Wednesday, December 18, 2024
Novel

കൃഷ്ണരാധ: ഭാഗം 4

നോവൽ: ശ്വേതാ പ്രകാശ്


കുളപ്പടവിൽ ഇരിക്കുന്ന രാധുന്റെ അടുത്തേക്ക് കൃഷ്ണ നടന്നു അവൻ പുറകിൽ വന്നു നിന്നതൊന്നും രാധു അറിഞ്ഞിരുന്നില്ല അവൾ മറ്റേതോ ലോകത്തായിരുന്നു

“”എന്താടോ ആരെ ഓർത്തിരിക്കുകയാ””

അവൾ ഞെട്ടി ശബ്ദം കെട്ടിടത്തേക്കു തിരിഞ്ഞു നോക്കി പുറകിൽ നിൽക്കുന്ന ആളെ കണ്ടു അവൾ ഞെട്ടി എണിറ്റു കൃഷ്ണ അവളുടെ അടുത്തേക്ക് വരും തോറും അവൾ പുറകോട്ടു നീങ്ങി അവൾ കാല് തെന്നി വീഴാൻ തുടങ്ങി അവൾ കണ്ണുകൾ ഇറുക്കി അടച്ചു കൃഷ്ണ അവളുടെ കൈയിൽ കയറി പിടിച്ചു മുൻപോട്ട് വലിച്ചു അവൾ അവന്റെ വലിയിൽ അവന്റെ മാറോടു ചേർന്നു അപ്പോഴും അവളുടെ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു

“”ഡോ എന്താ എന്തുപറ്റി””അവൻ അവളെ തട്ടി വിളിച്ചു കൊണ്ടിരുന്നു അവൾ പതിയെ കണ്ണു തുറന്നു കൃഷ്ണനോട് ചേർന്നാണ് അവള് നിൽക്കുന്നതെന്ന് കണ്ടപ്പോൾ കുതറി മാറി

“”I am sorry””അവൾ അത്രയും പറഞ്ഞു മുൻപോട്ടു നടന്നു

“”ഡോ ഒന്ന് നിന്നെ””

അവൾ എന്താന്നാ ഭാവത്തിൽ അവനെ നോക്കി

“”താൻ എന്തിനാ എന്നെ ഇത്ര ഭയക്കുന്നത്””

അവൾ ഒന്നും മിണ്ടാതെ നിന്നും

“”തന്റെ കൂടെ അപ്പോൾ കണ്ടത് താൻ സ്നേഹിക്കുന്ന ആളല്ലേ'”

അവൾ അതേ എന്ന ഭാവത്തിൽ തലയാട്ടി തിരിഞ്ഞു നടന്നു അവൻ നിരാശയോടെ അവളെ നോക്കി പിന്നെ കുളത്തിലേക്ക് നോക്കി

:’ഞാൻ എന്തിനാണ് ഇത്ര അധികം വിഷമിക്കുന്നത് കൃഷ്ണ നിനക്കിതെന്തു പറ്റി നിന്റെ സ്വഭാവം മാറി പോയല്ലോ അന്ന് അവൾ വണ്ടിയുടെ മുൻപിൽ ചാടിയപ്പോൾ നീ എന്താ നിശബ്ദമായേ മറ്റാരെങ്കിലും ആയിരുന്നെങ്കിൽ നീ ഇങ്ങാനാവില്ലലോ പ്രീതികരിക്ക എത്രയോ പെണ്കുട്ടികളെ കണ്ടിരിക്കുന്നു അവരോടാരോടും തോന്നാത്ത ഒരു ഇഷ്ട്ടം ഇവളോടെങ്ങിനെ തോന്നി അവളുടെ മിഴികൾ കാണുമ്പോൾ എനിക്ക് എന്നെ തന്നെ നഷ്ട്ടവുന്നലോ ഞാൻ ഒരു കാര്യം ആഗ്രഹിച്ചാൽ അതു എങ്ങിനെയും നേടി എടുക്കും പക്ഷേ ഇവളുടെ കാര്യത്തിൽ മാത്രം എനിക്ക് അങ്ങിനെ എന്താ തോന്നാത്തത്’:അവൻ കുളത്തിൽ തന്റെ പ്രീതിബിംബത്തെ തന്നെ നോക്കി ചോദിച്ചു കൊണ്ടിരുന്നു പക്ഷേ അവന്റെ ചോദ്യങ്ങൾ കൊന്നും അവനു ഉത്തരം കിട്ടിയിരുന്നില്ല

💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

വിനുവിന്റെ വീട്ടിൽ അവനും അമ്മയും വാക്കേറ്റത്തിൽ ആയിരുന്നു

“”വിനു ഇനി നീ എന്ധോക്കെ പറഞ്ഞാലും ശെരി നിന്റെ ഭാര്യ വേണി ആയിരിക്കും അതു ഞാൻ എന്റെ ഏട്ടന് കൊടുത്ത വാക്കാ””

“”അമ്മയുടെ വാക്ക് പാലിക്കണമെങ്കിൽ അമ്മ വേറെ ഏതേലും ചെറുക്കനെ കണ്ടു പിടിച്ചു കെട്ടിച്ചോളു എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല””

