Wednesday, January 22, 2025
Novel

ഹരിബാല : ഭാഗം 3

നോവൽ
എഴുത്തുകാരി: അഗ്നി


ഞങ്ങളെ കണ്ടപ്പോൾ അദ്ദേഹം കൈകൊണ്ട് ഞങ്ങളെ രണ്ടുപേരെയും മാടിവിളിച്ചു…ഞങൾ അടുത്ത് ചെന്ന് അദ്ദേഹത്തിന്റെ മാസ്ക് ചെറുതായി മാറ്റി..

അപ്പോഴേക്കും അമ്മാവൻ ഞങളുടെ കരം കവർന്നു..പിന്നീട് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എന്റെ കൺകോണിൽ കണ്ണുനീർതുള്ളികൾ ഉരുണ്ടുകൂടി…

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

“മോനെ കുട്ടാ..അമ്മാവന് ഒരേ ഒരു ആഗ്രഹമേ ഉള്ളു…ഈ നിൽക്കുന്ന എന്റെ മകൾ ശാരിയെ നിന്റെ കൈയിൽ എല്പിച് തരണമെന്ന്..നിന്റെ അച്ഛനും അപ്പച്ചിയും ശാരി ജനിച്ചപ്പോഴേ ഈ കാര്യം തീരുമാനിച്ചതാണ്…

അത് നിങ്ങളോട് പറയാനുള്ള സമയം ഇങ്ങനെ ആയിപോയെന്നു മാത്രം.മോൻ എതിരോന്നും പറയരുത് ദയവുചെയ്ത്.സ്വന്ത പെണ്മക്കളെ അവൾക്കു യോഗ്യനായൊരാളുടെ കൈയിൽ ഏല്പിക്കുമ്പോൾ അച്ഛനമ്മമാർക്കുണ്ടാകുന്ന സന്തോഷം പോലെ മറ്റൊന്നില്ല…”

എന്ത് പറയണമെന്നറിയാതെ ഞാനും ശാരിയും മുഖത്തോട് മുഖം നോക്കി നിന്നു.അപ്പോഴേക്കും സമയം കഴിഞ്ഞു എന്നും പറഞ്ഞുകൊണ്ട് ഒരു സിസ്റ്റർ വന്ന് ഞങ്ങളെ പുറത്താക്കി..

പുറത്തിറങ്ങിയതും അകത്തെ വിവരങ്ങൾ അറിയാൻ എല്ലാവരും ചുറ്റുംകൂടി..ഞാൻ അകത്തു അമ്മാവൻ പറഞ്ഞതൊക്കെ അച്ഛനോടും അമ്മയോടും അപ്പച്ചിയോടും പറഞ്ഞിട്ട് ഏട്ടന്റേം ഏടത്തിയുടെയും മുഖത്തേക്ക് നോക്കി..അവർ നിർവികാരതയോടെ എന്നെ നോക്കി നിൽക്കുകയായിരുന്നു കാരണം അവർക്കറിയാം ഞാൻ ശാരിക്ക് എന്റെ സഹോദരിസ്ഥാനം മാത്രമേ കൊടുത്തിട്ടുള്ളൂ എന്നും കൂടാതെ എനിക്ക് ഇതുവരെയും തുറന്നു പറയാൻ കഴിയാത്തൊരു പ്രണയമുണ്ടെന്നും…

“എന്താടാ നീ ഇനി ചെയ്യുക..നിനക്കു ശാരിയെ ആ ഒരു രീതിയിൽ കാണാൻ കഴിയുമോ…ഇനി അങ്ങനെ സംഭവിച്ചാൽ നീ സ്നേഹിക്കുന്ന ആ പെൺകുട്ടിയുടെ കാര്യം എന്താവും?”
ഏട്ടൻ ചോദിച്ചു.

എനിക്കൊന്നും പറയുവാൻ കഴിഞ്ഞില്ല…ശാരിയെ നോക്കിയപ്പോൾ അവളുടെ മുഖത്തും ഒരു നിർവികാരത തളം കെട്ടി കിടന്നിരുന്നു..
ഞാൻ ഒന്നും പറയാതെ വീട്ടിലേക്ക് തിരിച്ചുപോന്നു…

ദിവസങ്ങൾ കഴിഞ്ഞു..അമ്മാവന് വീട്ടിലേക്ക് വന്നു…കല്യാണത്തിന്റെ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരുന്നു..എനിക്ക് അതിനോട് മാനസികമായി പൊരുത്തപ്പെടുവാൻ കഴിഞ്ഞില്ല…ശാരിയുടെയും മുഖലക്ഷണം വച്ചു അവൾക്കും ഇതിനോട് താല്പര്യമില്ല എന്ന് ഞാൻ കരുതി..

