Sunday, December 22, 2024
Novel

മൂക്കുത്തി : ഭാഗം 3

നോവൽ
******
എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

പോലീസ് ജീപ്പിൽ പോകുമ്പോൾ ഗൗരവ് അവളെ നോക്കി ചിരിച്ചു.. വണ്ടി പോലീസ് സ്റ്റേഷനിൽ എത്തിയതും അവന്റെ കയ്യിൽ നിന്ന് വിലങ്ങു അഴിച്ചു..

അകത്തു കയറി എ സി പിയുടെ ക്യാമ്പിനിൽ കയറി ഗൗരവ് കസേരയിൽ ഇരുന്നു..

“”അങ്കിൾ.. എനിക്ക് ഈ മർഡർ ആയിട്ട് ഒരു ബന്ധവും ഇല്ല.. മാത്രല്ല ഞാൻ ഇന്നലെ ഹോസ്പിറ്റലിൽ ഇല്ലായിരുന്നു.. പിന്നെ എന്തിനാ ഈ അറസ്റ്റ്.. “”

“”ആഹ് എന്നോട് എസ് ഐ പറഞ്ഞു.. പിന്നെ നീയാണ് ആദ്യം ബോഡി കണ്ടത്.. പിന്നെ പ്രിൻസിപ്പാൾ നിന്നെ സംശയം പറഞ്ഞപ്പോൾ അവിടെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി..””

“”അതിന് എന്നെ കോമാളി ആക്കണോ.. എല്ലാരുടെ മുമ്പിലും ഇപ്പൊ ഞാനാ.. എന്തായാലും ഇത് ചെയ്തവനെ ഞാൻ പൂട്ടും..””

“”അതൊക്കെ നിന്റെ ഇഷ്ടം.. അവനെ ജീവനോടെ നീ ഇങ്ങ് കൊണ്ടു വന്നാ മതി.. പിന്നെ ഹോസ്റ്റലിൽ നിന്ന് കിട്ടിയ കത്തി അതിന്റെ ഫിഗർ പ്രിന്റ് റിസൾട്ട്‌ വന്നു..

നിന്റെ ആയിട്ട് മാച്ച് ഇല്ല.. മറ്റാരുടെയോ ആണ്.. തെളിവുകളും നിനക്ക് എതിരെ ഇല്ല..””

“”ഓഹ് ഒരു ചീപ്പ് ഷോയ്ക്ക് വേണ്ടി ആയിരുന്നു അല്ലെ..””

“”നീ ദേഷ്യാവല്ലേ ഗൗരവ്..”””

“”അങ്കിളിന് പറഞ്ഞ മനസിലാവില്ല..””

“”തല്ക്കാലം മോൻ ഇപ്പൊ പൊയ്ക്കോ.. ബാക്കി കാര്യം ഞാൻ നോക്കാം..””

അവിടെ നിന്ന് പോലീസ് ജീപ്പിൽ തന്നെ കോളേജിന് മുമ്പിൽ അവനെ കൊണ്ട് വിട്ടു.. ബൈക്കിനു അടുത്തേക്ക് പോകുമ്പോൾ ആരും ഉണ്ടായിരുന്നില്ല..

ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തപ്പോൾ പിന്നിൽ നിന്ന് ഒരു ശബ്‌ദം..

“”ആര്യ..””

അവൾ അവന് അഭിമുഖമായി നിന്നു..

“”കോളേജിൽ എല്ലാരും പോയി നീ എന്താ ഇവിടെ..””

അതിന് മറുപടി നൽകിയത് അവൾക്ക് അരികിൽ നിന്ന നിഖില ആയിരുന്നു..

“”അത് ചേട്ടനെ കാണണം എന്ന് പറഞ്ഞിട്ട് ഇവൾ നിന്നതാ..””

“”ഇപ്പൊ കണ്ടില്ലേ ഇനി പൊയ്ക്കൂടേ..””

