മനം പോലെ മംഗല്യം : ഭാഗം 2
എഴുത്തുകാരി: ജാൻസി
ശിവയും തനുവും മരിയയും ദേവ് ദാസ് നെ കാണാൻ ആ കൂട്ടത്തിലേക്കു നോക്കി..സമയദോഷം.. അവനെ മറഞ്ഞു ഏതോ രണ്ടു ചെക്കന്മാർ എന്തോ കാര്യം പറയാൻ അവന്റെ മുന്നിൽ വന്നു നിന്നു 🤨 അവർ പിന്നെ ആ ഭാഗത്തേക്ക് നോക്കില്ല.. ഇതേ സമയം തനു ആരാ ഈ ദേവ ദാസ് എന്നു തപ്പാൻ (സോറി) അനേഷിക്കാൻ പോയി. ശിവയുടെ കണ്ണുകൾ അറിയാതെ ആ കൂട്ടത്തിലേക്കു പാളി നോക്കിയതും കൂട്ടുകാരും ആയി സംസാരിച്ചു കൊണ്ട് ഹൈ ഫൈ പറഞ്ഞു ചിരിച്ചു നടന്നു വരുന്ന ദേവിനെ ആണ്.. അവളുടെ കണ്ണ് അവനെ തന്നെ നോക്കി നിന്നു(love at first sight ennu പറയില്ലേ അന്തമാതിരി നോട്ടം ആയിരുന്നു… but not in love😔). Kuch kuch hotha hai യിലെ SRK style മുടിയും ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴിയും ആ മുഖത്തിനു ഭംഗി കൂട്ടുന്നു.. 😉
ശിവയുടെ മുന്നിലൂടെ നടന്നു പോയ ദേവിനെ അവൾ നോക്കി നിന്നു .. തന്നെ ആരോ നോക്കുന്നപോലെ തോന്നിയ ദേവ് പുറകിലേക്ക് നോക്കിയതും ശിവ പെട്ടന്ന് മാറി.. ആരെയും കാണാഞ്ഞത് കൊണ്ട് അവൻ ഫ്രണ്ട്സിനോപ്പം നടന്നു പോയി.. ദേവ് അവന്റെ ഫ്രണ്ട്‌സ് ഒപ്പം പോകുന്നതും നോക്കി അവൾ നിന്നു. “ഡീ”, തനു ശിവയെ തട്ടി വിളിച്ചപ്പോൾ ആണ് അവൾക്കു ബോധം തിരിച്ചു വന്നത് .. മരിയ ആകാംഷയോടെ ചോദിച്ചു.. “എന്തായി പോയിട്ട് വല്ലതും കിട്ടിയോ? ” “പിന്നെ കിട്ടാതെ.. അവന്റ ഫുൾ ഡീറ്റെയിൽസ് കിട്ടി.. ” ശിവയും മരിയയും അറിയാൻ ഉള്ള ആകാംഷ മുഖത്തു പ്രകടിപ്പിച്ചു.. “ശങ്കർ നാഥ് എന്നാ കോടിശ്വരന്റെ ഏക സന്തതി.ബി കോം 3 year. പിന്നെ ഈ കോളേജിൽ അടിപിടിയിൽ ഒന്നാമൻ. അതിന്റ പേരിൽ സസ്പെൻഷൻ ഉം ഒക്കെ കിട്ടിട്ടുണ്ട്.
