Wednesday, January 22, 2025
Novel

ലയനം : ഭാഗം 30

എഴുത്തുകാരി: ദുർഗ ലക്ഷ്മി

പാതിരാ കാറ്റിൽ ഉയർന്നു പൊങ്ങുന്ന ചെറിയ കോടമഞ്ഞിൽ ചെറുതായി വിറക്കാൻ തുടങ്ങിയപ്പോൾ ലെച്ചു അർജുന്റെ അടുത്തേക്ക് കുറച്ചു കൂടി പറ്റി ചേർന്ന് ഇരുന്നു. “അശ്വതി ഉറങ്ങിയോ ലെച്ചു “,പെട്ടെന്ന് എന്തോ ആലോചിച്ചത് പോലെ അവൻ ചോദിച്ചു. “ആഹ് ഉറങ്ങി ഏട്ടാ…അപ്പോഴാ ഞാൻ റൂമിലേക്ക് വന്നത്.ഞാനും കൂടി ഇന്ന് അവിടെ കിടക്കാം എന്ന് പറഞ്ഞതാ… പക്ഷെ ചേച്ചി സമ്മതിച്ചില്ല… “,ലെച്ചു വിഷമത്തോടെ പറഞ്ഞത് കേട്ട് അർജുൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു. “തണുക്കുന്നു ഏട്ടാ… വാ അകത്തു പോകാം “,പെട്ടെന്ന് ആണ് അർജുന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് ലെച്ചു അത് പറഞ്ഞത്.എന്നാൽ അവൻ അത് കേട്ട ഭാവം കാണിക്കാതെ ഇരുന്നു.

“ഏട്ടാ…. “, അവൾ ദയനീയമായി വീണ്ടും വിളിച്ചത് കേട്ട് അർജുൻ കുറച്ചു സമയം ലെച്ചുവിനെ നോക്കി അങ്ങനെ ഇരുന്നു. “ഈ തണുപ്പിൽ എങ്ങനെ ഇരിക്കുമ്പോൾ എന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും നിനക്ക് തോന്നുന്നില്ലേ പെണ്ണെ “,ലെച്ചുവിനെ വലിച്ചു ദേഹത്തെക്ക് ഇട്ട് അർജുൻ അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് ചോദിച്ചു. “പിന്നെ ഈ തണുപ്പ് കൊണ്ട് പുറത്തിരിക്കുമ്പോൾ ആരെയെങ്കിലും ഒന്ന് കെട്ടിപിടിക്കാൻ കിട്ടിയാൽ മതി എന്നല്ലേ എല്ലാരും ചിന്തിക്കുക ഏട്ടാ… “,ലെച്ചു വീണ്ടും നിഷ്കളങ്കമായി ചോദിച്ചത് കേട്ട് അപ്പോൾ പക്ഷെ അർജുന് അവളോട് വീണ്ടും സ്നേഹം കൂടുകയാണ് ചെയ്തത്.

“അത് ശരിയാ…അത് കൊണ്ട് എന്റെ കുട്ടി വാ… നമുക്ക് പോയി ഉറങ്ങാം… നാളെ രാവിലെ തന്നെ ഒരുപാട് പണി ഉള്ളതാ “,അകത്തു നിന്നും വന്നത് പോലെ ലെച്ചുവിനെ കൈയിൽ കോരി എടുത്തു അർജുൻ നടന്നു കൊണ്ട് പറഞ്ഞു. “രാഹുൽ ഏട്ടനെ വിളിച്ചു പറഞ്ഞില്ലേ ഏട്ടാ…അശ്വതി ചേച്ചിക്ക് പ്രശ്നം ഒന്നും ഉണ്ടാവരുത്… എനിക്ക് അത്രയേ ഉള്ളൂ “, ലൈറ്റ് ഓഫ്‌ ചെയ്ത് അർജുൻ കിടന്ന ഉടനെ തന്നെ ലെച്ചു അവന്റെ നെഞ്ചിൽ കയറി കിടന്ന് കൊണ്ട് ചോദിച്ചു. “അതൊന്നും ആലോചിച്ചു ഈ കുഞ്ഞു തല ചൂടാക്കേണ്ട…എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട് “, അർജുൻ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

