മനം പോലെ മംഗല്യം : ഭാഗം 25

Spread the love

എഴുത്തുകാരി: ജാൻസി

തനുവും മരിയയും ശിവയെ നോക്കി വന്നപ്പോഴേക്കും ദേവും ശിവയും താഴേക്കു വരുന്നത് കണ്ടു… “ഞങ്ങൾ നിന്നെ അന്വേഷിച്ചു വന്നതാ.. കഴിക്കണ്ടേ.. ഇനി നമ്മൾ കുറച്ചു പേരെ ഉള്ളൂ.. വാ.. ദേവ് ചേട്ടാ ഫോൺ കിട്ടിയോ ” തനു ചോദിച്ചു… ദേവ് ശിവയെ നോക്കി കിട്ടി എന്ന് തലയാട്ടി…. അവർ ചെല്ലുമ്പോൾ വരുൺ അവിടെ അവരുടെ വരവും കാത്തു നിൽക്കുണ്ടായിരുന്നു.. തനു ശിവ ദേവ് വരുൺ മരിയ ഈ ഓർഡറിൽ അവർ ഇരുന്നു… ഇടക്ക് ഇടക്ക് ദേവിന്റെ കണ്ണു ശിവയുടെ കണ്ണുമായി ഉടക്കി.. പക്ഷേ ആ ഉടക്ക് തനു കൃത്യം ആയി മാറ്റി കൊണ്ടിരിന്നു.. “ഡി ശിവ… എന്തുവാടി ഇതു…

എന്തായിരുന്നു ആ റൂമിൽ രണ്ടും കൂടെ… ഹമ്.. “തനു ശിവയുടെ ചെവിയിൽ ചോദിച്ചു.. അവൾ അതിനു ഒരു പുഞ്ചിരി മറുപടി ആയി കൊടുത്തു.. തനു ഉടനെ ദേവിനെ നോക്കി.. അവൻ ചിരിച്ചു കൊണ്ടു ചോറു കഴിക്കുന്നു.. തനുവിന്റെ കണ്ണ് വിടർന്നു.. ശിവയെ നോക്കി അത് മനസിലാക്കിയ ശിവ അതെ എന്ന് ചെറുതായി തലയാട്ടി… തനു ഷോക്ക് ആയി… പെട്ടെന്ന് തന്നെ ചോറു തിന്നിട്ട് എഴുന്നേറ്റു ശിവയേയും മരിയയെയും വിളിച്ചു ആളൊഴിഞ്ഞ ക്ലാസ്സിൽ കൊണ്ടു പോയി നിർത്തി.. “എന്താടി.. മനുഷ്യൻ ഒന്ന് നേരെ കഴിച്ച പോലും ഇല്ല..

നീ എന്ത് കാര്യത്തിന ഞങ്ങളെ എങ്ങോട്ട് കൊണ്ട് വന്നേ “മരിയ ചോദിച്ചു “ദേ ഈ നിൽക്കുന്നവളോട് ചോദിക്ക് എന്താ ഉണ്ടായെന്നു “തനു ശിവയെ നോക്കി പറഞ്ഞു “എന്താ.. എന്താടാ ശിവ.. ആ അഥിതി വല്ലതും പറഞ്ഞോ “മരിയ ചോദിച്ചു “ഓ.. അല്ലെടി… ദേവ് ചേട്ടനാ “തനു പറഞ്ഞു “ദേവ് ചേട്ടനോ?? എന്താ ” മരിയ ചോദിച്ചു “ഡി ആ b. Com കാരൻ ആരാണ് എന്ന് അറിയുമോ… നമ്മുടെ ദേവ് ചേട്ടൻ ” തനു പറഞ്ഞു മരിയ വാ പൊളിച്ചു.. “ഇവള് പറഞ്ഞത് സത്യം അന്നോടി… ദേവ് ചേട്ടൻ ആന്നോ ആളു ” ശിവ തലതാഴ്ത്തി അതെ എന്ന് നാണം കലർന്ന ചിരിയിൽ പറഞ്ഞു.. “നീ എങ്ങനെ ആളെ കണ്ടുപിടിച്ചു ”

