Tuesday, December 17, 2024
Novel

കൃഷ്ണരാധ: ഭാഗം 15

നോവൽ: ശ്വേതാ പ്രകാശ്

അവൻ എങ്ങിനെയും രാധുനെ കാണാൻ തീരുമാനിച്ചു രാധു വീട്ടിൽ ഒരു സമാധാനവും ഇല്ലാണ്ട് നടക്കുക ആയിരുന്നു എത്രയും പെട്ടെന്ന് സന്ധ്യ ആവാൻ അവൾ കൊതിച്ചു വേറെ ഒന്നും അല്ല തന്റെ കള്ളക്കണ്ണനെ കാണാൻ ഉള്ള തിടുക്കത്തിൽ ആയിരുന്നു നേരം സന്ധ്യ അവാറായി അവൾ കുളിച്ചു മയിൽ പീലി കളറിൽ ഉള്ള ഒരു ഹാഫ് സാരി എടുത്തുടുത്തു കൈയിൽ അതേ നിറത്തിൽ ഉള്ള കുപ്പി വളകളും നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും തൊട്ടു മുടി മെടഞ്ഞു പടർത്തി ഇട്ടു കണ്ണുകൾ നല്ല ഭംഗിയിൽ എഴുതി പുറത്തേക്കിറങ്ങി

അതേ സമയം കൃഷ്ണയും റൂമിൽ നിന്നും ഇറങ്ങി വന്നു രാധുനെ കണ്ടു ഒരു നിമിഷം കൃഷ്ണ അവളെ തന്നെ നോക്കി നിന്നു പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത പോലെ അവൻ കണ്ണ് വെട്ടിച്ചു രാധു കൃഷ്ണയെ മൈൻഡ് ചെയ്യാതെ താഴേക്കിറങ്ങാൻ തുടങ്ങി “”അതേ എങ്ങോട്ടേക്കാ ഈൗ പേകോലോം കെട്ടി””കൃഷ്ണ രാധുനെ നോക്കി പറഞ്ഞു അവൾ തിരിഞ്ഞു കൃഷ്ണയെ ചിറഞ്ഞൊന്നു നോക്കി ചവിട്ടി തുള്ളി താഴേക്കിറങ്ങി അവൾ പോകുന്നതും നോക്കി കൃഷ്ണ ഒന്നു ചിരിച്ചു താഴേ ചെന്നതും അവൾ താഴേ ഇരിക്കുന്ന കണ്ണാടിയിൽ ഒന്നു നോക്കി !!ഞാൻ അത്രക്കും ബോറാണോ!!

അവൾ അടിമുടി നോക്കി അവളോട് തന്നെ ചോദിച്ചു !!ഏയ്!!അവൾ മനസ്സിൽ പറഞ്ഞു ഇവളുടെ കൊപ്രായം എല്ലാം കണ്ടുകൊണ്ട് കൃഷ്ണാ മുകളിൽ നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു പക്ഷേ നമ്മുടെ രാധു ഇതൊന്നു കാണുന്നുണ്ടായിരുന്നില്ല “”മോളു ഇതെങ്ങോട്ടേക്കാ””വിശ്വൻ പുറകിൽ വന്നു കൊണ്ട് ചോദിച്ചു “”ഞാൻ അമ്പലത്തിൽ പോവാ”” “”ആഹാ എന്നിട്ടെന്താ എന്റെ കുട്ടി ഇവിടെ നിന്നും കളഞ്ഞേ”” !!അച്ഛനോട് ചോദിച്ചാലോ എന്നേ കാണാൻ പേക്കോലം പോലെ ഉണ്ടോന്നു ആ അല്ലേ വേണ്ട. അല്ലേ ചോദിച്ചാലോ!! “”ടി പൊട്ടി നീ എന്താലോജിച്ചു നിക്ക പോണില്ലേ”

