Friday, November 22, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 35

എഴുത്തുകാരി: ജാൻസി

Icu വിൽ നിന്നും ഇറങ്ങി വന്ന ദേവ് കണ്ടത് തന്നെ കാത്തു ആധിയോടെ ഇരിക്കുന്ന വരുണിനെ ആണ്.. “എന്തായി ദേവ്… ശിവാനിയെ കണ്ടോ? ” അതിനു മറുപടി എന്നോണം ദേവ് വരുണിന്റെ തോളിലേക്ക് വീണു പൊട്ടി കരഞ്ഞു… വരുൺ ഒരിക്കലും ദേവിനെ ഇങ്ങനെ ഒരു അവസ്ഥയിൽ കണ്ടിട്ടില്ല… അച്ഛൻ മരിച്ചപ്പോഴും ദേവ് ഇത്ര മാത്രം കരഞ്ഞിട്ടില്ല…ദേവിന്റെ വേദനയുടെ ആഴം മനസിലാക്കിയ വരുണിന്റെ കണ്ണും നിറഞ്ഞു.. ദേവ ഒന്ന് ശാന്തമായ സമയത്ത് വരുൺ ദേവിന്റെ അടുത്ത് പോയിരുന്നു….

എന്തോ ആലോചനയിൽ ആയിരുന്ന ദേവിന്റെ തോളിലേക്ക് വരുൺ കൈ വച്ചു.. “എന്താ ദേവ് ഇത്ര ആലോചന…. ശിവാനിക്ക് പെട്ടന്ന് സുഖം ആകും.. നിന്റെ കണ്ണ് നിറഞ്ഞാൽ പൊള്ളുന്നത് ശിവയുടെ ഹൃദയം ആണ്.. നീ ഇങ്ങനെ തളർന്നാൽ എങ്ങനെയാ.. ശിവാനിയെ പഴയപോലെ മാറ്റി എടുക്കാൻ സാധിക്കുന്നെ… ” “വരുൺ.. താങ്ക്സ്… ” “എന്തിനു ദേവ് ” “എന്റെ ശിവാനിയുടെ ജീവൻ രക്ഷിച്ചതിനു.. തളർന്നു പോയ എന്റെ ശരീരത്തിനും മനസിനും ധൈര്യം നൽകുന്നതിന്… ” “അതിനൊക്കെ എന്തിനാ ദേവ് താങ്ക്സ്…

ഇങ്ങനെയുള്ള അവസരങ്ങളിൽ അല്ലേ നമ്മൾ ഒരാളെ സഹായിക്കേണ്ടത്… അല്ലെങ്കിൽ ഞാൻ നിന്റെ ഫ്രണ്ട് ആണ് എന്ന് പറഞ്ഞതിന് എന്താണ് അർത്ഥം… ശിവാനി എനിക്ക് എന്റെ സ്വന്തം കൂടെപ്പിറപ്പിനെ പോലെയാണ് … നിങ്ങൾ രണ്ടുപേരും എന്റെ ജീവിതത്തോട് ചേർന്നു നിൽക്കുന്നവരും ആണ്.. ” വരുൺ പുഞ്ചിരിച്ചു.. “വരുൺ എന്നാലും ആരാണ് ആ ഫോൺ ചെയ്തത് ശിവാനിയെ ” “അറിയില്ല… ദേവ്.. എന്നെ വിളിച്ചിട്ട് വേഗം ഹോസ്പിറ്റലിൽ വരണം നിനക്ക് ആക്‌സിഡന്റ് പറ്റി സീരിയസ് ആണ് എന്ന് പറഞ്ഞു ഉടൻ അവൾ കാൾ കട്ട്‌ ചെയ്തു.. അതുകൊണ്ട് എനിക്ക് ഒന്നും ചോദിക്കാൻ പറ്റിയില്ല…”

