Sunday, December 22, 2024
Novel

കൃഷ്ണരാധ: ഭാഗം 2

നോവൽ: ശ്വേതാ പ്രകാശ്


അവൾ കണ്ണുകൾ അടച്ചു അവിടെ തന്നെ നിന്നു വിനു ഓടി അവളുടെ അടുക്കലേക്കെത്തി

“”മോളേ രാധു””വിനു പരിഭ്രമത്തോടെ അവളുടെ കവിളിൽ തട്ടി വിളിച്ചു എങ്കിലും അവൾ കണ്ണുകൾ ഇറുക്കി അടച്ചു തന്നെ ഇരുന്നു

“”ടി കണ്ണു തുറക്ക് വിനുവേട്ടനാ മോളേ””വിനു അവളുടെ കവിളിൽ തട്ടികൊണ്ടിരുന്നു അവൾ പതിയെ കണ്ണുകൾ തുറന്നു വിനുവിനെ നോക്കി വിനു പുഞ്ചിരിച്ചു കൊണ്ട് അവളെ മാറോടടക്കി പിടിച്ചു അവൾ പേടികാരണം വിനുവിനെ ഇറുക്കി പിടിച്ചു

അല്ലേലും രാധുവിനു എന്ധെലും പേടി തട്ടിയാൽ അതിൽ നിന്നും പുറത്തു കടക്കാൻ വളരെ നേരം വേണം തന്റെ അമ്മയുടെ മരണം കൺമുന്നിൽ കണ്ട അന്ന് തുടങ്ങിയതാണ് അതു വിനുവിനും അറിയാം

“”രാധു പേടിക്കേണ്ട ഒന്നുല്ലാട്ടോ””അപ്പോഴാണ് വിനു ആ കാറുകാരുടെ കാര്യം ഓർത്തത്‌ അവൻ അവർക്കിട്ടു നോക്കി അതിൽ നിന്നും രണ്ടു പേർ പുറത്തേക്കിറങ്ങി വന്നു അവർ വിനുവിന്റെയും രാധുവിന്റെയും അടുക്കലേക്കു നടന്നു വന്നു അവരുടെ വരവ് കണ്ടു വിനു അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്തു നിർത്തി

“”നിങ്ങളെന്താ ആളുകളെ കൊലക്കു കൊടുക്കാനാണോ ഈൗ സാധനത്തിനെയും കൊണ്ട് നടക്കണേ””അതിൽ ഒരാൾ വിനുവിനോടായി ചോദിച്ചു

“”സോറി സർ ഇവൾ നോക്കാതെ ഓടിതാ ഇവക്കു വേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു””

“”മാപ്പ് കോപ്പ് ഇപ്പൊ വണ്ടി വെട്ടിച്ചില്ലാരുന്നേൽ കാണാരുന്നു പടായേനെ””

അയാളുടെ വാക്കുകൾ കേട്ടു രാധ പാളി നോക്കി

“”സോറി സർ വണ്ടിക്ക് എന്തു നഷ്ട്ട പരിഹാരം വേണമെങ്കിലും ഞാൻ തരാം””വിനു മാക്സിമം താണ് പറഞ്ഞു

“”ദേ അവളുടെ നോട്ടം കണ്ടില്ലേ””അയാളത് പറഞ്ഞതും കൂടെ ഉള്ള ആള് അവനെ തടഞ്ഞു

“”ശിവ മതി അവർ മാപ്പു പറഞ്ഞില്ലേ പിന്നെന്താ””

“”അല്ല ഏട്ടാ അവളുടെ നോട്ടം കണ്ടില്ലേ ഒരെണ്ണം കൊടുക്കാൻ തോന്നും””

അതു പറഞ്ഞതും വിനുവിന്റെ ഉള്ളം ദേഷ്യത്താൽ നിറഞ്ഞിരുന്നു എങ്കിലും രാധുവിനെ ഓർത്തു അവൻ മൗനം പാലിച്ചു

