Thursday, November 21, 2024
Novel

ദേവതാരകം : ഭാഗം 15

എഴുത്തുകാരി: പാർവതി പാറു

സിതാര…. ആ പേര് കേട്ടതും ദേവ ഒന്ന്‌ ഞെട്ടി… അത് ക്ഷമ കണ്ടു… നീ ഞെട്ടിയോ… അവളും ഇപ്പോൾ അവിടെ ഉണ്ടല്ലേ…. അവർക്ക് പിരിഞ്ഞിരിക്കാൻ ആവില്ല… അതാണ് അവൾ വീണ്ടും വന്നത്… അത്രത്തോളം അവർ പരസ്പരം സ്നേഹിക്കുന്നുണ്ട്… Will u stop it ക്ഷമ…. ഇല്ല സിതാര അവൾ അവനെ പ്രണയിക്കുന്നില്ല… അവൾ.. അവളെന്നെയാണ് പ്രണയിക്കുന്നത്… ആ കണ്ണുകളിൽ ഞാൻ കാണുന്നുണ്ട് എന്നോട് ഉള്ള പ്രണയം…. അവളെ ഞാൻ മറ്റാർക്കും വിട്ട് കൊടുക്കില്ല അവൾ ഈ ദേവയുടെ ആണ്‌… മുഖം കാണും മുന്നേ പ്രണയിച്ചു തുടങ്ങിയതാണ് ഞാൻ അവളെ… അക്ഷരങ്ങളിലൂടെ ആണ്‌ അവൾ എന്റെ ഹൃദയത്തിൽ കയറിയത്… എത്ര വെട്ടി മായ്ക്കാൻ ശ്രമിച്ചാലും മായാത്ത അക്ഷരങ്ങൾ…..

അവനെ ആദ്യമായിട്ടാണ് ഇത്ര ദേഷ്യത്തിൽ ക്ഷമ കാണുന്നത്… അവൻ എല്ലാം അവളോട് തുറന്നു പറഞ്ഞു… ദേവ.. cool down…. നീ പറഞ്ഞത് സത്യം ആവാൻ ആണ്‌ ഞാനും ആഗ്രഹിക്കുന്നത്… പക്ഷെ പിന്നെ ആരാണ് സംഗീതിന്റെ കാമുകി…. താരയോടൊപ്പം അല്ലാതെ മറ്റൊരുപെൺകുട്ടിയോടും അവൻ അടുത്ത് ഇടപെഴകുന്നത് കണ്ടിട്ടില്ല… അപ്പോൾ താര തന്നെ ആവില്ലേ അവന്റെ പ്രണയം… ക്ഷമേ നീ എപ്പോഴെങ്കിലും താരയെയും സംഗീതിനെയും മോശമായ രീതിയിൽ കണ്ടിട്ടുണ്ടോ… കാമുകി കാമുകന്മാർ സാധാരണ ചെയുന്ന എന്തെങ്കിലും അവർ ചെയ്യുന്നതായി കണ്ടിട്ടുണ്ടോ… അവൻ ആകാംഷയോടെ ചോദിച്ചു… അങ്ങനെ ചോദിച്ചാൽ ഇല്ല…. പക്ഷെ അവർ എപ്പോഴു ഒരുമിച്ചായിരുന്നു…

സംഗീതിന്റെ കൂടെ പുറത്ത് വെച്ചും ഞാൻ അവളെ കണ്ടിട്ടുണ്ട്… ഒരിക്കൽ കോളേജിൽ ഒരു സ്ട്രൈക്ക്ന് അവന് പരിക്ക് പറ്റിയപ്പോൾ അവളായിരുന്നു എല്ലാം ചെയ്ത് കൊടുത്തിരുന്നത്… ക്ഷമേ നീ പല ബോയ്‌സിന്റെ കൂടെയും പുറത്ത് പോവാറില്ലേ…. നിന്റെ ഫ്രണ്ട്‌സ് ന് അപകടം പറ്റുമ്പോൾ കൂടെ നിൽക്കാറില്ലേ.. അതിന് അർഥം നിങ്ങൾ പ്രണയം ആണെന്നാണോ.. ക്ഷമക്ക് മറുപടി ഇല്ലായിരുന്നു… അവൾ എന്റെ ആണ്‌ ക്ഷമേ.. അവളില്ലാത്തൊരു ജീവിതം എനിക്ക് ആലോചിക്കാൻ പോലും വയ്യ… എന്റെ സ്വപ്നങ്ങളിലും യാഥാർഥ്യങ്ങളിലും അവൾ മാത്രം ആയിരുന്നു…എന്നും.. ഇത് വരെ ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല.. പക്ഷെ ഇന്ന് ഞാൻ അവളെ ഭ്രാന്തമായി ആഗ്രഹിക്കുന്നു… അവളുടെ വാക്കുകളിൽ കണ്ട പ്രണയം അവളുടെ കണ്ണുകളിലും ഞാൻ കാണുന്നുണ്ട്…

