Tuesday, December 17, 2024
Novel

മിഴിയോരം : ഭാഗം 2

എഴുത്തുകാരി: Anzila Ansi

വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ ലെറ്റർ കിട്ടി, വായിച്ചപ്പോൾ ആകെ ഞെട്ടി( പകച്ചു പോയി എന്റെ ബാല്യം) അപ്പോയ്ന്റ്മെന്റ് ലെറ്റർ ആണ് മഹേശ്വരി ഗ്രൂപ്പിൽ നിന്നാണ് (ഒരിക്കലും കിട്ടില്ല എന്ന് വിചാരിച്ചതാണ് ശോ.. എന്നാലും എനിക്ക് ഇത് എങ്ങനെ കിട്ടി….. ഇനി അവർക്ക് വല്ലതും മാറിപ്പോയതാണ്? ) കത്ത് പൊട്ടിച്ച് ആലോചിച്ചു നിൽക്കുന്ന എന്നെ കണ്ട് അച്ഛൻ ചോദിച്ചു എന്താ മോളെ അതിൽ? (അച്ഛൻ ) അപ്പോയ്ന്റ്മെന്റ് ലെറ്റർ ആണ് അച്ഛാ.. (നിവി ) ഏതാ.. കഴിഞ്ഞാഴ്ച്ച പോയതാണോ? (അമ്മ ) മ്മ്മ് അത് തന്നെ (നിവി )

എന്റെ ദേവി… (അമ്മ ദേവിക്ക് ഒരു നന്ദി പറഞ്ഞതാണ്) നീ വൈകിട്ട് അമ്പലത്തിൽ ഒന്ന് പോയിട്ട് വാ മോളെ… ശെരി അമ്മേ….. ഞാൻ എന്റെ മുറിയിലെക്ക് പോയി ആദ്യം തന്നെ ഫോണെടുത്ത് ഏട്ടനെ വിളിച്ചു പറഞ്ഞു…. ഏട്ടന് വലിയ സന്തോഷമായി (ഏട്ടൻ ജോലിത്തിരക്കിൽ ആയോണ്ട് അധികം ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല) ഫ്രഷായി വന്നപ്പോഴാണ് എന്റെ ചങ്കുകളെ വിളിച്ച് പറഞ്ഞില്ലല്ലോ എന്ന് ഓർത്തത് അപ്പൊ തന്നെ കോൺഫ്രൻസ് കോൾ ഇട്ടു അവറ്റകളെ വിളിച്ചു(ഹോ ഞാൻ ഇതുവരെ അവരെ പരിചയപ്പെടുത്തി തന്നില്ല അല്ലേ) മറന്നിട്ടില്ല കേട്ടോ വിട്ടുപോയി….

ഞങ്ങളുടെ അഞ്ചു കൊല്ലത്തെ സൗഹൃദമാണ് ഡിഗ്രി തൊട്ട് MBA വരെ…. ആ അവര് ആരൊക്കെയാണെന്ന് അല്ലേ..? പറഞ്ഞുതരാം… ആദ്യം പാറുവിൽ നിന്ന് തന്നെ തുടങ്ങും പാർവ്വതി സത്യനാരായണൻ( എന്റെ മാത്രം എടത്തിയമ്മ പ്രണവ് പ്രസാദ് (പി. പി ) ആള് ഒരു ചെറിയ കോഴിയാ, ഡോക്ടർ പ്രസാദിന്റെയും ഭാര്യ ഡോക്ടർ മീനാക്ഷിയുടെയും ഏക പുത്രൻ ബിനോയി ഡി’ക്രൂസ് ( തടിയൻ) ആ പേര് കേൾക്കുമ്പോഴേ അറിയാല്ലോ ആൾക്ക് ഇത്തിരി തടി ഉണ്ട്, collin dcruz യും shaly collin യും രണ്ട് മക്കളിൽ മൂത്തവൻ, ഒരു അനിയത്തി കൂടെയുണ്ട് സ്നേഹ. ആൻ ഫെർണാണ്ടസ് ( അന്നാമ്മ) തോട്ടം മുതലാളിയായ കുര്യാക്കോസ്- ലില്ലി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവൾ മൂത്തത് എബി രണ്ടാമത്തേത് സാന്ദ്ര.

