Wednesday, December 18, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 12

എഴുത്തുകാരി: ജാൻസി

കുട്ടികൾ എല്ലാം അവിടിവിടെയായി കൂട്ടം കൂടി നിന്നു തല്ല് കാണുന്നുണ്ട്.. ടീച്ചേർസ് എല്ലാവരും കുട്ടികളെ വഴക്ക് പറഞ്ഞു ക്ലാസ്സിനകത്തു പറഞ്ഞു വിട്ടു.. അടികാണാനുള്ള ത്വര കൊണ്ട് എല്ലാരും ക്ലാസ്സിനകത്തു ആണെകിലും എല്ലാം ജനലിൽ പിടിച്ചു എത്തി വലിഞ്ഞു നോട്ടം ആയിരുന്നു.. “ഡീ ശിവ.. അവൾ റെക്കോർഡ് വക്കാൻ പോയതല്ലേ.. ഇതുവരെ വന്നില്ല… ഇനി എന്തു ചെയ്യും ” തനു ടെൻഷൻ ആയി… മരിയയുടെ സ്ഥിതിയും മറിച്ചല്ലായിരുന്നു… അപ്പോഴേക്കും പുറത്തു അടി മേളം മുറുകി.. പ്രിസിയും ടീച്ചേഴ്സും അവരെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.. “പുറത്തു നിന്നും ആളുകൾ ഉണ്ടെന്നു തോന്നുന്നു..

പരിചയം ഇല്ലാത്ത മുഖങ്ങളും ആ കൂട്ടത്തിൽ ഉണ്ട് ” ജനലിനടുത്തു കൂടെ നടന്നു പോയ ഒരു സീനിയർ ബോയ് പറഞ്ഞു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ പുറത്തു പോലീസ് വാൻ വന്നു.. പോലീസും അവരാൽ കഴിയും വിധം ചെറുത്തു നിന്നു… അപ്പോൾ അതിൽ ഏതോ ഒരുത്തൻ പൊലീസിന് നേരെ കല്ലെടുത്ത്‌ എറിഞ്ഞു.. അതോടെ പോലീസ്‌കാരുടെ ക്ഷമ നശിച്ചു.. അവർ അടിയുണ്ടാക്കുന്നവരുടെ നേരെ ലാത്തി വീശി.. അറഞ്ചം പുറഞ്ചം തല്ലാൻ തുടങ്ങി.. മൈക്കിൽ കൂടെ അന്നൗൻസ്മെന്റ് വന്നു.. “എല്ലാ കുട്ടികളും കോളേജ് വിട്ടു എത്രയും വേഗം പോകേണ്ടതാണ് ” കുറച്ചു പോലീസുകാർ കുട്ടികളെ പ്രൊട്ടക്ഷൻ നൽകി കോളേജ് ഗേറ്റ് വരെ കൊണ്ടെത്തിച്ചു..

തനുവും മരിയയും അവരുടെ അടുത്ത് നിന്ന പോലീസിനോട് അവരുടെ ഒരു ഫ്രണ്ട് കൂടെ ഉണ്ട് വരാൻ എന്ന് പറഞ്ഞേക്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല… ഈ സമയം ശിവ അന്നൗൺസ്‌മെന്റ്‌ കേട്ടു താഴേക്കു ഓടി ഇറങ്ങി വരുവായിരുന്നു.. അപ്പോഴേക്കും അവിടെ പോലീസും കുട്ടികളും പൂര അടി നടക്കുവാണ്.. കൈയിൽ കിട്ടിയവരെ എല്ലാം പോലീസ് അറഞ്ഞു വാരി അടിച്ചു.. ശിവ ഒരു സൈഡിൽ കൂടെ ക്ലാസ്സിലേക്ക് പോകുന്ന വഴി എവിടെ നിന്നോ ഒരു വടി അവളുടെ വലതു കാലിൽ വന്നു അടിച്ചു.. “ആ എന്റെ കാല് ” വേദന കൊണ്ട് പുളഞ്ഞു അവൾ അവിടെ തന്നെ ഇരുന്നു പോയി.. അതുകൊണ്ടു തന്നെ രണ്ടാമത് വന്ന വടി അവളുടെ തലയിൽ കൊള്ളാതെ തലനാരിഴക്ക് രക്ഷപ്പെട്ടു..

