Tuesday, December 24, 2024
Novel

Mr. കടുവ : ഭാഗം 2

എഴുത്തുകാരി: കീർത്തി


നിറയെ ചിത്രപ്പണികളുള്ള ഒരു വലിയ ഗേറ്റിന്റെ മുമ്പിലാണ് ഓട്ടോ നിർത്തിയത്. ഓട്ടോയിൽ നിന്നിറങ്ങിയ രാമേട്ടൻ അയാളോട് പറഞ്ഞു.

“പ്രകാശാ താനിവിടെ നിക്ക്, ഞങ്ങൾ പോയിട്ട് വരാം. ബാഗ് വണ്ടിയിലുണ്ട് ഒന്ന് ശ്രദ്ധിക്കണം. ”

“ധൈര്യായിട്ട് പൊക്കൊളു രാമേട്ട ഞാൻ നോക്കിക്കോളാം. നോക്കിക്കോണേ എന്ന അർത്ഥത്തിൽ അയാളെ ഒന്ന് നോക്കിയശേഷം ഞാൻ രാമേട്ടന്റെ ഒപ്പം നടന്നു.

“വാസുവേ…. ഈ ഗേറ്റ് ഒന്ന് തുറക്കടോ ”
ഗേറ്റിലെ ചിത്രപ്പണികളുടെഇടയിലെ വിടവിലൂടെ അകത്തേക്കു നോക്കികൊണ്ട് രാമേട്ടൻ വിളിച്ചുപറഞ്ഞു.

ഏകദേശം രാമേട്ടന്റെ പ്രായം വരുന്ന എന്നാൽ അദ്ദേഹത്തേക്കാൾ ആരോഗ്യമുളള ഒരാൾ വന്ന് ഗേറ്റ് തുറന്നുതന്നു.അയാൾ അവിടുത്തെ സെക്യൂരിറ്റി ആണെന്ന് രാമേട്ടൻ പറഞ്ഞു.

ഒരു സെക്യൂരിറ്റിയുടെതുപ്പോലുള്ള വേഷമായിരുന്നില്ല അയാളുടേത്. ഒരു സാധാ ഷർട്ടും പാന്റും. കഴുത്തിൽ ഒരു വിസിൽ ചരടിൽ കെട്ടി ഇട്ടിട്ടുണ്ട്.

ഞങ്ങളെ കണ്ടതും അയാളൊന്ന് പുഞ്ചിരിച്ചു.. ശേഷം രാമേട്ടനോട് കൈകൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട്. തിരിച്ചു കൈകൊണ്ടും വായകൊണ്ടും രാമേട്ടൻ മറുപടി കൊടുക്കുന്നുണ്ട്.

അയാൾക് സംസാരിക്കാൻ കഴിയില്ലെന്ന് അതിൽനിന്നും എനിക്ക് മനസിലായി. ഒരുനിമിഷം അയാളുടെ ചേഷ്ടകൾ ഞാൻ നോക്കിനിന്നു.

തന്റെ അഭിപ്രായങ്ങളുo ആവശ്യങ്ങളും
എത്ര മനോഹരമായിട്ടാണ് അയാൾ ആ കൈകൾ കൊണ്ട് അവതരിപ്പിക്കുന്നത്.

രാമേട്ടനോട് സംസാരിക്കുമ്പോഴും ഇടക്ക് എന്നെ നോക്കി പുഞ്ചിരിക്കുകയും
സല്യൂട്ട് ചെയ്യുന്ന പോലെ കൈപ്പത്തി നിവർത്തി പൊക്കി കാണിക്കുകയും ചെയ്യുന്നുണ്ട്. തിരിച്ചു ഞാനും അയാളെ നോക്കി പുഞ്ചിരിച്ചു.

കുശലാന്വേഷണമൊക്കെ കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് നടന്നു.

പഴയ നാലുകെട്ട് തറവാടുകളുടെ മാതൃകയിലുള്ള ഒരു പുത്തൻ ഇരുനില വീട്. അതിനോട് കുറച്ചുനീങ്ങി ഇടതുവശത്തു ഒരു ഒറ്റനില മോഡേൺ വീടും.