“എന്നാലും അത് ആരാണ്… ഒന്ന് ഉറപ്പാണ് ആ കാൾ ചെയ്ത ആളുടെ ഉദ്ദേശം ഞാൻ ആയിരുന്നില്ല… അവർക്ക് വേണ്ടത് ശിവാനിയെ ആയിരുന്നു.. ” “അതെ… നിന്നെ ആരാണ് ഫോൺ വിളിച്ചു പറഞ്ഞത്… ” വരുൺ ചോദിച്ചു ദേവ് ഫോൺ എടുത്തു അന്ന് വിളിച്ച നമ്പർ ചെക്ക് ചെയ്തു.. “ഈ നമ്പർ ആണ്… ” അതും പറഞ്ഞു ദേവ് ആ നമ്പറിലേക്ക് കാൾ ചെയ്തു… പക്ഷേ ആ നമ്പർ നിലവിൽ ഇല്ല എന്നാണ് വന്ന മറുപടി.. “നമ്പർ ആക്റ്റീവ് അല്ല വരുൺ.. എന്തോ ഉണ്ട്… ആരോ ഇതിനു പിന്നിൽ കളിക്കുന്നുണ്ട്.. ”

“തീർച്ചയായും ദേവ്.. ശിവയെ കാൾ ചെയ്ത അതെ നമ്പറിൽ നിന്നും തന്നെ ആണ് നിനക്കും കാൾ വന്നിരിക്കുന്നത്.. എനിക്ക് തോന്നുന്നു ശിവയോട് ശത്രുതയുള്ള ആരോ ആണ് ഇത് ചെയ്തിരിക്കുന്നത്.. നിന്റെ അറിവിൽ അങ്ങനെ ആരെങ്കിലുമുണ്ടോ ശിവാനിയ്ക്ക് ശത്രുക്കൾ ആയിട്ട്? ” വരുൺ ചോദിച്ചു.. അപ്പോൾ ദേവിന്റെ മനസിലേക്ക് ആദ്യo തെളിഞ്ഞ മുഖം അദിതിയുടെ ആയിരുന്നു… ” എന്റെ അറിവിൽ അങ്ങനെ അവൾക്ക് ശത്രുക്കളാരും ഇല്ല… പിന്നെ ഉണ്ടായിരുന്നത് കോളേജിൽ ആണ്… നിനക്കറിയാലോ അതിഥി…. പക്ഷേ അവൾ ഇപ്പൊ ബിസിനസ് കാര്യങ്ങളും നോക്കി ബാംഗ്ലൂരിൽ സെറ്റിൽഡ് ആണ്..

നാട്ടിലേക്ക് വന്നിട്ട് ഇപ്പോൾ മൂന്ന് നാല് വർഷങ്ങളായി.. ” “അപ്പോൾ പിന്നെ ആരാണ്.. എന്തായാലും ആരാണ് എന്ന് കണ്ടുപിടിക്കണം.. ഞാൻ എന്തായാലും ഈ നമ്പർ സൈബർ സെല്ലിൽ കൊടുത്തു നോക്കാം… എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവിടെ… അവൻ വഴി ഒന്ന് അന്വേഷിച്ചു നോക്കാം.. ” വരുൺ പറഞ്ഞു “ഞാനും വരാം വരുൺ ” ” വേണ്ട ഈ കാര്യം ഞാൻ നോക്കിക്കോളാം.. ഇപ്പോൾ ശിവാനിക്ക് വേണ്ടത് നിന്റെ സാന്നിധ്യവും സാമീപ്യവും ആണ്… അതുകൊണ്ട് ഇപ്പോൾ അവളുടെ കാര്യത്തിൽ ശ്രദ്ധിക്കു.. ഇത് ഞാൻ കൈകാര്യം ചെയ്യാം.. ” വരുൺ ദേവിന്റെ തോളിൽ തട്ടി.. ആരെയോ കാൾ ചെയ്തു പുറത്തേക്കു പോയി…

1 മാസത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞു.. ദേവിന്റെ നിർബന്ധപ്രകാരം ശിവയെ വീട്ടിലേക്കു കൊണ്ട് വന്നു… ഒപ്പം ഒരു നഴ്‌സിനെയും വിട്ടു.. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉള്ള മരുന്നുകളും ട്രീറ്റ്‌മെന്റുകളും സമയാസമയം നൽകി… ദേവ് ഓഫീസിൽ പോകാതെ ശിവക്ക് കൂട്ടിരുന്നു…. ശിവയോടു അവരുടെ പഴയ കാലത്തെപ്പറ്റിയും പ്രണയത്തെപ്പറ്റിയും എല്ലാം സംസാരിച്ചു കൊണ്ടിരുന്നു… അത്യാവശ്യമുള്ള ഓഫീസ് വർക്കുകൾ വീട്ടിൽ ഇരുന്നു തന്നെ ചെയ്തു തീർത്തു… രാത്രികളിൽ ദേവ് ശിവയെ തന്റെ നെഞ്ചിൽ കിടത്തി കൊച്ചു കുട്ടികളെ ഉറക്കുന്നപോലെ പാട്ടും കഥകളും പറഞ്ഞു കൊടുക്കും…