അവളുടെ നിലവിളി കേട്ടതും ആ കൂട്ടത്തിൽ നിന്നു ദേവ് ഓടി വന്നു.. അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.. പക്ഷേ അടി കാലിന്റെ മർമ്മത്തു കിട്ടിയത് കൊണ്ട് ഒന്നു നൂരാൻ പോലും അവൾക്കു ആയില്ല.. പിന്നെയും കാലിൽ കൈ വച്ചു അവിടെ ഇരുന്നു.. അപ്പോഴേക്കും എവിടുന്നോ ഒരു വടി പാഞ്ഞു വരുന്നത് ദേവ് കണ്ടു.. ആ വടിയുടെ ചൂട് ദേവ് സ്വയം സ്വന്തം മുതുകിൽ ഏറ്റുവാങ്ങി.. “ശിവാനി എഴുന്നേൽക്കു വേഗം” എന്ന് പറഞ്ഞു അവളെ വീണ്ടും പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കി.. “ആ, എനിക്ക് പറ്റുന്നില്ല… ഒരടി പോലും നടക്കാൻ പറ്റുന്നില്ല ” അവൾ എഴുന്നേറ്റപ്പോലെ തന്നെ താഴേക്കു പോയി.. വേദന കൊണ്ട് അവൾ കരഞ്ഞു..

രക്ഷയില്ലെന്ന് കണ്ട ദേവ് അവളെ അവന്റെ ഇരുകൈകളിലും കോരി എടുത്തു ഒഴിഞ്ഞ സഥലത്തേക്കു ഓടി.. ഓടി ഓടി അവസാനം ഒരു റൂമിൽ എത്തി അവളെ താഴെ നിർത്തി.. അടി കൊണ്ട കാല് തറയിൽ തൊട്ടതും പിന്നെയും നിലവിളിച്ചു… അവന്റെ ഷർട്ടിൽ പിടി മുറുക്കി.. പെട്ടന്ന് ദേവ് അവളുടെ വായ് പൊത്തി.. അപ്പോഴും അവന്റെ കണ്ണു റൂമിന്റെ പുറത്തു നടക്കുന്ന പോലീസ്കാരന്റെ നേരെ ആയിരുന്നു.. പൊലീസിന് എന്തോ സംശയം തോന്നി അയാൾ ആ റൂമിലേക്ക്‌ എത്തി നോക്കി.. അപ്പോഴേക്കും ദേവ് ശിവയെയും കൊണ്ട് ഒരു കോണിലേക്കു മാറി കഴിഞ്ഞിരുന്നു…

ശിവയുടെ മുന്നിൽ നിൽക്കുന്ന ദേവിന്റെ ചുടുനിശ്വാസം അവളുടെ മുഖത്തു വന്നു തട്ടികൊണ്ടിരുന്നു… അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് അവൾ അറിഞ്ഞു.. അതു ഇപ്പോ പൊട്ടും എന്ന അവസ്ഥയിൽ ആണ് ഇടിക്കുന്നത് എന്ന് ശിവക്ക് തോന്നിപ്പോയി.. ശിവ ദേവിന്റെ മുഖത്തേക്കു നോക്കി.. ആ കണ്ണുകൾ അവിടിവിടെ അലഞ്ഞു നടന്നു ഒടുവിൽ ശിവയുടെ മേൽ വന്നു നിന്നു.. ഇരു കണ്ണുകളും പരസ്പരം ഉടക്കി.. ശ്വാസനിശ്വാസങ്ങൾ പരസ്പരം കൂടി ചേർന്നു… അവർ അങ്ങനെ എത്ര സെക്കൻഡുകൾ മിനിറ്റുകൾ നിന്നു എന്ന് അറിയില്ല… അവരുടെ മാത്രം മായാലോകം…