ക്ഷമ അവൻ പറഞ്ഞതെല്ലാം കേട്ടു… ദേവ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ… നീ പ്രണയിക്കുന്നത് താരയുടെ മുഖത്തെ ആണോ… അതോ മായയുടെ മനസിനെ ആണോ… രണ്ടും… ആ മുഖവും മനസും ഒരാളുടേതാണ്… എന്റെ താരയുടെ… ഒരു പക്ഷെ അങ്ങനെ അല്ലെങ്കിൽ? അങ്ങനെ സംഭവിക്കില്ല… എനിക്ക് ഉറപ്പുണ്ട്… ശെരി.. അങ്ങനെ ആണെങ്കിൽ മായ ആണ്‌ താര.. അപ്പോൾ സംഗീത് സ്നേഹിക്കുന്ന മായ നിന്റെ താര ആണ്‌… അതുതന്നെ അല്ലേ ഞാനും പറഞ്ഞത്… ദേവക്ക് ഉത്തരം ഉണ്ടായിരുന്നില്ല… അവൻ അവൾക്ക് മുഖം കൊടുക്കാതെ നിന്നു… അവൾ അവന്റെ തോളിൽ കൈ വെച്ചു… ദേവാ ഇതൊക്കെ വെറും സംശയങ്ങൾ ആണ്‌… സത്യം അറിയാൻ ഒന്നുകിൽ സംഗീത് വരണം…

അല്ലെങ്കിൽ താര മനസ് തുറക്കണം… നീ താരയോട് ചോദിക്ക്… നിനക്കുള്ള മറുപടി അവളുടെ കൈയിൽ ഉണ്ടാവും…അവനെ സമധാനിപ്പിച്ചു അവൾ പോയി… ദേവക്ക് താരയുടെ അടുത്ത് എത്താൻ തിരക്കായി… പിറ്റേന്ന് ശ്യാമിന്റെ നിശ്ചയം ആയിരുന്നു… ദേവയും ക്ഷമയും അവന്റെ കൂടെ തന്നെ നിന്നു… നിശ്ചയം ചെറിയ പരിപാടി ആയിരുന്നത് കൊണ്ട് അധികം ആളുകൾ ഒന്നും ഇല്ലായിരുന്നു… എല്ലാം കഴിഞ്ഞ് ദേവ വൈകുന്നേരം വീട്ടിലേക്ക് പോന്നു … നാളെ തന്നെ താരയോട് സംസാരിക്കാം എന്ന് ക്ഷമക്ക് വാക്ക് കൊടുത്തു… പിറ്റേന്ന് രാവിലെ ഉള്ള ട്രെയിനിൽ അവൻ കോഴിക്കോട്ടേക്ക് പോന്നൂ… കോളേജിൽ എത്തിയിട്ട് ആദ്യം തിരഞ്ഞത് താരയെ ആണ്‌… അവൾ വന്നിരുന്നില്ല…

