Sunday, December 22, 2024
Novel

കൃഷ്ണരാധ: ഭാഗം 9

നോവൽ: ശ്വേതാ പ്രകാശ്

ദേവി ഒരു ജീവച്ഛവം കണക്കേ മുൻപോട്ട് പോകുന്നത് അരുൺ നോക്കിനിന്നു ശേഷം തന്റെ ബൈക്ക് എടുത്തു കൊണ്ട് അവളെ കടന്നു പോയി അരുൺ പോകുന്നതും അകലെ ഒരു പൊട്ടായി മറയുന്നതു വരെയും അവളുടെ കണ്ണുകളും അവനെ തന്നെ നോക്കിനിന്നു ദേവിയുടെ മനസ് തീർത്തും തളർന്നിരുന്നു തന്റെ പ്രാണനായി അല്ലെങ്കിൽ പ്രാണനേക്കാൾ ഏറെ താൻ സ്നേഹിച്ചിരുന്ന പുരുഷൻ തന്നെ ചതിച്ചതോർത്തു അവൾ തകർന്നു പോയിരുന്നു !!!എന്തിനാ അരുണേട്ടാ എന്നോടിങ്ങനെ ചെയിതെ ഞാൻ എന്തു തെറ്റാ നിങ്ങളോട് ചെയ്തത്!!!അവൾ മനസ്സിൽ ഒരായിരം ആവർത്തി തന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു കണ്ണുകൾ നിയന്ത്രണം വിട്ട് ഒഴുകിക്കൊണ്ടിരുന്നു !!താൻ അരുണേട്ടന് ഇത്ര മാത്രം വെറുക്കപെട്ടവൾ ആയതെന്ന!!അവൾ കരഞ്ഞു കൊണ്ട് ആ ഇടവഴിയിൽ ഇരുന്നു അവളുടെ കണ്ണുനീരിനൊപ്പം പ്രകൃതിയും കരഞ്ഞു അപ്പോഴും അവളുടെ മനസ്സിൽ അരുൺ തന്നെ ചതിച്ചതിന്റെ കാരണം തിരയുക ആയിരുന്നു

💔💔💔💔💔💔💔💔💔💔💔💔💔💔💔 “”എന്തിനാ മോളെ നീ അവന്റെ റൂമിലേക്ക്‌ പോയേ””ലക്ഷ്മി വേണിയോടായി ചോദിച്ചു “”എനിക്ക് ഏട്ടനെ കാണാൻ ഉള്ള തിടുക്കത്തിൽ ചെന്നതാ അമ്മായി അപ്പോഴാ ഏട്ടൻ””അവൾ കള്ളകണ്ണുനീർ ഒഴുക്കി തുടങ്ങിയിരുന്നു “”പോട്ടെ മോളെ അവന്റെ സ്വഭാവം നമുക്കറിയില്ലേ'” “”ഹും എന്റേം എട്ടന്റേം വിവാഹം കഴിഞ്ഞിട്ട് വേണം ഏട്ടന്റെ ഈൗ സ്വഭാവം എല്ലാം മാറ്റിയെടുക്കാൻ”” വേണിയുടെ ആ പറച്ചിൽ കേട്ടപ്പോൾ ലക്ഷ്മിയിൽ ഒരു വിറയൽ കടന്നു പോയി കാരണം അതോരിക്കിലും വിനു സമ്മതിക്കില്ലെന്ന് ലക്ഷ്മിക്കറിയാമായിരുന്നു “”എന്താ അമ്മായി ഈൗ ആലോചിക്കുന്നേ”” “”ഏയ് ഒന്നില്ല മോളെ ഞാൻ അങ്ങോട്ട് ചെല്ലട്ടെ മോളു റസ്റ്റ്‌ എടുക്ക്”” “”ശെരി അമ്മായി”

“അവൾ ലക്ഷ്മിയെ പുഞ്ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു ലക്ഷ്മി അവളുടെ തലയിൽ തലോടി പുറത്തേക്കു നടന്നു അവർ പോയെന്നു ഉറപ്പായതും അവളുടെ ഭാവം മാറി “”പൊന്നു തള്ളേ നിങ്ങടെ മോനെ എനിക്ക് കിട്ടിയില്ലെങ്കിൽ നിങ്ങളെ ആകും ഞാൻ ആദ്യം കത്തിക്കുക””അവൾ ക്രൂരമായ മുഖത്തോടെ അവരെ നോക്കി പതിയെ പറഞ്ഞു വിനു റൂമിൽ കലിപ്പിൽ ആയിരുന്നു “”ച്ചേ അവൾക്ക് എത്ര ധൈര്യം ഉണ്ടെങ്കിൽ എന്റെ ശരീരത്തിൽ തോടും ച്ചേ വൃത്തി കെട്ടവൾ അവൾ എന്നേ വിവാഹം കഴിക്കാൻ ആഗ്രഹം കാണിക്കുന്നത് എന്നോടുള്ള സ്നേഹം കൊണ്ടല്ലെന്നും എനിക്ക് നന്നായിട്ടറിയാം അവളുടെ വേഷം കണ്ടില്ലേ അവളുടെ ശരീരം കാണിച്ചോണ്ട് എന്റെ മുൻപിൽ വന്നാൽ ഞാൻ വീഴുമെന്ന് കരുതി കാണും ഛെ നാണംകെട്ടവൾ”