ഇതിന്റെ പ്രധാന ശത്രു പൊളിറ്റിക്സ്ൽ 3 yearil പഠിക്കുന്ന ഏതോ വരുൺ ചന്ദ്ര് ആണ്. അവനുമായിട്ടാണ് എന്നും തല്ല് കൂടുന്നേ. ” ഇത്രയും പറഞ്ഞു തനു നിർത്തി എന്നിട്ട് വെള്ളം കുടിച്ചു. “അപ്പോൾ അടിക്കു പേര് കേട്ട കോളേജ് ആണ് “മരിയ തടിക്കു കൈ കൊടുത്തു പറഞ്ഞു. “ഓ അങ്ങനെ എന്നും അടി ഒന്നും ഉണ്ടാകാറില്ല. അടി ആരംഭിച്ചാൽ പിന്നെ പടക്ക കടക്കു തീ പിടിച്ചപോലെയാ എന്നു പറഞ്ഞു ” “ആരു? “ബാക്കി രണ്ടു പേരും കോറസ് പോലെ ചോദിച്ചു.. “അതു, ഇവിടുത്തെ പ്യൂൺ. അയാള ആ ദേവിന്റെ കാര്യം എന്നോട് പറഞ്ഞതു ” തനു പറഞ്ഞു. അങ്ങനെ പുതിയ അഡ്മിഷൻ കുട്ടികളെ അവരാവരുടെ ക്ലാസ്സിലേക്ക് കൊണ്ടുപോയി.. ശിവയും തനുവും മരിയയും കെമിസ്ട്രി ക്ലാസ്സിലേക്കും പോയി.. അവിടെ കുട്ടികൾ ഒക്കെ ഓരോ സീറ്റ് പിടിച്ചു. ഒടുവിൽ ഒഴുവിൽ കിടക്കുന്നതു ലാസ്റ്റ് ബഞ്ച് മാത്രം. അവർ മൂന്നും അവിടെ പോയി ഇരുന്നു. അടുത്ത ബഞ്ചിൽ ഇരിക്കുന്ന കുട്ടികളെ ഒക്കെ പരിചയപ്പെട്ടു.. അപ്പോഴേക്കും അവരുടെ ക്ലാസ്സ് ചാർജ് ഉള്ള സർ(ഡീറ്റെയിൽസ് നമ്മുക്ക് അറിയണ്ട കാര്യം ഇല്ല.. So..ബ്ലാ ബ്ലാ ബ്ലാ ) വന്നു എല്ലാവരെയും പരിചയപ്പെട്ടു.ബാക്കി ടീച്ചേഴ്സും വന്നു ബ്ലാ ബ്ലാ ബ്ലാ… 🙄🙄🙄
ഉച്ചയായപ്പോൾ അവരുടെ hod (details ബ്ലാ ബ്ലാ ബ്ലാ )വന്നു. “എല്ലാവരും ഇനി വീട്ടിൽ പൊയ്ക്കോളൂ. ഇനി നാളെ ക്ലാസ്സ് ഉള്ളു. ” അതു കേൾക്കണ്ട താമസം എല്ലാം ബാഗും എടുത്തു ഇറങ്ങി. കാരണം വേറെ ഒന്നും അല്ല റാഗിംഗ് എന്ന വില്ലനെ പേടിച്ചു.. എന്തോ ഭാഗ്യത്തിന് ക്ലാസ്സിൽ ആരും വന്നതും ഇല്ല. 😌 നുമ്മ തരുണിമണികളും ബാഗും എടുത്ത് ഇറങ്ങി…അവർ ഇന്ന് ക്ലാസ്സിൽ വന്ന ടീച്ചേഴ്സ്ന്റെ കമന്ററി പറഞ്ഞു നടന്നു…ശിവ രാവിലെ കണ്ട ആ മരത്തിലേക്ക് നോക്കി.. നടന്നതും ആരെയോ വന്നു ഇടിച്ചു.. നോക്കിയപ്പോൾ ദേ അടുത്ത ഒരു സുന്ദരൻ 😍.