അങ്ങനെ ദിവസങ്ങൾ ആഴ്ചകൾ കടന്നു പോയി… ദേവ് ശിവയോട് സംസാരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകും എന്നല്ലാതെ മറ്റു പുരോഗമനങ്ങൾ ഒന്നും വന്നില്ല…. പലപ്പോഴും ദേവും അറിയാതെ കരഞ്ഞു പോകും…. എങ്കിലും താൻ അവളോട്‌ സംസാരിക്കുമ്പോൾ ഉതിർന്നു വീഴുന്ന കണ്ണുനീർ അവനു പ്രതീക്ഷ നൽകി… ഇതിനോടൊപ്പം വരുൺ unknown നമ്പറിന് വേണ്ടി ഉള്ള അന്വേഷണത്തിൽ ആയിരുന്നു…

കാളിങ് ബെൽ കേട്ട് ദേവ് കതകു തുറന്നു ആളെ കണ്ടു അവൻ അതിശയിച്ചു… “ആരാ ഇതു അഥിതിയോ… നീ എപ്പോ നാട്ടിൽ ലാൻഡ് ചെയ്തു !! ” “ഞാൻ വന്നിട്ട് 2 ദിവസം ആയി..നിനക്ക് ഇപ്പൊ നമ്മളെ ഒന്നും അന്വേഷിക്കാൻ സമയം ഇല്ലല്ലോ. ” അഥിതി പരാതി പറഞ്ഞു “ഡി നിനക്ക് അറിയാല്ലോ ഇവിടുത്തെ കാര്യം” ദേവിന്റെ മുഖത്തു നിരാശ നിറഞ്ഞു “ഹ്മ്മ്.. ഇപ്പൊ എങ്ങനെ ഉണ്ട് ശിവാനിക്ക്.. എന്നാലും വല്ലാത്ത ഒരു വിധി തന്നെ അതിന്റെ ” അഥിതി മുഖത്തു സങ്കടം വരുത്തി പറഞ്ഞു.. “കുഴപ്പം ഇല്ല.. നേരിയ വ്യത്യാസം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു.. ”

ദേവ് അത് പറയുമ്പോൾ അഥിതിയുടെ മുഖത്തേ ഭാവമാറ്റം അവൻ ശ്രദ്ധിച്ചില്ല… “നീ എവിടെങ്കിലും പോകാൻ ഇറങ്ങിയതെന്നോ? ” അഥിതി തിരക്കി.. “ആഹാ വരുൺ ഇപ്പൊ വിളിച്ചു.. അവന്റെ അടുത്തേക്ക് പോകാൻ ഇറങ്ങിയതാ.. നീ ഇവിടെ നിൽക്കുന്നോ അതൊ ഇറങ്ങുവാന്നോ ” “നീ പോയിട്ട് വാ ദേവ്… ഞാൻ ഇതുവരെ ആയിട്ടും ശിവാനിയെ ഒന്ന് കണ്ടില്ലല്ലോ… ഞാൻ അവളുടെ അടുത്തേക്ക് പോയിട്ട് വരാം…. എനിക്ക് വലിയ തിരക്കില്ല….. നീ പോയിട്ട് വാ ” അഥിതി പറഞ്ഞു “ഓക്കേ ഡി എന്നാൽ ഞാൻ പോയിട്ട് വേഗം വരാം ” അതും പറഞ്ഞു ദേവ് കാറിന്റെ കീയും ആയി പുറത്തേക്കു ഇറങ്ങി….

അഥിതി ശിവ കിടക്കുന്ന റൂമിലേക്ക് ചെന്നു… വാതിൽ തുറന്നു അഥിതി ശിവയുടെ റൂമിലേക്ക് വന്നു ചുറ്റും നോക്കി ആരും ഇല്ല എന്ന് മനസിലാക്കിയതും.. ശിവയുടെ നേരെ നോക്കി പല്ല് ഞെരിച്ചു.. അവൾ കിടക്കുന്ന കട്ടിലിന്റെ അടുത്ത് വന്നു പറഞ്ഞു “എന്താടി ഇതു… കൊന്നാലും ചാകത്താ ജന്മമോ…. എന്നാലും സമ്മതിക്കണം നിന്നെ ഹോസ്പിറ്റലിൽ എത്തുന്നത് വരെ നീ ജീവൻ പിടിച്ചു നിർത്തിയല്ലോ… ശോ…എനിക്ക് വയ്യ.. ആ ശങ്കറിനെ കൊല്ലാൻ ഏൽപ്പിച്ച ആളെ തന്നെ ഏൽപ്പിച്ചാൽ മതിയായിരുന്നു… എന്നാൽ ഇന്ന് നീ ഈ ഭൂമിയിൽ ജീവനോടെ കാണില്ലായിരുന്നു… ”