ഫസ്റ്റ് അവർ ക്ലാസ്സ്‌ കഴിഞ്ഞ് വന്ന് ഫോൺ എടുത്തപ്പോൾ താരയുടെ അഞ്ചു മിസ്സ്കാൾ കണ്ടു… അവൻ വേഗം തിരിച്ചു വിളിച്ചു… ഹെലോ മാഷേ… താരേ… താൻ എവിടെയാ നാട്ടിൽ നിന്ന് പോന്നില്ലേ ഉവ്വ് മാഷേ… ഞാനിപ്പോ മെഡിക്കൽ കോളേജിൽ ആണ്‌… സംഗീതേട്ടന്റെ അമ്മയെ ഇവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കയാണ്… അയ്യോ എന്ത് പറ്റി.. അമ്മ രാവിലെ കുളിമുറിയിൽ വീണു.. ബിപി കുറഞ്ഞിട്ടാണെന്ന് തോനുന്നു… തലക്ക് ചെറിയ പൊട്ടുണ്ട്… എന്നെ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ നേരേ ഇങ്ങു പോന്നൂ…. ഞാനിപ്പോൾ വരാം താരേ… അവൻ അവളുടെ മറുപടിക്ക് കാക്കതെ ഫോൺ വെച്ചു… അഭിയുടെ ബൈക്ക് എടുത്ത് നേരേ ഹോസ്പിറ്റലിൽ പോയി… അമ്മയെ അപ്പോഴേക്കും വാർഡിലേക്ക് മാറ്റിയിരുന്നു…. താര അമ്മക്കരികിൽ തന്നെ ഉണ്ട്… അവനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി… അവൾ ചിരിച്ചു…

അവനും അവളെ നോക്കി ചിരിച്ചു.. സംഗീതിന്റെ അമ്മയിലേക്ക് തിരിഞ്ഞു… സ്കാനിങ്, ബ്ലഡ്‌ ടെസ്റ്റ്‌ എന്നൊക്കെ പറഞ്ഞു അമ്മയെ അന്ന് മുഴുവൻ അവിടെ പിടിച്ചു കിടത്തി… എല്ലാത്തിനും ദേവ ആണ്‌ ഓടി നടന്നത്…. താര അമ്മക്കൊപ്പം ഇരുന്നു… വൈകുന്നേരം ആയപ്പോഴേക്കും ഡിസ്ചാർജ് ചെയ്തു… മാഷേ… മാഷ് വീട്ടിൽ പൊക്കോളൂ… ഞാൻ അമ്മയുടെ കൂടെ പോവാണ്… ആരും ഇല്ലാത്തതല്ലേ… ഞാൻ രാവിലെ കോളേജിലേക്ക് വന്നോളാം… ഞാനും വരാം…. വേണ്ട മാഷേ… ഇപ്പൊ കൊഴപ്പം ഇല്ലല്ലോ… ഞാൻ നോക്കിക്കോളാം… അവനോട് യാത്ര പറഞ്ഞവൾ നടന്നു… അവൾ പോകുന്നതും നോക്കി അവൻ നിന്നു… ഇടക്ക് അവളൊന്ന് തിരിഞ്ഞു നോക്കി… അവൻ അവിടെ തന്നെ നിക്കാണെന്ന് കണ്ടതും അവൾ പൊക്കോ എന്ന് കൈകൊണ്ടു കാണിച്ചു… അവളെ നോക്കി കൊതിതീരാതെ അവൻ നിന്നു…. അപ്പോഴാണ് അഭി ദേവയെ ഫോണിൽ വിളിച്ചത്…. ഹെലോ ദേവ..

നീ ഹോസ്പിറ്റലിൽ നിന്ന് പോന്നോ…. ഇല്ല ഇറങ്ങാൻ നിൽക്കാണ്… എന്നാ നീ നേരേ സരോവരം പാർക്കിലേക്ക് വിട്ടോ… അവിടെ നിന്നെ കാണാൻ ഒരാൾ വരും… എന്നെ കാണാനോ… അതേ.. കോളേജിൽ വന്നിരുന്നു… നീ ലീവ് ആണെന്ന് പറഞ്ഞപ്പോൾ നിന്റെ നമ്പർ വാങ്ങി പോയി… നിന്നോട് വൈകുന്നേരം പാർക്കിൽ വരാൻ പറഞ്ഞു… എന്തോ അത്യാവശ്യം ആണെന്ന് പറഞ്ഞു… അവിടെ എത്തിയാൽ വിളിക്കാൻ നമ്പർ തന്നിട്ടുണ്ട്… അത് ഞാൻ നിനക്ക് അയച്ചിട്ടുണ്ട്… ഡാ.. ആരാ എന്താ എന്നൊക്ക അറിയാതെ ഞാൻ പോണോ… പോയി നോക്ക്…. മ്മ്.. ശെരി.. ദേവ മനസില്ലാ മനസോടെ പാർക്കിലേക്ക് പോയി… അവിടെ എത്തി അഭി അയച്ച നമ്പറിൽ വിളിച്ചു… പക്ഷെ റിംഗ് ചെയ്തപ്പോൾ കാൾ കട്ട്‌ ആയി… ഞാൻ ഇവിടെ തന്നെ ഉണ്ട്… അവന്റെ പുറകിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി….