അഹിദ ഹൈദർ (അഹി ) പ്രവാസി ബിസിനസ് കാരനായ ഹൈദർ ഇബ്രാഹിം- സൂഫിയ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവൾ, ഒരു അനിയൻ കൂടിയുണ്ട് അനസ് ഹൈദർ ഡിഗ്രി ഫസ്റ്റ് ഇയർ. ( ഇവരാണ് എന്റെ ചങ്കും കരളും എല്ലാം) ഹെലോ… എന്താ മോളെ നിവി ഈ സമയത്ത്, പതിവില്ലാത്ത ഒരു വിളി ( അന്നാമ്മ) എനിക്ക് നിങ്ങളെ വിളിക്കണമെങ്കിൽ സമയവും തീയതിയും രാഹുകാലവും എല്ലാം നോക്കണമല്ലോ, ഹ്മ്മ് (നിവി) ചുമ്മ കളിക്കാതെ കാര്യം പറ പെണ്ണെ….(അഹി) ഈൗ…. എനിക്ക് ജോലി കിട്ടി(നിവി ) പോടീ…… ഇന്ന് ഏപ്രിൽ ഫൂൾ ഒന്നുമല്ല(pp) പോടാ പട്ടി……

ഞാൻ പറഞ്ഞിരുന്നു നിങ്ങളോട് മഹേശ്വരി ഗ്രൂപ്പിൽ ഇന്റർവ്യൂന് പോയ കാര്യം, അവിടുന്ന് അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നു ഇന്ന് രാവിലെ(നിവി ) അത് നല്ല രീതിയിൽ പോകുന്നു കമ്പനി അല്ലേ പൂട്ടിക്കാൻ അവർക്ക് ഇത്ര ദൃതിയോ? (പി.പി) പോട അലവലാതി…..നിവി കോൺഗ്രസ്‌ മുത്തേ….. (അഹി) കോൺഗ്രസ്‌ നിവു….. (അന്നാമ്മ) എപ്പഴാ ജോയിൻ ചെയ്യേണ്ടേ? (അഹി) അടുത്തമാസം 15ന്(നിവി ) ആഹാ……അപ്പോൾ ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ട് മതി അല്ലേ? (അന്നാമ്മ) മ്മ്മ് അതേടാ അതാ ഇപ്പൊ ഒരു ആശ്വാസം കയറിയിട്ട് ഉടനെ ലീവ് എടുക്കണ്ടല്ലോ(നിവി ) ട്രീറ്റ് എപ്പോഴാ (തടിയൻ ) ആഹാ നീ ഇവിടെ ഉണ്ടായിരുന്നോ ആ തിരുവാ കഴിക്കുന്ന കാര്യം പറയാൻ വേണ്ടി മാത്രം തുറന്നോണം ( അന്നാമ്മ) നിനക്ക് വേണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോണം ഞങ്ങൾക്കുവേണം ട്രീറ്റ്..

അപ്പോ എപ്പോഴാ മോളെ നിവി ട്രീറ്റ്…(പി.പി) അങ്ങനെ പറഞ്ഞു കൊടുക്ക് അളിയാ ( തടിയൻ ) ഹാ പറ മോളെ എപ്പോഴാ… ലുലു തന്നെയല്ലേ (പി.പി) ഫസ്റ്റ് സാലറി കിട്ടിയിട്ട് പോരെടാ? (നിവി ) അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി….. ജോലികിട്ടിയതിന്റെ ഇപ്പോൾ, സാലറി കിട്ടുമ്പോൾ ബാക്കി അപ്പോൾ(അഹി) മ്മ് നാളെ പോകാം….. ലുലുൽ മതി, ഡാ തടിയാ എന്നെ വിളിക്കാൻ വരുമല്ലോ (നിവി ) നീ ഒരു പത്ത് മണിയാകും റെഡിയായി നിക്ക് (തടിയൻ ) ( അങ്ങനെ ഓരോന്ന് പറഞ്ഞ് സമയം പോയതറിഞ്ഞില്ല ഫോൺ വെച്ച് നേരെ അടുക്കളയിലേക്ക് പോയി വേറെ ഒന്നിനും അല്ല അമ്മ ചൊറിയാൻ )