“വിശ്വൻ തലയിൽ കൊട്ടി ചോദിച്ചു അവൾ ഒന്നു ഞെട്ടി “”അതേ അച്ഛ എന്നേ കാണാൻ കുഴപ്പം ഉണ്ടോ”” പെട്ടെന്നുള്ള രാധുന്റെ ചോദ്യം കേട്ട് വിശ്വൻ ഒന്നതിശയിച്ചു “”എന്തു പറ്റി നിനക്ക്”” “”അച്ചേ പറ എന്നേലും കുഴപ്പം ഉണ്ടോ”” “”ആര് പറഞ്ഞു കുഴപ്പം ഉണ്ടെന്ന് അച്ഛേടെ മോളു സുന്ദരി അല്ലേ””വിശ്വൻ രാധുവിന്റെ തലയിൽ തലോടി പറഞ്ഞു രാധുന്റെ മുഖം തെളിഞ്ഞു കെട്ടിപിടിച്ചു രാധു വിശ്വനു ഉമ്മ കൊടുത്തു “”അച്ഛേ ഞാൻ പോയിട്ട് വരാട്ടോ””അത്രയും പറഞ്ഞു പുറത്തേക്ക് ഓടി അവളുടെ പോക്ക് കണ്ടു വിശ്വൻ നോക്കി നിന്നു അപ്പോഴേക്കും കൃഷ്ണ വിശ്വന്റെ അരികിലേക്ക് വന്നു “”എന്തു പറ്റി അങ്കിളേ”” “”ആവോ എന്തു പറ്റിന്നൊരു അറിവും ഇല്ല”” “”അതേ അങ്കിളേ ഞാൻ ചെറിയൊരു ഡോസ് കൊടുത്ത”

“കൃഷ്ണ ഒരു കള്ള ചിരിയോടെ പറഞ്ഞു കൃഷ്ണയുടെ പറച്ചിൽ കേട്ട് വിശ്വൻ അവന്റെ മുഖത്തേക്ക് നോക്കി നടന്ന കാര്യം കൃഷ്ണ വള്ളി പുള്ളി തെറ്റാതെ വിശ്വനോട് പറഞ്ഞു പിന്നെ അവിടെ ഒരു കൂട്ട ചിരി ആയിരുന്നു “”അവൾ എങ്ങിട്ടു പോയതാ l”” “”വേറെ എങ്ങോട്ടാ അവളുടെ കൃഷ്ണനെ കാണാൻ”” “”ആള് നല്ല കൃഷ്ണ ഭക്ത ആണല്ലേ”” “”ആണോന്നോ അവളുടെ അമ്മയും ഇതുപോലെ തന്നെയാ അവളുടെ അമ്മേടെ സ്വഭാവ അവക്കും”” “”അങ്കിൾ ആന്റിയെ കണ്ടാൽ എങ്ങിനെ ഉണ്ടാകും”” “”ദേ ആ പോയവളെ കണ്ടില്ലേ അവളുടെ മുഖത്തിട്ടു നോക്കും പോലെ തന്നെയാ ഒരു മാറ്റവും ഇല്ല”” ”

“ആന്റി പോയിട്ടും അങ്കിൾ എന്താ വേറൊരു വിവാഹത്തെ പറ്റി ചിന്തിക്കാഞ്ഞേ”” “”എല്ലാരോടും ഞാൻ പറഞ്ഞേക്കുന്നെ വന്നു കേറുന്ന ആൾക്ക് എന്റെ കുട്ടികളെ സ്വന്തം മക്കളെ പോലെ നോക്കാൻ പറ്റിയില്ലെങ്കിലോ എന്നാ അതു വേണമെങ്കിൽ മോനോടും പറയാം പക്ഷേ അതിലും മുകളിൽ മറ്റൊരു കാരണം കൂടി ഉണ്ട്””വിശ്വൻ അതു പറഞ്ഞതും കൃഷ്ണ അയാളെ നോക്കി “”അവൾ കാണുന്നവർക്കെല്ലാം മരിച്ചിരിക്കും പക്ഷേ എന്റെ ഉള്ളിൽ അവൾ ഇന്നും ജീവനോടെ ഉണ്ട് എന്നും രാത്രി എന്റെ അടുത്ത് അവൾ വരും ഞങ്ങൾ സംസാരിക്കും പിന്നെ രാവിലെ ഒന്നും പറയാതെ അങ്ങ് പോകും അവൾ കൂടുതലും മക്കളെ കുറിച്ച അന്വേക്ഷിക്കാറു