അങ്ങനെ ഞാൻ ഏട്ടൻ വഴി കല്യാണത്തിന്റെ കാര്യങ്ങൾ ഒക്കെ 1 വർഷം കഴിഞ്ഞു തീരുമാനിക്കാം എന്ന് വാക്കാൽ ഉറപ്പിച്ചുകൊണ്ട് മുംബൈയിലേക്ക് ചേക്കേറി..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഒരു ആറുമാസം കഴിഞ്ഞപ്പോഴേക്കും. വീട്ടിൽ നിന്നും കല്യാണത്തെക്കുറിച്ചാലോജിക്കുവാൻ വേണ്ടി കോളുകൾ വന്നു തുടങ്ങി…

ശാരി ഇപ്പൊ പഴയതുപോലെയായെന്നും ദിവസവും വീട്ടിലേക്ക് വിളിക്കുകയും എല്ലാവരുടേം വിശേഷങ്ങൾ ഒക്കെ തിരക്കുകയും ചെയ്യാറുണ്ടെന്നും വീട്ടിൽ നിന്നും വിളിക്കുമ്പോൾ പറയുന്നുണ്ടായിരുന്നു. അവൾ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു..അല്ലെങ്കിൽ ഞങ്ങൾ അങ്ങനെ വിശ്വസിച്ചു…പക്ഷെ അവളുടെ ലക്ഷ്യം മറ്റൊന്നായിരുന്നു എന്നറിയുവാൻ പിന്നെയും മാസങ്ങൾ എടുത്തു.

1 വർഷത്തിനുശേഷം ഞാൻ നാട്ടിലെത്തി..അപ്പോഴേക്കും ജാതകം എല്ലാം നോക്കി കല്യാണ തീയതി വരെ കുറിച്ചിരുന്നു…

ഏട്ടനും ഏടത്തിയും നിസ്സഹായരായി എന്നെ നോക്കി കാരണം അവർക്ക് മറുത്തൊന്നും പറയാൻ കഴിയില്ലായിരുന്നു കാരണം അമ്മാവൻ ഇപ്പോഴും നോർമൽ ആയിട്ടില്ല…

ഫിസിയോതെറാപ്പി ഒക്കെ കഴിഞ്ഞു ഇപ്പോൾ വാക്കിങ് സ്റ്റിക് ഉപയോഗിച്ചാണ് നടക്കുന്നത് തന്നെ. അമ്മാവന്റെ ആരോഗ്യസ്ഥിതിയിയെപ്പറ്റിയുള്ള ഉത്കണ്ഠ മൂലം ആരോടും ഒന്നും തുറന്ന് പറയാനും കഴിയാത്തൊരവസ്ഥയായിരുന്നു എന്റേത്..

നാട്ടിൽ വന്നപ്പോഴാണ് ഞാൻ അറിയുന്നത് ഞാൻ പ്രണയിച്ച എന്റെ സ്വന്തമെന്ന് വിശ്വസിച്ചിരുന്നവളുടെ വിവാഹം എന്റെയും ശാരിയുടെയും വിവാഹത്തിന് രണ്ടാഴ്ച മുന്നേയാണെന്ന്….

ഞാൻ മനസ്സുകൊണ്ട് എന്നെത്തന്നെയൊരുക്കി…എന്റെ കൈയ്യാൽ ചുവക്കേണ്ടിയിരുന്ന അവളുടെ സിന്ദൂരരേഖ മറ്റൊരാളാൽ ചുവപ്പിക്കപ്പെട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തൂകി…

അപ്പോഴാണ് ഞാൻ അവളെ അത്രമാത്രം സ്നേഹിച്ചിരുന്നുവല്ലോ എന്ന് പോലും എനിക്ക് മനസ്സിലാവുന്നത്…
ആ അമ്പലത്തിൽ നിന്നിറങ്ങുമ്പോൾ ഞാൻ പൂർണമായും ഒരു പുതിയ മനുഷ്യനായിരുന്നു…അവൾ എന്റേതല്ല എന്ന സത്യം ഞാൻ ഉൾക്കൊണ്ടു..

പിന്നീടുള്ള രണ്ടാഴ്ചകൾ വേഗം കടന്നുപോയി…ഈ സമയത്തിനുള്ളിൽ തന്നെ ശാരിയെ സ്നേഹിക്കാനും അവളാണെന്റെ നല്ല പാതിയെന്നും ഞാൻ എൻറെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

അങ്ങനെ 2 ആഴ്ചകൾക്ക് ശേഷം ഞാൻ ശാരിയെ എന്റെ ജീവിതസഖിയാക്കി…എന്റെ കൈയ്യാൽ അവളുടെ കഴുത്തിൽ താലി വീണു..ഞാൻ തന്നെ അവളുടെ സിന്ദൂരരേഖ ചുവപ്പിച്ചു..അമ്മാവൻ തന്നെ അവളെ എന്റെ കയ്യിൽ ഏല്പിച്ചുതന്നു..അഗ്നിക്കു ചുറ്റും ഞങ്ങൾ വലം വച്ചു.. അങ്ങനെ ശാരി എന്റെ നല്ല പാതിയായിത്തീർന്നു..