“”ശിവ നിന്നോട് നിർത്താന പറഞ്ഞേ””അതല്പം കട്ടിയുള്ള പറച്ചിൽ ആയിരുന്നു പെട്ടെന്നു ശിവ മൗനം ആയി അവൾ പതിയെ അയാൾക്കിട്ടു നോക്കി ആയാളും അവക്കിട്ടു തന്നെ നോക്കി നിൽക്കുക ആയിരുന്നു അയാളുടെ കാപ്പിപ്പൊടി നിറമുള്ള കണ്ണുകൾ അവളുടെ പേടിനിറഞ്ഞ മാൻപേട കണ്ണുകളുമായി കൊരുത്തു അവൾ പെട്ടെന്നു തന്നെ അവനിൽ നിന്നും നോട്ടം മാറ്റി വിനുവിന്റെ നെഞ്ചിലേക്ക് ഒന്നുകൂടെ ചേർന്നു നിന്നും

“”നിങ്ങൾ പൊക്കോ””അയാൾ വിനുവിനോടായി പറഞ്ഞു

“”ശിവ വന്നു വണ്ടി എടുക്ക് വലുതായൊന്നും പറ്റിയില്ലല്ലോ””അയാൾ അതു പറഞ്ഞു മുന്പോട്ട് നടന്നു പുറകെ അനുസരണ ഉള്ള പൂച്ച കുട്ടിയെ പോലെ ശിവയും നടന്നു കുറച്ചു മുൻപിൽ എത്തിയ ശേഷം അയാൾ തിരിഞ്ഞു രാധുവിനെ നോക്കി അപ്പോഴേക്കും അവർ തിരിഞ്ഞു നടന്നിരുന്നു

“”രാധു ഒറ്റയ്ക്ക് പോണ്ട വണ്ടിയെ കേറൂ വീടിന്റെ അടുത്തിറക്കി വിടാം””അവൻ അതു പറഞ്ഞതും അവൾ ഒന്ന് മടിച്ചു

“”നിന്നോട് കേറാന പറഞ്ഞേ””വിനു അല്പ്പം ദേഷ്യത്തോടെ ആണു പറഞ്ഞത് അവൾ മടിച്ചു മടിച്ചു ബൈക്കിൽ കേറി ബൈക്ക് മുന്പോട്ടെടുത്തു

💟💟💟💟💟💟💟💟💟💟💟💟💟💟💟

“”ബ്രോയിക്കിതു എന്തു പറ്റി””ശിവ അതു ചോദിച്ചതും കൃഷ്ണ അവനെ മനസിലാവാത്ത രീതിയിൽ നോക്കി

“”എന്താ “”

“”അല്ല ഇന്നത്തെ പോലെ ഒരു സംഭവം ഉണ്ടായാൽ ആദ്യം അടി പിന്നെ ആണലോ സംസാരം ഇന്ന് പതിവിനു വിപരീതം ആയിരുന്നു അതു കൊണ്ട് ചോദിച്ചതാ””

“”എനിക്കോന്നും പറ്റിയില്ല ഇതു നമുക്ക് പരിചയം ഇല്ലാത്ത സ്ഥലമാ കൂടാതെ നമ്മളിവിടെ വന്നത്‌ അച്ഛന്റെ ബെസ്റ്റ് ഫ്രണ്ടിനെ കാണാനും ഈൗ നാടൊക്കെ ഒന്ന് ചുറ്റി കാണാനും കൂടിയ അതുകഴിഞ്ഞു നമ്മൾ തിരിച്ചു പോകും വെറുതെ ഒരു പ്രശ്നം വേണ്ടാന്ന് കരുതി അത്രേ ഉള്ളു അല്ലാണ്ട് വേറൊന്നുല്ലാ “”

