Wednesday, December 18, 2024
Novel

ഇരട്ടച്ചങ്കൻ : ഭാഗം 9

എഴുത്തുകാരി: വാസുകി വസു


“ഏട്ടനെ കുറിച്ച് ഒരു വിവരവും അറിയാതെ വിഷമിച്ചിരിക്കുന്ന അവസ്ഥയിൽ ജാനകിക്കുട്ടിയാണ് ഓർമിപ്പിച്ചത് രാവണനെയും കാണാനില്ലെന്ന്…

” അയാളിത് എവിടെപ്പോയതാ..രാത്രിയിൽ പോയാൽ വെളുപ്പിനെ എത്തേണ്ടതാണ്.നേരം ഇതുവരെ ആയിട്ടും കണ്ടില്ലല്ലോ…”

‘ഇനി പോലീസ് പിടിയിലെങ്ങാനും പെട്ടോ.ജനനി അയ്യർ പാഞ്ഞു നടക്കുകയാണ്”

ജാനകി ഓർമ്മിപ്പിച്ചതും ഞാൻ ഞെട്ടിപ്പോയി…

“ശരിയാകാനും സാദ്ധ്യതയുണ്ട്…

അയാളുടെ ഓർമ്മയിൽ എനിക്കെന്തൊ വിലപിടിച്ചതെന്തോ നഷ്ടപ്പെട്ടതു പോലെയായിരുന്നു..ഒരുദിവസം പൂർണ്ണമായും രാവണന്റെ കൂടെ താമസിച്ചു ആ മനസിന്റെ നന്മ അടുത്തറിഞ്ഞതാണ്…

” ഡീ സീതേ ഇരട്ടച്ചങ്കനെ എവിടെച്ചെന്നാണൊന്ന് തിരക്കുക..”

അവളും ഞാനുമെല്ലാം ആകെ ടെൻഷനിൽ ആണ്.. അച്ഛനും അതെ അവസ്ഥയിൽ.. അമ്മക്ക് മാത്രമൊരു കുലുക്കവുമില്ല…

“ഒരുപക്ഷേ ഏട്ടന്റെ വരവ് അമ്മ ഇഷ്ടപ്പെടുന്നില്ല…

ഏട്ടനില്ലാതെ രണ്ടു ദിവസവം കടന്ന് പോയി…എല്ലാവർക്കും മുമ്പിൽ ഏട്ടൻ എവിടെന്നത് ചോദ്യചിഹ്നമായി നില നിന്നു….

പിറ്റേന്ന് പകൽ ഞാനും ജാനകിയും കൂടി പോലീസിൽ ഒരുപരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ ചെന്നു…

ഇൻസ്പെക്ടർ ഇടിക്കുള ബെഞ്ചമിൻ ആണ് സ്ഥലം എസ്സ് ഐ…

ആളുടെ സ്വഭാവമത്ര വെടിപ്പല്ല.പെണ്ണുവിഷയത്തിൽ അഗ്രഗണ്യനാണ്.എന്നെയും ജാനകിയെയും കാണുമ്പോൾ അയാളുടെ ചെറഞ്ഞുളള നോട്ടം കാണുമ്പോൾ കണ്ണ് കുത്തിപ്പൊട്ടിക്കാൻ തോന്നും തനി വഷളൻ…

ഞങ്ങൾ പരാതി വീട്ടിൽ വെച്ചു തയ്യാറാക്കിയിരുന്നു.ഞാനും ജാനകിയും കൂടി ആക്റ്റീവയിൽ പോലീസ് സ്റ്റേഷനിൽ എത്തി.പാറാവ് നിൽക്കുന്ന പോലീസുകാരനോട് ഞാൻ ചോദിച്ചു…

” സർ ഒരു പരാതി കൊടുക്കാനാണ്.എസ്സ് ഐ സാർ എപ്പോഴെത്തും..”

“നിങ്ങൾ ദാ അവിടെ ഇരിക്ക്..ഏമാൻ പത്തരയാകുമ്പോളെത്തും”

സ്റ്റേഷനു മുമ്പിലെ സന്ദർശകർക്കുളള കസേരയിൽ ഞങ്ങൾ ഇരുന്നു….

