Wednesday, January 22, 2025
Novel

മനം പോലെ മംഗല്യം : ഭാഗം 4

എഴുത്തുകാരി: ജാൻസി

കാറിൽ നിന്നും ഇറങ്ങി വന്ന രൂപം അവളുടെ അടുത്തേക്ക് വന്നു.. ആ രൂപത്തെ കണ്ടതും അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.. “ദേവ് നാഥ്‌ ” !!!!!!😲😳 ദേവിനെ കണ്ടതും ബൈക്കിൽ വന്നവർ വേഗം സ്ഥലം കാലിയാക്കി.. അവൻ കാറിന്റെ ഡോർ തുറന്നു ശിവ അനുസരണ ഉള്ള കുട്ടിയെപ്പോലെ കാറിൽ വന്നു കയറി.. ദേവ് കാർ എടുത്തു.. അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു.. അതിനെ മുറിച്ചു ദേവ് തന്നെ സംസാരിക്കാൻ തുടങ്ങി. “എന്താ ഇയാളുടെ പേര്? ” “ശി.. ശിവ.. ശിവാനി ” “എന്തെ വിക്കുണ്ടോ? ” ഇല്ല എന്ന് തലയാട്ടി.. “ഏതാ ഡിപ്പാർട്മെന്റ് ” “കെമിസ്ട്രി ” “ഉം ” “എന്തെ ലേറ്റ് ആയേ ” “അതു ലൈബ്രറിയിൽ ടെക്സ്റ്റ്‌ നോക്കിയിരുന്നു സമയം പോയി” “താൻ ഒറ്റക്കന്നോ പോകുന്നതും വരുന്നതും?” “അല്ല, തനുവും മരിയയും ഉണ്ട്.. ഇന്ന് അവർ വന്നില്ല ” “ഉം ” അവൻ നോക്കിയപ്പോൾ അവൾ ആകെ നനഞ്ഞു വിറയ്ക്കുന്നു ..

കാറിലുണ്ടായിരുന്ന ഒരു കമ്പിളി പുതപ്പു അവൾക്കു നേരെ നീട്ടി… “ഇത് വെച്ചു പുതച്ചോ തണുപ്പു മാറും. ” അവൾ അത് വാങ്ങി പുതച്ചു.. നന്ദിയോടെ അവനെ നോക്കി.. ശിവ പറഞ്ഞു കൊടുത്ത വഴിയേ ദേവ് കാർ ഓടിച്ചു… കുറച്ചു കഴിഞ്ഞു മഴയ്ക്ക് അൽപ്പം ശമനം വന്നു.. അപ്പോഴേക്കും കാർ ശിവയുടെ വീട്ടിൽ എത്തിയിരുന്നു… “താങ്ക്സ് “പറഞ്ഞു അവൻ കൊടുത്ത പുതപ്പ് തിരിച്ചു കൊടുക്കാൻ വേണ്ടി ഊരാൻ തുടങ്ങി.. “എന്തിനു “? “അത് എന്നെ അവരുടെ കൈയിൽ നിന്നു രക്ഷിച്ചതിനും പിന്നെ ഈ പുതപ്പിനും… ” അവൾ വണ്ടിയിൽ നിന്നു ഇറങ്ങി.. പുതപ്പ് അവനു നേരെ നീട്ടി.. അവൻ പുഞ്ചിരിച്ചു.. അവൾ അതു നോക്കി ഒരു നിമിഷം നിന്നു.. “വേണ്ട… പിന്നെ തന്നാൽ മതി..എന്നാ ശരി… see you ” അതും പറഞ്ഞു അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോയി…

