Wednesday, January 22, 2025
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 37

എഴുത്തുകാരി: പാർവതി പാറു

അമറിനെ ആനിക്ക് നൽകി മിത്ര മിഥുനിനൊപ്പം തിരിച്ചു പോന്നൂ… പ്രിയപ്പെട്ടതെന്തോ നഷ്ടമായ വേദന അവളുടെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു… മിഥുനിന് അറിയാമായിരുന്നു ഒരിക്കലും മിത്രക്ക് അമറിന് പകരം ആവില്ല താൻ എന്ന്…. അവർ രണ്ടുപേരും രണ്ടു ശരീരങ്ങൾ ഉള്ള ഒരേ ആത്മാക്കൾ ആയിരുന്നു…. ദിവസങ്ങൾ കടന്ന് പോയി. മിത്ര… നീ അമറിനെ മിസ്സ്‌ ചെയ്യുന്നുണ്ടോ.. ഒറ്റക്കിരുന്നു എന്തോ ആലോചിക്കുന്ന മിത്രക്ക് അരികിൽ ഇരുന്ന് അവൻ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞാൽ നുണയായി പോകും…

പക്ഷെ ഇപ്പോൾ ഞാൻ ഹാപ്പി ആണ്… ഞാൻ കാരണം പിരിയേണ്ടി വന്നവർ ആണ് അവർ… ഇത്രയും കാലം അവളെ അവൻ ഒറ്റപ്പെടുത്താൻ കാരണം ഞാൻ ആയിരുന്നു…. മിഥുനിന് ഒരു കാര്യം അറിയുമോ… ആനിയുടെ പപ്പ മരിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് അമർ അവൾക്ക് ഒപ്പം ഉണ്ടാവില്ല… അവന് അവളോട് അടങ്ങാത്ത പ്രണയം തന്നെ ആണ്…. പക്ഷെ അവളിലേക്ക് ഒരു മടങ്ങിപോക്ക് അവൻ ആഗ്രഹിച്ചിരുന്നില്ല… ആനി മറ്റൊരാളെ വിവാഹം കഴിച് സുഖമായി ജീവിക്കണം എന്ന് അവൻ ആഗ്രഹിച്ചിരുന്നു….

അപ്പോൾ ഇന്ന് ഇന്നവൻ അവൾക്കൊപ്പം നിൽക്കുന്നത് അവളുടെ അച്ഛനോടുള്ള വാക്ക് പാലിക്കാൻ വേണ്ടി മാത്രം ആണോ.. ഒരിക്കലും അല്ല… അവൾ തനിച്ചായാൽ അവൻ അല്ലാതെ മറ്റാരാണ് അവൾക്ക് ഉള്ളത്… അവൾ ഒരിക്കലും തനിച്ചാവാതിരിക്കാൻ വേണ്ടി ആണ് അവൻ അവളെ ചേർത്ത് പിടിക്കുന്നത്… ആരും ഒറ്റക്കാവുന്നത് അവന് സഹിക്കാൻ ആവില്ല മിഥുൻ.. കാരണം ആ ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞവാനാണ് അവൻ… മിത്തൂ… അമറിന് പകരം ആവാൻ എനിക്ക് ഒരിക്കലും കഴിയില്ല അല്ലേ… ഇല്ല..

ആർക്കും പകരം ആവാൻ ഈ ലോകത്ത് മറ്റൊരാൾക്കും കഴിയില്ല.. നമുക്ക് നമ്മൾ അവനെ പറ്റൂ… മിഥുൻ അവളുടെ തോളിലൂടെ കൈ ഇട്ടു… മിത്തൂ എനിക്ക് അറിയാം… എന്നാലും ഞാൻ ഒന്ന് ശ്രമിക്കട്ടെ…. അമർ ആവാൻ മാത്രം അല്ല…. നിന്നെ വാത്സല്യം കൊണ്ട് മൂടുന്ന നിന്റെ ഉണ്ണിയേട്ടൻ ആവാൻ… നിന്നെ എന്നും സുരക്ഷിതമായി ചേർത്ത് പിടിക്കുന്ന നിന്റെ അമർ ആവാൻ… പിന്നെ ഈ ലോകത്ത് നിന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ച നിന്റെ കിരണേട്ടൻ ആവാൻ… അവർ മൂന്നുപേരും തന്ന സന്തോഷം ഞാൻ ഒറ്റക്ക് നിനക്ക് തന്നോട്ടെ… വെറുതെ ഒരു പാഴ്ശ്രമം…