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. അത് കണ്ടപ്പോൾ അവന്റെ നെഞ്ചും ഒന്ന് പിടഞ്ഞു..

“”ബൈക്കിൽ കയറു ഞാൻ കൊണ്ടു വിടാം..””

നിഖില അവനെയും അവളെയും മാറി മാറി നോക്കി.. നിഖിലയെ നോക്കി പറഞ്ഞു..

“”ടി കൊച്ചേ.. നീ ബസിൽ പൊയ്ക്കോ എനിക്ക് ഇവളോട് തനിച്ച് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്..””

“”മ്മ്…””

നിഖില ഒന്ന് തിരിഞ്ഞു നോക്കിയിട്ട് അവിടെ നിന്നും മുന്നോട്ട് നടന്നു..

ബൈക്കിൽ കയറി അവന്റെ തോളിൽ ഒരു കൈ മെല്ലെ ഇട്ട് അവൾ ഇരുന്നു.. അടുത്തുള്ള ബീച്ചിലേക്ക് ആയിരുന്നു അവൻ പോയത്..

ബൈക്ക് നിർത്തി അവളോട് ഇറങ്ങാൻ പറഞ്ഞിട്ട് അവൻ ഇറങ്ങി തിരയുടെ അടുത്തേക്ക് നടന്ന് പിന്നിലായി അവളും..

“””ഈ കടൽ പോലെ ആണ് ഞാൻ.. ഒഴുക്കിൽ പെട്ടാൽ പിന്നെ നിനക്ക് തിരിച്ചു കയറാൻ പറ്റില്ല.. നന്നായി ആലോചിച്ചിട്ടാണോ നീ എന്നെ ഇഷ്ടപെട്ടത്..””

“”എനിക്ക്.. എനിക്ക്.. ഇഷ്ടാ..””

“”ഈ വാക്ക് മതി ഒരിക്കലും ഞാൻ കൈ വിടില്ല.. പക്ഷെ ഒരിക്കലും തെറ്റ് പറ്റിയെന്ന് തോന്നരുത് നിനക്ക്.. എനിക്ക് ദേഷ്യം വന്നാൽ ചിലപ്പോൾ കണ്ട്രോൾ ചെയ്യാൻ പറ്റില്ല..””

“”മ്മ്..””

അവളുടെ തിളങ്ങുന്ന മൂക്കുത്തിയിൽ അവനൊന്നു നോക്കി..

മൂക്കിൻ തുമ്പിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ അവൾ തുടച്ചു കൊണ്ട് ആർത്തിരമ്പുന്ന കടലിലേക്ക് നോക്കി..

“”നീ എന്താ എന്നെ പോലീസ് കൊണ്ട് പോയതിനെ കുറിച്ച് ഒന്നും ചോദിക്കാത്തത്..””

“”എനിക്ക് അറിയാം അത് മറ്റാരോ ആണ് ചെയ്തത് എന്ന്..””

ഗൗരവ് അവളുടെ കയ്യിൽ മുറുകെ പിടിച്ചു തിരമാലകൾ ലക്ഷ്യം വെച്ച് നടന്നു..

“”എനിക്ക് പേടിയാ ഞാനില്ല..””

“”ഞാനില്ലേ.. പിന്നെന്തിനാ പേടി.””

ഒരുപാട് തവണ അങ്ങോട്ട് വന്നിട്ടുണ്ട് എങ്കിലും തിരമാലകളെ തൊടുവാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല.. ആഗ്രഹത്തെക്കാൾ ഭയം ആയിരുന്നു മനസ്സിൽ..

അവനോട് ചേർന്ന് നിന്നിട്ട് അവൾ നടന്നു..

ദൂരെ നിന്നും വരുന്ന തിരമാലകൾ കണ്ട് അവൾ കണ്ണുകൾ അടച്ചു… അവളുടെ കാലുകൾ ഒന്ന് ചുംബിച്ചു കൊണ്ട് തിരമാലകൾ തിരികെ പോയി..