അപ്പച്ചിയുടെ വീട്ടിലേക്ക് അധികം ദൂരവുമില്ല അത് മാത്രമല്ല ചെറുപ്പം മുതലേ കണ്ടു ശീലിച്ച ചുറ്റുപാടുകൾ ആയതിനാലും അവൾക്ക് അവരെ പിരിയുന്നതിൽ അധികം സങ്കടം ഒന്നും ഉണ്ടായിരുന്നില്ല…എങ്കിലും കൺകോണിൽ ചെറുതായി ഉരുണ്ടുകൂടിയ മിഴിനീർക്കണങ്ങളെ ഞാൻ ശ്രദ്ധിച്ചിരുന്നു…

ഞങ്ങൾ വീട്ടിലേക്ക് എത്തി..അമ്മയും ഏടത്തിയുംകൂടെ ആരതിഉഴിഞ്ഞു ഞങ്ങളെ സ്വീകരിച്ചു.അമ്മ കൊടുത്ത നിലവിളക്കും പിടിച്ചവൾ എന്റെ വീട്ടിലേക്ക് എന്റെ ഭാര്യയായി കയറി. പൂജാമുറിയില്നിന്നും ഇറങ്ങി മധുരം കഴിക്കുവാനായി ഞങ്ങൾ ഇരുന്നു…

പെട്ടന്നാണ് ഒരു ശബ്ദം കേട്ടത്..നോക്കിയപ്പം ഏടത്തി നിലത്തു കിടക്കുന്നു..പാലും പഴവും കൊണ്ടുവന്ന ചില്ലുപാത്രം ഉടഞ്ഞു താഴെ കിടപ്പുണ്ട്..

ഏടത്തിയുടെ കൈയിൽ ചില്ലു കുത്തിക്കൊണ്ട് മുറിവുണ്ടായി.. പാലും രക്തവും കൂടെ കൂടിക്കലർന്ന് നിലത്തൂടെ ഒഴുകി…മുഖത്തേക്ക് വെള്ളം തളിച്ചപ്പോൾ ഒന്ന് കണ്ണ് തുറന്നു..പക്ഷെ അത് വീണ്ടും അടഞ്ഞു..മുറിവ് വലുതല്ലായ്കകൊണ്ടതന്നെ അമ്മ ഒരു കഷ്ണം തുണി കൈയിൽ ചുറ്റിയപ്പോഴേക്കും ബ്ലഡ് നിന്നു.

അപ്പോഴേയ്ക്കും പ്രായമായവർ അങ്ങോട്ടും ഇങ്ങോട്ടും നോക്കി അതും ഇതും പറയാൻ തുടങ്ങി..വന്നു കയറിയ പെണ്ണിന്റെ ഐശ്വര്യക്കേടാണെന്ന് വരെ പറഞ്ഞു..ഇത് കേട്ട ശാരി ഓടിപ്പോയി മുറിയിൽ കയറി വാതിലടച്ചു..എട്ടനാണെകിൽ എന്ത് പറ്റിയെന്നറിയാതെ ഏടത്തിയുടെ മുഖത്തെ കൈയിൽ എടുത്തുകൊണ്ട് തട്ടിവിളിക്കുന്നുണ്ട്…

അമ്മ വേഗം തന്നെ എന്നെ ശാരിയുടെ അടുക്കലേക്ക് പറഞ്ഞയച്ചു..അപ്പോഴേക്കും ഞാൻ ഡോക്ടറെ വിളിച്ചു വരുത്തിയിരുന്നു..
ഏടത്തിയെ ഞങ്ങൾ സോഫായിലേക്ക് മാറ്റി..

ഞാൻ ശാരിയുടെ അടുക്കൽ ചെന്നു…ഞാൻ ചെന്ന ഉടനെ തന്നെ കുട്ടേട്ടാ എന്നും നിലവിളിച്ചോണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു…അവളുടെ കണ്ണുനീരും കണ്മഷിയും എന്റെ ക്രീം കളർ ഷർട്ടിൽ ആയി..

അവൾ ഒരു കുഞ്ഞിനെപോലെ കരഞ്ഞു…അവളെപ്പറ്റി ആ വല്യമ്മമാർ പറഞ്ഞത് കെട്ടിട്ടാണെന്ന് എനിക്ക് മനസ്സിലായിരുന്നു..ഞാൻ പതിയെ അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവളെ സമാധാനിപ്പിച്ചോണ്ടിരുന്നു..

പെട്ടന്നാണ് അമ്മ മുറിയിലേക്ക് കയറിവന്നത്..അവളുടെ അവസ്ഥ കണ്ട് അമ്മ തന്നെ അവളെ പിടിച്ചെഴുന്നേല്പിച്ചു ബാത്‌റൂമിൽ കൊണ്ടുപോയി മുഖം ഒക്കെ കഴുകിച്ചെടുത്ത് അവകുടെ നെറുകയിൽ ഒരുമ്മയും കൊടുത്തു.എന്നിട്ട് ഞങ്ങളെ വിളിച്ചുകൊണ്ട് താഴേക്ക് പോയി..