“വിനു പല്ലിറുമ്മി പറഞ്ഞു അപ്പോൾ അവന്റെ മുൻപിൽ തെളിഞ്ഞു വന്നത് രാധുവിന്റെ മുഖം ആണ് സാരി ഉടുത്താൽ പോലും അത്രയും വൃത്തിയുംവെടുപ്പുമായെ ഉടുക്കാറുള്ളു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു പിന്നെ ഫോൺ എടുത്തു അവന്റെ വാൾപേപ്പറിൽ ഒന്ന് നോക്കി തന്റെ ജീവന്റെ പാതി അവളുടെ ഫോട്ടോയിൽ നോക്കി അവൻ മനസ്സിൽ മൊഴിഞ്ഞു അവളെ ഒന്ന് കാണാൻ അവന്റെ ഉള്ളം തുടിച്ചു പക്ഷേ അവളുടെ മുൻപിൽ ചെല്ലാൻ അവന്റെ കുറ്റബോധം അനുവദിച്ചില്ല കാരണം അവളുടെ തലയിൽ തൊട്ടാണ് താൻ ഇനി മദ്യം തൊടില്ലെന്നു പറഞ്ഞത് പക്ഷേ അവന്റെ മനസിന്റെ താളം തെറ്റതിരിക്കാൻ അവനു മദ്യത്തിന്റെ സഹായം കൂടിയേ തീരത്തുള്ളായിരുന്നു പക്ഷേ രാധുവിന്റെ മുഖം അവനെ അതിൽ നിന്നും പിന്തിരിക്കുക ആയിരുന്നു അവൻ ഫോൺ എടുത്തു ഒരിക്കൽ കൂടി രാധുവിനെ വിളിച്ചു സ്വിച്ചോഫ് എന്ന് തന്നാരുന്നു മറുപടി

💔💔💔💔💔💔💔💔💔💔💔💔💔💔💔 രാധു റൂമിൽ ഇരിക്കുക ആയിരുന്നു “”മോളെ രാധു””വിശ്വൻ താഴേ നിന്നും വിളിച്ചു രാധു വിശ്വന്റെ വിളികേട്ട് താഴേക്കു ചെന്നു “”ആഹ് മോളെ ഭക്ഷണം വിളമ്പു”” “”അച്ഛൻ പോയി കയ്യും മുഖവും ഓക്കേ കഴുകി വന്നോളൂ അപ്പോഴേക്കും ഞാൻ എടുത്തു വെക്കാം”” വിശ്വൻ ചിരിച്ചു കൊണ്ട് കയ്യും മുഖവും ഓക്കേ കഴുകാനായി പോയിരുന്നു രാധ ഭക്ഷണം എല്ലാം എടുത്തു വെക്കാൻ തുടങ്ങിയിരുന്നു അവൾ എല്ലാം എടുത്തു വേച്ചു കഴിഞ്ഞപ്പോഴേക്കും വിശ്വൻ തീൻമേശയിൽ വന്നിരുന്നു “”മോളെ ശിവയും കൃഷ്ണയും എവിടെ അവർ കഴിച്ചില്ലലോ പോയി വിളിച്ചിട്ട് വാ”” കൃഷ്ണ എന്ന പേര് കേട്ടതും അവളിൽ ഒരു ഞെട്ടൽ ഉണ്ടായി ഒപ്പം ദേഷ്യവും എങ്കിലും പുറത്തു കാട്ടിയില്ല “”എന്താടാ ആലോചിക്കുന്നേ വിളിച്ചിട്ട് വാ”

” അവൾ മൗനമായി തലയാട്ടി അവരെ വിളിക്കാനായി പോയി ശിവയുടെ ഡോറിൽ ചെന്നു രാധു മുട്ടി അപ്പോഴേക്കും ശിവ വാതിൽ തുറന്നു പുറത്തേക്കിറങ്ങി എന്ധെന്ന രീതിയിൽ പുരികം ഉയർത്തി ചോദിച്ചു “”കഴിക്കാൻ വരൂ”” “”ആഹ് ഞാൻ വന്നോളാം നീ പൊക്കോ””അവൻ ഗൗരവത്തിൽ പറഞ്ഞു അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു കൃഷ്ണയുടെ റൂം ലക്ഷ്യം ആക്കി നടന്നു മുകളിലേക്കുള്ള പടികൾ കയറും തോറും അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു അവന്റെ റൂമിനു മുൻപിൽ ചെന്നു നിന്നു അവൾക്കെന്ദോ കൃഷ്ണയെ വിളിക്കാൻ ഒരു ജാള്യത തോന്നിയിരുന്നു എങ്കിലും അവൾ കതകിൽ മുട്ടി അപ്പോഴും രാധുവിന്റെ ഓർമയിൽ ആയിരുന്നു കൃഷ്ണ അവൻ ഡോറിലെ തട്ട് കേട്ട് ചെന്നു ഡോർ തുറന്നു മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവൻ ഒന്ന് പതറി അവന്റെ മുഖത്തെ ചമ്മലും പതർച്ചയും അവൾ കാണാതിരിക്കാൻ നന്നേ പാട്പെടുന്നുണ്ടായിരുന്നു ”