അവൾ മെല്ലെ കണ്ണു തുറന്ന് ഗൗരവിനെ നോക്കി അവന്റെ കയ്യ്ക്കുള്ളിൽ അവൾ ഭദ്രമാണ്..

“”ആര്യ.. പോകാം.. സമയം വൈകും.. എനിക്ക് മറ്റൊന്നും പറയാൻ ഇല്ല..””

“”ഒന്നും പറയാൻ ഇല്ലേ..””

ആകാംഷയോടെ അവൾ അവന്റെ കണ്ണുകളിൽ നോക്കി..

“”ഈ മൂക്കുത്തി നല്ല ഭംഗിയുണ്ട്.. നിന്റെ മുഴുവൻ അഴകും ഈ മൂക്കുത്തിയിൽ ആണ്..””

അവൾ നാണം കൊണ്ട് മുഖം കുനിച്ചു.. മെല്ലെ പുഞ്ചിരിച്ചു കൊണ്ട് അവൾ അവന്റെ മുഖത്തു നോക്കാതെ ചോദിച്ചു..

“”ഇത് മാത്രെ ഉള്ളോ പറയാൻ..””

അവളോടുള്ള ഇഷ്ടം അത് പറഞ്ഞു തീരണം എങ്കിൽ ഈ തിരമാലകളുടെ ഓളങ്ങൾ നിൽക്കണം ഒരു വാക്കിൽ ആ ഇഷ്ടം പറഞ്ഞു തീർക്കാൻ അവന് കഴിയില്ല..

അതുകൊണ്ട് തന്നെ കൂടുതൽ നിൽക്കാതെ അവൻ ബൈക്കിനു അരികിലേക്ക് നടന്നു..

ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തിട്ട് അവളെ നോക്കി.. എന്നിട്ട് വാച്ചിൽ സമയം നോക്കി..

“”നോക്കി നിക്കാതെ കയറെടി..””

കൈകൾ അവന്റെ വയറിലൂടെ ചുറ്റി പിടിച്ചു അവന്റെ തോളിൽ അവൾ ചാഞ്ഞു..

“””കൊലപാതകിയുടെ കൂടെ ആണ് ഇനിയുള്ള ജീവിതം മറക്കണ്ട..””

“”എന്തിനാ ഇടയ്ക്ക് ഇടയ്ക്ക് പറയുന്നത്.. പിന്നെ രണ്ട് ദിവസം കോളേജ് അവധി ആണ്..””

“”മ്മ്.. “”

അവൻ അടുത്തുള്ള ബസ് സ്റ്റോപ്പിൽ അവളെ ഇറക്കി..

ഇവിടുന്ന് ബസിൽ വീട്ടിലേക്ക് പോയാൽ മതി.. വൈകിട്ട് പറ്റിയാൽ വിളിക്കാം.. മെസ്സേജ് അയക്കാൻ സമയം ഉണ്ടാവുമോ അറിയില്ല.. കാരണം ഞാൻ പറയാതെ അറിയാലോ..

മ്മ്….

**************************

ബസിൽ അവൾ കയറുന്നത് നോക്കിയിട്ട് അവൻ ഫോൺ എടുത്തു സന്ദീപിനെ വിളിച്ചു..

“”ടാ ഇത് ഞാനാ..””

“”ആഹ് ഗൗരവ്.. നിന്നെ പോലീസ് വിട്ടതൊക്കെ എല്ലാരും അറിഞ്ഞു.. നീ എവിടെയാ..””

“”ഞാൻ ഹോസ്റ്റലിലേക്ക് വരുവാ.. നീ അവിടെ ഇല്ലേ..””

“”ആഹ് നമ്മുടെ ഫുൾ ഗാങ് ഉണ്ട്.. നിനക്ക് വേണ്ടി ആണ് വെയ്റ്റിംഗ്..””

