Sunday, December 22, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 11

എഴുത്തുകാരി: ജാൻസി

അഥിതി അവരെ നോക്കിയതും അവർ മൂന്നും അടുത്തുള്ള സീറ്റിൽ പോയി ഇരുന്നു.. ടേബിളിന്റെ പുറത്തു കിടന്നിരുന്ന മാഗസിൻ ഒക്കെ എടുത്തു നോക്കി കൊണ്ട് ഇരിക്കുന്നതിനിടയിൽ ഒരു പരിചിത ശബ്ദം ശിവയുടെ കാതിൽ വന്നു പതിച്ചു.. അവൾ തിരിഞ്ഞു നോക്കി… അപ്പോൾ ദേവ് അഥിതിയുടെ അടുത്ത് നിന്നു സംസാരിക്കുന്നത് കണ്ടു അവൾ തിരിഞ്ഞു ഇരുന്നു.. പെട്ടന്ന് ഹലോ എന്ന് പറഞ്ഞു ദേവ് അവർ ഇരുന്ന ടേബിളിനു അടുത്തേക്ക് വന്നു… അതു അഥിതിക്ക്‌ അത്ര പിടിച്ചില്ല…

അവൾ അവരെ ഒന്ന് രൂക്ഷമായി നോക്കിട്ടു അവിടെ നിന്നും ചവിട്ടി തുള്ളി എഴുന്നേറ്റു പോയി…. ദേവ് ശിവക്ക് അടുത്ത് വന്നു ഇരുന്നു.. അപ്പോൾ അവൾക്കു എന്തോ ഒരു വെപ്രാളം പോലെ തോന്നി… എങ്കിലും അതു പുറമെ കാണിക്കാതെ അവൾ ഇരുന്നു.. “ചേട്ടൻ ലൈബ്രറി ഇൽ ഒക്കെ വരുമോ? ” ഇതുപോലത്തെ ഊള ഡൌട്ട് ചോദിക്കുന്ന ആളെ അറിയാലോ..മറ്റാരും അല്ല മരിയ. വടി കൊടുത്തു അടി വാങ്ങാൻ ഇനിയും മരിയയുടെ ജീവിതം ബാക്കി 😄😄😄😄 “അതെന്താടോ എനിക്ക് ലൈബ്രറിയിൽ വന്നൂടെ.. ഞാൻ ലൈബ്രറിയിൽ വന്നാൽ എന്തെകിലും സംഭവിക്കുമോ “? “ഞാൻ ചുമ്മാ കുശലം ചോദിച്ചതാ ”

“നിന്റെ ഇന്നത്തെ കോട്ട കഴിഞ്ഞു.. ഇനി ഈ തിരുവാ തുറക്കല്ലു ” തനു മരിയയുടെ ചെവിയിൽ പറഞ്ഞു… “എന്താ നിങ്ങൾ തമ്മിൽ ചെവി തിന്നുന്നെ.. “ദേവ് ചോദിച്ചു… “ഒന്നും ഇല്ല ചേട്ടാ ഞങ്ങൾ വെറുതെ… ” തനു ഒഴുക്ക് മട്ടിൽ പറഞ്ഞു. “ഇയാൾ എന്താ മിണ്ടാതിരിക്കുന്നേ… വല്ല മൗനവൃദ്ധത്തിൽ അന്നോ ” ദേവ് ശിവയെ നോക്കി ചോദിച്ചു.. “ഹേയ് അങ്ങനെ ഒന്നും ഇല്ല.. നിങ്ങൾ സംസാരിക്കുവല്ലേ.. അതുകൊണ്ട് എനിക്ക് പറയാൻ ഉള്ള ഗ്യാപ് കിട്ടില്ല… ” “ഓഹോ അങ്ങനെ അന്നോ “.. ദേവ് ചിരിച്ചു.. “പിന്നെ എങ്ങനെ ഉണ്ട് കോളേജ് ഒക്കെ ഇഷ്ടപ്പെട്ടോ ” “ഉം ” ശിവ ഒന്ന് മൂളി..

