ഇരട്ടച്ചങ്കൻ : ഭാഗം 3
എഴുത്തുകാരി: വാസുകി വസു
കിടിലൻ സംഘട്ടനമായിരുന്നു കവലയിൽ..ആൾക്കാരെല്ലാം എന്തോ വലിയ സംഭവം കാണുന്ന പ്രതീതിയിൽ ആയിരുന്നു…
ചിലവരൊക്കെ മൊബൈലിൽ വീഡിയോ പകർത്തുന്നുണ്ട്.ചിലരുടെ മുഖത്ത് ആൽബിനും കൂട്ടർക്കും ശരിക്കു കിട്ടണമെന്ന് തന്നെയാണ് ആഗ്രഹം. അവനെക്കൊണ്ട് ഗ്രാമവാസികൾ പൊറുതി മുട്ടീന്ന് പറയുന്നതാണ് ശരി….
രാവണത്തിന്റെ അഭ്യാസത്തിനു മുമ്പിൽ നിൽക്കക്കള്ളിയില്ലാതെ ആൽബിനും കൂട്ടുകാരും കൂടി ജിപ്സിയിട്ടട്ട് ഓടിക്കളഞ്ഞു.നാട്ടുകാരിൽ ചിലർ കയ്യടിച്ചു രാവണനെ പ്രോൽസാഹിപ്പിച്ചു….
“ആരാടോ അവന്മാരൊക്കെ”
ഞങ്ങളുടെ അരികിലെത്തി രാവണൻ ആരാഞ്ഞു…
ഞാൻ അയാളോട് കാര്യങ്ങൾ ചുരുക്കി പറഞ്ഞു…
“എന്തായാലും ഇവിടത്തെ നാട്ടുകാർ അടിപൊളിയാണ്.കാഴ്ച കണ്ടു രസിക്കാനറിയാവുന്ന ശവങ്ങൾ”
സ്വയമേ ഒന്ന് പുച്ഛിച്ചിട്ട് അയാൾ തിരിഞ്ഞു നടന്നു പിക്കപ്പ് വാനിൽ കയറി. എന്തോ ആലോചനയോടെ ഞങ്ങൾക്ക് അരികിൽ വീണ്ടും വന്നു…
“ഞാൻ കൊണ്ടു വിടണോ വീട്ടിൽ”
“ഇവിടെ അടുത്താണ് വീട്..ഞങ്ങൾ പൊയ്ക്കോളാം.താങ്ക്സ്”
“ഓക്കെ”
അയാൾ ചെന്ന് പിക്കപ്പ് വാൻ സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി….
“രാവണൻ വന്നില്ലായിരുന്നെങ്കിൽ ആൽബിൻ തങ്ങളെയിന്ന് അപമാനിക്കുമായിരുന്നു”
എനിക്കത് ഓർക്കാൻ കൂടി കഴിഞ്ഞില്ല..ദൈവദൂതനെ പോലെയാണ് അയാൾ എത്തിയത്…
ഞാൻ ജാനകിയെ നോക്കുമ്പോൾ അവൾ കിടുകിടെ വിറക്കുകയാണ്.പാവം വല്ലാതെ ഭയന്നു പോയിട്ടുണ്ട്…
ഞാൻ ആക്റ്റീവ് സ്റ്റാർട്ട് ചെയ്തു.. ജാനകി പിന്നിൽ കയറിയതും ഞാൻ സ്കൂട്ടർ മുന്നോട്ട് ഓടിച്ചു…
മടക്കയാത്രയിൽ ജാനകി ശബ്ദിച്ചതേയില്ല.അവളുടെ വീട്ടിലേക്ക് പോകുന്നതിനു പകരം നേരെ എന്റെ വീട്ടിലേക്കാണ് ഞങ്ങൾ ചെന്നത്….
ഭാഗ്യത്തിന് വീട്ടിൽ ആരെയും കണ്ടില്ല.അമ്മ അയലത്ത് നിരങ്ങാൻ പോയിട്ടുണ്ടാകും.അച്ഛൻ വെളിയിലേക്ക് ഇറങ്ങി കാണും…
ഞാൻ ജാനകിയുടെ കയ്യും പിടിച്ചു മുറിക്കകത്ത് കയറി. പാവം വല്ലാതെ ഭയന്നിട്ടുണ്ട്.ഇങ്ങനെയൊരു അറ്റാക്ക് പ്രതീക്ഷിച്ചു കാണില്ല…
“ഡീ നാത്തൂനേ…”
ഞാൻ ജാനകിയുടെ ചുമലിക് പിടിച്ചു കുലുക്കി.അവളിൽ വല്ലാത്തൊരു ഞെട്ടൽ ഞാൻ കണ്ടു..