“മ്മ് എന്താ”” “”അല്പം കട്ടിയോടെ ചോദിച്ചു”” “”അച്ഛൻ ഭക്ഷണം കഴിക്കാൻ വിളിക്കുന്നു വരൂ””അത്രയും പറഞ്ഞു രാധു തിരിഞ്ഞു നടന്നു അവളുടെ പുറകെ അവനും അവർ താഴേക്കു ചെല്ലുമ്പോൾ ശിവ എത്തിയിട്ടുണ്ടായിരുന്നു അവർ ഒന്നിച്ചിരുന്നു “”നിങ്ങൾ നാട് കാണാൻ വന്നിട്ട് നിങ്ങൾ ഒന്ന് പുറത്തേക്ക് പോലും ഇറങ്ങിയില്ലലോ”” “”പോണം അങ്കിൾ ബട്ട്‌ ഇവിടുത്തെ സ്ഥലങ്ങൾ ഒന്നും ഞങ്ങൾക്കറിയില്ലലോ”” “”അത്രേ ഉള്ളോ ദേ ഈൗ കാന്താരിക്ക് ഇവിടുത്തെ അറിയാത്ത ഒരു സ്ഥലം പോലുമില്ല ഇവളെ കൂട്ടി പോ”” അതു കേട്ടതും രാധുവിന്റെ നെറുകം തലയിൽ ഭക്ഷണം കയറി ചുമക്കാൻ തുടങ്ങി ”

“എന്തു പറ്റി മോളെ ശ്രെദ്ധിച്ചു കഴിച്ചൂടെ””വിശ്വൻ തലയിൽ കൊട്ടി കൊടുത്തു കൊണ്ട് പറഞ്ഞു അപ്പോഴേക്കും കൃഷ്ണ ഒരു ഗ്ലാസ്‌ വെള്ളം അവൾക്കു നേരെ നീട്ടിയിരുന്നു പക്ഷേ അവൾ അതു വാങ്ങിക്കാതെ അടുത്തിരുന്ന വേറൊരു ഗ്ലാസിലെ വെള്ളം എടുത്തു കുടിച്ചു അതു കൃഷ്ണയിൽ ചെറിയൊരു നോവ് പടർത്തി “”ആഹ് അതു പോട്ടേ മോൾക്ക് പൊക്കുടേ ഇവർടെ കൂടേ”” “”അച്ഛ എനിക്ക് പറ്റില്ല”” “”അതെന്താ”” “”എനിക്ക് എക്സാം അല്ലേ വരുന്നേ പഠിക്കാൻ ഉണ്ട്”” “”ഓ പിന്നെ എക്സാംമിന്റെ തലേന്ന് പോലും ബുക്ക്‌ തുറക്കാത്തവളാ ഇനി ഇങ്ങോട്ടൊന്നും പറയേണ്ട ഞാൻ പറഞ്ഞത് എന്റെ കുട്ടി കേൾക്കില്ലേ”” ഇനി സമ്മതിച്ചില്ലെങ്കിൽ അച്ഛൻ സെന്റി ഇറക്കും എന്നറിയാവുന്ന കൊണ്ട് രാധു പിന്നെ ഒന്നും മിണ്ടിയില്ല പോവാം എന്നേറ്റു അപ്പോഴാണ് ദേവി അങ്ങോട്ട് കയറി വന്നത് മുഴുവൻ നനഞ്ഞു കുളിച്ചിരുന്നു എല്ലാരുടെയും ശ്രെദ്ധ ദേവിയുടെ മേൽ പതിഞ്ഞു അവളുടെ കോലം കണ്ട മാത്രയിൽ വിശ്വന്റെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു പോയി

(തുടരും)

കൃഷ്ണരാധ: ഭാഗം 1

കൃഷ്ണരാധ: ഭാഗം 2

കൃഷ്ണരാധ: ഭാഗം 3

കൃഷ്ണരാധ: ഭാഗം 4

കൃഷ്ണരാധ: ഭാഗം 5

കൃഷ്ണരാധ: ഭാഗം 6

കൃഷ്ണരാധ: ഭാഗം 7

കൃഷ്ണരാധ: ഭാഗം 8