മിഴിയോരം : ഭാഗം 3
എഴുത്തുകാരി: Anzila Ansi
രാവിലെ ഫോണിന്റെ റിങ്ടോൺ കേട്ടാണ് ഉണർന്നത് കണ്ണു തിരുമ്മി ഫോണിൽ നോക്കി.. അൺനോൺ നമ്പർ കാളിങ്…….. ################### ഹലോ…. മിസ്സ് നിവേദിത കൃഷ്ണ ദാസിനോട് ഒന്നു സംസാരിക്കാൻ കഴിയുമോ…. ഞാൻ നിവേദിതയാണ് ഇതാരാ സംസാരിക്കുന്നെ… മാഡം … ഞാൻ മഹേശ്വരി ഗ്രൂപ്പിൽ നിന്ന് വിളിക്കുകയാണ്…., എന്റെ പേര് ദിവ്യ… മേടത്തിന് മേഡത്തിന് അപ്പോയിമെന്റ് ലെറ്റർ കിട്ടിയിരുന്നോ…. ഹാ കിട്ടിയല്ലോ… മാഡം ജോയിൻ ചെയ്യുന്നുണ്ടല്ലോ… തീർച്ചയായും… ശരി മാഡം… ഞങ്ങൾക്ക് വേണ്ടി ഇത്രയും സമയം ചിലവഴിച്ചതിന് നന്ദി…. ##########################
ഉറക്കപിച്ചിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു….. ഫോൺ വെച്ച് വീണ്ടും തല വഴിയെ ഷീറ്റ് മൂടി കിടന്നു….. പെട്ടെന്ന് ഞെട്ടി എണീറ്റ് ഫോണിൽ സമയം നോക്കി…… എന്റെ ദേവി…….. ഒമ്പതര യോ…. അയ്യോ ആ തടിയൻ ഇന്ന് എന്നെ കൊല്ലുവേ….. കട്ടിലിൽനിന്ന് ചാടിയെഴുന്നേറ്റു ടോയ്‌ലറ്റിലേക്ക് ഒരു ഓട്ടമായിരുന്നു….. ഫ്രഷായി ഒരു പിങ്ക് ലഗിൻസ്സും പിസ്ത ഗ്രീൻ കുറത്തിയും ഇട്ടു…. അപ്പോൾ തന്നെ പുറത്തു വണ്ടിയുടെ ഹോൺ കേട്ടു… ബിനോയ് വന്നു…… ശോ അവൻ എന്നെ കൊല്ലും ഇന്ന്…..
വേഗം റെഡിയായി താഴെ വന്നപ്പോൾ എന്റെ കണ്ണ് തള്ളി പോയി…… അവൻ അവിടിരുന്നു അപ്പവും മുട്ട റോസ്റ്റും തട്ടുന്നു…. നീ വീട്ടിൽ നിന്നും ഒന്നും കഴിക്കാതെയാണോ ഇറങ്ങിയത്? (നിവി ) വീടിന് കഴിച്ചതാടി.. ഇവിടെ വന്നപ്പോൾ ഇന്ദു അമ്മയ്ക്ക് ഒറ്റ നിർബന്ധം കഴിച്ചിട്ട് പോയാ മതിയാന്ന്, പിന്നെ അമ്മയെ വിഷമിപ്പിക്കേണ്ടല്ലോ എന്ന് കരുതി കഴിച്ചതാ…(ബിനോയ് ) അയ്യോഡാ പാവം…. ഇന്ദു അമ്മയ്ക്ക് വിഷമം വരാതിരിക്കാനാണോ എന്റെ മക്കള് കഴിച്ചേ….(നിവി ) പിന്നല്ലാതെ……(ബിനോയ് )
ഇങ്ങനെ പോയാൽ നിന്നെ കാണുന്നതിനു മുൻപ് ആ പെണ്ണ് നിന്നെ വേണ്ടാന്ന് വയ്ക്കും….. (നിവി ) എഡി ആ കരിനാക്ക് വളച്ച് വേണ്ടാത്തത് ഒന്നും പറയാതെ…..(ബിനോയ് ) ഇല്ല… ഞാൻ ഒന്നും പറയുന്നില്ലേ…… ( എന്താ സംഭവം എന്നല്ലേ…… നമ്മുടെ അന്നാമ്മല്ലേ അവളുടെ വീട് കോട്ടയത്താണ് ഇവിടെ അവള് എബിച്ചായന്റെ (അന്നാമ്മയുടെ മൂത്ത ചേട്ടൻ ) കൂടെയാണ് താമസിക്കുന്നത്, എബി ഇച്ചായനും ഭാര്യ നാൻസിയും ഇവിടെയാണ് ജോലി ചെയ്യുന്നത് എല്ലാ പള്ളിപ്പെരുന്നാളിനും, ക്രിസ്മസിനും, ഈസ്റ്ററിനുമൊക്കെ കോട്ടയത്തേക്ക് വണ്ടി കേറും ഞങ്ങൾ ,