അപ്പോഴേക്കും ദേവിനെ അവന്റെ ഒരു ഫ്രണ്ട് വന്നു വിളിച്ചുകൊണ്ടു പോയി.. “നീ എന്തിനാടി മസിലും പിടിച്ചു ഇരിക്കുന്നെ..” തനു ചോദിച്ചു.. “ഡീ അങ്ങനെ ഒന്നും ഇല്ല.. പിന്നെ അയാളെ പ്രൊപ്പോസ് ചെയ്തതല്ലേ ഞാൻ.. അതിന്റെ ഒരു ചമ്മൽ ” ശിവ പറഞ്ഞു. “ഓ പ്രൊപ്പോസ് ചെയ്ത അയാൾക്ക്‌ ഇല്ലാത്ത ചമ്മലാ നിനക്ക്.. ” മരിയ ചിറി കോട്ടി, 😏 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 “ദേവ്, ” അഥിതി വിളിച്ചു.. അവൻ തിരിഞ്ഞു നോക്കിട്ടു പിന്നെയും നടന്നു. “ദേവ് അവിടെ ഒന്ന് നിന്നെ ” അഥിതി അവന്റെ പുറകേ ഓടി അവനു ഒപ്പം എത്തി കൂടെ നടന്നു…

“ദേവ് നീ എന്തിനാ ആ പിള്ളേരോട് സംസാരിക്കാൻ പോയെ ” അഥിതി പുരികം ചുളിച്ചു.. “ഏതു പിള്ളേർ “? “ആ ലൈബ്രറിയിൽ വച്ചു കണ്ടില്ലേ.. അവരോടു ” “ഓ അവരോ.. അവരോടു സംസാരിച്ചാൽ എന്താ കുഴപ്പം ” “അതു… അതു…. അതു എനിക്ക് ഇഷ്ട്ടം അല്ല ” ദേവ് അവളെ പുരികം ചുളിച്ചു നോക്കി. “നിന്റെ ഇഷ്ട്ടം നോക്കിട്ടാന്നോ ഞാൻ ആരോട് മിണ്ടണം മിണ്ടണ്ട എന്ന് തീരുമാനിക്കുന്നേ ” “അതു.. അതു.. അങ്ങനെ അല്ല ദേവ്.. ” “ഏതു എങ്ങനെ അല്ലെന്നു… ദേ നോക്ക് അഥിതി, താൻ എന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മകൾ ഒക്കെ ആയിരിക്കാം … പക്ഷേ എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടാൻ വരരുത്… കേട്ടല്ലോ… don’t repeat it again.. ”

അവൾക്കു നേരെ വിരൽ ചൂണ്ടിക്കൊണ്ട് ദേവ് പറഞ്ഞു.. ദേഷ്യപ്പെട്ടു അവൻ അവിടെ നിന്നും പോയി.. ആരെങ്കിലും കണ്ടോ എന്ന് ചുറ്റും കണ്ണോടിച്ചു നോക്കി… അപ്പോഴാണ് ലൈബ്രറി സ്റ്റെപ്പിന്റെ അടുത്ത് നിന്നു അവളെ നോക്കി നിൽക്കുന്ന ശിവ and ടീമിനെ കാണുന്നേ.. അവൾ അവരുടെ അടുത്തേക്ക് ദേഷ്യത്തിൽ പാഞ്ഞു ചെന്നു.. മുഖം ഒക്കെ ദേഷ്യം കൊണ്ട് ചുമന്നു.. “ഡീ, നീ കാരണം ദേവ് ഇന്ന് എന്നോട് ദേഷ്യപ്പെട്ടു… നോക്കിക്കോ ഇതിനു ഞാൻ നിന്നോട് പകരം ചോദിച്ചിരിക്കും.. നീ ചെവിയിൽ നുള്ളിക്കോ.. അഥിതിയാ പറയുന്നേ…. അഥിതി വർമ്മ.. ” അതും പറഞ്ഞു അവൾ അവിടെ നിന്നും പോയി

