Sunday, December 22, 2024
Novel

കനൽ : ഭാഗം 30

എഴുത്തുകാരി: Tintu Dhanoj

ഇത്രയും പറഞ്ഞ് തീർത്ത് കിരൺ എന്നെ നോക്കി..ഞാൻ കരഞ്ഞ് തുടങ്ങിയിരുന്നു.”കണ്ണ് തുടയ്ക്കു ലക്ഷ്മി. ആൾക്കാര് നോക്കും ..വാ പോകാം..”എന്ന് പറഞ്ഞു കിരൺ എഴുന്നേറ്റു നടന്നു .ഒപ്പം ഞാനും.. മനാസാകെ അസ്വസ്ഥം ആയിരുന്നു..വീട്ടിലേക്ക് പോകുമ്പോഴും ചിന്തിച്ച് കൊണ്ടേയിരുന്നു..വീട്ടിലെത്തി കഴിഞ്ഞിട്ടും അവസ്ഥ മറിച്ചായിരുന്നില്ല.. എങ്കിലും എല്ലാം മറക്കാൻ ശ്രമിച്ചു..കുറെ കഴിഞ്ഞതും, മാളുവും ,കണ്ണേട്ടനും വന്നു..അവരോട് സംസാരിച്ചു കൊണ്ടിരുന്നു കുറെ നേരം..

ഇടയ്ക്ക് രണ്ടു പ്രാവശ്യം കണ്ണേട്ടൻ എഴുന്നേറ്റു പോയി..മാറി നിന്നു ഫോണിൽ സംസാരിച്ചു..ഞങ്ങളോട് സംസാരിക്കുമ്പോഴും മറിച്ച് ആയിരുന്നില്ല അവസ്ഥ. ഫോണിൽ തന്നെ എന്തൊക്കെയോ തിരയുന്നു.. എനിക്കാകെ എന്തോ പോലെ തോന്നി..കിച്ചുവേട്ടൻ മരിച്ചതിന് ശേഷം ഇപ്പോഴാണ് കണ്ണേട്ടൻ ഫോൺ ഇത്ര ഉപയോഗിക്കുന്നത്..തന്നെയുമല്ല ഇന്ന് എന്തോ വളരെ കാര്യമായി ടൈപ്പ് ചെയ്യുന്നു,വിളിക്കുന്നു എവിടെയൊക്കെയോ ഒരു അസ്വാഭാവിത തോന്നി എനിക്ക്.. അങ്ങനെ ചിന്തിച്ച് കൊണ്ടിരിക്കുമ്പോൾ വീണ്ടും കണ്ണേട്ടൻ ഫോൺ വന്ന് എഴുന്നേറ്റ് പോയി. ആ സമയത്ത് ഞാൻ മാളുവിനോട് കിരൺ പറഞ്ഞതൊക്കെ പറഞ്ഞു.

കുറച്ച് നേരം ഒന്നും മിണ്ടാതെ അവളും എന്നെ തന്നെ നോക്കിയിരുന്നു…പിന്നെ പറഞ്ഞു “അമ്മു അയാള് പറയുന്നതും ശരിയാ..നീ അയാളുടെ ഭാഗത്ത് നിന്ന് ആലോചിച്ച് നോക്കിയേ?കുറെ നാള് മനസ്സിൽ ഭാര്യ ആയി സങ്കൽപ്പിച്ച് വരച്ച ചിത്രം.അത് ജീവനോടെ മുന്നിൽ വന്ന് നിന്നു കണ്ടു..അതിനെ പ്രണയിച്ചിട്ട്,, വേറെ ഒരാളെ കുറിച്ച് ചിന്തിക്കുക വിഷമം തന്നെയല്ലേ?” “നീ ആലോചിക്കൂ.എന്തെങ്കിലും ,എന്നെങ്കിലും പറ്റിയാൽ ഒരു പുതിയ ജീവിതം അതിന് നീ തയ്യാറാകണം മോളെ..”ഞാൻ ഒന്നും മിണ്ടിയില്ല..മിണ്ടാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. “അത് പോട്ടെ മാളു..നീ ശ്രദ്ധിച്ചോ കണ്ണേട്ടന് എന്തേലും പ്രശ്നം ഉണ്ടോ?എനിക്ക് എന്തോ ഒരു സംശയം..”

