Wednesday, January 22, 2025
Novel

മിഴിനിറയാതെ : ഭാഗം 16

എഴുത്തുകാരി: റിൻസി പ്രിൻസ്

രാമകൃഷ്ണ പണിക്കരുടെ വാക്കുകൾ ദേവകിയെ അസ്വസ്ഥമാക്കി, അസ്വസ്ഥമായ മനസ്സോടെ ആണ് അവർ വീട്ടിലേക്ക് മടങ്ങിയത് , വന്നപാടെ അവർ അമ്പലത്തിൽ പോയി സ്വാതിക്ക് വേണ്ടി കുറേ വഴിപാട് കഴിച്ചിട്ടു ഈശ്വരൻമാരോട് മനസുരുകി പ്രാർത്ഥിച്ചു സ്വാതിക്ക് വേണ്ടി, ഒപ്പം ആദിക്കും, ****** വൈകുന്നേരം സ്കൂൾ വിട്ടു വന്ന സ്വാതി ഔട്ട് ഹൗസിലേക്ക് ഒന്ന് പാളി നോക്കി, ശേഷം അങ്ങോട്ട് പോകണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു പക്ഷേ ആദിയെ കാണാൻ അവളുടെ ഹൃദയം തുടികൊട്ടി ഇരുന്നു,

വീടിൻറെ മുൻവശത്തെ ആരുമില്ലെന്ന് ഉറപ്പുവരുത്തി സ്വാതി ഔട്ട് ഹൗസിലേക്ക് നടന്നു, റൂം അടച്ചിട്ടിരിക്കുകയായിരുന്നു അവൾ കതകിൽ മുട്ടി കുറെ സമയങ്ങൾക്ക് ശേഷം ആണ് വാതിൽ തുറന്നത് , അവൻറെ മുഖത്ത് അവശതയും ക്ഷീണവും പ്രകടമായിരുന്നു, കണ്ണുകൾ കുഴിഞ്ഞു താണ് ഇരിക്കുന്നത് കണ്ട് അവളുടെ മുഖത്ത് അവലാതി ഉണർന്നു, “എന്തുപറ്റി . അവൾ തിരക്കി “നല്ല തലവേദന, പിന്നെ ബോഡിപെയ്നും ഉണ്ട്, പനിക്ക് ആണെന്ന് തോന്നുന്നു, അവൻ അവശതയോട് പറഞ്ഞു

“മരുന്ന് ഒന്നും കഴിച്ചില്ലേ അവൾ വേവലാതിയോടെ ചോദിച്ചു “മ്മ് കഴിച്ചു അമ്മയുടെ കാച്ചെണ്ണ തീർന്നു, വേറെ എന്ത് തേച്ചാലും എനിക്ക് പനി വരും അത് അങ്ങനെ ആണ് “അതാണോ “എങ്കിൽ കിടന്നോ അവൾ പോകാൻ ആയി ഇറങ്ങി,, ഈ സമയത്ത് അവളുടെ സാമിപ്യം അവൻ ആഗ്രഹിച്ചിരുന്നു, അവൾ പോയത് ആദിയുടെ ഉള്ളിൽ വല്ല്യ സങ്കടം ഉണർത്തി, അവൾ ഇപ്പോഴും തന്നോട് അകൽച്ച കാണിക്കുന്നു എന്ന് അവനു തോന്നി, പ്രണയത്തിന്റെതായ ഒരു പരിഭവം അവനിൽ ഉണർന്നു,

ഒരാളെ സ്വന്തമാക്കുമ്പോൾ അല്ല നമ്മൾ സ്നേഹിക്കുന്നത് അതേ അളവിൽ തന്നെ അയാൾ തിരിച്ചറിയുമ്പോൾ ആണ് ആ സ്നേഹം എന്നും നിലനിൽക്കുന്നത്, സ്നേഹം തിരിച്ചറിയാതെ സ്വന്തം ആകുന്നത് ഒന്നും അർത്ഥം ഇല്ലാത്തതാണ് ആദി ഓർത്തു, അവനു സങ്കടം തോന്നി, ഈ സമയം സ്വാതി അടുക്കളയിൽ ചെന്ന് വെള്ളം തിളപ്പിക്കാൻ വച്ചു, അത് തിളച്ചു വന്നപ്പോൾ കാപ്പിപൊടിയും ചുക്കും പഞ്ചസാരയും കുരുമുളകും ഇട്ടു കാപ്പി ഉണ്ടാക്കി, ചെറു ചൂടോടെ അത് പകർന്നു ഗ്ലാസ്സിലാക്കി,