എന്റെ കുട്ടികളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചു കഴിഞ്ഞാൽ അവൾ വരും എന്നേ അവളുടെ അടുത്തേക്ക് കൊണ്ട് പോകുവാൻ””അത്രയും പറഞ്ഞതും വിശ്വന്റെ കണ്ണുകൾ നിറഞ്ഞു കൃഷ്ണ വിശ്വനെ തന്നെ നോക്കി ഇരുന്നു “”പ്രണയം അങ്ങിനാടോ ആത്മാർദ്ധം ആണെങ്കിൽ നമ്മെ വിട്ടു അവർക്കൊരിക്കിലും എങ്ങോട്ടും പോവാൻ സാധിക്കില്ല “”അത്രയും പറഞ്ഞു വിശ്വൻ എഴുനേറ്റു അകത്തേക്ക് നടന്നു കൃഷ്ണയുടെ കണ്ണിലും ഒരു നിർത്തിളക്കം ഉണ്ടായി പിന്നെ അവന്റെ ഫോൺ എടുത്തു രാധു അറിയാതെ ഒരിക്കിൽ എടുത്ത ചിത്രത്തിലേക്കും നോക്കി “”നിനക്കുവേണ്ടി ഞാൻ കാത്തിരിക്കും പെണ്ണേ””അവന്റെ മനസ് മൊഴിഞ്ഞു

രാധു വഴിയിൽ കണ്ട പൂക്കളോടും ചെടികളോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞും എല്ലാവരോടും സംസാരിച്ചും ഓടി ചാടി അമ്പലത്തിലേക്ക് നടന്നു അമ്പലത്തിൽ എത്തിയതും ആദ്യം അവൾ ആൽത്തറയുടെ ചുവട്ടിൽ നോക്കി അവളുടെ മുഖം തെളിഞ്ഞു അവൾ ആൽത്തറയുടെ അടുക്കലേക്കു ഓടി “”നാണിക്കുട്ടി””അവൾ ഓടി ചെന്നു നാണി അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചു അവളെ കണ്ടതും പല്ലില്ലാത്ത മോണയും കാട്ടി നാണി അമ്മ ചിരിച്ചു “”നാണി അമ്മേടെ കാന്താരി വന്നോ നാണി അമ്മ വിചാരിച്ചേ ഉള്ളു ന്റെ കുട്ടിയെ കുറിച്ച്”” “”ഓ അതു വെറുതെ പുളു അല്ലേ നാണി കുട്ടി””

“”നാണി അമ്മ ന്റെ കുട്ടിയോട് കളവു പറയോ”” “”എനിക്കറിഞ്ഞുടെ ന്റെ നാണി കുട്ടിയെ””രാധു നാണി അമ്മയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു പറഞ്ഞു “”മോളു മോളുന്റെ കണ്ണനെ കാണാൻ വന്നിട്ട് തൊഴുതില്ലാലോ പോയി തൊഴുത്തിട്ടു വാട്ടോ”” “”എങ്കിൽ പുള്ളിയെ ഞാനൊന്നു കണ്ടിട്ട് വരാട്ടോ ഇനി ആളെ കണ്ടില്ലന്നു പറഞ്ഞു ആളു പിണങ്ങേണ്ട””അത്രയും പറഞ്ഞു രാധു എഴുന്നേറ്റു അമ്പലത്തിനു ഉള്ളിലേക്ക് കയറി പോയി രാധുന്റെ പോക്ക് കണ്ടു നാണി അമ്മ അവളെ തന്നെ നോക്കി ഇരുന്നു “”ഇനി എന്റെ കുട്ടിടെ സന്തോഷം എത്ര നാൾ കൂടെ ഉണ്ടാവും എന്റെ കണ്ണാ നീ അവക്ക് കൊടുക്കാൻ പോകുന്ന പരീക്ഷണങ്ങൾ ഒരുപാടാണല്ലോ””നാണി അമ്മ ശ്രീകോവിലിലേക്ക് നോക്കി കൈകൾ തൊഴുതു പറഞ്ഞു