“ഏട്ടാ…ഈ മനസ്സ് വിങ്ങുന്നത് ഞാൻ അറിയുന്നുണ്ട് ട്ടോ….ചേച്ചി ഒന്ന് ഓക്കേ ആവട്ടെ…എന്നിട്ട് മുതലും പലിശയും എല്ലാം ചേർത്ത് ഞാൻ തന്നോളാം ട്ടോ “,പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞത് കേട്ട് അർജുൻ ഒന്ന് അമ്പരന്നു. “കുട്ടി ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട…ഉറങ്ങിക്കോ ട്ടോ, എല്ലാം നമ്മൾ വിചാരിച്ചത് പോലെ തന്നെ നടക്കും… നടത്തി എടുക്കും നമ്മൾ “, ലെച്ചുവിന്റെ പുറത്തു പതുകെ തട്ടി കൊണ്ട് അർജുൻ അവളെ ഉറക്കി തുടങ്ങിയപ്പോൾ തൊട്ടടുത്ത മുറിയിൽ ലെച്ചുവും ഒപ്പം ഉള്ള കുട്ടിക്കാല ഓർമകളിൽ മുഴുകി ഉറങ്ങുകയായിരുന്നു അശ്വതി. ————- ബീച്ച് റിസോർട്ടിൽ പ്രിയയുമായി സംസാരിച്ചിരിക്കുകയായിരുന്നു മനു.

“എന്നാലും അശ്വതി ഇങ്ങനെ മാറും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല…അവളെ എത്രയും പെട്ടെന്ന് ഒതുക്കിയില്ല എങ്കിൽ നമ്മളുടെ പദ്ധതികൾ എല്ലാം തകിടം മറിയും “, പ്രിയ ആശങ്കയോടെ പറഞ്ഞത് കേട്ട് മനു ക്രൂരമായി ഒന്ന് ചിരിച്ചു. “അവൾ നമുക്ക് എതിരെ ചെറു വിരൽ പോലും അനക്കില്ല.അതിനുള്ള പണി കൊടുത്തിട്ടുണ്ട് ഞാൻ അവൾക്ക്… അവൾ ഇപ്പോൾ വരും… സൊ താൻ വേഗം പോകാൻ നോക്ക് “, പ്രിയയുടെ ആ സമയത്തുള്ള വരവ് അത്ര ഇഷ്ടപ്പെടാത്തതു പോലെ മനു പറഞ്ഞത് കേട്ട് അവൾ ഒന്ന് ചിരിച്ചു. “അവളെ അത്രക്ക് കൊതിച്ചു പോയി എന്ന് തോന്നുന്നല്ലോ നിന്റെ വെപ്രാളം കണ്ടിട്ട്….

ഇന്ന് ഒറ്റക്കെ ഉള്ളോ, അതോ ഫ്രിണ്ട്സ് ആരെങ്കിലും ഉണ്ടോ “,അവനെ വിടാൻ ഭാവം ഇല്ല എന്ന പോലെ പ്രിയ വീണ്ടും ചോദിച്ചു. “വേറെ ആരും ഇല്ല….ഒരു പ്രാവശ്യം ഒന്നും പോരാ അവളിൽ ഉള്ള കൊതി തീരാൻ…. കണ്ട അന്ന് മുതൽ ലക്ഷ്മിയെക്കാൾ കൂടുതൽ ഞാൻ ആഗ്രഹിച്ചു പോയതാ അവളെ !”, അശ്വതിയുടെ രൂപം മനസ്സിൽ ആലോചിച്ചു മനു പ്രിയയുടെ കൈയിലെ ഞരമ്പ് പരിശോധിച്ചു കൊണ്ട് പറഞ്ഞു. “വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും നീ എനിക്ക് ഡ്രഗസ് തന്നത് കൊണ്ടല്ലേ ഇപ്പോൾ എനിക്ക് വരേണ്ടി വന്നത്…അതില്ലാതെ പറ്റില്ല എന്ന അവസ്ഥയായി ഇപ്പോൾ…”,