“”മ്മ്.. “”

മീശ ഒന്നു കൂടി പിരിച്ചു വെച്ചിട്ട് ബൈക്ക് നേരെ കോളേജ് ഹോസ്റ്റലിലേക്ക് വിട്ടു..

അവിടെ എത്തി ഹോസ്റ്റലിലെ ടെറസിലേക്ക് അവൻ നടന്നു.. സന്ദീപ് അവനെ കണ്ട് അങ്ങോട്ട്‌ ചെന്നു..

“”ഇന്നലെ ഹോസ്റ്റലിൽ ഉണ്ടായ എല്ലാരും ഈ കൂട്ടത്തിൽ ഉണ്ട്..””

“”ആഹ്””

“”ഇന്ന് കോളേജിൽ വെച്ച് എന്നെ പോലീസ് കൊണ്ടു പോയപ്പോൾ എന്റെ കയ്യിൽ നിന്ന് തല്ല് കൊണ്ട അവന്മാർ ഒക്കെ ഒന്ന് സന്തോഷിച്ചു കാണും..

പക്ഷെ പൂട്ടാൻ ആയിരുന്നില്ല കൊണ്ടു പോയത് എന്ന് സസന്തോഷം അറിയിക്കുന്നു..””എല്ലാവരും പരസ്പരം ഒന്ന് നോക്കി അതിൽ നിന്ന് ഒരാൾ അവനോട്‌ ചോദിച്ചു..

“”ടാ പിന്നെ ഞങ്ങളെ എന്തിനാ പിടിച്ചു വെച്ചത്.. നീ ചെയ്തത് ഞങ്ങളുടെ തലയിൽ വെച്ചു കെട്ടാൻ ആണോ..””

“”മോനെ ആകാശ്… നിന്റെ അപ്പൻ ഇപ്പോഴും ഗോപാലൻ നായർ അല്ലെ.. പിന്നെ ഒരുമാതിരി വർത്താനം എന്നോട് പറയണ്ട..നീ കണ്ടോ ഞാൻ കൊല്ലുന്നത്..””

“”അത് പിന്നെ..””

സന്ദീപ് എല്ലാവരെയും നോക്കിയിട്ട് പറഞ്ഞു..

“”ഈ ഹോസ്റ്റലിൽ ഉള്ള ആർക്കോക്കെയോ ഇതുമായി നല്ല പങ്കുണ്ട്.. നേരിട്ട് ചോദിക്കുന്നത് ഒരു അവസരം ആണ്.. അറിയുന്നത് തുറന്ന് പറയാൻ..

ഇനി ഞങ്ങൾ ആയിട്ട് കണ്ട് പിടിച്ചാൽ.. പിന്നെ കരഞ്ഞാലും കാലു പിടിച്ചാലും.. നിന്റെയൊക്കെ കാര്യം പോക്കാ..””

“”ഞങ്ങൾക്ക് ഒന്നും അറിയില്ല..””

സന്ദീപും അവന്റെ കൂട്ടുകാർ നിരഞ്ജനും അഭിലാഷും എല്ലാവരെയും ചോദ്യം ചെയ്തു പക്ഷെ ഒന്നും അവർക്ക് കിട്ടിയില്ല..

ഇതേ സമയം ഹോസ്റ്റൽ മുറിയിൽ ഗൗരവിന്റെ മറ്റു രണ്ട് കൂട്ടുകാർ അവൻ പറഞ്ഞത് അനുസരിച്ചു എന്തെങ്കിലും തെളിവുകൾ കിട്ടാൻ തിരയുന്നുണ്ട്..

അവർ സംശയം ഉള്ള കുറച്ച് പേരുടെ വിവരങ്ങൾ ഗൌരവിനെ ഫോൺ വിളിച്ചു പറഞ്ഞു..