ശിവയും ടീമും വായും തുറന്നു നിൽക്കുവായിരുന്നു… “അല്ല എന്താ ഇവിടെ ഇപ്പോ സംഭവിച്ചേ? ” മരിയ ചോദിച്ചു.. “ആ…. അവൾ എന്തിനാ ഇവളോട് ദേഷ്യപ്പെട്ടേ? തനു ചോദിച്ചു “അതേ.. ഇവൾ കാരണം ആ ചേട്ടൻ അവളോട്‌ ദേഷ്യപ്പെട്ടുപോലും… അതിനു ഇവൾ എന്തു ചെയ്തു “? മരിയ ചോദിച്ചു “നിങ്ങൾ എന്താ പിള്ളേരെ ചോദ്യം ചോദിച്ചു കളിക്കുന്നോ ” ആ ചോദിച്ചത് ശിവായ കേട്ടോ 😜 “എടി എന്നാലും അവൾ എന്തിനാ… നിന്നെ challenge ചെയ്തേ ” തനു ആണ് “ആഹാ എനിക്ക് എങ്ങനെ അറിയാം.. അതിനു വട്ടാ.. ” ശിവ പറഞ്ഞു “അല്ല എന്താ ഇവിടെ ഒരു ചർച്ച… പാർട്ടി ഓഫീസ് ഇങ്ങോട്ട് മാറ്റിയോ ” എന്നു ചോദിച്ചു വരുൺ അവരുടെ അടുത്തേക്ക് വന്നു..

“ഇയാൾ എപ്പോഴും നമ്മുടെ കൂടെ ഉണ്ടല്ലോ… എവിടെ പോയാലും കാണും… ഇയാൾ എന്താ കുമ്പിടിയാന്നോ ” മരിയ തനുവിനോട് ചോദിച്ചു.. അവളുടെ ചോദ്യം കേട്ടു തനു അറിയാതെ ചിരിച്ചു പോയി… ശിവയും വരുണും അവരെ നോക്കി.. ശിവ എന്താ എന്നു ഗോഷ്ടി കാണിച്ചു… തനു ഒന്നും ഇല്ലെന്നു ചുമലനാക്കി തിരിച്ചും ഗോഷ്ടി കാണിച്ചു 😬 “ഇലെക്ഷൻ എവിടെ വരെ ആയി “ശിവ അനേഷിച്ചു.. “ഹ്മ്മ് കുഴപ്പം ഇല്ലാതെ പോകുന്നു..എല്ലാ പാർട്ടിയുടെയും ചെയർമാൻ സീറ്റ്‌ തീരുമാനം ആയി.. ബാക്കി ഒക്കെ വർക്ക്‌ പ്രോഗ്രെസ്സിൽ ആണ്… ” “ആരൊക്കയാ ചെയർമാൻ സീറ്റിൽ മത്സരിക്കുന്നേ ” ശിവ ചോദിച്ചു “ഞാൻ, അഥിതി, sai, മനു ” ‘അഥിതി ‘എന്ന പേര് കേട്ടതും 3പേരും ഒന്നും നിന്നു… “എന്താ..

എന്തുപറ്റി.. ” വരുൺ അവരെ നോക്കി ചോദിച്ചു.. “ചേട്ടൻ ഇപ്പോ പറഞ്ഞ ‘അഥിതി’…? തനു സംശയത്തോടെ നിർത്തി.. “ഓ അവളോ….ഇവിടെ b.com 3ഇയർ ആണ്.. ആ ദേവ് നാഥിന്റെ ക്ലാസ്സ്‌മേറ്റ് ആണ്.. പിന്നെ അവർ രണ്ടുപേരും ‘ഫാമിലി ഫ്രണ്ട്‌സ്’ ആണ്..നിങ്ങൾക്കു അവളെ അറിയാമോ ” ‘ഫാമിലി ഫ്രണ്ട്‌സ് ‘ എന്ന വാക്ക് തനുവിലും മരിയയിലും ഉടക്കി.. ഉടൻ മരിയ തനുവിനോട് ‘ഇപ്പോ എങ്ങനെ ഉണ്ട്.. ഇതു അതു തന്നെ’ എന്നു കണ്ണു കൊണ്ട് ഭരതനാട്ടിയം കളിച്ചു.. അപ്പോൾ തനു അതു മനസിലാക്കി തിരിച്ചു ‘അതേ ‘എന്നു തലയാട്ടി എന്നാൽ ഇതൊന്നും മനസിലാവാതെ അവരെ നോക്കി നിൽക്കുവായിരുന്നു ശിവ. അവൾ ‘എന്താ എന്നുള്ള അർത്ഥത്തിൽ പുരികം ഉയർത്തി..

