Friday, November 22, 2024
Novel

ഹരിബാല : ഭാഗം 11

നോവൽ
എഴുത്തുകാരി: അഗ്നി


രാവിലെ എഴുന്നേറ്റപ്പോഴും ഞാൻ ഏട്ടന്റെ നെഞ്ചിലായിരുന്നു..നിലത്ത് ചിതറിക്കിടക്കുന്ന വസ്ത്രങ്ങളും ബെഡ്ഷീറ്റിൽ പതിഞ്ഞിരിക്കുന്ന രക്തത്തുള്ളികളും എന്നെ തലേദിവസ രാത്രിയിലേക്ക് എത്തിച്ചു..അതിന്റെ പ്രതിഫലനമെന്നോണം എന്റെ മുഖം നാണത്താൽ ചുമന്നു..

ഞാൻ പെട്ടെന്ന് തന്നെ ഒരു പുതപ്പും വാരിചുറ്റി കിട്ടിയ വസ്ത്രവുമെടുത്ത് ഒന്നു കുളിക്കാനായി ബാത്‌റൂമിൽ കയറി..
ഷവറിനടിയിൽ നിന്നപ്പോഴാണ് വെള്ളത്തുള്ളികൾ വീണ് ഇന്നലെ രാത്രി ഏട്ടന്റെ ദന്തങ്ങൾ ഏൽപ്പിച്ച സ്‌നേഹ സമ്മാനങ്ങളിൽ നിന്നും നീറ്റലുകൾ ഉയർന്നത്..അതെല്ലാം ഒരു സുഖമുള്ള നോവായി എന്നിൽ പടർന്നുകയറി..

കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ഏട്ടൻ ഉണർന്നിരുന്നു..2 കാപ്പിയും ഓർഡർ ചെയ്ത് മുറിയൊക്കെ ക്ളീൻ ആക്കിയിരുന്നു..ഏട്ടനെ കണ്ടപ്പോഴേക്കും എന്റെ മുഖമൊക്കെ ചുവന്ന് തുടുത്തു..

“അമ്മൂട്ടാ..ഇന്നലത്തെ ഹാങ്ങോവർ മാറിയില്ലേ…”

ഞാൻ പെട്ടെന്ന് തന്നെ മുഖത്തെ നാണമെല്ലാം മാറ്റി കൃത്രിമ ദേഷ്യം വരുത്തി..ഇല്ലെങ്കിൽ ഇന്ന് പകലുള്ള വയനാട് ചുറ്റ്‌ മുടങ്ങും എന്നെനിക്ക് തോന്നി..

“ദേ മനുഷ്യാ..എന്നോടൊന്നും പറയണ്ട..എന്റെ കഴുത്തൊക്കെ നിങ്ങളുടെ ഇന്നലത്തെ വികൃതിയിൽ ചുവന്ന് തിണിർത്തു കിടക്കുവാ..അപ്പോഴാ നിങ്ങളുടെ ഒരു ഹാങ്ങോവർ…
പോയി കുളി മനുഷ്യാ..പുറത്തൊക്കെ പോവാനുള്ളതല്ലേ…”

“എടീ..നീയും കൂടെ വാ..എങ്കിലല്ലേ ഒരു രസം ഉണ്ടാവുള്ളു..”..ഏട്ടൻ കണ്ണുകളിൽ കുസൃതി നിറച്ച് എന്നോട് പറഞ്ഞു..

“അയ്യടാ..ഒരു രസവും സാമ്പാറും ഇല്ല..പോയി കുളിച്ചേച്ചു വാ ഏട്ടാ…”
എന്നും പറഞ്ഞുകൊണ്ട് ഞാൻ വേഗം തന്നെ ഏട്ടനെ ബാത്റൂമിലേക്ക് അയച്ചു..

ഏട്ടൻ വേഗം വന്നു..പിന്നെ ഞങ്ങൾ ഭക്ഷണം കഴിച്ച് റെഡി ആയി വയനാടിന്റെ ഭംഗി ആസ്വദിക്കാനായി പോയി..

അങ്ങനെ തുടർന്നുള്ള ആറ് ദിവസങ്ങളിലും പകലിൽ ഞങ്ങൾ വയനാട് കറക്കവും രാത്രികളിൽ തമ്മിൽ തമ്മിൽ മത്സരിച്ച് സ്നേഹിച്ചും കൊണ്ടിരുന്നു..ആർക്കും ഞങ്ങളെ പിരിക്കാൻ കഴിയരുതെ എന്ന പ്രാർത്ഥനയോടെ..