അമ്മ പറഞ്ഞു:
“എല്ലാവരും ഇവിടെ ശ്രദ്ധിക്കു…..
ഇവിടെ ഇപ്പോൾ നടന്ന സംഭവത്തിൽ ശാരിക്കെതിരെ പലരും പലതും പറയുന്നത് കേട്ടു..നിങ്ങളെല്ലാവരും ഇത് എന്തറിഞ്ഞിട്ടാണ് ആവശ്യമില്ലാത്ത ഓരോരോ കാര്യങ്ങൾ പറയുന്നത്?..പോയ ബുദ്ധിയും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല എന്നെല്ലാവർക്കും അറിയാലോ”

അമ്മ പറയുന്നത് കേട്ട് കിളിപോയകണക്കെ നിൽക്കുകയാണ് എല്ലാവരും..കാരണം അമ്മയെ എപ്പോഴും സൗമ്യമായ ഭാവത്തിലാണ് കണ്ടിട്ടുള്ളത്..അച്ഛനെ നോക്കിയപ്പോൾ മുഖത്തൊരു കള്ളച്ചിരിയുണ്ട്.. ഏട്ടനേം ഏടത്തിയെയും കാണുന്നുമില്ല..

അമ്മ തുടർന്നുകൊണ്ടിരിക്കുകയാണ്…
“വേദിക എന്ന എന്റെ വേദമോള് ഇന്നിവിടൊന്നു വീണു…അൽപ്പം ചോരയും പോയി..അതിന് ഇന്നിവിടെ കുട്ടന്റെ ഭാര്യയായി കയറിവന്ന ശാരിയെ പഴിക്കാൻ നിങ്ങൾക്കെല്ലാവർക്കും ആരാണധികാരം തന്നത്?..കാര്യം അറിയാതെ ആരും ആരെയും പഴിക്കരുത് ദയവുചെയ്ത്…ഇന്ന് വേദമോള് അവിടെ വീണതിന് പൂർണ്ണ ഉത്തരവാദി എന്റെ മൂത്ത പുത്രൻ ശ്രീജിത്ത് എന്ന ജിത്തുമോൻ ആണ്”..

എന്റെ കിളി പിന്നെയും പോയി…പക്ഷെ ശാരി എന്തോ മനസ്സിലായവിധത്തിൽ പതിയെ ചിരിച്ചു..ആ ചിരി കണ്ടപ്പോ തന്നെ പകുതി ആശ്വാസമായി…അവൾ പതിയെ ഉൾവലിഞ്ഞു അകത്തെ മുറിയിലേക്ക് പോയി. എനിക്ക് കാര്യം ഒന്നും മനസ്സിലാകാത്തകൊണ്ട് അവിടെത്തന്നെ അമ്മയെ നോക്കി നിന്നു..അമ്മ എന്താണ് പറയുവാൻ പോകുന്നതെന്നുള്ള ആകാംഷ എന്റെ മുഖത്തുണ്ടായിരുന്നു..

“ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാളല്ല മറിച്ച്‌ 2 പേരാണ് കടന്നുവന്നിരിക്കുന്നത്..ഒരാള് കുട്ടന്റെ ഭാര്യയായി മറ്റൊരാൾ ഞങ്ങളുടെ ജിത്തുവിന്റെ കുഞ്ഞിന്റെ രൂപത്തിൽ വേദമോളുടെ ഉദരത്തിലും…”

വാർത്ത കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഓടിച്ചെന്ന് ഏട്ടനെ പൂണ്ടടക്കം കെട്ടിപിടിച്ചു സംതോഷം പ്രകടിപ്പിച്ചു..അപ്പോഴാണ് ഞങ്ങളെ നോക്കിയിരിക്കുന്ന ആ രണ്ടുജോഡി കണ്ണുകളെ ഞങ്ങൾ കണ്ടത്…

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഞാൻ നോക്കുമ്പോൾ ഏടത്തിയും ശാരിയും എന്നെ നോക്കി ചിരിക്കുകയാണ്..ഏട്ടൻ ആണേൽ ഇവനെന്താ ഇങ്ങനെ എന്നുള്ള ഭാവത്തിലും..അച്ഛനും അമ്മയും എന്തുവാടെ എന്നും പറയുന്നു..നാട്ടുകാരും ബന്ധുക്കളും കല്യാണചെക്കന്റെ പരാക്രമം എന്നും പറഞ്ഞോണ്ട് മൂക്കത്ത് വിരൽ വച് നിൽക്കുന്നു….

അതിന്റെയിടയ്ക്ക് ആരുടെയോ കമന്റ്
“ചേട്ടന് കൊച്ചുണ്ടാകാൻ പോകുവാണെന്നറിഞ്ഞപ്പം ഇങ്ങനെ അപ്പൊ നീ ഒരു അച്ഛനാകാൻ പോകുവാണെന്നറിഞ്ഞാൽ ആ കൊച്ചിനെ ബാക്കി വച്ചേക്കുവോ” എന്ന്

അതോടെ കേട്ടപ്പോൾ പൂർത്തിയായി…ഞാൻ ഒരു ചിരി എല്ലാവർക്കും സമ്മാനിച്ചു എന്റെ മുറിയിലോട്ട് ചേക്കേറി…

അപ്പോഴേക്കും അമ്മ അവളെ ഫ്രഷാകാനായി മുറിയിലേക്ക് അയച്ചു…അവൾ എന്നെ ഒത്തിരി കളിയാക്കി..
അവളുടെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നുമെല്ലാം എനിക്ക് അവളുടെ മാറ്റം മനസ്സിലായിരുന്നു..അവൾ എന്നെ ഒരു ഭർത്താവായി തന്നെ കണ്ടു തുടങ്ങി എന്നെനിക്ക് മനസ്സിലായി..