അവളെയും കാത്തു ഹരിയും ദേവികയും പുറത്തു നിൽക്കുന്നുണ്ടായിരുന്നു… ആകെ നനഞ്ഞു കുളിച്ചു വരുന്ന ശിവയെ ദേവിക ഓടി വന്നു ടവൽ കൊണ്ട് തുവർത്തി… ഒപ്പം വഴക്കും പറയാൻ തുടങ്ങി.. “നിന്നോട് കുട എടുക്കാൻ പറഞ്ഞിട്ട് എന്താ എടുക്കാഞ്ഞേ? മഴക്കാലം അന്ന് അറിയില്ലേ.. അല്ലെങ്കിലും പെണ്ണിന് ഇത്തിരി അഹങ്കാരം കൂടുന്നു.. ” “സോറി അമ്മേ… ഇനി മറക്കില്ല.. എന്തു മറന്നാലും ഞാൻ കുട മറക്കില്ല പോരെ ” അവൾ ദേവികയുടെ തോളിൽ കൈ ഇട്ടു പറഞ്ഞു. “അല്ല നീ മൊബൈൽ എടുക്കാനും മറന്നോ “? ഹരിയാണ് “എന്റെ അച്ഛാ ഞാൻ അച്ഛനെ വിളിക്കാൻ തുടങ്ങിയതാ അപ്പോഴാ ഫോൺ ഡെഡ് ബോഡി ആയ കാര്യം അറിഞ്ഞേ ” “ആരാ നിന്നെ കൊണ്ടാക്കിയെ? ഇത് ആരുടെയ “? ദേവിക അവൾ നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു…. അതു കേട്ട് അവർ പേടിച്ചെങ്കിലും അവർ അവൾക്കു ധ്യര്യം നൽകി..

ഡ്രസ്സ്‌ ഒക്കെ മാറി, ശിവ നേരെ അടുക്കളയിൽ കേറി കഴിക്കാൻ തപ്പി.. “പോയി കുളിച്ചിട്ട് വാ പെണ്കൊച്ചേ.. “ദേവിക വഴക്ക് പറഞ്ഞു “എന്റെ പൊന്നമ്മേ ഞാൻ നല്ലൊരു മഴക്കുളി കഴിഞ്ഞ ഇങ്ങോട്ട് വന്നേ… ഇനി കുളിക്കാൻ വയ്യ.. കഴിക്കാൻ എന്തെങ്കിലും താ.. വിശന്നു കൊടല് കരിഞ്ഞ മണം വന്നു… ” ആഹാരം കഴിച്ചു അവൾ ബാഗും ഡ്രെസ്സും എടുത്തു മുകളിൽ ചെന്നു.. നേരെ ബാൽക്കണിയിൽ ചെന്നു നിന്നു.. മഴമാറി ഇപ്പോ ചെറിയ തണുത്ത കാറ്റു മാത്രം വീശുന്നു…. കാർമേഘം അടർന്നു നീങ്ങി അതിൽ നിന്നും പൂർണ ചന്ദ്രൻ പുറത്തേക്ക് വന്നു വെളിച്ചം പകരുന്നു… അവൾ കൈകൾ കൂട്ടി തിരുമ്മി തണുപ്പ് കുറക്കാൻ നോക്കി..

ഇന്ന് നടന്ന കാര്യങ്ങൾ അവൾ ഓർത്തു…. ദേവിന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു… അതു അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർത്തി.. റൂമിൽ വന്നപ്പോൾ അവളുടെ കണ്ണുകൾ ആ കമ്പിളി പുതപ്പിൽ ഉടക്കി.. കോളേജിൽ വച്ചു ഇടക്ക് ഇടക്ക് മിന്നായം പോലെ കാണാറുണ്ട്.. അടുത്ത് കാണുന്നതും സംസാരിക്കുന്നതും ആദ്യമായിട്ടാണ്… നല്ല ശബ്ദം…. അതു പാടുമോ….. ആ ആർക്കറിയാം… അല്ലെ ഞാൻ എന്തിനാ അയാളെ പറ്റി ആലോചിക്കുന്നേ 🙄🤔…. ശിവ ആ പുതപ്പ് എടുത്തു അലമാരയിൽ വച്ചു… പതിയെ അവൾ ഉറക്കത്തിലേക്കു വഴുതി വീണു…. 😴😴😴 🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