മരിയക്ക് ആകാംഷ ആയി. ശിവ നടന്ന സംഭവം വിവരിച്ചു കൊടുത്തു … “എടി കൊച്ചു ഗള്ളി… കോളടിച്ചല്ലോ… കാൺഗ്രസ്…അതും പറഞ്ഞു മരിയ അവളെ കെട്ടിപിടിച്ചു.. അവരുടെ കൂടെ തനുവും കൂടി… തിരിച്ചു ഗ്രൗണ്ടിലേക്ക് പോകുന്ന വഴി മരിയ പറഞ്ഞു . “അപ്പൊ ഞങ്ങളുടെ കാര്യം ഓക്കേ ആയി.. ഇനി നിന്റെ കാര്യം കൂടെ ഓക്കെ ആക്കണം ” “അതെ അതെ.. തനുവിന് ഇനി ഒരാളെ സെറ്റ് ആക്കി കൊടുക്കണം “ശിവയും പറഞ്ഞു “എന്റെ പൊന്നു മക്കളെ… നീ ഒക്കെ കുഴയിൽ വീണെന്ന് വച്ചു എന്നെ കൂടെ അതിൽ ചാടിക്കല്ലേ… ഞാൻ ഇതുപോലെ കുറച്ചു നാളു കൂടെ ഫ്രീ ബേഡ് ആയി നടന്നോട്ടെ… ” തനു കൈ കൂപ്പി പറഞ്ഞു “അത് സാരമില്ല…

ആളെ ഞങ്ങൾ നോക്കി തരാം “മരിയ പറഞ്ഞു “അയ്യോ വേണ്ട വേണ്ട.. സമയം ആകുമ്പോൾ എന്റെ ബാപ്പ എനിക്ക് നല്ലൊരു ചുള്ളൻ ചെക്കനെ കൊണ്ടുത്തരും… അതിനെ കെട്ടിട്ട് അതിനെ തന്നെ അങ്ങ് പ്രേമിച്ചോളാം… അല്ലാതെ എനിക്ക് ഇവിടുന്നു ഒന്നിനെയും വേണ്ട “തനു പറഞ്ഞു “ഓ വേണ്ടകിൽ വേണ്ട… ഒരു സൽപുത്രി വന്നിരിക്കുന്നു “ശിവ ചിറി കോട്ടി ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ അവർ ഗ്രൗണ്ടിൽ എത്തിയപ്പോൾ തലയണ അടി മത്സരം നടന്നു കൊണ്ടിരിക്കുവായിരുന്നു.. മുകളിൽ നിന്നും താഴെ നിന്നും കുട്ടികൾ കൂകി വിളിയും പ്രോത്സാഹനവും നൽകുന്നുണ്ട്… ഇനി ഏതാനും ചില മത്സരങ്ങൾ മാത്രമേ ഉള്ളൂ..

എല്ലാവരും കസേര കളിക്കാൻ റെഡി ആയി.. ആദ്യo 1st യർ അതിനു ശേഷം 2nd യർ പിന്നെ 3rd യർ.. അതിൽ ജയിക്കുന്ന ആളുകൾ ഫൈനൽ കസേര കളിയിൽ കളിക്കാം… ശിവയും രണ്ടു പേരും 1st യറിൽ ജയിച്ചു.. 2nd യറിൽ നിന്നും 3പേരും 3rd യറിൽ നിന്നു അഥിതി വരുൺ ദേവ്.. അങ്ങനെ ഫൈനൽ വിസിൽ മുഴങ്ങി.. 9പേരും 8കസേര എന്ന രീതിയിൽ ഓട്ടം തുടങ്ങി… വിസിൽ കേട്ടപ്പോൾ കിട്ടിയ കസേരയിൽ എല്ലാവരും സ്ഥാനം പിടിച്ചു.. ഒരാൾ പുറത്തു പോയി… അങ്ങനെ ആളുകളുടെ എണ്ണവും കസേരയുടെ എണ്ണവും കുറഞ്ഞു വന്നു ഒടുവിൽ 3കസേരയും 4പേരും ആയി ഓട്ടം തുടങ്ങി..

ഓടി ഓടി ഒടുവിൽ വിസിൽ കേട്ടപ്പോൾ ശിവയെ തള്ളിയിട്ടു അഥിതി കസേരയിൽ ഇരുന്നു.. ഭാഗ്യത്തിന് ഒരു കസേര തൊട്ടടുത്തു ഉണ്ടായതു കൊണ്ടു ശിവക്ക് ആ കസേര കിട്ടി.. ശിവ അഥിതിയെ തുറിച്ചു നോക്കി… അവൾ തല വെട്ടിച്ചു.. ഒടുവിൽ 2കസേര 3പേർ ദേവ് അഥിതി ശിവ.. മത്സരം തുടങ്ങി… കസേര കിട്ടാൻ വേണ്ടി ഓട്ടം നിർത്തി നടത്ത ആരംഭിച്ചു.. അവസാനം എല്ലാവരും കൂടെ അവരെ ഓടിച്ചു… വിസിൽ മുഴങ്ങി.. ദേവിനും ശിവക്കും കസേര കിട്ടി… അഥിതി പുറത്തും… ശിവ അവളെ നോക്കി വിജയ ചിരി പാസ് ആക്കി… മരിയയും തനുവും ശിവക്ക് all the best പറഞ്ഞു..