ആരും കാണാതെ ഔട്ട്‌ ഹൗസിലേക്ക് നടന്നു. വാതിൽ ചാരിയിട്ടേ ഉണ്ടാരുന്നുള്ളു, അവൾ അത് തുറന്ന് അകത്തേക്ക് കയറി, ആദി കണ്ണടച്ച് കിടക്കുകയാരുന്നു, എങ്ങനെ വിളിക്കണം എന്നറിയാതെ സ്വാതി നിന്നു, ഒടുവിൽ അവൾ അവന്റെ തോളിൽ തട്ടി വിളിച്ചു “ആദിയേട്ടാ…… അവളുടെ സ്വരം കേട്ട് സ്വപ്നത്തിൽ എന്നപോലെ അവൻ ഉണർന്നു, അവളുടെ ആ വിളിയും ആ നിൽപ്പും കണ്ട് അവൻ അത്ഭുതപെട്ടു പോയി “എന്താ വിളിച്ചത്? അവൻ അവിശ്വസനീയത്തോടെ ചോദിച്ചു, അവൾ മുഖം കുനിച്ചു നിന്നു “എഴുന്നേറ്റെ….

അവൾ പറഞ്ഞു അവൻ പതിയെ എഴുനേറ്റ് ഇരുന്ന് അവളുടെ മുഖത്തേക്ക് നോക്കി “ദാ ഇത് കുടിക്ക്….. അവൾ കാപ്പി അവനു നീട്ടി “എന്താ ഇത്? അവൻ മനസിലാകാതെ ചോദിച്ചു “ചുക്ക് കാപ്പി ഇത് കുടിച്ചാൽ പനി വേഗം മാറും, അവൻ ചിരിച്ചു “എടി ഞാൻ ഒരു ഡോക്ടർ അല്ലെ ഇതുകൊണ്ട് പനി മാറില്ല, പനി പനിച്ചു തന്നെ മാറൂ, പനി ഒരു രോഗം അല്ല രോഗലക്ഷണം ആണ്, “അതൊന്നും എനിക്ക് അറിയില്ല, ഇത് വേണ്ടങ്കിൽ ഞാൻ തിരിച്ചു കൊണ്ടുപൊക്കോളാം അവൾ പരിഭവം മറച്ചുവച്ചില്ല,

“അയ്യോ പോകല്ലേ എന്റെ മോൾ കഷ്ടപ്പെട്ട് ഇട്ടോണ്ട് വന്നതല്ലേ ഞാൻ കുടിച്ചോളാം, ഇങ്ങു താ അവൾ കാപ്പി അവന്റെ കൈകളിലേക്ക് വച്ചു കൊടുത്തു അവൻ അത് ഒറ്റവലിക്ക് കുടിച്ചു “കൊള്ളാം അവൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു അവൾ മിണ്ടാതെ നിന്നു “ഇതിനാണോ ഓടി പോയത് “ഏതിനു? “ചുക്ക് കാപ്പി ഇടാൻ ആണോ പോയത് എന്ന്? “മ്മ്മ് അവൾ മൂളി, മുൻപ് അവളെ കുറിച്ച് ചിന്തിച്ചതിൽ അവനു അവനോട് തന്നെ പുച്ഛം തോന്നി, സ്നേഹം തിരിച്ചറിയുന്നത് വാക്കുകളേക്കാളേറെ പ്രവൃത്തിയിൽ ആണ്,