“എന്തൊരു കൃത്യനിഷ്ഠ ഇല്ലേടീ”

ജാനകിക്കെ പെരുത്ത് കയറുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി…

“എന്തെങ്കിലും മറ്റ് ആവശ്യങ്ങൾ കാണുമായിരിക്കും”

ഞാൻ അവളെ സമാധിനിപ്പിച്ചെങ്കിലും എനിക്കും വല്ലാതെ ദേഷ്യം വരുന്നുണ്ട്….

പത്തര കഴിഞ്ഞതും ഒരുപോലീസ് ജീപ്പിന്റെ ശബ്ദം കേട്ടു ഞങ്ങൾ തല ഉയർത്തി…

ജീപ്പ് നിർത്തും മുമ്പേ ഇൻസ്പെക്ടർ ഇടിക്കുള ബെഞ്ചമിൻ അതിൽ നിന്നും ചാടിയിറങ്ങി.ഞങ്ങളെ കണ്ടതും ഒരുവഷളൻ ചിരി പാസാക്കി…

“എന്താടീ രണ്ടും കൂടി ഈ വഴിക്കൊക്കെ”

ഇതിനിടയിൽ അയാൾ നാക്ക് നൊട്ടി നുണഞ്ഞു കൊണ്ടിരുന്നു…

“ഛീ…”

“എന്താടീ പുന്നാരമോളേ നിനക്ക് സുഖിച്ചില്ലേടീ”

വിളിക്കാൻ വന്നതെറി പാതിവഴിയിൽ അയാൾ വിഴുങ്ങി…

“കയറുവാടീ പരാതിയുണ്ടെങ്കിൽ..”

യാതൊരു ഗത്യന്തരവും ഇല്ലാത്തതിനാൽ അയാളുടെ ക്യാബിനിലേക്ക് ഞങ്ങൾ കയറി ചെന്നു…

“സർ..ഒരുപരാതി തരാനായിരുന്നു..”

ജാനകി പതിയെ പറഞ്ഞു…

“നിനക്കൊക്കെ എന്തു പരാതിയാടീ..ഏതവനെങ്കിലും വയറ്റിൽ ഉണ്ടാക്കി തന്നോടീ”

“സർ..കുറച്ചു മാന്യമായി പെരുമാറണം”

ഞാൻ ധൈര്യം സംഭരിച്ചു…

“ഇല്ലെങ്കിൽ നീയെന്ത് ഒലത്തുമെടീ നായിന്റെ മോളേ”

“അടിച്ചു തന്റെ കരണം പുകച്ചു കളയും…തന്നെക്കാൾ വലിയ റാങ്കുളള ഓഫീസർമാർ ഉണ്ടെടൊ.സത്യസന്ധതയും ആത്മാർത്ഥതയും ചെയ്യുന്ന ജോലിയോട് കൂറു പുലർത്തുന്നവർ..കേരളാ പോലീസിനു അഭിമാനമായവർ.ഞങ്ങൾ അവരെ കണ്ടു പരാതി ബോധിപ്പിച്ചോളാം”

ജാനകി കത്തിക്കയറി..അയാൾ കലിപ്പ് മുഴുവനും മേശപ്പുറത്ത് അടിച്ചു തീർത്തു…

ആ ടൈമിൽ ഞാനും ജാനകിയും കൂടി ഇൻസ്പെക്ടറുടെ ക്യാബിനിൽ നിന്നും പുറത്ത് കടന്നു…

“ജാനകി വേഗം കയറെടീ..അയാൾ ആൽബിന്റെ വലം കയ്യാണ്.ഏട്ടനോടുളള കലിപ്പാണ് നമ്മളോട് തീർക്കുന്നത്”

ജനകി വെപ്രാളത്തോടെ ആക്റ്റീവ സ്റ്റാർട്ട് ചെയ്തു.. സ്പീഡിൽ പറത്തി വിട്ടു…അയാൾ ഞങ്ങളുടെ പിന്നാലെ പാഞ്ഞ് വരുന്നതും ഓടി ജീപ്പിൽ കയറുന്നതും ഞാൻ കണ്ടു….