മിത്ര അവനെ നോക്കി… സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അർഹത ഇല്ലാത്തവൾ ആണ് ഞാൻ… അതുകൊണ്ടല്ലേ ഞാൻ സ്നേഹിച്ചവരും എന്നെ സ്നേഹിച്ചവരും എന്നും എന്നെ വിട്ട് പോവുന്നത്… എന്നെ സ്നേഹിക്കരുത് മിഥുൻ.. എന്നെ സ്നേഹിക്കാൻ കൊള്ളില്ല.. ഞാൻ നിമിത്തങ്ങളിൽ വിശ്വസിക്കുന്നു മിത്ര… ഞാൻ ഒരു നിമിത്തം ആകും ഒരുപക്ഷെ നിനക്ക് ഇനി ഈ ജന്മം വേദനിക്കാതിരിക്കാൻ ഉള്ള നിമിത്തം… എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു മുഖം ഉണ്ട്… ആ മുഖത്തിന് പകരം ആവാൻ ഒരിക്കലും.. ഒരിക്കലും കഴിയില്ല… എനിക്കറിയാം.. എന്റെ ഹൃദയത്തിലും ഉണ്ട് ഒരു മുഖം…

എന്റെ ഹൃദയം മുഴുവൻ നിറഞ്ഞു നിൽക്കുന്ന മുഖം… ആ മുഖത്തിന് പകരം വെക്കാൻ ആവില്ലെങ്കിലും അതിനൊപ്പം നിൽക്കാൻ നിനക്ക് ഒരിടം ഉണ്ടാവും എന്നും…. എനിക്ക് സമയം വേണം മിഥുൻ.. എനിക്ക് ആലോചിക്കണം… നമ്മൾ എടുക്കുന്ന തിരുമാനം അത് എന്ത് തന്നെ ആയാലും നമുക്ക് രണ്ടുപേർക്കും മാത്രം അല്ല ഭാമിയിലും സന്തോഷം നിറക്കുന്നത് ആവണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്… ശരി… ഞാൻ കാത്തിരിക്കാം… പക്ഷെ അതുവരെ അതുവരെ തനിക്ക് എന്നെ കണ്ണേട്ടാ എന്ന് വിളിക്കാമോ.. വല്ലാതെ.. മിസ്സ്‌ ചെയുന്നു ആ വിളി… വല്ലാതെ കൊതിക്കുന്നു ആ ഒരു വിളിക്കായി….. അവൾ ചിരിച്ചു… …………….

(രണ്ടര വർഷങ്ങൾക്ക് ശേഷം ) കണ്ണേട്ടാ.. എന്താ ആലോചിക്കുന്നേ… കുഞ്ഞിനെ ഉറക്കി കട്ടിലിൽ കിടത്തി അവന് നേരെ തിരിഞ്ഞിരുന്നവൾ ചോദിച്ചു.. ഒന്നുല്ലടോ.. പഴയ ഓരോ കാര്യങ്ങൾ… എനിക്ക് തോന്നി… നാളെ ഭാമി വരുന്നത് കൊണ്ടാവും അല്ലേ… അവൾ വരട്ടേ കണ്ണേട്ടാ… അവളൊരിക്കലും കണ്ണേട്ടനോട് പിണങ്ങിയില്ലല്ലോ… തീർച്ചയായും അവളുടെ ഉള്ളിൽ ഇന്നും കണ്ണേട്ടൻ മാത്രം ആണ്…. ഭാമി അവൾക്ക് . നമ്മളെ അംഗീകരിച്ചു തരാൻ കഴിയുമോ…. കഴിയും…. എന്നെ കണ്ണേട്ടനെ ഏൽപ്പിക്കാൻ അവൾക്ക് സാധിച്ചില്ലേ…. അതവളുടെ ഹൃദയ വിശാലത കൊണ്ടാണ്.. അവൾക്ക് നമ്മളെ മനസിലാവും… മിഥുൻ ഉറങ്ങി കിടക്കുന്ന കുഞ്ഞിന്റെ മുടിയിൽ തലോടി….