രാവിലെ ഉണർന്നപ്പോൾ അവൾക്കു ദേഹം ആസകലം വേദന… തല ഉയർത്താൻ പറ്റുന്നില്ല….. ദേവിക അവളെ വിളിക്കാൻ വന്നു.. അവൾ കിടക്കുന്നത് കണ്ടു അവളുടെ അടുത്ത് ചെന്നു നെറ്റിയിൽ കൈ വച്ചു നോക്കി നല്ല പൊള്ളുന്ന ചൂട്… “ഹരിയേട്ടാ ഒന്നിങ്ങു വന്നേ ദേ മോൾക്ക് നല്ല temperature… ” അപ്പോഴേക്കും ഹരി തെർമോമീറ്റർ കൊണ്ട് വന്നു ചൂട് നോക്കി.. “ദൈവമെ temperture 102 ഓ… വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം “. “ഹരിയേട്ടാ സ്കൂളിൽ വിളിച്ചു ലീവ് പറഞ്ഞേക്കു” ദേവിക അതും പറഞ്ഞു അടുക്കളയിൽ പോയി അവൾക്കു ചൂട് കഞ്ഞി ഉണ്ടാക്കി കൊണ്ട് വന്നു… കഞ്ഞി കുടിച്ചു അവർ ഹോസ്പിറ്റലിൽ പോയി… അവൾ തീരെ അവശയായിരുന്നു… ഇൻജെക്ഷൻ നും എടുത്തു ട്രിപ്പും ഇട്ടു… “പേടിക്കണ്ട ഈ ട്രിപ്പ്‌ തീരുമ്പോൾ വീട്ടിൽ പോകാം..പിന്നെ 2ദിവസം റസ്റ്റ്‌ എടുക്കു എന്നിട്ട് കോളേജിൽ പോകാം “ഡോക്ടർ പറഞ്ഞു.. “ശരി ഡോക്ടർ “.

🛌🛌🛌🛌🛌🛌🛌🛌🛌🛌🛌 അങ്ങനെ ശിവ രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം കോളേജിൽ പോകാൻ തുടങ്ങി.. ഇത്തവണ അവളുടെ ബാഗിൽ ആദ്യ സ്ഥാനം കുടക്കയിരുന്നു 😂(സില്ലി girl) വീട്ടിൽ നിന്നും ഇറങ്ങും വഴി തനുവും മരിയയും വന്നു… പോകുന്ന വഴിക്കു ശിവ നടന്ന സംഭവങ്ങൾ ഒക്കെ വിവരിച്ചു കൊടുത്തു.. കഥകൾ ഒക്കെ കേട്ട തനുവും മരിയയും അന്തംവിട്ടു… “എവിടോ എന്തോ ചീഞ്ഞു നാറുന്നു…. “മരിയ കൌണ്ടർ അടിച്ചു… അതു മനസിലാവാത്ത മണ്ടികൾ ഇവിടെ എന്ന് തപ്പി ശ്വാസം വലിച്ചെടുത്തു… “എനിക്കൊന്നും വന്നില്ല ” തനു പറഞ്ഞു.. “ഓ, എടി മണ്ടി…. ഒരു ചെറിയ പ്രേമം ചീഞ്ഞു തുടങ്ങിയോ എന്ന് ഒരു സംശയം… “മരിയ സംശയം പങ്ക്‌ വച്ചു.. “ആർക്കു ” ശിവ ചോദിച്ചു…. “ആയ്യോാ, എന്നാ ഭവ്യത….. വേറെ ആർക്കാ നിനക്ക് തന്നെ,”മരിയ ശിവയെ നോക്കി പറഞ്ഞു..