അങ്ങനെ ഞങ്ങൾ വയനാട്ടിൽ നിന്നും തിരികെ പോന്നു..ആ ദിവസങ്ങൾ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്..ഞങ്ങൾ വീണ്ടും വീണ്ടും പരസ്പരം എല്ലാ രീതിയിലും അടുക്കാൻ കാരണമായ സ്ഥലം…

വയനാട്ടിൽ നിന്ന് വന്നതിന്റെ രണ്ടാം ദിവസം തന്നെ കോളേജ് തുറന്നിരുന്നു..ക്ഷീണം ഒന്നും ഇല്ലാത്തതുകൊണ്ട് ഞാൻ കോളേജിൽ പോകാനും തീരുമാനിച്ചു…

എന്നാൽ ഇത്തവണ പോകുമ്പോൾ താലിയും സിന്ദൂരവും കാണേണ്ട രീതിയിൽ തന്നെ ധരിച്ച ഞാൻ പോവുകയുള്ളൂ എന്ന് ഞാൻ ശഠിച്ചു..അവസാനം ഏട്ടൻ സമ്മതിച്ചു…

കോളേജിൽ ചെന്നിട്ട് ഒരാഴ്ചയെ ആയുള്ളുവെങ്കിലും എല്ലാവരും ആയി പെട്ടന്ന് കൂട്ടുമായി..ഇതിനിടയിൽ തന്നെ മൂന്ന് കോഴികളും തലപൊക്കിയിരുന്നു…
മൂന്നിനേം പറയണ്ട രീതിയിൽ തന്നെ പറഞ്ഞയച്ചു..

എന്തായാലും എല്ലാവർക്കുമുള്ള മറുപടിയെന്നോണം അന്ന് ഞാൻ ഏട്ടന്റെ കൈ പിടിച്ചാണ് ആ ക്യാമ്പസ്സിനുള്ളിലേക്ക് കയറിയത്..എല്ലാവരും അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു..

എന്റെ നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും കൂടാതെ എന്റെ കൂടെ വരുന്ന വിച്ചുവേട്ടനെയും കൂടെ കണ്ടപ്പോൾ എല്ലാവരുടെയും കിളികൾ പറന്നു കാണണം..കാരണം ക്ലാസ്സിലെ പിള്ളേർ ഏട്ടനെപ്പറ്റി പറയുന്നത് കേട്ടിട്ടുണ്ട്..ഏട്ടൻ സുന്ദരനാണെന്നും..കല്യാണം കഴിച്ചിട്ടുണ്ടാവല്ലേ എന്നൊക്കെ പ്രാര്ഥിക്കുന്നതും എല്ലാം ഞാൻ കേട്ടിട്ടുണ്ട്..

ഇതിലും ഭയാനകമായിരുന്നു കോഴികളുടെ അവസ്ഥ…വെറുതെ പുറകെ നടന്നല്ലോ എന്നൊരു മുഖ ഭാവം…

അന്ന് മുഴുവനും കോളേജിലെ സംസാരവിഷയം ഞാൻ തന്നെ ആയിരുന്നു..കല്യാണം അധികം ആൾക്കാരെ അറിയിക്കാതെ നടത്തിയതുകൊണ്ട് യങ് ബിസിനസ്മാൻ വിഷ്ണുദത്തന്റെ വിവാഹം അങ്ങനെ അധികം ആരും അറിഞ്ഞിരുന്നില്ല…

വിവാഹം കഴിഞ്ഞിട്ട് മാസം മൂന്ന് കഴിഞ്ഞു എന്നുംകൂടി പറഞ്ഞപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു…

അങ്ങനെ ആ ദിവസവും കൂടെ പല ദിവസങ്ങളും കടന്നുപോയ്ക്കൊണ്ടിരുന്നു..ആ ദിനങ്ങളിൽ ഞങ്ങളും പ്രണയിച്ചുകൊണ്ടേയിരുന്നു..എപ്പോഴേലും സമയം കിട്ടിയാൽ ഉടനെ ഏട്ടൻ എന്നെ കോളേജിൽ നിന്ന് ചാടിക്കും..