വേണെങ്കിൽ അവൾക് തന്നെ ആശ്വസിപ്പിച്ചു പോകാമാരുന്നു അതാരുന്നു താനും ആഗ്രഹിച്ചത്, പക്ഷെ തനിക്ക് ഇപ്പോൾ ആവിശ്യം ആശ്വാസവാക്കുകൾ അല്ല കെയർ ആരുന്നു അത് അവൾ മനസിലാക്കി , വാക്ക് ആർക്കും കൊടുക്കാവുന്നത് ആണ് പക്ഷെ പ്രവൃത്തിയിൽ ആണ് അത് നിർണയിക്കപ്പെടുന്നത്, പൂക്കളെല്ലാം ഭംഗിയുള്ളത് ആണ് പക്ഷെ അതിലും ഉണ്ട് സുഗന്ധം പരത്തുന്നതും ദുർഗന്ധം പരത്തുന്നതും, സ്വാതി അവൾ സുഗന്ധം പരത്തുന്ന പരിശുദ്ധമായ ആയ ഒരു തുളസിപ്പൂവ് ആണ്, ആദി ഓർത്തു,

ആദിക്ക് അവളോടുള്ള സ്നേഹം കൂടി വന്നു, എന്നും തനിക്ക് ചേർന്ന ഒരു നല്ലപാതി തന്നെ ആരിക്കും സ്വാതി എന്ന് ആദി ഉറപ്പിക്കുക ആരുന്നു, “ഒന്ന് എഴുനേറ്റ് ഇരിക്കാമോ? അവൾ ആദിയോട് ചോദിച്ചു അവൻ ഓർമകളിൽ നിന്ന് ഉണർന്നു നോക്കി “എന്താ? “കസേരയിലേക്ക് ഇരിക്കാമോന്ന് അവൾ ആദിയോട് പറഞ്ഞു അവൻ മറുപടി ഒന്നും പറയാതെ അവൾ പറഞ്ഞത് അനുസരിച്ചു, അവൾ ഒരു കൊച്ചുകിണ്ണത്തിൽ എണ്ണ എടുത്ത് അവന്റെ തലമുടി ഇഴകളിൽ തേച്ചു, മസാജ് ചെയ്തുകൊണ്ട് ഇരുന്നു “എന്താ ഇത് ആദി തിരക്കി,

“കാച്ചെണ്ണ ആണ് ഞാൻ ഉണ്ടാക്കിയത് ആണ്, അമ്മ ഉണ്ടാകുന്നത് പോലെ ആണോന്ന് അറിയില്ല എങ്കിലും തലവേദന മാറും എന്ന് തോന്നുന്നു, അവൻ ചിരിച്ചു, അവളുടെ കൈവിരലുകൾ അവന്റെ തലമുടിയിൽ തഴുകി കൊണ്ടിരുന്നു, കുറെ സമയം അവൾ മസാജ് ചെയ്തപ്പോൾ വേദനക്ക് ഒരു ആശ്വാസം കിട്ടിയപോലെ ആദിക്ക് തോന്നി അത് കഴിഞ്ഞു അവൾ അടുക്കളയിലേക്ക് പോയി ഒരു വല്യ പാത്രത്തിൽ വെള്ളം എടുത്തു, അവിടെ ഉണ്ടാരുന്ന അടുപ്പിൽ കുറച്ചു ഉണങ്ങിയ തെങ്ങോലകൾ ഒക്കെ കൂട്ടി കത്തിച്ചു തീ ഉണ്ടാക്കി വെള്ളം അടുപ്പത്തു വച്ചു ചെറുചൂടാക്കി ബക്കറ്റിൽ ഒഴിച്ചു,

“ഇനി കുളിപ്പിച്ചും തരുന്നുണ്ടോ ആദി അടുത്തേക്ക് വന്നു ചോദിച്ചു “അയ്യടാ അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി ചുണ്ട് കൂർപ്പിച്ചു, “എനിക്ക് സന്തോഷമേ ഉള്ളു കേട്ടോ കുളിപ്പിച്ചു തന്നാൽ ആദി കുസൃതിയോടെ പറഞ്ഞു “എനിക്ക് അത്ര സന്തോഷം ഇല്ലാട്ടോ അവൾ പറഞ്ഞു “ആഹാ ആളങ്ങു സ്മാർട്ട് ആയല്ലോ ഞാൻ ആദ്യം കണ്ട ആൾ അല്ലല്ലോ ആദി അവളുടെ മുഖം നോക്കി പറഞ്ഞു അവൾ ചിരിച്ചു “ഇപ്പോൾ എണ്ണ പിടിച്ചിട്ടുണ്ടാകും, ഈ ചെറു ചൂടുവെള്ളത്തിൽ കുളിച്ചാൽ പനിയൊക്കെ മാറും അവൾ പറഞ്ഞു

