Thursday, January 23, 2025
Novel

ക്ഷണപത്രം : ഭാഗം 4

എഴുത്തുകാരി: RASNA RASU

* പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട്. മനുഷ്യപുത്രിക്ക് തല ചായ്ക്കാൻ മണിലിടമില്ല… മണിലിടമില്ല* ദൂരെ നിന്ന് ഒഴുകിവരുന്ന അപശബ്ദം കേട്ട് നടാഷ് കാത് കൂർപ്പിച്ചു. “”” ഇതവളുടെ ശബ്ദമല്ലേ… ഇവളെ ഇന്ന് ഞാൻ…..!!! ടീ നയനേ……””” പാഞ്ഞടുത്ത് കൊണ്ട് വന്ന നടാഷ് മുന്നിലെ കാഴ്ച കണ്ട് ഒരു നിമിഷം തറഞ്ഞ് നിന്നു പോയി. റോഡിൽ ശവാസനത്തിൽ കിടക്കുന്ന നയന.. എന്തോ പിച്ചു പേയും ഇടയ്ക്ക് പറയുന്നുണ്ട്. “”” ഈ പെണ്ണിത് എന്തോന്നാ കാണിക്കുന്നത്?”””

ഒന്നാത്മഗതിച്ച് കൊണ്ട് നടാഷ് അവളടു ടെ സമീപം പോയി കുത്തിരുന്നു. “”” ടീ… ടീ നയനേ… എണീക്കടീ..നിനക്ക് കിടക്കാൻ റോഡാണോ കിട്ടിയത്? അടുത്തൊരു റെയിൽവേ ട്രാക്ക് ഇല്ലായിരുന്നോ ?അവിടെ പോയി തല വയ്ക്കടീ പ്രാന്തി…!!””” കലിപ്പോടെ പിറുപിറുക്കുന്ന അവനെ ഒന്ന് ചൂഴ്ന്ന് നോക്കി കൊണ്ടവൾ ചുണ്ടത്തു വിരൽ വച്ചു. “”” അച്ഛനല്ലേ….!!!?””” അവനെ നോക്കി കൊണ്ടവൾ നിഷ്കളങ്കതയോടെ ചോദിച്ചു. “”” ആണടീ.. അടുത്തൊരു പള്ളിയുണ്ട്. അവിടുത്തെ പള്ളിലച്ചനാ..കുർബാന കഴിഞ്ഞ് വരുവാ… നീ ഏത് ബ്രാൻഡാ കുഞ്ഞേ അടിച്ചത്?””” “”” അച്ഛാ… അച്ഛന്റെ മുടിക്കെന്ത് പറ്റി?”

“” അവന്റെ മുടി പിടിച്ച് വലിച്ച് കൊണ്ട് അവൾ കളിച്ച് കൊണ്ടിരുന്നു. “”” അടങ്ങിയിരിക്കെടീ..,എന്റെ തല.. പോത്ത്..!! കണ്ണിൽ കണ്ടത് ബോധമില്ലാതെ കുടിച്ച് കേറ്റിയതും പോരാ.. ഈ കോപ്രായവും സഹിക്കണമല്ലോ..!!!””” “”” അച്ഛാ.. എനിക്ക് തലവേദനിക്കുന്നു.”” നെറ്റിയിൽ ഇടിച്ച് കൊണ്ട് കൊച്ച് കുഞ്ഞിനെ പോലെയവൾ ചുണ്ട് പിളർത്തി. “”” വേദനിക്കണമെടീ.. കണ്ടിൽ കണ്ടത് കുടിക്കുമ്പോൾ ഓർക്കണമായിരുന്നു. ഇനി ഈ സാധനത്തിനെ എങ്ങനെ വീട്ടിലെത്തിക്കും?””” നടാഷ് ഫോണെടുത്ത് കൊണ്ട് അർഥവിന് ഡയൽ ചെയ്തു. ഇതേ സമയം അർഥവും നടാഷിനെ തിരഞ്ഞ് നടക്കുകയായിരുന്നു.