അവളുടെ വരവിൽ അസ്വസ്ഥൻ ആയി ഇരിക്കുന്ന മനുവിന്റെ മുഖം കണ്ടു ചിരിയോടെ പ്രിയ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ മനു മരുന്ന് അവളുടെ ഞരമ്പിലേക്ക് കയറ്റിയിരുന്നു. ഉടനെ തന്നെ പ്രിയ സ്വപ്നങ്ങളുടെ മായിക ലോകത്തിൽ അകപ്പെട്ടത് പോലെ കണ്ണുകൾ മുറുക്കി ചിമ്മി തുറന്നു.മുന്നിൽ ഇരിക്കുന്ന മനുവിനെ പോലും കുറച്ചു നേരത്തെക്ക് അവൾക്ക് കാണാൻ പറ്റിയില്ല… തിരഞ്ഞു വന്നത് കിട്ടിയ ഉടനെ തന്നെ പ്രിയ റൂമിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ അടുത്തത് നീ ആണ് എന്ന് പറയാതെ പറയുന്നുണ്ടായിരുന്നു അവളെ ഒട്ടാകെ ഉഴിഞ്ഞ മനുവിന്റെ കണ്ണുകൾ.

അന്ന് നേരം വെളുത്തിട്ട് അത്ര സമയം ആയിട്ടും ഒരു തുള്ളി മദ്യമൊ,മയക്കു മരുന്നോ അവൻ ഉപയോഗിച്ചിരുന്നില്ല.ലെച്ചുവിനോട് ഉള്ള എല്ലാ ദേഷ്യവും അശ്വതിക്ക് മേൽ തീർക്കാൻ ആയി തീരുമാനിച്ചുറപ്പിച്ചു നിൽക്കുകയായിരുന്നു മനു.അതിനാൽ സ്വബോധത്തോടെ തന്നെ ആവണം അശ്വതിയെ വരവേൽക്കെണ്ടത് എന്ന് അവന് നിർബന്ധം ആയിരുന്നു. കാരണം അർജുൻ ഉള്ളിടത്തോളം ലെച്ചുവിനെ കിട്ടുക എന്ന ആഗ്രഹം നടക്കില്ല എന്ന് അവന് ഏകദേശം ഉറപ്പായിരുന്നു.അത് പോലെ അർജുനെ വിചാരിക്കുന്ന പോലെ എളുപ്പത്തിൽ ഒഴിവാക്കാൻ കഴിയില്ല എന്നും കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ മനുവിന് കാണിച്ചു കൊടുത്തിട്ടുണ്ട്.

അത് കൊണ്ട് തന്നെ ആണ് അവൻ അശ്വതിയെയും പ്രിയയെയും നോട്ടം ഇട്ടത്…ഓരോന്ന് ആലോചിച്ചു കൊണ്ട് മനു അങ്ങനെ ഇരിക്കവേ ആണ് കാളിങ് ബെൽ മുഴങ്ങിയത്. പെട്ടെന്ന് വന്ന ഒരുതരം ഭ്രാന്തമായ ആവേശത്തോടെ മനു ഡോർ തുറക്കാൻ ആയി എഴുന്നേറ്റു.സത്യത്തിൽ അശ്വതി പറഞ്ഞത് പോലെ അനുസരിക്കുമൊ എന്ന് ചെറിയൊരു സംശയം അവന് : ഉണ്ടായിരുന്നു.എന്നാൽ അതൊക്കെ മാറിയ സന്തോഷവും അവന്റെ കാലുകളുടെ വേഗത കൂട്ടി. എന്നാൽ ഡോർ തുറന്ന മനു മുന്നിൽ നിൽക്കുന്ന ലെച്ചുവിനെ കണ്ടു ഒരുനിമിഷം അമ്പരന്നു. “എന്താ മനു ഏട്ടൻ ഇങ്ങനെ നോക്കുന്നത്…ലക്ഷ്മി തന്നെയാ ”