ഫോൺ ഗൗരവ് കട്ട്‌ ചെയ്ത് എല്ലാവരോടും ആയി പറഞ്ഞു..

“”എങ്കിൽ ശെരി ഇനി എല്ലാരും പൊയ്ക്കോ.. “”

എല്ലാരും പോയതും ഗൗരവ്.. ഹോസ്റ്റലിന് പുറത്തേക്ക് അലസമായി നോക്കി നിന്നുകൊണ്ട് പറഞ്ഞു..

“”എടാ സന്ദീപേ.. എനിക്ക് തോന്നുന്നത് ഇത് ഹോസ്റ്റലിൽ ഉള്ള ആൾ അല്ല എന്നാ..””

“”പക്ഷെ ആ കത്തി എങ്ങനെ നിന്റെ റൂമിൽ വന്നു..””

“”ഹോസ്റ്റലിന് പുറത്ത് ഉള്ള ഒരാൾക്ക് എളുപ്പം ഇതിന് അകത്തു കയറാം.. മാത്രല്ല ഒരു കത്തി എന്റെ മുറിയിൽ വെച്ചിട്ട് പോകാൻ ഒരു പ്രയാസവും ഇല്ല..””

“”നീ എന്തൊക്കെയാ പറയുന്നത് അതെങ്ങനെ ആരും അറിയാതെ ഇതിനുള്ളിൽ..””

“”സെക്കന്റ്‌ ഷോ കാണാൻ ആരും കാണാതെ പോയിട്ട് വരുന്നവരാ ഇവിടെ ഉള്ളോർ അപ്പോഴാ ഇതിന് അകത്തു കയറുന്നത് പ്രയാസം.. നമ്മളെ അറിയുന്ന ഒരാൾ തന്നെയാ ചെയ്തത്..””

“”മ്മ്.. “”

“”റാം സംശയം പറഞ്ഞ ആളുകളോ..””

“”അവരെ നമ്മുക്ക് ഡയറക്റ്റ് ആയി ഒന്നും ചെയ്യണ്ട.. നാളെ നോക്കാം..””

**********************

ഗൗരവ് മുറിയിൽ കയറി കട്ടിലിൽ കിടന്നു.. ഫോൺ എടുത്തു ആര്യയെ വിളിച്ചു..

“”ഹലോ..””

“”ഇത് ഞാനാ ഗൗരവ്..””

“”മനസിലായി.””

“”നീ ഭക്ഷണം കഴിച്ചോ..””

“”ഉവ്വല്ലോ.. അവിടെയോ..””

“”ഇല്ലടി.. എന്റെ തീറ്റ ഒക്കെ കണക്കാ.. നീയെന്നാ കിടന്നോ.. രണ്ട് ദിവസം കഴിഞ്ഞു കാണാം..””

ഫോൺ കട്ട്‌ ചെയ്തപ്പോൾ ആര്യയ്ക്ക് ദേഷ്യം വന്നു..

“”എന്തൊരു ദുഷ്ടൻ ആണ്.. ഒന്ന് സ്നേഹത്തോടെ കുറച്ച് നേരം മിണ്ടിയാൽ എന്താ.. മുരടൻ തന്നെയാ.””

അവൾ പയ്യെ ഒന്ന് ചിരിച്ചു..

“”പാവം ഓരോ ടെൻഷൻ ആവും..””

***********************

രാത്രിയിൽ ഗൗരവും കൂട്ടുകാരും ടെറസിൽ ഇരുന്ന് ബിയർ കുപ്പികൾ ഓരോന്നായി പൊട്ടിച്ചു..

“”എടാ ഗൗരവ് എന്തൊരു കുടിയാ.. ബിയർ മാത്രം എന്ന് പറഞ്ഞിട്ട് ഇതിപ്പോ കുപ്പി അഞ്ചും കഴിഞ്ഞു..””