അമ്മേ….. അച്ഛൻ എന്തേ? പറമ്പിലേക്ക് പോയി…. അതെന്താ ഈ സമയത്ത്? രാവിലെ പോയി ഇല്ലായിരുന്നല്ലോ അത ഇപ്പോൾ പോയത്.. മ്മ്.. അമ്മേ നാളെ ഒന്ന് പുറത്തു പോകണം എവിടെ പോകാനാ? ആ അലവലാതികൾക്ക് ജോലി കിട്ടിയേനു ട്രീറ്റ് കൊടുക്കണം മ്മ്…. പോകുന്നേ ഒക്കെ കൊള്ളാം നേരത്തും കാലത്തും വീട്ടിൽ വന്നോണം….. മ്മ്……. . അച്ഛനെ നോക്കിയിട്ട് വരാം.. വീടിന്റെ തൊട്ട് പുറകിൽ ഒരു ചെറിയ അടുക്കള തോട്ടം ഉണ്ട് അമ്മയുടെ പണിയാണ് കേട്ടോ.. അതുകഴിഞ്ഞ് ഒരു ചെറിയ വയലുണ്ട് അച്ഛന്റെ കഷ്ടപ്പാടാണ് അതു കഴിഞ്ഞ വാഴത്തോപ്പ്… അച്ഛൻ ഇപ്പോൾ വാഴയ്ക്ക് തടം എടുക്കുവാണ് അച്ഛനെ കൂടാതെ രണ്ടുപേർ കൂടിയുണ്ട് വാസു ചേട്ടനും രാഘവൻ ചേട്ടനും വാസു ചേട്ടന്റെ ഭാര്യ മാലതി ചേച്ചി,

ചേച്ചിക്ക് ക്യാൻസറാണ് രണ്ട് പെൺമക്കളുണ്ട് പ്രിയയും ദീപികയും പ്രിയ ഡിഗ്രി സെക്കൻഡ് ഇയർ, ദീപിക +2ന് ആണ്. പ്രിയയുടെ കോളേജ് ചിലവ് എല്ലാം അമ്മാവനാണ് നോക്കുന്നേ പിന്നെ ചേച്ചിയുടെ ആശുപത്രി ചിലവ് അച്ഛനും സഹായിക്കാറുണ്ട്. രാഘവൻ ചേട്ടനും ഭാര്യ സുധർമ ചേച്ചിയും രണ്ടു മക്കളുണ്ട് , ഒരു മോൻ ചെറുപ്പത്തിൽ നാടുവിട്ടുപോയി ( കാരണം ഒന്നും എനിക്കറിയില്ല) മകളുടെ വിവാഹം ഒക്കെ കഴിഞ്ഞു ഇപ്പോൾ ഭർത്താവിന്റെ വീട്ടിലാ. നിവി മോൾക്ക് ജോലി കിട്ടി എന്നൊക്കെ അറിഞ്ഞല്ലോ ( രാഘവൻ ചേട്ടൻ) ഞാനൊന്നു ചിരിച്ചു പിന്നെ ഞാൻ കുറെ നേരം അവരുമായി സംസാരിച്ചു..