അങ്ങനെ കഴിഞ്ഞ പള്ളിപ്പെരുന്നാളിന് ബിനോയ് കണ്ടതാണ്, ആാാ കൊച്ചിനെ പേരോ വീടോ എന്തിന് നാട് പോലും അവനറിയില്ല…. * അവന്റെ ഭാക്ഷയിൽ പറഞ്ഞാൽ മനസ്സിലേക്ക് ഇടിച്ചു കീറിയ മാലാഖ കുഞ്ഞ്* ഇനി ക്രിസ്മസിന് പോകുന്നുണ്ട് ഒന്ന് അന്വേഷിച്ച് നോക്കണം… ഞങ്ങൾ ഉറപ്പു കൊടുത്തിട്ടുണ്ട് അവനു ആ കൊച്ചിനെ കണ്ടുപിടിച്ചു കൊടുക്കാമെന്ന്, ) നിവി നീ ഒന്നും കഴിക്കുന്നില്ലേ……(അമ്മ ) ഇല്ല… അതുടെ അവനു കൊടുത്തേക്ക്…. (നിവി ) എനിക്ക് വേണ്ട മതിയായി… (ബിനോയ് ) എങ്കിൽ വാ ഇറങ്ങാം…( നിവി ) ശരി അമ്മേ പോയിട്ട് വരാം…..(നിവി ) ഹാ.. പിന്നെ ഇന്ദുകുട്ടി മുട്ട റോസ്റ്റ് സൂപ്പറയിരുന്നു…(ബിനോയ് )
നീ ബുള്ളറ്റിൽ ആണോ വന്നത്.? അപ്പോ അന്നാമ്മ എങ്ങനെ പിക്ക് ചെയ്യും..(നിവി ) അവള് നാൻസി ചേച്ചിയുടെ സ്കൂട്ടറിൽ വരും…(ബിനോയ് ) മ്മ്മ്.. ഡാ ആാാ സൺഗ്ലാസ് എനിക്ക്താ… (നിവി ) അയ്യടി മോളേ… എന്റെ കണ്ണിൽ പൊടി കയറും(ബിനോയ് ) നിനക്ക് ഹെൽമറ്റ് ഉണ്ടല്ലോ….. എന്റെ കണ്ണിൽ പൊടി കേറിക്കോട്ടെ എന്നല്ലേ കൊള്ളാം ഡാ കൊള്ളാം..(നിവി ) സെന്റി അടിക്കേണ്ട… ഇന്നാ.. കൊണ്ടുപോയി പുഴുങ്ങിതിന്ന്….(ബിനോയ് ) അങ്ങനെ ഞങ്ങൾ ഒരു പതിനൊന്നരയപ്പോൾ എത്തി….. (പി. പിയും , അഹിയും ഒരേ റൂട്ടാണ്.. അഹിയെ പി. പി കൊണ്ടുവരും) ഞങ്ങൾ MBA ഇന്റേൺഷിപ്പ് ചെയ്തത് ലുലുവിലയിരുന്നു പ്രോജക്ട് ചെയ്തത് അങ്ങ് മുംബൈയിലും…
( ഏട്ടൻ അവിടെയാണ് വർക്ക് ചെയ്യുന്നത് അതുകൊണ്ടാണ് വീട്ടീന്ന് അമ്മ സമ്മതിച്ചത് ) ഞങ്ങൾ നേരെ പോയത് ഓഫീസ് ബ്ലോക്കിലെക്ക് ആയിരുന്നു ഒരു മാസം കൊണ്ടുതന്നെ എല്ലാരുമായി നല്ല കമ്പനി ആയിരുന്നു അങ്ങനെ കുറച്ചുനേരം അവിടെ കത്തിയാടിച്ചിരുന്നു പിന്നെ പോയത് ഫുഡ് കോർട്ടിലേക്കനു KFC ഇൽ കയറിയിറങ്ങി… പിന്നെ ഓരോ ജ്യൂസ് കുടി അകത്താക്കി…. മൂന്നുമണിക്കാണ് ഫിലിം… ഇപ്പോ ഒന്നര ആയതേയുള്ളൂ.. പിന്നെ ഞങ്ങളുടെ സ്ഥിരം പരിപാടി തുടങ്ങി… വേറൊന്നുമല്ല വായിനോട്ടം തന്നെ,.. പി.പി ക്ക് ഒരു ഷർട്ട് വാങ്ങണമെന്ന് പറഞ്ഞു… അങ്ങനെ ഞങ്ങൾ ഷർട്ട് എടുക്കാൻ വേണ്ടി പോയി..
