Saturday, December 28, 2024
Novel

കൃഷ്ണരാധ: ഭാഗം 7

നോവൽ: ശ്വേതാ പ്രകാശ്


വിനു രാധു എന്ന പേരിൽ വിരൽ അമർത്തി റൂമിൽ രാധുവിന്റെ ഫോൺ കിടന്നു ബെൽ അടിച്ചു രാധു ഫോൺ കൈയിൽ എടുത്തു നോക്കി വിനു ഏട്ടൻ എന്ന പേര് ഫോട്ടോ സഹിതം മൊബൈൽ തെളിഞ്ഞു അവളുടെ ഉള്ളിൽ എന്ധെന്നില്ലാത്ത സന്തോഷം തോന്നി

അവൾ ഫോൺ എടുക്കാൻ ആഞ്ഞതും ഇന്നലെ നടന്ന സംഭവങ്ങൾ അവളുടെ ഉള്ളിലേക്ക് തെളിഞ്ഞു വന്നു അവക്കെന്ദോ വല്ലാതെ ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു അവൾ അവന്റെ കാൾ കട്ട്‌ ചെയിതു വിനു പിന്നെയും ഒരുപാട് തവണ വിളിച്ചു നോക്കി അവൾ കാൾ എടുക്കുന്നുണ്ടായിരുന്നില്ല വിനുവിന്റെ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടായി

“”ശേ എല്ലാം എന്റെ തെറ്റാ ഇന്നലെ ഒരിക്കില്ലെങ്കിലും കാൾ എടുത്താൽ മതിയായിരുന്നു””അവൻ കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു എന്നിട്ട് വീണ്ടും രാധുവിന്റെ ഫോണിലേക്കു വിളിച്ചു സ്വിച്ചോഫ് എന്ന മറുപടിയാണ് അവനു ലഭിച്ചത് അവൻ അരിശത്തോടെ ഫോൺ കട്ടിലിലേക്കു വലിച്ചെറിഞ്ഞു

💘💘💘💘💘💘💘💘💘💘💘💘💘💘💘

“”മോളെ രാധു””ദേവി താഴേ നിന്നും രാധുനെ വിളിച്ചു രാധു കട്ടിലിൽ കിടക്കുക ആയിരുന്നു കണ്ണൊക്കെ കരഞ്ഞു കലങ്ങിയിരുന്നു ദേവി ഒന്ന് രണ്ടു തവണ രാധയെ വിളിച്ചു പക്ഷേ അവളുടെ അടുത്ത് നിന്നും ഒരു പ്രേതികരണവും ഉണ്ടായിരുന്നില്ല ദേവി രാധയെ വിളിക്കുന്നത്‌ കൃഷ്ണ കേട്ടിരുന്നു അവൻ റൂമിൽ നിന്നും ഇറങ്ങി ചെന്നു

“”എന്തുപറ്റി ദേവി””കൃഷ്ണ ദേവിയെ നോക്കി താഴേക്ക് ചോദിച്ചു

“”ഒന്നില്ല കണ്ണേട്ടാ എനിക്ക് പോവാൻ നേരായി രാധുനെ കൊറേ നേരായി വിളിക്കാണ് കേക്കണില്ല””

“”ഞാൻ നോക്കട്ടെട്ടോ””അതും പറഞ്ഞു കണ്ണൻ രാധയുടെ റൂം ലക്ഷ്യമാക്കി നടന്നു അവൾ റൂം കുറ്റി ഇട്ടിട്ടുണ്ടായിരുന്നില്ല അവൻ വാതിലിൽ ചെന്നു മുട്ടിയിട്ടും രാധ തുറന്നില്ല അവൻ റൂം പതിയെ തുറന്നു രാധ കട്ടിലിൽ കമഴ്ന്നു കിടക്കുക ആയിരുന്നു അവൻ രാധയുടെ അടുത്തേക്ക് നടന്നു ഒരു ഹാഫ് സാരി ആയിരുന്നു വേഷം

