടത്തിന് ശേഷവും അവള്ക്കു ഒരു കുറവും വരുത്തിയിട്ടില്ല ഞാന്… എന്റെ രാജകുമാരി തന്നെയാണ് ഇവള്… ഇവളെ കുറ്റം പറയാന് ഒരുത്തനും അവകാശം ഇല്ല.. അതിനി ആരായാലും… ഭദ്രന് വിഷയമല്ല… ”
അവന് അവളെ നെഞ്ചോടു ചേര്ത്തു പിടിച്ചു…
” എന്നെ ഇങ്ങോട്ട് കൊണ്ട് വരണ്ടായിരുന്നു ഏട്ടാ… അവിടെ മുംബൈ മതിയായിരുന്നു… അവിടെ എന്റെ ലോകത്ത് ഞാന് ജീവിച്ചേനെ… ”
അപ്പു അവന്റെ നെഞ്ചില് വീണു കരഞ്ഞു കൊണ്ട് പറഞ്ഞു…
” ഇല്ല… ഇത്രയും കാലം അജ്ഞാത വാസം ആയിരുന്നില്ലേ.. ഇനിയും അത് വേണ്ട.. പിന്നെ നിന്റെ ഈ അവസ്ഥ അതൊരു കുറവ് അല്ല.. കുറവ് ആയി ആര്ക്കു എങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ കാഴ്ചയുടെ പ്രശ്നം ആണ്… നീ അത് നോക്കണ്ട…”
അഭിയെ നോക്കിയാണ് അവന് അത് പറഞ്ഞത്…
അഭിക്ക് താന് പറഞ്ഞ കാര്യം ഓര്ത്തപ്പോൾ നാണക്കേട് തോന്നി…
” അതേ അഭി.. നീ അങ്ങനെ പറയാന് പാടില്ലായിരുന്നു.. നാളെ എനിക്കോ നിനക്കോ.. എന്തിന് ഏറെ നമ്മുടെ കൂട്ടത്തിലെ ആര്ക്കു വേണമെങ്കിലും ഇത് സംഭവിക്കാം… ”
ദേവ് അവനെ കുറ്റപ്പെടുത്തി…
“ഏട്ടാ… ഞാൻ അത് പിന്നെ.. പെട്ടെന്നുള്ള ദേഷ്യത്തില്…”
അഭി തല കുനിച്ചു..
” സാരമില്ല… ഇനി എല്ലാരും അത് വിട്ടേക്കു… അപ്പുവിന് ഒന്നും പറ്റിയില്ലല്ലോ.. അത് മതി… ”
ഗോപി അഭിയുടെ തോളില് തട്ടി കൊണ്ട് പറഞ്ഞു..
” അതേ മോനേ.. ഇന്ന് നീ കൃത്യ സമയത്ത് വന്നില്ലായിരുന്നെങ്കില് എന്റെ മോള്… മോനോട് തീര്ത്താൽ തീരാത്ത നന്ദിയുണ്ട്…”
മാധവന് കണ്ണീരോടെ അഭിക്ക് മുന്നില് കൈകൂപ്പി…
” അയ്യോ.. അങ്കിള്… ഞാൻ.. അത് പിന്നെ.. ഒറ്റയ്ക്കു ഇവിടെ വന്നു ഇരുന്നത് കൊണ്ടല്ലേ ഈ പ്രശ്നം ഒക്കെ ഉണ്ടായത്.. കാണാന് ഇത്തിരി വൈകിയിരുന്നു എങ്കിലോ… അതാണ് ഞാന് അപ്പോഴത്തെ ദേഷ്യത്തില്.. ”
അഭി അയാളുടെ കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു…
“അമ്മേ .. അപ്പുവിന്റെ ഡ്രസ്സ് ഒക്കെ ആകെ നനഞ്ഞു ഇരിക്കുകയാണ്.. നിങ്ങള് ഒരു കാര്യം ചെയ്.. പാറുവിനെയും അപ്പുവിനെയും കൂട്ടി അച്ഛന്റെയും അങ്കിളിന്റെയും കൂടെ വീട്ടിലേക്ക് പൊയ്ക്കോ.. അവളും ആകെ പേടിച്ച് പോയിട്ടുണ്ട്… ഞങ്ങള് പിന്നാലെ വന്നോളാം..”
