Saturday, January 18, 2025
Novel

കൃഷ്ണരാധ: ഭാഗം 12

നോവൽ: ശ്വേതാ പ്രകാശ്

അവന്റെ ഉള്ളിലെ പിരിമുറുക്കം കൂടിക്കൊണ്ടിരുന്നു അവസാനം താൻ സ്നേഹിക്കുന്ന പെണ്ണിനെ തന്നെ തന്റെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ തീരുമാനിച്ചു ഒരിക്കൽ കൂടി ആ വാക മരങ്ങളുടെ ഇടയിലേക്ക് നോക്കി അപ്പോഴേക്കും രാധു കടന്നു പോയിരുന്നു അവന്റെ മുഖം വാടി ആർക്കും അവളുടെ പേരോ ട്രെയിഡോ അറിയില്ലായിരുന്നു “”ഡാ വിനു എന്താലോചിച്ചു നിക്കുവാ ക്ലാസ്സിൽ കയറാനുള്ള ബെൽ അടിച്ചു കുട്ടികൾ എല്ലാവരും ഇപ്പോൾ ക്ലാസ്സിൽ തന്നെ കാണും വാ ഇപ്പൊ പിള്ളേരെ കൂട്ടാൻ പറ്റിയ ടൈം ആണ്””വിനുവിന്റെ ഫ്രണ്ട് റോഷൻ വന്നു വിനുവിനെ വിളിച്ചു അപ്പോഴാണ് ബെൽ അടിച്ച വിവരം പോലും അവർ അറിയുന്നത് “”ബെൽ അടിച്ചോ അപ്പോൾ താൻ ഇത്രയും നേരം”

“ഓർത്തപ്പോൾ അവനു തന്നെ ചമ്മൽ തോന്നി “”ഡാ എല്ലാവരുടെയും ശ്രെദ്ധക്ക് നമ്മുടെ ചൂടൻ സഖാവിനു എന്ധോ കാര്യം ആയി സംഭവിച്ചിട്ടുണ്ട്””കൂട്ടത്തിൽ ഒരുത്തൻ വിളിച്ചു പറഞ്ഞു “”എന്ത്””വിനു അൽപ്പം കട്ടിയോടെ ചോദിച്ചു “”ഏയ് ഒന്നില്ലേ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്”” “”എന്നാലേ നീ കുളിക്കാത്തെന്റെ ആകും ഒന്ന് പോയി തേച് ഉരച്ചു കുളി മണം ഓക്കേ പൊക്കോളും ഡാ ഇവൻ കുളിച്ചിട്ട് വരും നമുക്ക് പിള്ളേരെ കൂട്ടാൻ പോകാം””വിനു കളിയാക്കി പറഞ്ഞു പുറത്തേക്കു നടന്നു “”ഡാ ശ്രീ നിനക്ക് ഇതിന്റെ വല്ലോ കാര്യം ഉണ്ടോ അവന്റെ വായിരിക്കുന്നെ കേക്കാൻ നിനക്കറിയാകുന്ന കാര്യം അല്ലേ അവന്റെ നാവേ വാള തോട്ടാ മുറിയും””ശ്രീയെ എല്ലാവരും കളിയാക്കിക്കൊണ്ട് വിനുവിന്റെ പുറകേ പോയി അവർ എല്ലാ ക്ലാസ്സുകളിലൂടെയും കയറി ഇറങ്ങി വിനുവിന്റെ പ്രേസംഗവും തീപ്പൊരി ഡയലോഗ് എല്ലാം എല്ലാവരെയും അവന്റെ ഫാൻസ്‌ ആയി മാറിയിരുന്നു