“ഹേ എനിക്കോ?… ഒന്നു പോടെ… ആരാ… ഏതാ…. എങ്ങനെ ഉള്ള കാറ്റഗറിയാ.. എന്നു പോലും അറിയത്തില്ല…. അപ്പോഴാ അവളുടെ ഒടുക്കത്തെ ഒരു കണ്ടുപിടിത്തം….തുഫ്(ഒരു നീട്ടി തുപ്പും)” “അയ്യോടാ, അപ്പോഴേക്കും പിണങ്ങിയോ ആ പൊട്ടിക്കാളി എന്തെങ്കിലും പറഞ്ഞു എന്ന് പറഞ്ഞു നീ എന്തിനാ മോന്ത വീർപ്പിക്കുന്നെ” തനു അവളുടെ തോളിൽ കൈയിട്ടു തടിയിൽ പിടിച്ചു കുലുക്കി… “ഞാൻ എന്റെ ഒരു സംശയം പറഞ്ഞതാടി… ആഹാ അതു വിട്.. ഇന്ന് എന്താ പ്ലാൻ…. “എന്തു പ്ലാൻ? തനു ചോദിച്ചു.. “നമ്മുക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്തല്ലോ “മരിയ പുരികം ഉയർത്തി ചോദിച്ചു. “അതു വേണോ “ശിവ ചോദിച്ചു. “വേണം വേണം “തനുവും മരിയയെ സപ്പോർട്ട് ചെയ്തു.. “എന്നാൽ ഒക്കെ.. എപ്പോഴാ പ്ലാൻ നടപ്പാക്കുന്നെ “ശിവ “എന്തായാലും ഫസ്റ്റ് hour അറ്റന്റൻസ് എടുക്കും..

സെക്കന്റ്‌ hour ഉം പറ്റില്ല.. 3rd ഉം 4th ഉം മുങ്ങാം.. എന്തേ? “മരിയ ചോദിച്ചു.. “അതു ഒക്കെ.. അപ്പോൾ അറ്റന്റൻസ് പോവുകയും ഇല്ല ക്ലാസ്സിലും ഇരിക്കണ്ട.. കലക്കി.”. തനു thumbs up പറഞ്ഞു.. “പക്ഷേ എവിടെ പോകും.. ” ശിവക്ക് പിന്നെയും ഡൌട്ട്.. “ആദിയം ക്യാന്റീനിൽ പോകാം.. വല്ലതും കഴിച്ചു… കാണാൻ കൊള്ളാവുന്ന തടികളും(ബോയ്സ് ) ഉണ്ടകിൽ നോക്കാം… അവിടെ ഇല്ലെങ്കിൽ നേരെ ലൈബ്രറി…. വല്ല സിനിമയോ പാട്ടോ കേൾക്കാം… അതുപോരെ “മരിയ പിന്നെയും അവരെ നോക്കി.. രണ്ടുപേരുടെ മുഖത്തും സമ്മതം എന്ന് എഴുതി വച്ചതു കൊണ്ട് മരിയ അതു വായിച്ചെടുത്തു 😁 അങ്ങനെ അവർ പ്ലാൻ ചെയ്തത് പോലെ ആദ്യത്തെ രണ്ടു പീരീഡ് നല്ല കുട്ടികൾ ആയി ക്ലാസ്സിൽ ഇരുന്നു..

ഇന്റർവെൽ ഉം കഴിഞ്ഞു പതിയെ അവർ ബാഗും എടുത്തു ക്യാന്റീനിലേക്കു ഓടി… നിർഭാഗ്യം അവിടെ കഴിക്കാൻ ഉണ്ടാക്കി വച്ചത് എല്ലാം തീർന്നു.. അതു കാരണം ആരും തന്നെ (ബോയ്സ് )ക്യാന്റീനിൽ ഇല്ലായിരുന്നു.. പട്ടി ചന്തയ്ക്കു പോയപ്പോലെ അവിടെ നിന്നും തിരിച്ചു.. നെക്സ്റ്റ് ലൈബ്രറി… അവിടെ ഇവിടെ ആയി മരിയക്ക് ആശ്വാസത്തിന്റെ കണ്ണികൾ ഉണ്ടായിരുന്നു… മൂന്ന് പേരും കൂടെ മൂലക്കുള്ള ഒരു ടേബിൾ പിടിച്ചു.. അവിടെ ഇരുന്നു സൊറ പറയുന്നതിനിടയിൽ ആരോ വന്നു അവരുടെ ടേബിളിനു മുകളിൽ അടിച്ചു…

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3