Monday, November 18, 2024
Novel

ക്ഷണപത്രം : ഭാഗം 2

എഴുത്തുകാരി: RASNA RASU

നിർത്താതെയുള്ള ഫോൺ വിളി കേട്ടാണ് ബോധം വന്നത്. അറിയാത്ത നമ്പർ ആയതിനാൽ കട്ടാക്കി കളഞ്ഞു.എന്നിട്ടും നിർത്താതെ അടിഞ്ഞതും ഗദ്യന്തരമില്ലാതെ ഫോണെടുത്തു. “”” ഒരു മണിക്കൂർ സമയം തരും.. വേഗം താഴേക്ക് വന്നേ.. വെറുതെ വീട്ട്കാരെ വിഷമിപ്പിക്കാതെ….””” മുഖവുരയില്ലാത്ത എടുത്തടിച്ചപ്പോലെ സംസാരിക്കുന്ന ആളെ മനസിലായതും കണ്ണ് നിറഞ്ഞു. “”” സർ…!! ഞാൻ…..””” “”” സമയം പോവുന്നു നയു..നിനക്കറിയാലോ നാട്ടുകാരുടെ സ്വഭാവം.. ഞാൻ നിന്റെ വീട്ടിലെത്തി. നിന്റെ പപ്പ പറഞ്ഞു നീ മുറിയടച്ചിട്ടിരിക്കുന്ന കാര്യം.

വേഗം താഴെക്ക് റെഡിയായി വരാൻ നോക്ക്””” മറുപടിക്ക് കാത്ത് നിൽക്കാതെ ഫോൺ വച്ചതും എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം തറഞ്ഞ് നിന്ന് പോയി. ഒരു കളിതമാശയാണെന്ന് കരുതി തള്ളി കളഞ്ഞ വാക്കായിരുന്നു. പക്ഷേ ഇന്നത് യാഥാർത്ഥ്യമാവാൻ പോവുന്നു. എല്ലാരും എന്റെ തലവരിയെ പുകഴ്ത്തുമ്പോഴും ഞാൻ മാത്രം വരാൻ പോകുന്ന ജീവിതത്തിലെ പ്രതിസന്ധികളെ ഓർത്തുള്ള ഭയത്തിലായിരുന്നു. നടരാഷ് സൃഷ്ടിത്.. സൃഷ്ടിത് ഗ്രൂപ്പ് ന്റെ എല്ലാ കമ്പനിയുടെയും ഓണർ.. അഥർവ് സാറിന്റെ മൂത്ത ചേട്ടൻ. രണ്ടാളും തമ്മിൽ രക്ത ബന്ധമില്ലെങ്കിലും നടാഷ് എന്ന നടരാഷ് ന് സ്വന്തം പോലെയായിരുന്നു അവൻ.

ഇത്രയും കാലം പുറത്തായിരുന്നു. നാട്ടീൽ വരുന്നത് തന്നെ വല്ല ബിസിനസ് കാര്യവുമായിട്ടാവും. അധികം ആരോടും ക്ലോസാകാത്ത പെരുമാറ്റം..എല്ലാ ഗേൾസിന്റെയും സ്വപ്ന സുന്ദരൻ. ഇതെല്ലാം മാഗസിനിലും ഓഫീസിലെ ഗോസിപ്പ് കോളങ്ങളിൽ നിന്നും കിട്ടിയ വിവരം മാത്രം. ഇതിലെ യദാർത്ഥതയും കള്ളവും ആർക്കും അറിയില്ല. മാഗസിൻ ഫോട്ടോസിൽ മാത്രം കണ്ടേ എനിക്ക് ആളെ പരിചയമുണ്ടായിരുന്നുള്ളൂ. രണ്ട് പ്രാവശ്യം ഫോണിലൂടെ ബിസിനസുമായി ബന്ധപ്പെട്ട് സംസാരിച്ച് കാണും. നേരിൽ കണ്ടത് മിസ്റ്റർ സൃഷ്ടിത് ന്റെ ബർത്ഡേയ്ക്കാണ്.. അന്ന് സംസാരിച്ചിട്ട് കൂടിയില്ല. അങ്ങനെയുള്ള ഒരാളുമായിട്ടാണ് എന്റെ വിവാഹം.