രാധു കണ്ണുകൾ അടച്ചു തന്റെ കണ്ണനോട് എന്തൊക്കെയോ പറഞ്ഞു അവൾ കണ്ണ് തുറക്കുമ്പോൾ തന്റെ വലതു ഭാഗത്തായി വിനു വന്നു നിൽപ്പുണ്ടായിരുന്നു അവളിൽ ഒരു കുളിർ അനുഭവ പെട്ടെങ്കിലും അതു പുറത്തു കാട്ടിയില്ല അവൾ അവനെ നോക്കാതെ മുൻപോട്ടു നടന്നു വിനു കണ്ണ് തുറന്നപ്പോൾ രാധു വലം വെക്കുവാനായി മുൻപോട്ട് നടന്നിരുന്നു വിനു ഓടി അവളുടെ ഒപ്പം എത്തി എങ്കിലും രാധു കലിപ്പ് മൂഡ് ഓൺ ആക്കി തന്നേ വെച്ചു കുറച്ചു അധികം ആളുകൾ അമ്പലത്തിൽ ഉണ്ട് ഏകദേശം രാധുവിന്റെ ഡ്രസിനു ചേർന്ന ഡ്രസ്സ്‌ ആണ് വിനു ഇട്ടിരുന്നത്

ഷർട്ട് അഴിചിച്ചിട്ടിരുന്നു അവന്റെ കഴുത്തിൽ ഓം എന്ന ലോക്കറ്റ് ഉള്ള മാല കിടപ്പുണ്ടായിരുന്നു കൂടെ ഒരു ആർ എന്ന ലെറ്ററും സകല പിടക്കോഴികളുടെയും കണ്ണ് വിനുവിൽ ആയിരുന്നു അതു രാധുവിൽ ഒരു കുശുമ്പ് നിറച്ചു വിനു രാധുനോട് ചേർന്നു നടക്കുന്നത് പിടക്കോഴികൾക്കും പിടിക്കുന്നുണ്ടായിരുന്നില്ല എങ്കിലും രാധു വിനുനേ ഒന്നു നോക്കിയത് കൂടെ ഇല്ല അതു വിനുവിന് ചെറിയ വിഷമം ഉണ്ടായി എങ്കിലും വിനു എങ്ങിനെയും രാധുനെ മിണ്ടിക്കും എന്ന വാശിയിലും അവർ ഒന്ന് വലത്തു വെച്ചു വന്നപ്പോൾ ദീപാരാധനക്ക് ഉള്ള സമയം ആയിരുന്നു അവൾ വരിയിൽ ചെന്നു നിന്നു

അവളുടെ ഒപോസിറ്റ് സൈഡിൽ ആയി വിനുവും ദീപാരാധന കഴിഞ്ഞു തിരുമേനി പ്രസാധവും ആയി വന്നു രാധു അതു വാങ്ങി പക്ഷെ വിനു വാങ്ങിയില്ല “”വിനുവേട്ടൻ പ്രസാദം വാങ്ങിയില്ലേ””ഒരു പെണ്കുട്ടി വിനുവിന്റെ അടുത്ത് വന്നു ചോദിച്ചു വിനു തിരിഞ്ഞു നോക്കി “”ആഹാ പ്രേമയോ””വിനു ചിരിച്ചു കൊണ്ട് ചോദിച്ചു ഇതെല്ലാം രാധു കാണുന്നുണ്ടായിരുന്നു രാധുവിന്റെ മുഖം ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ ചുവന്നു വിനു ഇതു കണ്ടു അവളുടെ മുഖ ഭാവം കണ്ടു ഒന്നുകൂടി പ്രേമയോട് അടുത്തിടപഴകി “”വിനുവേട്ടന് പ്രെസാദം വേണ്ടേ””അത്രയും പറഞ്ഞു പ്രേമ പ്രെസാദം വിരലിൽ എടുത്തു വിനുവിന്റെ നെറ്റിയുടെ നേരെ കൊണ്ട് ചെന്നു