“എന്താടീ ഭയന്നു പോയോ നീ.ഒന്നും വേണ്ടാന്ന് പറഞ്ഞതല്ലേ ഞാൻ. അതിനെവിടുന്നാ കേൾക്കാൻ നേരം”
ജാനകിയുടെ കരച്ചിലായിരുന്നു എന്റെ ചോദ്യത്തിനുളള മറുപടി…
ഞാൻ അവളുടെ ചുമലിൽ കൈവെച്ചതും ഞെട്ടിപ്പോയി.. ശരീരം വിറക്കുന്നുണ്ട്.നല്ല ചൂടുമുണ്ട്…
“ഡ്രസ് മാറിയട്ട് കുറച്ചു നേരം കിടക്ക്..ഞാൻ കാപ്പിയിട്ടു കൊണ്ടുവരാം”
അലമാരയിൽ നിന്ന് എന്റെയൊരു ചുരീദാർ ഞാൻ ജാനകിക്ക് നേരെ നീട്ടി.നേരെ അടുക്കളയിൽ കയറി കാപ്പിക്ക് വെള്ളം അടുപ്പത്ത് വെച്ചു…
നനഞ്ഞ ചുള്ളിക്കമ്പുകളാണ് കത്താൻ പ്രയാസം. ഒന്ന് കത്തി കിട്ടിയാൽ അടിപിടി ആയിട്ട് എരിയും.ഒരുവിധം ഊതിയൂതി ഞാൻ അടുപ്പ് കത്തിച്ചു…
വെള്ളം തിളച്ചതോടെ കാപ്പിപ്പൊടിയിട്ട് പഞ്ചസാരയും ചേർത്തിളക്കി രണ്ടു ഗ്ലാസിൽ ചൂടു കാപ്പിയുമായി എന്റെ മുറിയിലെത്തി…
ഡ്രസ് പോലും മാറാതെ ജാനകി എന്റെ കട്ടിലിൽ ചുരുണ്ടുകൂടി കിടപ്പുണ്ട്. ഷീറ്റെടുത്ത് കഴുത്തറ്റം മൂടിയട്ടുണ്ട്…
“ദേ ഈ ചൂടുകാപ്പി കുടിച്ചാൽ എല്ലാം പമ്പ കടക്കും”
നിർബന്ധിപ്പിച്ച് ജാനകിയെ വിളിച്ചു എഴുന്നേൽപ്പിച്ച് കാപ്പിഗ്ലാസ് കയ്യിൽ കൊടുത്തു. മെല്ലെയവൾ കാപ്പി ഊതി കുടിക്കുന്നത് ഞാൻ നോക്കിയിരുന്നു…
ഏട്ടനെ സ്നേഹിക്കുന്ന പെൺകുട്ടിയാണ് ജാനകി.നല്ല വിദ്യാഭ്യാസമുണ്ട്..തെറ്റില്ലാത്ത സാമ്പത്തികമുണ്ട് ജാനകിയുടെ വീട്ടുകാർക്ക്…
വർഷങ്ങൾക്ക് മുമ്പ് മലവെളളപ്പാച്ചിൽ പെട്ടുപോയ ജാനകിയെ കർണ്ണേട്ടനാണ് രക്ഷപ്പെടുത്തിയത്.അന്നുമുതൽ ജാനകി നിഴൽ പോലെ ഏട്ടനു പിന്നാലെയുണ്ട്….