എന്നിരുന്നാലും.എനിക്ക് കുറച്ചു ദിവസങ്ങൾ കൂടെ വേണ്ടി വന്നു അവളെ എന്റെ ഭാര്യയായി കാണാനായി…
അനിയത്തികുട്ടിയുടെ സ്ഥാനം കൊടുത്തയാൾക്ക് ഭാര്യയിലേക്കുള്ള പ്രമോഷനും കൂടാതെ ഒരിക്കൽ സ്നേഹിച്ചവളെ വേരോടെ പിഴുതെറിയാനുള്ള സമയവും..അതായിരുന്നു എനിക്കാവശ്യം..

എല്ലാ കാര്യങ്ങളും ആദ്യരാത്രി തന്നെ ഞാൻ അവളോട് തുറന്നു പറഞ്ഞിരുന്നു..സമയം എടുത്തുകൊള്ളുവാൻ അവൾ പറഞ്ഞെങ്കിലും ഓരോ ദിവസവും കഴിയുമ്പോഴും എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ഭാരമായിരുന്നു..

തനിക്ക് നല്ലൊരു ജീവിതം പ്രതീക്ഷിച്ചു വന്നൊരു പെൺകുട്ടി..പോരാത്തതിന് മുറപ്പെണ്ണും.. അമ്മാവനും അമ്മയായിയും ഏറ്റവും വിശ്വാസത്തോടെ ചേർത്തുവച്ചതാണ് എന്നെയും അവളെയും…അങ്ങനെയുള്ളപ്പോൾ എനിക്കെങ്ങനെ ഇങ്ങനെയൊക്കെ തോന്നുന്നു….

past is past.. ഞാൻ സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു..അവൾ ഇപ്പോൾ സന്തോഷമായി ജീവിക്കുന്നു ഒരിക്കൽ പോലും ഞാനാണ് അവളെ സ്നേഹിക്കുന്നതെന്ന് പറഞ്ഞിട്ടില്ല..അവൾക്ക് ഓരോ സൂചന കൊടുത്തിരുന്നപ്പോഴും എനിക്കനുകൂലമായി ഒരു വിവരവും തന്നിരുന്നില്ല..

അങ്ങനെയുള്ളൊരു പ്രണയത്തിന്റെ പേരിൽ ഞാൻ എന്തിന് ഇവളെ തള്ളികളയണം??..എന്തായാലും ആദ്യ പ്രണയം മറക്കാൻ കുറച് പാടാണെങ്കിലും മറന്നേ പറ്റു…
എന്റെ ജീവിതത്തിലേക്കായി ദൈവം കണ്ടുവച്ച എന്റെ പെണ്ണ് ശാരി ആണ്..അവളെ ഇനിയും വേദനിപ്പിച്ചുകൂടാ എന്നൊരു തീരുമാനം ഞാൻ അവസാനം എടുത്തു..

അത് ഞാൻ അവളോട് തുറന്നു പറഞ്ഞപ്പോഴേക്കും തന്നെ അവളുടെ മുഖം വിവർണമാകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.എന്നാലും അത് പെട്ടന്ന് ഞാൻ പറഞ്ഞപ്പോഴുണ്ടായ ഷോക്കിൽ ആയിരിക്കും സംഭവിച്ചതെന്നോർത്തു ഞാൻ സമാധാനിച്ചു…അങ്ങനെ കല്യാണം കഴിഞ്ഞു രണ്ടാഴ്ചകൾക്ക് ശേഷം ഞങ്ങൾ എല്ലാ രീതിയിലും പരസ്പരം ഒന്നായിത്തീർന്നു..മനസ്സുകൊണ്ടും, ശരീരംകൊണ്ടും, ആത്മാവുകൊണ്ടും..

പിന്നീടുള്ള രണ്ടുമാസങ്ങൾ ഞാൻ അവളെ മനസ്സറിഞ്ഞു സ്നേഹിച്ചു..അവൾ വീണ്ടും ഞങ്ങളുടെ പഴയ ശാരിയായി…മുടിയൊക്കെ വളർത്താൻ തുടങ്ങി…എല്ലാരീതിയിലും അവൾ മാറിയിരുന്നു..

ബാംഗ്ലൂരിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടിയാണെന്ന് തോന്നാത്തരീതിയിൽ തന്നെ അവൾ അടിമുടി മാറി.. എന്നാലും ഇടയ്ക്കിടെ അവൾ എന്നോട് അകൽച്ച കാണിക്കുന്നതുപോലെ തോന്നിയിരുന്നു..പക്ഷെ അതെന്റെ തോന്നലാണ് തന്നെ വച്ചു.. കാരണം അത് ഇനി അവളോട് ചോദിച്ചാൽ എങ്ങനെ എടുക്കും എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു..

