Wednesday, January 22, 2025
Novel

കൃഷ്ണരാധ: ഭാഗം 20

നോവൽ: ശ്വേതാ പ്രകാശ്

ഉഷയുടെ വാക്കുകൾ കേട്ട് കൃഷ്ണയും രാധയും ഒരു പോലെ ഞെട്ടി വിശ്വന്റെ മുഖത്തെക്ക് നോക്കി “”ഇവരെ രണ്ടു പേരെയും ഒരിടത്തെക്ക് അയക്കുന്നതിൽ എനിക്ക് സന്തോഷം മാത്രം ഉള്ളു എങ്കിലും രണ്ടുപേരും ഒന്നിച്ചു എന്റെ അടുത്ത് നിന്നു ഒരേ സമയം””വിശ്വന്റെ വാക്കുകൾ അവർ രണ്ടു പേരിലും കുളിർ മഴ ആയി പെയ്തു “”അയ്യോ ഒന്നിച്ചു വേണ്ട അയാൾക്ക് കല്യാണം ആലോജിക്കുമ്പോൾ മതി”

“ഉഷ ചിരിച്ചു കൊണ്ട് കാറിൽ കയറി വണ്ടി ഗേറ്റ് കഴിയുന്നത് വരെ അരവിന്ദിന്റെ നോട്ടം മറ്റൊരാളിൽ ആയിരുന്നു അവർ പോയ്‌ കഴിഞ്ഞതും രാധു ദേവിയെ നോക്കി “”ഡി കള്ളി അപ്പോൾ ന്റെ ചേച്ചി കുട്ടി ഒരു കല്യാണപെണ്ണായല്ലേ ഓഹ് എനിക്കെന്തൊക്കയ ഞാൻ ചെയ്യണ്ടേ ഇനി അധിക നാൾ ഇല്ലാ ചെക്കൻ കൂട്ടർക്ക് എല്ലാർക്കും എന്റെ ചേച്ചി പെണ്ണിനെ ഇഷ്ട്ടായി ഉറപ്പിരു പോലും വേണ്ടന്നല്ലേ പറഞ്ഞേക്കുന്നെ അപ്പോൾ ഇനി കല്യാണം ഓഹ്””രാധു ദേവിയുടെ കവിളിൽ പിടിച്ചു വലിച്ചു പറഞ്ഞു കൊണ്ട് അകത്തേക്ക് ഓടി പോയി ”

“എന്റെ കുട്ടീടെ ഏറ്റവും വലിയ ഭാഗ്യ അവർ മോളേ പൊന്നു പോലെ നോക്കിക്കോളും””വിശ്വൻ അത്രെയും അവളുടെ താടിയിൽ തട്ടി പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി അവൾ ശിവയേയും കൃഷ്ണയെയും നോക്കി മങ്ങിയ ചിരി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി റൂമിൽ ചെന്ന് കതകു കുറ്റിയിട്ടു എല്ലാം കത്തിച്ചു ചാമ്പൽ ആക്കിയെങ്കിലും അവന്റെ ഫോട്ടോ മാത്രം കത്തിക്കാൻ അവളുടെ മനസ് അനുവദിച്ചില്ല അവളുടെ ഡ്രെസ്സുകളിക്കിടയിൽ നിന്നും അവന്റെ ഫോട്ടോ പുറത്തെടുത്തു ”

“ഇനി എന്താ വേണ്ടേ എന്ന് എനിക്കറിയില്ല ഏട്ടാ എല്ലാരുടേം സന്തോഷം കണ്ടില്ലേ എന്റെ അനിയത്തി കുട്ടിട്ടിടെ മുഖം കണ്ടില്ലേ ഇനി എന്താ ചെയ്യേണ്ടേ”” അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി 💔💔💔💔💔💔💔💔💔💔💔💔💔💔💔 രാധു റൂമിൽ ചെന്ന് വിനുവിനെ വിളിച്ചു ഒരു ബെല്ലിൽ തന്നെ വിനു കാൾ എടുത്തു “”എന്താടി ഇപ്പോഴാണോ ഞാൻ ജീവനോടെ ഉണ്ടോ എന്ന് തിരക്കാൻ തോന്നിയെ””കാൾ എടുത്ത പാടെ വിനു അവളോട്‌ ചോദിച്ചു അത് കേട്ടപ്പോഴേ രാധുന്റെ കണ്ണുകൾ നിറഞ്ഞു ”

“ഏട്ടാ എന്തിനാ എന്നോടിങ്ങനെ ഒക്കെ പറയുന്നേ ചേച്ചീനെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ടായിരുന്നു അതിന്റെ തിരക്കായിരുന്നു “”അവൾ തേങ്ങി പറഞ്ഞു അപ്പോഴേക്കും വിനു ചിരി അടക്കാൻ ഉള്ള പെടാപാടിൽ ആയിരുന്നു “”ഡി പൊട്ടി നീ കരയണോ ഏട്ടൻ വെറുതെ പറഞ്ഞതാ “”അവൻ അവളെ സമാധാനിപ്പിച്ചു “”ഒന്ന് ചിരിക്ക് പെണ്ണേ””അവളോട്‌ അങ്ങിനെ പറഞ്ഞതും അവളിൽ നിന്നും ചിരി വിടർന്നു പിന്നെയും അവർ ഒരുപാട് നേരം സംസാരിച്ചു “”ഏട്ടാ ഫോൺ വെക്കട്ടെ ഞാൻ അച്ഛ തിരക്കും””