വെളുത്ത് മെലിഞ്ഞു നീണ്ട ഒരു പെൺകുട്ടി… മുടി അലസമായി അഴിച്ചിട്ടിരിക്കുന്നു… ചുരിദാറിന്റെ ഷാൾ മുടിയോടൊപ്പം കാറ്റിൽ പാറുന്നുണ്ട്…. കൈകളിൽ നിറയെ കുപ്പിവളകൾ… ചെവിയിൽ ഒരു കുഞ്ഞു ജിമിക്കി… അവളുടെ വെള്ളക്കൽ മൂക്കുത്തി തിളങ്ങുന്നുണ്ടായിരുന്നു… ഈ മുഖം താനെവിടെയോ കണ്ട് മറന്ന പോലെ…. അവൻ ഓർത്തു…. അവൾ അവനോട് പുഞ്ചിരിച്ചു….. അവന്റെ ഓർമകളിൽ ആ ചിരി നിറഞ്ഞു…. ആ ഇന്നലകളിൽ അവൻ കണ്ടു… നാലു വർഷം മുന്നത്തെ ഒരു ക്യാമ്പ് ഡേയ്‌സ് ൽ തന്റെ പുറകെ വാലുപോലെ നടന്നിരുന്ന ഒരു വായാടി പെണ്ണിനെ…. അവന്റെ ഓർമ്മകൾ 4 വർഷം പുറകിലേക്ക് പോയി .. അവന്റെ ഫൈനൽ ഇയർ pg കാലങ്ങളിലേക്ക്… അവരുടെ കോളേജിൽ എല്ലാ വർഷവും നടത്തുന്ന 5 ഡേയ്‌സ് ക്യാമ്പിന്റെ കോഓഡിനേറ്റർ ആയിരുന്നു ദേവ… കഴിഞ്ഞ വർഷവും അവൻ തന്നെ ആയിരുന്നു ഇൻചാർജ്…

വിവിധ സർഗകലകളിൽ കഴിവുള്ള കുട്ടികൾക്ക് വേണ്ടി നടുത്തുന്നതാണ് അത്… ഒരു കോളേജിൽ നിന്ന് ഓരോ വിഭാഗത്തിലേക്കും ഓരോ കുട്ടികൾക്ക് വീതം പങ്കെടുക്കാം… അവർക്ക് വേണ്ടി ഉള്ള ക്ലാസുകൾ, മോട്ടിവേഷൻ സെഷൻസ്, ഗെയിംസ് അങ്ങനെ 5 ദിവസം ഒരു ആഘോഷമാണ്…. അന്ന് ആദ്യത്തെ ദിവസം ഉത്ഘാടനം കഴിഞ്ഞു ക്യാമ്പിലേക്ക് വന്ന കുട്ടികൾക്കുള്ള ഓറിയന്റെഷൻ ക്ലാസ്സ്‌ നടത്തുകയായിരുന്നു ദേവ…. ക്ലാസ്സ്‌ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഒരു പെൺകുട്ടി എഴുന്നേറ്റ് അവനോട് ഒപ്പം ചെന്നു… താനെന്താ എണീറ്റ് പൊന്നേ അവിടെ ക്ലാസ്സ്‌ കഴിഞ്ഞില്ലല്ലോ.. ദേവ അവളോട്‌ ചോദിച്ചു… ഞാൻ ചേട്ടനെ ഒന്ന്‌ പരിചയപ്പെടാൻ വന്നതാ… ഏതായാലും ഇപ്പൊ വേണ്ട… സമയം ഉണ്ടല്ലോ… ഇപ്പൊ താൻ ചെല്ല്… അതായിരുന്നു തുടക്കം… പിന്നീടുള്ള 5 ദിവസവും അവൾ ദേവയുടെ പുറകെ തന്നെ ഉണ്ടായിരുന്നു…