അതുമാത്രമല്ല.. ഞാൻ അപ്പോഴേക്കും അവളെ പ്രാണന് തുല്യം സ്നേഹിച്ചിരുന്നു..അതുകൊണ്ടുതന്നെ അവളുടെ അകൽച്ച ഇനി സത്യമാണെങ്കിൽ അതറിഞ്ഞാൽ എന്റെ പ്രതികരണം എന്താവുമെന്നെനിക്കറിയില്ലായിരുന്നു..

അവളെ സ്നേഹിക്കാൻ തുടങ്ങിയപ്പോഴേക്കും എന്റെ പഴയ പ്രണയത്തെ..എന്റെ നഷ്ട പ്രണയത്തെ ഞാൻ എന്റെയുള്ളിൽ തന്നെ കുഴിച്ചു മൂടി..ഇടയ്ക്ക് അവളുടെ ഓർമ്മകൾ തികട്ടി വരുമെങ്കിലും ശാരിയെ ഓർക്കുമ്പോൾ അത് ഞാൻ മനസ്സിൽ തന്നെ കുഴിച്ചു മൂടിയിരുന്നു…

അങ്ങനെ മണിക്കൂറുകൾ ദിവസങ്ങളായും ദിവസങ്ങൾ മാസങ്ങളായും പരിണമിച്ചുകൊണ്ടിരുന്നു…കല്യാണത്തിനുശേഷം രാത്രി കിടക്കുന്നതിനു മുന്നേ ദഹനത്തിന് നല്ലാതാണെന്നുള്ള രീതിയിൽ ഓരോ ഗ്ലാസ് ജ്യൂസ് ഞാൻ ശീലമാക്കിയിരുന്നു..അതിനും കാരണം ശാരി തന്നെയായിരുന്നു…
ഞങ്ങൾ രണ്ടുപേരും ഓരോ ജ്യൂസ് കുടിച്ചിട്ടെ കിടക്കാറുള്ളയിരുന്നു..ചില ദിവസങ്ങളിൽ ഞാൻ വേഗം ഉറങ്ങിപ്പോകയും ചെയ്യുമായിരുന്നു…

ചിലസമയങ്ങളിൽ അവളുടെ പെരുമാറ്റം കാണുമ്പോൾ സംശയവും ചില സമയങ്ങളിൽ അവളെ നോക്കുമ്പോൾ അവളെ സംശയിച്ചതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യവും തോന്നാറുണ്ടായിരുന്നു..

അങ്ങനെയിരിക്കെ വിവാഹം കഴിഞ്ഞു ഒരു 3 മാസങ്ങൾക്ക് ശേഷം ഒരു ദിവസം ഏട്ടനും ഏടത്തിയും കൂടെ ദൂരെ ഏട്ടന്റെ കൂട്ടുകാരന്റെ പെങ്ങളുടെ വിവാഹത്തിനും അച്ഛനും അമ്മയും കൂടെ അമ്മയുടെ വീട്ടിലെ ഒരു അകന്ന ബന്ധുവിന്റെ മരിപ്പിനും പോയ ആ ദിവസം…

ആ നശിച്ച ദിവസം…

അച്ഛന്റെ ബിസിനസ്സ് ഒരു ഭാഗം അച്ഛനും ബാക്കി ഭാഗം ഏട്ടനും ആയിരുന്നു നടത്തിക്കൊണ്ടിരുന്നത്…എന്റെ വിവാഹശേഷം അച്ഛന്റെ ഭാഗം എനിക്ക് കൈമാറി സ്വസ്‌തം ഗൃഹഭരണം എന്നുള്ള രീതിയിൽ അച്ഛൻ വീടിനകത്തുതന്നെ ഒതുങ്ങിക്കൂടി…ചെറിയ ഒരു അടുക്കളത്തോട്ടവും, എഴുത്തും കൂടെ അമ്മയെ ഇടക്ക് കുശുമ്പുപിടിപ്പിക്കലൊക്കെയായി അച്ഛന്റെ പ്രധാന പണി..

അന്നത്തെ ദിവസം നല്ല മഴയായിരുന്നു..ഓഫീസിൽ നല്ല വർക്കും ഉണ്ടായിരുന്നു…പോരാത്തതിന് ബൈക്കും..ഫോണിലെ ചാർജും തീർന്നുപോയതുകൊണ്ട് വീട്ടിലെ വിവരങ്ങളും അറിയാൻ കഴിയുന്നില്ല..രാത്രി 9.30 കഴിഞ്ഞു..

അവളവിടെ തന്നെയാണല്ലോ എന്നോർത്തപ്പോൾ ഞാൻ ചെയതുകൊണ്ടിരുന്ന ജോലി പാതിവഴിക്കിട്ട് മഴയെപ്പോലും വകവയ്ക്കാതെ വീട്ടിലേക്ക് തിരിച്ചു..
കുറച്ചധികം നേരം തന്നെയെടുത്തു വീട്ടിലെത്താനായി….