അവളെ മതിവരുവോളം ചുംബനങ്ങൾ കൊണ്ട് മൂടി… അവളെ കെട്ടിപിടിച്ചു കിടന്നു… ആ അച്ഛനെയും മകളെയും കണ്ണെടുക്കാതെ നോക്കി ഒരു പുഞ്ചിരിയോടെ മിത്ര ഇരുന്നു… …. പിറ്റേന്ന് ഭാമി വന്നു… രണ്ടര വർഷങ്ങൾക്ക് ശേഷം ഉള്ള കൂടി കാഴ്ച… മിത്രയെ മിഥുൻ സ്വീകരിക്കണം എന്ന് പറഞ്ഞ അന്ന് ആണ് അവരെല്ലാവരും ഭാമിയെ അവസാനം ആയി കാണുന്നത്.. പിന്നീട് ഇടക്ക് ഫോണിൽ ഒരു വിളി… വിശേഷങ്ങൾ എല്ലാം അറിയാൻ… മിത്ര ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ അവൾ ഒത്തിരി സന്തോഷിച്ചു.. പക്ഷെ ഉള്ളിൽ അവൾ കരയുകയായിരുന്നു.. എത്രയൊക്കെ ത്യാഗി ആയാലും ഉള്ളിന്റെ ഉള്ളിൽ ആ കണ്ണേട്ടന്റെ സ്വന്തം ഭാമി അത്പോലെ തന്നെ ഉണ്ടായിരുന്നു…

കുഞ്ഞിനെ കൈകളിൽ എടുത്ത് അവൾ എന്തൊക്കെയോ പറഞ്ഞു കൊഞ്ചിക്കുന്നുണ്ട്…. ഒരു തവണ പോലും അവളിൽ നിന്ന് ഒരു നോട്ടം മിഥുനിൽ പതിച്ചില്ല.. മനസ് കൈവിട്ട് പോവും എന്ന ഭയം… ഭാമി… കുഞ്ഞിന് നല്ലൊരു പേരിടണം… നീ പറ.. പേര് എന്ത് ഇട്ടാലും അവളെ ഞാൻ ഭാമി എന്നേ വിളിക്കൂ… ഭാമിയോ.. അത് വേണ്ട… മിത്ര.. ഇടക്ക് എനിക്ക് നിങ്ങളെ കാണാൻ വരണ്ടേ… ഇവൾ വളർന്നു കഴിഞ്ഞാൽ ഒരിക്കൽ ചോദിച്ചാലോ എന്തിനാണ് ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു പേരിട്ടതെന്ന്… അങ്ങനെ അവൾ ചോദിക്കില്ല.. കാരണം നമ്മൾ തമ്മിൽ ഇനി കാണില്ല… നീ ഒരിക്കലും ഇനി ഈ കുഞ്ഞിനെ കാണാൻ വരരുത്….