“”ശ് മിണ്ടി പോകരുത്.. നിന്നോടൊക്കെ ആരാ ബിയർ വാങ്ങാൻ പറഞ്ഞത്..””

“”എന്താടാ..””

“”ടാ സന്ദീപേ.. എനിക്ക് അവളോട് പറയണം.. എന്നെ പ്രേമിക്കാൻ കൊള്ളില്ല എന്ന് അവളൊരു പാവം ആണെടാ..””

കഠിന ഹൃദയൻ കുടിച്ചതും പിഞ്ചു കുഞ്ഞായല്ലോ കർത്താവേ..

സന്ദീപ് സ്വയം പറഞ്ഞു കൊണ്ട് അവനെ നോക്കി.. ഒഴിഞ്ഞ കുപ്പി കൈയിൽ പിടിച്ചു കൊണ്ട് അവൻ വിണ്ടു തുടങ്ങി..

“”ടാ അവൾക്ക് നല്ല പയ്യനെ കിട്ടിലെ പറ… ടാ അഭി നീ പറ.. ഇല്ലെങ്കിൽ വേണ്ടാ റാം നീ പറ..””

“”എന്ത് പറ.. പറാ എന്ന പറയുന്നത് അവന്മാർ ഒക്കെ നിലത്ത് ചക്ക വെട്ടി ഇട്ടത് പോലെ കിടക്കുന്നത് കണ്ടില്ലേ..””

“”എന്നാ നീ പറ സന്ദീപേ..””

“”ആഹ് ഞാൻ പറയുവല്ലേ..””

“”എനിക്ക് ഇപ്പൊ അവളെ കാണണം എന്നിട്ട് എനിക്ക് പറയണം അവൾക്ക് ഞാൻ ചേരില്ല എന്ന്.. എനിക്ക് ഇപ്പൊ പറയണം.. “”

“”ഇപ്പോഴോ.. ഇപ്പൊ നീ കിടക്ക്.. ഇവിടെ ഓരോ ഒരുത്തൻ പെണ്ണ് ഇല്ലാണ്ട് വിഷമിക്കുമ്പോ ഒരുത്തൻ കിട്ടിയത് കൊണ്ടോയി നശിപ്പിക്കുന്നു.. അടിപൊളി..””

“”ടാ നീ എന്താ ഒന്നും പറയാത്തത്..””

“”നീ കിടന്നോ ബാക്കി നാളെ..””

വാശി പിടിച്ചാൽ ബോധം ഇല്ലെങ്കിൽ കൂടി അത് നടത്തി എടുക്കുന്ന സ്വഭാവം ആയിരുന്നു അവന്റെത്.. സന്ദീപ് അവനെ മുറിയിൽ കൊണ്ട് പോയി കിടത്തി..

പിറ്റേന്ന് നേരം വൈകി എഴുന്നേറ്റ് വന്ന ഗൗരവിനെ നോക്കി അവൻ പറഞ്ഞു..

“”എന്താടാ പോയി പറയാം അവളോട് നിന്നെ മറക്കാൻ..””

കണ്ണു തിരുമി എഴുന്നേറ്റിട്ട് അവൻ ഇളിച്ചു കൊണ്ട് സന്ദീപിനെ നോക്കി അഭിയും റാമും ഒന്നും മനസിലാകാതെ അവനെ നോക്കി..

“”അളിയാ സന്ദീപേ നാറ്റിക്കരുത്.. നിനക്ക് അറിയില്ലേ കുറച്ചു അകത്തായാൽ പിന്നെ എന്റെ കഥ എന്താന്ന്..””

“”മ്മ് നാറ്റിക്കുന്നില്ല.. പക്ഷെ നീ ആ കൊച്ചിനെ ഇഷ്ടാന്ന് പറഞ്ഞിട്ട് ഈ കാരണവും പറഞ്ഞിട്ട് ഉപേക്ഷിക്കരുത്..””