ജീപ്പ് സ്പീഡിൽ റിവേഴ്സെടുത്ത് അയാൾ ഞങ്ങൾക്ക് പിന്നാലെ വന്നു…

“ജാനകി അയാൾ പിന്നാലെയുണ്ട്..”

പിന്നിലിരുന്ന് ഞാൻ വെപ്രാളപ്പെട്ടു…

“മാക്സിമം സ്പീഡിലാടീ വണ്ടിയോടിക്കുന്നത്”

ജാനകുയും ഭയവിഹ്വലയായിരുന്നു….

ഇടിക്കുള ബെഞ്ചമിൻ ഞങ്ങൾക്ക് തൊട്ടു പിന്നിലെത്തി..നാൽക്കാവലയിൽ എത്തിയപ്പോൾ അയാൾ ജീപ്പ് കൊണ്ട് വന്നു ആക്റ്റീവയിൽ ഇടിപ്പിച്ചു…

ഞാനും ജാനകിയും സ്കൂട്ടറിൽ നിന്ന് തെറിച്ച് താഴേക്ക് വീണു…

വീഴ്ചയുടെ ആഘാതത്തിൽ കയ്യിലെയും കാലിലെയും തൊലി പോയി..നെറ്റി പൊട്ടി…

ക്രൂരമായൊരു ചിരിയോടെ ഇടിക്കുള ബെഞ്ചമിൻ ജീപ്പിൽ നിന്നിറങ്ങി…

ജാനകിയുടെ മുടിക്കുത്തിൽ പിടിച്ചു അയാൾ പൊക്കിയെടുത്ത് കവിളടക്കം പൊട്ടിച്ചു.തടയാൻ ശ്രമിച്ച എന്നെയും എസ്സ് ഐ കാലുമടക്കി തൊഴിച്ചു…

അടിവയർ കലങ്ങിയതു പോലെ എനിക്ക് അനുഭവപ്പെട്ടു…വയറ്റിൽ കയ്യും അമർത്തി വേദന സഹിക്കാതെ ഞാൻ താഴേക്കിരുന്നു…

ഓടിക്കൂടിയവർ കാഴ്ച കണ്ടതല്ലാതെ ഒന്നും മിണ്ടുന്നില്ല…എസ്സ ഐ യെ എല്ലാവർക്കും ഭയമാണ്…

“സ്റ്റേഷനിൽ വന്ന് നീയൊക്കെ എന്നെ മര്യാദ പഠിപ്പിക്കും ഇല്ലേടീ..ഈ പബ്ലിക്കിനു മുന്നിൽ നിന്നെയൊക്കെ ആരാണു രക്ഷിക്കുന്നതൊന്ന് ഞാൻ കാണട്ടെടീ&₹##@@”

ജാനകിയുടെ സാരിത്തലപ്പ് അഴിക്കാൻ അയാൾ മുന്നോട്ടാഞ്ഞതും അവൾ മുന്നോടി..പുറകെ ഇടിക്കുളയും പാഞ്ഞു….

അപ്പോഴാണ് കിഴക്ക് നിന്നും ഇടിമിന്നൽ പോലെയൊരു ഹുണ്ടായ് കാർ പാഞ്ഞു വന്ന് ജാനകിയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നിന്നു…

ജാനകിക്ക് പിന്നാലെ പാഞ്ഞു വന്ന ഇൻസ്പെക്ടർ ഇടിക്കുള വായിൽ വന്നൊരു മുഴുത്ത തെറിവിളിച്ചു…

“നിന്റെയൊക്കെ അച്ചിയുടെ വകയാണോടോ റോഡ്..എടുത്തു മാറ്റെടാ വണ്ടി..”

അലറിക്കൊണ്ട് അയാൾ ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് ചെന്നതും കാറിന്റെ ഡോർ തുറക്കപ്പെട്ടു…

അതേ നിമിഷത്തിൽ ഇടിക്കുള പിന്നിലേക്ക് തെറിച്ചു വീഴുന്നത് കണ്ടു എല്ലാവരും ഞെട്ടിപ്പോയി…

കാറിൽ നിന്ന് ഇറങ്ങിയ ആറടിപൊക്കമുളള കുറ്റിത്തലമുടിയിളള ചെറുപ്പക്കാരൻ… ഒറ്റനോട്ടത്തിൽ എനിക്ക് ആളെ മനസ്സിലായി….