“”” ഹലോ ചേട്ടാ.. ഇതെവിടെയാ? ഇവിടെ എല്ലാരും ചോദിക്കുന്നു….!!!””” “”” അതവിടെ നിൽക്കട്ടെ.. നീ കാറുമായി വേഗം ഗേറ്റിലേക്ക് വാ.. ഞാനവിടെയുണ്ട്..””” “”” എന്തിനാ ചേട്ടാ ? വല്ല പ്രശ്നവുമുണ്ടോ…?””” “”” നീ ഞാൻ പറയുന്നത് കേട്ടാൽ മതി.. അച്ഛനോടും അമ്മയോടും പറയണ്ട…””” “””മ്മ്മ്.. ശരി…!!!””” ഫോൺ വച്ച് കൊണ്ട് പുറത്തേക്കിറങ്ങുമ്പോഴാണ് ആരോ ആയി കൂട്ടിയിടിച്ചത്. ഇടിയുടെ ഫോമിൽ അവരുടെ കൈയ്യിലുണ്ടായിരുന്ന ഭക്ഷണ പാത്രം മുഴുവൻ അർഥവിന്റെ ഡ്രെസിലേക്ക് മറിഞ്ഞു. “”” സോറി ചേട്ടാ… ഞാൻ കണ്ടില്ലായിരുന്നു…!!!””” തന്റെ പുതിയ കോട്ടിൽ മഞ്ഞ കറയായതിന്റെ നിരാശ മൊത്തം അർഥവിന്റെ മുഖത്ത് ഉണ്ടായിരുന്നു.

“”” it’s okay……!!!!””” സമയമില്ലാത്തതിനാൽ വേഗം പോകാൻ നിന്നപ്പോഴാണ് ആ പെൺകുട്ടി വീണ്ടും പിടിച്ച് വച്ചത്. “”” lam really sorry. ദാ ടിഷ്യു പേപ്പർ…””” അടുത്തുള്ള ടിഷ്യു പേപ്പർ ഏന്തിവലിഞ്ഞെടുക്കാൻ ശ്രമിച്ചതും അതിനടുത്തുള്ള ഐസ്ക്രീം ബൗൾ അവളുടെ കൈ തട്ടി വീണ്ടും അർഥവി ന്റെ മുഖത്തേക്ക് വീണു. ഈ പ്രാവശ്യം അർഥവിന് നന്നായി ദേഷ്യം വന്നിരുന്നു. ചുവന്ന കണ്ണുകളോടെ അവൾക്ക് നേരെ രൂക്ഷമായി നോക്കി കൊണ്ടവൻ ടിഷ്യു പേപ്പറിൽ മുഖം അമർത്തി തുടച്ച് കൊണ്ട് ഇംഗ്ലീഷിൽ അവളോട് നാല് ചീത്ത വച്ച് കാച്ചി. തേങ്ങികരയാൻ നിൽക്കുന്ന അവളെ വീണ്ടും തുറിച്ച് നോക്കി കൊണ്ടവൻ ഗേറ്റിനടുത്തേക്ക് കാറ് കൊണ്ട് ചെന്നു.

ആരെയും കാണാഞ്ഞിട്ട് ഫോണെടുത്ത് വിളിക്കാൻ നോക്കുമ്പോഴാ എന്തോ സാധനം വന്ന് പുറത്ത് അടിച്ചത്. “”” എന്റമ്മേ……”””” അലറി വിളിച്ച് കൊണ്ട് പിറകിലേക്ക് നോക്കിയ അർഥവ് ഒരു നിമിഷം വായ പൊളിച്ച് നിന്ന് പോയി. “””നീയല്ലേ എന്റെ കട്ടറെടുത്തത്? പറയടാ…. പറയാൻ…””” അവന്റെ കഴുത്തിന് പിടിച്ച് കൊണ്ട് നയന ഭദ്രകാളി രൂപം കൊണ്ടു. “”” ചേട്ടാ…. രക്ഷിക്ക്… ഞാൻ….”””” കഴിയുന്ന രീതിയിൽ ശബ്ദം പുറത്തെടുത്ത് കൊണ്ടവൻ അലറി വിളിച്ചു. “””” ഇവളെ ഞാൻ……!!!!”””” അവളെ പിടിച്ച് മാറ്റി കൊണ്ടൻ കൈ രണ്ടും സാരി തലപ്പ് കൊണ്ട് പിറകിലേക്ക് കെട്ടി വച്ചു. “”” ചേട്ടാ… ഇതെന്താ സംഭവം? ചേട്ടത്തിക്ക് വട്ടായോ…!!!”