അതും കണ്ടിട്ട് രണ്ട് ദിവസം കഴിഞ്ഞ്…. എന്ത് കൊണ്ടോ അംഗീകരിക്കാൻ സാധിക്കുന്നില്ലായിരുന്നു. ആരാധനയോടെ മാത്രം കണ്ടിട്ടുള്ള വ്യക്തിയാണ്. അങ്ങനെ ഒരാളെ പെട്ടെന്ന് ഭർത്താവായി കാണുക എന്നത്. അതും തനിക്ക് അർഹതയില്ലാത്ത സ്ഥാനം തന്ന് അലങ്കരിക്കാനായി.. “””മോളെ.. വാതിൽ തുറക്ക്… അച്ഛനെ ഓർത്തെങ്കിലും””” അച്ഛന്റെ അപേക്ഷയോടെയുള്ള ശബ്ദം കേട്ടതും മനസിലെ വാശിയും ദേഷ്യവും ഉരുകിപോവുന്നത് പോലെ. 2 ദിവസമായി ഈ മുറിയിൽ അടച്ചിരിക്കാൻ തുടങ്ങിയിട്ട്. സങ്കടമായിരുന്നു.. ധാനമായി തനിക്ക് ജീവിതം വച്ച് നീട്ടുന്നുവെന്ന തോന്നൽ.

ഉള്ളിലെ അപകർഷധാബോധം പുറത്ത് വന്നതും കല്യാണം വേണ്ട എന്ന് തറപ്പിച്ച് പറഞ്ഞ് നിരാഹാരമിരുന്നു. പക്ഷേ അവിടെയും തന്നെ തോൽപ്പിച്ചു കൊണ്ട് അച്ഛന്റെ കണ്ണുനീർ വീണു. ഒടുവിൽ വരുന്നത് വരട്ടെ എന്ന് നിശ്ചയിച്ചുറപ്പിച്ച് കൊണ്ട് തന്നെ താഴേക്കിറങ്ങി.. മുന്നിലുള്ള കതീർമണ്ഡപത്തിൽ ഒരു പാവയെ പോലെ ഇരുന്നു. പലരും മുറുമുറുക്കുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും മുഖം പ്രകാശിതമാണ്. അടുത്തിരിക്കുന്ന വ്യക്തിയെ നോക്കാൻ എന്ത് കൊണ്ടോ ധൈര്യം വന്നില്ല. മുഖം വീർപ്പിച്ച് തന്നെയിരുന്നു. മുന്നിലായി ചിരിച്ച മുഖത്തോടെ ഫോട്ടോയെടുക്കുന്ന അർഥവിൽ പെട്ടെന്നാണ് കണ്ണുടക്കിയത്. ഇന്ന് അല്ലെ അമേരിക്കയിൽ പോവുമെന്ന് പറഞ്ഞത്. എന്നിട്ടിയാൾ പോയില്ലേ?

അർഥവിലേക്ക് തന്നെ നോട്ടം പായിച്ച് കൊണ്ട് ചിന്തിക്കുന്ന അവളെ കണ്ടതും ഒന്ന് ചിരിച്ച് കൊണ്ട് അർഥവ് വീണ്ടും ഫോട്ടോയെടുപ്പ് തുടർന്നു. “”” സ്വന്തം അനിയനെ വായിനോക്കാതെ.. സ്വന്തം കെട്ട്യോനിവിടെ ഇരിക്കുന്നത് നിനക്ക് കണ്ട് കൂടെ….””” കാതിലായി ചുടുനിശ്വാസം പതിഞ്ഞത് ഞെട്ടി വിറച്ച് കൊണ്ട് ആ മുഖത്തേക്ക് കണ്ണും തള്ളി നോക്കി പോയി. ഒരു കുസ്യതി ചിരിയോടെ അവളിൽ തന്നെ ദൃഷ്ടി പതിപ്പിച്ച് കൊണ്ട് നിൽക്കുന്ന അവനെ അവൾ കണ്ണെടുക്കാതെ നോക്കിപ്പോയി. വെള്ള മുണ്ടും ഷർട്ടുമാണ് വേഷം. മുന്നിലായി തൂങ്ങി കിടക്കാറുണ്ടായിരുന്ന മുടി പിറകിലേക്ക് ചീകി ഒതുക്കിയിട്ടുണ്ട്.