ശിവയുടെ കണ്ണിലുടെ കണ്ണീർ ഒഴുകി… “നിനക്ക് വേണ്ടി ഞാൻ നാട്ടിൽ ആരും അറിയാതെ വന്നു നിന്റെ കഥയും കഴിച്ചു മടങ്ങിയതാ…. എന്റെ ദേവ് എനിക്ക് സ്വന്തം ആകുന്നതും സ്വപ്നം കണ്ടു… പക്ഷേ എനിക്ക് പറ്റിയ ഒരു കൈ അബദ്ധം….നിന്നിൽ ഞാൻ അൽപ്പം ജീവൻ ബാക്കി വച്ചതു…. ആ അബദ്ധം ഞാൻ അങ്ങ് തിരുത്താൻ വന്നതാ.. ” അതും പറഞ്ഞു ക്രൂരമായാ ദേഷ്യത്തോടെ ശിവയുടെ അടുത്തേക്ക് നടന്നടുത്തു.. ശിവയുടെ അടുത്ത് കിടന്ന തലയണ അഥിതി എടുത്തു ശിവയുടെ മുഖത്തേക്ക് അടുപ്പിച്ചതും പുറകിൽ നിന്നും ദേവിന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി…. “അഥിതി………… ”

ആ വിളിയിൽ അദിതിയുടെ കൈയിൽ ഇരുന്ന തലയണ ശിവയുടെ മുഖത്തു നിന്നും ഊർന്നു താഴേക്കു വീണു.. “ദേവ്…. നീ… നീ പോയില്ലേ…. ഞാൻ വിചാരിച്ചു… ” അഥിതി നിന്നു പരുങ്ങി.. “നീ എന്ത് വിചാരിച്ചടി… “അത് പറഞ്ഞു തീരുന്നതിനു മുൻപ് ദേവിന്റെ കൈ അദിതിയുടെ മുഖത്തു പതിച്ചു… അടിയുടെ ശക്തിയിൽ അഥിതി വേച്ചു വേച്ചു പുറകോട്ടു പോയി.. അടുത്ത പിടി അവളുടെ കഴുത്തിൽ പിടിച്ചു “ഇവൾ നിന്നോട് എന്ത് തെറ്റ് ചെയ്തിട്ടാഡീ ഇവളെ ഈ അവസ്ഥയിൽ ആക്കിയത് ” അടുത്ത അടിയും പതിച്ചു “ഞാൻ നിന്നോട് ഒന്നല്ല പല തവണ പറഞ്ഞു കഴിഞ്ഞതാണ്… ശിവാനി എന്റെ ആണ്…

എന്റെ ജീവിതത്തിൽ ശിവാനി അല്ലാതെ വേറെ ഒരു പെണ്ണിനും സ്ഥാനം ഇല്ലെന്നു.. പിന്നെയും നീ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചു.ഇപ്പൊ നിനക്ക് സമാധാനം ആയില്ലേ. ഞാൻ നിന്നെ എന്റെ നല്ലൊരു ഫ്രണ്ട് ആയിട്ടാണ് കണ്ടത്.. പക്ഷേ.. നീ.. ” “ദേവ്.. നീ എന്നോട് കാണിക്കുന്ന ഈ അകലത്തിനു കാരണം ഈ കിടക്കുന്നവളാണ്. ഇവൾ കാരണം ആണ് നീ എന്റെ സ്നേഹം കാണാതെ പോയത്.. മനസിലാക്കാതെ പോയത്… ” “ഞാൻ നിന്നോട് എന്നെങ്കിലും എനിക്ക് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞിട്ടുണ്ടോ.. ആ രീതിയിൽ നിന്നോട് ഇടപെട്ടിട്ടുണ്ടോ…നീ എന്നോട് ഇഷ്ട്ടം പറഞ്ഞപ്പോഴും ഞാൻ അതിൽ നിന്നും നിന്നെ പിന്തിരിപ്പിച്ചു..