“” കഴുത്ത് ഒന്നിളക്കി കൊണ്ടവൻ ദയനീയതയോടെ ചോദിച്ചു. “””എന്തോ മാറി കുടിച്ചതാ..കണ്ടിട്ട് വോഡ്ക ആണെന്ന് തോന്നുന്നു. കുറേ നേരായി തുടങ്ങിയിട്ട്.. ഇത്രയും നേരം എന്റെ മേലായിരുന്നു അക്രമം…””” “”” ഒരു നിമിഷം ഞാനെന്റെ മരണം കണ്ടു. എന്തൊരു പിടിയായിരുന്നു.. ശ്വാസം പോലും കിട്ടിയില്ല””” “”” അച്ഛാ… എന്നെ എടുക്കുവോ.. വാവയ്ക്ക് കാല് വേദനിക്കുന്നു….””” റോഡിലിരുന്ന് കൊണ്ടവൾ വാശി പിടിച്ചു. “”” അച്ഛനോ…എന്താ ചേട്ടാ ഇത്?””” “”” നിൽക്ക് ഇതിപ്പം റെഡിയാക്കി തരാം.. നീ വണ്ടി എടുക്ക്. അച്ഛനും അമ്മയും വരുന്നതിന് മുമ്പ് ഇതിനെ വീട്ടിലാക്കണം.. രാവിലെ ബോധം വരട്ടെ..

ഞാൻ അറിഞ്ഞ് കൊടുക്കുന്നുണ്ട്.””” അവന് നിർദ്ദേശം കൊടുത്ത് കൊണ്ട് നടാഷ് നയനക്ക് നേരെ തിരിഞ്ഞു. “”” അച്ഛന്റെ വാവക്ക് വേദനയെടുക്കുന്നുണ്ടോടാ… വാ കുട്ടാ.. അച്ഛൻ എടുക്കാലോ..!!!””” അവൾക്ക് നേരെ കൈമാടി വിളിച്ചതും അവൾ ഓടിച്ചാടി അവന്റെ അടുത്ത് പോയി നിന്നു. അവളെയും കൈയ്യിൽ താങ്ങി കൊണ്ടവൻ കാറിന്റെ പിറകിൽ ആയി കയറി… “”” അച്ഛാ.. എനിക്ക് ഉറക്കം വരുന്നു. ഒരു താരാട്ട് പാടി താ…..””” അവന്റെ നെഞ്ചിൽ തലചായ്ച്ച് കൊണ്ടവൾ മന്ത്രിച്ചു.. “”” ഹഹഹഹ…..!!!””” മുൻസിറ്റീൽ ഇരുന്ന് കാറോടിക്കുന്ന അർഥവിന് ചിരി പൊട്ടി. “”” എന്തുവാടാ ഇളിക്കുന്നത്..? നേരെ നോക്കി വണ്ടി ഓടിക്കടാ പരട്ടെ…””” അവന് നേരെ മുരണ്ട് കൊണ്ടവൻ അവളെ നോക്കി. “”

” എന്റെ മുത്തല്ലേ… ഇങ്ങനെ നാണം കെടുത്താതെടീ… വാവ ചാച്ചാൻ നോക്ക്..””” “”” പറ്റില്ല. അച്ഛായി എനിക്ക് താരാട്ട് പാടി തന്നാൽ മോള് പെട്ടെന്ന് ഉറങ്ങും…””” “”” ഒന്ന് പാടികൊടുത്തേക്ക് ചേട്ടാ.. അന്യരൊന്നുമലല്ലോ സ്വന്തം ഭാര്യയല്ലേ.?'”” നടാഷിനെ നോക്കി കണ്ണിരുക്കി കൊണ്ട് അഥർവ് പറഞ്ഞു. “”” ബോധം വരട്ടെടീ..നിനക്ക് ഞാൻ കാണിച്ച് തരാം.. ആരാ നടരാഷ് എന്ന്…””” ഒന്ന് ആത്മഗതിച്ച് കൊണ്ടവൻ പാടാൻ തുടങ്ങി.

*ചാഞ്ചാടിയാടി ഉറങ്ങു നീ…. ചരിഞ്ഞാടിയാടി ഉറങ്ങു നീ…. ആകാശത്തൂഞ്ഞാലാടു നീ… കാണാക്കിനാക്കണ്ടുറങ്ങു നീ…. [ചാഞ്ചാടി] അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം… കൽക്കണ്ട കുന്നൊന്നു കാണായ്‌ വരും…. കൽക്കണ്ട കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം…. അമ്പിളി തമ്പ്രാന്റെ കോലോം കാണാം… ആ കോലോത്തെത്തുമ്പോൾ അവിടെ… എന്തൊരു രസമെന്നൊ… പാൽക്കാവടിയുണ്ട്‌… അരികെ പായസപ്പുഴയുണ്ട്‌…. അവിടെ കാത്തുകാത്തൊരമ്മയിരിപ്പുണ്ട്‌….. [ചാഞ്ചാടി] അമ്മ നടക്കുമ്പോൾ ആകാശ…. ചെമ്പൊന്നിൻ… ചിലമ്പാകെ ചിലമ്പുന്ന പാദസ്വരം…. അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം… കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാം‌പെട്ടി…. ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം…. ആ നക്ഷത്രക്കൂട്ടിൽ നിറയെ സ്നേഹപ്പൂങ്കിളികൾ…. കിളിപാടും പാട്ടിലൊരമ്മമനസ്സുണ്ട്‌*….