താടി ചെറുതായി വെട്ടി ഒതുക്കിയിട്ടുണ്ട്. കണ്ണിലെ തിളക്കം പക്ഷേ കൂടിയതായി തോന്നുന്നു. ചിരിക്കുമ്പോൾ പോലും വല്ലാത്ത ഒരു പ്രത്യേക ഭംഗി ആ മുഖത്ത് പ്രകടമായിരുന്നു. കഴുത്തിലായി എന്തോ ഇഴയുന്നത് പോലെ തോന്നിയപ്പോഴാണ് നോട്ടം മാറ്റിയത്. അപ്പോഴേക്കും താലി കഴുത്തിൽ അണിയിച്ചിരുന്നു. കണ്ണുകളടച്ച് രണ്ടു കൈയ്യും കൂപ്പി നല്ലത് മാത്രം വരാൻ പ്രാർത്ഥിച്ചു. കണ്ണുകൾ എന്തിനെന്നറിയാതെ പെയ്തു കൊണ്ടിരുന്നു. കവിളിൽ ഒരു തണുപ്പനുഭവപ്പെട്ടപ്പോഴാണ് കണ്ണ് തുറന്നത്. ഒരു നിമിഷം ശരീരമാകെ മരവിച്ച പോലെ തോന്നി പോയി. കവിളിൽ തന്റെ സ്നേഹമുദ്ര പതിപ്പിച്ച് കൊണ്ട് തന്നെ നോക്കി കണ്ണീരുക്കി ചിരിക്കുന്ന ആളെ ഒരു നിമിഷം മതിമറന്ന് നോക്കി നിന്നു പോയി.

കണ്ണിലെ കണ്ണുനീരിനെ ആരു കാണാതെ ചൂണ്ടുവിരനിലാൽ ഒപ്പികൊണ്ടവൻ തന്റെ കൈയ്യും പിടിച്ച് അഗ്നിയെ വലം വെച്ചു. അനുഗ്രഹം വാങ്ങിക്കുമ്പോൾ പോലും ആ മുഖത്ത് ചിരിയല്ലാതെ മറ്റൊരു ഭാവവും ഉണ്ടായിരുന്നില്ല. വിടപറയുമ്പോൾ അമ്മയെയും അച്ഛനെയും കെട്ടിപിടിച്ച് കരയുമ്പോഴും തന്റെ കൈ പിടി മാറ്റാതെ തന്നെ തന്നോട് ചേർന്ന് നിന്ന് ആശ്വസിപ്പിച്ചു. ഒടുവിൽ അയാളുടെ ഭാര്യയായി സൃഷ്ടിത് കുടുംബത്തിലെ പുതിയ മരുമകളായി ആ വീട്ടിൽ കാലെടുത്ത് വച്ചപ്പോഴും ഒരു കൈദൂരത്ത് തന്നെ ചേർത്ത് നിർത്താൻ ആ മനുഷ്യൻ ഉണ്ടായിരുന്നു..