പറഞ്ഞു തീർത്തു മാളുവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവള് പറഞ്ഞു..”ഞാൻ ഇത് നിന്നോട് ചോദിക്കാൻ തുടങ്ങുക ആയിരുന്നു..അപ്പോഴാണ് നീ ഇങ്ങോട്ട് പറഞ്ഞത് ” എന്ന്.. “വരട്ടെ ചോദിക്കാം..”എന്ന് പറഞ്ഞു ഞങ്ങള് കാത്തിരുന്നു .കുറച്ച് കഴിഞ്ഞതും കണ്ണേട്ടൻ വന്നു..ഒന്നും മിണ്ടാതെ വീണ്ടും ഫോണിൽ ടൈപ്പിംഗ്.. കുറച്ച് കഴിഞ്ഞതും മാളു ഫോൺ തട്ടിപ്പറിച്ചു. “എന്താ ഇത് ഞങ്ങളോട് മിണ്ടാതെ ഫോണിൽ കുത്തിപ്പിടിച്ച് ഇരിക്കുന്നോ?സത്യം പറ എന്തുവാ സംഭവം?” “മാളു ഫോൺ താ.ഞാൻ പറയാം..പക്ഷേ ഇന്ന് കൂടെ കഴിയട്ടെ..നാളെ പറയാം..”എന്ന് പറഞ്ഞു കണ്ണേട്ടൻ ഫോണിന് വേണ്ടി കൈ നീട്ടി..

“സത്യം ആണല്ലോ അല്ലേ?ഇല്ലേൽ നാളെ ഇടി മേടിക്കും ഒാർത്തോണം..”എന്നും പറഞ്ഞ് അവള് ഫോൺ തിരികെ കൊടുത്തു. “സത്യം ആണേ ..പറയാം.. പ്രോമിസ്‌..”എന്ന് പറഞ്ഞ് കണ്ണേട്ടൻ എഴുന്നേറ്റു പോയി .കുറച്ച് കഴിഞ്ഞതും അച്ഛമ്മ വന്നു.. “നിനക്ക് ഒരു ജോലിയും ഇല്ലെ അമ്മു?ഇവിടെ വന്ന് കിന്നരിച്ചൊണ്ട് ഇരിക്കുന്നത്..ഇൗ രാത്രിയിൽ..”അത്രയും കേട്ടതും മാളു എഴുന്നേറ്റു പോയി.. ഞാനും ഒന്നും മിണ്ടാതെ അകത്തേക്ക് പോയി…പിറ്റേദിവസം ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ മാളുവും,കണ്ണേട്ടനും എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു… “എന്താ രണ്ടാളും വഴി അരികിൽ നിൽക്കുന്നത്?”എന്റെ ചോദ്യം കേട്ട് എന്നെ ഒന്ന് നോക്കിയിട്ട് നീ വാ എന്നും പറഞ്ഞ് അവരെന്നെ മാളുവിന്റെ വീട്ടിലേക്ക് കൊണ്ട് പോയി.

അവിടെ ചെല്ലുമ്പോൾ മാളുവിന്റെ അമ്മ എല്ലാവർക്കും ചായയും ,പഴം പൊരിയും ഉണ്ടാക്കി വച്ചിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നാലുമണി പലഹാരം ആണത്. അത് കൊണ്ട് തന്നെ അതൊക്കെ എടുത്ത് കഴിച്ച് സംസാരിച്ച് കൊണ്ട് അവിടെയിരുന്നു. എന്നിട്ടും എന്തിനാണ് ഇങ്ങോട്ട് പിടിച്ച് വലിച്ച് കൊണ്ട് വന്നത് എന്നെനിക്ക് മനസ്സിലായില്ല.. എങ്കിലും ഇതൊരു നല്ല സാഹചര്യം ആണല്ലോ എന്ന് കരുതി ഞാൻ പറഞ്ഞു..”കണ്ണേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട് .” “ആണോ?എനിക്കും ഒരു കാര്യം പറയാൻ ഉണ്ട്. പക്ഷേ ലേഡീസ് ഫസ്റ്റ് എന്നല്ലേ?അതോണ്ട് അമ്മു പറയൂ .”ശരി എങ്കിൽ ഞാൻ തന്നെ പറയാം .