അവൾ വശ്യമായ ചിരിയോടെ അവനോട് പറഞ്ഞു. ഉടനെ തന്നെ ലെച്ചുവിന്റെ പുറകിൽ നിന്നും അശ്വതിയും അവന് മുന്നിലേക്ക് വന്നു. അതോടെ എല്ലാം ലെച്ചു അറിഞ്ഞു എന്ന് മനുവിന് മനസിലായി.അത് അവനിൽ ചെറിയൊരു ടെൻഷൻ ഉണ്ടാക്കി എങ്കിലും മനു ആ പേടി പുറത്തു കാണിക്കാതെ നിന്നു. “ആഹാ എന്റെ ഒരു ഭാഗ്യം നോക്കണേ,ചേച്ചിയെ പ്രതീക്ഷിച്ചിരുന്നപ്പോൾ ഇപ്പോൾ ഇതാ അനിയത്തി കൂടി വന്നിരിക്കുന്നു…ഞാൻ ഇന്ന് പൊളിക്കും “,അവർ രണ്ടു പേരെയും വൃത്തികേട്ട നോട്ടം നോക്കി മനു പറഞ്ഞത് കേട്ട് അശ്വതിക്ക് പേടി തോന്നി എങ്കിലും ലെച്ചു ചിരിച്ചു തന്നെ നിന്നു. “നിന്റെ പ്രതീക്ഷ ഒന്നും തെറ്റിക്കേണ്ട,ചേച്ചിയും അനിയത്തിയും കൂടി വന്നത് ഇന്ന് എല്ലാം പൊളിച്ചടുക്കാൻ വേണ്ടി തന്നെയാ…

ഇനി നാല് ചുവരുകൾക്ക് ഇപ്പുറം ഉള്ള ഒരു ലോകം കാണാതെ വിധം നിന്നെ പൂട്ടി കെട്ടും ഞങ്ങൾ… അതിനുള്ള പണി മുഴുവൻ ചെയ്തിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത് ട്ടോ “,അത്രയും നേരം ഉണ്ടായിരുന്ന വശ്യമായ പുഞ്ചിരി കളിയാക്കൽ സ്വരത്തിലേക്ക് പെട്ടെന്ന് ആണ് ലെച്ചു മാറ്റി പിടിച്ചത്. അപ്പോഴേക്കും അർജുനും രാഹുലും അങ്ങോട്ട് വന്നു. “പെങ്ങളെ ഞാൻ വൈകിയില്ലല്ലോ അല്ലെ …ആശാന് കാര്യങ്ങൾ എല്ലാം മനസിലായില്ലേ “, രാഹുൽ ദൃതിയിൽ നടന്നു കൊണ്ട് ലെച്ചുവിനോട് ചോദിച്ചു. “അത്ര പെട്ടെന്ന് സസ്പെൻസ് പൊളിച്ചാൽ എങ്ങനെ ആണ് അളിയാ…അതൊക്കെ പതുക്കെ അവന് പറഞ്ഞു കൊടുത്താൽ മതി “,