ഔട്ട് ഹൗസ് ആണെന്ന് തോന്നുന്നു. വലതുവശത്തായി നീളത്തിൽ വണ്ടി നിർത്തിയിടാനുള്ള ഷെഡ്. ഓരോ കാറിനും ഓരോന്ന് എന്ന രീതിയിൽ നാല് ഓപ്പൺ റൂമുകളാണ് ഉണ്ടാക്കിയിരിക്കുന്നത്.

നാലിലും വ്യത്യസ്ത മോഡലിലുള്ള കാറുകളുണ്ട്. വണ്ടികളെക്കുറിച്ച ഭയങ്കര വിവരമുള്ളതുകൊണ്ട് അവരെയൊന്നും എനിക്ക് മനസിലായില്ല.

വീടിന്റെ മുമ്പിൽ തന്നെ ഒരു ജീപ്പ് കിടപ്പുണ്ട്. നരസിംഹം സിനിമയിൽ ലാലേട്ടന്റെ കൈയിലുള്ളത് പോലത്തെ ഒന്ന്. പിന്നെ ഒരു ബുള്ളറ്റും. മേനോൻ സർ നു ഒരു മകനുണ്ടെന്ന് കേട്ടു. അയാളുടെ ആയിരിക്കും.

നീണ്ടു നിവർന്നു കിടക്കുന്ന മുറ്റത്ത് അവിടെയിവിടെയായി നിരവധി പൂച്ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. മിക്കതിലും പൂക്കളുണ്ട്. അവയിൽ പലതും ഞാൻ ആദ്യമായി കാണുകയാണ്.

കൂട്ടത്തിൽ മാവ്, കണിക്കൊന്ന, ചെമ്പകം, സിലോൺ ആപ്പിൾ, സപ്പോട്ട മരങ്ങളും. ഔട്ട് ഹൗസിലേക്ക് പോകുന്ന വഴിയിൽ ഒരു സൈഡിലായി റോസ് ചെടികൾ മാത്രം. അതും പല നിറത്തിൽ പല വിധത്തിൽ.

വീടിന്റെ അടുത്തെത്തിയപ്പോൾ എന്നോട് പുറത്ത് നിൽക്കാൻ പറഞ്ഞ് രാമേട്ടൻ അകത്തേക്കു പോയി. ഞാൻ അവിടം മുഴുവൻ നോക്കി കാണുകയായിരുന്നു.

സത്യത്തിൽ വൃന്ദാവൻ ഗാർഡൻസിൽ എത്തിച്ചേർന്ന പ്രതീതിയായിരുന്നു. ഔട്ട് ഹൗസിന്റെ മുറ്റത്തെ ചെടികൾക്ക് ഒരാൾ വെള്ളം നനക്കുന്നുണ്ട്.

പുറംതിരിഞ്ഞാണ് നിൽക്കുന്നത്. നീളൻ മുടിയുള്ള തലയിൽ തോർത്ത്‌ ചുറ്റികെട്ടിവെച്ചിരിക്കുന്നു. ഇത്രയും തോനെ ചെടികൾ നോക്കി ഉണ്ടാക്കണ്ടേ തോട്ടക്കാരനെങ്ങാനും ആയിരിക്കും.

ഞാനങ്ങനെ നോക്കി നോക്കി റോസ് ചെടികളുടെ അടുത്തെത്തി. ചുവപ്പ്, മഞ്ഞ, വെള്ള, ഓറഞ്ച്, റോസ് അങ്ങനെ പല നിറത്തിൽ.

അക്കൂട്ടത്തിൽ നിറയെ ഇതളുകളുള്ള, നല്ല ചുവപ്പ് നിറത്തിലുള്ള, മുഴുവനായി വിരിഞ്ഞു നിൽക്കുന്ന ഒരു റോസ് പൂവിൽ എന്റെ കണ്ണുടക്കി. ഞാൻ അതിന്റെ അടുത്തേക്ക് നടന്നു.

കുറച്ചു നേരം നോക്കി നിന്ന ശേഷം കുനിഞ്ഞു നിന്ന് അതെന്റെ കൈക്കുമ്പിളിൽ എടുത്തു.

ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ മുഖം ആ പൂവിലേക്ക് അടുപ്പിച്ചു. വേദനിപ്പിക്കാതെ മൃദുവായി അതിനെ ചുംബിച്ചു.

“ടീ……… ”

അതൊരു ഗർജ്ജനമായിരുന്നു. ആ അലർച്ചയിൽ എന്നോടൊപ്പം ആ പൂവും പേടിച്ചുവെന്ന് തോന്നണു, അതതാ നിന്ന് വിറക്കണൂ.