അവനെ അവഗണിക്കാൻ ശ്രമിക്കുംതോറും അവൾ ദേവക്കരികിൽ എത്തിക്കൊണ്ടിരുന്നു… അവളുടെ ചോദ്യങ്ങൾക്ക് അവൻ ഒന്നോ രണ്ടോ വാക്കിൽ മറുപടി നൽകി… എന്തുകൊണ്ടോ അവന് അവളോട്‌ അടുക്കാൻ തോന്നിയില്ല… കാരണം ദേവ പൊതുവേ മിതമായി സംസാരിക്കുന്ന, ഒതുങ്ങിയ പ്രകൃതം ആണ്‌…. അവളുടെ കാട്ടിക്കൂട്ടലുകൾ ഒക്കെ അവൻ ഒരു തമാശ ആയാണ് എടുത്തേ…. പക്ഷെ ക്യാമ്പ് തീരുന്നതിന് തലേന്ന് രാത്രിയിൽ അവൾ അവനെ കാണാൻ വന്നു…. ദേവേട്ടാ… എനിക്കറിയാം ദേവേട്ടന് എന്നെ ഇഷ്ടം അല്ലെന്ന്… എന്നെ കാണാൻ പോലും താല്പര്യം ഇല്ല… പക്ഷെ എനിക്ക് കഴിയുന്നില്ല… നാളെ ഇവിടുന്ന് പോയാൽ… ഞാനെങ്ങനെ പിടിച്ചു നിൽക്കും എന്ന് എനിക്ക് അറിയില്ല…. താനെന്തൊക്കെയാടോ പറയുന്നേ… ഈ പ്രായത്തിൽ നമ്മുടെ ഉള്ളിൽ പല വികാരങ്ങളും തോന്നും…

അതനുസരിച്ചു പ്രവർത്തിച്ചാൽ ഭാവിയിൽ നമ്മൾ അതോർത്തു ഘേദിക്കും… പക്വത ഇല്ലാത്ത പ്രായത്തിലെ നേരം പോക്കുകളായേ ഞാൻ ഇതിനെ കാണുന്നുള്ളൂ… താനിപ്പോൾ നന്നായി പഠിക്ക്… ബാക്കി ഒക്കെ അത് കഴിഞ്ഞ്… അവളുടെ മുഖത്ത് പോലും നോക്കാതെ ദേവ പറഞ്ഞു… പിറ്റേന്ന് പോരാൻ നേരം അവളെ അവന്റെ കണ്ണുകൾ തിരഞ്ഞിരുന്നു… പക്ഷെ കണ്ടില്ല…. അന്ന് രാത്രി തന്റെ മുന്നിൽ വന്ന അതേ പെൺകുട്ടി…. ഇന്ന് വീണ്ടും വർഷങ്ങൾക്കിപ്പുറം…. ദേവേട്ടൻ എന്താ ആലോചിക്കുന്നേ പഴയ കാര്യങ്ങൾ ആണോ…. അവളുടെ ചോദ്യം ആണ്‌ അവനെ ഭൂതകാലത്തിൽ നിന്നും തിരിച്ചു കൊണ്ടുവന്നത്…. അവന് അവളോട് എന്ത്പറയണം എന്ന് അറിയില്ലായിരുന്നു… നമുക്ക് എവിടെ എങ്കിലും ഇരുന്ന് സംസാരിക്കാം…. അവൾ പറഞ്ഞു അവർ രണ്ടുപേരും ഒരു മരച്ചുവട്ടിലെ ബെഞ്ചിൽ പോയി ഇരുന്നു…. ദേവേട്ടന് എന്നെ മനസിലായില്ല എന്നാ ഞാൻ വിചാരിച്ചത്… അന്നെനിക്ക് പറയാൻ ഉള്ളത് മുഴുവൻ കേൾക്കാതെ എന്നെ ഉപദേശിച്ചു പോയതല്ലേ…. അവൻ ചിരിച്ചു.