ലെച്ചു ചിരിയോടെ പറഞ്ഞത് കേട്ട് ഒന്നും മനസിലാവാതെ നിൽക്കുകയായിരുന്നു മനു. “ഇവിടെ വന്നു നിനക്കിട്ട് രണ്ടു പൊട്ടിക്കാൻ അറിയാത്തതു കൊണ്ടല്ല,അത് കൊണ്ട് നിനക്ക് ഒരു മാറ്റവും വരില്ല എന്ന് അറിയുന്നത് കൊണ്ടാ നേർ വഴി തന്നെ സ്വീകരിച്ചു എല്ലാം നിയമത്തിന്റെ വഴിക്ക് വിടാം എന്ന് ഞങ്ങൾ കരുതിയത് “, “ഇന്നലെ നീ ഇവളെ ഭീഷണി പെടുത്തിയത് അടക്കം എല്ലാം ഫോണിൽ റെക്കോർഡ് ആണ്…അത് മാത്രം അല്ല ഇപ്പോൾ ഇവിടെ നിന്നൊരുത്തി ഒരു ബോധവും ഇല്ലാതെ ഇറങ്ങി പോയില്ലേ…അതും കൂടി ചേർത്ത് ഏതായാലും മിനിമം 5 വർഷം ഒക്കെ അകത്തു കിടക്കാൻ ഉള്ള വകുപ്പ് ഉണ്ട് ”

“പെട്ടെന്ന് ഊരി വരാം എന്ന് നീ കരുതുകയെ വേണ്ട ട്ടോ…ഇതിൽ കുറച്ചു പേർസണൽ ഇന്റെരെസ്റ്റ്‌ കൂടി ഉണ്ട് ഈ നിൽക്കുന്ന രാഹുലിനു “, “നീ തൊടാൻ നോക്കിയത് അവന്റെ പെണ്ണിനെയാ…സൊ അതും കൂടി ചേർത്ത് ഇനി ഒരിക്കലും ഈ പണിക്ക് ഇറങ്ങാൻ പറ്റാത്തത് പോലെ ആക്കി തീർക്കും അവൻ “, മനുവിന്റെ അന്താളിപ്പ് കണ്ടു അർജുൻ കാര്യങ്ങൾ എല്ലാം വിശദമായി പറയാവേ സത്യത്തിൽ ഞെട്ടി നിന്നത് അശ്വതി ആയിരുന്നു. അവൾ രാഹുലിന്റെ മുഖത്തേക്ക് നോക്കി നിൽക്കെ തന്നെ അവൻ അശ്വതിയെ ചേർത്ത് പിടിച്ചു. “ഇവളോട് ചെയ്തതിന് മാത്രം അല്ല,എന്റെ ലെച്ചുട്ടിയോട് ചെയ്തതിനും നിന്നെ കൊണ്ട് ഞാൻ കണക്ക് പറയിക്കും…

അന്ന് പെട്ടെന്ന് തന്നെ നീ പുറത്തിറങ്ങിയപ്പോൾ തന്നെ നിന്നെ ഞാൻ നോട്ടം ഇട്ടതാ…എന്റെ പെണ്ണിന്റെ ആഗ്രഹം പോലെ ഇനി ഒരു കുട്ടിക്കും നിന്റെ ഉപദ്രവം ഉണ്ടാവില്ല ” രാഹുലും കൂടി പറഞ്ഞത് കേട്ട് മനുവിന് കാര്യങ്ങളുടെ കിടപ്പ് ഒരുവിധം മനസ്സിലായിരുന്നു.അവരുടെ സംസാരത്തിൽ നിന്നും എല്ലാം നഷ്ടപ്പെട്ടത് പോലെ ഒരു ഫീൽ മനുവിന് തോന്നി തുടങ്ങി.അപ്പോഴേക്കും പോലീസ്ക്കാർ വന്നിരുന്നു അവനെ കൊണ്ട് പോകാൻ. അവരുടെ കൂടെ നടക്കവേ ഇന്ന് മനുവിന്റെ തല താഴ്ന്നു തന്നെ ഇരുന്നു.അന്ന് ആദ്യം ആയി എന്ത് കൊണ്ടോ വല്ലാത്ത ഒരു പേടി അവനെ വന്നു പൊതിഞ്ഞു.