ഞാൻ വീട്ടിലെത്തി കോളിങ് ബെൽ അടിച്ചിട്ടാണെങ്കിൽ യാതൊരു മറുപടിയുമില്ല…എന്ത് ചെയ്യും എന്നൊരു പിടിയുമില്ല…ഞാൻ ആകെ ടെൻഷനിലായി… ഇനി അവൾക്ക് എന്തെങ്കിലും പറ്റിക്കാണുമോ എന്നൊക്കെ ആലോചിച്ചപ്പോഴേക്കും ആകെ പ്രാന്ത് പിടിക്കുന്നതുപോലെ തോന്നി എനിക്ക്…

എന്ത് ചെയ്യണം എന്നറിയാതെ ദേഷ്യപ്പെട്ട് വാതിലിലേക്ക് ഒരു ചവിട്ട് കൊടുത്തപ്പോഴേക്കും അത് തനിയെ തുറന്നു..അപ്പോഴേക്കും എന്റെ ഭയം ഇരട്ടിച്ചു കാരണം മറ്റൊന്നുമല്ല..ഇനി ആരേലും അവളെ അപായപ്പെടുത്താൻ ശ്രമിച്ചോ എന്നാലോചിച്ചു അവളുടെ പേര് തുടരെ തുടരെ വിളിച്ചുകൊണ്ടാണ് ഞാൻ ഓരോ അടിയും മുന്നോട്ട് വച്ചത്…എന്നാലും ഒരു മറുപടിയും ലഭിക്കാഞ്ഞത് എന്നെ ആശയകുഴപ്പത്തിലാക്കി

എന്നാൽ ഒരു പിടിവലിയോ ആക്രമണങ്ങളോ അങ്ങനെയുള്ള എന്തെലും നടന്ന യാതൊരു ലക്ഷണവും ഞാൻ അവിടെങ്ങും കണ്ടില്ല..
ഞാൻ ഉടനെ തന്നെ ഞങ്ങളുടെ മുറിയിലേക്ക് പോയി..അവിടെ ചെന്നപ്പോൾ അവളുടെ വസ്ത്രങ്ങൾ വച്ചിരുന്ന അലമാര തുറന്നു മലർന്നു കിടന്നിരുന്നു..

അതിൽനിന്നും ഒന്നൊഴിയാതെ എല്ല വസ്ത്രവും മാറ്റിയിരുന്നു…
അന്ന് രാവിലെ ഞങ്ങൾ തമ്മിൽ ചെറിയൊരു സൗന്ദര്യപിണക്കമുണ്ടായത് കൊണ്ട് അതിന്റെ ബാക്കിപത്രമായിരിക്കും ഇതെന്ന് കരുതി സമാധാനിച്ചു തിരിഞ്ഞപ്പോഴാണ് മേശയിൽ ഒരു കത്തും കൂടെ വേറൊരു പേപ്പറും ഇരിക്കുന്നത് കണ്ടത്..

അതിന്റടുത്തേക്ക് ചെല്ലുംതോറും എന്റെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി…
ആ പേപ്പർ കൈയിൽ എടുക്കുമ്പോൾ എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു…

അത് പതിയെ ഞാൻ വായിച്ചുതുടങ്ങി…

പ്രിയപ്പെട്ട കുട്ടേട്ടന്,

ഞാൻ ചെയ്യുന്ന കാര്യം നിങ്ങൾക്കെല്ലാവർക്കും ഒരു പക്ഷെ തെറ്റായി തോന്നിയേക്കാം…പക്ഷെ ഇത് ഇപ്പോൾ എനിക്ക് എന്റെ മാത്രം ശെരിയാണ്…

ആദ്യമേ തന്നെ പറയട്ടെ..നമ്മുടെ കല്യാണം ഒരു നാടകം ആയിരുന്നു..എല്ലാം വിശദമായി എട്ടനോട് സംസാരിക്കണം എന്നൊക്കെ ആഗ്രഹിച്ചിരുന്നപ്പോഴാണ് എന്റെ അമ്മ എന്നോട് സാധാരണ എല്ലാ അമ്മമാരും പെൺകുട്ടികളോട് പറയുന്നമാതിരിയുള്ള ഉപദേശങ്ങൾ എനിക്ക് നൽകിയത്…

ഒരു ഭാര്യയുടെ കടമകൾ,അവളുടെ ഉത്തരവാദിത്വങ്ങൾ അങ്ങനെയെല്ലാം…അതോടുകൂടി ഏട്ടനോട് ഞാൻ പറയണമെന്ന് വിചാരിച്ച കാര്യങ്ങൾ ഒന്നും എനിക്ക് പറയുവാനുള്ള ധൈര്യം കിട്ടിയില്ല കാരണം ഏട്ടന് അമ്മായിയെക്കാളും അടുപ്പം എന്റെ അമ്മയുമായിട്ടാണല്ലോ..