അവന്മാർ രണ്ടുപേരും കൂടെ തകർത്തു ഷർട്ട് തിരയൽ ആയിരുന്നു,……. ഞങ്ങൾ മൂന്നു മാറിയിരുന്നു ചേട്ടന്മാരെ വായിനോക്കി റേറ്റിംഗ് ഇടലായിരുന്നു…. രണ്ടേമുക്കാൽ ആയപ്പോൾ ഞങ്ങൾ PVRലോട്ട് പോയി ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്താരുനു.. ഫിലിം കണ്ടു ആറരയ്ക്ക് ഇറങ്ങി…. വീട്ടിൽ ചെന്ന് കേറിയപ്പോൾ എട്ടു മണി ആകാറായി…. ( എന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ബിനോയുടെ വീട്) ഫ്രഷായി വന്നു അത്താഴം കഴിക്കാൻ ഇരുന്നു) ചപ്പാത്തിയും വെജിറ്റബിൾ കറിയുമായിരുന്നു അച്ഛാ ഏട്ടൻ എന്ന വരുന്നേ.. (നിവി ) അതു നീ ഞങ്ങളോട് ആണോ നിവി ചോദിക്കുന്നെ? (അച്ഛൻ )
ഏട്ടന് അനിയത്തി കഴിഞ്ഞല്ലേ വേറെയാരും ഉള്ളു(അമ്മ ) അതൊക്കെ പണ്ട്.. ഇപ്പോൾ പാറു കഴിഞ്ഞേ ഉള്ളൂ ബാക്കി ആരും(നിവി ) ഇത് അവൻ കേൾക്കരുത് (അമ്മ ) നാളെ എപ്പോഴാണ് അച്ഛാ ഫ്ലൈറ്റ്? (നിവി ) വൈകുന്നേരം മൂന്നിനാണ്… (അച്ഛൻ) അമ്മ വരുന്നില്ലേ ഏട്ടനെ കൂട്ടാൻ? (നിവി ) അച്ഛനും മോളും കൂടി അങ്ങ് പോയാൽ മതി ഞാൻ ഇവിടെ വരുമ്പോൾ കണ്ടോളാം(അമ്മ ) കഴിച്ചു കഴിഞ്ഞു വേഗം പോയി കിടന്നുറങ്ങൻ പോയി ( ഞാൻ 10 മണിക്ക് മുമ്പ് ഉറങ്ങും എക്സാം ഒക്കെ ഉള്ളപ്പോഴും ഇത് തന്നെ ടൈം പക്ഷേ രാവിലെ നാല് മണിക്ക് എണീറ്റ് ഇരുന്നുപഠിക്കും
എക്സാം ഉള്ളപ്പോൾ മാത്രം അല്ലെങ്കിൽ 9 മണിക്ക് കോളേജിൽ പോകാൻ എട്ടു മണിക്ക് എഴുന്നേൽക്കും പിന്നെ എനിക്ക് വണ്ടി ഇല്ലാത്തോണ്ട് ഈ അഞ്ച് വർഷത്തെ സാരഥി ബിനോയ് തന്നെ) രാവിലെ എന്നത്തെയും പോലെ അമ്മയുടെ മാതൃഭാഷയിലുള്ള സ്ലോകം കേട്ടാണ് ഉണർന്നത്.. എന്താണെന്നല്ലേ… നിങ്ങളുടെയൊക്കെ വീട്ടിൽ കേൾക്കുന്നത് തന്നെ…. മൂട്ടിൽ വെയിൽ തട്ടുന്ന വരെ എഴുന്നേൽക്കരുത്… 10 -23ന്ന് വയസ്സായി പെൺകൊച്ചാനു.. നാളെ ഒരു വീട്ടിൽ കെട്ടിച്ചയാക്കനുള്ള പെണ്ണാണ് അവിടെ ചെന്ന് ഇങ്ങനെയൊക്കെ ചെയ്താൽ വളർത്തുദോഷം ആണെന്നല്ലേ പറയൂ….