അസഹ്യമായ ബഹളവും സംസാരവും തന്നെ ക്ഷീണിതയാക്കി തുടങ്ങിയതും ആരും കാണാതെ അടുത്തുള്ള പൂന്തോട്ടവും നോക്കി തണുത്ത കാറ്റിന്റെ കുളിർമ ആസ്വദിക്കുവാൻ മനസ് വെമ്പൽ പുണ്ടൂ.. “”” ചേട്ടത്തിയെന്താ ഇവിടെ ചെയ്യുന്നത്? അപ്പുറത്ത് അമ്മ അന്വേഷിക്കുന്നുണ്ട്””” കൈയ്യിലെ ഫോണിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് അർഥവ് പറഞ്ഞു. മറുപടി ഒന്നും ലഭിക്കാത്തത് കൊണ്ട് മുഖമുയർത്തി നോക്കിയപ്പോൾ തന്നെ അന്തം വിട്ട് നോക്കുന്ന നയനയെ കണ്ടതും അവന് ചിരി പൊട്ടി. അവൾക്ക് അരികിലുള്ള ബെഞ്ചിൽ ഇരുന്ന് കൊണ്ടവൻ എന്താ എന്ന് പുരികമുയർത്തി ചോദിച്ചു.

“”” സാർ എന്നെ ചേട്ടത്തി എന്ന് വിളിക്കേണ്ട. കേൾക്കുമ്പോൾ വല്ലാത്ത ഒരു uncomfortable…””” മടിച്ച് മടിച്ചാണെങ്കിലും നയന പറഞ്ഞൊപ്പിച്ചു. “”” പിന്നെ…ചേട്ടന്റെ ഭാര്യയെ കേറി പേര് വിളിക്കാനോ? നല്ല കഥ… അമ്മ എന്നെ ഉലക്ക കൊണ്ടടിക്കും. ഇതൊക്കെ പണ്ടത്തെ ഓരോ ചിട്ടകളല്ലെ… അപ്പോൾ അത് അനുസരിക്കുക തന്നെ…””” “”” എന്നാലും.. ഈ ചിട്ടകളൊക്കെ നമുക്ക് വേണ്ടി തന്നെ നമ്മൾ സൃഷ്ടിക്കുന്നതല്ലെ.. എനിക്ക് പ്രശ്നമില്ല. ഞാൻ പറഞ്ഞോളാം എല്ലാരോടും. നമ്മൾ ഫ്രണ്ട്സ് അല്ലേ..””” നയന ചിരിച്ച് കൊണ്ട് കണ്ണ് ചിമ്മി പറഞ്ഞതും അവൻ സമ്മതമെന്നപ്പോലെ തലയാട്ടി. “”” സർ…. എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു…””” ചെറിയൊരു ചമ്മലോടെയാണവൾ അപ്പോൾ സംസാരിച്ചത്.

“”” സർ എന്നോ…!!! നീയെന്താ എന്നെ കളിയാക്കാണോ..! ഇനി സർ വിളി ഒക്കെ അങ്ങ് ഓഫീസിൽ.. ഇവിടെ അർഥവേട്ടാ എന്ന് വിളിച്ചോ? അല്ലെങ്കിൽ വേണ്ട.. ഒരു രസമില്ല. അച്ചുവേട്ടാ എന്ന് വിളിച്ചോ.. എന്നെ എല്ലാരും ഇവിടെ അങ്ങനെയാ വിളിക്കാറ്. ചേട്ടനെ നന്ദേട്ടനെന്നും.””” “”” നന്ദേട്ടൻ…..!!!””” അവൾ സ്വയം പറഞ്ഞു കൊണ്ട് എന്തോ ഓർത്ത് ചിരിച്ചു. “”” അല്ല…എന്തോ ചോദിക്കണമെന്ന് പറഞ്ഞിട്ട്?””” “”” ഓ… അത്… പിന്നെ.. നന്ദേട്ടൻ എന്തിനാ എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞത്? ഞങ്ങൾ തമ്മിൽ യാതൊരു പരിചയം കൂടിയിലല്ലോ..!!””” “”” ആവോ… എനിക്കറിയില്ല. സത്യം പറഞ്ഞാൽ ഈ കാര്യം ചേട്ടൻ പറഞ്ഞപ്പോൾ ഞാനും അച്ഛനും വരെ ഞെട്ടിയിരുന്നു. നിന്നെ ചേട്ടൻ കണ്ടിട്ടുണ്ടോ എന്ന് പോലും ഉറപ്പില്ല. വല്ലപ്പോഴുമല്ലെ നാട്ടിൽ വരുന്നത്. ചേട്ടനോട് തന്നെ ചോദിച്ച് നോക്ക്.”””