(ഈ പൂത്തുനിൽക്കുന്ന പാടം കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി നമ്മൾ നിറയും അതും ആസ്വദിച്ച് കുറേനേരം അവിടെ ഇരുന്നു ) ഉച്ച ആയപ്പോൾ ഞാനും അച്ഛനും തിരികെ വീട്ടിലേക്ക് വന്നു ആഹാരം കഴിച്ച് കഴിഞ്ഞ് ടീവിയുടെ മുന്നിലിരുന്നു വൈകുന്നേരം അമ്പലത്തിൽ പോകേണ്ടത് കൊണ്ട് ഉറങ്ങിയില്ല ടിവി ഓൺ ചെയ്തു CN തന്നെ വെച്ചു… ( നോക്കണ്ട ഉണ്ണി CN കാർട്ടൂൺ നെറ്റ്‌വർക്ക് തന്നെയാണ്) ഞാൻ ടോം ആൻഡ് ജെറിയുടെ ആളാ.. ചിരിച്ച് ചിരിച്ച് സമയം പോയതറിഞ്ഞില്ല അമ്മ നല്ല ചൂട് ചായയും ഉള്ളിവടയും ഉണ്ടാക്കി തന്നു അതും കഴിച്ച് അമ്പലത്തിൽ പോകാൻ റെഡിയായി…….

ഞാനൊരു നീലയും ചുവപ്പും കോമ്പിനേഷൻ ഉള്ള ഒരു ദാവണി ആണ് ഉടുത്തത്, കണ്ണിൽ അല്പം കാജലും, ചെറിയ ഒരു ജിമിക്കി, ഇരുകൈകളിലും കുറച്ചു കുപ്പിവളയും, ഒരു കുഞ്ഞു പൊട്ടും, ഇന്ന് ഇത്തിരി നാടൻ ലുക്ക് ആവാം എന്ന് കരുതി… എനിക്ക് വലിയ തടി ഒന്നും ഇല്ലാത്തതുകൊണ്ടും ഇത്തിരി നിറം ഉള്ളതുകൊണ്ടും ഒരു ആനച്ചന്തം ഒക്കെയുണ്ട്(sp ഒന്നും അല്ല വേറെ ആരും പറയാത്തത് കൊണ്ട് ഞാൻ തന്നെ അങ്ങ് പറഞ്ഞെന്നേയുള്ളൂ) അടുത്തു തന്നെ ഒരു കൃഷ്ണന്റെ അമ്പലമുണ്ട് അതും കഴിഞ്ഞ് കുറച്ചു കൂടെ മുന്നോട്ടു പോയ ഒരു ശിവ ക്ഷേത്രം ഉണ്ട് ഞാനൊരു കടുത്ത ശിവഭക്തയാണ്.

അല്ലേലും പെൺപിള്ളേര് കൂടുതലും ശിവന്റെ ഫാൻ ആണല്ലോ അപ്പുവിനെയും കൂട്ടി നേരെ അമ്പലത്തിലേക്ക് വച്ചു പിടിച്ചു(അപ്പു അടുത്ത വീട്ടിലെ വർഷ ചേച്ചിയുടെ മോനാ) ഭഗവാന് മുന്നിൽ ചെന്നപ്പോൾ മനസ്സ് ശൂന്യം പിന്നെ ഏട്ടന് വേണ്ടി പ്രാർത്ഥിച്ചു 🙏എനിക്ക് ഏട്ടൻ എന്ന് പറഞ്ഞാൽ എന്റെ ജീവനാ.. പ്രസാദം വാങ്ങി തിരിച്ചിറങ്ങാൻ നിന്നപ്പോൾ ഒരു അമ്മ വീഴാൻ ആഞ്ഞു ഭാഗ്യത്തിന് ഞാൻ കണ്ടു അതുകൊണ്ട് ആ അമ്മ വീണില്ല… സ്നേഹത്തോടെയും വാത്സല്യത്തോടെയും എന്റെ തലയിൽ തഴുകി എന്നോടുള്ള നന്ദി സൂചിപ്പിച്ചു.. അമ്മ ഒറ്റയ്ക്കാണോ വന്നേ? ( ചിരിച്ചുകൊണ്ട് ആണെന്ന് പറഞ്ഞു ) എങ്കിൽ അമ്മേ ഞാൻ കൊണ്ടാക്കാം എവിടെയാ വീട്? അമ്മ ഒറ്റയ്ക്ക് പോകണ്ട ഇനിയും തല കറങ്ങിയാലോ….