എന്നിട്ട് ഞങ്ങൾ കറങ്ങാൻ പോകും..വീട്ടിൽ എത്തുമ്പോഴേക്കും ഏട്ടനെ അമ്മിയുടേം അച്ചായിയുടേം അടുത്താക്കിയിട്ട് ഞാൻ മുങ്ങും….ഇതായിരുന്നു സ്ഥിരം പരിപാടി..വീട്ടുകാരുടെ മുന്നിൽ പാവത്തെപ്പോലെ എല്ലാ വഴക്കും കേട്ടൊണ്ട് നിൽക്കുന്ന ഏട്ടനെ കാണുമ്പോൾ ചിരി വരും…

എന്റെ പഠനം പ്രമാണിച്ചു ഉടനെ കുഞ്ഞുങ്ങൾ ഒന്നും വേണ്ടാ എന്നുള്ളത് ഏട്ടന്റെ തീരുമാനം ആയിരുന്നു..എന്നാൽ എനിക്ക് അത് എന്തുകൊണ്ടോ ഉൾക്കൊള്ളാൻ ആയില്ല..

കാരണം ഒരു സ്ത്രീ പൂർണ്ണയാകുന്നത് അവൾ ഒരു അമ്മയാകുന്നതിലൂടെയാണെന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ഞാൻ..തന്റെ കുഞ്ഞിന് വേണ്ടി തനിക്കു കഴിയുന്നതിലധികം വേദന സഹിച്ച് തന്റെയും തന്റെ പാതിയുടെയും അംശത്തെ ഭൂമിയിലേക്ക് കൊണ്ടുവരുമ്പോഴും അവളുടെ മാറിടം ആ കുഞ്ഞിനായി ചുരത്തുമ്പോഴും ആ അമ്മയ്ക്കുണ്ടാകുന്ന സന്തോഷത്തിന്റെ ആധിക്യം വളരെ വലുതാണ്..

ഇതെല്ലാം എന്തോ എന്റെ ചിന്തകളിൽ വന്നപ്പോൾ എനിക്ക് എന്തോ ഓരോ തവണയും ഏട്ടന്റെ സ്നേഹത്തിലും സ്പര്ശനത്തിനും ശേഷം കഴിക്കുന്ന ഗുളികകളെ തള്ളി കളയാൻ തോന്നി..അതുകൊണ്ട് തന്നെ ഞാൻ ഏട്ടനോട് ഒരിക്കൽ ചോദിച്ചു…

“കുട്ടേട്ടാ”

“മ്മ്മ്”

“കുട്ടേട്ടാ….”

“പറഞ്ഞോ അമ്മൂട്ടാ”

“അതേ… അതേ…..”

“ഹാ പറ പൊന്നുമോളെ..എന്താ കാര്യം..സാധാരണ സ്നേഹം കൂടുമ്പോഴും എന്തേലും കാര്യം സാധിക്കാൻ ഉള്ളപ്പോഴുമാണെല്ലോ ഈ വിച്ചുവേട്ടനെ നീ കുട്ടേട്ടൻ ആക്കുന്നത്…ധൈര്യായിട്ട് പറഞ്ഞോ..ഞാൻ നിന്നെ ഒന്നും ചെയ്യില്ല കേട്ടോടി ഇന്ദുബാല എന്ന എന്റെ മാത്രം അമ്മൂട്ടാ.”

“അതേ….. കാര്യം കേട്ടു കഴിഞ്ഞാൽ എന്നെ കളിയാക്കരുത്…ദേഷ്യപ്പെടുകയും ചെയ്യരുത്..”

“എടി പെണ്ണെ എന്നെ ദേഷ്യം പിടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ നീ..എനിക്ക് ഓഫീസിൽ പോകാനുള്ളതാ…ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്…വേഗം പറ അമ്മൂട്ടാ…”

“അത് വേറെ ഒന്നുമല്ല…എനിക്ക്…….എനിക്ക്….ഒരു……കുഞ്ഞാവയെ വേണം…”

“എന്ത് പറ്റി പെട്ടന്നൊരാഗ്രഹം..പഠനം കഴിഞ്ഞിട്ട് മതി എന്ന് നമ്മൾ തീരുമാനിച്ചതല്ലേ.”