“”പക്ഷെ നീ ആലോചിച്ചു നോക്ക്.. അമ്മ മരിച്ചതിനു ശേഷം ഞാൻ ഇങ്ങനെ ആയിരുന്നു സ്നേഹിക്കാൻ കൂടെ ഉണ്ടായത് അച്ഛനാ..

എപ്പോഴോ അച്ഛനും തനിച്ചാക്കി പോയി.. ആർക്കെന്നോ എന്തിനെന്നോ അറിയില്ല.. പലരും ശത്രുക്കൾ മാത്രം..

ആ പ്രിൻസിപ്പാൾ എന്നെ പോലീസിന് കാണിച്ചു കൊടുത്തതും സംശയം പറഞ്ഞതും.. എനിക്ക് ആരും ഇല്ലെന്ന് അറിഞ്ഞല്ലെ.. ഈ സാഹചര്യത്തിൽ അവൾ കൂടി..””

“”അതിന്..””

“”വേണ്ടായിരുന്നു ആ പാവം പെണ്ണിനെ മോഹിപ്പിക്കണ്ടായിരുന്നു..””

“”നീ പോയി പല്ലു തേച്ചിട്ട് വാ ഒരുപാട് ഡയലോഗ് ഒന്നും വേണ്ടാ.. ചായ കുടിക്കാം..””

ഗൗരവ് കുളിമുറിയിൽ കയറി എല്ലാം കഴിഞ്ഞു തിരികെ വന്നു..
പെട്ടന്ന് ഒരു ഫോൺ വന്നതും സന്ദീപിനോട്‌ പോകാൻ പറഞ്ഞിട്ട് ഗൗരവ് കാൾ എടുത്തു..

“”ഹലോ..””

“”ഇത് അങ്കിൾ ആടാ മോനെ..””

“”അഹ് മനസിലായി.. പറ അങ്കിൾ..””

“”കുറച്ച് പ്രശ്നം പിടിച്ച കേസ് ആണ് മോനെ നീ പോലീസ് സ്റ്റേഷൻ വരെ വരണം..

മരണപെട്ട ആളുടെ മുഖത്തു ആസിഡ് ഒഴിച്ചത് കൊണ്ട് നമ്മുക്ക് അറിയില്ലായിരുന്നു ആരാണെന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞു റിപ്പോർട്ട്‌ വന്നു..

നിങ്ങളുടെ കോളേജിൽ നീ തല്ലിയ ഒരു പ്രൊഫസർ അയാൾ ആണ് മരണപെട്ടത് എന്ന് തെളിഞ്ഞിട്ടുണ്ട്..””

“”അങ്കിൾ ബട്ട്‌ ഞാൻ..””

“”നീയല്ല അറിയാം.. നിനക്ക് എതിരെ മറ്റു തെളിവുകളും ഇല്ല.. പേടിക്കണ്ട.. പക്ഷെ നിന്റെ പ്രിൻസിപ്പാൾ നിന്നെ കുടുക്കാൻ ചെറിയ നീക്കങ്ങൾ ചെയ്യുന്നുണ്ട്..””””മ്മ്.. താങ്ക്യു അങ്കിൾ.. ഞാൻ അങ്ങോട്ട്‌ വരാം..””

“”മ്മ് ശെരി..””

ഫോൺ വെച്ചിട്ട് ചായ കുടിച്ചു ഡ്രസ്സ്‌ മാറി അഭിയും സന്ദീപും പിന്നെ റാം ഇവരെ എല്ലാവരെയും കൂട്ടി നേരെ പോയത് പ്രിൻസിപ്പാളിന്റെ വീട്ടിൽ ആയിരുന്നു..

വാതിൽ തുറന്നു നോക്കി അവരെ കണ്ടതും അയാൾ ഒന്ന് ഞെട്ടി.

കാത്തിരിക്കാം💕

മൂക്കുത്തി : ഭാഗം 1

മൂക്കുത്തി : ഭാഗം 2