അബദ്ധത്തിൽ എങ്ങാനും ഞാൻ പറയുന്ന കാര്യങ്ങൾ എന്റെ അമ്മയുടെ അടുത്ത് അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർത്തപ്പോൾ ഞാൻ എല്ലാം മറച്ചുവച്ചു നല്ലൊരു ഭാര്യയായി അഭിനയിച്ചു എന്നുള്ളതാണ് സത്യം..
എന്തൊക്കെവന്നാലും കുട്ടേട്ടനോട് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും കാരണം ഇന്നെനിക്ക് ആഗ്രഹിച്ചത് നേടാൻ കഴിഞ്ഞത് കുട്ടേട്ടൻ കാരണമാണ്…

ഈ കത്ത് ഏട്ടന് കിട്ടുമ്പോഴേക്കും ഒരുപക്ഷെ ഞാൻ കേരളത്തില്നിന്നും പുറത്തെത്തിയിരിക്കും…എന്നാലും എന്താണ് എന്റെ ഈ പോക്കിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്ന് ഏട്ടൻ ഒന്നറിഞ്ഞിരിക്കണമെന്ന് എനിക്ക് തോന്നി…അതുകൊണ്ട് ഒരൽപം ഫ്‌ളാഷ്ബാക്കിലേക്ക്…

കുട്ടേട്ടന് ഓർമ്മയുണ്ടോ അന്ന് ഞാൻ ബാംഗ്ളൂര്ക്ക് തന്നെ പോകണം എന്ന് നിർബന്ധം പിടിച്ചത്…അത് മറ്റൊന്നും കൊണ്ടായിരുന്നില്ല…എനിക്ക് ഏട്ടന്റെ കൂട്ടുകാരൻ കുഞ്ചുവിനെ ഇഷ്ടമായിരുന്നു..കുഞ്ചുവേട്ടന് എന്നെയും..എന്നാൽ അത് കുട്ടേട്ടനോട് ആദ്യമേ തുറന്നു പറയാനുള്ള ധൈര്യം ഏട്ടന് ഉണ്ടായിരുന്നില്ല കാരണം അത് നിങ്ങളുടെ സൗഹൃദത്തിൽ വിള്ളൽ വീഴ്ത്തിയാലോ എന്നാലോചിച്ചിട്ടായിരുന്നു…

ഹരിയുടെ ചിന്തകൾ വീണ്ടും പുറകിലേക്ക് പോയി..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“ഹലോ കുഞ്ചു.. എന്താടാ കാര്യം??”

“എടാ അളിയാ..എനിക്ക് വൈകുന്നേരം നിന്നെയൊന്ന് കാണണം..”

“എന്താടാ കാര്യം??”

“അതൊക്കെ പറയാം..നീ വൈകിട്ട് കോഫീ ഡേയിലേക്ക് വാടാ കുട്ടൻസെ…ബാക്കി ഞാൻ അവിടെ വച് പറയാം..”

“എങ്കിൽ ശേരിടാ…”

(വൈകിട്ട് 5.30)

“എന്താടാ കുഞ്ചു.. കുറെ നേരമായല്ലോ നീ ഇങ്ങനെ മേപ്പൊട്ടും നോക്കിയിരിക്കുന്നു..എന്താ കാര്യം??”

“അത്..എടാ…എനിക്ക് ഒരു…”

“എനിക്ക് ഒരു…ബാക്കി പറയെടാ..”

“അത്…എനിക്ക് ഒരു പെങ്കൊച്ചിനെ ഇഷ്ട്ടപ്പെട്ടു…അവളോട് പറഞ്ഞു..അവൾ തിരിച് അനുകൂലമായൊരു മറുപടിയും തന്നു…”

“ആഹാ…നീ ഒന്നും എന്നോട് സൂചിപ്പിച്ചുപോലുമില്ലല്ലോ…😏
ആ..സാരമില്ല..കൊച് ആരാ..പേരെന്താ…അതിനുമുന്നേ..വീട്ടിൽ അങ്ങളമാരുണ്ടോ??”

“എടാ..ഒറ്റശ്വാസത്തിൽ എല്ലാം ചോദിക്കല്ലേ..
ആ കൊച്ചിനെ നിനക്ക് നന്നായിട്ടറിയാം..അതിന്റെ പേരും വിവരങ്ങളും എല്ലാം സമയമാകുമ്പോൾ ഞാൻ പറയാം…അപ്പൊ അളിയൻ കൂടെ നിന്നാ മതി..
പിന്നെ അവൾക്ക് മുകളിൽ 2 ആങ്ങളമാരും അവൾക്ക് താഴെ 2 ആങ്ങളമാരും ഉണ്ട് ..”

“ഹ ഹ…ഇതിപ്പോ ശാരിയുടെ അവസ്ഥ പോലായല്ലോ…”

പിന്നെയും അവർ വേറെന്തൊക്കെയോ സംസാരിച്ചു പിരിഞ്ഞു

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അവൻ ബാക്കി കത്ത് വായിച്ചു തുടങ്ങി…

(തുടരും…)

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2