അവരുടെ കണ്ണുകൾ പരസ്പരം എന്തെല്ലാമോ കാര്യങ്ങൾ പറയാതെ പറഞ്ഞു.. പെട്ടന്ന് എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് ഇരുവരും ഞെട്ടി ദേവ് അവളുടെ അടുത്ത് നിന്നും അകന്ന് മാറി.. ദേവ് ചുറ്റും നോക്കി ഒന്നും കണ്ടില്ല.. പക്ഷേ അപ്പോഴേക്കും അവൻ ഒരു നഗ്ന സത്യം മനസിലാക്കി 😳😳😳 അവർ കയറിയ മുറി പുറത്തു നിന്നും പൂട്ടിയിരിക്കുന്നു… ദേവ് ഉടനെ കതകിൽ വലിച്ചു നോക്കി.. കുടുങ്ങി എന്ന് മനസ്സിലാക്കിയതും ശിവ കതകു തുറക്കാൻ ആയി മുന്നോട്ടു ആഞ്ഞു.. ഒരു നിലവിളിയോടെ കുനിഞ്ഞു.. (ഇതുവരെ മായാലോകത്തായിരുന്നല്ലോ അതുകൊണ്ട് വേദന അവൾ അറിഞ്ഞില്ല..🤪)

ദേവ് വേഗം അവളുടെ അടുത്തെത്തി.. അടുത്ത് കണ്ട ഒരു ബെഞ്ചിൽ കൊണ്ടിരുത്തി… ദേവ് കതക് തുറക്കാൻ ശ്രമം നടത്തുന്നെകിലും വിഫലം.. കതകിൽ പതിയുന്ന കണ്ണ് ഇടക്കിടക്ക് അവളിലേക്കും പതിഞ്ഞു.. അവളുടെ കണ്ണുകളും ആ പുളയുന്ന വേദനയിലും ദേവിൽ പതിയുന്നുടായിരുന്നു… (അടി കിട്ടിയാൽ എന്താ… അവളുടെ മനസ് മറ്റേതോ ലോകത്തായിരുന്നു…ഒരു ഫിൽമി മോഡ്…. അവൾക്ക് ദേവിനെ കണ്ടപ്പോൾ ക്ലാസ്സ്‌മേറ്റ് സിനിമയിലെ പ്രിത്വിരാജ് നെ പോലെ തോന്നി… പക്ഷേ അവൾ പ്രതീക്ഷിച്ചപോലെ ഒന്നും നടന്നില്ല.. ഉടനെ ദേവ് ഓഫീസിൽ ഫോൺ വിളിച്ചു കാര്യം അങ്ങ് അവതരിപ്പിച്ചു.. ഛെ…നശിപ്പിച്ചു.. 😡😡😡)

അവൾ വീണ്ടു റിയാലിറ്റിയിലേക്ക് വന്നു… അപ്പോഴേക്കും പ്യൂൺ വന്നു കതക് തുറന്നു കൊടുത്തു.. ഇത്തവണ ദേവ് അവളെ എടുക്കാൻ നിന്നില്ല… പകരം പ്യൂൺ ഉം ദേവ് ഉം അവളുടെ ഇരു കൈയിൽ പിടിച്ചു… പാവം ശിവ ഞൊണ്ടി ഞൊണ്ടി എങനെ ഒക്കെയോ ഓഫീസിൽ എത്തി.. 😌😌😌 ദേവും പ്യൂൺ ഉം ശിവയെ കസേരയിൽ ഇരുത്തി…. ശിവക്ക് അവളുടെ കാല് ശരീരത്തിൽ നിന്നും അടർന്നു മാറുന്ന പോലെ തോന്നി.. റെക്കോർഡ് കൊണ്ട് വക്കാൻ പോയ സമയത്തെ അവൾ മനസുകൊണ്ട് പ്രാകി.. അവൾ എത്രമാത്രം വേദന തിന്നുന്നു എന്ന് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.. അതു മനസിലാക്കിയ ദേവ് അവളുടെ അടുത്ത് വന്നിരുന്നു… “നല്ല വേദന ഉണ്ടോ ”