ജാനകി തന്റെ പ്രണയം ഏട്ടനു മുമ്പിൽ തുറന്നെങ്കിലും അതേ സ്പീഡിൽ തന്നെ ഏട്ടൻ നിരുൽസാഹപ്പെടുത്തി…
“ജാനകി നീ നല്ലൊരു പെൺകുട്ടിയാണ്.വിദ്യാഭ്യാസമുളളവളും.നമ്മൾ തമ്മിൽ വലിയ അന്തരമുണ്ട്.ഒരിക്കലും ചേരില്ല”
പക്ഷേ ജാനകി പിന്മാറാൻ ഒരുക്കമായിരുന്നില്ല.അവൾ ഏട്ടനെ വിടാതെ പിൻ തുടർന്നു.ഒടുവിൽ ഏട്ടൻ കീഴടങ്ങേണ്ടി വന്നു…
ശരിക്കുമൊരു പാവം പിടിച്ചിരുന്ന പെൺകുട്ടി ആയിരുന്നു ജാനകി.അവളെ തന്റേടിയാക്കിയത് ഏട്ടനാണ്…
“സ്ത്രീകൾ പാവമായിരുന്നാൽ വല്ലവനും തോണ്ടിയിട്ട് പോകും.പ്രതികരിക്കാനുളള ഊർജ്ജം എപ്പോഴും നിങ്ങൾ കാണിക്കണം”
ഏട്ടൻ ഓരോന്നും പറഞ്ഞവൾക്ക് ആത്മധൈര്യം നൽകി.എന്തിനും ഏതിനും പ്രതികരിക്കുന്നൊരു പെൺകുട്ടിയായി ജാനകിയെ ഏട്ടൻ മാറ്റിയെടുത്തു.എനിക്കും എന്റെ കർണ്ണേട്ടൻ തന്നെയാണ് റോൾ മോഡൽ…
ജാനകിയും ഏട്ടനും തമ്മിലുള്ള പ്രണയം എന്റെ ഗ്രാമത്തിൽ എല്ലാവർക്കും അറിയാം.കർണ്ണന്റെ പെണ്ണാണ് ജാനകിയെന്നുളളതും ഏട്ടന്റെ അനിയത്തിയാണ് ഞാനെന്നെതും ഞങ്ങൾ തോണ്ടാൻ പലരും ഭയന്നു…
ഏട്ടൻ നാട്ടുകാർക്ക് ഉപകാരിയും ശത്രുക്കൾക്ക് യമനുമാണ്.ഏതൊരാളിന്റെയും കൂടെ ആത്മാർത്ഥമായി ചങ്കുറപ്പോടെ നിൽക്കും…
എന്റെ ഏട്ടൻ പാവമാകുന്നത് ഞങ്ങളുടെ വീട്ടിൽ മാത്രം. അമ്മയെ ഏട്ടനു വലിയ സ്നേഹമാണ്.അമ്മക്കത് തിരികെയില്ല.ശത്രുവിനോടെന്ന പോലാണു അമ്മയുടെ പെരുമാറ്റം. ഏട്ടന്റെ ആ സങ്കടം മുഴുവനും ഞാൻ ഏറ്റെടുക്കും.കർണ്ണനു ഞാൻ അനിയത്തിയും ചേച്ചിയും കൂട്ടുകാരിയും അമ്മയുമൊക്കെ ആണ്…
ഒരുകുറവും എന്റെ ഏട്ടനു വരരുതെന്നാണു എന്റെ ആഗ്രഹം. അതിനാലാണ് അമ്മ അവഗണിക്കുമ്പോഴും സാരമില്ലെന്ന് ഞാൻ കണ്ണിറുക്കി കാണിക്കുന്നത്….
നാട്ടുകാർ പറയുന്നത് ഏട്ടനു ഇരട്ടച്ചങ്കാണെന്നാണ്.എന്തു പറ്റിയാലും കുലുക്കമില്ല.തന്റേടി,നിഷേധി,അസുരൻ എന്നിങ്ങനെ പലപല ഓമനപ്പേരുകൾ ഉണ്ടെങ്കിലും ജാനകിക്ക് ഇരട്ടച്ചങ്കനാണ് ഏട്ടൻ….
“എനിക്കെന്റെ കർണ്ണനും…സാക്ഷാൽ മഹാഭാരതത്തിലെ സൂതപുത്രൻ..വല്ലാത്തൊരു ആരാധനയാണ് ചെറുപ്പം മുതലേ എന്റെ ഹീറോയാണ് കർണ്ണൻ..ആധുനിക കാലത്തെ കർണ്ണൻ എന്റെ ഏട്ടനാണ്…..
കഥ പറഞ്ഞു ഞാൻ കാപ്പി കുടിക്കുന്ന കാര്യം മറന്നു പോയിരുന്നു. ചെറുതായി തണുത്ത കാപ്പിയെങ്കിലും ഞാനത് കുടിച്ചു….