“അറിയില്ല കുട്ടേട്ടാ..ഒരു സ്ത്രീ പരിപൂർണ്ണയാകുന്നത് അവൾ ഒരു അമ്മയാകുമ്പോഴല്ലേ…അപ്പൊ എനിക്കും ഒരു അമ്മയാകാൻ ആഗ്രഹം…💞..പിന്നെ പഠനം..ഗർഭിണിയായി എന്ന് വച്ച് പഠിക്കാതിരിക്കാൻ ആരെങ്കിലും പറയുമോ…

കോളേജിൽ പോകാൻ എനിക്ക് പ്രശ്നമൊന്നും ഉണ്ടാവില്ല..പരീക്ഷ ഇനി ഡെലിവറി ടൈം ഒക്കെ അടുത്താണെങ്കിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നമുക്ക് വീട്ടിൽ ഇരുന്ന് സ്‌പെഷ്യൽ എക്‌സാമിനറുടെ നേതൃത്വത്തിൽ നമുക്ക് പരീക്ഷ എഴുതാൻ കഴിയുമല്ലോ..”

“ശെരി…വരവ് വെച്ചിരിക്കുന്നു എനിക്കും ഒരു കുഞ്ഞിനോട് താല്പര്യം ഉണ്ടായിരുന്നു..നല്ല രസമാകില്ലേ..ഞാനും നീയും നമ്മുടെ കുഞ്ഞും…പക്ഷെ നിന്റെ പഠനം നടക്കുന്നതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്…..

അപ്പൊ ഇത് പറയാനാണോ കുട്ടേട്ടന്റെ അമ്മൂസ് മസിലു പിടിച്ച് വിക്കി നിന്നെ…എനിക്കും ഒരു അച്ഛനാകാൻ കിട്ടുന്ന സ്കോപ്പ് അല്ലെ…ഞാൻ ആയിട്ടെന്തിനാ അത് കളയുന്നെ… ഞാൻ റെഡിയാ… പക്ഷെ ഇപ്പൊ പറ്റില്ലാട്ടോ…..ഇന്ന് ആ ക്ലയന്റ് മീറിങ് ഇല്ലാർന്നേൽ നമുക്ക് ഇപ്പോൾ തന്നെ ജോലി തുടങ്ങാർന്നു..”

“അയ്യേ..ഈ മനുഷ്യന് ഒരു നാണവും ഇല്ല…ഛെ…🙈”
അതും പറഞ്ഞ് ഓടാൻ തുടങ്ങിയ അവളെ വിഷ്ണു പിടിച്ചു അവന്റെ നെഞ്ചിലേക്കിട്ടു…

“എന്താ അമ്മൂസേ ഒരു നാണം…ഞാൻ അതിനുമാത്രം ഒന്നും പറഞ്ഞില്ലല്ലോ..എഹ്…”

അവൾ അവന്റെ നെഞ്ചിൽ നിന്നും കുതറിമാറാൻ ശ്രമിച്ചുകൊണ്ടിരുന്നു…അവൻ വീണ്ടും അവളെ അവനിലേക്ക് അടുപ്പിച്ചു ..അവളുടെ കവിളിൽ ഒരു കടിയും അതിനു മേലെ ഒരു ചുംബനവും നൽകി…..

അവളെ തിരിച്ചുനിർത്തി സാരിക്കിടയിലൂടെ അവളുടെ നഗ്നമായ വയറിൽ ഇക്കിളിപ്പെടുത്തിക്കൊണ്ട് അവളുടെ പിൻകഴുത്തിൽ അമർത്തി ചുംബിച്ചു..

അവൾ നാണം കൊണ്ട് പൂത്തുലഞ്ഞു..

“ഇപ്പൊ ഇത്രേം മതി..ബാക്കി പിന്നെ…അപ്പൊ ഞാൻ പോട്ടെ…വൈകുന്നേരം നേരത്തെ വരാം…

അല്ലെങ്കിൽ നമുക്ക് ക്ലയന്റ് മീറ്റിങ് മാറ്റിവച്ച് ഇന്ന് ഇവിടെത്തന്നെയങ്ങ്‌ കൂടിയാലോ..”
ഒരു കുസൃതിയോടെ അവൻ അതും പറഞ്ഞ് അവളെ നോക്കി കണ്ണിറുക്കി..