“”മം വെച്ചോടി പെണ്ണേ അതിനു മുൻപ് ചേട്ടനൊരു ഉമ്മ താ”” “”ഈൗ ചെക്കൻ”” “”ഡി ഒരു പാട് നാണം വേണ്ട ഉമ്മ തരുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ”” ‘”ഉയ്യോ വേണ്ട”” “”എന്നാലേ എന്റെ കുട്ടി താ”” “”ചെക്കനെ കെട്ടി പിടിച്ചു ഉമ്മ”” “”മം ഇന്ന് ഇത്രേ മതി ബാക്കി പിന്നെ ഉമ്മ””വിനു അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്യിതു തിരിഞ്ഞതും പുറകിൽ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന വേണിയെ ആണ് കാണുന്നത് ‘”എന്താടി നീ എന്റെ റൂമിൽ””

“”ഞാൻ എന്നായാലും വരേണ്ടതല്ലേ അപ്പോ എനിക്ക് എപ്പോ വേണേലും ഇവിടെ കേറി വരാം ആരുടെയും അനുവാദം വേണ്ട”” “”ഡി””അവൻ അലറിക്കൊണ്ട് അടയ്ക്കാനായി കൈ ഉയർത്തിയതും താഴെ ഒരു കാറിന്റെ ശബ്ദം കേട്ട് ഓങ്ങിയ കൈ പിൻവലിച്ചു കൊണ്ട് താഴേക്കിറങ്ങി അപ്പോഴേക്കും ലക്ഷ്മി വാതിൽ തുറന്നിരുന്നു മുൻപിൽ നിൽക്കുന്ന ആളെ കണ്ട് ലക്ഷ്മിയുടെ കണ്ണുകൾ തിളങ്ങി “”ഏട്ടാ””ലക്ഷ്മി ഓടി ചെന്ന് കെട്ടി പിടിച്ചു അപ്പോഴേക്കും അവർ താഴേക്ക് വന്നിരുന്നു അവിടെ വന്ന ആളെ കണ്ട് വേണി ഓടി ചെന്നു കെട്ടി പിടിച്ചു ”

“അച്ഛാ അച്ഛൻ എന്താ ഒരു മുന്നറിയിപ്പും ഇല്ലാണ്ട്”” “”എന്റെ മോളേ കാണാൻ ഈൗ അച്ഛന് തോന്നി അതോണ്ട് വന്നു എന്താ”” “”ഒന്നില്ലെന്റെ തമ്പി സാറേ”” “”ഏട്ടാ വന്ന കാലിൽ തന്നെ നിൽക്കാതെ വാ “”ലക്ഷ്മി തമ്പിയെ അകത്തേക്ക് ഷെണിച്ചു “”എന്താ വിനു വന്നിട്ട് ഒരു മൈൻഡ് ഇല്ലാതെ”” “”ഒന്നുമില്ല അമ്മാവാ എന്താ അമ്മാവൻ പറയണ്ട് വന്നത് എന്തെങ്കിലും അത്യാവശ്യം ഉണ്ടോ”” “”ഇല്ല വിനു ഞാൻ വെറുതെ ഇറങ്ങിതാ””അയാൾ അതു പറഞ്ഞൂ അകത്തേക്ക് പോയി പക്ഷേ അവനറിയായിരുന്നു അയാളുടെ വരവ് വെറുതെ അല്ല എന്ന് ”

“അമ്മേ ഞാൻ പുറത്തേക്ക് പോവാ വരാൻ താമസിക്കും”” “”വിനു ഒന്ന് എന്റെ ഒപ്പം വാ””ലക്ഷ്മി അവനെയും വിളിച്ചു പുറത്തേക്കിറങ്ങി “”എന്താ” “”നീ പോകുന്ന ഒക്കെ കൊള്ളാം പക്ഷേ കുടിച്ചു നാലു കാലിൽ വരാനാണ് നിന്റെ ഭാവമെങ്കിൽ നടക്കില്ല അത്രയും പറഞ്ഞു ലക്ഷ്മി അകത്തേക്ക് പോയി വിനു അവരെ ഒന്ന് നോക്കിയ ശേഷം ബൈക്ക് എടുത്ത് പുറത്തേക്ക് പോയി “”എന്താ ഏട്ടാ ചുമ്മ വന്നതാണോ”” “”അല്ല ലക്ഷ്മി ഒരു തീരുമാനം എടുക്കാൻ വന്നതാ”” “”എന്താ ഏട്ടാ പറഞ്ഞോളൂ””