ദേവും ശിവയും ഓടാൻ റെഡി ആയി… അവളുടെ ഉള്ളിൽ പെരുമ്പറ കൊട്ടി… ദേവിനെ കണ്ടിട്ടല്ല ട്ടോ… കസേര കിട്ടുമോ എന്ന് ഓർത്തു.. 😬 ഓട്ടം തുടങ്ങി.. കുറച്ചു ഓടി കഴിഞ്ഞു വിസിൽ മുഴങ്ങി… ഇരിക്കാൻ ഉള്ള ആവേശത്തിൽ ദേവിന്റെ മടിയിൽ ആയിരുന്നു ശിവ വന്നിരുന്നത്… രണ്ടു പേരുടെയും മുഖത്തു പുഞ്ചിരി നിറഞ്ഞു .. ശിവ ഉടനെ എഴുന്നേറ്റു… അപ്പോഴേക്കും അവിടെ ദേവിന് വേണ്ടി ജയ് വിളി ഉയർന്നു.. ശിവയെ നോക്കി കണ്ണടച്ച് കാണിച്ചു… ഉറിയടിയും കഴിഞ്ഞു… അവസാന ഇനം വടം വലി.. ഗേൾസ് vs ബോയ്സ് അതാണ് മത്സരം.. 1st യറിൽ ബോയ്സിനെ തൊപ്പിച്ചു ശിവ ആൻഡ് ടീം വിജയിച്ചു.. 2nd യറിൽ ബോയ്സ് ജയിച്ചു… 3rd യറിലും ബോയ്സ് ജയിച്ചു..

അടുത്ത റൗണ്ടിൽ ശിവ ടീം പുറത്തു പോയി.. പാവങ്ങൾ ക്ഷിണിച്ചു പോയി.. ഒടുവിൽ റിസൾട്ട്‌ വന്നപ്പോൾ 3rd യർ ബോയ്സ് വിജയക്കൊടി പാറിച്ചു… അങ്ങനെ ഓണപരിപാടികൾ പൊടിപൂരം ആക്കി.. “അയ്യോ അമ്മേ ഒന്ന് പതുക്കെ തടവ് ” ശിവ പറഞ്ഞു “നിനക്ക് വേണ്ടാത്ത പണിക്കു പോകണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ” ദേവിക ശിവക്ക് തൈലം പുരട്ടി കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ വഴക്ക് പറഞ്ഞു.. “അമ്മക്ക് അറിയില്ല പൊരിഞ്ഞ മത്സരം ആയിരുന്നു.. മത്സരിക്കാത്തവരും മത്സരിച്ചു പോകും.. അത്രയ്ക്ക് ആവേശം ആയിരുന്നു എല്ലാവരും ” ശിവ പറഞ്ഞു..

“ആഹാ ആവേശം കൂടിയതിന്റെ ആണല്ലോ ഇപ്പൊ കാലും കൈയും അനക്കാൻ പറ്റാതിരിക്കുന്നെ ” ദേവിക പറഞ്ഞു “എന്റെ അമ്മേ വടം വലി എന്ന് പറഞ്ഞാൽ അത് ചെറിയ ഒരു കളി അല്ല.. ഞങ്ങൾ ഇത്ര തടിമാടൻമാരുടെ കൂടെയാ മത്സരിച്ചു എന്ന് അറിയാമോ.. അപ്പൊ കുറെ വേദന ഒക്കെ സഹിക്കേണ്ടി വരും ” “എന്നാൽ മോളിരുന്നു സഹിച്ചോ.. ‘അമ്മ അടുക്കളയിലേക്ക് ചെല്ലട്ടെ “അതും പറഞ്ഞു ദേവിക പോയി ശിവയുടെ ഫോൺ റിങ് ചെയ്തു.. ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടു ശിവയുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു അവൾ വേഗം ഫോൺ എടുത്തു മറുതലക്കൽ നിന്നു ഒരു ഗംഭീരശബ്ദം വന്നു. “ഉറങ്ങിയിലെ ” ദേവ് ചോദിച്ചു “ഇല്ല ” “എന്തേ… ഉറക്കം വരുന്നിലെ ”