തന്നെ പറ്റി പിന്നെ വിവരം ഒന്നും ഇല്ലാത്തത് കൊണ്ട് എന്റെ ഉപദേശം ഏറ്റു എന്ന് എനിക്ക് മനസിലായി.. ദേവ പറഞ്ഞു… ശെരി ആണ്‌… ദേവേട്ടൻ അന്ന് പറഞ്ഞപോലെ പക്വത ഇല്ലാത്ത പ്രായത്തിൽ തോന്നിയ ഒരു വട്ട്… പക്ഷെ ഇപ്പൊ എന്റെ പഠിപ്പ് കഴിഞ്ഞു… ഒഅച്ഛന്റെ ബിസിനസ് നോക്കി നടത്തുന്നു… അത്യാവശ്യത്തിനു പക്വത ഒക്കെ വന്നെന്ന് വിശ്വസിക്കുന്നു… ദേവേട്ടൻ പറഞ്ഞില്ലേ എനിക്ക് പക്വത ഇല്ലായ്മകൊണ്ടുള്ള വട്ട് …എന്ത് ചെയ്യാം ഞാൻ വളർന്നപ്പോൾ എന്റെ ഉള്ളിലെ ആ വട്ടും ഒപ്പം വളർന്നു… ഇന്ന് അത് പക്വത എത്തിയ ഒരു പ്രണയം ആണ്‌… അവളുടെ വാക്കുകൾ ദേവയെ നടുക്കി… തന്നെ താനറിയാതെ ഇവൾ സ്നേഹിച്ചെന്നോ… ഇത്രയും നാൾ തന്നെ ഓർത്ത് ജീവിച്ചെന്നോ… മറ്റൊരു ഭ്രാന്തമായ പ്രണയം… അവൾക്ക് എന്ത് മറുപടി നൽകണം എന്നറിയാതെ ദേവ വലഞ്ഞു… എനിക്കറിയാം ദേവേട്ടൻ എന്താണ് ഓർക്കുന്നതെന്ന്…

ഒരു പരിചയവും ഇല്ലാത്ത നമ്മൾ തമ്മിൽ എങ്ങനെ പ്രണയം ആവും എന്ന്… ദേവേട്ടനെ എന്നെ പറ്റി ഒന്നും അറിയാത്തതുള്ളൂ… ഞാൻ അന്നും ഇന്നും… ദേവേട്ടന്റെ പുറകിൽ തന്നെ ഉണ്ടായിരുന്നു.. ഒരിക്കൽ പോലും ഒന്ന്‌ തിരിഞ്ഞു നോക്കിയില്ലല്ലോ… അവന് ഹൃദയം പൊള്ളുന്നത് പോലെ തോന്നി… ആദ്യമായാണ് അവനോട് ഒരു പെൺകുട്ടി ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്… അവന് ആകെ വല്ലായ്മ തോന്നി… അവനെന്തു പറയണം എന്ന് അറിയില്ലായിരുന്നു… തന്റെ പേരെന്താ…. മറ്റൊന്നും ചോദിക്കാൻ ഇല്ലാത്തത് കൊണ്ട് അവൻ ചോദിച്ചു. ദേവേട്ടൻ അറിയാം എന്റെ പേര്… അത് ദേവേട്ടൻ തന്നെ പറയും… അവൾ ബാഗിൽ നിന്ന് ഒരു ബുക്കെടുത്തു… അതിൽ എന്തൊക്കെയോ വരാക്കുന്നുണ്ട്… ഒടുവിൽ അത് അവന് നേരേ തിരിച്ചു… പച്ചയും നീലയും മഷി കൊണ്ട് വരച്ച മയിൽ‌പീലി…. അവന്റെ ചുണ്ടുകൾ മന്ത്രിച്ചു…. മായ….

തുടരും

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5

ദേവതാരകം : ഭാഗം 6

ദേവതാരകം : ഭാഗം 7

ദേവതാരകം : ഭാഗം 8

ദേവതാരകം : ഭാഗം 9

ദേവതാരകം : ഭാഗം 10

ദേവതാരകം : ഭാഗം 11

ദേവതാരകം : ഭാഗം 12

ദേവതാരകം : ഭാഗം 13

ദേവതാരകം : ഭാഗം 14