ആദ്യം ആയി ഒരു പെണ്ണ് അവന് എതിരെ ശബ്ദം ഉയർത്തിയപ്പോൾ അനുഭവിക്കേണ്ടി വന്ന കഷ്ടതകൾ മനുവിന്റെ മനസ്സിലൂടെ കടന്നു പോയി ആ നിമിഷങ്ങളിൽ.ഇനി ഒരു തിരിച്ചു വരവ് ഉണ്ടെങ്കിൽ അവരോട് പ്രതികാരം ചെയ്യണം എന്നൊക്കെയുള്ള ചിന്തയിൽ മനു ഒന്ന് തിരിഞ്ഞു നോക്കി എങ്കിലും കൈയും കെട്ടി അവനെ തന്നെ നോക്കി നിൽക്കുന്ന ലെച്ചുവിനെയും അശ്വതിയെയും കണ്ടപ്പോൾ തന്നെ അവൻ മുഖം തിരിച്ചു നടന്നു. “അശ്വതി,അച്ഛനെ കാണാൻ ഞാൻ വീട്ടിലേക്ക് വരുന്നുണ്ട് വീട്ടുകാരെ കൂട്ടി… തനിക്ക് എതിർപ്പ് ഒന്നും ഇല്ലലോ “,മനു പോയ പിറകെ പെട്ടെന്ന് ആണ് രാഹുൽ അശ്വതിയോട് ചോദിച്ചത്.

അത് കേട്ട് എന്ത് മറുപടി പറയണം എന്ന് അറിയാതെ അവൾ ലെച്ചുവിനെ നോക്കി.”അളിയൻ ധൈര്യം ആയി വായോ…എല്ലാം നമുക്ക് സെറ്റ് ആക്കാം…”, അശ്വതിയെ ചേർത്ത് പിടിച്ചു കൊണ്ട് ലെച്ചു പറഞ്ഞത് കേട്ട് അവളുടെ മുഖത്തു അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നത്തു കണ്ടു രാഹുലിനും സമാധാനം ആയി. അവരെ സംസാരിക്കാൻ ആയി വിട്ടു കൊണ്ട് അർജുൻ ലെച്ചുവിനെയും കൂട്ടി ബീച്ചിലൂടെ നടക്കാൻ തുടങ്ങി. “എന്താ ഏട്ടാ മുഖം വല്ലാതെ ഇരിക്കുന്നത്…വയ്യേ “,നേരത്തെ ഉണ്ടായിരുന്ന സന്തോഷം ഒന്നും ഇല്ലാതെ ഇരുണ്ട മുഖവുമായി നടക്കുന്ന അർജുനെ പിടിച്ചു നിർത്തി ലെച്ചു ചോദിച്ചു.

“അത് ലെച്ചു…നെക്സ്റ്റ് വീക്ക്‌ ആണ് ആ യൂസ് കമ്പനിയുമായി മീറ്റിംഗ് ഫിക്സ് ചെയ്തിരിക്കുന്നത്.ഡൽഹി ആണ് മീറ്റിംഗ് പ്ലേസ്…ഫ്രൈഡേ പോകേണ്ടി വരും എനിക്ക് “, മണലിൽ ഇരുന്ന് കൊണ്ട് അർജുൻ പറയുന്നത് കേട്ട് ലെച്ചുവിന്റെ മുഖം പെട്ടെന്ന് മങ്ങി എങ്കിലും അവൾ പെട്ടെന്ന് തന്നെ മുഖത്ത് വരുന്ന പതിവ് പുഞ്ചിരി വരുത്തി. “അതിനിപ്പോ എന്തിനാ സങ്കടപ്പെടുന്നത്…ഞാൻ സ്കോളർഷിപ് എക്സാം എഴുതി എടുക്കണം എന്ന് ഏട്ടൻ ആഗ്രഹിക്കുന്നത് പോലെ എന്റെ ആഗ്രഹം ആണ് ഈ ടൈ അപ്പ്‌…” “സൊ പോവുകയും വേണം,എല്ലാം നല്ലത് പോലെ ചെയ്ത് സംഭവം റെഡി ആക്കിട്ടു വരുകയും വേണം ”