“ഇന്ന് വടം വലിച്ചത് കൊണ്ട് ബോഡി nall വേദന.. ദേവേട്ടൻ ഉറങ്ങുന്നില്ലേ ” “തനിക്ക് ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞിട്ട് ഉറങ്ങാം എന്ന് വച്ചു ” “എന്നാൽ പറഞ്ഞോ ” “എന്ത്? ” “ഗുഡ് നൈറ്റ്‌ ” ദേവ് ചിരിച്ചു “നാളെ എപ്പോ വരും ” “എന്തേ ” “.കുറച്ചു നേരത്തെ വരാമോ ” “അതെന്തിനാ ” “വെറുതെ തന്നെ ഒന്ന് കാണാൻ ” ശിവയുടെ മുഖത്തു നാണം കലർന്ന ചിരി നിറഞ്ഞു. “വരുമോ “ദേവ് ചോദിച്ചു “ഉം വരാം ” “ഓക്കേ. എന്നാൽ കിടന്നോ ഗുഡ് നൈറ്റ്‌ ” “ഗുഡ് നൈറ്റ്‌ ” രാവിലെ തന്നെ ശിവയും ടീമും കോളേജിൽ എത്തി.. ദേവിന്റെ കാർ പാർക്കിങ്ങിൽ കിടക്കുന്നത് കണ്ടു തനു പറഞ്ഞു “ആളു നമ്മളെക്കാൾ fast ആണലോ ” അതു പറഞ്ഞു നോക്കിയതും ദേവ് അവരെ കാത്തു കുട മരത്തിന്റെ അടുത്ത് നൽകുന്നത് കണ്ടു..

തനുവും മരിയയും ഹമ്മ് ഹമ്മ് പോ പോ എന്ന് കണ്ണു കാണിച്ചു.. ശിവ അവരെ കണ്ണടച്ച് ചിരിച്ചും കാണിച്ചിട്ട് ദേവിന്റെ അടുത്തേക്ക് പോയി.. ശിവയെ കണ്ടതും ദേവിന്റെ മുഖം പ്രസന്നമായി. “ദേവേട്ടൻ വന്നിട്ട് കുറെ നേരം ആയോ ” “ഹമ്മ്.. താൻ എന്താ ലേറ്റ് ആയേ ” “ലേറ്റായോ… “ശിവ അതിശയത്തോടെ ചോദിച്ചു. “കുറച്ചു ” ദേവ് കള്ളച്ചിരിയോടെ പറഞ്ഞു “ദേവേട്ടൻ എന്തിനാ കാണണം എന്ന് പറഞ്ഞത് ” “താൻ ഇവിടെ ഇരിക്ക് എന്നിട്ട് പറയാം ” “എല്ലാവരും വരാൻ സമയം ആയി.. ആരെങ്കിലും കണ്ടാൽ.. ” ശിവ പരിഭവം പറഞ്ഞു “അതുകൊണ്ടാ തന്നോട് ഇവിടെ ഇരിക്കാൻ പറഞ്ഞേ… ” ശിവ ദേവിന്റെ അടുത്തിരുന്നു.. ദേവ് അൽപ്പം കൂടി നീങ്ങി ശിവയുടെ തോളോട് തോൾ ചേർന്നിരുന്നു…

ശിവ ദേവിനെ നോക്കി പുഞ്ചിരിച്ചു… തിരിച്ചു ദേവും “കണ്ണടക്കു … “ദേവ് പറഞ്ഞു “എന്തിനാ ” “താൻ കണ്ണടച്ച് കൈ നീട്ട് … എന്തേ എന്നെ വിശ്വാസം ഇല്ലേ” ശിവ തലയാട്ടി…. കണ്ണടച്ചു വലതു കൈ നീട്ടി.. ദേവ് ഒരു കൊച്ചു ബോക്സ്‌ അവളുടെ കയ്യിൽ വച്ചു.. “ഇനി കണ്ണ് തുറന്നോ ” ദേവ് പറഞ്ഞു ശിവ കണ്ണ് തുറന്നു നോക്കിയപ്പോൾ വർണ്ണക്കടലാസിൽ പൊതിഞ്ഞ ഒരു കൊച്ചു ബോക്സ്‌. അവൾ ദേവിനെ നോക്കി.. “അത് തുറന്നു നോക്കു “ദേവ് പറഞ്ഞു ശിവ ദേവ് പറഞ്ഞപോലെ ബോക്സ്‌ തുറന്നു… ശിവയുടെ കണ്ണുകൾ അതിശയം കൊണ്ടു വിടർന്നു…. അവൾ ദേവിനെ നോക്കി….

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 24

-

-

-

-

-