അവളെ ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല…. പെണ്ണിന് ഇതിനെല്ലാം വളം വെച്ചു കൊടുക്കാൻ ഒരു ഏട്ടനും അച്ഛനും ഉണ്ടല്ലോ……. – അമ്മ റോക്കസ് ഇന്ന് എന്റെ ഏട്ടൻ വരുന്ന ദിവസമാണ്….. ( ആറുമാസമായി വീട്ടിൽ വന്നിട്ട് ഏതൊരു കേസിന്റെ പുറകിലായിരുന്നു) ലീവ് കിട്ടിയപ്പോൾ തന്നെ ഇങ്ങോട്ട് വരാൻ ഫ്ലൈറ്റ് പിടിച്ചു… ട്രാൻസ്ഫറിനു കൊടുത്തിട്ടാണ് വരുന്നത്. കല്യാണം കഴിഞ്ഞ് ഇവിടെത്തന്നെ നിൽക്കാമല്ലോ…. ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാവും 23 വയസ്സായ അനിയത്തിയെ കെട്ടിച്ചുവിടാതേ എന്താ ഏട്ടൻ കല്യാണം കഴിക്കുനെയാന്നു? ഞാനും ഏട്ടനും തമ്മിൽ ആറുവയസ്സിനു വ്യത്യാസമുണ്ട്…
ഇനി കല്യാണം എന്താ ഇപ്പോൾ നടത്തുന്നെ എന്ന് ചോദിച്ചാൽ…. പാറുനില്ലേ… ജാതകത്തിൽ ഒരു കുഴപ്പമുണ്ട്., 23 കഴിഞ്ഞാൽ പിന്നെ 36ൽ ഉള്ളൂ… അതുകൊണ്ടാണ് ഏട്ടന്റെ കല്യാണം നടത്തുന്നത് പിന്നെ എന്റെ ജാതകത്തിൽ 26 വരെ സമയം ഉണ്ട്…. ഏട്ടന്റെ കല്യാണത്തിനോപ്പം എന്റെയും നടത്താൻ അമ്മയും കല്യാണി അമ്മയും ആവുന്നത്ര നോക്കിയതാ പക്ഷേ നടന്നില്ല…… (അതിന്റെ പുറകിലെ കറുത്ത കൈകൾ എന്റെത് തന്നെയാണ്…) ഏട്ടന് ഞാൻ എന്ന് പറഞ്ഞ ജീവനാണു… ഏട്ടന്റെ മുന്നിൽ പോയി രണ്ട് സെന്റ് ഡയലോഗ് അടിച്ചപ്പോൾ ഏട്ടൻ ഫ്ലാറ്റ്….. പിന്നെ ഏട്ടൻ തന്നെ അച്ഛനോട് പറഞ്ഞു എനിക്ക് ഇപ്പോൾ കല്യാണം നോക്കണ്ട ജോലി കൂടി കിട്ടിയിട്ട് മതിയെന്ന്….)