അവൻ കുറച്ചു നേരം രാധുവിനെ നോക്കി നിന്നും അവളെ കാണുന്ന ഓരോ നിമിഷവും അവന്റെ ഉള്ളിൽ അവളെ സ്വന്തമാക്കാനുള്ള ആഗ്രഹവും കൂടി കൂടി വന്നു അവൻ പെട്ടെന്ന് അവളിൽ നിന്നും നോട്ടം പിൻവലിച്ചു ശേഷം രാധയെ ചെന്നു കുലുക്കി വിളിച്ചു അവൾ കരഞ്ഞു എപ്പോഴോ ഒന്ന് മയങ്ങി പോയി കൃഷ്ണയുടെ ഒന്നു രണ്ട്‌ വിളിയിൽ അവൾ കണ്ണുകൾ തുറന്നു വിനുവിന്റെ ഓർമയിൽ ആയതിനാൽ പെട്ടെന്ന് വിനു ആണ് അവളുടെ മുൻപിൽ നിക്കുന്നത് എന്ന് തോന്നി

അവൾ കൃഷ്ണയെ കെട്ടി പിടിച്ചു അവന്റെ ചുണ്ടിൽ അമർത്തി മുത്തി അവൻ കണ്ണും മിഴിച്ചു നിന്നു അവൾ അവന്റെ ചുണ്ടിൽ തന്നെ ഇറുക്കി മുത്തി കൊണ്ടിരുന്നു അവന്റെ കൈ അറിയാതെ അവളുടെ വയറിൽ ഇറുക്കി പിടിച്ചു അവളുടെ ചുണ്ടുകൾ അവനും നുണഞ്ഞു കൊണ്ടിരുന്നു അവൾ അവന്റെ ചുണ്ടിൽ നിന്നും ചുണ്ട് മാറ്റാതെ പതിയെ കണ്ണ് തുറന്നു താൻ ഉമ്മ കൊടുത്തത് വിനുവിന് അല്ല എന്ന് മനസിലാക്കിയ രാധ അവനിൽ നിന്നും അടർന്നു മാറാൻ നോക്കി പക്ഷേ അവളിൽ നിന്നും അടരാൻ കൃഷ്ണ തയാറായിരുന്നില്ല

അവൻ ഒരുകൈകൊണ്ട് അവളുടെ തല അവനിലേക്ക് അടുപ്പിച്ചു മറുകൈകൊണ്ട അവളുടെ ഇടുപ്പിലൂടെ ചുറ്റി കൃഷ്ണയിലേക്ക് ചേർത്തു നിർത്തി രാധു അവന്റെ കൈയിൽ കിടന്നു പിടച്ചു അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു ശ്വാസം മുട്ടി തുടങ്ങി അവളുടെ കൈനഖം അവന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി അവളുടെ ചുണ്ട് പൊട്ടി ചോരയുടെ നിറം അവന്റെ ഉമിനീരിൽ കലർന്നു അവൾ കൈകൊണ്ട് അവന്റെ നെഞ്ചിൽ ആഞ്ഞിടിച്ചു

അവനും ശ്വാസം മുട്ടി തുടങ്ങി പെട്ടെന്ന് അവളിൽ നിന്നും അടർന്നു മാറി രാധ ശ്വാസം കിട്ടാതെ താഴെക്കിരുന്നു കൃഷ്ണ ഭിത്തിയിൽ ചാരി നിന്നും പെട്ടെന്നാണ് അവനു എന്താ ചെയ്യിതതെന്ന ബോധം ഉണ്ടായതു അവൻ ഞെട്ടി രാധയെ നോക്കി കണ്ണെല്ലാം കരഞ്ഞു കലങ്ങി ഇരുന്നു അവനു വല്ലാത്ത കുറ്റബോധം തോന്നി അവൻ പതിയെ അവൾക്കരികിലേക്ക് നടന്നു ചെന്നു അവളുടെ മുൻപിൽ മുട്ട് കുത്തി ഇരുന്നു

“”എന്നോട് ക്ഷെമിക്കണം ഞാൻ അറിയാതെ””അവൻ വാക്കുകൾ കിട്ടാതെ പരതി രാധ ദേഷ്യത്തോടെ അവനെ നോക്കി കൈ എടുത്തു കൃഷ്ണയുടെ കരണത്തിനട്ടു ഒരെണ്ണം പൊട്ടിക്കണം എന്നുണ്ടായിരുന്നു പക്ഷേ തന്റെ ഭാഗത്താണ് കൂടുതൽ തെറ്റ് എന്നോർത്തപ്പോൾ അവൾ അത് നിയന്ത്രച്ചു അവളുടെ ഭാഗത്തു നിന്നും മറുപടി കിട്ടാതെ വന്നത് കൊണ്ട് അവൻ എണീറ്റു പുറത്തേക്കു നടന്നു റൂമിൽ കേറി കതകടച്ചു അവൾ അവൻ പോയ വഴിയേ നോക്കി ഇരുന്നു കുറച്ചു സമയം കഴിഞ്ഞിട്ടും ആരെയും താഴേക്കു കാണാത്തതു കൊണ്ട് ദേവി മുകളിലേക്കു കയറി വന്നു രാധുവിന്റെ റൂമിലേക്ക് നടന്നു രാധ നിലത്തു കരഞ്ഞിരിക്കുക ആയിരുന്നു ദേവി അവളുടെ അവസ്ഥ കണ്ടു അവളുടെ അടുത്തേക്ക് ഓടി എത്തി