പക്ഷേ അപ്പോഴും നീ എന്നെ വിടാതെ പിന്തുടർന്ന്… എനിക്ക് പ്രിയപ്പെട്ടവരെ എല്ലാം കൊന്നു… അങ്ങനെ ഉള്ള നീ എന്നെയും കൊല്ലില്ല എന്ന് എന്താണ് ഉറപ്പ്… ” “നീ… നീ എന്തൊക്കെയാണ് ദേവ് പറയുന്നത്.. ഞാൻ നിന്നെ കൊല്ലാനോ.. ഒരിക്കലും ഇല്ല.. നിന്നെ എനിക്ക് വേണമായിരുന്നു.. എന്റെ സ്വന്തം ആയി.. എന്നും…. അതിനു വേണ്ടിയാ ഞാൻ.. ” “നിർത്തടി അവളുടെ…… നിന്നോട് ആരാഡീ പറഞ്ഞത് എന്റെ ശിവാനി ഇല്ലാതായാൽ ഞാൻ നിന്നെ സ്നേഹിക്കും എന്ന്.. ഈ ദേവിന്റെ ജീവിതത്തിൽ ഒരു പെണ്ണേ ഉണ്ടാകു.. അതു എന്നും ശിവാനി മാത്രം ആയിരിക്കും.. ” അഥിതി ശിവയുടെ നേരെ വിരൽ ചൂണ്ടി ചോദിച്ചു.

“ദേവ്…. ഈ പാതി ചത്തു കിടക്കുന്ന ഇവൾക്ക് വേണ്ടി ആന്നോ നിന്റെ ജീവിതം വെറുതെ നശിപ്പിക്കുന്നത്… ഇവൾ ഇനി എഴുന്നേൽക്കും എന്ന് തോ….. ” ദേവ് അവളുടെ കഴുത്തിൽ പിടി മുറുക്കി.. “ഫ….. എന്ത് പറഞ്ഞഡി പാതി ചത്തന്നോ.. അവളെ നീ കൊന്നിട്ടും അവൾ ചാകാതെ ഇന്നും ജീവിക്കുന്നത് എനിക്ക് വേണ്ടിയാണടീ.. ആ ശരീരത്തിൽ തുടിക്കുന്ന ഹൃദയം എനിക്ക് വേണ്ടി അണടി …. എനിക്ക് വേണ്ടി മാത്രം… നിനക്ക് ഒരിക്കലും ഞങ്ങളെ പിരിക്കാൻ ആകില്ല…..ഞങ്ങളെ പിരിക്കാൻ നിനക്ക് ആകില്ലഡി പുല്ലേ…. ” ദേവ് അദിതിയുടെ കഴുത്തിൽ പിടി മുറുക്കി ഭിത്തിയോട് ചേർത്തു പിടിച്ചു..

ശ്വാസം കിട്ടാതെ അവൾ കിടന്നു പിടഞ്ഞു.. ദേവിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് വിറച്ചു.. അവളുടെ കഴുത്തിലെ പിടുത്തം ഒന്നുകൂടെ മുറുകി… “നിന്നെ പോലെ മനുഷ്യത്വം ഇല്ലാത്ത ജന്മങ്ങൾ ഈ ലോകത്തു ജീവിച്ചിരിക്കുന്നതിനെക്കൾ മരിക്കുന്നതാണ് നല്ലത്…… ഇനിയും നീ ജീവനോടെ ഇരുന്നാൽ ഒരു പക്ഷേ എനിക്ക് എന്റെ ശിവാനിയെ എന്നന്നേക്കും ആയി നഷ്ടപ്പെടും… അതിനു ഞാൻ സമ്മതിക്കില്ല.. ഒരിക്കലും.. ” ദേവ് കൊല്ലാനുള്ള ദേഷ്യത്തിൽ അവളുടെ കഴുത്തിൽ അവന്റെ കൈകൾ അമർന്നു… ശ്വാസം കിട്ടാതെ അഥിതി കിടന്നു പിടഞ്ഞു… “ദേവ്…… ”