കൂടുതലും പെൺകുട്ടികൾ പക്ഷേ അവന്റെ കണ്ണുകൾ മാത്രം തന്റെ കരുമിഴി പെണ്ണിനെ തിരയുക ആയിരുന്നു പക്ഷേ ഒരുപാട് പെണ്ണുങ്ങളെ കണ്ടെങ്കിലും അവളെ മാത്രം കാണാൻ സാധിച്ചില്ല എന്തു കൊണ്ടോ അവനു വല്ലാത്ത മടുപ്പു തോന്നി അടുത്ത ക്ലാസ്സിൽ കയറാൻ തുടങ്ങിയപ്പോൾ വിനു തലവേദന എന്നും പറഞ്ഞു ഒഴിഞ്ഞു മാറി “”ഹ ഇവനിതെന്നാ പറ്റി കിരണേ””റോഷൻ ചോദിച്ചതും അറിയില്ല എന്നും പറഞ്ഞു ചുമര് പൊക്കി വിനു മുൻപോട്ട് നടക്കാൻ തുടങ്ങിയതും ക്ലാസിനു ഉള്ളിൽ നിന്നും ഉള്ള മധുരമായ സ്വരം കേട്ട് ഒരുനിമിഷം നിന്നു മുൻപോട്ടു പോയ വിനു തിരിഞ്ഞു നടന്നു തന്റെ അനുയായികളെ തള്ളി മാറ്റി അകത്തേക്ക് കയറി അവിടെ പരിചയ പെടുത്തുന്ന പെണ്ണിനെ കണ്ട് അവൻ നോക്കി നിന്നും തന്റെ കരുമിഴി പെണ്ണ് അവളുടെ ചിരിയും ശബ്ദവും മുഖവും എല്ലാം അവന്റെ നെഞ്ചിൽ ആഴ്ന്നു ഇറങ്ങിക്കൊണ്ടിരുന്നു

ആ നിമിഷം മറ്റാരും അവിടെ ഇല്ലെന്നു തോന്നി പോയ്‌ “”ഡാ വിനു വിനു””കിരൺ വിനുവിന്റെ ചെവിയിൽ വിളിച്ചു അവൻ അതൊന്നും കേള്ക്കുന്നെ ഇല്ല കിരൺ തലനോക്കി ഒന്ന് തട്ടി അവൻ കലിപ്പോടെ കിരണനെ നോക്കി “”ഡാ വിനു നമ്മൾ ഇവിടെ വന്നത് എന്തിനാ പെണ്ണിനെ വളക്കാനോ അതോ പാർട്ടിയിൽ പിള്ളേരെ ചേർക്കാനോ””കിരൺ അത് ചോദിച്ചപ്പോൾ ആണ് താൻ ഇത്രയും നേരം അവളെ നോക്കിക്കൊണ്ട് നിൽക്കുക ആണെന്നുള്ള ബോധം വന്നത് വിനു കിരണിനെ നോക്കി ചമ്മിയ ചിരി ചിരിച്ചു “”ഓഹ് നിന്നും ചമ്മണ്ട ആരും കണ്ടില്ല””അത്രയും പറഞ്ഞു അവർ ക്ലാസിനു ഉള്ളിലേക്ക് കയറി എല്ലാവരുടെയും ശ്രെദ്ധ അവരിലേക്ക്‌ പോയി മുൻപിൽ നിന്നത് വിനു ആയിരുന്നു “”സർ കുറച്ചു സമയം ഈൗ ക്ലാസ്സ്‌ ഞങ്ങൾ എടുക്കുകയാ””അവർ ക്ലാസ്സ്‌ സർനോട് അനുവാദം വാങ്ങി സർ അനുവാദം നൽകിയപോലെ വെളിയിലേക്ക് ഇറങ്ങി പോയി ”