അർജുന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ലെച്ചു പറഞ്ഞിട്ടും അവന്റെ മുഖം തെളിഞ്ഞില്ല. “നീ കൂടി വരുമോ ലെച്ചു കൂടെ…എനിക്ക് എന്തോ നിന്നെ ഇവിടെ ഒറ്റക്ക് നിർത്തിയിട്ട് പോയാൽ ഒരു സമാധാനം വരില്ല “, അർജുൻ അവളുടെ കൈ എടുത്തു അതിൽ പതുക്കെ തലോടി കൊണ്ട് ചോദിച്ചു. “അതിപ്പോൾ എന്നെ കൊണ്ട് പോകുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലെങ്കിൽ ഞാൻ വരും…ഇല്ലെങ്കിൽ വരില്ല… ” ലെച്ചു കുസൃതിയോടെ പറഞ്ഞത് കേട്ട് അർജുൻ അവളെ ഒന്ന് നോക്കി… “ആഹാ,അപ്പോൾ പിന്നെ നിന്റെ പഠിത്തമൊ…ഇപ്പോൾ എത്ര ദിവസം ആയി ആ ബുക്ക്‌ ഒന്ന് കൈ കൊണ്ട് തൊട്ടിട്ട്…

അത് ആലോചിക്കുമ്പോൾ ആണ് എനിക്ക് ഒരു വിഷമം “, അർജുൻ ആകെ വിഷമിച്ചു പറഞ്ഞു.അത് കേട്ട് ലെച്ചു കുറച്ചു നേരം എന്തോ ആലോചിച്ചു… “ഏട്ടാ,എനിക്ക് ജർമനിക്ക് പോകേണ്ട ഏട്ടാ…ഇവിടെ എങ്ങനെ ഒക്കെ ജീവിച്ചാൽ മതി…പേര് ഉണ്ടാക്കാൻ എന്തിനാ ജർമനി വരെ പോകുന്നത്…എവിടെ ആയാലും നമ്മൾ വർക്ക്‌ ചെയ്താൽ അതിനുള്ളത് നമ്മളെ തേടി വരും “, ലെച്ചു പ്രതീക്ഷയോടെ പറഞ്ഞത് കേട്ട് അർജുന്റെ മുഖം മാറി…. “ലെച്ചു ആ കാര്യം ഒഴികെ വേറെ എന്ത് വേണെങ്കിലും നീ പറഞ്ഞോ…ഇതു ഞാൻ സമ്മതിച്ചു തരില്ല…നീ പറഞ്ഞത് പോലെ നമ്മൾ കർമ്മങ്ങൾക്ക് ഉള്ള ഫലം നമുക്ക് കിട്ടും…

പക്ഷെ നീ അശ്വതിയോട് പറഞ്ഞത് പോലെ മറ്റുള്ളവർക് ഒരു വഴി കാണിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ ജീവിതത്തിന്റെ പരമമായ ധർമം…അത് നമ്മൾ ചെയ്യുക തന്നെ വേണം “, അവൻ ഗൗരവത്തിൽ പറഞ്ഞത് കേട്ട് ലെച്ചു പിന്നെ ഒന്നും മിണ്ടിയില്ല.അപ്പോഴേക്കും അശ്വതിയും രാഹുലും സംസാരിച്ചു തിരികെ വന്നു. “ഇനി എന്താ പരിപാടി ലെച്ചു “,അശ്വതി വന്നപ്പോൾ തന്നെ അവളോട് ചോദിച്ചു. “ചേച്ചിയെ വീട്ടിൽ കൊണ്ട് വിടാം ഞാൻ, വല്യച്ഛനെ കണ്ടിട്ട് കുറെ ആയില്ലേ “,അർജുനെ നോക്കിയാണ് ലെച്ചു അത് പറഞ്ഞത്. അത് കേട്ട് അവൻ നെറ്റി ചുളിച്ചു കൊണ്ട് ലെച്ചുവിനെ ഒന്ന് നോക്കി.