ഞാൻ നോക്കുമ്പോൾ ജാനകി അത്യാവശ്യം നോർമലയാട്ടുണ്ട്.ഇപ്പോൾ കുഴപ്പമില്ലെന്ന് തോന്നുന്നു…
” ജാനകി വീട്ടിൽ കൊണ്ടുചെന്ന് വിടട്ടെ”
“മം”
മൂളലായിരുന്നു നാത്തൂന്റെ മറുപടി…
“ഏട്ടനെ കാണാൻ പോകാനിരുന്നതാണ്.അപ്പോഴാണ് ഇങ്ങനെയൊക്കെ നടന്നത്”
ആത്മഗതം പോലെ പറഞ്ഞതും ഏട്ടനെന്ന് കേട്ടപ്പോൾ ജാനകി ഉഷാറായി…
“നമുക്ക് നാളെ പോകാം നാത്തൂനേ..കർണ്ണനെ എന്തു വില കൊടുത്തും ജാമ്യത്തിലിറക്കണം”
ജാനകിയുടെ മുഖം ചുവന്നു…
“അതിനു ഏട്ടൻ സമ്മതിക്കണ്ടേ ജാനകി.ജാമ്യത്തിലിറക്കാൻ ശ്രമിക്കുന്നത് നീയാണെന്ന് അറിഞ്ഞാൽ ഏട്ടൻ സമ്മതിക്കില്ല”
“ഞാനാണെന്ന് അറിയണ്ട സീതേ..അതിനു മറ്റ് വഴികളുണ്ട്.നമുക്ക് നാളെത്തന്നെ ഒരു അഡ്വക്കറ്റിനെയും കൂട്ടി ഏട്ടനെ ചെന്നു കാണാം”
“ശരി..ജാനകി എനിക്ക് സമ്മതം..എന്റെ ഏട്ടനെ എനിക്കൊന്ന് സ്വതന്തനായി കുറച്ചു നാളെങ്കിലും കാണണം.”
“ശരി നമുക്ക് പട്ടണത്തിൽ ചെന്ന് ഇന്ന് തന്നെ നല്ലൊ അഡ്വക്കറ്റിനെ കാണാം.. നീ വാ”
പിന്നെയൊന്നും ആലോചിക്കാതെ ഞാൻ ജാനകിയുടെ കൂടെ പോകാൻ തയ്യാറായി.ഒന്നുകൂടി കണ്ണാടിക്കു മുമ്പിൽ നോക്കി തൃപ്തി വരുത്തിയിട്ട് ഞങ്ങൾ ഇറങ്ങി.കതക് പൂട്ടി താക്കോൽ സ്ഥിരമായി വെക്കുന്നിടത്ത് വെച്ചിട്ട് ഞങ്ങൾ മുറ്റത്തേക്ക് ഇറങ്ങി..നേരെ അമ്മയുടെ മുന്നിൽ….
“എന്താ മോളേ പതിവില്ലാതെ”
ജാനകിയെ കണ്ടതിനാൽ അമ്മ കുശലം ചോദിച്ചു…
കർണ്ണനെ ഇഷ്ടമല്ലെങ്കിലും ജാനകിയെ അമ്മക്ക് ജീവ നാണ്.എത്രയും പെട്ടെന്ന് ജാനകി മരുമകളായി വീട്ടിലെത്തിയാൽ അമ്മക്ക് അത്രയും സന്തോഷം…
“എന്തൊരു വിരോധാഭാസം അല്ലെ…എനിക്കും ഇന്നുവരെ അതിന്റെ പൊരുൾ മനസ്സിലായിട്ടില്ല…
” ഞാൻ റോഡിൽ വെച്ചു കാണുമ്പോൾ സീത നനഞ്ഞു കുളിച്ചു നിൽക്കയാ..ജെയിംസ് മുതലാളിയുടെ ആ ചെകുത്താൻ സന്തതി ചെളിവെളളം സീതയുടെ മേലേ തെറുപ്പിച്ചു”
ജാനകി സംഭവം ചുരുക്കി പറഞ്ഞു.. അമ്മയുടെ കണ്ണുകളിലെ ഭീതി ഞങ്ങൾ കണ്ടു…
“എന്തിനും മടിക്കാത്ത ചെന്നായ്ക്കളാണ് അവരൊക്കെ.. നമ്മളായിട്ട് ഒന്നിനും പോകാൻ നിൽക്കണ്ട”
“ഇല്ലമ്മേ..പിന്നെ ഞാൻ സീതയുമായി പട്ടണത്തിൽ വരെയൊന്നു പോകുവാണ്”
“ശരി മോളേ”
ജാനകിയാണ് എന്നെ വിളിക്കുന്നതെങ്കിൽ അമ്മക്ക് എതിർപ്പൊന്നുമില്ല…