“ഹലോ സ്റ്റുഡന്റസ് ഞങ്ങൾ ഈൗ കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ ആണ് നിങ്ങൾക്ക് ആർക്കെങ്കിലും ഞങ്ങളുടെ പാർട്ടിയിൽ മെമ്പർഷിപ് എടുക്കുന്നുണ്ടോ എന്നറിയാൻ വന്നതാ””വിനു ആണ് തുടക്കം ഇട്ടതു “”താല്പര്യം ഉള്ളവർ ഇവിടെ വന്നു പേര് നൽകണം കേട്ടോ ഇപ്പോൾ പിന്നെ ഇന്ന് കോളേജ് കഴിയുമ്പോൾ ഒരു മീറ്റിംഗ് ഉണ്ടാകും അതിലും പങ്കെടുക്കണം ആരെയും ഞങ്ങൾ നിർബന്ധിക്കില്ല””വിനുവും കൂട്ടരും എന്തൊക്കെയോ പറയുന്നുണ്ടാരുന്നു പക്ഷേ രാധു ഇതൊന്നും ശ്രെദ്ധിക്കുന്നേ ഇല്ല അവൾ ജനലിൽ കൂടേ പുറത്തേക്കും നോക്കി എന്തൊക്കെയോ കുത്തികുറിക്കുക ആയിരുന്നു ഇത് വിനുവും മറ്റുള്ളവരും കണ്ടിരുന്നു അവരുടെ നോട്ടം പോയതിനനുസരിച്ചു ബാക്കി ഉള്ളവരും അവളെ നോക്കി അപ്പോഴും അവൾ അവളുടേതായ ലോകത്തായിരുന്നു

കൂടേ ഇരുന്ന കുട്ടി രാധുനെ വിളിക്കാൻ തുടങ്ങിയതും വിനു വേണ്ട എന്ന് പറഞ്ഞു വിനു പതിയെ അവൾക്കരികിലേക്കു നടന്നു വിനു അവളുടെ അടുത്ത് വന്നു നിന്നിട്ടും അവൾ മറ്റേതോ ലോകത്തായിരുന്നു വിനു കുനിഞ്ഞു അവളുടെ അടുത്ത് നിന്നു എന്നിട്ടും അവൾ തല ഉയർത്തിയില്ല “”ഡോ””വിനു ചെവിയിൽ വിളിച്ചു അവൾ ഞെട്ടി വിനുവിനെ നോക്കി മുൻപിൽ നിൽക്കുന്ന വിനുവിനെ കണ്ടതും അവൾ ഇരുന്നിടത്തു നിന്നും അറിയാതെ എഴുന്നേറ്റു പോയി ചാടി എഴുന്നേറ്റപ്പോൾ കാല് ബഞ്ചിൽ കുടുങ്ങി നിലത്തേക്ക് വീഴാൻ പോയ അവളെ വിനു വീഴാതെ പിടിച്ചു അവൾ കണ്ണുകൾ അടച്ചു വിനുവിന്റെ ഷർട്ടിൽ ഇറുക്കി പിടിച്ചിരുന്നു വിനുവും അവളെ തന്റെ നെഞ്ചോടു ചേർത്തു നിർത്തി പിടിച്ചിരുന്നു വിനുവിനെയും രാധുവിനെയും എല്ലാവരും മാറി മാറി നോക്കി പല പെൺകുട്ടികൾക്കും അവളോട് ആ നിമിഷം ചെറിയൊരു കുശുമ്പ് തോന്നി ”

“ഡോ കണ്ണ് തുറക്ക്””വിനു അവളെ തട്ടി വിളിച്ചു വിനുവിന്റെ ശബ്ദം കേട്ട് രാധ പതിയെ കണ്ണുകൾ തുറന്നു താൻ വിനുവിന്റെ കൈകളിൽ ആണെന്ന് അറിഞ്ഞതും അവൾ വിനുവിൽ നിന്നും പിടഞ്ഞു മാറി അത് വിനുവിൽ ചെറിയൊരു നോവ് പടർത്തി അവൾ വിനുവിനെ മാറ്റി മുൻപോട്ട് നടക്കാൻ ഒരു ചുവടു വെച്ചതും അവൾ ചെറിയൊരു വേദനയോടെ താഴെക്കിരുന്നു വിനു അവളുടെ അടുത്തേക്ക് നടന്നു വന്നു “”കാല് കാണിച്ചേ””വിനു അൽപ്പം കലിപ്പോടെ പറഞ്ഞൂ അവൾ കാല് കാട്ടാൻ ചെറിയൊരു ചമ്മൽ തോന്നി “”ഡോ തന്നോട് കാട്ടാന പറഞ്ഞെ””ഒച്ച അൽപ്പം കൂട്ടി പറഞ്ഞു അവൾ പേടിയോടെ കാൽ നീട്ടി വിനു കാലുകൾ പിടിച്ചു പാന്റ് അൽപ്പം മുകളിലേക്കു ഉയർത്തി കാലുകൾ കരുവാളിച്ചു കിടപ്പുണ്ട് “”തനിക്കൊന്നു ശ്രെദ്ധിച്ചുടെടോ ഇങ്ങനാണോ ബഞ്ചിൽ നിന്നും എഴുനേൽക്കുന്നെ”