“”നമ്മുടെ വേണിയുടെയും വിനുവിന്റെയും കാര്യത്തിൽ ഒരു തീരുമാനം വേണ്ടേ”” “”അതേട്ട”” “”എന്താ പറഞ്ഞോ”” “”അവൻ മറ്റൊരു പെൺകുട്ടിയുമായി ഇഷ്ട്ടത്തിൽ ആണ്”” “”അതൊക്കെ ഈൗ പ്രായത്തിൽ സ്വഭാവികം അല്ലേടി അതൊക്കെ ഇവരുടെ വിവാഹം കഴിഞ്ഞു മാറിക്കോളും”” “”അങ്ങിനല്ല ഏട്ടാ അവൻ വളരെ സീരിയസ് ആണ് ഞാൻ അവരുടെ ബന്ധം ഒന്ന് എതിർത്തപ്പോൾ അവൻ ഇവിടെ എന്ധെല്ലാം ആണ് കാണിച്ചു കൂട്ടിയത് എന്നറിയോ ഞാൻ പോലും പേടിച്ചു പോയി പിന്നെ ഇവിടെ അവൻ ഒരിക്കൽ പോലും സോബോധത്തോടെ വന്നിട്ടില്ല എന്റെ ഒറ്റ മോൻ അല്ലേ ഏട്ടാ””

“”ലക്ഷ്മി എനിക്കും ഒറ്റ മോളേ ഉള്ളു””തമ്പി ദേഷ്യത്തോടെ പറഞ്ഞു “”ഏട്ടാ അവന്റെ ഇഷ്ട്ടം ആണ് എന്റെയും”” “”അപ്പൊ ഇവൾ എന്താ ചെയ്യേണ്ടത്”” ‘”ആന്റി എനിക്കു വിനു ഏട്ടൻ ഇല്ലാണ്ട് പറ്റില്ല നിങ്ങൾ എല്ലാരും കൂടി അല്ലേ എന്നെ കൊതിപ്പിച്ചത് എന്നിട്ടിപ്പോ ഞാൻ കറിവേപ്പില അല്ലേ””അവൾ കപട കരച്ചിലോടു കൂടി പറഞ്ഞു “”മോളേ”” “”വേണ്ട ആന്റി ഞാൻ അല്ലേ ഭാരം ഞാൻ പൊക്കോളാം ആർക്കും ശല്യം അല്ലാത്തിടത്തു””അത്രയും പറഞ്ഞു അവൾ റൂമിലേക്ക് ഓടി “”മോളേ നിൽക്ക് ആന്റി പറയുന്ന കേൾക്ക് ഒന്ന്”

“അവരും അവളുടെ പുറകെ ഓടി റൂമിൽ ചെന്നതും അവൾ അവരെ കാണിക്കുവാനായി കയ്യിൽ കിട്ടിയ ബ്ലേഡ് എടുത്ത് ഞരമ്പിനോട് ചേർത്ത് പിടിച്ചു റൂമിൽ വന്ന തമ്പിയും ലക്ഷ്മിയും തന്റെ ഞരമ്പ് മുറിക്കാൻ റെഡി ആയി നിൽക്കുന്ന വേണിയെ ആണ് കാണുന്നത് “”മോളേ””തമ്പി ഓടി വന്നു അവളുടെ കയ്യിലെ ബ്ലേഡ് തട്ടി മാറ്റി “”എന്ത് ഭ്രാന്താ മോളേ നീ ഈൗ കാട്ടുന്നെ നിനക്ക് വട്ടായോ””ലക്ഷ്മി കരഞ്ഞു കൊണ്ട് ചോദിച്ചു “”അതെ എനിക്കു ഭ്രാന്തു തന്ന വിനുവേട്ടന്റെ മുകളിൽ ഉള്ള ഭ്രാന്തു””

“”ഇനി ഇങ്ങിനെ ഒന്നും ഉണ്ടാവില്ല എന്ന് മോൾ ആന്റിക്കു വാക്ക് താ “” “”തരാം പക്ഷേ എനിക്കു ആന്റി ഒരു വാക്ക് തരണം ഇല്ലേൽ ഞാൻ ഇനിയും ഇതുപോലെ കാട്ടും ഇപ്പൊ രക്ഷിക്കാൻ നിങ്ങൾ വന്ന പോലെ എപ്പോഴും നിങ്ങൾക്ക് വരാൻ പറ്റില്ല”” “”എന്ധും തരാം മോളേ”” “”എങ്കിൽ വിനുവേട്ടന്റെ ഭാര്യയായി ഞാനെ ഇവിടെ കയറി വരു എന്ന് എനിക്കു വാക്ക് താ “” “”മം വാക്ക് മോളേ മോൾ മാത്രേ വിനുവിന്റെഭാര്യ ആകു””ലക്ഷ്മി അത്രയും പറഞ്ഞു അവളുടെ കൈയ്ക്ക് മുകളിൽ കയ്യി ചേർത്തു അപ്പോഴേക്കും പൂജമുറിയിൽ ഒരിക്കിലും അണയാതെ വെച്ചിരുന്ന വിളക്കിന്റെ തിരി അണഞ്ഞിരുന്നു

(തുടരും)

കൃഷ്ണരാധ: ഭാഗ 19