രാധുവിന്റെ കാലുകൾ അവരുടെ അരികിലേക്ക് വേഗത്തിൽ ഓടി നെറ്റിയിൽ പ്രേമയുടെ വിരലുകൾ തൊടുന്നതിനു മുൻപേ രാധു അവളുടെ കൈ തട്ടി മാറ്റി പെട്ടെന്നുള്ള അക്രമണം ആയതു കൊണ്ട് പ്രേമ ബാലൻസ് തെറ്റി നിലത്തു വീണു വിനുവും രാധുവും ഒരുപോലെ ഞെട്ടി വിനുവിന് പെട്ടെന്ന് ദേഷ്യം ഇരച്ചു കയറി “”എന്താടി നീ ഈൗ കാട്ടിയതു””വിനു കലിപ്പോടെ രാധുനോട് ചോദിച്ചു “”അതു ഏ… ഏട്ടാ അറിയാതെ””രാധുവിന്റെ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു “”മാറങ്ങോട്ട്””രാധുനെ തള്ളി മാറ്റി വിനു പ്രേമയെ ഉയർത്തി രാധുനു സങ്കടം അടക്കാൻ പറ്റിയില്ല ആദ്യം ആയാണ് അവളിൽ നിന്നും ഇങ്ങനെ ഒന്ന് ഉണ്ടാകുന്നതു

“”കുട്ടി എ..എന്റെ കയ്യിൽ നിന്നും അ..അറിയാതെ പറ്റിയതാണ് എന്നോട് ക്ഷ…ക്ഷമിക്കണം””ഏങ്ങൽ കൊണ്ട് വാക്കുകൾ പൂർത്തിയാക്കാൻ സാധിച്ചില്ല അവൾ മുഖവും പൊത്തിക്കൊണ്ട് പുറത്തേക്കോടി അവൾ പോകുന്നതും നോക്കി വിനു നിന്നും അവന്റെ ഉള്ളിൽ ഒരു നോവ് പടർന്നു കാരണം അവൾക്കു ഒരുപാടു വിഷമവും പേടിയും വരുമ്പോഴാണ് വാക്കുകളിൽ വിക്കൽ ഉണ്ടാകുന്നതെന്ന് വിനുവിനും അറിയാമായിരുന്നു “”പ്രേമേ തനിക്കു കുഴപ്പം ഒന്നും ഇല്ലാലോ”” “”ഇല്ലേട്ടാ”” “”നീ ഒറ്റക്ക് വീട്ടിൽ പോവോ”” “”അങ്ങോട്ടുള്ള ആളുകൾ ഉണ്ട് ഏട്ടാ ഏട്ടൻ പോയി ആ കുട്ടിയെ സമാധാനിപ്പിക്ക്”” പ്രേമയുടെ വാക്കുകൾ കേട്ടു അന്ധം വിട്ടു വിനു അവളെ നോക്കി ”

“എനിക്ക് മനസിലായി അതാരാണ് എന്ന് എന്റെ നാത്തൂൻ അല്ലേ പഞ്ച പാവണല്ലോ””ഒരു ചെറു ചിരിയോടെ പ്രേമ പറഞ്ഞു പ്രേമയെ നോക്കി ഒന്ന് ചിരിച്ചു രാധുവിന്റെ പുറകേ വിനുവും ഓടി രാധു പുറത്തു ചെന്നതും ആൽമര ചുവട്ടിൽ നാണിയമ്മ അവളെയും പ്രേതിക്ഷിച്ചു ഇരുപ്പുണ്ടായിരുന്നു അവൾ നാണി അമ്മയെ കണ്ടു കണ്ണുകൾ അമർത്തി തുടച്ചു മുഖത്തു ഒരു ചിരിയും പിടിപ്പിച്ചു അങ്ങോട്ടേക്ക് നടന്നു “”ആഹാ വന്നുലോ കാന്താരി”” “”എന്റെ നാണി കുട്ടിക്ക് പ്രെസാദം വേണ്ടേ””അവൾ ഇല ചീന്തിൽ നിന്നും കുറച്ചു പ്രെസാദം എടുത്തു നാണി അമ്മയുടെ നെറ്റിയിൽ തൊട്ടു അകത്തേക്ക് പോയപ്പോൾ മുഖത്തുണ്ടായിരുന്ന തെളിച്ചം പുറത്തേക്കു വന്നപ്പോൾ രാധുവിന്റെ മുഖത്തില്ലായിരുന്നു ”