എനിക്ക് കുഴപ്പം ഒന്നും ഇല്ല മോളെ ഡ്രൈവർ ഉണ്ട്…. മോള് ഇവിടെ അടുത്ത് ഉള്ളതാണോ… ഇവിടെ അടുത്തു തന്നെയാണ് അമ്മേ.. വീട്ടിൽ കേറിയിട്ട് പോകാം അമ്മേ…. ഉപ്പിട്ട് ഒരു നാരങ്ങാ വെള്ളം കുടിച്ചാൽ ക്ഷീണം ഒക്കെ മാറും. അയ്യോ അതൊന്നും വേണ്ട മോളെ.. മോള് വിളിച്ചല്ലോ അത് തന്നെ സന്തോഷം അതൊന്നും പറഞ്ഞാൽ പറ്റില്ല വീട്ടിൽ കയറിയിട്ട് പോകാം……അതോ ഇനി ഞങ്ങളുടെ വീട്ടിൽ വരാനുള്ള ബുദ്ധിമുട്ടാണോ? അങ്ങനെയൊന്നുമില്ല മോളെ….. ഇനിയെന്തായാലും മോളുടെ വീട്ടിൽ ഇറങ്ങാതെ പോകുന്നില്ല… അമ്മയുടെ കാറിൽ തന്നെ വീട്ടിലോട്ട് പോയത്.

വീട്ടിൽ ചെന്നപ്പോൾ അമ്മയും അച്ഛനും ഇല്ലായിരുന്നു അവർ ആരുടെയോ മരണത്തിനു പോയേക്കുവാണന്നു പറഞ്ഞു വർഷ ചേച്ചി താക്കോൽ എന്നെ ഏൽപ്പിച്ചു വീട് തുറന്ന് ആ അമ്മയ്ക്ക് നാരങ്ങാ വെള്ളം പിഴിഞ്ഞു കൊടുത്തു വാത്സല്യത്തോടെ എന്നെ തഴുകി നിറുകയിൽ ഒരു ചുംബനവും നൽകിയാണ് ആ അമ്മ യാത്ര പറഞ്ഞിറങ്ങിയത്….. എട്ടുമണി ഒക്കെ കഴിഞ്ഞപ്പോഴാണ് അമ്മയും അച്ഛനും വന്നത്. പിന്നെ കുറച്ചു നേരം ഇരുന്ന് സംസാരിച്ചു, അത്താഴവും ഉണ്ടിട്ടാണ് ഉറങ്ങാനായി മുകളിലേക്ക് പോയത്. കട്ടിൽ കണ്ടാൽ അപ്പോൾ ഉറങ്ങിക്കോളൂം……

🎶🎶പവിഴ മഴയേ…നീ പെയ്യുമോഇന്നിവളേ…നീ മൂടുമോവെൻ പനിമതിയിവളിലെമലരൊളിയഴകിലെ നാളങ്ങളിൽഎൻ കനവുകൾ വിതറിയ താരകങ്ങളെകാണുവാൻ കാത്തു ഞാൻദൂരെ ഒരു മഴവില്ലിൻഏഴാം വർണം പോൽതൂവൽ കവിളിണയിൽനിൻ മായാലാവണ്യം🎶🎶(റിങ് ടോൺ ആണ് ) രാവിലെ ഫോണിന്റെ റിങ്ടോൺ കേട്ടാണ് ഉണർന്നത് കണ്ണു തിരുമ്മി ഫോണിൽ നോക്കിയപ്പോൾ അൺനോൺ നമ്പർ കാളിങ്……..  അൻസില അൻസി ❤️

മിഴിയോരം : ഭാഗം 1