നിവി……. ഞാൻ ചുല് എടുക്കണോ….. അതോ നീ എഴുന്നേൽക്കുന്നുണ്ടോ.. നിവി…… ആാാാ അമ്മേ എഴുന്നേറ്റു….. ( നിങ്ങളോട് സംസാരിച്ച് നിന്നാൽ സമയം പോകുന്നത് അറിയില്ല.. ഡെയിലി അമ്മയുടെ വഴക്ക് കേൾക്കുന്നുണ്ട്… അമ്മയുടെ വിചാരം ഞാൻ ഏതോ സ്വപ്നലോകത്തണെന്നാണു… . ഞാൻ പോണു… ഇനി ഇങ്ങോട്ട് അമ്മ ചൂലുകൊണ്ട് വരുന്നതിനു മുമ്പേ) ( ഫ്രഷ് ആയി വന്നപ്പോൾ അച്ഛൻ എവിടെയോ പോകാൻ നിൽക്കുന്നു) ഇന്ദു ഞാൻ പോയിട്ട് വരാം (അച്ഛൻ) അച്ഛൻ എവിടെ പോകുവാ…(നിവി ) വാസുന്റെ വീട് വരെ…. ഇന്ന് മാലതിയെ ഹോസ്പിറ്റൽ കൊണ്ടുപോകുന്നുണ്ട്(അച്ഛൻ) ശരി അച്ഛാ വരുമ്പോൾ എനിക്ക് തേൻ മിഠായി വാങ്ങി കൊണ്ട് വരണേ(നിവി ) കെട്ടിച്ചുവിടാറായി…..
തേൻ മിഠായി കഴിച്ചു നടക്കാൻ നാണമില്ലേ നിനക്ക്….(അമ്മ ) ആരെ കെട്ടിക്കറയെന്ന അമ്മ പറഞ്ഞേ…? എന്നെയോ..! ഞാൻ എന്റെ അച്ഛന്റെ കുഞ്ഞല്ലേ….. അല്ലേ അച്ഛാ(നിവി ) ആഹാ പിന്നെ(അച്ഛൻ) പിന്നെ നാണത്തിന്റെ കാര്യം അത് എനിക്കില്ലന്ന് അമ്മയ്ക്ക് അറിഞ്ഞുകൂടാ (നിവി ) ഈ പെണ്ണ്…(അമ്മ ) അമ്മയും മോളും ഇവിടെനിന്ന് അടികൂട്… ഞാൻ പോയിട്ട് വരാം(അച്ഛൻ) അച്ഛാ മറക്കല്ലേ തേൻ മിട്ടായി(നിവി ) ( തേൻ മുട്ടായി എന്റെ ഒരു വീക്നെസ് ആണ്, എന്നെക്കൊണ്ട് എന്തേലും കാര്യം സാധിക്കണമെങ്കിൽ ഒരു പാക്കറ്റ് തേൻമിട്ടായി കൈക്കൂലി തന്നാൽ തന്നാമതി) അച്ഛൻ വന്നു …..
ഒരു പാക്കറ്റ് തേൻ മുട്ടായി വാങ്ങി കൊണ്ടുതന്നു…. അതും കൊണ്ട് ടിവിയുടെ മുന്നിൽ ഇരുന്ന് ടോം ആൻഡ് ജെറി കണ്ടു ആസ്വദിച്ചു കഴിച്ചു… ഉച്ചയ്ക്ക് ഊണു കഴിഞ്ഞ്…. രണ്ടു മണിക്ക് എയർപോർട്ടിലേക്ക് പോവാൻ തിരിച്ചു…. അവിടെ ചെന്നപ്പോൾ അരമണിക്കൂർ ഫ്ലൈറ്റ് ഡിലെയാണന്നു അറിഞ്ഞത്. കാത്തിരുന്നു കാത്തിരുന്നു മടുത്തു…… ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്നറിഞ്ഞു.. ആളുകൾ പുറത്തേക്കിറങ്ങാൻ തുടങ്ങി… പെട്ടെന്ന് ആരോ വിളിച്ചു….. ഭൂമി.. അൻസില അൻസി ❤️