“അപ്പൊ എനിക്ക് കോളേജിൽ പോകണ്ടേ..ഞാൻ പോകും..ഏട്ടൻ ഇവിടെ ചുമ്മാ ചൊറിയും കുത്തി ഇരിക്കണ്ടി വരും”

അപ്പൊ ഞാൻ പോകുന്നതാലെ നല്ലതെന്നും പറഞ്ഞ് അവളെ വീണ്ടും തന്നിലേക്ക് ചേർത്തുനിർത്തി അവന്റെ അധരങ്ങൾ കൊണ്ട് അവളുടെ അധരങ്ങളെ ബന്ധിച്ചു..കുറച്ച് കഴിഞ്ഞിട്ടാണ് അവൻ അവളുടെ അധരങ്ങളെ മോചിപ്പിച്ചത്..

ഇത് ഇനി ഞാൻ തിരിച്ചു വരുന്നതുവരെ എന്റെ സമാധാനത്തിന് എന്നും പറഞ്ഞു അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് വിഷ്ണു ഓഫീസിലേക്ക് പോയി…

അന്ന് അവളുടെ സന്തോഷത്തിന് ഒരതിരില്ലായിരുന്നു…കാരണം ഏട്ടന് താത്പര്യക്കുറവൊന്നുമില്ല എന്നറിഞ്ഞത് തന്നെ..

അന്നത്തെ കമ്പനി മീറ്റിങ് സക്‌സസ് ആയിരുന്നു എന്ന് ഏട്ടൻ വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഞാൻ ഏട്ടന് ഒരു സർപ്രൈസ് കൊടുക്കണം എന്നാഗ്രഹിച്ചിരുന്നു..അതിനുള്ള കാര്യങ്ങളെല്ലാം ഞാൻ തന്നെ ചെയ്തു..

വൈകിട്ട് ഏട്ടൻ വന്നു മീറ്റിംഗ് വിജയിച്ചതിന്റെ മാത്രം അല്ല..അത് കൂടാതെ തന്നെ ഒരു കള്ളച്ചിരി ആ മുഖത്ത് കളിയാടിയിരുന്നു..അത് എനിക്ക് പെട്ടന്ന് മനസ്സിലാകുകയും ചെയ്തു..

ഭക്ഷണമെല്ലാം കഴിഞ്ഞ് ഞാൻ ഏട്ടന് സർപ്രൈസ് ഒരുക്കാനായി തുടങ്ങി..

വിച്ചു മുറിയിലേക്ക് കയറിച്ചെന്നപ്പോൾ അവിടെ ഒരു ചുവന്ന പൈജാമയും അതേ കരയുള്ളൊരു മുണ്ടും കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു..

കുട്ടേട്ടന്,
ഇതും അണിഞ്ഞുകൊണ്ട് നമ്മുടെ സ്വർഗത്തിലേക്ക് എത്തുക..

എന്ന് ഏട്ടന്റെ സ്വന്തം,
അമ്മൂട്ടൻ..

അവൻ വേഗം തന്നെ അവൾ പറഞ്ഞതുപോലെ അവരുടെ സ്വർഗത്തിലേക്ക് പോയി..

ഈ സ്വർഗം എന്ന് പറഞ്ഞാൽ അവർക്ക് തനിയെ സമയം ചിലവഴിക്കാൻ വേണ്ടി ടെറസിന്റെ ഒരു ഭാഗം അവർ മുളകൊണ്ടൊരു മുറിയുണ്ടാക്കി കെട്ടിത്തിരിച്ചിരുന്നു..അതിന്റെ മേൽക്കൂര ഗ്ളാസ്സിനാൽ നിർമ്മിതമായിരുന്നു..

ആവശ്യമുള്ളപ്പോൾ തുറക്കാനും അടയ്ക്കാനും കഴിയുന്ന രീതിയിൽ ആയിരുന്നു അത് പണിതിരുന്നത്..

അവൻ വേഗം സ്വർഗത്തിലേക്ക് നടന്നു…അങ്ങോട്ടേക്ക് അടുക്കുന്തോറും അവന്റെ കാതിൽ വയലിനിന്റെ മാസ്മരിക നാദം അലയടിച്ചിരുന്നു…

🎶 ഒരു മെഴുതിരിയുടെ
നെറുകയിലെരിയാൻ പ്രണയമേ…
അരികിൽ വന്നു നീ…🎶

അതു കേൾക്കെ അവന്റെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു…അവൻ പതിയെ സ്വർഗ്ഗത്തിന്റെ വാതിൽക്കലെത്തി..അപ്പോഴേക്കും അവന് ആ വയലിൻ നാദം ശെരിക്കും കേൾക്കാമെന്നായി..