“”” അപ്പോൾ നിങ്ങളാരും അല്ലേ എന്നെ പറ്റി പറഞ്ഞത്? അപ്പോൾ നന്ദേട്ടന് എന്റെ പേരെങ്ങനെ നേരത്തെ അറിയാം?”””” “”” സത്യമായിട്ടും എനിക്കറിയില്ല നയന.. അന്ന് നേരത്തെ വീട്ടിൽ കേറി വന്ന് എന്റെ കല്യാണമാണ്..എല്ലാരും വരണം എന്ന് പറഞ്ഞ്. അച്ഛനും ഞാനും ആദ്യം കരുതിയത് ചേട്ടന്റെ തല വലയിടത്തും അടിച്ചെന്നാ.. അല്ലാതെ ഇത്രയും കാലം പെണ്ണും കുടുംബവും കുട്ടിയും വേണ്ട എന്ന് പറഞ്ഞ മനുഷ്യൻ ഒരു നട്ടുച്ചക്ക് കേറി വന്ന് ഇങ്ങനെ പറയുമോ? പിന്നെ കല്യാണകുറി കൈയ്യിൽ തന്നപ്പോളാ കാര്യം സീരിയസാണെന്ന് മനസിലായത്. തുറന്ന് വായിച്ചപ്പോൾ എല്ലാരുടെയും ബോധം അന്ന് പോയതാ.

നിന്റെ പേര് കൂടി കണ്ടപ്പോൾ ആകെ ടെൻഷനായി. നിന്റെ കല്യാണം അപ്പോൾ ഉറപ്പിച്ച് വെച്ചതായിരുന്നല്ലോ.. ചേട്ടനോട് പറഞ്ഞപ്പോൾ ആൾക്ക് ഒരു കുലുക്കവുമില്ല. പിന്നെ അന്വേഷിച്ചപ്പോഴാ നിന്റെ കല്യാണം മുടങ്ങിയത് അറിഞ്ഞത്. പിന്നെ വൈകിപ്പിച്ചില്ല അഥവാ ചേട്ടന്റെ മനസ് മാറിയാലോ എന്ന പേടി ഉള്ളതിനാൽ അമ്മ തന്നെയാ പെട്ടെന്ന് നടത്താൻ പറഞ്ഞത്. ഇത്രയും കാലം ചേട്ടൻ ഒന്ന് കല്യാണത്തിന് സമ്മതിക്കാൻ വേണ്ടി കണ്ട അമ്പലം മൊത്തം കയറി ഇരങ്ങുവായിരുന്നു അമ്മ. ഇപ്പോൾ എന്ത് സന്തോഷമാണെന്നോ..””” അപ്പോൾ ഇവർക്ക് ഒന്നും അന്ന് കോഫി ഷോപ്പിൽ വച്ച് നടന്ന കാര്യമൊന്നും അറിയില്ല. എന്നാലും നന്ദേട്ടന് എങ്ങനെ എന്നെയറിയാം? ”