മിത്രാ.. താൻ താനെന്താ അങ്ങനെ പറയുന്നത്… അതെ… ഇതെന്റെ കുഞ്ഞാണ്. ഈ കുഞ്ഞിനെ കാണുമ്പോൾ നിനക്ക് വാത്സല്യത്തിൽ ഏറെ നിരാശ ആണ്.. അല്ലെന്ന് നിനക്ക് പറയാൻ പറ്റുമോ.. ഭാമിക്ക് മറുപടി ഇല്ലായിരുന്നു.. അവൾ തല കുനിച്ചു… എന്തിനാ ഭാമി നീ ഇങ്ങനെ അഭിനയിക്കുന്നത്… ഒരാളെ ആത്മാർത്ഥം ആയി സ്നേഹിച്ചവൾ ആണ് ഞാനും.. ആ എനിക്ക് മനസിലാവില്ലേ നിന്റെ മനസ്… എത്ര വേദനിച്ചുകൊണ്ടാണ് നീ എന്നെ കണ്ണേട്ടന് നൽകിയത് എന്ന് എനിക്കറിയാം.. നിനക്ക് തോന്നുന്നുണ്ടോ കണ്ണേട്ടൻ നിന്നെ മറക്കും എന്ന്.. ഞാൻ എന്റെ കിരണേട്ടനെ മറക്കും എന്ന്..

അത്രയേ ഉള്ളോ നമുക്കുള്ളിലെ പ്രണയം.. നിനക്ക് ഒരു കാര്യം അറിയുമോ ഭാമി. എന്റെ ഉള്ളിൽ ഇന്നും എന്റെ കിരണേട്ടൻ മാത്രമേ ഉള്ളൂ.. നിന്റെ കണ്ണേട്ടന്റെ ഉള്ളിൽ നീയും.. നിനക്ക് തോന്നുന്നുണ്ടോ ഞങ്ങൾക്ക് പരസ്പരം പ്രണയിക്കാൻ കഴിയും എന്ന്… വിവാഹം കഴിക്കാൻ കഴിയും എന്ന്.. അങ്ങനെ ചെയ്താലും ആ ബന്ധത്തിന് ജീവൻ ഉണ്ടാവില്ല.. ആത്മാവ് ഉണ്ടാവില്ല… ഭാമി ഒന്നും മനസിലാവാതെ അവരെ രണ്ടുപേരെയും മാറി മാറി നോക്കി… മിഥുൻ തലകുനിച്ചു നിൽക്കുകയാണ്… അതെ ഭാമി.. ഞാൻ കണ്ണേട്ടന്റെ ഭാര്യ ആയിട്ടില്ല… പക്ഷെ ഇത് കണ്ണേട്ടനിൽ എനിക്ക് ഉണ്ടായ കുഞ്ഞാണ്… ഒരു വിവാഹജീവിതത്തിലൂടെ മാത്രം അല്ലലോ ഒരാൾക്ക് ഒരു കുഞ്ഞിന്റെ പിതാവ് ആവാൻ കഴിയുക…

ഈ കുഞ്ഞു ജീവൻ കണ്ണേട്ടൻ എനിക്ക് തന്ന ദാനം ആണ്.. ഈ ലോകത്ത് ഞാൻ ഒരിക്കലും ഒറ്റക്കാവതിരിൽക്കാൻ… കണ്ണേട്ടന് നിന്നിലേക്ക് മടങ്ങി വരാൻ… കണ്ണേട്ടൻ എനിക്ക് തന്ന സമ്മാനം.. ഈ തിരുമാനം എടുക്കാൻ ഒന്നര വർഷം വേണ്ടി വന്നു ഞങ്ങൾക്ക്… ആ ഒന്നര വർഷം എന്റെ ഒപ്പം കണ്ണേട്ടൻ എന്റെ ഉണ്ണിയേട്ടനെ പോലെ സ്നേഹനിധി ആയ സഹോദരൻ ആയും അമറിനെ പോലെ എന്തിനും ഒപ്പം നിൽക്കുന്ന നല്ലൊരു സുഹൃത്തായും ഉണ്ടായിരുന്നു. .. വൈദ്യശാസ്ത്ര സഹായത്തോടെ കണ്ണേട്ടനിലെ ജീവൻ എന്റെ ഉള്ളിൽ നിക്ഷേപിച്ചതിന് ശേഷം ഇന്നലെ വരെ കരുതലോടെ എന്നെ ചേർത്ത് പിടിക്കുന്ന എന്റെ കുഞ്ഞിന്റെ അച്ഛൻ ആയും…