കൊച്ചുകുഞ്ഞിന്റെ കുറുമ്പോടെ ഉറങ്ങുന്ന അവളെ അവൻ വാശ്ചല്യപൂർവ്വം നോക്കി.. “”പ്ഫൂ…ഹ്..!!!”” അഥർവിന്റെ ആക്കീയുള്ള ചുമ കേട്ടാണ് നടാഷ് മുഖം തിരിച്ചത്. “”” എന്നാലും ചേട്ടത്തിയെ സമ്മതിക്കണം. ഒരു ദിവസം കൊണ്ടല്ലേ ഈ കാണ്ടാമൃഗത്തെ വരച്ച വരയിൽ നിർത്തി പൂച്ചക്കുട്ടിയാക്കിയത്””” “””ആരാടാ പൂച്ചക്കുട്ടി?””” അവന് നേരെ ചാടിതുള്ളി കൊണ്ട് നടാഷ് ചോദിച്ചു. “”” ചേട്ടനല്ലാതാര്… ഇത് വരെയായിട്ടും ചേട്ടൻ ഇങ്ങനെ ഒരാളോട് മുഖം വീർപ്പിക്കാതെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

ഏത് ചോദിച്ചാലും ചീത്ത പറയുന്ന ആളായിരുന്നു.. ഇതിപ്പോ എന്തൊരു മാറ്റമാ….!!!””” “”” നീ പോടാ… നിനക്കും ഇതിന്റെ സൂക്കേട് പകർന്നു.””” “”” അല്ല ചേട്ടാ.. അച്ഛനും അമ്മയും ഇപ്പോഴും അവിടെയാ..എന്തെങ്കിലും ചോദിച്ചാൽ എന്ത് പറയും?””” “”” അത് കുഴപ്പമില്ല. നയനക്ക് ക്ഷീണം തോന്നിയിട്ട് വീട്ടിലേക്ക് തിരിച്ചെന്ന് പറഞ്ഞാൽ മതി.. ഇവളെ ഈ കോലത്തിൽ ആരും കാണണ്ട. അതല്ല നിന്റെ കോട്ടിലെന്താ? പുതിയ ഫാഷനാണോ?””” അഥർവ്വിന്റെ ഒരു ഭാഗം മഞ്ഞളിൽ മുങ്ങിയ കോട്ട് ചൂണ്ടി കൊണ്ട് നടാഷ് ചോദിച്ചു. “”” അതൊന്നും പറയണ്ട. ഒരുത്തിയുടെ കൈയ്യിലിരുപ്പിന്റെ യാ…എന്തായാലും ചൂടോടെ നാല് കൊടുത്തിട്ടുണ്ട്.”

“” വീടെത്തിയതും നടാഷ് നയനയെയും പൊക്കി കൊണ്ട് കിടക്കയിൽ കിടത്തി. “”” ഹോ കിടപ്പ് കണ്ടില്ലേ? എന്തൊരു പാവം..!!””” അവളെ ഒന്ന് നോക്കി കൊണ്ട് കോട്ട് അഴിക്കുമ്പോഴാണ് പോക്കറ്റിലെ ഗിഫ്റ്റ് ബോക്സിന്റെ കാര്യം അവന് ഓർമ വന്നത്. ബോക്സ് പുറത്തെടുത്ത് കൊണ്ട് അതിനുള്ളിലെ വെള്ള കല്ല് പതിപ്പിച്ച റിംഗ് അവൻ പുറത്തെടുത്തു. “”” ഇന്നെങ്കിലും നിനക്ക് തിരിച്ച് തരണമെന്ന് കരുതിയതാ. അത് ഇങ്ങനെയും ആയി..!!!””” ഫ്രഷായി വന്ന് കൊണ്ട് അവളുടെ സമീപത്തായവൻ കിടന്നു. പഴയ ഓർമകൾ മനസിലേക്ക് ഓടിയെത്തിയതും അവന്റെ കണ്ണുകൾ നിറഞ്ഞു. ഒപ്പം ഒരു പുഞ്ചിരിയും വിടർന്നു.