ഭദ്രൻ പറഞ്ഞു…
അപ്പോഴാണ് അപ്പു തന്റെ ദേഹത്ത് ഉള്ള ജാക്കറ്റു ശ്രദ്ധിച്ചത്.. ചുറ്റും നോക്കിയപ്പോൾ അത് അഭിയുടേത് ആണെന്ന് അവള്ക്കു മനസ്സിലായി…
“ഡ്രസ്സ് ഇവിടുന്നു മാറിയാല് പോരേ ഭദ്രാ…. അവര് ഒന്നും കഴിച്ചിട്ട് കൂടിയില്ല.. പതിയെ പോയാൽ പോരേ.. ”
സാം സങ്കടത്തോടെ പറഞ്ഞു…
“ഇല്ല സാം.. പാറുവും ആകെ പേടിച്ച് പോയിട്ടുണ്ട്.. അവളുടെ അവസ്ഥ നിനക്ക് അറിയാലോ.. അപ്പുവും ടയേഡ് ആണ്.. അവര് റസ്റ്റ് എടുക്കട്ടെ… ”
ഭദ്രൻ തീര്ത്തു പറഞ്ഞു…
മനസ്സില്ലാ മനസ്സോടെ ആണ് സാം അവരെ യാത്രയാക്കിയത്…
” സോറി ഇച്ചാ… ഞാൻ കാരണം എല്ലാം കുളമായി അല്ലെ… ”
പോകാൻ നേരം അപ്പു സങ്കടത്തോടെ പറഞ്ഞു..
” ഒന്ന് പോടീ… അങ്ങനെ ഒന്നുമില്ല.. നിങ്ങള്ക്കു ഒന്നും പറ്റിയില്ലല്ലോ അല്ലെ.. അത് മതി…. ”
സാം ഇടറിയ സ്വരത്തില് പറഞ്ഞു കൊണ്ട് അപ്പുവിന്റെയും പാറുവിന്റെയും മൂര്ദ്ധാവിൽ ചുംബിച്ചു…
ഭദ്രൻ തന്നെയാണ് അവളെ താങ്ങി എടുത്തു കാറിൽ കയറ്റിയത്…
“ഭദ്രാ… അപ്പു വഴുക്കി വീണത് ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ… ”
അവരുടെ കാർ കണ്ണില് നിന്നും മറഞ്ഞപ്പോള് ദേവ് പതിയെ സ്വരം താഴ്ത്തി കൊണ്ട് ചോദിച്ചു..
“ഇല്ല… എനിക്ക് അറിയാം.. അങ്ങനെ ഒന്നും ബാലൻസ് തെറ്റില്ല അവള്ക്കു.. മുബൈയില് ഇതിനേക്കാള് വലിയ പൂൾ ഉണ്ടായിരുന്നു… അവള് പറഞ്ഞത് മുഴുവന് ഞാന് വിശ്വാസിച്ചിട്ടില്ല…”
ഭദ്രൻ ഉറച്ച സ്വരത്തില് പറഞ്ഞു…
“നമുക്ക് സി സി ടിവി ഫൂട്ടേജ് ഒന്ന് നോക്കിയാലോ… ”
ദേവ് അവനെ തല തിരിച്ചു നോക്കി…
**********
” ദേവാ.. നോക്കു.. നീ പറഞ്ഞത് സത്യമാണ്… ”
മുന്നിലെ കമ്പ്യൂട്ടർ സ്ക്രീനില് കണ്ട കാഴ്ച ഭദ്രനെ രോഷം കൊള്ളിച്ചു…
” ബാസ്റ്റാർഡ്സ്… അവന്മാര് നമ്മുടെ അപ്പുവിനെ…. ”
ദേവ് രോഷത്തോടെ മുഷ്ടി ചുരുട്ടി….
” ഇത് അജോയും ടീമും അല്ലെ.. അഭിയുടെ ക്ലാസ്മേറ്റ്സ് ആണ്.. കല്യാണത്തിന് വന്നതാണ് അവരും.. ”
സാം തലയില് കൈ വച്ചു കൊണ്ട് പറഞ്ഞു..
” ഇതിനുള്ള പണി അവന്മാര്ക്ക് കൊടുക്കണ്ടേ ദേവ്…”
ഭദ്രൻ മുരണ്ടു…
” വേണം… നമ്മുടെ അനിയത്തിയെ ഇത്രയും ഉപദ്രവിച്ച അവന്മാരെ വെറുതെ വിടാന് പാടില്ല… ”
ദേവ് പുഞ്ചിരിയോടെ പറഞ്ഞു..
” അപ്പൊ നമ്മള് വീണ്ടും പഴയ ടീം ആവുകയാണ് അല്ലെ ദേവ്..”