എന്റെ ഹൃദയം പടപടാന്നു മിടിച്ചു തുടങ്ങി….

“അവൻ…കർണ്ണൻ..എന്റെ ഏട്ടൻ…”

“ഇരട്ടച്ചങ്കൻ വന്നേ…”

ജനങ്ങൾ ആരവമിളക്കാൻ തുടങ്ങി… ജാനകിയെ ഏട്ടൻ കരവലയത്തിലൊതുക്കി…വേദന മറന്ന് ഓടിച്ചെല്ലാൻ ഞാൻ ശ്രമിച്ചതും താഴെ വീണുപോയി….

ഏട്ടൻ ഉടനെയോടി എന്റെ അരികിലെത്തി എന്നെ കൈപിടിച്ചു എഴുന്നേൽപ്പിച്ചു…എന്തുപറ്റി ഏട്ടന്റെ സീതപ്പെണ്ണിന്”

ഏട്ടന്റെ വിങ്ങിപ്പൊട്ടുന്ന ശബ്ദം കേട്ടു ഞാൻ വിതുമ്പിപോയി…

വീണിടത്തു നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഇടിക്കുള ബെഞ്ചമിനു നേരെ ഞാൻ വിരൽ ചൂണ്ടി…

ഏട്ടനു കാരണം മനസിലായതും അയാളുടെ അടുത്ത് ചെന്ന് കവിളടക്കമൊന്ന് പൂശി.അടിനാഭിക്ക് ഏട്ടൻ മുട്ടുകാൽ കയറ്റിയതും അറിയാവുന്ന ദൈവങ്ങളെയെല്ലാം അയാൾ വിളിച്ചു പോയി….

“താനെന്താടോ കരുതിയത്..ഞാനെന്നും ജയിൽ അഴിക്കുള്ളിൽ ആയിരിക്കുമെന്നാണോ..തനിക്ക് തെറ്റിയെടോ സമയമാകാൻ കാത്തിരുന്നതാണു ഞാൻ..”

ഏട്ടന്റെ അടുത്ത മിന്നൽ പ്രയോഗം അയാളെ കുനിച്ച് നിർത്തി കൈമുട്ടു കൊണ്ടായിരുന്നു…

“മേലിൽ ഇരട്ടച്ചങ്കന്റെ പെങ്ങളുടെയും പെണ്ണിന്റെയും മേലെ വൃത്തികെട്ട തന്റെ കണ്ണുകൾ പതിച്ചാൽ ശരീരത്തിൽ ജീവന്റെ അവശേഷിപ്പ് ബാക്കിവെച്ചിട്ട് തന്റെ ബാക്കി പാർട്ട്സെല്ലാം ഞാൻ പൂളിയെടുക്കും..കേട്ടോടാ..പന്ന..”

തലയും കുമ്പിട്ട് അവശനായി അയാൾ ജീപ്പോടിച്ചു പോയി…

ഏട്ടൻ എന്നെയും ജാനകിയെയും കൂട്ടി കാറിൽ കയറാൻ ഒരുങ്ങിയതും ഒരുവാഗണർ പൊടിപറത്തി വന്ന് ഞങ്ങൾക്ക് മുമ്പിൽ കുറുകെയായി നിന്നു…

(“തുടരും)

ഇരട്ടച്ചങ്കൻ : ഭാഗം 1

ഇരട്ടച്ചങ്കൻ : ഭാഗം 2

ഇരട്ടച്ചങ്കൻ : ഭാഗം 3

ഇരട്ടച്ചങ്കൻ : ഭാഗം 4

ഇരട്ടച്ചങ്കൻ : ഭാഗം 5

ഇരട്ടച്ചങ്കൻ : ഭാഗം 6

ഇരട്ടച്ചങ്കൻ : ഭാഗം 7

ഇരട്ടച്ചങ്കൻ : ഭാഗം 8