മരിയക്ക് അതു കണ്ടപ്പോൾ ചൊറിഞ്ഞു വന്നു.. അവൾ നാക്ക്‌ കടിച്ചു കാണിച്ചു… ഇതൊന്നും അറിയാതെ പാവം വരുൺ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.. അവരുടെ പ്രതികരണം ഒന്നും കിട്ടാതെ വന്നപ്പോൾ തിരിഞ്ഞു നോക്കി.. “ആഹാ ഞാൻ ഇവിടെ ഘോരം ഘോരം പ്രസംഗിക്കുമ്പോൾ നിങ്ങൾ ഇവിടെ കണ്ണും കണ്ണും തമ്മിൽ കഥകൾ കൈ മാറി കളിക്കുവാ ” അവർ പെട്ടന്ന് വരുണിനെ നോക്കി.. ചിരിച്ചു.. “നിങ്ങൾക്ക് അവളെ അറിയാമോ “അവൻ വീണ്ടും ചോദ്യം റിപീറ്റ് ചെയ്തു.. “അങ്ങനെ അറിയില്ല.. കണ്ടിട്ടുണ്ട് ” തനു പറഞ്ഞു “ഹ്മ്മ് അതിന്റെ മുന്നിൽ ഒന്നും ചെന്നു പെടാതെ നോക്കിക്കോ.. ഏറ്റ സാധനമാ…

ഒരു പിരി ലൂസാ ” അവൻ ചിരിച്ചു.. “അതു എനിക്ക് അതിനെ കണ്ടപ്പോഴേ തോന്നി ” മരിയ പറഞ്ഞു… “അതുശരിയാ നിന്നെ കണ്ടപ്പോഴും എനിക്കും അതേ പോലെ ഫീൽ ചെയ്തു.. ” വരുൺ തിരിച്ചു കൌണ്ടർ അടിച്ചു… മരിയക്ക് അതു പിടിച്ചില്ല… അവൾ അവനെ തുറിച്ചു നോക്കി.. ബാക്കിയുള്ളവർക്ക് ചിരി നിർത്താനും കഴിഞ്ഞില്ല.. 😄😄😄😄😄😄😄😄😄😄😄😄 അങ്ങനെ ഇലെക്ഷൻ ഡേറ്റ് വന്നു.. മത്സരാർത്ഥികൾ എല്ലാം കട്ടക്ക് എല്ലാവരുടെയും കാലു പിടിക്കുന്നുണ്ട്… ഇലക്ഷന് ഡേറ്റ് വന്നതോടെ കൂടി എല്ലാ ചേട്ടൻമാരും ചേച്ചിമാരും എല്ലാവരെയും മെയിൻ റോഡ് വരെ കൊണ്ടാക്കുന്നുണ്ട്..

വേറെ ഒന്നും അല്ല വോട്ട് ചോദിച്ചു ചോദിച്ചു.. അങ്ങ് വരെ എത്തി പോകുന്നതാ,😜 ഇലക്ഷന് ഇനി രണ്ടുദിവസം കൂടെ ബാക്കി ഉള്ളു.. ഇന്ന് കലാശക്കൊട്ടായിരുന്നു…. എല്ലാം ഭംഗിയായി നടന്നു… ഉച്ചക്ക് ശേഷം ശിവ റെക്കോർഡ് submit ചെയ്യാൻ ഫിസിക്സ്‌ ഡിപ്പാർട്മെന്റിൽ പോയി കുറച്ചു ഉള്ളിൽ ആണ് ഫിസിക്സ്‌ ഡിപ്പാർട്മെന്റ്.. ഈ സമയം മരിയയും തനുവും പരസ്പരം കത്തി അടിച്ചു കൊല്ലുവായിരുന്നു…. കുറച്ചു കഴിഞ്ഞപ്പോൾ പുറത്തു വലിയ ബഹളം.. നോക്കിയപ്പോൾ പൊരിഞ്ഞ അടി…. പക്ഷേ ഇതൊന്നും അറിയാതെ ശിവ റെക്കോർഡ് കൊണ്ട് പോയി ഡിപ്പാർട്മെന്റ് ഇൽ വച്ചു..

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 5

മനം പോലെ മംഗല്യം : ഭാഗം 6

മനം പോലെ മംഗല്യം : ഭാഗം 7

മനം പോലെ മംഗല്യം : ഭാഗം 8

മനം പോലെ മംഗല്യം : ഭാഗം 9

മനം പോലെ മംഗല്യം : ഭാഗം 10