കണ്ണേട്ടൻ എത്രയും വേഗം ഒരു കല്യാണം കഴിക്കണം..അമ്മയ്ക്ക് ഞാൻ കൊടുത്ത വാക്കാണ് അത്..അത് കൊണ്ട് ഇനിയും ഇങ്ങനെ നടക്കാതെ അതിനു സമ്മതിക്കണം..” അത് കേട്ട് കണ്ണേട്ടൻ എന്നെ നോക്കി എന്നിട്ട് പറഞ്ഞു. “ഞാൻ വിവാഹം ഒക്കെ കഴിക്കാം. പക്ഷേ വേറെയൊരു കാര്യം എനിക്ക് അമ്മുവിനോട് പറയാൻ ഉണ്ട് .കിരൺ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു .അമ്മു അതിനെ കുറിച്ച് ആലോചിക്കണം..ഉടനെ വേണ്ട. പതിയെ മതി. പക്ഷേ അത് വേണം മോളെ..” “ഒരു പെണ്ണ് തന്നെ എല്ലാ കാലവും ഇങ്ങനെ ഒറ്റക്ക് അത് ശരിയാവില്ല .”പറഞ്ഞു തീർക്കുമ്പോൾ ആ മിഴികൾ നിറഞ്ഞിരുന്നു..

“ഓ അപ്പൊൾ ഇതാണോ എന്നോട് പറയാൻ ഉണ്ടെന്ന് പറഞ്ഞത്”..എന്ന് കുറച്ച് ദേഷ്യത്തോടെ ചോദിച്ച് ഞാൻ ആ മുഖത്തേക്ക് നോക്കി . അപ്പൊൾ കണ്ണേട്ടൻ പറഞ്ഞു..”അമ്മു,മാളു നിങ്ങളോട് ഞാൻ ഒരു കാര്യം പറയാം..പക്ഷേ പറഞ്ഞ് തീരും മുൻപ് ചോദ്യം ചോദിക്കരുത്..സമ്മതിച്ചോ?” “സമ്മതിച്ചു. “എന്ന് ഒരേ പോലെ പറഞ്ഞു ഞങൾ പരസ്പരം നോക്കി.. “ശരി എങ്കിൽ പറയാം..”എന്നും പറഞ്ഞു കണ്ണേട്ടൻ പറഞ്ഞു തുടങ്ങി..”ഞാൻ ,എന്റെ മനസ്സിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു ..ഇപ്പൊൾ അല്ല..കിച്ചുവിന്റെ മരണത്തിന് മുൻപ്..” വ്യക്തമായി പറഞാൽ വെറും ഒരു ഇഷ്ടം ആയിരുന്നില്ല അത്. ഒരുപാട് അറിഞ്ഞു,

പരസ്പരം സ്നേഹിച്ച്.ഒരുമിച്ച് ജീവിക്കാൻ ഞങൾ തീരുമാനിച്ചിരുന്നു.എല്ലാം കിച്ചുവിന്‌ അറിയാമായിരുന്നു..ഞാൻ പോകും മുൻപ് വീട്ടിൽ എല്ലാം സംസാരിക്കാം എന്ന് അവൻ വാക്ക് പറഞ്ഞിരുന്നു .പക്ഷേ അതിന് മുൻപ്..”പൂർത്തിയാക്കാൻ ആകാതെ ആ ശബ്ദം ഇടറി.. ഒരുവേള ഞങ്ങളുടെ മിഴികളും നിറഞ്ഞു. എങ്കിലും അത് കാണിക്കാതെ ഞാൻ പറഞ്ഞു ..”ബാക്കി പറ കണ്ണേട്ടാ” ഞങ്ങളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് കണ്ണേട്ടൻ പറഞ്ഞു. “നീഹാരിക ,അതായിരുന്നു അവളുടെ പേര്..പേര് കേൾക്കുമ്പോൾ ഒരു ഹിന്ദു കുട്ടി ആണെന്ന് തോന്നുമെങ്കിലും അവള് ക്രിസ്ത്യൻ ആയിരുന്നു..”

“ബാംഗ്ലൂർ വച്ചാണ് ഞാൻ ആദ്യമായി അവളെ കാണുന്നത്..ജീവിക്കുന്നത് ബാംഗ്ലൂർ ആണെങ്കിൽ കൂടെ ഒരു സാധാരണ പെൺകുട്ടി. വെളുത്ത് കൊലുന്നനെയുള്ള അവളുടെ രൂപം എന്റെ മനസ്സിൽ പെട്ടെന്ന് തന്നെ പതിഞ്ഞു.അതിനു ഭംഗി കൂട്ടും വിധം നല്ല നീളൻ മുടിയും,നല്ല നീണ്ട് വിടർന്ന കണ്ണുകളും,അതിലേറെ എപ്പോഴും ചുണ്ടിൽ ഒരു പുഞ്ചിരിയും ഉണ്ടായിരുന്നു. അതായിരുന്നു അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത് എന്നെനിക്ക് തോന്നി..” “ഇതൊക്കെയാണെങ്കിലും അനാവശ്യമായ ഒരുവിധ ഒരുക്കങ്ങളും അവൾക്ക് ഉണ്ടായിരുന്നില്ല..ഇതൊക്കെ അവളിലേക്ക് എന്നെ കൂടുതൽ കൂടുതൽ ആകർഷിച്ചു..”