അവന്റെ ചോദ്യത്തിലും ആ വേദന അറിയാൻ പറ്റുമായിരുന്നു… അവൾ അതേ എന്ന് തലയാട്ടി.. കണ്ണുകൾ ഒക്കെ നിറഞ്ഞു ഒഴുക്കി… ഓഫീസിൽ ദേവും ശിവയും മാത്രമേ ഉള്ളു… പ്യൂൺ അവളുടെ ബാഗ് എടുക്കാൻ ക്ലാസ്സിലേക്ക് പോയി… ദേവ് കസേരയിൽ നിന്നും താഴേക്കു ഇറങ്ങി ശിവയുടെ കാലിനു അടുത്ത് ഇരുന്നു… അവൾ ഒന്നു പകച്ചു.. ശിവയുടെ മുഖത്തേക്ക് ദേവ് നോക്കി.. പതിയെ അവളുടെ വലതു കാൽ ഉയർത്തി അവന്റെ തുടയിൽ വച്ചു… കാൽ അനങ്ങിയപ്പോൾ അവളുടെ ജീവൻ പോകുന്നപോലെ തോന്നി.. അതു മനസിലാക്കി ദേവ് അവളെ വേദനിപ്പിക്കാതെ വലതു കാലിലെ ചുരിദാർ ബോട്ടം പതിയെ ഉയർത്തി..

ആ വേദനയിലും അവന്റെ സ്പർശനം അവളുടെ ഉള്ളിൽ ഒരു മിന്നൽ സൃഷ്ടിച്ചു.. അടികൊണ്ട ഭാഗത്തു ചോര ചത്തു നീലിച്ചു കിടന്നിരുന്നു.. ദേവ് പതിയെ അവിടെ തഴുകി… അപ്പോഴേക്കും പ്യൂൺ അവിടെ എത്തി.. ദേവ് അവളുടെ കാൽ പതിയെ താഴേക്കു വച്ചു… “ശരത് ഏട്ടാ (പ്യൂൺ ) നല്ല അടിയ കിട്ടിരിക്കുന്നേ.. ഹോസ്പിറ്റലിൽ പോകേണ്ടി വരും.. ” ദേവ് പറഞ്ഞു.. “മോളു എന്തിനാ അടി നടക്കുന്നിടയിൽ പോയി നിന്നെ ” ശരത് ശിവയെ നോക്കി ചോദിച്ചു.. “ഞാൻ റെക്കോർഡ് കൊണ്ട് വച്ചിട്ട് വരുന്ന വഴി ആയിരുന്നു സംഭവം… “ശിവ പറഞ്ഞു.. ഓഫീസിനു പുറത്തു ഒരു കാർ വന്നു നിന്നു.. അതിൽ നിന്നു ഹരിയും ദേവികയും ആദിയോടെ ഓഫീസിലേക്ക് കയറി വന്നു.. ദേവികയെ കണ്ടതും അവൾ അമ്മേ എന്ന് വിളിച്ചു കെട്ടി പിടിച്ചു…

അവർ അവളുടെ തലയിൽ തലോടി… ദേവ് ഹരിയുടെ അടുത്ത് വന്നു കാര്യങ്ങൾ പറഞ്ഞു… ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാനായി ദേവും ഹരിയും ചേർന്ന് താങ്ങി കാറിൽ കൊണ്ട് ഇരുത്തി.. “ഞാനും വരണോ അങ്കിൾ ഹോസ്പിറ്റലിലേക്ക് ” dev ഹരിയോട് ചോദിച്ചു.. “വേണ്ട ദേവ് ഞങ്ങൾ പോയിക്കോളാം.. പിന്നെ എന്റെ മോളെ രക്ഷിച്ചതിനു നന്ദി ” ദേവ് ചിരിച്ചു.. കാർ സ്റ്റാർട്ട് ചെയ്തു അവൾ കണ്ണുകൊണ്ട് പോകുവാണ് എന്ന് പറഞ്ഞു… അവരുടെ കാർ അവന്റെ കൺ മുന്നിൽ നിന്ന് മറയുന്നത് വരെ അവൻ അവിടെ തന്നെ നിന്നു… “അല്ല അച്ഛാ നിങ്ങൾ എങ്ങനാ എവിടെത്തിയെ “?