പക്ഷെ അത് നിന്റെ കണ്ണേട്ടൻ ആയികൊണ്ടല്ല എന്റെ കിരണേട്ടൻ ആയികൊണ്ട്.. എനിക്ക് വേണ്ടി എന്റെ കിരണേട്ടന് വേണ്ടി.. ഞങ്ങൾക്ക് നഷ്ടം ആയ ഞങ്ങളുടെ കുഞ്ഞിന് വേണ്ടി… ഈ ലോകത്ത് എനിക്ക് സ്വന്തം എന്ന് പറയാൻ ഒരാൾ ഉണ്ടാവാൻ വേണ്ടി.. അതിന് വേണ്ടി മാത്രം ആണ് കണ്ണേട്ടൻ എന്റെ ഒപ്പം നിന്നത് .. നിനക്ക് ഇത് അംഗീകരിക്കാൻ കഴിയും എന്നാണ് എന്റെ വിശ്വാസം… ഭാമി.. ആ ഹൃദയത്തിൽ നീ മാത്രമേ ഉള്ളൂ… നീ വേണം എന്നും… കണ്ണേട്ടന്റെ ഭാമി ആയി.. ഒരിക്കലും ഞാനും എന്റെ കുഞ്ഞും നിങ്ങൾക്കിടയിലേക്ക് വരില്ല.. കണ്ണേട്ടന്റെ ഉള്ളിലും ഞങ്ങൾ ഉണ്ടാവില്ല…

ഈ കുഞ്ഞിന്റെ അച്ഛൻ കിരൺ ആണ്.. ഒരിക്കൽ അല്ലെന്ന് അവൾ തിരിച്ചറിയും.. പക്ഷെ ഒരിക്കലും അവൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരില്ല… നീ മാത്രം ആണ്… ആ പാവത്തിന്റെ സന്തോഷം… ഇത്രയും വർഷം നിന്നിൽ നിന്നും നഷ്ടമായ എല്ലാ സ്നേഹവും നീ നൽകണം നിന്റെ കണ്ണേട്ടന്… എവിടെ എങ്കിലും ഇരുന്ന് ഞാൻ അത് കണ്ടോളാം… അതായിരിക്കും എന്റെയും സന്തോഷം… ഭാമി മിത്രയെ കെട്ടിപിടിച്ചു… ഇത്രയും നേരം അടക്കി വെച്ച വേദന എല്ലാം കണ്ണീരായി പുറത്തേക്ക് ഒഴുകി.. മിത്ര അവളുടെ മുടിയിഴകളിൽ തലോടി… ചേർത്ത് പിടിക്കേണ്ടത് ഞാനല്ല ഭാമി…

ഈ വേദന കരഞ്ഞു തീർക്കേണ്ടതും എന്നിൽ അല്ല.. മിത്ര അവളിൽ നിന്ന് പിടി അയച്ചു… കുഞ്ഞിനെ എടുത്ത് പുറത്തേക്ക് ഇറങ്ങി… വാതിലിന്റെ അടുത്ത് തലകുനിച്ചു നിൽക്കുന്ന മിഥുനിന് അരികിൽ നിന്നു… മിഥുൻ കുഞ്ഞിനെ എടുത്ത് ചുംബിച്ചു… അവൾക്ക് തിരികെ നൽകി.. മിത്രയുടെ മുടിയിഴകളിൽ തലോടി… വാത്സല്യത്തോടെ…. അവൾ അവന് നിറഞ്ഞ ഒരു പുഞ്ചിരി നൽകി… ചില സമയങ്ങളിൽ ഒരു പുഞ്ചിരി ആയിരം വാക്കുകൾക്ക് പകരം ആവും… അവൾ തിരിഞ്ഞു ഭാമിയെ ഒന്നുടെ നോക്കി പുറത്തേക്ക് പോയി… …. ഭാമി മിഥുനിന് അരികിലേക്ക് ചെന്നു. ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