“” പറഞ്ഞ പോലെ… അമ്മ തന്നെ അന്വേഷിച്ചു. ഇന്ന് വൈകീട്ട് റിസ്പ്ക്ഷൻ ഉള്ളതാ..ഹോട്ടൽ ഗ്രാന്റ് ൽ.. പോയി തയ്യാറാവാൻ നോക്ക്…””” ചിന്തയിൽ മുഴുകിയിരുന്ന അവളെ നിർബന്ധിച്ച് കൊണ്ട് അർഥവ് ഉള്ളിലേക്ക് പറഞ്ഞയച്ചു. “””മോളെ… മുകളിലാ നടാഷ്ന്റെ മുറി.. പോയി റെഡിയായിക്കോ….!!!!””” അകത്തേക്ക് കേറിയപാടെ അമ്മ മുകളിലേക്ക് പറഞ്ഞയച്ചതും പേടിയോടെ നെഞ്ച് കിടന്ന് പിട പിടയ്ക്കാൻ തുടങ്ങിയിരുന്നു. *കൃഷ്ണാ… മുരുകാ… ഗണപതി….* കണ്ട ദൈവങ്ങളെ എല്ലാം പ്രാർത്ഥിച്ച് കൊണ്ട് മെല്ലെ മുറിയുടെ വാതിൽ തുറന്ന് അകത്ത് കയറി. ഭാഗ്യത്തിന് മുറിയിൽ നടാഷ്ന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

ഒരു ദീർഘശ്വാസം വലിച്ചെടുത്ത് കൊണ്ട് അവൾ മുറിയാകെ ഒന്ന് നിരീക്ഷിച്ചു. നല്ല അടക്കവും ഒതുക്കവുമുള്ള മുറി.. അധികം ഇന്റീരിയർ ഡിസൈനിംഗ് ഇല്ല.. മുറിയോട് ചേർന്ന് ചെറിയൊരു ബാൽക്കണി. അവിടെയായി ചെറുതായി പൂക്കൾ നട്ട് വളർത്തിയിട്ടുണ്ട്. എല്ലാം കണ്ട് കൊണ്ട് നടന്നപ്പോഴാ എന്തോ തട്ടി നിന്നത്. മുന്നിൽ കണ്ട സാധനം കണ്ട് ഒന്ന് ഞെട്ടി… “”” ആാാാാ………”””” “”” അമ്മേ…….!!!!!””” ഞാൻ ഉണ്ടാക്കിയ ശബ്ദത്തിന് പ്രതിധ്വനിയായി വെറൊരു ശബ്ദം കൂടി കേട്ടതും ഒന്ന് തിരിഞ്ഞ് നോക്കി. നെഞ്ചിൽ കൈ വച്ച് എന്നെ നോക്കി നിൽക്കുന്ന നന്ദേട്ടൻ. അടിമുടി നോക്കിയപ്പോൾ വേഗം തന്നെ മുഖം തിരിച്ച് കൊണ്ട് രണ്ട് കൈ കൊണ്ടും കണ്ണ് പൊത്തി. “””” നാണമില്ലാത്തവൻ…

താനെന്താ ബോഡി ഷോക്ക് പോവാണോ? ഇവിടെ ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടൂടെ? പോയി ഷർട്ട് ഇടടോ…!!!””” പുറംതിരിഞ്ഞ് നിന്ന് കൊണ്ട് തന്നെ നയന അവനോട് ചൂടായി. “””ശ്ശെടാ.. നിങ്ങളുടെ നാട്ടിൽ ഷർട്ട് ഇട്ട് കൊണ്ടാണോ കുളിക്കുന്നത്? പിന്നെ ഞാൻ നിൽക്കുന്നത് സ്വന്തം മുറിയിലാ.. അല്ലാതെ നടുറോഡിലല്ല. താനല്ലേ ശ്രദ്ധിക്കാതെ മുറിയിൽ കയറിയത്. അതോ മനപ്പൂർവം കയറിയതാണോ?””” ഒരു കള്ളച്ചിരിയോടെ അവൻ ചോദിച്ചതും അവൾ ദേഷ്യത്താൽ പല്ല് കടിച്ചു. “”” വൃത്തികെട്ടവൻ…..!!!””” സ്വയം പിറുപിറുത്ത് കൊണ്ട് അവൾ മുറിയിൽ നിന്നിറങ്ങി പോകാൻ ശ്രമിച്ചതും പെട്ടെന്നാണ് നടാഷ് അവളെ പിടിച്ച് വലിച്ച് കൊണ്ട് തന്റെ നെഞ്ചിലേക്കിട്ടത്. (തുടരും)

ക്ഷണപത്രം : ഭാഗം 1