ശെരിക്കും നോക്കിയപ്പോഴാണ് കാര്യം മനസിലായത് ആ പൂവ് ഇപ്പോഴും എന്റെ കൈക്കുമ്പിളിലാണ്. വിറക്കുന്നത് എന്റെ കൈയാണ്.

വേഗം ഞാനെന്റെ കൈ പിൻവലിച്ചു. ശേഷം നിവർന്നു നിന്ന് ഗർജ്ജനം കേട്ട ദിക്കിലേക്ക് നോക്കി.

നേരത്തെ കണ്ട തോട്ടക്കാരനായിരുന്നു അത്. കെട്ട് ഇപ്പോഴും തലയിൽ തന്നെയാണ്. കാവി മുണ്ടും കൈയില്ലാത്ത വെള്ള ബനിയനുമാണ് വേഷം.

കഴുത്തിൽ പുലിനഖ ലോക്കറ്റുള്ള നീളൻ സ്വർണമാല. തോട്ടക്കാരന് സ്വർണമാല !? ആ….. സമ്പാദിച്ചു സമ്പാദിച്ചു പണക്കാരനായതാവും.

വെളുത്തു തുടുത്ത ആറടി ജിമ്മൻ ശരീരത്തിൽ വെട്ടിയൊതുക്കാത്ത താടി, മീശ. ആകെ മൊത്തത്തിൽ ഒരു ആനച്ചന്തമൊക്കെ ഉണ്ട്. മുഖത്താണെങ്കിൽ ദുർവ്വാസാവിനെ വെല്ലുന്ന ദേഷ്യം. 😡😡😡

എന്നെ ഇപ്പൊ അരച്ചുകലക്കി കൊടുത്താൽ ഒറ്റവലിക്ക് കുടിക്കും. ആ പൂതി അങ്ങ് മനസ്സിൽ വെച്ച മതി ട്ട. 😏

ഇങ്ങനെ നിന്ന് കലിപ്പാവാനും മാത്രം ഞാനൊന്നും ചെയ്തില്ലല്ലോ? ഞാനാ റോസ് പൂവിനെ ദയനീയമായി ഒന്ന് നോക്കി.

എന്നിട്ട് അയാളെ നോക്കിയപ്പോൾ ദേ വരണു റോക്കറ്റ് വിട്ട പോലെ എന്റെ നേർക്ക്.

പെട്ടീം കിടക്കേം എടുത്തു നാടുവിട്ടു പോന്നിട്ട് ഇന്ന് തന്നെ പെട്ടീലാവണ ലക്ഷണമാണല്ലോ കാണുന്നത്. ന്റെ കൃഷ്ണ…….. കാത്തോളണേ……. 🙄

അങ്ങനെ ഓർത്തു നിന്നപ്പോഴാണ് എവിടുന്നോ ഒരു കുതിര കുളമ്പടിയുടെ ശബ്ദം കേട്ട പോലെ തോന്നിയത് ഇനി ഇവിടെ കുതിരയും ഉണ്ടോ? 🤔

കാൽമുട്ട് വേദനിച്ചു തുടങ്ങിയപ്പോഴാണ് മനസിലായത്കുളമ്പടി ശബ്ദം ഉണ്ടാക്കിയ കുതിര ഞാനായിരുന്നെന്ന്. 😁

No പ്രിയ No.. പേടിക്കാൻ പാടില്ല. അതും ഒരു തോട്ടക്കാരന്റെ മുന്നിൽ. ഇല്ല എനിക്കൊരു പേടിയും ഇല്ല.

എന്ന് മനസിൽ വിചാരിച് ഒരു ദീർഘശ്വാസമെടുത്തു വിട്ട് സാക്ഷാൽ
ഉണ്ണിത്താൻ ചേട്ടനെ (മണിച്ചിത്രത്താഴിലെ ഇന്നസെന്റ് )മനസ്സിൽ വിചാരിച്ചു കാൽ രണ്ടും ഇത്തിരി അകത്തിവെച്ചു നിന്നു.

തോട്ടക്കാരൻ അടുത്തെത്തി. ഒന്നും മിണ്ടാതെ അതേ നോട്ടം തന്നെ. അപ്പോഴാണ് എന്റെ മൂക്കിലെന്തോ അരിക്കുന്ന പോലെ തോന്നിയത്.
ഹാ…….. ച് ചി 😤
ഹാ…….. ച് ചി 😤
ഡബിള ഡബിള്.
ഒന്ന് തുമ്മിയത 😁
ദേ വരണു വീണ്ടും.