“ഏട്ടനെ രാഹുൽ ഏട്ടൻ കൊണ്ട് വിടും…ഞാൻ ചേച്ചിയെ കൊണ്ട് വിട്ടു വരാം “, അതും പറഞ്ഞു ലെച്ചു അശ്വതിയെയും വലിച്ചു കൊണ്ട് മുന്നോട്ട് നടക്കുമ്പോൾ അവൾക്ക് എന്താണ് പറ്റിയത് എന്ന് അറിയാതെ നിൽക്കുകയായിരുന്നു ബാക്കി ഉള്ളവർ. വണ്ടിയിൽ കയറുമ്പോൾ ലെച്ചുവിന്റെ വീർത്ത മുഖം കണ്ടു അശ്വതിക്ക് കാര്യം ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും തത്കാലം അവൾ അത് വേണ്ട എന്ന് വെച്ചു. വല്യമ്മയും ശ്രീദേവി അമ്മയും പുറത്തു തന്നെ ഉണ്ടായിരുന്നു അവർ ചെല്ലുമ്പോൾ.വണ്ടിയിൽ നിന്നും ഇറങ്ങിയ അശ്വതി ലെച്ചുവിന്റെ കൈയും പിടിച്ചു കൊണ്ടാണ് വീട്ടിലെക്ക് കയറിയത്.

“നീ എന്താ അച്ചു ഇവളെയും കൊണ്ട്… “,അവരെ ഒന്നിച്ചു കണ്ടു സംശയത്തോടെ ശ്രീദേവി ചോദിച്ചു. “അതെന്താ അപ്പച്ചി എനിക്ക് ഇവളുടെ കൂടെ വരാൻ പറ്റില്ലേ…”,അവരെ വലിയ മൈൻഡ് ഒന്നും ചെയ്യാതെ ലെച്ചുവിനെയും കൊണ്ട് അകത്തേക്ക് നടന്നു അശ്വതി ചോദിച്ചു. ആ സമയങ്ങളിൽ ഒന്നും തന്നെ ലെച്ചു സംസാരിക്കുക പോയിട്ട് അവരെ തല ഉയർത്തി ഒന്ന് നോക്കുക പോലും ചെയ്തില്ല. “എടി…എന്ന് മുതൽ ആണ്‌ നീ ഇവളും ആയി കൂട്ടുകൂടാൻ തുടങ്ങിയത്… ഇവളുടെ കൂടെ ആയിരുന്നോ നീ ഇന്നലെ ”

വല്യമ്മയും ദേഷ്യത്തോടെ അശ്വതിയോട് ചോദിച്ചു. “എന്നും എന്റെ മനസ്സിൽ ഇവൾ എന്റെ ലെച്ചു വാവ തന്നെ ആയിരുന്നു… നിങ്ങൾ രണ്ട് പേരും കൂടിയാണ് അത് മാറ്റി എടുത്തത്…ഇനിയും നിങ്ങളുടെ താളത്തിന് ഒത്തു തുള്ളാൻ എനിക്ക് പറ്റില്ല….ഇന്ന് മുതൽ ലെച്ചുന് തോന്നുമ്പോൾ എല്ലാം അവൾ ഇവിടെ വരും,താമസിക്കും… നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് എല്ലാം നിങ്ങൾ ചെയ്തോ “, ഗൗരവത്തിൽ അമ്മയോടും അപ്പച്ചിയോടും പറഞ്ഞു അശ്വതി ലെച്ചുവുമായി അകത്തേ?

തുടരും –

ലയനം : ഭാഗം 29