“എന്തുണ്ടായി കുട്ടിയേ അവിടുന്ന് ഇറങ്ങി വരുമ്പോൾ ഉള്ള തെളിച്ചം ഇന്നില്ലലോ”” “”ഒന്നില്ല നാണി കുട്ടി അകത്തു ഞാൻ ഒരാളും ആയി കൂട്ടി ഇടിച്ചു അയാളെന്നെ വഴക്ക് പറഞ്ഞു”” “”ഹ അതിനാണോ എന്റെ കുട്ടിടെ മുഖം ഇങ്ങിനിരിക്കണേ സാരില്ലട്ടോ””രാധു പറയുന്ന കള്ളം ആണെന്ന് അറിയാമെങ്കിലും നാണി അമ്മ അവളോട്‌ മാറ്റി ചോദിക്കാൻ തോന്നിയില്ല അപ്പോഴേക്കും ആദി പിടിച്ചു വിനുവും അമ്പലത്തിൽ നിന്നും ഇറങ്ങി വന്നിരുന്നു അവളെ അവൻ ചുറ്റും നോക്കി എങ്ങും കണ്ടില്ല അവന്റെ ഉള്ളിൽ ഒരു നിരാശ പടർന്നു അപ്പോഴാണ് ആൽത്തറയിൽ നാണിയമ്മയുടെ ഒപ്പം ഇരിക്കുന്ന രാധുനെ വിനു കാണുന്നത് അവന്റെ ഉള്ളിൽ സന്തോഷം നിറഞ്ഞു അവൻ അവർക്കരികിലേക്കു ഓടി

അപ്പോഴേക്കും ആളുകൾ എല്ലാം അമ്പലത്തിൽ നിന്നും പോയിരുന്നു അവൻ അവരുടെ അരികിലായി ചെന്നിരുന്നു “”ആഹാ ഇതാര് വിനുട്ടനോ””നാണി അമ്മ പറഞ്ഞത് കേട്ടു രാദു നോക്കി വിനുനേ കണ്ടതും അവളുടെ ഉള്ളിൽ ഒരു പേടി നിറഞ്ഞു “”നാണി അ…. അമ്മേ ഞാൻ ഞാൻ പോവാ പി…. പിന്നെ ക…കാണാം””അവൾ അത്രയും ഒരു വിധം പറഞ്ഞൊപ്പിച്ചു അവിടെ നിന്നും എഴുനേൽക്കാൻ തുടങ്ങിയപ്പോൾ വിനു അവളുടെ കയ്യിൽ പിടിച്ചു വലിച്ചിരുത്തി അവൾ വല്ലാണ്ട് നിന്നും വിയർക്കാൻ തുടങ്ങി വിനു കലിപ്പോടെ രാധുവിന്റെ മുഖത്തേക്ക് നോക്കി “”അപ്പൊ നാണി അമ്മേ ഞങ്ങൾ പൊക്കോട്ടെ””വിനു അതു ചോദിച്ചതും നാണി അമ്മ ഒരു പുഞ്ചിരിയോടെ തലയാട്ടി രാധുന്റെ കൈയിൽ പിടിച്ചു വിനു മുൻപോട്ട് നടന്നു

(തുടരും)

കൃഷ്ണരാധ: ഭാഗം 1

കൃഷ്ണരാധ: ഭാഗം 2

കൃഷ്ണരാധ: ഭാഗം 3

കൃഷ്ണരാധ: ഭാഗം 4

കൃഷ്ണരാധ: ഭാഗം 5

കൃഷ്ണരാധ: ഭാഗം 6

കൃഷ്ണരാധ: ഭാഗം 7

കൃഷ്ണരാധ: ഭാഗം 8

കൃഷ്ണരാധ: ഭാഗം 9

കൃഷ്ണരാധ: ഭാഗം 10

കൃഷ്ണരാധ: ഭാഗം 11

കൃഷ്ണരാധ: ഭാഗം 12

കൃഷ്ണരാധ: ഭാഗം 13

കൃഷ്ണരാധ: ഭാഗം 14