“കാലിൽ പിടിച്ചു കൊണ്ട് വിനു പറഞ്ഞു അവൾക്ക് നന്നായി കാലുകൾ വേദനിക്കുന്നുണ്ടായിരുന്നു കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകി അവളുടെ കണ്ണുനീർ വിനുവിന്റെ ഉള്ളും പൊള്ളിക്കുന്നുണ്ടായിരുന്നു അവൻ അവളുടെ പോലും അനുവാദം ചോദിക്കാതെ അവളെ കൈകളിൽ വാരി എടുത്തു രാധു ഞെട്ടി വിനുവിനെ നോക്കി “”താൻ എന്താ കാണിക്കുന്നേ എന്നെ താഴേ നിർത്തു””അവൾ അവനോടായി പറഞ്ഞു അവൻ അവളെ തറപ്പിച്ചൊന്നു നോക്കി പിന്നെ അവൾ ഒന്നും മിണ്ടിയില്ല ഓഫീസ് റൂമിൽ കൊണ്ടുപോയി ബാന്റേജ് ചുറ്റി അപ്പോഴും വേദന ഉണ്ടായിരുന്നു ഒരു പരിജയം ഇല്ലാഞ്ഞിട്ടും തന്നെ ഇത്രയും കാര്യത്തോടെ നോക്കുന്നെ വിനുവിനെ അവൾ അതിശയത്തോടെ നോക്കി

തന്നെ ഒരു കുഞ്ഞിനെ പോലേ നോക്കുന്നതായാണ് അവൾക്കു തോന്നിയത് അവൾ വിനുവിനെ തന്നെ നോക്കി നിന്നും “”ഇനിയെങ്കിലും ഒന്ന് നോക്കിയും കണ്ടും നടക്കു കുട്ടി””വിനുവിന്റെ ഒച്ചയാണ് അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വന്നത് പതിയെ വിനുവും അവളുടെ ഉള്ളിലേക്ക് ചുവടു വെച്ചു തുടങ്ങിയിരുന്നു അവന്റെ ഓരോ നോട്ടവും അവൾ മൗനത്തോടെ ഏറ്റു വാങ്ങുന്നു അവൻ തന്നെ അവനിലേക്ക് ആവാഹിക്കുക ആണെന്ന് അവൾക്കു തോന്നി അവളുടെ മുഖം പതിയെ ചുവക്കാൻ തുടങ്ങി ഇരുന്നു അവന്റെ നോട്ടം പതിയെ അവളുടെ പുഞ്ചിരി ആയി മാറുന്നതും അവൻ അറിയുന്നുണ്ടായിരുന്നു

(തുടരും)

കൃഷ്ണരാധ: ഭാഗം 1

കൃഷ്ണരാധ: ഭാഗം 2

കൃഷ്ണരാധ: ഭാഗം 3

കൃഷ്ണരാധ: ഭാഗം 4

കൃഷ്ണരാധ: ഭാഗം 5

കൃഷ്ണരാധ: ഭാഗം 6

കൃഷ്ണരാധ: ഭാഗം 7

കൃഷ്ണരാധ: ഭാഗം 8

കൃഷ്ണരാധ: ഭാഗം 9

കൃഷ്ണരാധ: ഭാഗം 10

കൃഷ്ണരാധ: ഭാഗം 11