ഡേവിഡ് അവന്റെ തോളത്തു തട്ടി കൊണ്ട് പറഞ്ഞു..
” ഡാ.. നിങ്ങള് അവിവേകം ഒന്നും കാണിക്കരുത്… നമുക്ക് എല്ലാം ശരിയാക്കാം… ”
സാം യാചനയുടെ സ്വരത്തില് പറഞ്ഞു..
” ഇല്ല.. സാം.. ഇന്ന് രാത്രി അവന്മാര്ക്ക് സുഖമായി ഉറങ്ങാം.. അത് ഞങ്ങളുടെ ദയവു.. പക്ഷേ നാളെ…”
ഭദ്രന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്ന്നു… പതിയെ അത് മറ്റുള്ളവരിലേക്കും പകര്ന്നു..
********
ദേവും ഭദ്രനും വീട്ടില് എത്തിയപ്പോള് ആയിരുന്നു…
അഭി ഒരു സുഹൃത്തിന്റെ വീട്ടില് താമസിച്ചോളാം എന്ന് പറഞ്ഞിരുന്നു…
കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന പാറുവിന് അരികില് ആയി ദേവും ചേര്ന്നു കിടന്നു…
രാവിലെ സാമിന്റെ ഫോൺ കോൾ ആണ് അവനെ ഉണര്ത്തിയത്…
“എന്താ സാം. രാവിലെ തന്നെ .”
ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തില് അവന് ചോദിച്ചു…
“ദേവ്.. നീ ഇന്നത്തെ പത്രം കണ്ടോ.. ഇല്ലെങ്കിൽ ഒന്ന് നോക്കു…”
സാം വേവലാതിയോടെ പറഞ്ഞു..
“എന്ത്.. എന്താ സാം..”
തന്റെ നെഞ്ചില് കിടന്നു ഉറങ്ങുന്ന പാറുവിനെ മാറ്റി കിടത്തി കൊണ്ട് അവന് ചോദിച്ചു..
“നീ നോക്ക് ദേവ്.. ഞാൻ പിന്നെ വിളിക്കാം.
.”
സാം കോൾ കട്ട് ചെയ്തു…
ദേവ് പാറുവിന്റെ നെറ്റിയില് ചുംബിച്ചു കൊണ്ട് താഴേക്കു നടന്നു…
ഉമ്മറത്ത് ഇരുന്നു തിരക്കില് പത്രം നോക്കുകയായിരുന്നു ഭദ്രനും…
“നീയെന്താ ഭദ്രാ.. നേരത്തെ എണീറ്റു വന്നോ.. നമുക്ക് ഉച്ചയ്ക്ക് അല്ലെ മടങ്ങേണ്ടു… ”
ദേവ് അമ്പരപ്പോടെ പറഞ്ഞു..
“സാം വിളിച്ചിട്ട് പത്രം നോക്കാൻ പറഞ്ഞു…”
ഭദ്രൻ പത്രം നോക്കുന്നതിന് ഇടയില് പറഞ്ഞു…
“നീ ഇത് കണ്ടോ… ദേവ്.. ഇത്… നോക്കു…”
ഭദ്രൻ അമ്പരപ്പോടെ പറഞ്ഞു..
” മദ്യ ലഹരിയില് വാഹനമോടിച്ച യുവാക്കള്ക്ക് അപകടം… നിയന്ത്രണം വിട്ട കാർ പോസ്റ്റില് ഇടിക്കുകയായിരുന്നു… ആകെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്… ഒരാളുടെ നില അതീവ ഗുരുതരം ആയി തുടരുന്നു…
കുന്നേല് മത്തായിയുടെ മകന് അജോ എന്ന അജിൻ മത്തായി ആണ് ഗുരുതരാവസ്ഥയില് തുടരുന്നത്… ”
ദേവ് അമ്പരപ്പോടെയാണ് ആ വാർത്ത വായിച്ചത്…
” ഭദ്രാ… ഇത്… അവന്മാര് അല്ലെ… ”
ദേവ് അന്തംവിട്ടു കൊണ്ട് ചോദിച്ചു..
” അതേ ദേവ്.. നമുക്ക് മുന്നേ ദൈവം അവന് ശിക്ഷ കൊടുത്തു.. അത്ര തന്നെ.. ”
ഭദ്രൻ നെടുവീര്പ്പിട്ടു കൊണ്ട് പറഞ്ഞു…
(തുടരും)
❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1
❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2
അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