🎶 ഒരു സുഖമറവിയിൽ
ഉരുകുകയാണെൻ ഹൃദയമേ…
വെറുതെ നിന്നു ഞാൻ..🎶

ആവൻ പതിയെ ആ വാതിൽ തുറന്നു..അപ്പോഴും വയലിനിൽ ആദ്യത്തെ ആ രണ്ടു വരികൾ പിന്നെയും മീട്ടുന്ന തിരക്കിലായിരുന്നു തന്റെ പ്രിയതമ അമ്മൂട്ടൻ…

ആ മുറി കണ്ട അവൻ ശെരിക്കും അൽഭുതപ്പെട്ടുപോയിരുന്നു…അവിടെ മുഴുവനും വെള്ളയും ചുവപ്പും ഇടകലർന്ന നിറത്തിലുള്ള മെഴുകുതിരികൾ തെളിയിച്ചു വച്ചിരുന്നു..

കട്ടിലിൽ തൂവെള്ളനിറമുള്ള ബെഡ് ഷീറ്റിന് മേലെ ചുവന്ന റോസാപുഷ്പ്പങ്ങൾ..കട്ടിലിലേക്ക് മാത്രം ഫോക്കസ് ചെയ്തുകൊണ്ട് ഒരു ലൈറ്റ് മാത്രം തെളിയിച്ചിട്ടുണ്ട്…
റൂഫ്‌ടോപ് തുറന്നിട്ടിരിക്കുന്നു…

മുകളിലേക്ക് നോക്കിയാൽ തങ്ങളെത്തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന സൂര്യ-ചന്ദ്ര-താര വൃന്ദത്തെ കാണുവാൻ കഴിയും…

അവൻ വേഗം താഴേക്ക് ഓടി..അവന്റെ വയലിൻ എടുക്കാനായി…പിയാനോയുടെ കൂടെ വയലിനും അവൻ കുറച്ച് നാൾ പഠിച്ചിരുന്നു..പിന്നെ പിയാനോയോടുള്ള ഇഷ്ട്ടക്കൂടുതൽ കൊണ്ട് അവൻ വയലിൻ പഠനം ഉപേക്ഷിച്ച് പിയാനോയിലേക്ക് ശ്രദ്ധ ചെലുത്തുകയാണുണ്ടായത്..

അവൻ വന്നതും താഴേക്ക് പോയതും ഒന്നും അവൾ അറിഞ്ഞിട്ടില്ല..അവൾ അവളുടെ വയലിനിൽ തുടർന്നുകൊണ്ടിരുന്നു…

🎶 തോഴി..ഒരു നോവുപോൽ
എരിയുന്നിതാ തിരി…
ഏതോ കിനാവിൽ നിറയുന്നിതെൻ
മിഴി..
മറന്നു ഞാൻ ഇന്നെനെയും പ്രിയേ..
ഒഴുകി അലകളിൽ..🎶

അവൾ വീണ്ടും ആദ്യത്തെ രണ്ടു വരികൾ വായിക്കാനായി തുടങ്ങി…

പെട്ടന്നാണ് അടുത്ത വരികൾ അവളുടെ കാതിൽ മുഴങ്ങിയത്..അതും ഒരു വയലിൻ നാദം..

🎶 പ്രാണൻ അലിയുമിതുപോൽ പലയുഗം
വിവശമായി…..
രാവിൻ സജലമിഴികൾ പിടയും
വിഫലമായി…
ശലഭങ്ങളായ് ഉയിർക്കുമോ
അനുരാഗികൾ സഖീ..
അഗാധമീ ഹൃദന്തമോ പ്രിയാ..
നിറയെ നീ….🎶

അവൾ അവനെ തന്നെ നോക്കി നിന്നു.. രണ്ട് പേരും വയലിൻ പഠിച്ചിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായി വായിക്കാൻ കഴിയുമെന്ന് ഇപ്പോഴാണ് അവർ പരസ്പരം മനസ്സിലാക്കിയത്..