“ഓഹോ, ആയിക്കോട്ടെ ഡോക്ടർ മേടം ആദി കൈതൊഴുതുകൊണ്ട് പറഞ്ഞു “കളിയാക്കണ്ട, കുറുന്തോട്ടിക്കും വാതം വരാം പോയി കുളിക്കാൻ നോക്ക്, ഞാൻ പോവാ നേരം കുറേ ആയി,.. അവൾ പോകാനായി പോയതും അവൻ കൈയിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ചേർത്ത് നിർത്തി “അങ്ങനെ അങ്ങ് പോയാലോ, എത്രയൊക്കെ ചെയ്തത് അല്ലെ ഇനി ഒരു മരുന്ന് കൂടെ തന്നിട്ട് പോയാൽ മതി അവൻ മീശ അല്പം പിരിച്ചുകൊണ്ട് പറഞ്ഞു, “മരുന്നോ?. സ്വാതി അവന്റെ മുഖത്തേക്ക് നോക്കി അവൻ അവളുടെ അടുത്തേക്ക് ചാഞ്ഞു നിന്നു, അവന്റെ നിശ്വാസം അവളുടെ മുഖത്ത് പതിച്ചു

“മ്മ് മരുന്ന്…. ദാ ഇവിടെ…. അവൻ ഇടത്തെ കവിളിൽ തൊട്ട് കാണിച്ചു പറഞ്ഞു “അയ്യടാ അതും പറഞ്ഞു അവൾ അവനെ പിടിച്ചു തള്ളി ചിരിയോടെ ഓടിപോയി, ആദിയുടെ ചുണ്ടിലും ഒരു നല്ല ചിരി വിടർന്നു രാത്രി അവൾ ആരും കാണാതെ ഒരു പാത്രത്തിൽ പൊടിയരികഞ്ഞിയും ചുട്ടപപ്പടവും മോരും അച്ചാറും ആയി ആദിയുടെ വീട്ടിലേക്ക് നടന്നു അവൾ ഡോറിൽ മുട്ടി, പതിവില്ലാതെ സ്വാതിയെ ആ സമയത്ത് കണ്ട് ആദി ഞെട്ടി, “എന്താടാ ഈ സമയത്ത് ആദി ആവലാതിയോടെ തിരക്കി “ഞാൻ ഇത് കൊണ്ട് തരാൻ വന്നതാ അവൾ കയ്യിലിരുന്ന പാത്രം കാണിച്ചു, “പൊടിയരികഞ്ഞിയാണ്,

അവൾ അത് അകത്തേക്ക് കൊണ്ട് വച്ചു, “എന്തിനാ നീ ഇത്രയും കഷ്ട്ടപെട്ടത് ഞാൻ വല്ല ബ്രെഡും കഴിച്ചു കിടന്നേനെ ആദി പറഞ്ഞു “അപ്പോൾ എനിക്ക് ഉറക്കം വരുമോ? ഇദ്ദേഹം പട്ടിണി കിടന്നാൽ ഞാൻ എങ്ങനെ വല്ലോം കഴിക്കും .അവളുടെ ആ നിഷ്കളങ്ക മറുപടി കേട്ട് ആദി അവൾക്ക് അരികിലേക്ക് ചെന്ന് ചോദിച്ചു “അത്രക്ക് ഇഷ്ട്ടം ആണോ എന്നെ അവൾ നാണത്താൽ മുഖം കുനിച്ചു ആ മുഖം കൈകുമ്പിളിൽ എടുത്ത് ആദി ചോദിച്ചു “പറ, ഇഷ്ട്ടം ആണോ എന്നെ അത്രക്ക് ”