ഏകദേശം ഒരു 175cm..ഉയരം അതിനൊത്ത വണ്ണം.വെളുത്ത നിറം. “ഇവിടെ നോക്കിയാടി നടക്കുന്നെ? നിന്റെ മുഖത്തു എന്താ കണ്ണ് ഇല്ലേ? അതോ മനുഷ്യനെ കൊല്ലാൻ വേണ്ടി ഇറങ്ങിയാതന്നോ? ” ഇയാൾ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ ഒന്ന് മുട്ടിയാന്നല്ലേ ഉള്ളു…അതിന് എങ്ങനെ ചൂടാക്കുന്നെ….എന്ന് ആലോചിച്ചു കൊണ്ട് ഇരുന്ന ശിവയുടെ മുന്നിലൂടെ കൈ പോയപ്പോഴാണ് അവൾ ചിന്തയിൽ നിന്നു തിരിച്ചു വന്നത്.. “ചോദിച്ച കേട്ടില്ലെടി… കണ്ണ് കണത്തില്ലേന്നു ” “അതു… ഞാൻ.. അറിയാതെ.. സോ.. സോറി ചേട്ടാ ” അവൾ പറഞ്ഞു ഒപ്പിച്ചു. “നിങ്ങൾ ഫസ്റ്റ് ഇയർ അല്ലെ ” അതെ എന്നു മൂന്നു പേരും തലയാട്ടി. “എന്താ നിങ്ങളുടെ പേര്? “ശിവാനി ഹരി “, “തസ്ലിമ മുഹമ്മദ് “, “മരിയ റെജി”. “ആഹാ അപ്പോൾ മതസൗഹൃദ കൂട്ടായ്മ്മ ആണല്ലോ ” അവരും ചിരിച്ചു. “ഏതാ ഡിപ്പാർട്മെന്റ്? ” “ഓ ഇയാൾ നമ്മളെ വിടാൻ ഉദ്ദേശം ഇല്ലെന്നു തോന്നുന്നു.”.. മരിയ തനുവിന്റെ ചെവിയിൽ പറഞ്ഞു.. “കെമിസ്ട്രി ” ശിവയാണ് മറുപടി പറഞ്ഞത്. “ഡാ വരുൺ നിന്നെ സാർ വിളിക്കുന്നു ” ഏതോ കൂട്ടുകാരൻ അന്നു തോന്നുന്നു.. ആരായാലും എപ്പോ അവർക്കു ആ കൂട്ടുകാരൻ ദൈവം ആണ്… “ഡീ ഇതാ അപ്പൊ ആ വരുൺ അല്ലേ ” തനു ഉറപ്പിച്ചു.. “ഏതു? ”
എന്ന അർത്ഥത്തിൽ അവർ തനുവിനെ നോക്കി “ഓ മറന്നോ രാവിലെ കണ്ടില്ലെ ദേവ്.. അതിന്റെ ശത്രു “തനു അവരെ ഓർമിപ്പിച്ചു. “ആഹാ ഞാൻ അങ്ങ് മറന്നു പോയി..എന്തായാലും വായിനോക്കാൻ പറ്റിയ കുറെ എണ്ണം ഉണ്ട് ഇവിടെ.. എല്ലാത്തിനും എന്ന ലുക്കാ അല്ലേ “… മരിയ പറഞ്ഞു തനുവും ശിവയും അതു ശരി വെച്ചു. “എന്നാൽ വാ വേഗം പോകാം ഇനിയും ഇവിടെ നിന്നാൽ ആർകെങ്കിലും ഒക്കെ നമ്മുടെ വീട്ടുകാരെ പറ്റി അനേഷിക്കാൻ തോന്നും ” അതും പറഞ്ഞു തനു അവരെ കൈയിൽ വലിച്ചു കൊണ്ട് പോയി