അവർ ഒന്നിച്ചു വായിച്ചു…
🎶 ഒരു മെഴുതിരിയുടെ
നെറുകയിലെരിയാൻ പ്രണയമേ…
അരികിൽ വന്നു നീ…
ഒരു സുഖമറവിയിൽ
ഉരുകുകയാണെൻ ഹൃദയമേ…
വെറുതെ നിന്നു ഞാൻ.🎶

അവർ പരസ്പരം കണ്ണിമയ്ക്കാതെ നോക്കി നിന്നു…അവൻ അവളെ ശ്രദ്ധിച്ചു..വെള്ളയിൽ ചുവന്ന നിറത്തിൽ എംബ്രോയിടറി വർക്ക് വരുന്നൊരു സാരിയാണ് അവളുടെ വേഷം..അതിൽ അവൾ അതിസുന്ദരിയായിരിക്കുന്നു എന്നവന് തോന്നി..

ഇതേ സമയം ഇന്ദുവും തന്റെ പ്രാണപ്രിയനെ നോക്കി നിൽക്കുകയായിരുന്നു…രണ്ടു പേരുടെയും കണ്ണുകളിൽ പ്രണയം തുളുമ്പി നിന്നു..

അവളോട് അനുവാദം ചോദിക്കാൻ എന്നപോലെ അവന്റെ കൈകൾ അവളുടെ കൈത്തണ്ടയിൽ മുറുകി..അതിന് പ്രതികരണമെന്നപോൽ അവൾ അവന്റെ നെഞ്ചോട് ചാരി..

അവൻ അവളെ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി..അവരുടെ സമാഗമത്തിൽ നക്ഷത്രങ്ങൾ കൺചിമ്മി…ചന്ദ്രൻ മേഘങ്ങൾക്കിടയിൽ ഒളിച്ചു..ഒരു തണുത്ത കാറ്റ് അവരെ പൊതിഞ്ഞു…

ഒടുവിൽ അവൻ തളർന്ന് അവളുടെ ദേഹത്തുനിന്നും വേർപെട്ടു..അവളും കിതയ്ക്കുന്നുണ്ടായിരുന്നു…

അവൻ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി തന്റെ കൈയെ അവളുടെ നഗ്നമായ വയറിനോട് ചേർത്തുവച്ച് നിദ്രയെ പുൽകി..അവളും അവനെ പുണർന്നുകൊണ്ട് പതിയെ ഉറക്കത്തിലേക്ക് വീണു..

മുഖത്തേക്ക് വെള്ളം വീഴുന്നതുപോലെ തോന്നിയിട്ടാണ് ഇന്ദു എഴുന്നേറ്റത്..നോക്കിയപ്പോൾ മഴ ചാറാൻ തുടങ്ങിയതാണ്..അവൾ വേഗം റൂഫ്ടോപ് അടച്ചു…സമയം നോക്കിയപ്പോൾ നാലു മണി ആകുന്നു…

അവൾ വേഗം അവനെ വിളിച്ചു..

“കുട്ടേട്ടാ…എഴുന്നേൽക്ക് ..നമുക്ക് മുറിയിലേക്ക് പോകാം…”

“ഇഹ്ഹ്…എന്താ…”

“അയ്യോ…ഈ മനുഷ്യന്റെ ബോധവും പോയോ…ഏട്ടാ..നമ്മളിപ്പോ സ്വര്ഗത്തിലാ..നമുക്ക് മുറിയിലോട്ട പോകാം..മഴ ചാറുന്നു..”

അവൻ പതിയെ ബോധം വന്നതുപോലെ എഴുനേറ്റ് മുണ്ടെടെടുത്തുടുത്തു..അവൾ വേഗം തന്നെ സാരിയും വാരിചുറ്റി മുറിയിലേക്ക് ചെന്നു…അവൻ പതിയെ കട്ടിലിലേക്ക് ചാഞ്ഞിരുന്ന് അവളെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു….

“നീ ഇത്രയും റൊമാന്റിക് ആയിരുന്നല്ലേ..”

“ഒന്നു പോ ഏട്ടാ..”
ഇതും പറഞ്ഞുകൊണ്ട് അവൾ ഫ്രഷ് ആകാനായി ബാത്റൂമിലേക്ക് കയറി.

കുളിച്ച് കഴിഞ്ഞ് വന്നപ്പോഴേക്കും അവൻ ഉറക്കം പിടിച്ചിരുന്നു…അവൾ അവന്റെ നെറുകയിൽ ഒന്ന് തലോടി അവിടെ തന്റെ ചുണ്ടുകൾ പതിപ്പിച്ച ശേഷം അവനെ കെട്ടിപിടിച്ചുകൊണ്ട് കിടന്നുറങ്ങി..