“”വിനു””ലക്ഷ്മി അലറി

“”നിന്റെ അച്ഛൻ നിനക്കു ഒരു വയസുള്ളപ്പോൾ മരിച്ചതാ അന്നെന്നോട് മറ്റൊരു വിവാഹം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചപ്പോളും ഞാൻ അതിനു തയാറാവാതിരുന്നത് നിനക്കു വേണ്ടിയാ എന്റെ നല്ല കാലം മുഴുവനും നിനക്ക് വേണ്ടിയാ ഞാൻ ജീവിച്ചത് എന്നിട്ട് നിനക്കിപ്പോൾ എന്നെക്കാൾ വലുതാണല്ലേ അവള്””ലക്ഷ്മി അവസാന അടവും എടുത്തു അവൻ മറിച്ചൊന്നും പറയാതെ താക്കോലും എടുത്തു പുറത്തേക്കിറങ്ങി

“”വിനു നീ എവിടെക്കാ എന്ധെലും കഴിക്കു””ലക്ഷ്മി വിളിച്ചെങ്കിലും അവൻ തിരിഞ്ഞു നോക്കാതെ ബൈക്ക് എടുത്തു കൊണ്ട് പുറത്തേക്കു ഇറങ്ങി അവൻ പോകുന്നത് നിസഹായ അവസ്ഥയിൽ ലക്ഷ്മി നോക്കി നിന്നു

::ഇനി ഇങ്ങിനെ വിട്ടാൽ പറ്റില്ല എന്ധെലും തീരുമാനം എടുത്തേ മതിയാകു::ലക്ഷ്മി മനസിൽ പറഞ്ഞു അവർ എന്ധോക്കെയോ തീരുമാനിച്ചുറപ്പിച്ചു

💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

രാധു കട്ടിലിൽ കിടക്കുക ആയിരുന്നു

“”മോളേ രാധു വാ കഴിക്കാം””ദേവു താഴെ നിന്നും വിളിച്ചു

അവൾ എണിറ്റു താഴേക്ക് നടന്നു

“”മോളേ രാധു കണ്ണേട്ടൻ എവിടെ””

അവൾ ആരെന്ന ഭാവത്തിൽ ദേവുവിനെ നോക്കി

“ഡാ ഇന്ന് കാലത്തെ വന്നില്ലേ അച്ഛന്റെ കൂട്ടുകാരന്റെ മക്കൾ അതിൽ ശിവേട്ടൻ ഇവടുണ്ട് മറ്റേ ആളെ നീ വിളിച്ചില്ലേ

“”അപ്പോൾ അയാളുടെ പേര് കണ്ണൻ എന്നാണോ””

“”അതു ആ ചേട്ടനെ വീട്ടിൽ വിളിക്കുന്ന പേരാടോ കണ്ണൻ എന്നു””

“”ഓ അങ്ങിനെ””

“”ആഹ് അങ്ങിനെ പോയി വിളിച്ചിട്ട് വാ””

“”എന്നെകൊണ്ട് വയ്യാ ചേച്ചി പോയി വിളിച്ചിട്ട് വാ””

“”ചേച്ചിടെ പൊന്നല്ലേ ഒന്ന് പോയി വിളിച്ചിട്ട് വാ മോളു””

“”അയ്യാ സോപ്പ് വേണ്ട പതയുന്നില്ല””അവൾ ദേവുവിന്റെ താടിയിൽ പിടിച്ചു പറഞ്ഞു ശേഷം കൃഷ്ണയെ വിളിക്കാനായി മുകളിലേക്ക് പോയി

അവൾ മുകളിൽ ചെന്നു അൽപ്പം മടിച്ചു മടിച്ചു വാതിലിൽ മുട്ടി രണ്ടു മുട്ടിൽ വാതിൽ തുറന്നു അവനെ കണ്ടതും അവൾ കണ്ണും മിഴിച്ചു നിന്നു

കറുപ്പ് ഷർട്ടും കാവി മുണ്ടും ആണ് വേഷം അൽപ്പം നീട്ടമുള്ള മുടി നെറ്റിയിലേക്ക് വീണു കിടന്നിരുന്നു നെറ്റിയിൽ കുറി തൊട്ടിട്ടുണ്ട് കാപ്പിപ്പൊടി നിറമുള്ള കണ്ണുകൾ അവനെ ഒന്നുകൂടെ ഭംഗി ആക്കിയിരുന്നു അവൻ അവളുടെ കണ്ണിനു മുന്നിലൂടെ കൈ വീശി അവൾ ഒന്നു ഞെട്ടി അവനെ നോക്കി അവൻ എന്ധെന്ന ഭാവത്തിൽ പുരികം പൊക്കി ചോദിച്ചു അവൾ അവൾ ഒന്നും ഇല്ലാന്ന് തോളു കൊണ്ട് കാട്ടി

“”ഇയാളെ ഭക്ഷണം കഴിക്കാൻ വിളിക്കുനുണ്ട് അത് പറയാൻ വന്നതാ””ചമ്മൽ മറച്ചു പിടിച്ചു പറഞ്ഞു ശേഷം താഴേക്കോടി അവൻ ഒരു ചെറു ചിരിയോടെ അവൾ പോകുന്നതും നോക്കി നിന്നു

(തുടരും)

കൃഷ്ണരാധ: ഭാഗം 1

കൃഷ്ണരാധ: ഭാഗം 2

കൃഷ്ണരാധ: ഭാഗം 3