അവന്റെ കണ്ണും നിറഞ്ഞിരുന്നു… എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല… സോറി കണ്ണേട്ടാ.. അവൾ പറഞ്ഞു… . എനിക്ക് വേണ്ട.. അവൻ പറഞ്ഞു… എന്നോട് ദേഷ്യം ആണോ.. അവൾ ചോദിച്ചു.. അല്ല.. എന്നോടോ.. അല്ല … എനിക്ക് എങ്ങനെ എന്റെ കണ്ണേട്ടനോട് ദേഷ്യപ്പെടാൻ കഴിയും.. കണ്ണേട്ടൻ ചെയ്തതാണ് ശരി…. അവളെ ഒരിക്കലും തനിച്ചാക്കിയില്ലല്ലോ… ഒരു സ്ത്രീയുടെ ഏറ്റവും വലിയ സന്തോഷവും സമ്പാദ്യവും തന്റെ കുഞ്ഞാണ്… വലിയൊരു കാര്യം ആണ് കണ്ണേട്ടൻ അവളോട് ചെയ്‍തത്..

അതിലെ നന്മ എനിക്ക് മനസിലാവും.. അവൾ പറഞ്ഞു.. എന്നാലും അന്ന് നീ പറഞ്ഞില്ലേ എന്റെ പഴയ ഭാമി ആവാൻ നിനക്ക് കഴിയില്ലെന്ന്.. അന്ന് തകർന്ന് പോയത് എന്റെ ഹൃദയം ആണ്… ഇനി എന്നെ തനിച്ചാക്കി പോകുമോ.. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു… . ഒരിക്കലും ഇല്ല…. എനിക്ക് എന്റെ കണ്ണേട്ടന്റെ ഭാര്യ ആയാൽ മതി… അവൾ ചിരിച്ചുകൊണ്ട് അവനെ കെട്ടിപിടിച്ചു പറഞ്ഞു.. അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. വർഷങ്ങൾക്ക് ശേഷം ഉള്ള ഒരു നിറഞ്ഞ പുഞ്ചിരി… ……. ഒരിക്കലും ഒരാൾക്കും മറ്റൊരാൾക്ക്‌ പകരം ആവാൻ പറ്റില്ല… ശ്രമിക്കാം.. പക്ഷെ ആ ശ്രമം വിജയിക്കില്ല.. ആരെയും തട്ടിപ്പറിച്ചു വാങ്ങാൻ മിത്ര ആഗ്രഹിച്ചിട്ടില്ല.. എല്ലാം അവളിൽ നിന്ന് തട്ടിപ്പറിച്ചിട്ടേ ഉള്ളൂ ദൈവം…

ഭാമി അവളുടെ നല്ല മനസ് കൊണ്ട് മാത്രം ആണ് അവളുടെ പ്രണയം ത്യജിക്കാൻ തയ്യാറായത്… പക്ഷെ ആ വേദന ഒരിക്കലും അവളിൽ നിന്ന് അകലില്ല.. കരണം അത്രയേറെ അവൾ മിഥുനിനെ സ്നേഹിച്ചിരുന്നു.. അവനും… മിഥുനിന് മിത്ര ആരായിരുന്നു എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല… മിത്രക്ക് മിഥുനും അങ്ങനെ തന്നെ…ചിലർ അങ്ങനെ ആണ്.. അവർക്ക് മറ്റുചിലരുടെ ജീവിതത്തിൽ നിർവചനങ്ങൾ നൽകാൻ ആവില്ല…

തുടരും.. പലർക്കും അക്‌സെപ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആവും എന്ന് അറിയാം… ഒട്ടും അംഗീകരിച്ചു തരാൻ കഴിയാത്ത കാര്യങ്ങൾ ആണല്ലോ ഈ കഥ മുഴുവൻ.. അപ്പോൾ അടുത്ത പാർട്ടിൽ ഒരു ചെറിയ ട്വിസ്റ്റ്‌ ഇട്ട് ഞാൻ അവസാനിപ്പിക്കുകയാണ്…. 🙏🙏

എന്ന് സ്വന്തം മിത്ര… : ഭാഗം 36