“കിച്ചു പഠിക്കുന്ന കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെന്റിൽ ആയിരുന്നു അവൾക്ക് ജോലി..സത്യത്തിൽ സാഹചര്യങ്ങൾ കൊണ്ട് അങ്ങനെ ഒരു ജോലിയിൽ അവള് കയറിയതാണ്..ഡിഗ്രിക്ക് പഠിക്കുമ്പോൾ അവളുടെ അച്ഛൻ മരിച്ചു. അമ്മ ഒരു ചെറിയ പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആയിരുന്നു. അത് കൊണ്ട് മാത്രം ജീവിക്കാൻ ആവില്ലെന്ന് മനസ്സിലാക്കിയ അവള് കോളേജിൽ പോകുന്നത് നിർത്തി ..പകരം ഇങ്ങനെയൊരു ജോലിക്ക് കയറി .” “കിച്ചുവിനെ കാണാൻ പോയിയാണ് ഞാൻ അവളെ കാണുന്നത് .കുട്ടികളുടെ ഫീസ് വാങ്ങുക,പിന്നെ അത്യാവശ്യം കോളേജ് ഹോസ്റ്റലിൽ ആവശ്യമായ കാര്യങ്ങള് ചെയ്യുക അതൊക്കെ ആയിരുന്നു അവളുടെ ജോലി..”

“പല പ്രാവശ്യം കണ്ടു കഴിഞ്ഞപ്പോൾ ഞാൻ കിച്ചുവിനോട് എല്ലാം പറഞ്ഞു..അവൻ ആണ് പിന്നെ അവളെ കുറിച്ച് അന്വേഷിച്ചത് എല്ലാം.അച്ഛനും,അമ്മയും മലയാളികൾ ആണ്..പക്ഷേ അച്ഛന് ഇവിടെയൊരു കമ്പനിയിൽ അക്കൊണ്ടന്റ്‌ ആയിട്ട് ജോലി ആയത് കൊണ്ട് കുടുംബം ആയി ഇങ്ങോട്ട് പോന്നതാണ് അവർ..ഇതെല്ലാം കിച്ചു അന്വേഷിച്ച് അറിഞ്ഞു..” കോളേജിൽ പോക്ക് നിന്നെങ്കിലും പരീക്ഷ എഴുതാൻ അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു..അതിനു വേണ്ടി നന്നായി പഠിക്കാനും അവൾക്ക് മടി ഇല്ലായിരുന്നു..ഒരു അനിയൻ ഉണ്ടായിരുന്നു അവൾക്ക്..അവനും നന്നായി പഠിക്കും..അത് കൊണ്ട് കൂടിയാണ് അവള് ജോലിക്ക് കയറിയത് .അല്ലേൽ അവന്റെ പഠനം മുടങ്ങും എന്നോർത്ത്..”

“ഇവര് തമ്മിൽ 2വയസ്സിനു മാത്രം വ്യത്യാസം ആണ് ഉണ്ടായിരുന്നുള്ളൂ .അവനെ എൻജിനീയറിങ് പഠിപ്പിക്കാൻ ചേർത്ത്തും എല്ലാം അവളാണ്..” “കിച്ചുവിൻറ കോളേജിൽ നിന്ന് കിട്ടുന്ന പൈസ തികയാതെ ആയപ്പോൾ അവള് വീട്ടിൽ ട്യൂഷൻ തുടങ്ങി. അവളുടെ അടുത്ത് ഒത്തിരി പിള്ളേര് വന്നു തുടങ്ങി. അത്യാവശ്യം പിടിച്ച് നിൽക്കാൻ കഴിയുമായിരുന്നു ..” “അങ്ങനെയെല്ലാം മുന്നോട്ട് പോകുമ്പോൾ ആണ് കിച്ചു ചെന്നു എനിക്ക് അവളെ ഇഷ്ടമാണ് എന്നു പറയുന്നത്. കേട്ടപ്പോൾ തന്നെ അവള് നോ പറഞ്ഞു. ” “പക്ഷേ തോറ്റു പിന്മാറാൻ ഞാൻ തയ്യാറായില്ല..പിന്നെ ഒഴിവ് സമയം കിട്ടുമ്പോൾ എല്ലാം ഞാൻ അവളുടെ പിറകെ കൂടി..അവസാനം അവള് എന്റെ മുന്നിൽ തോറ്റു തന്നു .പക്ഷേ അപ്പോഴും അവള് പറഞ്ഞിരുന്നു..