എന്നെ ഇത്രയും ഇഷ്ട്ടപെടണ ഒരാളെ ഞാൻ എങ്ങനെ ആണ് അത്രത്തോളം ഇഷ്ട്ടപെടാതെ ഇരിക്കുന്നത് അവളുടെ മറുപടിക്ക് ഉള്ള ഉത്തരം ആയി ആദി അവളുടെ രണ്ടു ചുമലിലും ചേർത്ത് അവളെ തന്നോട് അടുപ്പിച്ചു നിർത്തി, അവളുടെ തലമുടിഇഴകൾ പിന്നിലേക്ക് ഒതുക്കിവച്ചു അവളെ ഒരിക്കൽ കൂടി തന്നിലേക്ക് ചേർത്ത് ആ അധരങ്ങളിൽ ഒരു ചുംബനം നൽകി, അവന്റെ ആദ്യ ചുംബനം, എതിർക്കാൻ സ്വാതിക്ക് ഇടകൊടുക്കാതെ ആരുന്നു അവന്റെ ആ ഇടപെടൽ,

അവളിൽ നിന്ന് വന്ന എതിർപ്പുകളെ അവൻ കണക്കാക്കിയില്ല, അവൾ സർവ്വശക്തിയും എടുത്ത് അവനെ തള്ളി മാറ്റി, അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി ഉണർന്നു പക്ഷെ സ്വാതിയുടെ മുഖത്ത് ദേഷ്യം പ്രകടമാരുന്നു “ജീവിതത്തിൽ ആദ്യം ആയി ആണ് ഞാൻ ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്യുന്നത്, അത് നീ എന്റെ മാത്രം ആണ് എന്ന് ഉറപ്പുള്ളത് കൊണ്ടാണ് മുഖം വീർപ്പിക്കണ്ട, ഞാൻ ചെയ്തതിൽ എനിക്ക് ഒന്നും മോശമായി തോന്നുന്നില്ല, ആദി അവന്റെ നിലപാട് വ്യക്തമാക്കി സ്വാതി മിണ്ടാതെ നിന്നു അവളുടെ കണ്ണിൽ നിന്നും കണ്ണ്നീര് വന്നു .

“ഇഷ്ട്ടത്തിനു ഈ ഒരു അർത്ഥം മാത്രേ ഉള്ളോ ഇടർച്ചയോടെ അവൾ ചോദിച്ചു “ഇഷ്ട്ടത്തിനു ഈ ഒരു അർത്ഥം കൂടെ ഉണ്ട്, പക്ഷെ നീ ഇന്ന് മുഴുവൻ ഇവിടെ നിന്നാലും ഇതിനപ്പുറം ഒന്നും ഇവിടെ സംഭവിക്കില്ല, ആദി തന്റേടം ഉള്ള ഒരു ആണാ ണ്, നീ പേടിക്കുന്നത് പോലെ ഒന്നും ഇവിടെ സംഭവിക്കില്ല, എനിക്ക് നിന്നെ സ്വന്തം ആകണം എങ്കിൽ അതിൽ നിന്റെ എതിർപ്പുകൾ ഒക്കെ അവഗണിച്ചു അത് ചെയ്യാവുന്നതേ ഉള്ളു, പക്ഷെ അത് ഞാൻ നിന്റെ കഴുത്തിൽ ഒരു താലി കെട്ടി നീ ശ്രീ മംഗലത്ത് എന്റെ റൂമിൽ എത്തിയശേഷമേ സംഭവിക്കു, തനിക്ക് സംശയം ഉണ്ടോ? അവൾ ഇല്ല എന്ന് തലചലിപ്പിച്ചു

“പിന്നെന്താ കരഞ്ഞേ “എനിക്ക് എന്തോ പെട്ടന്ന് സങ്കടം വന്നു “അത് സങ്കടം അല്ല സന്തോഷം കൊണ്ടാണ്, അവൻ അവളുടെ കണ്ണുകളിലെ നീര്തുള്ളികൾ തുടച്ചു മാറ്റി “ഞാൻ പൊയ്ക്കോട്ടേ “ഞാൻ അടുക്കളയുടെ അവിടെ വരെ കൊണ്ട് വിടാം അപ്പോഴാണ് പുറത്ത് ദത്തന്റെ ലോറി വന്നു നിന്നത്, സ്വാതി ഭയത്തിൽ പുറത്തേക്ക് നോക്കി

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 15