“”ഓ അങ്ങിനെ””ശിവ ആക്കിയ രീതിയിൽ പറഞ്ഞൂ കൃഷ്ണ ശിവയെ ഒന്ന് നോക്കി ശേഷം പുറത്തേക്കു നോക്കി ഇരുന്നു അവന്റ ഉള്ളിൽ അപ്പോൾ രാധുവിന്റെ പേടിച്ചു നിൽക്കുന്ന മിഴികൾ ഓടി എത്തി അവന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു

കുറച്ചു കഴിഞ്ഞു അവരുടെ കാർ ഗേറ്റ് കടന്നു വിശാലമായ മുറ്റത്തേക്ക് പ്രേവേശിച്ചു കൃഷ്ണയും ശിവയും ചുറ്റും നോക്കി നിറയെ പൂക്കളും ചെടികളും മരങ്ങളും ഓക്കെ ഉള്ള ഒരു വിട് അവയെല്ലാം വളരെ ഭംഗി ആയി അലങ്കരിച്ചിരുന്നു പഴമയുടെ പ്രവുടി വിളിച്ചു പറയുന്ന ഒരു വിട് അവർ ചുറ്റും നോക്കി ആർട്ടിഫിഷലായി ഒന്നും തന്നെ ചെയ്തിട്ടില്ല അവിടെ എത്തിയപ്പോൾ തന്നെ അവർക്കൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യ്തു കൃഷ്ണ ദിർഘമായി ഒന്ന് ശ്വവസിച്ചു കാറിന്റെ ഒച്ച കേട്ടു ഒരു മനുഷ്യൻ പുറത്തേക്കിറങ്ങി വന്നു

“”ആരാ””അവരോടായി ചോദിച്ചു അവർ അവരുടെ ഡീറ്റെയിൽസ് എല്ലാം പറഞ്ഞു അയാൾ അവരെ ചിരിച്ചു കൊണ്ട് സ്വീകരിച്ചു അകത്തേക്ക് കൊണ്ട് പോയ്‌

💟💟💟💟💟💟💟💟💟💟💟💟💟💟💟

രാധു വിനുവിന്റെ പുറകിൽ ഒന്നും മിണ്ടാതെ ഇരുന്നു അല്പ്പം അകലം പാലിച്ചാണ് ഇരുന്നത് അവൻ മിററിലൂടെ അവളെ നോക്കി മുഖം ഒരു കൊട്ട ഉണ്ട് അവൻ ആളൊഴിഞ്ഞ ഒരു സൈഡിൽ വണ്ടി നിറുത്തി അവൾ എന്താ എന്ന ഭാവത്തിൽ അവനെ നോക്കി

“”ഇങ്ങനെ നോക്കാതെ ഇറങ്ങെടി””
അവൾ മിണ്ടാതെ താഴേക്കിറങ്ങി

“”എന്ധെ നിന്റെ മുഖത്തു കടന്നൽ കുത്തിയോ””അവൾ മിണ്ടാതെ തന്നെ നിന്നു

അവൻ അവളെ ഇടുപ്പിൽ ചുറ്റി അടുത്തു കണ്ട ഒരു മതിലിൽ ഇരുത്തി

“”എന്റെ പൊന്നെ ഏട്ടനോട് ഷെമി ആ ആ കാറ്‌ എന്റെ പൊന്നിനെ തട്ടിയിരുന്നേലോ എന്റെ കുട്ടിക്ക് വല്ലതും പറ്റിയ ഈൗ വിനു പിന്നെ ജീവനോടെ ഉണ്ടാകോ””വിനു അതു പറഞ്ഞതും അവൾ അവന്റെ വാ പൊത്തി അവളുടെ കണ്ണുകൾ നിറഞ്ഞു അരുതെന്നു ആഗ്യം കാട്ടി വിനു അവളുടെ കവിളിൽ പിടിച്ചു ഒഴുകി വന്ന കണ്ണുനീർ തുടച്ചു മാറ്റി