💐💐💐💐💐💐💐💐💐💐💐 വീടൊക്കെ നല്ല ഭംഗിയിൽ അലങ്കരിച്ചു.. ഹരിയും ദേവികയും കേക്ക് കട്ടിങ് ടേബിളും ലൈറ്റിംഗ് ഒക്കെ സെറ്റ് ചെയ്തു.. കേക്ക് എടുത്തു ടേബിളിൽ വെച്ചു അപ്പോഴേക്കും തനു ആൻഡ് മരിയ ഫാമിലി വന്നു. ശിവയും താഴേക്കു വന്നു. ശിവ ഒരു മെറൂൺ കളർ ഗൗൺ ആയിരുന്നു വേഷം.. ദേവിക അവളെ വിളിച്ചു കൊണ്ട് വന്നു. ഹരി അവളുടെ ചെവിയിൽ പറഞ്ഞു.. “ഇന്ന് പുതിയ ഒരു ഗസ്റ്റ് കൂടെ ഉണ്ട് ” ആരാ എന്ന അർത്ഥത്തിൽ അവൾ ഹരിയെ നോക്കി.. ഹരി ചിരിച്ചു കണ്ണടച്ച് കാണിച്ചു. തനുവും മരിയയും സൂപ്പർ എന്ന്👌 കാണിച്ചു.. മരിയ ചോദിച്ചു “ഡീ നീ കേക്ക് എന്താന്ന് പറഞ്ഞല്ല.. “അതോ, ഞാൻ സ്പെഷ്യൽ ആയിട്ടു ഉണ്ടാക്കാൻ പറഞ്ഞതാ… 1st layer stroberry, 2nd layer pistha, 3rd layer orange, 4th layer chocolate…പിന്നെ … “Wait, wait… ഈ ഓർഡർ ഉള്ള കേക്ക് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ?” മരിയയുടെ സംശയം.. “അതെ അതെ.. ഡീ കിട്ടി ഇതു ഇല്ലേ salt and pepper film ലെ കേക്ക് അല്ലേ… ശ്വേത മേനോനും ലാലും ഉണ്ടാക്കുന്നെ… ” തനു കണ്ടു പിടിച്ചു… കൊച്ചു ഗള്ളി 😜
“അതേടി അതു തന്നെ ” മരിയയും സപ്പോർട്ട് ചയ്തു അവർ ശിവയെ നോക്കി.. അവൾ അവരെ നോക്കി പല്ല് കാട്ടി ചിരിച്ചു.. “അല്ലെടി ഇപ്പോ ഈ കേക്ക് എവിടുന്നു കിട്ടി? ” തനു ശിവയുടെ തോളിൽ കൈയിട്ടു അവൾ ഒരു വളിച്ച ചിരി പാസ് ആക്കി പറഞ്ഞു തുടങ്ങി… “ഞാൻ ആ സീൻ കണ്ടപ്പോഴേ മനസ്സിൽ കുറിച്ചിട്ടതാ ഇ കേക്ക് 😋… എടി മക്കളെ എനിക്ക് എപ്പോ 18 വയസായില്ലേ…. “അതിനു? ” മരിയ പുരികം ചുളിച്ചു.. “ആ സിനിമയിൽ പറയുന്ന പോലെ ഞാൻ കാത്തിരിക്കുന്ന എന്റെ പ്രിയതമനും വന്നാലോ…
ഞാൻ അങ്ങനെ സ്വപ്നവും കണ്ടടി… “അയ്യേ.. ശവം… ഇതൊക്ക എവിടുന്ന് ഇറങ്ങി വരുന്നടെ “….. തനു തലയിൽ കൈ വച്ചു.. “അവളുടെ ഒരു കൂറ സ്വപ്നം “മരിയ അവളെ അടിക്കാൻ ഓടി. കൂടെ തനുവും ശിവ അതിനു മുൻപേ ഇറങ്ങി ഓടി… പുറകോട്ടു നോക്കി ഓടിയത് കാരണം മുന്നിൽ വന്ന ആളുകളെ കണ്ടില്ല… നേരെ ചെന്നു ആരെയോ പോയി ഇടിച്ചു…. ആരാന്നു നോക്കിയതും ആളെ കണ്ടു ഞെട്ടിയതും ഒരുമിച്ചായിരുന്നു.. 🥺😳😕😲
(തുടരും )