വീണ്ടും ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു..

കോളേജിൽ അസ്സൈന്മെന്റും പ്രോജക്ടുകളും സെമിനാറുകളും ഒക്കെ ആയി തിരക്കായിരുന്നു ഇന്ദു…..
എന്നാൽ വിച്ചുവിന്റെ ഓരോ കാര്യങ്ങളും ഒരു മുടക്കവും കൂടാതെ അവൾ ചെയ്തുകൊണ്ടിരുന്നു…

പല പ്രോജക്ടുകൾ ചെയ്യാനും സെമിനാർ നോട്സ് ഉണ്ടാക്കാനുമെല്ലാം അവൻ അവളെ സഹായിച്ചു പൊന്നു..

ഇതിനിടയിൽ ഏട്ടൻ വീടിനടുത്ത് ഏട്ടൻ പുതിയതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന ഒരു എക്സ്പോർട്ടിങ് കമ്പനിയുടെ പണി നടക്കുന്നുണ്ടായിരുന്നു…ഒരു ബഹുനില കെട്ടിടം.. ഞങ്ങളുടെ വിവാഹ വാർഷികത്തിന്റെ അന്ന് ഉൽഘാടനം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്..

അങ്ങനെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസത്തോളമായി…ഈ മാസം തന്നെയാണ് ഏട്ടന്റെ പിറന്നാളും…

അവൾ വിച്ചുവിന് പിറന്നാൾ സമ്മാനമായി ഒരു ഷർട്ടും പിന്നെ വേറൊരു ഗിഫ്റ്റും കൂടി കൊടുക്കാനായി തീരുമാനിച്ചു…എല്ലാം സെറ്റ് ചെയ്ത് വച്ചുകൊണ്ടിരുന്നു…

അങ്ങനെ വിച്ചുവിന്റെ പിറന്നാൾ ദിവസം വന്നെത്തി..അവൾ അവനെ നേരത്തെ തന്നെ ഉറങ്ങാനായി നിർബന്ധിച്ചു കിടത്തി..

അവൾ അവൻ ഉറങ്ങിക്കഴിഞ്ഞ ശേഷം എല്ലാം ഉണ്ടല്ലോ എന്ന് ഉറപ്പുവരുത്തി ഫോണിൽ രാത്രി 12 മണിക്ക് അലാറവും വച്ച ശേഷം അവന്റെ ചാരെ കിടന്നു..

കൃത്യം 12 മണിയായപ്പോൾ അലാറം അടിച്ചു..അവൾ അത് വേഗം തന്നെ ഓഫാക്കി..ബാത്‌റൂമിൽ ചെന്ന് മുഖം കഴുകിയ ശേഷം പതിയെ അവളുടെ ഗിഫ്റ് ബോക്‌സ് എടുത്തു…എന്നിട്ട് അവനെ വിളിച്ചുണർത്തി…

“ഹാപ്പി ബർത്ഡേ കുട്ടേട്ടാ….” എന്നലറി വിളച്ചുകൊണ്ട് അവൾ അവനെ ചുംബനങ്ങൾ കൊണ്ട് മൂടി…
എന്നിട്ട് അവൾ അവിടെ കൊണ്ടു വച്ചിരുന്ന അവർക്ക് മാത്രം കഴിക്കാനുള്ള ഒരു ചെറിയ കഷണം പേസ്ട്രീ കേക്ക് എടുത്തു..അത് രണ്ടായി മുറിച്ച ശേഷം ഒരെണ്ണം അവൻ അവൾക്ക് കൊടുത്തു..മറ്റേ കഷണം അവൾ അവനും..

അതിനു ശേഷം അവൾ അവനുള്ള ഗിഫ്റ്റ് എടുത്തു കൊടുത്തു…അതിൽ അലൻ സോളിയുടെ ഒരു ഷർട്ടും ആ ഷർട്ടിന്റെ പോക്കറ്റിൽ മറ്റൊരു വസ്തുവും കൂടെ ഇരിപ്പുണ്ടായിരുന്നു….

അത് എടുത്തു നോക്കിയതും അവന്റെ കണ്ണുകൾ വികസിച്ചു….അവൻ അത്ഭുതത്തോടെ അതിലേക്കും ഇന്ദുവിന്റെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്നു…

(തുടരും..)

 

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8

ഹരിബാല : ഭാഗം 9

ഹരിബാല : ഭാഗം 10