അവളുടെ ബന്ധുക്കൾ ഉണ്ട് കേരളത്തിൽ..വലിയ തറവാട് ആണ്..ഒരിക്കലും സമ്മതിക്കില്ല എന്നെല്ലാം.” “അതൊക്കെ നമ്മുക്ക് അപ്പൊൾ ശരിയാക്കാം എന്ന് ഞാൻ അവൾക്ക് വാക്ക് കൊടുത്തു..അങ്ങനെ ഞങൾ സ്നേഹിച്ച് തുടങ്ങി..” “ഞങ്ങളുടെ പ്രണയം കണ്ടു ചിലപ്പോൾ കിച്ചു പറയുമായിരുന്നു. അസൂയ തോന്നുന്നു എന്ന്..അത്ര ആത്മാർത്ഥം ആയിരുന്നു ഞങ്ങളുടെ പ്രണയം..” “കോഴ്സ് കഴിയാൻ ആയപ്പോൾ ഞാൻ അവളുടെ അമ്മയെ പോയി കണ്ടു..എല്ലാം തുറന്ന് പറഞ്ഞു..അത് കേട്ടതും അവര് പറഞ്ഞു. ഒരിക്കലും നടക്കില്ല മോനെ..അവളുടെ പപ്പയുടെ വീട്ടുകാര് എല്ലാം ത്രിശൂർ ഉണ്ട്.

അവര് വലിയ കുടുംബം ആണ്. നിങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല എന്ന്. അതല്ല എന്നുണ്ടെൽ നിങ്ങള് ഇന്ത്യ വിട്ടു പോകേണ്ടി വരും എന്ന്..” “അത് കേട്ടപ്പോൾ കിച്ചുവും പറഞ്ഞു നീ പുറത്ത് എവിടെ എങ്കിലും പോകാൻ നോക്കാൻ..അങ്ങനെ എന്തേലും ആയിട്ട് കല്യാണം മതിയെന്ന്.. ആ തീരുമാനം തന്നെ അവളും,വീട്ടുകാരും ശരി വച്ചു..”. “എങ്കിലും ഞങ്ങളുടെ സ്നേഹത്തിന് ഒരു കുറവും വന്നില്ല..പരസ്പരം മത്സരിച്ച് സ്നേഹിച്ചു. പറ്റുമ്പോൾ എല്ലാം അവള് പള്ളിയിൽ പോയി ഒരു വഴി കാട്ടിതരണമെ എന്ന് കരഞ്ഞു പ്രാർത്ഥിക്കുമായിരുന്നു.” “..അവളുടെ പ്രാർത്ഥനയുടെ ഫലം കൊണ്ടാണോ,ഞങ്ങളുടെ പ്രണയത്തിൽ ഉള്ള സത്യസന്ധത കൊണ്ടാണോ എന്നറിയില്ല.. ആ സമയത്താണ് ജർമനിയുടെ ഓഫർ വരുന്നത്..”

“അതിൽ എന്നെക്കാൾ കൂടുതൽ സന്തോഷിച്ചത് അവളും,വീട്ടുകാരും ആയിരുന്നു..അങ്ങനെ പോകാൻ എല്ലാം ഞാൻ റെഡി ആക്കി.. അതിനിടെ ആണ് അവളുടെ ബ്രദറിന് ഒരു ആക്സിഡന്റ് ആയത്..അതിനാണ് കിച്ചു ബാംഗ്ലൂർ പോയത്..ഒരാഴ്ചത്തേക്ക്..” “ഞാൻ ചെല്ലണ്ട എന്ന് അവള് പ്രത്യേകം പറഞ്ഞിരുന്നു. എന്നേക്കണ്ടാൽ ചിലപ്പോൾ അവള് എന്നെ തിരിച്ച് വിടില്ല എന്ന് അവള് ഭയപ്പെട്ടു..പക്ഷേ എനിക്ക് എങ്ങനെയും ജർമനിക്ക് പോയല്ലെ പറ്റൂ..അത് കൊണ്ട് ഞാൻ അങ്ങോട്ടേക്ക് ചെല്ലാൻ അവള് സമ്മതിച്ചില്ല..” “അത് കൊണ്ട് കിച്ചു ആണ് പോയി എല്ലാം ചെയ്ത് കൊടുത്തത്..പൈസയും,ബ്ലഡ് എല്ലാം അറേഞ്ച് ചെയ്തിട്ട് ആണ് അവൻ തിരികെ വന്നത് .”

തുടരും…

കനൽ : ഭാഗം 29