മൂക്കും പൊത്തിപ്പിടിച്ചു വീണ്ടും തുമ്മി. മുഖമുയർത്തി നോക്കിയപ്പോൾ തൊട്ടടുത്തു നിന്നിരുന്ന ജിമ്മൻ തോട്ടക്കാരൻ ഉണ്ട് രണ്ടടി പിറകിലോട്ട് നീങ്ങി നിൽക്കുന്നു. അയ്യേ…… ഇത്രേ ഉള്ളൂ ജിമ്മൻ? ഒന്ന് തുമ്മിയതിനൊക്കെ ഇങ്ങനെ പേടിക്കുകയോ മോശം.

ഓഹ്….. എനിക്ക് കൊറോണ ഉണ്ടെന്ന് വിചാരിച്ചു കാണും. മ്മ്…… എനിക്ക് കോറോണേയും കിറോണയൊന്നും ഇല്ല മനുഷ്യ.

ഹും….. ഒരു ഉമ്മ കൊടുത്തതിനു ആ പൂവ്‌ തന്നതാ. അതില് ആരാണ്ടൊക്കെ താമസിക്കുന്നുണ്ടായിരുന്നു. തുമ്മൽ നിന്നതും അയാൾ അടുത്തേക്ക് വന്നു.

“നീയ്യിപ്പൊ എന്താടി ചെയ്തേ? ”

ഗർജ്ജനം. ഇയ്യാളെന്താ വല്ല കടുവേം സിംഹോ മാറ്റണോ ഇങ്ങനെ ഗർജ്ജിക്കാൻ. ഒന്ന് മയത്തിലൊക്കെ പറഞ്ഞാൽ പോരെ?

“തുമ്മിയതല്ലേ? “നിഷ്കളങ്കമായി ഞാൻ പറഞ്ഞു.

“അതല്ല എന്റെ റോസ് പൂ നീ എന്താ ചെയ്തെന്നു? ”

“എന്ത് ചെയ്തൂന്ന? ഞാനൊന്നും ചെയ്തില്ല. ”

“നൊണ പറയണ്ടടി നൊണച്ചി. ഞാൻ കണ്ടല്ലോ? ”

“കണ്ടെങ്കി കണക്കായിപ്പോയി.”
ഞാനും വിട്ടുകൊടുത്തില്ല.

“നീയേതാടി? ആരോട് ചോദിച്ചിട്ട ഈ കോംബൗണ്ടിൽ കേറിയേ? ”

“ഞാനിവിടുത്തെ മേനോൻ സാർ നെ കാണാൻ വന്നതാ ”

“എന്തിന്? ”

“അതൊക്കെ എന്തിനാ തന്നോട് പറയണേ? തോട്ടക്കാരൻ ആ പണി ചെയ്താൽ മതി. ”

“തോട്ടക്കാരനോ? ഞാനോ? ”

അയാൾ സ്വയം ഒന്ന് നോക്കി എന്നിട്ട് തുടർന്നു.
“നിന്റെ മറ്റവനെ പോയി വിളിക്കടി തട്ടക്കാരാന്ന് “.

“ദേ എന്റെ മറ്റവനെ പറഞ്ഞാലുണ്ടല്ലോ…. ”

വിരൽ ചൂണ്ടി അത് ചോദിച്ചതും ചൂണ്ടിയ വിരൽ പിടിച്ചോടിച്ചു കൈ പിറകിലേക്ക് തിരിച്ചുപിടിച്ചു.

“എന്റെ നേർക്ക് വിരൽ ചൂണ്ടി സംസാരിക്കുന്നോ? ഇനി ഇങ്ങനെ ചെയ്‌യോ? ചെയ്‌യോ ന്ന്? “😡😡😡

“ആ…… അയ്യോ……. എന്റെ വിരല് വിടടോ കാലമാട…
അയ്യോ……. ആരെങ്കിലും ഒന്ന് ഓടിവരണേ…….. ഈ കാടുവെനെ ഒന്ന് കൂട്ടിലാക്കണേ…….. “😫😫😫

(തുടരും )

Mr. കടുവ : ഭാഗം 1