“”മോളു എന്താടാ എന്തു പറ്റി മുടി ഒക്കെ എന്താ ഇങ്ങിനെ ഇരിക്കുന്നെ എന്താടാ””അതിനു മറുപടി ആയി രാധു ദേവിയെ ചുറ്റി പിടിച്ചു കരഞ്ഞു ദേവിയുടെ ഉള്ളിൽ ഒരായിരം സംശയങ്ങൾ കടന്നു പോയി

“”ഡാ എന്തുണ്ടായി””അവൾ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടിരുന്നു അപ്പോഴാണ് കൃഷ്ണ അവളുടെ റൂമിലേക്ക്‌ വന്ന കാര്യം ദേവി ഓർക്കുന്നത് അവളിൽ ഒരു ഞെട്ടൽ ഉണ്ടായി ദേവി രാധുനെ പിടിച്ചു അവളുടെ നേർക്ക് നിർത്തി

“”ഡാ നിന്നെ കണ്ണേട്ടൻ എന്ധെങ്കിലും””അത് ദേവിക്ക് പൂർത്തി ആക്കുവാൻ സാധിച്ചില്ല ദേവിയുടെ ആ ചോദ്യം രാധുവിൽ ഒരു വിറയൽ കടന്നു പോയ്‌ പക്ഷേ എന്തുകൊണ്ടോ കൃഷ്ണയുടെ കാര്യം ദേവിയോട് പറയാൻ അവളുടെ മനസ്സനുവദിച്ചില്ല അവൾ ഇല്ലെന്നു തലയാട്ടി ദേവി ഒന്നു ദീർഘമായി ശ്വസിച്ചു

“”പിന്നെന്താടാ “”

അവൾ എന്തു പറയണം എന്നറിയാതെ നിന്നും അവൾ അപ്പോൾ മനസ്സിൽ തോന്നിയ കള്ളത്തരം ദേവിയോട് പറഞ്ഞു ദേവിക്ക് വിശ്വാസം ആയില്ല എങ്കിലും അവൾ വിശ്വസിച്ച പോലെ അഭിനയിച്ചു താഴേക്കു പോയി

റൂമിൽ കൃഷ്ണയുടെ മനസ് കുറ്റബോധം കൊണ്ട് നിറഞ്ഞിരുന്നു

“”ഞാൻ എന്താ ഈൗ കാട്ടിയെ ഇന്ന് വരെ ഒരു പെണ്ണിനോടും അപമര്യാദ ആയി പെരുമറിട്ടില്ല ആദ്യം ആയി ശേ””അവന്റെ മനസ് കലങ്ങി മറിഞ്ഞു

“”ഇനി അവളുടെ മുഖത്തു എങ്ങിനെ നോക്കും ആരെങ്കിലും ഇതറിഞ്ഞാൽ””അവൻ അരിശം കൊണ്ട് മേശയിൽ ആഞ്ഞടിച്ചു ശേഷം കണ്ണാടിയിൽ നോക്കി അപ്പോഴാണ് അവന്റെ ചുണ്ട് ശ്രെദ്ധിക്കുന്നതു ചുണ്ട് പൊട്ടിയിട്ടുണ്ട് അവൻ മുൻപ് നടന്ന കാര്യങ്ങൾ ഓർത്തു അവനിൽ അത്രയും നേരം ഉണ്ടായിരുന്ന ചിന്തകൾ എല്ലാം അപ്പോഴേക്കും മറന്നു പോയിരുന്നു

(തുടരും)

കൃഷ്ണരാധ: ഭാഗം 1

കൃഷ്ണരാധ: ഭാഗം 2

കൃഷ്ണരാധ: ഭാഗം 3

കൃഷ്ണരാധ: ഭാഗം 4

കൃഷ്ണരാധ: ഭാഗം 5

കൃഷ്ണരാധ: ഭാഗം 6