“”ഞാൻ പറഞ്ഞിട്ടില്ലേ എന്റെ കുട്ടി ഒരിക്കിലും കരയരുതെന്നു വാ ഏട്ടൻ വീട്ടിൽ കൊണ്ടേ വിടാം””

“”വീട്ടിലോ””അവൾ പേടിയോടെ ചോദിച്ചു

“”അയ്യോ എന്റെ പൊന്നെ പേടിക്കേണ്ട ആരും കാണില്ല വീടിന്റെ അടുത്തു കൊണ്ടേ വിടാനാണ് വാ കേറൂ””

അവൾ കേറി ഇരുന്നു അവൻ തിരിഞ്ഞു നോക്കി ആ നോട്ടത്തിന്റെ അർഥം മനസിലാക്കിയെന്ന വണ്ണം അവൾ അവന്റെ വയറിൽ ചുറ്റി പിടിച്ചു വണ്ടി മുമ്പോട്ടെടുത്തു

അവളുടെ വീടിനടുത്തെത്തിയതും വിനു കുറച്ചകലെയായി ആരും കാണാത്തൊരിടത്തു ബൈക്ക് നിറുത്തി അവൾ ബൈക്കിൽ നിന്നും ഇറങ്ങി

“”പോട്ടെ””അത്രയും പറഞ്ഞു മുൻപോട്ട് നടക്കാൻ തുടങ്ങിയാ അവളെ അവൻ പുറകോട്ടു വലിച്ചു തന്റെ നെഞ്ചോടു ചേർത്തു

“”തരാനുള്ളത് തന്നിട്ട് എവിടാന്ന പൊക്കോ””അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു മുൻപോട്ട് നടന്നു അവൻ ബൈക്കിൽ ചിരിച്ചു കൊണ്ട് അവളെ നോക്കി ഇരുന്നു

അവൾ ഗേറ്റ് കടന്നു അകത്തേക്ക് കയറി മുറ്റത്തു ഒരു കാർ കിടക്കുന്നതു കണ്ടു

!!ഇതേതാ കാർ നല്ല പരിചയം തോന്നിക്കിന്നുണ്ടലൊ ആ ആർടെയേലും ആവട്ടെ!!അവിടെ നിന്നും കുറച്ചു നേരം ആലോചിച്ചു ചിരിച്ചു തുള്ളി അകത്തേക്ക് കയറി

“”അച്ചോ എന്താ ഇങ്ങിനിരിക്കുന്നെ പറമ്പിൽ ഒന്നും ഒരു പണിം ഇല്ലേ കിളവ പാവം ദിവാകരേട്ടനെ ഇട്ട് പണിയിക്കാല്ലേ””അവൾ വിശ്വനാഥിന്റെ താടിയിൽ പിടിച്ചു വലിച്ചു ചോദിച്ചു

“”ആട്ടെ എന്റെ ചേച്ചി എവിടെ ദേവി കുട്ടിയേ””അവൾ കിടന്നു കാറി വിശ്വൻ അവളുടെ വാപൊത്തി കണ്ണുകൊണ്ട് ആഗ്യം കാട്ടാൻ തുടങ്ങി

“”എന്താ കിളവ കഥകളി കളിക്കുന്നെ””

“”ഡി പോത്തേ ഒന്ന് തിരിഞ്ഞു നോക്ക്””അയാൾ പതുകെ പറഞ്ഞു

“”പുറകിൽ എന്ധോന്ന””അതും പറഞ്ഞു അവൾ പുറകോട്ടു തിരിഞ്ഞു പുറകിൽ ഇരിക്കുന്നവരെ കണ്ടു അവളുടെ കണ്ണുകൾ തള്ളി അവൾ നിന്നു വിയർക്കാൻ തുടങ്ങി

(തുടരും )

കൃഷ്ണരാധ: ഭാഗം 1