ജാനകി ആക്റ്റീവ് ഒന്ന് ചെക്ക് ചെയ്തു. അവിടെ വെച്ച് ഒന്നിനും കഴിഞ്ഞില്ല…അത്യാവശ്യം പരിക്കുകൾ വണ്ടിക്ക് പറ്റിയട്ടുണ്ട്…
“ഡീ നാത്തൂനെ നമുക്ക് വീട്ടിൽ ചെന്ന് അച്ഛന്റെ സ്കൂട്ടർ ആക്സസ് എടുക്കാം.എന്നിട്ട് ഇത് വർക്ക്ഷാപ്പിൽ കൊടുക്കാം”
“ഓക്കെയെടീ”
ജാനകിയുടെ വീട്ടിൽ ചെന്ന് അവളുടെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം ഞാൻ ആക്സ്സ് എടുഎ.ആക്റ്റീവ വർക്ക്ഷോപ്പിലും കൊടുത്തു ഞങ്ങൾ പട്ടണത്തിൽ ചെന്ന് വക്കീലിനെ കണ്ടു ജാമ്യക്കാര്യം സംസാരിച്ചു…
ഏട്ടന്റെ ജാമ്യക്കാര്യം ഏറ്റെന്ന് വക്കീൽ പറഞ്ഞതോടെ ഞങ്ങൾക്ക് പകുതി സമാധാനമായി.നാളെത്തന്നെ ഏട്ടനെ കാണാൻ കൂടെ വരാമെന്ന് അദ്ദേഹമേറ്റു…
തിരികെ ഞങ്ങൾ കവലയിൽ എത്തുമ്പോൾ ഒരാൾക്കൂട്ടം കണ്ടു.എന്തെന്ന് അറിയുവാൻ അവിടെ ഇറങ്ങി. ചെന്ന് നോക്കുമ്പോൾ കൂർത്തയും ജീൻസും ധരിച്ചയൊരു പെൺകുട്ടി ഏതോ ഫോട്ടോ ആൾക്കാരെ കാണിക്കുന്നു…
ആരും ഒന്നും മിണ്ടുന്നില്ല.ഞങ്ങളെ കണ്ടതും അവർ ഞങ്ങൾക്ക് നേരെ തിരിഞ്ഞു…
“ഇയാളെ അറിയാമോ” ഇവിടെ ആരോട് ചോദിച്ചിട്ടും ഒന്നും പറയുന്നില്ല…
അവർ കാണിച്ച ഫോട്ടോയിലേക്ക് നോക്കിയ ഞങ്ങൾ ഞെട്ടിപ്പോയി…
“ഇത് രാവണനല്ലേ..”
അറിയാതെ ഞാൻ പറഞ്ഞതും ജാനകിയെന്റെ കയ്യിൽ മുറുക്കി പിടിച്ചു… ഒന്നും മിണ്ടെരുതെന്ന് സിഗ്നൽ നൽകി…
“തനിക്ക് അറിയാവോ ഇവനെ..എങ്കിൽ പറയ് ഇയാൾ എവിടെ”
ജാനകി സിഗ്നൽ നൽകിയതിനാൽ ഞാൻ പിന്നെ വാ തുറന്നില്ല….
“ഇവനാണ് രാവണെന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ദേവരാജ്… സ്വന്തം ഭാര്യയെയും മക്കളെയും അടക്കം അഞ്ചുപേരെ കൊല ചെയ്ത പിശാച്.ജയിലിൽ ആയിരുന്നു ഇവൻ..ഇന്നലെ രാത്രി ജയിൽ ചാടി.പോലീസിനു ഇൻഫോർമേഷൻ കിട്ടിയതു കൊണ്ടാണ് ഞങ്ങൾ ഇവിടെ വന്നത്…
അവർ പറയുന്നത് കേട്ട് അസ്ഥിയിൽ കൂടിയൊരു മരവിപ്പ് മുകളിലേയ്ക്ക് വ്യാപിച്ചു…
” മേഡത്തിന്റെ പേരെന്താണ്”
ജാനകിയുടെ ചോദ്യത്തിന് മറുപടി ആയിട്ട് അവർ പറഞ്ഞു…
“A C P ജനനി അയ്യർ…”
(തുടരും)
NB:- രാവണനെന്ന പേര് ഈ കഥയിൽ ചേർത്തതിനു കാരണമുണ്ട്.അഗ്നിയിലെ രാവണനല്ലിത്..വരും ഭാഗങ്ങളിൽ വായനക്കാർക്ക് അത് മനസ്സിലാകും…
ഈ ത്രില്ലർ കഥ ഇഷ്ടമായാൽ വായിച്ചു അഭിപ്രായം പറയണം ട്ടാ….
സ്നേഹപൂർവ്വം