വരുൺ അലറി വിളിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് പാഞ്ഞു.. അദിതിയുടെ കഴുത്തിൽ നിന്നു ദേവിന്റെ കൈ മാറ്റാൻ വരുൺ കിണഞ്ഞു പരിശ്രമിച്ചു…. പിടി വിടുന്നില്ല എന്ന് കണ്ടപ്പോൾ വരുൺ പറഞ്ഞു “എന്നാൽ നീ ഇവളെ അങ്ങ് കൊല്ലടാ… എന്നിട്ട് പോയി ജയിലിൽ കിടക്കു.. ശിവാനി എഴുന്നേൽക്കുമ്പോൾ ഞാനവളോട് പറയാം നീ ഒരു കൊലയാളിയായി ജയിലിലാണ് എന്ന്.. അത് കേൾക്കുമ്പോൾ അവളുടെ മാനസിക അവസ്ഥ എന്തായാലും അതിനു ഉത്തരവാദി നീ ഒരുത്തൻ ആയിരിക്കും… ” വരുണിന്റെ വാക്കുകൾ ദേവിന്റെ കാതിൽ പതിച്ചു… പൊടുന്നനെ അവൻ അവളുടെ കഴുത്തിൽ നിന്നുള്ള പിടി വിട്ടു…

അവളുടെ കവിളിൽ ആഞ്ഞടിച്ചു… അദിതിയുടെ മൂക്കിലൂടെ ചോര ഒഴുകി.. “ഡി നായിന്റെ മോളെ…. ഇനി നിന്റെ കണ്ണ് എന്റെ ശിവയുടെ മേൽ പതിച്ചാൽ…. നീ ഈ ഭൂമിയിൽ ജീവനോടെ കാണില്ല ” അരിശം തീരത്തെ ദേവ് അവളുടെ മുടി കുത്തിനു പിടിച്ചു… “ദേവ്…. അവളെ വിട്…. ഇവളുടെ കാര്യം ഇനി പോലീസ് നോക്കിക്കോളും… ” വരുൺ പറഞ്ഞു തീർന്നതും റൂമിൽ പോലീസ് വന്നു കഴിഞ്ഞിരുന്നു… “അങ്കിളിനെ കൊന്നതും ശിവാനിയെ കൊല്ലാൻ ശ്രമിച്ചതും നീ ആണ് എന്ന് എല്ലാവരും അറിഞ്ഞു കഴിഞ്ഞു അഥിതി…. നീ കൊട്ടേഷൻ ഏൽപ്പിച്ച വാടക ഗുണ്ട ഇപ്പൊ പൊലീസിന് പിടിയിൽ ആണ്….

അവൻ എല്ലാ സത്യങ്ങളും പറഞ്ഞു… ഇനി നിനക്ക് രക്ഷ ഇല്ല… ” വരുൺ പറഞ്ഞു.. വനിതാ പോലീസ് അഥിതിയെ അറസ്റ്റ് ചെയ്യാൻ അവളുടെ അടുത്തേക്ക് വന്നതും അവൾ ഓടി ദേവിന്റെ നെഞ്ചിലേക്ക് വീണു… അവനെ ഇറുകെ കെട്ടിപിടിച്ചു… “ദേവ് എന്നെ ആർക്കും വിട്ടു കൊടുക്കരുത് ദേവ്… എനിക്ക് നിന്റെ കൂടെ ജീവിക്കണം ദേവ്… i love you.. i love you madly…. i can’t live without you dev…… i can’t… ” ദേവിനു അഥിതിയോടു സഹതാപം തോന്നി… അവളെ ദയനീയമായി നോക്കി….

അപ്പോഴേക്കും വനിതാ കോൺസ്റ്റബിൾമാർ അവളെ വലിച്ചു പിടിച്ചു കൊണ്ടുപോയി… അപ്പോഴും അവൾ അലറി വിളിക്കുന്നുണ്ടായിരുന്നു “ദേവ് ” എന്ന പേര്… അവൾ പോകുന്നതും നോക്കി ദേവും വരുണും സഹതാപത്തോടെ നോക്കി നിന്നു…. വരുൺ ദേവിന്റെ തോളിൽ കൈ വച്ചു സമാധാനിപ്പിച്ചു… “ദേവേട്ടാ ” ആ വിളി കേട്ട് ദേവും വരുണും ഞെട്ടി തിരിഞ്ഞു നോക്കി… “ശിവാനി…… ” ദേവ് അതിശയത്തോടെ വിളിച്ചു.

❣️❣️❣️❣️❣️❣️ (തുടരും )

മനം പോലെ മംഗല്യം : ഭാഗം 34