രാത്രിയുടെ എതോ യാമത്തിൽ ഒരു ചവിട്ട് പുറത്തിനിട്ട് കിട്ടിയപ്പോഴാണ് നടാഷിന് ബോധം വന്നത്. നോക്കുമ്പോൾ നിലത്ത് കിടക്കുവാണ്. പ്രിയ പത്നിയുടെ പണിയാണെന്ന് മനസിലാക്കാൻ അധിക സമയമൊന്നും വേണ്ടിയിരുന്നില്ല. “”” എടീ………….. കോപ്പേ…………!!!!!!!””” വീട് മുഴങ്ങുന്ന ശബ്ദത്തിലവൻ കാറിയതും അവൾ ഞെട്ടിവിറച്ച് കൊണ്ട് ചുറ്റും നോക്കി. നിലത്ത് അവളെ നോക്കി കണ്ണുരുട്ടുന്ന നടാഷിനെ കാര്യമറിയാതെ അവൾ ഒന്ന് നോക്കി. “”” നന്ദേട്ടനെന്താ നിലത്ത് കിടക്കുന്നത്? അല്ല… നമ്മളെപ്പോഴാ തിരിച്ച് വന്നത്? നല്ല തലവേദന..!!””” നെറ്റിതടവി കൊണ്ടവൾ കഴിഞ്ഞ കാര്യം ഓർത്തെടുക്കാൻ ശ്രമിച്ചു.

“”” എന്നെയങ്ങ് കൊല്ലടീ.. ഇതിലും ഭേദം അതാ.. വൈകീട്ട് നിന്റെ അക്രമം മുഴുവൻ സഹിച്ച് രാത്രിയെങ്കിലും ഒന്ന് നടു നിവർത്താം എന്ന് കരുതിയപ്പോൾ ദേ ചവിട്ടി പുറത്തിട്ടിരിക്കുന്നു. ഞാനെന്താടീ നിനക്ക് തട്ടികളിക്കാനുള്ള പന്തെങ്ങാനുമാണോ? കുറച്ച് ദയ കാണിക്കെടീ.. ദേവിയേ….എന്റെ നടു വെട്ടിയെന്നാ തോന്നുന്നത്””” നിലത്ത് നിന്ന് എഴുനേൽക്കാൻ ശ്രമിച്ചിട്ട് അതിന് സാധിക്കാതെ അവൻ വേദനയോടെ അവിടെ തന്നെ ഇരുന്നു. “”” സോറി നന്ദേട്ടാ… ഞാൻ ഉറക്കത്തിൽ അറിയാതെ……!!!””” അവന്റെ മുമ്പിൽ വന്ന് കൊണ്ടവൾ തല കുനിച്ചിരുന്നു. “”” എന്ത് നോക്കി നിൽക്കുവാടീ… ഒന്ന് എഴുന്നേൽപ്പിക്കടി….””

” അവൾക്ക് നേരെ കൈ നീട്ടി കൊണ്ടവൻ ചൂടായതും അവൾ വേഗം അവനെ പിടിച്ചെഴുന്നേൽപ്പിച്ചു. നടുവും തടവി കൊണ്ട് ചെയറിൽ ഇരിക്കുന്ന അവനെ കണ്ടവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി. “”” നന്ദേട്ടാ… നല്ല വേദനയുണ്ടോ? ഹോസ്പിറ്റലിൽ പോണോ?””” നയന ആതിയോടെ അവന്റെ മുഖത്തേക്ക് നോക്കി. “”” എന്ത് ചവിട്ടാണെടീ..!!നടുവിന് കാര്യമായ ക്ഷതമേറ്റിട്ടുണ്ടെന്ന് തോന്നുന്നു. എല്ലൊക്കെ നുറുങ്ങിയ പോലെ…..!!!””” “”” അയ്യോ കൃഷ്ണാ….!!! ഞാൻ അച്ഛയെ വിളിക്കാം…….!!!!!”””‘ “”” അത് വേണ്ട…

നീയൊന്ന് തിരുമ്മി തന്നാൽ മതി…!!””” “”” തിരുമ്മിയാൽ മാറില്ല. എല്ല് പൊട്ടി കാണില്ലേ.. നമുക്ക് ഡോക്ടറെ കാണാം… ഞാൻ ഇപ്പോൾ അച്ഛനെ വിളിക്കാം..””” അച്ഛാ… എന്ന് വിളിച്ച് കൊണ്ടവൾ മുറിയിൽ നിന്നിറങ്ങിയതും നടാഷ് വേഗം അവളുടെ വായ പൊത്തി പിടിച്ച് കൊണ്ട് വാതിൽ അടച്ച് ലോക്കാക്കി.  (തുടരും)

ക്ഷണപത്രം : ഭാഗം 3