“എന്നെ തനു വിളിച്ചു കാര്യങ്ങൾ പറഞിരുന്നു. “ദേവികയാണ് മറുപടി പറഞ്ഞേ.. “അപ്പോഴേ ഞങ്ങൾ ലീവ് കൊടുത്തു ഇവിടുന്നു ഇറങ്ങി.. ” ഹരി ഡ്രൈവ് ചെയ്യുന്നതിനിടയിൽ പറഞ്ഞു… ഹോസ്പിറ്റലിൽ എത്തി.. ഡോക്ടറെ കണ്ടു.. മരുന്ന് വാങ്ങി… ഒരാഴ്ച റസ്റ്റ് എടുക്കാൻ പറഞ്ഞു…. ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹 ശിവ വീണ്ടും കോളേജിലേക്ക് പോകാൻ ഒരുങ്ങി ഇറങ്ങി.. തനുവും മരിയയും അവളെ കാത്തു നിൽക്കുന്നതായിരുന്നു.. കാലിന്റെ നീരു മാറി എങ്കിലും ചെറിയ വേദന ഉണ്ടായിരുന്നത് കൊണ്ട് കാറിൽ ആയിരുന്നു 3പേരുടെയും കോളേജിലേക്കുള്ള യാത്ര.. അവർ ക്ലാസ്സിൽ എത്തിയതും കുട്ടികൾ എല്ലാം അവൾക്കു ചുറ്റും കൂടി… വിവരങ്ങൾ അന്വേഷിക്കാൻ…

അവളുടെ അല്ല… അന്ന് നടന്ന അടിയുടെ വിശേഷങ്ങൾ…. മരിയ എല്ലാവരെയും തന്ത്രത്തിൽ ഒഴുവാക്കി.. വിവരം അറിഞ്ഞു വരുൺ ക്ലാസ്സിൽ വന്നു… കാര്യങ്ങൾ ഒക്കെ തിരക്കി.. പോയി.. കുറച്ചു കഴിഞ്ഞു ദേവ് ക്ലാസ്സിലേക്ക് വന്നു.. ദേവിനെ കണ്ടതും അവളുടെ ഹൃദയ താളം തെറ്റുന്നത് അവൾ അറിഞ്ഞു.. ശിവ അവൻ ചോദിക്കുന്നതിനൊക്കെ വെറുതെ മൂളി… ദേവ് അവരോടു കാര്യങ്ങൾ ഒക്കെ ചോദിച്ചു അറിഞ്ഞു… ക്ലാസ്സിൽ നിന്നും പോയി… ദേവ് ശിവയോടു സംസാരിച്ചു ക്ലാസ്സിൽ നിന്നും പോകുന്നത് അഥിതിയുടെ കഴുകൻ കണ്ണുകൾ കണ്ടു… അതു നേരത്തേതിനേക്കാൾ ഒന്നുകൂടെ ശക്തിയിൽ കത്തി ജ്വലിച്ചു …. അവൾ മനസ്സിൽ എന്തൊക്കെയോ പ്ലാൻ ചെയ്തു….. 🙄🙄🙄🙄

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 5

മനം പോലെ മംഗല്യം : ഭാഗം 6

മനം പോലെ മംഗല്യം : ഭാഗം 7

മനം പോലെ മംഗല്യം : ഭാഗം 8

മനം പോലെ മംഗല്യം : ഭാഗം 9

മനം പോലെ മംഗല്യം : ഭാഗം 10

മനം പോലെ മംഗല്യം : ഭാഗം 11